380
സാമൂഹ്യമാധ്യമത്തിലെ കുറ്റകൃത്യങ്ങളാണോ പൊലീസ്സിലെ കുറ്റകൃത്യങ്ങളാണോ ഇവിടെ ഓ൪ഡിന൯സ്സുകൊണു്ടുവന്നു് നേരിടേണു്ട വലിയ പ്രശു്നം?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
സാമൂഹ്യമാധ്യമത്തിലെ കുറ്റകൃത്യങ്ങളെ നേരിടാ൯ ഭരണഘടനയെ വ്യാഖ്യാനിച്ചുള്ള സുപ്രീംകോടതിവിധികാരണം പൊലീസ്സിനു് കഴിയുന്നില്ലാത്തതിനാലു് സംസ്ഥാനപോലീസ്സാക്ടുഭേദഗതിചെയു്തു് സുപ്രീംകോടതിവിധിയെയും ഭരണഘടനയെയും മറികടക്കാമെന്നുള്ള ആശയങ്ങളു് വിരിയുന്നതു് സാധാരണ കൊക്കെയി൯കഴിച്ചുനടക്കുന്നവരുടെയും ഭ്രാന്താശുപത്രിയിലു്ക്കിടക്കുന്നവരുടേയുമൊക്കെ തലയിലാണു്. ഇങ്ങനെയുള്ള ആശയങ്ങളൊന്നും സംസ്ഥാനങ്ങളുടെയും പോലീസ്സു്ചീഫുമാരുടെയും തലയിലു് വിരിയണു്ടായെന്നുംകൂടി സുപ്രീംകോടതിവിധിയിലു് പ്രത്യേകം എടുത്തുപറഞ്ഞതുംകൂടിയാണു്. എന്നിട്ടും വിരിഞ്ഞു. കേന്ദ്രനിയമങ്ങളെയും ഭരണഘടനയെയും കേന്ദ്ര അന്വേഷണ ഏജ൯സ്സികളെയും സ്വന്തം കൈയ്യിലിരിപ്പുകളു്കാരണം വെറുക്കുകയും ഭയക്കുകയും ചെയ്യുന്നവ൪ ആരെങ്കിലും അധികാരകസേരകളിലു്ക്കൊണു്ടൊന്നിരുത്തിയാലു് ഇതും ഇതിലപ്പുറവും ചെയ്യുമെന്നറിയാത്തതല്ല, പക്ഷേ ആറുമാസംമാത്രം നിലവിലുള്ളൊരു ഓ൪ഡിന൯സ്സു് അധികാരത്തിലു്നിന്നിറങ്ങിപ്പോകുന്നതിനുമുമ്പു് കൃത്യം വെറും ആറുമാസംമാത്രം ആയുസ്സുള്ളൊരു ഗവണു്മെ൯റ്റു് മുഴുവ൯ നിയമസഭാംഗങ്ങളും ച൪ച്ചചെയ്യേണു്ടപോലുള്ളൊരു സുപ്രധാനവിഷയത്തിലു് വളരെ അടിയന്തിരമായി ഉണു്ടാക്കിയെടുക്കുന്നതുതന്നെ അതില്ലെങ്കിലു് എന്നെക്കൊണു്ടിനി ഒരുദിവസംപോലും പിടിച്ചുനിലു്ക്കാ൯ കഴിയില്ലെന്നു് മുഖ്യമന്ത്രി ഉച്ചത്തിലു് നിലവിളിച്ചുപറയുന്നതല്ലേ? സാമൂഹ്യമാധ്യമത്തിലെ കുറ്റകൃത്യങ്ങളാണോ പൊലീസ്സിലെ കുറ്റകൃത്യങ്ങളാണോ ഇവിടെ നിയമസഭയിലു് ബില്ലവതരിപ്പിച്ചു് ച൪ച്ചചെയു്തു് നിയമംകൊണു്ടുവരാ൯ ആറുമാസത്തിനകം ഗവണു്മെ൯റ്റിറങ്ങിപ്പോകുന്നതിനുമുമ്പു് സമയമില്ലാതെ അടിയന്തിരമായി പോലീസ്സു് ആക്ടിലു് ഭേദഗതിവരെവരുത്തി ഓ൪ഡിന൯സ്സുകൊണു്ടുവന്നു് നേരിടേണു്ട വലിയ പ്രശു്നം?
2
യഥാ൪ത്ഥത്തിലു് സാമൂഹ്യമാധ്യമത്തിലെ കുറ്റകൃത്യങ്ങളു് പൊലീസ്സിനു് നേരിടാ൯കഴിയാത്തതാണോ പൊലീസ്സിലെ കുറ്റകൃത്യങ്ങളു് സാമൂഹ്യമാധ്യമത്തിനു് ഫലപ്രദമായി നേരിടാ൯കഴിയാത്തതാണോ ഇവിടത്തെ വലിയ പ്രശു്നം? കേരളത്തിലു് ഒരുവ൪ഷം സാമൂഹ്യമാധ്യങ്ങളിലൂടെയുണു്ടാകുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുടെയും പോലീസ്സി൯റ്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളുടെയും എണ്ണമെത്രയാണു്? ഏതാണു് കൂടുതലു്? രണു്ടും അന്വേഷിക്കേണു്ടതും കഴമ്പും തെളിവും നിയമവുമുണു്ടെങ്കിലു് കേസ്സെടുത്തു് കോടതികളിലെത്തിച്ചു് ശിക്ഷിപ്പിക്കേണു്ടതും പോലീസ്സുതന്നെയാണെന്നതിനാലു് ഇതിലെത്രയെണ്ണം അന്വേഷിച്ചു, അതുകഴിഞ്ഞു് എന്തു് നടപടിയെടുത്തു, എന്നന്വേഷിക്കുന്നതിലു് അ൪ത്ഥമില്ല. ഇവിടെയതന്വേഷിക്കുന്നുമില്ല. ഉയ൪ന്നുവന്ന ആരോപണങ്ങളുടെ എണ്ണമെത്രയാണെന്നുമാത്രമാണിവിടെ ചോദിക്കുന്നതു്. സാമൂഹ്യമാധ്യമങ്ങളിലു് മുഖ്യമന്ത്രിയെ വിമ൪ശിച്ചാലു് മൂക്കുചെത്തിക്കളയുമെന്നു് കേരളത്തിലു് മുമ്പൊരിക്കലു് ഉത്തരവിറക്കി. പിണറായി വിജയനാണതു് അന്നു് ചെയു്തതു്. സംസ്ഥാനത്തു് നിലവിലുള്ള പോലീസ്സു് ആക്ടുപ്രകാരമാണു് പലരുടെമേലും കേസ്സെടുത്തതു്. അതിലു്പ്പല കേസ്സുകളും കുതന്ത്രങ്ങളിലൂടെ കോടതികളിലെത്തിക്കുകയുംചെയു്തു. എന്തുകൊണു്ടാക്കേസ്സുകളിലൊന്നുപോലും നിലനിന്നില്ല? എന്തുകൊണു്ടവ കോടതികളു്ക്കു് ഫയലിലു് സ്വീകരിക്കാ൯പോലും കഴിഞ്ഞില്ല? കാരണം, സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകളി൯മേലെങ്ങനെ കോടതികളു് കേസ്സുകളു് ഫയലിലു് സ്വീകരിക്കും? അതിലു് വീണു്ടും ഉപവകുപ്പെഴുതിച്ചേ൪ത്തു് വീണു്ടും കോടതിയെക്കൊണു്ടു് സ്വീകരിപ്പിക്കാ൯ കുതന്ത്രംകാണിക്കാ൯ ശ്രമിച്ചാലു് അതു് ഗവണു്മെ൯റ്റി൯റ്റെ രാഷ്ട്രീയപാപക്കറ കോടതിജഡു്ജിമാരുടെമേലുംകൂടി തെറിപ്പിക്കാ൯ ശ്രമിക്കുന്നതുമാത്രമായേ കാര്യവിവരമുള്ളവരാലു് വ്യാഖ്യാനിക്കപ്പെടുകയുള്ളൂ- ഇവരുടെ ഇതേ രാഷ്ട്രീയപാപക്കറ ഒരു യുവതിയായ ഇരയെക്കൂട്ടുപിടിച്ചു് ഒരു ജില്ലാ സെഷ൯സ്സു് ജഡു്ജിണിയുടെമേലു് വീഴു്ത്താ൯ ശ്രമിച്ചപ്പോളു് 2020 നവംബ൪ ഇരുപതിനു് കേരളാ ഹൈക്കോടതി വിധിയെഴുതി വ്യാഖ്യാനിച്ചിട്ടു് കടലാസ്സുമെടുത്തുകൊണു്ടു് പൊയു്ക്കോളാ൯ പറഞ്ഞപോലെ.
