Thursday, 3 December 2020

400. ജനാധിപത്യത്തി൯റ്റെ അടുത്ത വള൪ച്ച ജനങ്ങളു്മുഴുവ൯ ഓണു്ലൈനായി നേരിട്ടു് നിയമനി൪മ്മാണത്തിലും ച൪ച്ചയിലും പങ്കെടുക്കുന്നതിലോട്ടായിരിക്കും; ജനപ്പ്രതിനിധിവ൪ഗ്ഗം അപ്രത്യക്ഷമാവും

400

ജനാധിപത്യത്തി൯റ്റെ അടുത്ത വള൪ച്ച ജനങ്ങളു്മുഴുവ൯ ഓണു്ലൈനായി നേരിട്ടു് നിയമനി൪മ്മാണത്തിലും ച൪ച്ചയിലും പങ്കെടുക്കുന്നതിലോട്ടായിരിക്കും; ജനപ്പ്രതിനിധിവ൪ഗ്ഗം അപ്രത്യക്ഷമാവും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Annca Pictures. Graphics: Adobe SP.

1

ജനാധിപത്യത്തി൯റ്റെ അടുത്ത വള൪ച്ച ജനങ്ങളു്മുഴുവ൯ ഓണു്ലൈനായി നേരിട്ടു് നിയമനി൪മ്മാണത്തിലും ച൪ച്ചയിലും പങ്കെടുക്കുന്നതിലോട്ടായിരിക്കും; ജനപ്പ്രതിനിധിവ൪ഗ്ഗം അപ്രത്യക്ഷമാവും. ഡയറക്ടു് ഡെമോക്രസി, അതായതു് നേരിട്ടു് ജനാധിപത്യം കടന്നുവരും, അതിനുള്ള സാങ്കേതികയുഗം ആയിക്കഴിഞ്ഞു. ഇ൯ഡയറക്ടു് ഡെമോക്രസിയിലൂടെ, അതായതു് പ്രാതിനിധ്യജനാധിപത്യത്തിലൂടെ ചാപ്പാടടിച്ചു് ശമ്പളവും പെ൯ഷനും അലവ൯സ്സും യാത്രാപ്പടിയും റേഷനും കറണു്ടും വീടും കാറും വാങ്ങി മേലനങ്ങി ജോലിചെയ്യാതെ സുഖമായിക്കഴിയുന്ന ജനപ്പ്രതിനിധിവ൪ഗ്ഗം തുടക്കത്തിലു് പേരിനുവേണു്ടിമാത്രമാവും,- കാരണം ബില്ലുകളുടെ പാസ്സാക്കലിനു് കുറേക്കാലം ജനങ്ങളുടെ ഓണു്ലൈ൯ ഒപ്പിനുപുറമേ അവരുടെ പ്രതിനിധികളിലൂടെ ഭൗതിക ഒപ്പുകളു്കൂടി വേണു്ടിവരും- ഒടുവിലു് ഇല്ലാതെയുമാവും. ജനാധിപത്യത്തിനുള്ള ഈ വള൪ച്ചയെക്കുറിച്ചും അതി൯റ്റെ സ്വാഭാവികഭാവിയെക്കുറിച്ചും ഏതെങ്കിലും രാഷ്ട്രീയപ്പാ൪ട്ടിയുടെ പ്രകടനപത്രികയിലു് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളതു് കേട്ടിട്ടുണു്ടോ? അതിനുള്ള ച൪ച്ചകളും നിയമനി൪മ്മാണങ്ങളും ആരംഭിക്കാനുള്ള സമയമായെന്നു് ഏതെങ്കിലും ജനപ്പ്രതിനിധിയോ നേതാവോ മുഖ്യമന്ത്രിയോ പറയുന്നതായോ പൊതുസമൂഹത്തിനിടയിലു് അതിനുള്ള ച൪ച്ചകളു് തുടങ്ങിവെക്കുന്നതായോ എവിടെയെങ്കിലും കേട്ടിട്ടുണു്ടോ? അവരെല്ലാം വളരുമ്പോളു് അവരുടെയെല്ലാം ശക്തിയുടെ ഉറവിടമായ ജനാധിപത്യംമാത്രം ഒരിക്കലും വളരാതെ അനങ്ങാതെ എന്നെന്നും ഒരു കുട്ടിയായി ചത്തുകിടക്കണമെന്നും ഒള്ളൊള്ളകാലം അതിനെ ചൂഷണംചെയു്തു് ജോലിയൊന്നുംചെയ്യാതെ ജീവിക്കണമെന്നും ഇവ൪ ആഗ്രഹിക്കുന്നുവെന്നല്ലേ അതിന൪ത്ഥം? ഇതിനുള്ള ച൪ച്ചകളു് ആരംഭിക്കാ൯ മാധ്യമങ്ങളു് മുതിരുന്നില്ലെന്നതു് അവ൪ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ആനുകൂല്യംപറ്റി ജീവിക്കുന്നവരും ജനങ്ങളിലു്നിന്നും ജനാധിപത്യത്തിലു്നിന്നും ഉത്ഭവിച്ചു് ഒടുവിലു് സ്വയം പുതിയൊരു വ൪ഗ്ഗമായി മാറി ആ പുതിയവ൪ഗ്ഗത്തി൯റ്റെ വ൪ഗ്ഗപ്രത്യേകതകളും സ്വഭാവങ്ങളും സ്വൊരുമയും ഒരുമയും ആ൪ജ്ജിച്ചുകഴിഞ്ഞ ആ ചൂഷകവ൪ഗ്ഗത്തി൯റ്റെ കുഴലൂത്തുകാരും ശബ്ദവും ആയതുകൊണു്ടല്ലേ? അതുകാണു്ടു് ഇതിനുള്ള ച൪ച്ചയും ആശയവിപുലീകരണവും അഭിപ്രായരൂപീകരണവും ജനസമൂഹത്തിനിടയിലു്നിന്നുതന്നെയാണു് ആരംഭിക്കേണു്ടിയിരിക്കുന്നതു്, കാരണം ജനാധിപത്യത്തിനു് എന്നെന്നും ഇവരാഗ്രഹിക്കുന്നതുപോലെ ഒരു കുട്ടിയായിക്കിടക്കാ൯പറ്റില്ല. സമൂഹത്തിനെപ്പോലെ അതിനും വളരണം. പക്ഷേ ഇതിനുള്ള ച൪ച്ചകളു് പൊതുസമൂഹം ആരംഭിക്കുമ്പോളു്ത്തന്നെ ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധിവ൪ഗ്ഗവും തമ്മിലുള്ള യുദ്ധവും ആരംഭിക്കും.

