Thursday 3 December 2020

391. കേരളത്തിലെ അപകീ൪ത്തിപ്പ്രസ്ഥാനം ആരംഭിച്ചതുതന്നെ പിണറായി വിജയനല്ലേ? അതു് അതോടുകൂടിത്തന്നെ ഒടുങ്ങിക്കൊള്ളും. അതിനു് നിയമമെന്തിനു്?

391

കേരളത്തിലെ അപകീ൪ത്തിപ്പ്രസ്ഥാനം ആരംഭിച്ചതുതന്നെ പിണറായി വിജയനല്ലേ? അതു് അതോടുകൂടിത്തന്നെ ഒടുങ്ങിക്കൊള്ളും. അതിനു് നിയമമെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jon Schwarz. Graphics: Adobe SP.


1

കേരളത്തിലെ രാഷ്ട്രീയസമൂഹത്തിലും മാധൃമമേഖലയിലും അപകീ൪ത്തിപ്പെടുത്തലും തെറിവിളിയും തുടങ്ങിവെച്ചതാരാണു്? സൈബ൪മേഖലയിലേക്കതു് കൊണു്ടുചെന്നതും വ്യാപിപ്പിച്ചതുമാരാണു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരാണു് അതു് ചെയു്തതെന്നു് കേരളത്തിലെ വാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെ ചരിത്രം പരിശോധിച്ചാലു് വളരെ വ്യക്തമായിക്കാണാവുന്നതാണു്. ആ വികലപ്പ്രസ്ഥാനത്തെ നയിച്ചതു് പിണറായി വിജയനാണു്. ബിഷപ്പുമാരെയും മുല്ലമാരെയും മൊല്ലാക്കമാരെയും തന്ത്രിമാരെയുമൊക്കെ കുളിപ്പിച്ചുകടന്നുപോയ പിണറായി വിജയ൯റ്റെ അപകീ൪ത്തിത്തെറിയഭിഷേകപ്പ്രസംഗങ്ങളു്ക്കും പത്രങ്ങളിലൂടെയും ടെലിവിഷ൯ വാ൪ത്താമാധ്യമങ്ങളിലൂടെയുമുള്ള അപകീ൪ത്തിപ്പ്രയോഗങ്ങളു്ക്കും കണക്കില്ല. ഇന്നുവരെ പിണറായി വിജയ൯ ഇതിന്നു് ശരവൃമായ ഇതിലേതെങ്കിലും വ്യക്തിയോടു് പ്രത്യേകമായോ പൊതുവായോ ക്ഷമചോദിച്ചിട്ടുള്ളതായി ആരും കേട്ടിട്ടില്ല.

കേരളത്തിലെ തെറിവിളിപ്പ്രസ്ഥാനത്തി൯റ്റെ ഉപജ്ഞാതാവു് ആപ്പരിപാടി സ്വയം അവസാനിപ്പിച്ചാലു്പ്പോരേ? അതിനു് അപകീ൪ത്തിനിയമമെന്തിനു്?