കോടതിമുറിയിലു് ആളു്ക്കൂട്ടമുണു്ടാക്കി ഇരയായ യുവതിയെ അതിലൂടെ മാനഭംഗപ്പെടുത്തുന്നു എന്ന അതേ ന്യായമനുസരിച്ചു് അതേ പീഢനവിചാരണയിലു് പ്രതിയായ സിനിമാനടനെ എവിടെയൊരവസരമുണു്ടായാലും അവസരമൊന്നുമില്ലെങ്കിലതുണു്ടാക്കിയും ന്യായീകരിച്ചും കേസ്സട്ടിമറിക്കാ൯നടക്കുന്ന സിനിമാനട൯മാരായ രണു്ടു് എമ്മെല്ലേമാരെ അതേയുക്തിയനുസരിച്ചു് ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പുറത്താക്കാത്തതെന്തെന്ന ചോദ്യവും അന്തരീക്ഷത്തിലു് ജനമനസ്സിലു് നിലു്ക്കുന്നുണു്ടു്. ഇതിലൊരു എമ്മെല്ലേയുടെ സെക്രട്ടറി ഇതേകേസ്സിലെ പ്രോസിക്യൂഷ൯ സാക്ഷിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിപ്പറയിച്ചു് കേസ്സട്ടിമറിക്കാ൯ ശ്രമിച്ചെന്നു് ഇതേ കേരളാപ്പോലീസ്സു് കേസ്സെടുത്തിരിക്കുകയുമല്ലേ? ഒരു സു്ത്രീയായ ജഡു്ജി പ്രതിയു്ക്കു് മതിയായ ലീ വേ നലു്കി ഇരയായ യുവതിക്കു് തികച്ചും ന്യായവും യുക്തവും ചോദ്യംചെയ്യപ്പെടാനാവാത്തവിധം കോണു്ക്രീറ്റുമായ ഒരു വിധി ഭാവിയിലു് പുറപ്പെടുവിക്കുന്നതിനുള്ള ഒരു അവസരമുണു്ടാക്കുകയായിരുന്നില്ലേ യഥാ൪ത്ഥത്തിലു്?
3
സംസ്ഥാനത്തെ പോലീസ്സു് ആക്ടിനുമേലേ വ്യക്തിയുടെ അഭിപ്രായപ്പ്രകടന-വിമ൪ശ്ശനാവകാശങ്ങളടക്കമുള്ള ഭരണഘടനാവകാശങ്ങളിരിപ്പുണു്ടു്. രണു്ടുംതമ്മിലു് കോണു്ഫ്ലികു്റ്റുണു്ടായാലു് വിമ൪ശ്ശനസ്സ്വാതന്ത്ര്യത്തെയും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഭരണഘടനാദത്തമായ പൗര൯റ്റെ അവകാശം മറ്റെന്തി൯റ്റെയും മേലേയേ നിലു്ക്കൂവെന്നാണു് സുപ്രീംകോടതി വളരെ വൃക്തമായി വിധിയെഴുതിയിരിക്കുന്നതു്. എന്നുമാത്രമല്ല, സംസ്ഥാനപ്പോലീസ്സാക്ടുകളിലെ പ്രസക്തഭാഗങ്ങളു് റദ്ദുംചെയു്തു. അങ്ങനെ ഇപോഴാഭാഗങ്ങളു് നിലവിലില്ല- പിണറായി വിജയ൯റ്റെയും അതുപോലുള്ളവരുടെയും പകനിറഞ്ഞ സ്വപു്നങ്ങളിലു്മാത്രമേയുള്ളൂ. അതിനെ വീണു്ടും അതുപോലെ മറ്റുവാചകങ്ങളിലു് പുന൪ജ്ജീവിപ്പിക്കാ൯ ഇതുപോലുള്ളവ൪ പലരാജ്യങ്ങളിലും മുതലാളി-കോ൪പ്പറേറ്റു് സമ്പന്നയജമാന൯മാരോടൊപ്പംകറങ്ങി ഷൂളു് വേ൪ണി൯റ്റെ ‘ലോകത്തിനുചുറ്റും എണു്പതുദിവസംകൊണു്ടു’ എന്ന കൃതിയിലെ ബ്രിട്ടീഷുകാരനായ ഫിലിയാസ്സു് ഫോഗി൯റ്റെ ഫ്രഞു്ചു് വേലക്കാര൯ പാസ്സു്പ്പാ൪ത്തൂവിനെപ്പോലെ ഇ൯ഡ്യാബോധം നഷ്ടപ്പെട്ടു് ശ്രമിച്ചുനടക്കുന്നതുകൊണു്ടാണു് ജനങ്ങളു് ചോദിക്കുന്നതു്, കൊക്കെയിനടിച്ചിട്ടുണു്ടോയെന്നു്.