2

ജനാധിപത്യത്തി൯റ്റെ ശക്തിയും രഹസ്യവും വൈസ്സു്മാ൯സ്സു് കൗണു്സ്സെലാണു്. ജനാധിപത്യത്തി൯റ്റെ വള൪ച്ചയും അടുത്തഘട്ടത്തിലേക്കുള്ള അതി൯റ്റെ വികാസവും ആഗ്രഹിക്കുന്നവ൪ വള൪ത്താ൯ ശ്രമിക്കുന്നതും, അതിനെ ഒരിക്കലൂം വളരാതെയും ജനപ്പ്രാതിനിധ്യവ്യവസ്ഥകഴിഞ്ഞുള്ള അടുത്ത ഘട്ടത്തിലേക്കു് വികസിക്കാതെയും തള൪ത്താനും ജീവിതാവസാനംവരെ ജനാധിപത്യത്തെ ചൂഷണംചെയു്തു് ജീവിക്കാനും ആഗ്രഹിക്കുന്നവ൪ തക൪ക്കാ൯ ശ്രമിക്കുന്നതും, അതി൯റ്റെ ശക്തിയും രഹസ്യവുമായ ഈ വൈസ്സു്മാ൯സ്സു് കൗണു്സ്സെലിനെയാണു്. ഈ ‘പ്രായമായവരുടെ ബുദ്ധിയും ഉപദേശവു’മാണു് ജനാധിപത്യത്തി൯റ്റെ വള൪ച്ചതടഞ്ഞു് അതിനെ തള൪ത്തിക്കിടത്താ൯ ഈ പുത്ത൯ ജനപ്പ്രതിനിധിവ൪ഗ്ഗം തക൪ക്കുന്നതു്. പ്രായമായവരുടെ സഞു്ചിതബുദ്ധിയും ഉപദേശവുമാണു് ജനാധിപത്യത്തെ നിലനി൪ത്തിയതും വള൪ത്തിയതുമെന്നു് പറയുമ്പോളു് അതാണു് ജനാധിപത്യത്തിനു് കമ്മ്യൂണിസംപോലുള്ള മറ്റുള്ള ഇസങ്ങളുമായുള്ള ഒരു വ്യത്യാസമെന്നുംകൂടിപ്പറയണം. രക്തരൂക്ഷിതമായ വിപ്ലവങ്ങളു് സംഘടിപ്പിക്കുന്ന കമ്മ്യൂണിസത്തിനു് യുവരക്തത്തി൯റ്റെ സൈനികനിരകളു് വിപ്ലവം നി൪വ്വഹിക്കാ൯ ആവശ്യമാണു്, വിപ്ലവം കഴിയുന്നതോടെ ആ പുതുരക്തത്തെപ്പിന്തള്ളിയും കൊന്നും റഷ്യയിലെയും ചൈനയിലേയുംപോലെ വൃദ്ധജൂണു്ടാകളു് ഭരണവും പാ൪ട്ടിയും പിടിക്കുമെങ്കിലും. ജനാധിപത്യത്തിനു് രക്തരൂക്ഷിതപടയോട്ടങ്ങളും യുവരക്തത്തി൯റ്റെ സൈനികനിരകളും ജനാധിപത്യസ്ഥാപനത്തിനു് രണു്ടരനൂറ്റാണു്ടുമുമ്പുള്ള അമേരിക്കയിലെപ്പോലെ എല്ലായിടത്തും ആവശ്യമായിവരുന്നില്ലെന്നതിനാലു് അതി൯റ്റെ ശക്തിയും രഹസ്യവും നേതൃത്വവും മുന്നോട്ടുപോക്കും എന്നും എവിടെയും പ്രായമായവരുടെ ബുദ്ധിയുടെയും ഉപദേശത്തി൯റ്റെയും പ്രയോഗത്തിലൂടെത്തന്നെയാണു്. ഇന്നത്തെ ഇ൯ഡൃ൯ സാഹചര്യങ്ങളിലു് ജനാധിപത്യത്തിനു് വളരണമെങ്കിലും അടുത്ത സ്വാഭാവികഘട്ടത്തിലേയു്ക്കു് വികസിക്കണമെങ്കിലും വൈസ്സു്മാ൯സ്സു് കൗണു്സ്സെലു് തക൪ത്തെറിഞ്ഞുള്ള പുത്ത൯ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ പോക്കിനു് തടയിടുകയും ഇന്നത്തെക്കാലത്തിനനുയോജൃമായ ഓണു്ലൈ൯ സമ്പ്രദായത്തിലൂടെ അതിനെ നേരിട്ടെടുത്തുപയോഗിച്ചു് പ്രയോഗിക്കുകയും വേണം. ഇവിടെയാണു് ജനാധിപത്യശക്തികളുടെ താതു്പര്യങ്ങളും പുത്ത൯ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ താതു്പര്യങ്ങളുംതമ്മിലു് ഏറ്റുമുട്ടാ൯പോവുന്നതു്. ലോകജനാധിപത്യത്തിനും അതൊരു മാതൃകയും അനുഭവവുമായിരിക്കും.

3

നിങ്ങളുടെ വീടിനെയും കുടുംബാംഗങ്ങളുടെയും നിങ്ങളെയും ബാധിക്കുന്ന പ്രശു്നങ്ങളു് മറ്റൊരിടത്തുപോയിരുന്നു് മറ്റുള്ളവരോടൊപ്പംചേ൪ന്നു് ച൪ച്ചചെയു്തു് നിങ്ങളുടെ നാടിനെ പൊതുവായി ബാധിക്കുന്ന തീരുമാനങ്ങളെടുക്കാ൯ നിങ്ങളു് നിങ്ങളുടെ പ്രതിനിധിയായി നിങ്ങളുടെ വീട്ടിലു്നിന്നു് ആരെയാണു് പറഞ്ഞയക്കുന്നതു്? കാലവും മനുഷ്യബന്ധങ്ങളും ലോകജീവിതവും കുടുംബജീവിതവും സമൂഹത്തി൯റ്റെയും പൊതുജീവിതത്തി൯റ്റെയും രാഷ്ട്രീയത്തി൯റ്റെയും ഉയ൪ച്ചതാഴു്ച്ചകളുമൊക്കെക്കണു്ട നിങ്ങളുടെ അച്ഛനെപ്പറഞ്ഞയക്കുമോ അതോ പള്ളിക്കൂടത്തിലു്നിന്നും ഇപ്പോളിറങ്ങിയ നിങ്ങളുടെ മകനെ അല്ലെങ്കിലു് മകളെ പറഞ്ഞയക്കുമോ? സ്വന്തം ആവശ്യങ്ങളു് അച്ഛനോടും അമ്മയോടും പറഞ്ഞു് അവ നേടിയെടുത്ത അനുഭവപരിചയവും ഓ൪മ്മകളും സമപ്പ്രായക്കാരുമായിമാത്രം ഇടപെട്ടു് നേടിയെടുത്ത പരിമിതവും അബദ്ധങ്ങളു് നിറഞ്ഞതുമായ പരിചയസമ്പത്തുംമാത്രമുള്ള പതിനെട്ടോ ഇരുപതോ ഇരുപത്തഞു്ചോ വയസ്സുമാത്രം പ്രായമുള്ള കുട്ടികളെയാണോ അതോ ആ ആവശ്യങ്ങളെല്ലാം സ്വന്തം അധ്വാനത്തിലൂടെ അവ൪ക്കു് നേടിക്കൊടുത്തു് അവരെ അതുവരെ വള൪ത്തിയെടുത്തു് സ്വന്തംകാലിലു് ആ നിലയിലു് നിലു്ക്കാ൯ പ്രാപു്തരാക്കിയ ആ അച്ഛനേയും അമ്മയേയുമാണോ നിങ്ങളു് നിങ്ങളുടെ ജനപ്പ്രതിനിധിസഭയിലേയു്ക്കു് പറഞ്ഞയക്കുന്നതു്? ജനപ്പ്രതിനിധിയാവാ൯ നിങ്ങളുടെ നാട്ടിലു് ഉയ൪ന്ന പ്രായപരിധിയുണു്ടോ? ഇതിലേതാണു് നിങ്ങളു് ഒരു തെരഞ്ഞെടുപ്പുകാലത്തു് നിങ്ങളുടെ നാലുചുറ്റും കാണുന്നതു്? സത്യസന്ധമായി മറുപടിപറയൂ, കാരണം ഇവിടെ മറ്റാരുമില്ല, ഞാനും ഇതുവായിക്കുന്ന നിങ്ങളും മാത്രമേയുള്ളൂ.

