386
സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു്
ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു്
ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
സാമൂഹ്യമാധ്യമത്തെ തക൪ക്കാ൯ നിയമമുണു്ടാക്കി ശ്രമിച്ചുനോക്കിയിട്ടു് ഒടുവിലു് അവിടെത്തന്നെവന്നു് അവരോടുതന്നെ വോട്ടുചോദിക്കുന്നതു് ആരെനോക്കിത്തോലു്പ്പിക്കണമെന്ന സ്വയംവിളംബരമല്ലേ? സാമൂഹ്യമാധ്യമങ്ങളിലു്വന്നു് ഇപ്പോളു് ഇത്തരം തെരഞ്ഞെടുപ്പഭ്യ൪ത്ഥനകളും യാചനകളും നടത്തുന്നവ൪ എന്നെത്തോലു്പ്പിക്കൂ എന്നു് നിലവിളിക്കുകയല്ലേ? അവ൪ക്കുനലു്കുന്ന ഓരോവോട്ടും ആ കരിനിയമമെഴുതിയവ൪ക്കുതന്നെപോകുന്ന വോട്ടുകളല്ലേ? ഇനിയുംകൂടുതലു് വോട്ടുകളിതുപോലെ കിട്ടിയാലു് അവരവിടെ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനകത്തു് ഈ വോട്ട൪മാരുടെ ചെലവിലു് എയ൪ക്കണു്ടീഷ൯ചെയു്ത അടച്ചുപൂട്ടിയ മുറികളിലു് ജനങ്ങളെ ഭയന്നു് ഒളിച്ചിരുന്നു് എന്തി൯റ്റെയൊക്കെയോ അപ്പോസ്സു്തല൯മാരെപ്പോലെ ഗൗരവത്തിലിരുന്നു് കടലാസ്സുകളു് മറിച്ചുംതിരിച്ചുംനോക്കി ഇനിയും ഇതിനേക്കാളു്വലിയ കരിനിയമങ്ങളെഴുതുകയില്ലേ? ഈ പഞു്ചായത്തു് മെംബ൪സ്ഥാനങ്ങളിലും കൗണു്സ്സിലു്മെമ്പ൪സ്ഥാനങ്ങളിലും മത്സരിക്കുന്ന ഇതുപോലെയുള്ള അവരവരുടെ നാട്ടിലെ തിണ്ണമൂപ്പ൯മാരും മൂപ്പത്തികളും അവരുടെ പാ൪ട്ടിനേതാവായ മുഖ്യമന്ത്രിയോടുചെന്നു് ഇനി ഇത്തരം തലതിരിഞ്ഞ നിയമങ്ങളു് ഇവിടെയിരുന്നു് ഉണു്ടാക്കിപ്പോകരുതെന്നു് പറയാനുള്ള വല്ല നട്ടെല്ലോ ശക്തിയോ ആവതോ ഉള്ളവരാണോ?
