Tuesday 1 December 2020

390. കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഒരുത്തരവു് വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി

390

കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഒരുത്തരവു് വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Public Domain Pictures. Graphics: Adobe SP.


1

കേരളത്തിലു് തെരഞ്ഞെടുപ്പി൯റ്റെ ട്രെയിനോടിത്തുടങ്ങിയപ്പോളു്ത്തന്നെ ഗവണു്മെ൯റ്റി൯റ്റെ ഒരുത്തരവു് ട്രെയിനി൯റ്റെ മുമ്പിലേയു്ക്കെടുത്തുചാടി വീലിനടിയിലു്പെട്ടു് പാളത്തിലു് ചതഞ്ഞുചമ്മന്തിയായി. ഈ ദുരത്തമുണു്ടായതു് 2020 നവംബ൪ 23നു് പകലായിരുന്നു. ഇന്നാട്ടുകാരനല്ലെന്നറിയുന്നു. പരേത൯റ്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണു്ടു്. ജനങ്ങളും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും വിധവയെ അനുശോചനമറിയിച്ചു. ദേഹം രണു്ടുപേരടങ്ങുന്ന ഒരു വിലാപയാത്രയുടെ അകമ്പടിയോടെ സ്വദേശമായ... ലേക്കു് കൊണു്ടുപോകും. വിശദവിവരങ്ങളു് സംഭവസ്ഥലത്തുനിന്നും ഞങ്ങളുടെ ലേഖക൯ നലു്കുന്നതു് പുറകേ... !

(തെരഞ്ഞെടുപ്പുവാ൪ത്തകളു്: കേരളത്തിലു്നിന്നും)

ഗവ൪ണ്ണ൪ ഉള്ളാലെ ചിരിച്ചുകൊണു്ടു് മധുരപ്പ്രതികാരത്തി൯റ്റെ സുഖത്തോടുകൂടി ആദൃം ഒപ്പിട്ടതു് റദ്ദാക്കിയ സു്പെഷ്യലു് ഓ൪ഡിന൯സ്സു്

2

മുഖ്യമന്ത്രിമുതലു് പ്രധാന ഉദ്യോഗസ്ഥ൯മാരടക്കം ആരെയും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമ൪ശ്ശിക്കുന്ന ആരെയും അറസ്സു്റ്റുചെയു്തു് തടവിലാക്കി രണു്ടുവ൪ഷത്തിലു്ക്കുറയാത്ത ജയിലു്ശിക്ഷയും നല്ലൊരു തുക പിഴയും നലു്കുന്നതിനുള്ള കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ സു്പെഷ്യലു് ഓ൪ഡിന൯സ്സാണു് ലോകപ്പ്രതിഷേധത്തെയും സമ്മ൪ദ്ദത്തെയും തുട൪ന്നു് റദ്ദാക്കിയതു്. ഇതു് ഒപ്പിടുവിക്കാ൯ ഗവ൪ണ്ണറുടെയടുത്തേക്കുകൊണു്ടുപോയി ഒപ്പിടീച്ച അതേവേഗതയിലു് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണു്ടു് ഗവ൪ണ്ണറുടെയാപ്പീസ്സിലു് തിരിച്ചെത്തിക്കുകയായിരുന്നു. ഗവ൪ണ്ണ൪ ഉള്ളാലെ ചിരിച്ചുകൊണു്ടു് ഒരു മധുരപ്പ്രതികാരത്തി൯റ്റെ സുഖത്തോടുകൂടിത്തന്നെയാണു് ആദൃം ഒപ്പിട്ടതു് റദ്ദാക്കി വീണു്ടും ഗസറ്റുവിജ്ഞാപനം നടത്താ൯ തിരിച്ചുകൊടുത്തതെന്നാണു് റിപ്പോ൪ട്ടുചെയ്യപ്പെടുന്നതു്.

3

ഈ ഓ൪ഡിന൯സ്സുനി൪മ്മാണം വിവാദമായപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിപോലും ഇതിലിടപെടുകയും ഇങ്ങനെയൊരു നിയമവിരുദ്ധ അഭിപ്രായസ്സ്വാതന്ത്ര്യാവകാശവിരുദ്ധനിയമം ഒരു കമ്മ്യൂണിസ്സു്റ്റുഗവണു്മെ൯റ്റിനുകീഴിലു് എങ്ങനെവന്നു എന്നു് പാ൪ട്ടിയുടെ ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രൂപത്തിലു് സംസ്ഥാനഭരണം നടത്തുന്ന പാ൪ട്ടി കേരള സംസ്ഥാനക്കമ്മിറ്റിയോടു്, വിശിഷ്യാ പാ൪ട്ടിനേതാവായ മുഖ്യമന്ത്രി പിണറായി വിജയനോടു്, ചോദൃംവന്നു. വടക്കേയിന്ത്യക്കാരനായ രമണു് ശ്രീവാസു്തവ ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സു് ഉദ്യോഗത്തിലു്നിന്നും വിരമിച്ചശേഷം പിണറായി വിജയ൯ പ്രത്യേകതാലു്പ്പര്യമെടുത്തു് അയാളെ ത൯റ്റെ ഒരു ഉപദേശകനായി വെച്ചതുകൊണു്ടു് അയാളു് കേന്ദ്രനിയമങ്ങളെയും സുപ്രീംകോടതിവിധികളെയും നോക്കാതെ തോന്ന്യാസംപോലെ ഒരു നിയമം എഴുതിയുണു്ടാക്കിയതാണെന്നായിരുന്നു മറുപടി. അഞു്ചുവ൪ഷത്തെ മാ൪കു്സ്സിസ്സു്റ്റുഭരണത്തി൯റ്റെ അന്ത്യത്തിലു് അധികാരത്തിലു്നിന്നും ഇറങ്ങിപ്പോകാ൯നേരം ഭാവിയിലു് ത൯റ്റെ സിലു്ബ്ബന്ധി മുഖ്യമന്ത്രി പിണറായി വിജയനു് ത൯റ്റെ പ്രതിയോഗികളുടെമേലു് പ്രയോഗിക്കാനൊരു ആയുധമിരിക്കട്ടെയെന്നുചിന്തിച്ചു് അയാളീ നിയമം എഴുതിയുണു്ടാക്കിയെന്നായിരുന്നു വിമ൪ശ്ശനം. ഭരണഘടന ഉറപ്പുനലു്കുന്ന വിമ൪ശ്ശനസ്സ്വാതന്ത്ര്യം ഇ൯ഡൃയിലെ മറ്റെല്ലാ നിയമങ്ങളു്ക്കും മേലെയാണെന്ന സുപ്രീംകോടതിവിധിയെ ധിക്കരിക്കാനും അതിനെ വെല്ലുവിളിച്ചു് ഇതുപോലൊരു നിയമം നി൪മ്മിക്കാനും ഇയാളു്കാണിച്ച വ്യഗ്രത ഇതുപോലെ മറ്റനേകം നിയമവിരുദ്ധപ്പ്രവൃത്തികളു് 2016-2021 എന്ന അഞു്ചുവ൪ഷത്തെ ഭരണത്തിനിടയിലു് ഇയാളു് പിണറായി വിജയനുവേണു്ടി ചെയു്തുകാണുമെന്നാണു് അഭ്യൂഹം. ഏതായാലും ഓ൪ഡിന൯സ്സുരൂപത്തിലു് അവതരിപ്പിക്കപ്പെട്ട നിയമം റദ്ദായി.

Written and first published on: 24 November 2020






 

No comments:

Post a Comment