അതിനുപുറമേ ഇനിമേലു് ഇങ്ങനെയുള്ള കുതന്ത്രഭാഗങ്ങളു് ആക്ടുകളിലു് എഴുതിച്ചേ൪ത്തുകൊണു്ടുവരരുതെന്നു് സുപ്രീംകോടതി അന്നു് ആ വിധിയിലു്ത്തന്നെ താക്കീതുംചെയു്തു, കൊണു്ടുവന്നാലു് ആ സുപ്രധാനമായ വിധിയെ വിജയനെയും ആദിത്യനാഥിനെയുമൊക്കെപ്പോലെ ഇല്ലാത്ത അധികാരങ്ങളു് ഉണു്ടെന്നു് സ്വപു്നംകണു്ടുമയങ്ങിനടക്കുന്ന സംസ്ഥാനഭരണാധികാരികളു് നടപ്പാക്കുകയാണോ അതോ അതിനെ മറികടന്നു് ജനങ്ങളെ ഭയപ്പെടുത്താ൯ പുതിയ സംസ്ഥാനനിയമങ്ങളു് ഉണു്ടാക്കിത്തള്ളുകയാണോ എന്നു് ഓരോ അലു്പ്പകാലത്തിനുശേഷവും പരിശോധിച്ചു് ഉണു്ടെങ്കിലു് റദ്ദുചെയ്യാനും ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിച്ചതിനു് ശിക്ഷിക്കുമെന്നുള്ള മുന്നറിയിപ്പു് നടപ്പാക്കാനുംവേണു്ടി സുപ്രീംകോടതി ഇനി നടത്താ൯പോകുന്ന റിവ്യൂവിലു് അതെല്ലാം റദ്ദുചെയ്യുമെന്ന മുന്നറിയിപ്പുംനലു്കി. അതുകൊണു്ടാണു് മുഖ്യമന്ത്രിയെയെന്നല്ല പ്രധാനമന്ത്രിയെയും പ്രസിഡ൯റ്റിനെയുംപോലും വിമ൪ശ്ശിക്കാനും കുറ്റപ്പെടുത്താനുമുള്ള അധികാരം ഇ൯ഡൃ൯പൗരനിന്നുള്ളതും അതു് പിണറായി വിജയനെപ്പോലുള്ളവരിപ്പോളു് നന്നായെടുത്തു് ആസ്വദിച്ചു് പ്രയോഗിച്ചുവരുന്നതും. വാസു്തവത്തിലു് പിണറായി വിജയ൯ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രധാനമന്ത്രിയുടെ കേന്ദ്ര സാമ്പത്തികകുറ്റാന്വേഷണ ഏജ൯സ്സികളെയും പേടിച്ചു് വിമ൪ശിക്കുന്നത്ര രൂക്ഷമായ ഭാഷയിലു് സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയനെ വിമ൪ശ്ശിക്കുന്നുണു്ടോ?
ദിവസവും ഓരോരീതിയിലു് മാനംകെടുന്നതു് ഒരാളു്ക്കു് അഭിമാനമാണെങ്കിലു് ആ൪ക്കെങ്കിലുമതിനെ എതി൪ക്കാ൯പറ്റുമോ? മുമ്പു് ഈപ്പാ൪ട്ടിയുടെ നായനാരെന്നൊരു മുഖ്യമന്ത്രി ജോക്ക൪, ക്ലൗണു് എന്നീ സ്ഥാനങ്ങളു് നേടിയല്ലേപോയതു്?
4
സാമൂഹൃമാധൃമങ്ങളിലും മാധൃമങ്ങളിലും പൊതുവേദികളിലും ജനങ്ങളു് വിമ൪ശ്ശിക്കുന്നതു് പിണറായിയിലെ വിജയനെയല്ല കേരളത്തിലെ മുഖ്യമന്ത്രിയെയാണു്. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നയാളുടെ പേരുപറയാതെ സു്പെസ്സിഫിക്കായി വിമ൪ശ്ശിക്കാ൯പറ്റില്ലല്ലോ, ഇല്ലെങ്കിലതു് എത്രയോ യോഗ്യ൯മാരായ മു൯മുഖ്യമന്ത്രിമാ൪ക്കായിരിക്കുമല്ലോ ചെന്നുകൊള്ളുക ചരിത്രത്തിലു് പിന്നീടു്, കാരണം ഈ വിമ൪ശ്ശനങ്ങളടക്കം ഇതൊക്കെത്തന്നെയാണല്ലോ ചരിത്രം! വിജയ൯ പിണറായിയിലു്ത്തന്നെ ഇരുന്നിരുന്നെങ്കിലു് ജനങ്ങളു് വിമ൪ശ്ശിക്കുമായിരുന്നോ, തിരുവനന്തപുരത്തു് പബ്ലിക്കു് കസേരയിലു് സെക്രട്ടേറിയറ്റിലു്ച്ചെന്നിരുന്നതുകൊണു്ടല്ലേ ജനങ്ങളു് വിമ൪ശ്ശിച്ചതു്? ജനങ്ങളു്ക്കു് ഒരാളു്ക്കു് ശമ്പളംകൊടുക്കാനറിയാമെങ്കിലു് വിമ൪ശ്ശിക്കാനും തിരുത്താനും വേണമെങ്കിലു് പുറത്തിറക്കിവിടാനുമറിയാം, കാലാവധികഴിയുന്നതിനുമുമ്പേ ഒരിക്കലും പുറത്തിറങ്ങിപ്പോകേണു്ടിവരില്ലെന്നു് സ്വപു്നംകണു്ടുനടന്നിരുന്ന പല മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വിമ൪ശ്ശനത്തി൯റ്റെതന്നെ പച്ചയിലു്, വിമ൪ശ്ശനത്തി൯റ്റെമാത്രം ശക്തിയിലു്, കേരളത്തിലു് പുറത്തിറക്കിവിട്ടിട്ടുമുണു്ടു്- കരുണാകരനെവരെ! ആ പശ്ചാത്തലത്തിലു് നോക്കുമ്പോളു് പിണറായി വിജയ൯ വിമ൪ശ്ശനങ്ങളെ ഭയക്കുന്നതിലും അതുതടയാ൯ നിയമവിരുദ്ധമായിത്തന്നെ കടുംനിയമങ്ങളു് നി൪മ്മിക്കാ൯ ശ്രമിച്ചതിലും അത്ഭുതമൊന്നുമില്ല.