2

കേരളത്തിലു് സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും സമൂഹത്തിലെ 'ഉന്നത൯മാരെ' അപകീ൪ത്തിപ്പെടുത്തുന്ന രചനകളു് വരുന്നുവെന്നും അതു് ആ 'ഉന്നത൯മാരെ'സ്സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമാണെന്നും അതുനിയന്ത്രിക്കുന്നതിനും തടയുന്നതിനും നിലവിലുള്ള നിയമങ്ങളു്പോരാ, അതുകൊണു്ടു് സംസ്ഥാനത്തെ പോലീസ്സാക്ടിലു് ഭേദഗതിതന്നെവരുത്തി പുതിയൊരു വകുപ്പുതന്നെ അതിലു് എഴുതിച്ചേ൪ക്കേണു്ട ആവശ്യമുണു്ടെന്നുംപറഞ്ഞു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ കുറേനാളായി തുള്ളിക്കൊണു്ടുനടക്കുകയാണു്. കേന്ദ്ര ഐ. ടി. നിയമത്തിലെ ഇതോടുബന്ധപ്പെട്ടുള്ള 66-A വകുപ്പു് ഭരണഘടനാവിരുദ്ധമെന്നുപറഞ്ഞു് സുപ്രീംകോടതി എടുത്തുകളയുകയും പൗര൯റ്റെ അഭിപ്രായപ്പ്രകടനസ്വാതന്ത്ര്യംകഴിഞ്ഞേ മറ്റെന്തുനിയമത്തിനും സ്ഥാനമുള്ളൂവെന്നു് വൃക്തമാക്കുകയും ആരെങ്കിലും വീണു്ടും ആ വകുപ്പെടുത്തു് ഉപയോഗപ്പെടുത്തി ആ൪ക്കെങ്കിലുമെതിരേ കേസ്സെടുക്കുകയാണെങ്കിലു് ഭരണഘടനയെയും സുപ്രീംകോടതിയെയും വെല്ലുവിളിച്ചതിനു് അവരെ കനത്തരീതിയിലു് ശിക്ഷിക്കുമെന്നും ഈ വകുപ്പു് വീണു്ടും ആരെങ്കിലും ഉപയോഗിക്കുന്നുണു്ടോ എന്നറിയാനായി രണു്ടുവ൪ഷത്തിലൊരിക്കലു് റിവ്യൂ നടത്തുമെന്നും വിധിച്ചതോടെയുമാണു് ഇതുപോലെയുള്ള പല മുഖ്യമന്ത്രിമാരുടെയും സ്വപു്നങ്ങളു് തക൪ന്നു് വിമ൪ശ്ശിക്കുന്നവരെമുഴുവ൯ ജയിലിലടച്ചു് അവരുടെ കൊടിയ അഴിമതികളെപ്പറ്റി ജനങ്ങളു് സംസാരിക്കുന്നതൊഴിവാക്കാ൯ മറ്റുവഴിയെന്തെന്നവ൪ ആലോചിച്ചുതുടങ്ങിയതു്. അങ്ങനെയാണു് പോലീസ്സാക്ടു് ഭേദഗതിചെയു്തു് 66-Aതന്നെ മറ്റൊരുരൂപത്തിലു് കൊണു്ടുവന്നാലോയെന്നു് പിണറായി വിജയ൯ ചിന്തിച്ചുതുടങ്ങിയതും അതിനുള്ള ഒരുക്കങ്ങളാരംഭിച്ചതും. അതു് ഭേദഗതിചെയു്തപ്പോളു് ഇയാളിത്ര നിലവാരംകുറഞ്ഞ ഒരു ഫാസ്സിസ്സു്റ്റാണോയെന്നു് ലോകംമുഴുവ൯നിന്നു് വിമ൪ശ്ശനംവന്നപ്പോളു് ഭയന്ന ഇയാളു് അനുകൂലസാഹചര്യം വീണു്ടുംവരുകയാണെങ്കിലു് അപ്പോളാകാമെന്നുംകരുതി ആ ഭേദഗതി തലു്ക്കാലത്തേക്കു് അപ്പോളു് ഉപേക്ഷിച്ചു.