2
ഈ കരിനിയമത്തെ അവ൪ അപലപിക്കുന്നു നിരാകരിക്കുന്നു എന്നു് സാമൂഹ്യമാധ്യമങ്ങളിലു് വോട്ടഭ്യ൪ത്ഥിക്കുന്ന അവ൪ സാമൂഹ്യമാധ്യമങ്ങളിലു് പരസൃമായെഴുതട്ടേ, അപ്പോളു് സാമൂഹ്യമാധ്യമങ്ങളു് ആലോചിക്കും അവ൪ സാമൂഹ്യമാധ്യമങ്ങളുടെ സഹയാത്രികരാണോ ശത്രുക്കളാണോയെന്നു്. അപ്പോളു്, ഇവരെജയിപ്പിക്കുന്നതിനുപകരം ഇവരെത്തന്നെനോക്കി തോലു്പ്പിക്കുന്നതാണു് സാമൂഹ്യമാധ്യമങ്ങളെസ്സംബന്ധിച്ചിടത്തോളം ഫലപ്രദം. ഇതുപോലെയുള്ള ആക്രമണങ്ങളിലു്പ്പെട്ടു് ഒടുങ്ങിപ്പോകാതിരിക്കാ൯, ചത്തുപോകാതിരിക്കാ൯, മുഖ്യമന്ത്രിതന്നെ ഇപ്പോളീ നിയമമെഴുത്തിലൂടെ കാണിച്ചുവരുന്നപോലെ, ഏതു് ജന്തുവിനും ജ൯മസഹജമായ ഒരു അവകാശമില്ലേ വാസനയില്ലേ സ്വഭാവമില്ലേ? അതു് കണ്മുന്നിലു്ക്കിട്ടിയ ഇതുപോലെയുള്ള ആ കരിനിയമത്തി൯റ്റെ പ്രതിനിധികളുടെമേലു്ത്തന്നെ ഒരു താക്കീതായി ആദ്യഘട്ടമെന്നനിലയിലു് പ്രയോഗിക്കണമെന്നാണിവിടെ പറയുന്നതു്. ഇവരാണു് അത്തരം കരിനിയമമെഴുതുന്നവരുടെ ഊ൪ജ്ജവും ശക്തിയും. ഇവ൪ വീണാലു്പ്പിന്നെ അവരില്ല. അപ്പോളു് ഇവരെത്തോലു്പ്പിച്ചു് ഇവരിലൂടെയല്ലാതെ മറ്റാരിലൂടെയാണൊരു ദൂതും സന്ദേശവും മറ്റവ൪ക്കു് കൊടുത്തയക്കേണു്ടതു്?
സാമൂഹൃമാധ്യമത്തി൯റ്റെ ശത്രുക്കളെന്നനിലയിലു് സമൂഹമാധ്യമമിടപെട്ടു് അതി൯റ്റെശക്തിയിലു് തോലു്പ്പിച്ചാലും അന്നും ഇവിടെവന്നു് ഇതുപോലെ പോസ്സു്റ്റുകളിട്ടു് ഇവ൪ നിലവിളിക്കുമോ, കാരണം, സാമൂഹ്യമാധ്യമം ഇ൯റ്റ൪നെറ്റിലു് ഡിജിറ്റലു് സു്പെയു്സ്സിലു്ക്കാണുന്ന ഒരു അമൂ൪ത്തസമൂഹമല്ല, ഈ ഓരോ സ്ഥാനമോഹികളുടെയും ഓരോ നാട്ടിലുമുള്ള പച്ചയായ മനുഷ്യരായ വോട്ട൪മാരുടെ സാമൂഹൃശക്തിയാണു്? അവരുടെ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും വിമ൪ശ്ശനസ്വാതന്ത്ര്യത്തെയും ഒരു കരിനിയമം കൊണു്ടുവന്നു് അവസാനിപ്പിക്കാ൯ ശ്രമിച്ചിട്ടു് ഇവിടെവന്നു് അവരോടുതന്നെ ഒരു ഇല്ലാത്ത ധൈര്യത്തിനു് അവ൪ വോട്ടുചോദിക്കുകയാണോ?
In reply to comments on this article:
There is no one except me in my home. But don’t take it as an invitation: I live in the middle of my people. And regarding me, Marxist party leaders from T. K. Ramakrishnan and Varkala Radhakrishnan- i.e. their former Police Minister and State Assembly Speaker, to the present lowly District Panchayat President of Trivandrum, have spoken many abusive remarks through mikes in public meetings for years. I am still writing but they are not writing anymore. If someone throws a stone and I do not accept it, it is theirs! It comes to only that. You speak about changing the police act for empowering the security and safety of women from social media abuse. Then why didn’t the Marxist government add anything to that clause which is already exisiting in the Kerala Police Act to strengthen it but leaving it weak and adding a new clause to the act for supressing public criticism?
Written and first published on: 23 November 2020
No comments:
Post a Comment