5
സ്വന്തം ശക്തികൊണു്ടോ സ്വന്തം പാ൪ട്ടിയുടെ ശക്തികൊണു്ടോ ഒരാളു്ക്കൊരു മുഖ്യമന്ത്രിയാകാ൯പറ്റുമോ? ജനങ്ങളുടെ സമ്മതിദാനാവകാശത്തി൯റ്റെ ശക്തികൊണു്ടല്ലേയതുപറ്റൂ? മുഖ്യമന്ത്രിയായശേഷം സ്വന്തം പാ൪ട്ടിയിലുള്ള ത൯റ്റെ ശക്തി ജനങ്ങളു്നലു്കിയ സമ്മതിദാനാവകാശത്തി൯റ്റെ ശക്തിയേക്കാളു് വലുതാണെന്നും രണു്ടാമത്തേതിനെ ആദൃത്തേതു് സൂപ്പ൪സ്സീഡുചെയ്യുമെന്നുമുള്ള വിഭ്രമത്തിലു്പ്പെട്ടവരെയാണു് ഇങ്ങനെ പുറത്തിറക്കിവിട്ടതു്. അതിനുള്ള അന്ത:ഛിദ്രം പൊതുവിമ൪ശ്ശനത്തിലൂടെ പാ൪ട്ടിയിലുണു്ടാക്കാ൯ കഴിഞ്ഞതുകൊണു്ടുംകൂടിയാണു് അങ്ങനെ നടന്നിട്ടുള്ളതു്. സാമൂഹൃമാധൃമങ്ങളൊന്നുമില്ലാതിരുന്ന കാലത്തുപോലും വിമ൪ശ്ശനവും പൊതുജനാഭിപ്പ്രായവും വള൪ന്നുവന്നുവ്യാപിച്ചു് ശക്തമായി അതു് ഒടുവിലു് പാ൪ട്ടിയിലു് തിരുത്തലു്വാദികളുടെ വള൪ച്ചക്കു് പോഷകവും ആവേശവും കാരണവുമായി ബന്ധപ്പെട്ട വൃക്തിക്കു് പാ൪ട്ടിയിലു് നേരത്തെയുണു്ടായിരുന്ന സ്വാധീനംകുറഞ്ഞും പിടിയയഞ്ഞും പുറത്തു് തനിക്കെതിരേവരുന്ന കേസ്സുകളുടെ എണ്ണംകൂടിയും ഒരു ബഹുമുഖാക്രമണത്തിലു് ഒടുവിലു് കാലാവധിയെത്തുന്നതിനുമുമ്പേ പുറത്തിറക്കിവിടപ്പെടുന്ന മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഉദാഹരണമായാണു് ശ്രീ കെ. കരുണാകരനെപ്പറഞ്ഞതു്. വിമ൪ശ്ശനാക്രമണങ്ങളിലു് ഏറ്റവുംകൂടുതലു് മന്ത്രിമാ൪ പുറത്തിറക്കിവിടപ്പെട്ടിട്ടുള്ളതു് മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിലു്ത്തന്നെയാണെന്നുള്ളതു് പിണറായി വിജയനു് ഒട്ടുംതന്നെ ആശ്വാസകരമല്ലെന്നുമാത്രമല്ല അതാണയാളുടെ ഭയവും.
6
സാമൂഹൃമാധൃമങ്ങളൊന്നുമില്ലാതിരുന്ന കാലത്തുപോലും വിമ൪ശ്ശനവും ജനാഭിപ്പ്രായവും വള൪ന്നുവന്നുവ്യാപിച്ചു് ശക്തമായി അതു് ഒടുവിലു് പാ൪ട്ടിയിലു് ഭിന്നിപ്പും തിരുത്തലു്വാദവുമൊക്കെയുണു്ടാക്കി മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും കസേരതെറിപ്പിക്കുന്നതിനെക്കുറിച്ചിവിടെപ്പറഞ്ഞു. ടെലിവിഷ൯പോലുമില്ലായിരുന്ന അക്കാലത്തു് അതൊക്കെയുണു്ടായതു് പത്രങ്ങളിലു്വരുന്ന അഴിമതിവാ൪ത്തകളുടെയും മറ്റുരാഷ്ട്രീയപ്പാ൪ട്ടിനേതാക്ക൯മാരുടെ വിമ൪ശ്ശനയഭിപ്രായങ്ങളുടെയും ഫലമായുയ൪ന്നുവരുന്ന ജനകീയപ്പ്രതിരോധത്തി൯റ്റെ അനന്തരഫലമായായിരുന്നു. അതുകഴിഞ്ഞു് ടെലിവിഷ൯വന്നു. അപ്പോളു് പത്രങ്ങളെയും ടെലിവിഷനുകളെയും സ൪ക്കാ൪ഖജനാവിലു്നിന്നും പണമൊഴുക്കി പ്രതിദിനം പലപല വമ്പ൯പരസ്യങ്ങളു് നലു്കിയും, കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവുംനടത്തി പിന്നണിസ്സൃഗാല൯മാ൪ ഉണു്ടാക്കിക്കൊണു്ടുവരുന്നപണം കോഴയായിക്കൊടുത്തുസഹായിച്ചും, ഭരണകാര്യങ്ങളിലൊരു പങ്കുനലു്കിയും, ഭരണത്തി൯റ്റെ നാനാപ്രയോജനംപറ്റുന്ന വിദേശ-സ്വദേശമൂലധനനിക്ഷേപകരെക്കൊണു്ടു് പണനിക്ഷേപംനടത്തിച്ചും, വിലയു്ക്കെടുത്താലു് വിമ൪ശ്ശനത്തി൯റ്റെയും അഴിമതിവാ൪ത്തകളുടെയും വഴിയടച്ചു് ഭരണാധികാരക്കസേര ഭദ്രമാക്കിക്കൂടേ? കൃത്യം അതുതന്നെയാണു് 2016മുതലു് 2021വരെ കേരളത്തിലു് ഭരണംനടത്തിയ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റുചെയു്തതും, അതുകൊണു്ടുതന്നെയാണു് അതിനുശേഷം കേരളത്തിലെ ഒരു മാധ്യമത്തെയും വിശ്വാസത്തിലെടുക്കാ൯ മലയാളിസമൂഹം തയാറാകാത്തതും. അതിലൂടെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനു് കുറച്ചുകാലം മാധ്യമങ്ങളുടെ കാതലായ ആക്രമങ്ങളിലു്നിന്നൊഴിവുംകിട്ടി, കേരളത്തിലെ മാധ്യമങ്ങളു്ക്കു് പൊതുജനങ്ങളുടെമുന്നിലു് വഞു്ചനയുടെ മുദ്രയുംകിട്ടി.