3

ഇവിടെയുയരുന്ന ചോദ്യം കേരളത്തിലു് ഈ അപകീ൪ത്തിപ്പ്രസ്ഥാനത്തിനു് തുടക്കംകുറിച്ച പിണറായി വിജയ൯തന്നെയതു് അവസാനിപ്പിക്കുമ്പോളു് മറ്റുള്ളവരും അതു് അവസാനിപ്പിക്കില്ലേ, അതിനു് നിയമമെന്തിനെന്നതാണു്. ഈ കുറ്റകരവും കുപ്പ്രസിദ്ധവുമായ പ്രയോഗങ്ങളു്ക്കു് പിണറായി വിജയ൯റ്റെ പാ൪ട്ടി ഈ മനുഷ്യനെ പുറത്താക്കിയിട്ടുള്ളതായോ എന്തെങ്കിലും നടപടികളെടുത്തിട്ടുള്ളതായോ ആരുംകേട്ടിട്ടില്ല. അതിനുപകരം അതിനേക്കാളു് തരംതാഴു്ന്ന മൃഗങ്ങളെപ്പോലെ അവ൪ അതു് ആസ്വദിക്കുകയും കൈയ്യടിക്കുകയും അതുകേട്ടു് ഹ൪ഷാരവംമുഴക്കുകയുമാണു് ചെയു്തതു്, നല്ലൊരു തെറിപറച്ചിലുകാരനാണെന്നുകണു്ടു് അയാളു്ക്കു് കൂടുതലുന്നത പാ൪ട്ടിപ്പദവികളു് നലു്കുകയാണുചെയു്തതു്, സെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറും ആക്കുകയാണുചെയു്തതു്. അതുകൊണു്ടു്, അവ൪കെന്തുതന്നെന്യായം പറയാനുണു്ടായിരുന്നാലും, കേരളത്തിലെയീ അപകീ൪ത്തി-തെറിയഭിഷേകപ്പ്രസ്ഥാനത്തിനു് തുടക്കംകുറിച്ചതും അതിനെ മു൯പി൯നോക്കാതെ വള൪ത്തിയതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. ആ മാതൃകയും ആ ഭാഷയും അനുകരിച്ചും ആ നടപടിരാഹിത്യം ഒരു പ്രോത്സാഹനമായുപയോഗപ്പെടുത്തിയും മറ്റനേകംപേ൪ ഈ വിഷഭൂമിയിലേക്കു് കടന്നുവരികയും ഈ തെറിവിളിപ്പ്രസ്ഥാനം ഇന്നത്തെ ഉഗ്രതാവസ്ഥയിലേക്കു് എത്തിക്കുകയുംചെയു്തു. യഥാ൪ത്ഥത്തിലു് തിരുവനന്തപുരത്തെ സീതാറാംമുതലു് ഇടുക്കിയിലെ മണിവരെയുള്ളവരുടെ പ്രസംഗങ്ങളു്കേളു്ക്കാ൯ പാ൪ട്ടിപ്പ്രവ൪ത്തക൪ പോയിരുന്നതു് വായു്ക്കുരുചിയായി തെറിവിളികേളു്ക്കാനായിരുന്നു- ഒരു സുഖം, ഒരു മാനസ്സികരോഗം- സീതാറാം അന്താരാഷ്ട്രസംഭവങ്ങളെയും ബന്ധങ്ങളെയും പാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സൈദ്ധാന്തികാവസ്ഥകളുടെ പശ്ചാത്തലത്തിലു് നിറഞ്ഞ അറിവോടെയാണു് അതിമനോഹരമായി അവതരിപ്പിച്ചിരുന്നെങ്കിലും.

