Thursday, 3 December 2020

403. കേരളത്തിലിന്നു് ആരൊക്കെ ആ൪ക്കൊക്കെയെതിരേ എവിടെയെല്ലാം എന്തിനെല്ലാമെതിരേ അന്വേഷണംനടത്തുന്നുവെന്നു് ആ൪ക്കുമറിയാത്ത സ്ഥിതിയായി

403

കേരളത്തിലിന്നു് ആരൊക്കെ ആ൪ക്കൊക്കെയെതിരേ എവിടെയെല്ലാം എന്തിനെല്ലാമെതിരേ അന്വേഷണംനടത്തുന്നുവെന്നു് ആ൪ക്കുമറിയാത്ത സ്ഥിതിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hans Braxmeier. Graphics: Adobe SP.

കേരളത്തിലിന്നു് ആരൊക്കെ ആ൪ക്കൊക്കെയെതിരേ എവിടെയെല്ലാം എന്തിനെല്ലാമെതിരേ അന്വേഷണംനടത്തുന്നുവെന്നു് ആ൪ക്കുമറിയാത്ത സ്ഥിതിയായി. ഓരോ മാധ്യമത്തിലും അപ്പപ്പോഴത്തെ കൊറോണാനില സൂചിപ്പിക്കുന്നപോലെ അഴിമതിയന്വേഷണനിലയും പ്രദ൪ശിപ്പിച്ചുകൂടേ? നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസ്സു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നീ ഏഴു് കേന്ദ്ര ഏജ൯സ്സികളു് കേരളഗവണു്മെ൯റ്റും ഭരണപ്പാ൪ട്ടിയുമായി ബന്ധപ്പെട്ട പല കേസ്സുകളുമായി കുറേക്കാലമായി കേരളത്തിലുണു്ടു്. അതിനുപുറമേ ഇപ്പോളു് ഇതേ കേസ്സുകളുമായി ബന്ധപ്പെട്ടുതന്നെ കേരളാ ക്രൈം ബ്രാഞു്ചും കേരളാ വിജില൯സ്സും അന്വേഷണരംഗത്തുണു്ടു്. ഇതിനെയെല്ലാംതമ്മിലു് ബന്ധപ്പെടുത്തുന്ന കാര്യമാലോചിക്കുമ്പോളു് ജനങ്ങളുടെ തലകറങ്ങുന്നു. ഇതിനെയൊക്കെക്കുറിച്ചു് ആലോചിക്കാതിരുന്നുകൂടേ എന്നുചോദിച്ചാലു് രാഷ്ട്രീയരംഗത്തുള്ള പ്രമുഖ൯മാരാണിവയുമായെല്ലാം ബന്ധപ്പെട്ടു് പ്രതികളായും ഇരകളായും സംശയലിസ്സു്റ്റുകളിലുമായി രംഗത്തുള്ളതു്. ഇവരുടെയൊക്കെ പേരുകളും കേസ്സുകളും അന്വേഷണയേജ൯സ്സികളും ഇപ്പോളു് അകത്താണോ പുറത്താണോ അതോ ജാമ്യത്തിലാണോ എന്നൊക്കെയറിയാതെ എങ്ങനെയാണു് ഇവരുമായി പൊതുരംഗത്തു് നേരിട്ടിടപെടേണു്ടിവന്നാലു്, അല്ലെങ്കിലു് വോട്ടുചോദിച്ചിവ൪ വീട്ടിലേക്കുകയറിവന്നാലു്, ഒഴിവാക്കുന്നതു്? രണു്ടു് തെരഞ്ഞെടുപ്പുകളല്ലേ വരുന്നതു്? അതുകൊണു്ടാണ് ഓരോദിവസത്തേയും കേസ്സുനിലയും അന്വേഷണനിലയും മാധ്യമങ്ങളു് പ്രദ൪ശിപ്പിക്കണമെന്നുപറയുന്നതു്. ഇവരുമായി എവിടെയെങ്കിലുംവെച്ചു് ഇടപെടേണു്ടിവരുന്ന ഒരു അനിഷ്ടസംഭവമുണു്ടായി ഒടുവിലു് അന്വേഷണയേജ൯സ്സികളു് അന്വേഷിച്ചുവരരുതല്ലോ.

Written and first published on: 30 November 2020


 

 

No comments:

Post a Comment