7
പക്ഷേ അതിനിടയിലു് സാമൂഹ്യമാധ്യമങ്ങളു് വള൪ന്നുവന്നുവ്യാപിച്ചു, അവ പത്രങ്ങളെയും ടെലിവിഷനുകളെയും കീഴടക്കി, സ൪വ്വജനങ്ങളു്ക്കും അവ പത്രങ്ങളെയും ടെലിവിഷനുകളെയുംകാളു് സ്വീകാര്യമായി, എഡിറ്ററെന്ന ഒരു ഇടനിലക്കാരനില്ലാതെ ഏവ൪ക്കും നേരിട്ടുപയോഗിക്കാവുന്ന അവകഴിഞ്ഞേ പത്രങ്ങളെയും ടെലിവിഷനുകളെയും ആളുകളു് ശ്രദ്ധിക്കൂവെന്നുവന്നു, പത്രങ്ങളെയും ടെലിവിഷനുകളെയും വിലയു്ക്കെടുത്തതു് വ്യ൪ത്ഥമായി. അഴിമതിവാ൪ത്തകളും വിമ൪ശ്ശനങ്ങളും മാധ്യമങ്ങളെക്കളഞ്ഞു് സാമൂഹ്യമാധ്യമങ്ങളിലേക്കുനീങ്ങി. കേരളകൗമുദി, മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നിങ്ങനെയുള്ള പത്ര-ടെലിവിഷ൯ മാധ്യമങ്ങളു് പിണറായി വിജയനെ നിലനി൪ത്താ൯ ശ്രമിച്ചു; സാമൂഹ്യമാധ്യമങ്ങളു് പിണറായി വിജയനെ വിമ൪ശ്ശനത്തിലൂടെ തള്ളിയിടാ൯ പ്രാപു്തമാണെന്നും തെളിയിച്ചു. സൗഹൃദങ്ങളു്ക്കും കൂട്ടുകൂടലിനും അതുപോലെയുള്ള ലഘുവായകാര്യങ്ങളു്ക്കുംമാത്രം സ്ഥാനമുണു്ടായിരുന്ന സാമൂഹ്യമാധ്യമങ്ങളു് ഗതിമാറ്റി സാമൂഹൃ-രാഷ്ട്രീയവിമ൪ശ്ശനത്തി൯റ്റെ വേദിയായി, അമേരിക്ക൯ പ്രസിഡ൯റ്റിനെപ്പോലും വിമ൪ശ്ശിച്ചുതള്ളിയിടാ൯ പ്രാപു്തമാണെന്നവ൪ തെളിയിച്ചു. ഈ പത്രങ്ങളു്ക്കും ടെലിവിഷനുകളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും പിണറായി വിജയനും ലോകത്തു് മറ്റുപലരെയുംപോലെ ഇതൊരു ഇരുട്ടടിതന്നെയായിരുന്നു: പത്രങ്ങളെ വിലയു്ക്കെടുത്തിട്ടു് കാര്യമില്ലെന്നായി. ലോക പണഭീമ൯മാരായ ഫേസ്സു്ബുക്കിനെയും ട്വിറ്ററിനെയും ഗൂഗിളിനെയും വിലയു്ക്കെടുക്കാനുള്ളത്ര പണം നേരത്തേപറഞ്ഞ വഴികളിലൂടെ ഉണു്ടാക്കി ശേഖരിച്ചുവെച്ചിട്ടുണു്ടായിരുന്നെങ്കിലു് ഇവ൪ അതും ചെയു്തേനേ, അതുപോലെ ഈ ലോകഭീമ൯മാ൪ അമേരിക്കയിലുംമറ്റും എന്നതിനുപകരം കേരളത്തിലെ നിയമങ്ങളനുസരിച്ചു് കേരളത്തിലാണു് രജിസ്സു്റ്റ൪ചെയു്തു് പ്രവ൪ത്തിച്ചിരുന്നതെങ്കിലും കാര്യംനടന്നേനേ!
8
കേരളത്തിലെയീ പത്ര-ടെലിവിഷ൯- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി-പിണറായിവിജയ൯ സംഘത്തിനു് ഇന്നും പൂ൪ണ്ണമായി പിടികിട്ടാത്തൊരു യാഥാ൪ത്ഥ്യമുണു്ടു്- ലോക രാഷ്ട്രീയഭീമ൯മാരെ തള്ളിയിടാനുള്ള ശക്തികിട്ടിയതിലു് ഈ ലോക സാമൂഹ്യമാധ്യമഭീമ൯മാ൪ ആനന്ദിക്കുകയാണുചെയ്യുന്നതു്, അതവ൪ക്കു് അപരിമേയമായ അധികാരങ്ങളാണു് നലു്കുന്നതു്, അതുകൊണു്ടവ൪ ആവഴിക്കുള്ള കടുത്ത രാഷ്ട്രീയവിമ൪ശ്ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണുചെയ്യുന്നതു്. ആ പ്രോത്സാഹനമവ൪ നി൪ത്തുമ്പോളു്, ഇ൯ഡൃയിലിപ്പോളെന്നപോലെ ഭരണകൂടങ്ങളുമായി സന്ധിചെയ്യുമ്പോളു്, അവരുടെ മാധ്യമങ്ങളിലു് രാഷ്ട്രീയവിമ൪ശ്ശനം നിലയു്ക്കുന്നു, ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്ന ഒന്നുമവിടെപ്പിന്നെ ഇല്ലാതാകുന്നു, പക്ഷേ ലോക രാഷ്ട്രീയയധികാരികളെ നിലയു്ക്കുനി൪ത്താനുള്ള സാമൂഹ്യമാധ്യമഭീമ൯മാരുടെ അധികാരം അതോടെ നഷ്ടപ്പെടുകയുംചെയ്യുന്നു. ഈ ലളിതമായ രഹസ്യം നന്നായറിയാവുന്നതുകൊണു്ടാണു് രാഷ്ട്രീയവിമ൪ശ്ശക൪ പത്രങ്ങളെയും ടെലിവിഷനുകളെയും ധൈര്യമായി തൃണവലു്ക്കരിച്ചു് സാമൂഹ്യമാധ്യമങ്ങളിലേക്കു് വേദിമാറ്റിയതു്. പലരും സാമൂഹ്യവിമ൪ശ്ശകരായതുതന്നെ ഈ സൗകര്യംകാരണമാണു്. അതുകൊണു്ടാണു് സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം തനിക്കും ത൯റ്റെ ഭരണസംഘത്തിനും അപകീ൪ത്തികരമാണെന്നുവരുത്തി പോലീസ്സിനെക്കൊണു്ടു് കേസ്സെടുപ്പിച്ചു് ഉപദ്രവിച്ചു് അവസാനിപ്പിക്കാ൯ മറ്റുവഴിയൊന്നുംകാണാതെ കേരളാ പോലീസ്സാക്ടിലു് ഭേദഗതിവരുത്തുന്നതു് പിണറായി വിജയ൯റ്റെയും നിഴലു്ഭരണസംഘത്തി൯റ്റെയും അടിയന്തരാവശ്യമായിമാറിയതു്.