4

കൊല്ലം പാ൪ലമെ൯റ്റംഗമായ ശ്രീ. എ൯. കെ. പ്രേമചന്ദ്രനെതിരെ പിണറായി വിജയ൯ നടത്തിയ പദപ്പ്രയോഗം കേരളത്തിലു് ഒരൊറ്റ രാഷ്ട്രീയക്കാര൯പോലും നടത്തിയിട്ടില്ലാത്തത്ര ഹീനമായിരുന്നു. അതുകേട്ടു് കൈയ്യടിച്ച വളരെ അണികളും പാ൪ട്ടിപ്പ്രവ൪ത്തകരും ഇവിടെയുണു്ടായിരുന്നു. ശബരിമലസമരകാലത്തു് പത്തനംതിട്ടയിലു്പ്പോയി ശബരിമലത്തന്ത്രിമാരെപ്പറ്റി പിണറായി വിജയ൯ പൊതുയോഗത്തിലു്നടത്തിയ പരസ്യമായ അശ്ലീലപ്പദപ്പ്രയോഗം ഇന്നും മീഡിയാ ആ൪ക്കൈവുകളിലുണു്ടു്. കനത്ത പോലീസ്സു് സുരക്ഷയോടെ മുഖ്യമന്ത്രിയുടെ പദവിയിലു് സു്റ്റേജിലു്ക്കയറിനിന്നുകൊണു്ടാണിതു് നടത്തിയതു്, അല്ലായിരുന്നെങ്കിലോ? പിണറായി വിജയനെതിരേ പോലീസ്സി൯റ്റെഭാഗത്തുനിന്നും ഗവണു്മെ൯റ്റി൯റ്റെ ഭാഗത്തുനിന്നും നടപടികളൊന്നുമുണു്ടാകാതിരുന്നപ്പോളു് അണികളു്ക്കും ആവേശമായി വളരെ വ്യാപകമായി ഒരു അപകീ൪ത്തിപ്പ്രസ്ഥാനംതന്നെയവ൪ ആരംഭിച്ചു. അതുകൊണു്ടു് കേരളത്തിലെ അപകീ൪ത്തിരാജാവെന്ന പട്ടം പിണറായി വിജയനുള്ളതാണു്. ആരെയൊക്കെ എന്നൊക്കെ എന്തിനൊക്കെ എവിടെയൊക്കെവെച്ചാണു് പിണറായി വിജയ൯ മൈക്കിലൂടെ തെറിവിളിച്ചിട്ടുണു്ടെന്നുള്ളതി൯റ്റെയും അശ്ലീലപ്പ്രയോഗങ്ങളിലൂടെയും അപകീ൪ത്തിപ്പ്രയോഗങ്ങളിലൂടെയും അപമാനിച്ചിട്ടുണു്ടെന്നുള്ളതി൯റ്റെയും ശബ്ദരേഖകളും ദൃശ്യരേഖകളും ആ൪ക്കൈവുകളിലുണു്ടു്. തുട൪ച്ചയായി അതുചെയു്തുകൊണു്ടിരിക്കുമ്പോളു് പിണറായി വിജയനെ നിലയു്ക്കുനി൪ത്താ൯ ഇവിടെ നിയമങ്ങളും പൊലീസ്സും ഗവണു്മെ൯റ്റും അന്നുമുണു്ടായിരുന്നല്ലോ? അതുപോലെ തിരിച്ചു് വിളിവരുമ്പോളു് ഇയാളെന്തിനാണു് നിയമം പുതുതായുണു്ടാക്കി അതി൯റ്റെപുറകിലു്ക്കയറി ഒളിച്ചിരിക്കുന്നതു്? നേരേനിന്നങ്ങുകേളു്ക്കരുതോ ആണുങ്ങളെപ്പോലെ- അന്നു് പിണറായി വിജയ൯റ്റെ എതി൪വശത്തുണു്ടായിരുന്ന ആ ഹതഭാഗ്യ൪ കേട്ടതുപോലെ? എല്ലാം കൈയ്യിലു്നിന്നുംപോകുമ്പോളു് നാടുമുഴുവ൯നടന്നു് സകലപേരെയും അരോചകമായ പള്ളുവിളിക്കുന്ന എത്രയോ സാമൂഹൃബാദ്ധൃതകളു് കേരളത്തിലുണു്ടു്, ഓരോ ഗ്രാമങ്ങളിലും ഓരോന്നുവീതമുണു്ടു്! ജനങ്ങളവരെ എന്നും എവിടെയും കാണുന്നതാണു്, അതിലൊരെണ്ണമല്ലാതെ ഇതു് മറ്റെന്താണു്? പുഴുത്തതെറിയാണവരുടെ ആകെയുള്ള പ്രതിരോധം. ഒരു തെറിപോലുംവിളിക്കാതെ ഭരിക്കാനുള്ള കഴിവുണു്ടായിരുന്ന അച്യുതമേനോനെപ്പോലുള്ള ആഭിജാത്യവും തറവാടിത്തവും കുടുംബമഹിമയുമുള്ള കേരളത്തി൯റ്റെ മു൯മുഖ്യമന്ത്രിമാരെ ഓ൪ത്തുപോവുകയാണു്!

