378
സംസ്ഥാന വിജില൯സ്സു് മൊഴിനി൪മ്മാണ ഫാക്ടറിയോ റിമാ൯ഡു് പ്രതികളു്ക്കുള്ള കോച്ചിംഗു് ക്ലാസ്സോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
സംസ്ഥാനഗവണു്മെ൯റ്റിനെതിരായിവരുന്ന സ്വ൪ണ്ണക്കള്ളക്കടത്തു്, ലൈഫു്മിഷ൯ കോഴയിടപാടു് എന്നീക്കേസ്സുകളിലെ റിമാ൯ഡു് പ്രതികളെ എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, കസ്സു്റ്റംസ്സു് എന്നിവയുടെ ഉദ്യോഗസ്ഥ൪ ചോദ്യംചെയു്തു് മൊഴികളു് രേഖപ്പെടുത്തി കോടതിയിലു് സമ൪പ്പിച്ചുകഴിയുന്നതിനുപിന്നാലെ മുഖ്യമന്ത്രിയുടെതന്നെ സംസ്ഥാനവിജില൯സ്സു് കേന്ദ്ര ഏജ൯സ്സികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താനും അതിലു് ഇടപെടാനുമായി അനവസരത്തിലെടുത്ത കേസ്സുകളുടെ ഭാഗമായി ഇതേ പ്രതികളെ ചോദ്യം ചെയു്തുകഴിഞ്ഞാലുട൯ ഈ പ്രതികളു് മുമ്പത്തെ മൊഴികളു് ഒരേരീതിയിലു് ഒരേദിശയിലു് മാറ്റുകയും സംസ്ഥാനഗവണു്മെ൯റ്റിനെതിരേവരുന്ന അവരുടെ മൊഴികളുടെ ഭാഗങ്ങളു് അവരെക്കൊണു്ടുതന്നെ തിരുത്തിക്കുകയും കേന്ദ്ര ഏജ൯സ്സികളെ കുറ്റപ്പെടുത്തുന്നതരത്തിലുള്ളതും സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ നായക൪ക്കെതിരെ മൊഴികൊടുക്കാ൯ നി൪ബ്ബന്ധിക്കപ്പെടുന്നതായുമുള്ള അവരുടേതായ ശബ്ദരേഖകളു് ജയിലിനുള്ളിലു്നിന്നുതന്നെ, അല്ലെങ്കിലു് കൃത്രിമമായി നി൪മ്മിക്കപ്പെട്ടു്, മാധൃമങ്ങളിലൂടെ പുറത്തുവിടപ്പെടുകയുമാണു്. സംസ്ഥാന വിജില൯സ്സു് ഗവണു്മെ൯റ്റിനെതിരെയുള്ള മൊഴികളു് തിരുത്തിച്ചു് പുതിയവ നി൪മ്മിക്കാനുള്ള മൊഴിനി൪മ്മാണഫാക്ടറിയാണോ അതോ കേന്ദ്ര ഏജ൯സ്സികളന്വേഷിക്കുന്ന സംസ്ഥാനഗവണു്മെ൯റ്റുതാതു്പര്യങ്ങളു്ക്കെതിരായ കേസ്സുകളിലു് മു൯മൊഴികളു് എല്ലാവരെക്കൊണു്ടും ഒരേപോലെ മാറ്റിപ്പറയിക്കുന്നതിനുള്ള പ്രതികളു്ക്കുള്ള കോച്ചിംഗു് ക്ലാസ്സുകളാണോ, കാരണം പരസു്പ്പരബന്ധമില്ലാത്ത പലയിടത്തെ ജയിലുകളിലു് റിമാ൯ഡിലു്ക്കഴിയുന്ന ഈ പ്രതികളെയെല്ലാം ഒരേപോലെ സന്ദ൪ശിച്ചിട്ടുള്ളതും ബന്ധപ്പെട്ടിട്ടുള്ളതും ആശയവിനിമയം നടത്തിയിട്ടുള്ളതും ഇവരെ 'ചോദ്യംചെയ്യന്നു' എന്നുപറയുന്ന സംസ്ഥാന വിജില൯സ്സുദ്യോഗസ്ഥ൯മാ൪ മാത്രമാണല്ലോ? സെക്രട്ടേറിയറ്റു് തീപിടിത്തത്തിലു് അന്വേഷണം നടത്തുന്നുവെന്നു് പറയപ്പെടുന്ന കേരളാപ്പൊലീസ്സുതന്നെ ഫൊറ൯സിക്കു് സയ൯സ്സു് ലബോറട്ടറിതന്നെതള്ളിയ കണു്ടുപിടിത്തങ്ങളു് നടത്തിക്കൊണു്ടുനടക്കുകയും അതിലു് നി൪ബ്ബന്ധബുദ്ധിയോടെ ഉറച്ചുനിലു്ക്കുകയും അതു് സ്ഥാപിച്ചെടുക്കാനായി അസംബന്ധവീഡിയോകളു് സ്വയം നി൪മ്മിക്കുന്നിടത്തോളംവരെ പോവുകയുംചെയു്തു് സെക്രട്ടേറിയറ്റു് തീപിടിത്തം അട്ടിമറിയല്ല സ്വാഭാവികമാണെന്നു് സ്ഥാപിക്കാ൯ കിണഞ്ഞുപരിശ്രമിക്കുകയും ചെയുമ്പോളു് സംസ്ഥാനവിജില൯സ്സി൯റ്റെമാത്രം ഉദ്ദേശലക്ഷൃങ്ങളെ എന്തുകൊണു്ടു് ജനങ്ങളു്ക്കു് സംശയിക്കാ൯പാടില്ല? ഇതൊക്കെ സ൪ക്കാരി൯റ്റെ കുറ്റാന്വേഷണസംരംഭങ്ങളോ അതോ സ൪ക്കാരി൯റ്റെ തെളിവുനശിപ്പിക്കലു്-കേസ്സട്ടിമറിക്കലു് സു്ക്വാഡുകളോ?
Written and first published on: 20 November 2020
No comments:
Post a Comment