പക്ഷേ ഒരു സംസ്ഥാനമുഖ്യമന്ത്രി വിമ൪ശ്ശനംമുടക്കാ൯ ഒരു വ൯ജനതയെയും അവരുടെ ഭരണഘടനയെയും വെല്ലുവിളിച്ചു് ഇത്രയും അദ്ധ്വാനിച്ചു് ഭേദഗതിചെയ്യാ൯പറ്റില്ലെന്നു് ഉറപ്പുള്ള ഒരു നിയമം ഭേദഗതിചെയ്യാ൯നടക്കുന്ന സമയത്തു് സ്വന്തം പ്രവൃത്തികളു് തിരുത്തുകയാണെങ്കിലു് അതല്ലേ പ്രയോജനകരം- പ്രത്യേകിച്ചും ഒരിക്കലു് ഈ ഭേദഗതിയും ഒളിച്ചു് ഒപ്പിച്ചുകൊണു്ടുകടന്നുവന്നു് ലോകംമുഴുവനറിഞ്ഞു് മാനംകെട്ടു് ഒടുവിലു് ഗസറ്റിലു് വീണു്ടും വിജ്ഞാപനംചെയു്തു് അതു് റദ്ദാക്കേണു്ടിവന്ന സാഹചരൃത്തിലു്? ദിവസവും ഓരോരീതിയിലു് മാനംകെടുന്നതു് ഒരാളു്ക്കു് അഭിമാനമാണെങ്കിലു് ആ൪ക്കെങ്കിലുമതിനെ എതി൪ക്കാ൯പറ്റുമോ? മുമ്പു് ഈപ്പാ൪ട്ടിയുടെ നായനാരെന്നൊരു മുഖ്യമന്ത്രി ജോക്ക൪, ക്ലൗണു് എന്നീ സ്ഥാനങ്ങളു് നേടിയല്ലേപോയതു്!
9
അഴിമതിഭരണാധികാരികളു്ക്കു് സാമൂഹ്യമാധ്യമസ്സ്വാതന്ത്ര്യത്തെ തടയാ൯ സംസ്ഥാനപോലീസ്സാക്ടു് ഭേദഗതിചെയു്താലു്മതിയെന്നാണു് ധാരണയെങ്കിലു് അതുപോരാ, രാജ്യത്തി൯റ്റെ ഭരണഘടനതന്നെ ഭേദഗതിചെയ്യണമെന്നതാണു് ഇന്ത്യ൯ യാഥാ൪ത്ഥ്യം. അതാണു് സുപ്രീംകോടതി വിധിച്ചതു്. പൊലീസ്സിനെക്കുറിച്ചെതിരേയുയരുന്ന ആരോപണങ്ങളെക്കുറിച്ചു് ഒന്നൊഴിയാതെ അന്വേഷിക്കാനും ഫലപ്പ്രദമായി നടപടിയെടുക്കാനും ഉതകുന്നരീതിയിലു് കേരളാ പോലീസ്സു് ആക്ടിലു് ഭേദഗതിവരുത്തുന്നതല്ലേ സംസ്ഥാനത്തിനു് അത്യാവശൃം, അതോ പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനു് സാമൂഹ്യമാധ്യമങ്ങളിലെ കുറ്റകൃത്യങ്ങളു് നിയന്ത്രിക്കാനെന്നപേരിലു് രാഷ്ട്രീയപ്പ്രതിയോഗികളെ നേരിടുന്നതിനു് രാഷ്ട്രീയനടപടികളെടുക്കാ൯ ധൈരൃപ്പെടുന്നതിനുപകരം ഭയന്നു് പോലീസ്സു്നടപടികളെടുക്കാ൯ നിലവിലുള്ള പോലീസ്സു് ആക്ടിലും ഭരണഘടനയിലും വകുപ്പൊന്നുമില്ലാത്തതുകൊണു്ടു് സ്വന്തം അടുക്കളക്കണക്കുപുസു്തകത്തിലു് വെറുതെയിരുന്നു് കുത്തിവരക്കുന്നപോലെ പോലീസ്സാക്ടെടുത്തുവെച്ചു് ഇല്ലാത്ത പുതിയൊരുവകുപ്പു് കുത്തിവരച്ചുവെച്ചു് ജനങ്ങളെക്കൊണു്ടുനടന്നുകാണിച്ചു് അതുഭേദഗതിചെയ്യാ൯ ഓ൪ഡിന൯സ്സിറക്കുന്നതും ഭരണഘടനയെമാത്രം അനുസരിച്ചു് അതിനോടുമാത്രം കൂറുപുല൪ത്തേണു്ട ഉത്തരവാദിത്വപ്പെട്ട ഒരു ഗവ൪ണ്ണറെക്കൊണു്ടു് അതു് ഒപ്പുവെയു്പ്പിക്കാനയക്കുന്നതുമാണോ അത്യാവശ്യം, സംസ്ഥാനത്തി൯റ്റെ ആവശ്യം? ഏതാണത്യാവശ്യം- ആഭ്യന്തരവകുപ്പിലെ പ്രത്യക്ഷമായ കുറ്റകൃത്യങ്ങളു് നിയന്ത്രിക്കുന്നതിനു് ഓ൪ഡിന൯സ്സിറക്കി അതൊപ്പുവെയു്ക്കാ൯ ഗവ൪ണ്ണ൪ക്കയക്കുന്നതോ സാമൂഹ്യമാധ്യമങ്ങളിലെ പരോക്ഷമായ കുറ്റകൃത്യങ്ങളു് നിയന്ത്രിക്കുന്നതോ? ഏതി൯റ്റെ എണ്ണമാണു് സംസ്ഥാനത്തു് കൂടുതലു്? ചുറ്റുംകൂടിനിലു്ക്കുന്നവരുടെ സ്വഭാവവും ആധിക്യവുംകാരണം മുഖ്യമന്ത്രിക്കു് യാഥാ൪ത്ഥ്യബോധം നഷ്ടപ്പെട്ടെന്നുവെച്ചു് ജനങ്ങളു്ക്കുമതു് നഷ്ടപ്പെടണോ? പ്രിഫറ൯സ്സുള്ള കാര്യങ്ങളും മേഖലകളും തിരിച്ചറിയാ൯ ജനങ്ങളു്ക്കു് കഴിവുണു്ടെങ്കിലും മുഖ്യമന്ത്രിക്കതില്ലെങ്കിലു് അതിലിടപെടാ൯ ജനങ്ങളു് തീരുമാനിക്കാത്തിടത്തോളംകാലം അതു് മുഖ്യമന്ത്രിയുടെ പാ൪ട്ടിയുടെമാത്രംകാര്യമാണു്.
മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് കൊണു്ടുവന്ന സാമൂഹൃമാധൃമമാരണനിയമം രാഷ്ട്രീയവിമ൪ശ്ശകരെ എങ്ങനെയാണു് ബാധിക്കുമായിരുന്നതു്?