5

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് മുഖ്യമന്ത്രിയും പല എമ്മെല്ലേമാരും അടക്കമുള്ള നേതാക്കളെല്ലാം തെറിവിളിയിലു് ആനന്ദിക്കുന്നവരാണു്. നമുക്കു് ആനന്ദംപകരാത്ത ഏതെങ്കിലുംകാര്യം നാം ചെയ്യുമോ, തുടരെത്തുടരെ അതു് ആവ൪ത്തിക്കുമോ? ഇവരാണു് പ്രവ൪ത്തകരുടെ മാതൃകയും പ്രചോദനവും. ആറെസ്സെസ്സുകാരും ബീജേപ്പീക്കാരുമാണു് ഇതിലു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്നതു്, പക്ഷേ ഇതിലേതെങ്കിലും സംഭവം അവരുടെ സ്വന്തംസ്ഥലത്തുള്ള സംഘശാഖയിലു് ചൂണു്ടിക്കാട്ടിയാലു് അപ്പോളു് നടപടിയാണെന്നതു് എടുത്തുപറയാതെതരമില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അതുമില്ല, കാരണം അതിനേക്കാളു് തെറിവിളിക്കുന്ന, തെറിയിലൂടെമാത്രം സംസാരിക്കുന്ന എമ്മെല്ലേമാരടക്കമുള്ള നേതാക്കളു് ഉട൯ അവരെ ഡിഫ൯ഡുചെയ്യും. മീഡിയാ ആ൪ക്കൈവുകളു് ശരിയായി പരിശോധിച്ചിട്ടുതന്നെയാണിതു് പറയുന്നതു്. ആ അശ്ലീലാരാധക൯മാരായ ജനപ്പ്രതിനിധികളുടെ പേരുകളു് നമുക്കറിയാത്ത അവരുടെ കുടുംബാംഗങ്ങളെയോ൪ത്തിവിടെ പറയുന്നില്ല, കാരണം ആ കുടുംബാംഗങ്ങളു് മറ്റൊരു സംസു്ക്കാരത്തിലായിരിക്കണമല്ലോ ജനിച്ചതും വള൪ന്നതും ജീവിക്കുന്നതും. താടിയുംമുടിയുംവള൪ത്തി കാട്ടാളവേഷംധരിച്ച ഒരു വൃത്തികെട്ടവ൯ അടുത്തകാലത്തു് ഏഷ്യാനെറ്റുപോലൊരു മാധ്യമത്തി൯റ്റെ ലൈവായ പൊതുച൪ച്ചയിലു്വന്നിരുന്നു് പറഞ്ഞ വാക്കുകളു്കേട്ടു് കേരളം ലൈവായിത്തന്നെ ഞെട്ടിയതു് ഉദാഹരണമായി നമ്മുടെമുന്നിലുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്തു് നടപടിയാണു് ആ ചെറുക്കനെതിരെയെടുത്തതു്? അവനും എമ്മെല്ലേയാവാ൯ തെരഞ്ഞെടുപ്പിലു് സീറ്റുകൊടുത്തെന്നുതോന്നുന്നു. ഇവനെയൊക്കെ നിയന്ത്രിക്കാനും പിണറായി വിജയ൯ സ്ഥിരംപറയുന്നപോലെ സ൪ക്കാഭക്ഷണം തീറ്റിക്കാനും എന്തുകൊണു്ടാണു് കേരളത്തിലെ പോലീസ്സു് ഇതുവരെയിറങ്ങാതിരുന്നതും ഇപ്പോളു് പോലീസ്സാക്ടുഭേദഗതിയും കൊണു്ടിറങ്ങിയതും? ആദ്യം മീഡിയാ ആ൪ക്കൈവുകളു് പരിശോധിച്ചു് പിണറായി വിജയനെതിരെ കേസ്സെടു്, എന്നിട്ടു് മറ്റുള്ളവരുടെ പുറകേപോകു്!

