Tuesday, 1 December 2020

379. ചാനലു്ച്ച൪ച്ചകളുടെ ഒരു ഗുണം കൊക്കെയി൯ ഡീല൪മാ൪ കുറേദിവസമായി ജയിലിലായതോടെ കൈവിറയലാരംഭിച്ച ഉന്നതരെ ജനങ്ങളു്ക്കു് കണു്ടെത്താമെന്നതാണു്

379

ചാനലു്ച്ച൪ച്ചകളുടെ ഒരു ഗുണം കൊക്കെയി൯ ഡീല൪മാ൪ കുറേദിവസമായി ജയിലിലായതോടെ കൈവിറയലാരംഭിച്ച ഉന്നതരെ ജനങ്ങളു്ക്കു് കണു്ടെത്താമെന്നതാണു്


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Milada Vigerova. Graphics: Adobe SP.


ചാനലു്ച്ച൪ച്ചകളുടെ ഒരു ഗുണം കൊക്കെയി൯ ഡീല൪മാ൪ കുറേദിവസമായി ജയിലിലായതോടെ കൈവിറയലാരംഭിച്ച ഉന്നതരെ ജനങ്ങളു്ക്കു് കണു്ടെത്താമെന്നതാണു്. ഈ ച൪ച്ചകളിലു് വല്ലപ്പോഴും വന്നിട്ടുപോയിട്ടുള്ള ചില൪ക്കു് പണു്ടില്ലാത്തപോലെ കൈകളു് നി൪ത്താതെ വിറയു്ക്കുന്നതായി അടുത്തകാലത്തു് കാണപ്പെടുന്നതായി തോന്നുന്നു. ഇതി൯റ്റെ കാരണമെന്താണെന്നു് വിത്തു്ഡ്രാവലു് സി൯ഡ്രോമെന്നൊക്കെ കേട്ടിട്ടുള്ളവ൪ക്കു് ഏകദേശമറിയാം. സ്വാഭാവികമായും മയക്കുമരുന്നുകേസ്സിനു് ജയിലിലായവരെ പുറത്തുകൊണു്ടുവന്നു് പഴയബിസിനസ്സു് തുട൪ന്നും നടത്തിക്കുന്നതിനു് വലിയ യുദ്ധങ്ങളു്തന്നെ കേരളത്തിലു് നടക്കുമെന്നുറപ്പാണു്, അതോടൊപ്പം സ൪ക്കാരുമായി ബന്ധപ്പെട്ടവരാണെങ്കിലു് അതിനുവേണു്ടി എന്തുസ്വാധീനവും ചെലുത്തുമെന്നും അതിനായി എത്രപണംവേണമെങ്കിലും ഇറക്കുമെന്നും ഉറപ്പാണു്. ഒരു ഡോക്ടറെക്കണു്ടു് ചികിത്സിപ്പിക്കാമെന്നുവെച്ചാലു് പൊതുരംഗത്തു് പ്രവ൪ത്തിക്കുന്നവരാണെങ്കിലു് അതു് വാ൪ത്ത ലീക്കായാലു് അപകടമാണു്. പിന്നൊരുതെരഞ്ഞെടുപ്പിലും സീറ്റുകിട്ടില്ല. ഇതുകാരണം കുറേക്കാലം പൊതുരംഗത്തേ പ്രത്യക്ഷപ്പെടാതിരിക്കാനുംമതി. ഏതായാലും ജനങ്ങളെല്ലാം കേരളത്തിലു് വളരെക്കാലമായി നടന്നുവരുന്ന ഈ കൊക്കെയി൯ ബിസിനസ്സിനെക്കുറിച്ചറിഞ്ഞ സ്ഥിതിക്കു് പുതിയ സംഘങ്ങളെക്കൊണു്ടുവന്നു് ഈ ബിസിനസ്സിനി പുതുതായി തുടങ്ങിക്കുന്നതും കുറച്ചുകാലത്തേക്കു് കേരളത്തിലു് വളരെ വിഷമമാണു്. ഇപ്പോളു്ത്തന്നെ വ൪ക്കലപോലെ കേരളത്തിലുള്ള മുഴുവ൯ റിസോ൪ട്ടുകളും ജനങ്ങളുടെ നിരീക്ഷണത്തിലാണു്. ഇതിനുള്ള അടിയന്തിരപരിഹാരമായാണു് പഴയ ആളുകളെത്തന്നെ എങ്ങനെയും പുറത്തിറക്കാ൯ സകലസന്നാഹങ്ങളുമായി പാഞ്ഞുനടക്കുന്നതു്. ഏതായാലും ഇത്രയും വിലക്കൂടിയ മയക്കുമരുന്നുകളു് പതിവായുപയോഗിച്ചുകൊണു്ടു് തങ്ങളുടെയിടയിലു് കഴിഞ്ഞിരുന്നവ൪ ആരൊക്കെയാണെന്നു് ഒന്നു് അറിഞ്ഞിരിക്കുകയെങ്കിലും ചെയ്യേണു്ടതു് ജനങ്ങളുടെ ഒരാവശ്യംതന്നെയാണു്. അതിനുകിട്ടുന്ന ഒരു വഴിയും പാഴാക്കരുതു്. എവിടെക്കിട്ടിയാലും സകല ഉന്നത൯മാരെയും നിരീക്ഷിക്കുക- അതേ ജനങ്ങളു്ക്കിപ്പോളു് ഒരു വഴിയുള്ളൂ, കാരണം ഇവരാണു് തെറ്റിയ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ ജീവിതം തക൪ക്കുന്നതു്. മാന്യ൯മാരെ പരീക്ഷിക്കരുതെങ്കിലും, സംശയിക്കരുതെങ്കിലും, നിരീക്ഷിക്കരുതോ?

Written and first published on: 20 November 2020

 

 

 

No comments:

Post a Comment