10
ഇന്ത്യ൯ ഭരണഘടന ഒരു പൗരനു് ഉറപ്പുനലു്കുന്നതും സുപ്രീംകോടതി വിധിന്യായങ്ങളിലു് അടിവരയിട്ടു് ആവ൪ത്തിക്കുന്നതും ഇന്ത്യയിലെ മറ്റെല്ലാ നിയമങ്ങളെക്കാളും മേലെയാണെന്നുപറയുന്നതും അതി൯റ്റെ പ്രവ൪ത്തനത്തെ തടസ്സപ്പെടുത്തുന്ന മറ്റുനിയമങ്ങളുണു്ടെങ്കിലു് അതിനെയെല്ലാം റദ്ദുചെയ്യുന്നതുമായ ഒരു വ്യക്തിയുടെ അഭിപ്രായപ്പ്രകടന- ആവിഷു്ക്കാര- വിമ൪ശ്ശനസ്സ്വാതന്ത്ര്യങ്ങളുടെ ഔന്നത്യവും അതിനെ തടസ്സപ്പെടുത്തി പിണറായി വിജയനെപ്പോലുള്ളവ൪ ജനങ്ങളെ ഭയപ്പെടുത്താനായി ദോശചുടുന്നപോലെ അതിവേഗം നി൪മ്മിച്ചിടുന്ന നിയമങ്ങളുടെ അസാംഗത്യവും ഒരു ഉദാഹരണത്തിലൂടെ വിശകലനംചെയ്യാം:
ഒരാളു് ഒരു ലേഖനത്തിലൂടെയോ കവിതയിലൂടെയോ ആക്ഷേപഹാസ്യത്തിലൂടെയോ- എന്തിലൂടെയെങ്കിലുമായിക്കൊള്ളട്ടെ- ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു:
മടിയിലു് മയക്കുമരുന്നു് പൊതികളും
സ്വ൪ണ്ണക്കട്ടകളും- കനം
കൂടിക്കൂനിക്കൂടിനട്ടെല്ലുവ-
ളഞ്ഞൊരാളിതപോകുന്നു!...
എന്നു് അയാളു് എഴുതുന്നു. എന്നിട്ടു് ആ കഥാപാത്രത്തെ കേരളത്തി൯റ്റെ തലസ്ഥാനമായ തിരുവനന്തപുരത്തു് സു്റ്റാച്ച്യൂവിലു്ക്കൊണു്ടുചെന്നുവിടുന്നു. വായനക്കാ൪ നോക്കിക്കൊണു്ടിരിക്കുകയാണു്- അയാളിനിയെങ്ങോട്ടുപോകുമെന്നു്. അപ്പോളയാളതാ സെക്രട്ടേറിയറ്റിനകത്തോട്ടു് കയറിപ്പോകുന്നു. അതുവരെ ഇതെല്ലാം മുഴുവ൯നിയമങ്ങളുടെയും പരിധിയു്ക്കകത്താണു്, ഒന്നി൯റ്റെയും പരിധിവിട്ടിട്ടില്ല. പക്ഷേ അയാളു് നേരേനടന്നു് സെക്രട്ടേറിയറ്റിനകത്തുകയറി. അപ്പോഴും പരിധിയൊന്നും വിട്ടിട്ടില്ല. അയാളു് സെക്രട്ടേറിയറ്റിനകത്തുകയറി മുഖ്യമന്ത്രിയുടെ കസേരയിലു്ച്ചെന്നിരുന്നു എന്നെഴുതുമ്പോളു് ആ രചനയിലു് അവിടെ ഒരു കരടുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണു്, അയാളു് തന്നെ വല്ലതും ചെയ്യുമോ എന്നു് എഴുത്തുകാര൯ ചിന്തിക്കുന്നു. അയാളു് അതു് അവിടെനി൪ത്തുന്നു. കൂടുതലെഴുതുന്നതിലു്നിന്നു് പിന്തിരിയുന്നു, കാരണം അവിടെവരെ പോലീസ്സിനും നിയമങ്ങളു്ക്കും പ്രസക്തിയൊന്നുമില്ല, പക്ഷേ അവിടംമുതലു് അതുകഴിഞ്ഞു് പിണറായി വിജയ൯റ്റെ ജനവിരുദ്ധ മാധൃമവിരുദ്ധ ഭരണഘടനാവിരുദ്ധ ഇ൯ഡ്യാവിരുദ്ധ അടുക്കളനി൪മ്മിത നിയമംകാരണം പോലീസ്സും നിയമങ്ങളും ഇടപെടാ൯നോക്കുന്നു. ആരെയോ അപകീ൪ത്തിപ്പെടുത്തുന്നതായി അവ൪ സംശയിക്കുന്നു, വ്യാഖ്യാനിക്കുന്നു, പുതിയ നിയമങ്ങളും ചട്ടങ്ങളുമെടുത്തു് പ്രയോഗിക്കുന്നു. അവിടെ നി൪ത്തുന്നു കേരളത്തിലെ എഴുത്തുകാര൯. അങ്ങനെയുള്ള ഭീരുക്കളാണു് സാഹിതൃ അക്കാദമികളിലുംമറ്റും നിരന്നിരുന്നു് വലിയ സാഹിതൃകാര൯മാരെപ്പോലെ സ൪ക്കാ൪ക്കാറും ശമ്പളവുമായി പായുന്നതു്.
11
ഇനി ആ കസേരയിലിരുന്ന അയാളുടെ പേരു് പിണറായി വിജയനാണെന്നെഴുതിയാലും അയാളു് ഒരു പബ്ലിക്കു് കസേരയിലിരുന്നു് ജനങ്ങളുടെ ശമ്പളം വാങ്ങുന്നിടത്തോളംകാലം അതെഴുതിയവനെ ഇ൯ഡൃയുടെ ഈ ഭരണഘടനയുടെകീഴിലു് ഒരുചുക്കുംചെയ്യാ൯ കഴിയില്ലെന്നാണു് സുപ്രീംകോടതി ആവ൪ത്തിക്കുന്നതു്. അല്ലെങ്കിലയാളു് പബ്ലിക്കു്കസേരയിലു്ക്കയറിയിരുന്നു് ഇതുപോലുള്ള അടുക്കളനിയമങ്ങളൊക്കെ നി൪മ്മിക്കാനുള്ളത്ര അധികാരത്തോടു് ആസക്തിയില്ലാത്തവനായിരിക്കണം, അന്യരെ ചൂഷണംചെയു്തുജീവിക്കാതെ ജീവിക്കാനുള്ള ജോലിയെന്തെങ്കിലുമറിയാമെങ്കിലു് മര്യാദക്കു് അവനവ൯റ്റെ ജോലിയുംചെയു്തു് വീട്ടിലിരിക്കണം- സെക്രട്ടേറിയറ്റിലു്പ്പോയിരിക്കരുതു്. ഭരണാധികാരാസക്തികയറിയാലു് പബ്ലിക്കു്വിമ൪ശ്ശനം കേട്ടേമതിയാവൂ, കാരണം അയാളു് അതോടെ ജനങ്ങളുടെ വേലക്കാരനാണു്, ജനങ്ങളുടെ ശമ്പളം വാങ്ങുന്നയാളാണു്. പാ൪ട്ടിയുടെ ഔദാര്യത്തിലു് ജനങ്ങളുടെ അലിവിലു് മുഖ്യമന്ത്രിക്കസേരയിലു്ക്കയറിയിരുന്നപ്പോളു് നാലുചുറ്റുംവന്നു് വളഞ്ഞുകൂടിനിന്ന യാതൊരുവിലയുമില്ലാത്ത, വെറുംകള്ളക്കടത്തുകാരും മയക്കുമരുന്നുകച്ചവടക്കാരുമായ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിവിരുദ്ധരുടെ ഭവ്യതകണു്ടു് തലകറങ്ങി താനാരാണെന്നുമറന്നുപോയതാണു്, ജനങ്ങളുടെ വേലക്കാരനല്ല ഓണറാണെന്നു് തെറ്റിദ്ധരിച്ചു് ഇളകിമറിഞ്ഞുപോയതാണു്, പെ൯ഷനായ ഒരു വടക്കേയിന്ത്യ൯ ഉദ്യോഗസ്ഥമൂരാച്ചിയുടെ കുതന്ത്രഭാഷണം ഇന്ത്യ൯നിയമമാണെന്നു് സ്വയംവിചാരിച്ചു് തലതിരിഞ്ഞുപോയതാണു്, അപകീ൪ത്തിനിയമംനി൪മ്മിച്ചു് ഒടുവിലതു് പി൯വലിച്ചു് മുഖൃമന്ത്രി പിണറായി വിജയ൯ ഇ൯ഡൃയിലു്മാത്രമല്ല ലോകംമുഴുവ൯ അപകീ൪ത്തിപ്പെട്ടതിനുകാരണം.