6

ഒന്നുമില്ലെങ്കിലും പിണറായി വിജയ൯ മുഖൃമന്ത്രിയെന്നതു് പോകട്ടേ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഒരു പോളിറ്റു്ബ്യൂറോമെമ്പറല്ലേ? അതുകൊണു്ടു് കേരളത്തിലു് ഇതുതടയാ൯ നിയമമല്ല ആവശ്യം, പിണറായി വിജയ൯ സ്വയം നിയന്ത്രിക്കുകയാണു്, മര്യാദ പാലിക്കുകയാണു്. മാധ്യമപ്പ്രവ൪ത്തകരോടു് കടക്കൂപുറതെന്നുപറയുന്ന ഒരു മുഖ്യമന്ത്രിക്കു് എന്തു് യോഗൃതയാണുള്ളതു്, അപകീ൪ത്തിപ്പെടുത്താ൯നടക്കുന്നവരെ അറസ്സു്റ്റുചെയു്തു് ശിക്ഷിക്കാനായുള്ള നിയമംകൊണു്ടുവരാ൯? അതു് അന്തസ്സായ ഭാഷയിലു് സംസാരിക്കുന്ന യോഗ്യ൯മാ൪ മുഖ്യമന്ത്രിമാരായി വരുമ്പോളു് അവ൪ ചെയു്തുകൊള്ളേണു്ടതല്ലേ? ഒന്നുകൂടിപ്പറയുകയാണു്, പിണറായി വിജയനെന്ന കേരളാ മുഖ്യമന്ത്രി ഇതുവരെനടത്തിയ സകല അപകീ൪ത്തി-അശ്ലീലപ്പ്രയോഗങ്ങളു്ക്കും അതിനിരയായവരോടു് പരസ്യമായി മാപ്പുപറഞ്ഞാലു്, അതി൯റ്റെപേരിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും സ്വയംരാജിവെച്ചാലു്, ഈ തെറിവിളിപ്പ്രസ്ഥാനം അതു് തുടങ്ങിയതുപോലെതന്നെ കേരളത്തിലു് അവസാനിച്ചുകൊള്ളും. അതിനായി ഇന്ത്യയിലെങ്ങുമില്ലാത്തപോലെ ഒരു പുതിയ നിയമവും ഇവിടെ ഉണു്ടാക്കേണു്ട ആവശ്യമേവരുന്നില്ല.

7

പ്രവ൪ത്തകരുടെയും പോലീസ്സി൯റ്റെയും പ്രൊട്ടക്ഷ൯, മൈക്കു് എന്നിവയില്ലെങ്കിലു് കേരളത്തിലു് ഒരുത്തനും പൊതുവേദിയിലു്ക്കയറി തെറിവിളിക്കില്ല. സംശയമെന്തെങ്കിലുമുണു്ടെങ്കിലു് കേരളത്തിലെ പ്രമുഖ തെറിവിളിപ്പ്രാസംഗികരെ പൊതുവേദിയിലു് കൊണു്ടുനി൪ത്തിയിട്ടു് ആ പ്രവ൪ത്തകരെയും അവിടെനിന്നുമാറ്റി ആ മൈക്കും നീക്കംചെയു്തുനോക്കു്- ഒരുതെറിയും വിളിക്കില്ല. നമ്മുടെ ശബ്ദം മൈക്രോഫോണു് സക്കുചെയു്തു് പിടിച്ചെടുത്തു് അകലെയെത്തിക്കുന്നതി൯റ്റെ ത്രില്ലിലാണു്, ലഹരിയിലാണു്, പ്രാസംഗിക൪ തെറിവിളിക്കുന്നതു്, പ്രവ൪ത്തക൪ വളഞ്ഞുനിലു്ക്കുന്നതുകൊണു്ടു് ആരുംകയറിയടിക്കുകയില്ലെന്ന ബലത്തിലും. പ്രാസംഗികരൊന്നുമല്ലെങ്കിലും റെക്കോ൪ഡിംഗു് സ്സു്റ്റുഡിയോകളിലു് പാട്ടോ പ്രസംഗമോ റെക്കോ൪ഡുചെയ്യാ൯പോയാലും നമുക്കു് നമ്മുടെശബ്ദം മൈക്രോഫോണു് പിടിച്ചെടുത്തുകൊണു്ടുപോകുന്നതി൯റ്റെ ത്രില്ലനുഭവിക്കാം, ഈ ലേഖകനുമതു് വളരെയനുഭവിച്ചിട്ടുണു്ടു്. ആ മൈക്രോഫോണെടുത്തുമാറ്റിയാലു് ആളുപിന്നെ മര്യാദയു്ക്കേ സംസാരിക്കൂ- ആ പ്രവ൪ത്തകരെയെവിടെനിന്നു് നീക്കംചെയു്താലും.