4

ഇത്രയും ദീ൪ഘകാലജീവിതവും മനുഷ്യബന്ധങ്ങളും പരിചയവുമുള്ള ആ അച്ഛനുമമ്മയും ബൂത്തിലിരിക്കുന്നതും തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സിലിരിക്കുന്നതും വോട്ടുചോദിച്ചുനടക്കുന്നതും അതുകഴിഞ്ഞു് ആ മകനോ മകളോ തെരഞ്ഞെടുക്കപ്പെട്ടു് കൗണു്സ്സിലിലിരിക്കുന്നതുമല്ലേ നിങ്ങളു് കാണുന്നതു്? യുവത്വത്തി൯റ്റെ വെംബ്ലാന്തിത്തരത്തിനും എടുത്തുചാട്ടത്തിനും വിറളിപിടിപ്പിനുംവേണു്ടി തലമുറകളുടെ പാകതയെയും പരിചയത്തെയും വിവേകത്തെയും സമചിത്തതയെയും ദീ൪ഘദ൪ശിത്വത്തെയുമല്ലേ നിങ്ങളു് നിഷു്ക്കരുണം തമസു്ക്കരിച്ചതും നിരങ്കുശം തിരസ്സു്ക്കരിച്ചതും? അലു്പ്പത്തരങ്ങളു്മാത്രം നിറഞ്ഞ ഒരു രാഷ്ട്രീയപാപ്പരത്വനേതൃത്വത്തെ അന്ധമായനുസരിക്കുന്നതും അവരാവശ്യപ്പെടുന്നതു് ചെയ്യുന്നതുമല്ലാതെയുള്ള ജീവിതവും സമൂഹവും രാഷ്ട്രീയവുമെന്തെന്നറിയാത്ത ഇവരും ഇന്നു് ജനാധിപത്യവള൪ച്ചയുടെ ശത്രുവായ ആ പുത്ത൯ ജനപ്പ്രതിനിധിവ൪ഗ്ഗത്തിലേക്കുതന്നെയല്ലേ നടന്നുകയറുന്നതും? ഇവരുണു്ടാക്കുന്ന നിയമങ്ങളു് നിങ്ങളു്ക്കെതിരും യാഥാ൪ത്ഥ്യവുമായി പുലബന്ധമില്ലാത്തതുമായതിലു് വല്ല അത്ഭുതവുമുണു്ടോ? നിയമനി൪മ്മാണസഭകളിലിരുന്നു് നിയമമുണു്ടാക്കാ൯ തെരഞ്ഞെടുത്തു് പറഞ്ഞുവിട്ടിട്ടു് നിങ്ങളിവിടിരുന്നു് നിയമമുണു്ടാക്കാതെ ജോലിചെയ്യാതെ ശമ്പളം വാങ്ങിക്കുകയാണോ എന്നു് നമ്മളു് ചോദിക്കുമെന്നുള്ളതുകൊണു്ടുമാത്രം എങ്കിലിതാ കുറേ നിയമങ്ങളുണു്ടാക്കിയിട്ടിരിക്കുന്നു, നിങ്ങളു്ക്കെതിരേതന്നെ, കൊണു്ടുപോയിത്തിന്നു് എന്നമട്ടിലു് കുറേ നിയമമുണു്ടാക്കിയിടുന്നതല്ലാതെ എന്താണിവരുടെ, ഈ പുതിയ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ, ജനാധിപത്യപ്പരിപാടി?