12
ആ കഥാപാത്രം സെക്രട്ടേറിയറ്റിനകത്തേക്കുകടന്നു് മുഖ്യമന്ത്രിയുടെ കസേരയിലു്ച്ചെന്നിരുന്നു എന്നെഴുതുന്നതോടുകൂടിത്തന്നെ ഇവിടെപ്പക്ഷേ ഈ പുതിയതായുണു്ടാക്കിയ നിയമക്കടലാസ്സി൯റ്റെ ബലത്തിലു് പോലീസ്സു് ഒരു കേസ്സെടുക്കുന്നു. അതോടുകൂടി പോലീസ്സി൯റ്റെ ജോലിയും ആ കടലാസ്സി൯റ്റെ പരീക്ഷയും തുടങ്ങുന്നു. അതോടുകൂടി അതു് കോടതിയിലെത്തുന്നതുമുതലു് പിണറായി വിജയനെന്നൊരാളുണു്ടെന്നും, അതു് കേരളത്തിലെ മുഖ്യമന്ത്രിയാണെന്നും, ആ ആളുടെ നട്ടെല്ലു് വളഞ്ഞാണെന്നും, അതു് കൂനിക്കൂടിയതുകൊണു്ടാണെന്നും, കൂനിയതു് മടിയിലെ കനംകൊണു്ടാണെന്നും, മടിയിലെക്കനംവന്നതു് മയക്കുമരുന്നുപൊതികളുടെയും സ്വ൪ണ്ണക്കട്ടികളുടെയും എണ്ണംകൊണു്ടാണെന്നും, അതുകൊണു്ടിതിലു്പ്പറയുന്നതു് പിണറായി വിജയനെത്തന്നെയാണെന്നും, പിണറായി വിജയ൯റ്റെ കൃത്യവിവരണമാണു് എഴുതിയിരിക്കുന്നതെന്നുംമുതലു്, ഒരുപാടൊരുപാടൊരുപാടുകാര്യങ്ങളു് പോലീസ്സു് കോടതിയിലു് തെളിയിക്കേണു്ടിവരുന്നു. അതൊക്കെക്കഴിഞ്ഞു് എത്രയോകാലംകഴിഞ്ഞേ പുതിയ കേരളത്തിലെ പുതിയ നിയമക്കടലാസ്സും സുപ്രീംകോടതിവിധിയും ഭരണഘടനയുമൊക്കെ അനുരൂപാവസ്ഥയിലാണോ എന്ന ചോദ്യംപോലുമുയരുകയുള്ളൂ. അതുവരെയും സഹൃദയമലയാളത്തിനും മാധ്യമങ്ങളു്ക്കും അതൊരു ഹൃദ്യമായ വിരുന്നായിരിക്കും. ഇത്തിരിയെങ്കിലും ബുദ്ധിയുള്ള എഴുത്തുകാരനാണെങ്കിലു് ഇങ്ങനെയുള്ള വിമ൪ശ്ശനങ്ങളു് നല്ല വൃത്തശുദ്ധിയുള്ള കാവ്യരൂപത്തിലേ എഴുതൂ, കാരണം അതു് കാലംകടന്നുപോകും. കേസ്സും വിവാദവുമാവുമ്പോളു് എന്തുവിലകൊടുത്തും വ൪ത്തമാനകാലത്തിലുള്ളവരും സകലരുമതുവായിക്കും. ചിലപ്പോളു് ബുക്കുമാകും. ചുരുക്കിപ്പറഞ്ഞാലു് പിണറായി വിജയനെ വിറ്റ പൈസ്സ കൈയ്യിലിരിക്കും. അതുമാത്രവുമല്ല, വിമ൪ശ്ശനം കാവ്യരൂപത്തിലായാലു് അതു് സ൪ക്കാരി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും നിയമത്തി൯റ്റെപോലും കൈകളിലു്നിന്നുംപോയി അവ൪ക്കു് യാതൊരുനിയന്ത്രണവുമില്ലാത്ത അടുത്ത കാലത്തിലേക്കുകടന്നുചെല്ലും. അതുകൊണു്ടാണല്ലോ അലകു്സ്സാണു്ഡ൪ പോപ്പി൯റ്റെ കവിതകളു് നൂറ്റാണു്ടുകളു് കഴിഞ്ഞിട്ടും ഇപ്പോഴും നമ്മളു് ആസ്വദിച്ചുവായിക്കുന്നതു്! പ്രോട്ടസ്സു്റ്റ൯റ്റു് ഇംഗ്ലണു്ടിലെ കിടില൯രാഷ്ട്രീയപ്പാ൪ട്ടികളും ഭരണക്കാര൯മാരും നിയമക്കാര൯മാരുമൊക്കെ എത്ര സാഹസങ്ങളു്ചെയു്തു് തടയാ൯നോക്കിയതാണു്!!
Written in reply to comments on this article when first published:
Here the problem is this government or this legislative assembly will not be there to extend the life of this ordinance when it expires or make it into a law, for one thing. For another, the Supreme Court in its last judgment on the subject has explicitly warned not any laws or amendments shall be made in state laws/acts by the states to circumvent this judgment and any such laws or amendments will be quashed in the next review. Here the aim is purely political- to resist media and social media criticism till Pinarayi Vijayan goes out of power.
Written and first published on: 21 November 2020
No comments:
Post a Comment