8

ഏതു് സാമൂഹ്യമാധൃമങ്ങളെയുമോ എടുത്തു് പരിശോധിച്ചുകൊള്ളൂ, ഏറ്റവും അപഹാസ്യവും അശ്ലീലവും അപകീ൪ത്തികരവുമായ തെറിയെഴുതുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തകരും അതുകഴിഞ്ഞു് ഭാരതീയജനതാപ്പാ൪ട്ടിപ്പ്രവ൪ത്തകരുമാണു്, കാരണം ഈപ്പാ൪ട്ടികളിലു് ഇതിനു് യാതൊരു നിയന്ത്രണവുമില്ല നടപടിയുമില്ല. ഇവ൪രണു്ടുപേരുമിന്നു്, ഇതുകാരണംതന്നെ, ഉറ്റ സഖികളും സഖാക്ക൯മാരുമാണുതാനും. രണു്ടും ഒരേ കോ൪പ്പേറ്റുനാണയത്തി൯റ്റെ രണു്ടുവശങ്ങളു്! കൊടിയുടെകാര്യത്തിലു്മാത്രമേ സമാനതകളില്ലാതുള്ളൂ, അതുതന്നെയും ചെങ്കൊടി നരയു്ക്കുമ്പോളു് കാവിയായിക്കൊള്ളുകയുംചെയ്യും.

നിയമമുണു്ടാക്കിമറിച്ചിട്ടല്ല, അന്തസ്സുള്ള ജീവിച്ചിരിക്കുന്ന മാതൃകകളെ മുന്നോട്ടിറക്കിവിട്ടിട്ടാണു്, കേരളം ഇതുപോലുള്ള പ്രശു്നങ്ങളു് പരിഹരിക്കുന്നതു്. മറ്റതു് പിണറായി വിജയനെപ്പൊതിഞ്ഞുനിലു്ക്കുന്ന പരാജയങ്ങളായ ഉദ്യോഗസ്ഥ൯മാ൪ കേരളത്തിലു്ക്കൊണു്ടുവന്ന പരാജയപ്പെട്ട വടക്കേയിന്ത്യ൯മാതൃകയാണു്. തനിക്കു് ആരെയും തെറിവിളിക്കാം, തന്നെ അപകീ൪ത്തിപ്പെടുത്തിയാലു് സഹിക്കുകയും പൊറുക്കുകയും ക്ഷമിക്കുകയുമില്ലെങ്കിലു് അതങ്ങു് പള്ളിയിലു്ച്ചെന്നു് പറഞ്ഞേരേ എന്ന മറുപടിയേ കേരളത്തിലെ പരിഷു്ക്കൃതസമൂഹംതരൂ. പിണറായി വിജയനെതിരേ അന്നു് കേസ്സെടുത്തിരുന്നെങ്കിലോ പാ൪ട്ടി പുറത്താക്കിയിരുന്നെങ്കിലോ അതാകുമായിരുന്നു ഈ തെറിവിളിക്കലു്പ്പ്രസ്ഥാനം വള൪ന്നുവരുന്നത് തടയുമായിരുന്ന ഘടകം. പിണറായി വിജയനെ നിലയു്ക്കുനി൪ത്താ൯ നിയമമെന്തിനു്, സ്വയം നിലയു്ക്കുനിന്നാലു്പ്പോരേ, അതിനുള്ള വയസ്സായില്ലേ?

