Tuesday 1 December 2020

389. അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്

389

അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Viktar Masalovich. Graphics: Adobe SP.


അഴിമതിക്കും ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും പോലീസ്സതിക്രമങ്ങളു്ക്കും പിണറായി ഗവണു്മെ൯റ്റിനെ പിരിച്ചുവിടുന്നതിനുപകരം സ്വന്തം വിവേചനാധികാരം പ്രയോഗിക്കാതെ പോലീസ്സാക്ടു് ഭേദഗതിചെയു്തുകൊടുത്ത ഗവ൪ണ്ണ൪ രാജിവെക്കേണു്ടതാണു്. സംസ്ഥാനത്തെ ഭരണത്തലവനെന്നനിലയു്ക്കു് ഭരണവീഴു്ചകളു്ക്കു് ഗവ൪ണ്ണ൪ക്കു് ഉത്തരവാദിത്വമില്ലേ? ഗവ൪ണ്ണറുടെ പേരിലല്ലേ ഗവണു്മെ൯റ്റുത്തരവുകളെല്ലാം ഇറങ്ങുന്നതു്? ഇതുതന്നെയല്ലേ മുഖ്യമന്ത്രിയും കുറേക്കാലമായി പറഞ്ഞുകൊണു്ടിരിക്കുന്നതു്, താനൊന്നുമറിയുന്നില്ലെന്നു്, തന്നെയൊന്നും ആരും അറിയിക്കുന്നില്ലെന്നു്, വല്ല വിവരവും വേണമെങ്കിലു് അതു് ചെയു്തവനോടുചെന്നു് ചോദിക്കണമെന്നു്? മുഖ്യമന്ത്രിയും ഗവ൪ണ്ണറുമൊന്നും ഇവിടെ ഒന്നും അറിയുന്നില്ലെങ്കിലു്പ്പിന്നെ ഇവിടെ ആരാണു് ഇപ്പോളു് ഭരിച്ചുകൊണു്ടിരിക്കുന്നതു്? കേരളംപോലുള്ളൊരു സംസ്ഥാനത്തു് ഇതൊരു അലങ്കാരപ്പോസ്സു്റ്റുമാത്രമാണോ? ഗവ൪ണ്ണറും മന്ത്രിസഭയും മുഖ്യമന്ത്രിയുമൊന്നുമറിയാതെയാണു് കമ്മീഷ൯ ഏജ൯റ്റ൯മാരും കണു്സ്സളു്ട്ട൯സ്സികളുംകയറി സംസ്ഥാനം ഭരിക്കുന്നതും ആയിരക്കണക്കിനുകോടിരൂപയുടെ കരാറുകളിവിടൊപ്പിടുന്നതും ഗവണു്മെ൯റ്റിടപാടുകളിവിടെ നടത്തുന്നതുമെങ്കിലു് ഒരു ഗവ൪ണ്ണറുടെ ആവശ്യംതന്നെ ഇവിടെ എന്താണു്?

മന്ത്രിസഭയും മുഖ്യമന്ത്രിയുമൊക്കെ തെരഞ്ഞെടുക്കപെട്ടതുകൊണു്ടു് വെറുതേകയറിയിരിക്കുന്നുവെന്നു് കരുതിയാലു്പ്പോലും ഗവ൪ണ്ണറെയങ്ങനെയാരും തെരഞ്ഞെടുക്കുന്നുപോലുമില്ലല്ലോ? അതൊരു ഭരണഘടനാപദവിയാണെങ്കിലു് ഭരണഘടനയെ സംരക്ഷിക്കണമായിരുന്നല്ലോ, ഇവിടെനടന്ന എത്രയോ ഭരണഘടനാലംഘനങ്ങളിലു് ഗവ൪ണ്ണ൪ ഇടപെടണമായിരുന്നല്ലോ. അതില്ലാത്തതുകൊണു്ടാണല്ലോ അതിപ്പോളു് ഇതുപോലെ ജനങ്ങളു് ച൪ച്ചചെയ്യേണു്ടിവരുന്നതും തെരഞ്ഞെടുപ്പിനു് അടുത്ത നടപടിയെന്തെന്നാലോചിക്കേണു്ടിവരുന്നതും.

Written and first published on: 23 November 2020
 








No comments:

Post a Comment