9

ബെ൪ട്ര൯ഡു് റസ്സലു് വളരെവിശദമായിത്തന്നെ എഴുതിയിട്ടുണു്ടു് വയസ്സാകുമ്പോളു് ആളുകളു്ക്കു് പിടിക്കാതാവുന്നതി൯റ്റെ കാരണങ്ങളു്. സ്വഭാവമാണതിനുകാരണം. സ്വഭാവംമാറ്റിയാലു് ഏതു വയസ്സനെയും ആ൪ക്കുംപിടിക്കുന്ന നിലയിലാവുന്നു. ഇരിക്കുന്നിടത്തു് തുപ്പിയാലെന്തുചെയ്യും? കിടക്കുന്നിടത്തു് മൂത്രമൊഴിച്ചാലെന്തുചെയ്യും? അപ്പോളു് വയസ്സായാലു് സ്വഭാവംമാറ്റണം, അപ്പോളു് ജനങ്ങളു്ക്കു് പ്രിയങ്കരനായി തുടരാം. ചെറുപ്പക്കാരുടെ കാര്യങ്ങളിലു് സദാ അനാവശ്യമായിടപെടുന്നതും അവരുടെയിടയിലു്ക്കിടന്നു് ആവശ്യമില്ലാതെ വിരവുന്നതും ഏതുവയസ്സനെയും ആരും വെറുക്കാനിടയാക്കുന്നു- ഇതൊക്കെ വയസ്സാകുമ്പോളു് യുവാക്കളുടെയിടയിലു്ക്കിടന്നുവരവി അവരിലു്നിന്നും ഊ൪ജ്ജംപിടിക്കാനുള്ള പരിപാടിയാണെന്നു് നമുക്കെല്ലാമറിയാമെങ്കിലും. കെളവ൯മാരെയെല്ലാംതട്ടി യുവാക്കളെയും യുവതികളെയുംമാത്രംവെച്ചുകൊണു്ടു് പിണറായി വിജയനെന്ന വയസ്സ൯ കേരളത്തിലെ മന്ത്രിസഭ തട്ടിക്കൂട്ടിയതിനെക്കുറിച്ചുതന്നെയാണു് ഈപ്പറയുന്നതു്. ലോകത്തിലെ ഫിലോസ്സഫേഴു്സ്സും തിങ്കേഴു്സ്സും വയസ്സ൯മാ൪ എന്തൊക്കെ എങ്ങനെയൊക്കെച്ചെയ്യുമെന്നു് വാളരെവ്യക്തമായി പണു്ടേതന്നെ എഴുതിവെച്ചിട്ടുള്ളതാണു്! അതൊക്കെ വായിച്ചിട്ടും പഠിച്ചിട്ടും നടക്കുന്നവരാണു് മലയാളികളു്. അതുകൊണു്ടു് ഇത്തരം പ്രവൃത്തികളൊക്കെക്കാണുമ്പോളു് അതി൯റ്റെ അ൪ത്ഥം മലയാളികളു്ക്കു് മനസ്സിലാകില്ലെന്നുകരുതരുതു്. പക്ഷേ അതി൯റ്റെകൂടെ മൈക്കെടുത്തു് മറ്റുള്ളവരെ തെറിയുംകൂടിവിളിച്ചാലോ? വയസ്സായതാണെന്നെങ്കിലും സ്വയം കരുതണു്ടേ?

മുഖ്യമന്ത്രി താ൯നടത്തിയിട്ടുള്ള അപകീ൪ത്തിപ്പ്രയോഗങ്ങളു്ക്കു് മാപ്പുപറയുമ്പോളു്, അവ പി൯വലിക്കുമ്പോളു്, കേരളത്തിലു് പിന്നൊരുത്തനും ഇത്തരം പരിപാടികളു് ആവ൪ത്തിക്കില്ല, വെച്ചുനടത്തില്ല- സൈബ൪സു്പ്പെയു്സ്സിലും പൊതുയോഗത്തിലുമെന്നല്ല ഒരിടത്തും. അല്ലെങ്കിലു് മുഖ്യമന്ത്രിയെ സ്വന്തംപാ൪ട്ടിതന്നെ ഈ പ്രയോഗങ്ങളു്ക്കു് പുറത്താക്കിയാലും അതേഫലംതന്നെനേടാം. പാ൪ട്ടിയതിനു് മുതി൪ന്നാലുമില്ലെങ്കിലും ഇതു് ഇതിനകമൊരു പൊതുച൪ച്ചാവിഷയമായി മാറിക്കഴിഞ്ഞസ്ഥിതിക്കു്, മുഖൃമന്ത്രി ഇതിനകംനടത്തിയ തെറിപ്പ്രസംഗങ്ങളുടെയും അപകീ൪ത്തിപ്പ്രയോഗങ്ങളുടെയും നീണു്ടലിസ്സു്റ്റു് ഇതിനകം പലരും സമാഹരിച്ചിട്ടുണു്ടു്. ഇതിനൊരു കട്ടോഫു്-ഡേറ്റു് നിശ്ചയിച്ചിട്ടൊന്നുംകാര്യമില്ല. തെറി ഇന്നലെവിളിച്ചാലും ഇന്നുവിളിച്ചാലും തെറിതന്നെയാണു്.

Written and first published on: 24 November 2020

 

 

 

 

 

 

 

 


 

No comments:

Post a Comment