5

നിങ്ങളു് സൈക്കിളിലു് ലോഡുകയറിപ്പോയാലെന്താ ഇല്ലെങ്കിലെന്താ? നിങ്ങളു് നിങ്ങളുടെ അപ്പൂപ്പ൯മാരിരുന്നപോലെ കലുങ്കിലു്ക്കയറി കാറ്റുംകൊണു്ടു് ഇരിക്കുന്നുണു്ടെങ്കിലെന്താ ഇല്ലെങ്കിലെന്താ? നിങ്ങളു് തലയിലു് ഹെലു്മറ്റുവെച്ചിട്ടുണു്ടെങ്കിലെന്താ ഇല്ലെങ്കിലെന്താ? നിങ്ങളു് സീറ്റുബെലു്റ്റു് ഇട്ടിട്ടുണു്ടെങ്കിലെന്താ ഇല്ലെങ്കിലെന്താ? ഇതൊക്കെയല്ലാതെയെന്താണു് ഇവരുണു്ടാക്കുന്ന നിയമങ്ങളു്? അഴിമതിനടത്തുന്നവനെയും കൈക്കൂലിവാങ്ങുന്നവനെയും തൂക്കിക്കൊല്ലുമെന്നു് ഇവ൪ നിയമമുണു്ടാക്കുന്നുണു്ടോ? ആശുപത്രിയിലു്ച്ചെല്ലുമ്പോളു് മരുന്നില്ലെങ്കിലു് ഡീയെമ്മോയെ പിരിച്ചുവിടുമെന്നു് ഇവ൪ നിയമങ്ങളു് പാസ്സാക്കുന്നുണു്ടോ? റോട്ടേ പോകുമ്പോളു് കുഴിയിലു് വീണു് കാലൊടിയുകയാണെങ്കിലു് പീഡബ്ലൃൂഡീ എ൯ജിനീയ൪ നേരിട്ടു് വീട്ടിലു്വന്നു് നിങ്ങളു്ക്കു് നഷ്ടപരിഹാരം തരണമെന്നു് ഇവ൪ നിയമമുണു്ടാക്കിയോ? ഇതൊക്കെയല്ലേ നിങ്ങളു്ക്കാവശ്യമുള്ള നിയമങ്ങളു്? ആ നിയമങ്ങളുണു്ടാക്കാതിരിക്കാനല്ലേ ഇവ൪ ഈ നിയമങ്ങളുണു്ടാക്കുന്നതു്? അതുകൊണു്ടു്, ഇവരുണു്ടാക്കുന്ന നിയമങ്ങളു് റദ്ദുചെയ്യാനോ പാസ്സാക്കാനോ ഉള്ള, ഇവ൪ക്കുപകരം നമുക്കുതന്നെ നിയമങ്ങളുണു്ടാക്കാനുള്ള, നേരിട്ടു് ഡെമോക്രസിയെന്ന നമ്മുടെ അവകാശം തിരിച്ചറിയൂ സുഹൃത്തേ!

6

ഈ അപഹാസ്യനിയമങ്ങളു് പാസ്സാക്കിക്കൊണു്ടിരുന്നില്ലെങ്കിലു് ജനാധിപത്യത്തി൯റ്റെ കാതലായ വ്യക്തിസ്വാതന്ത്ര്യം തലയു്ക്കുകയറി നീ താഴെയിറങ്ങു് ജനപ്പ്രതിനിധീ, ഇനി ഞാ൯തന്നെ നേരിട്ടങ്ങു് ഭരിച്ചോളാം എന്നു് ജനം പറയുമെന്നും അതോടെ കഞ്ഞികുടിമുട്ടി സുഖസാമ്രാജ്യങ്ങളു് തകരുമെന്നും ഭയന്നാണു് ആ ജനാധിപത്യത്തെത്തന്നെ തക൪ക്കുന്നതിനായി അതി൯റ്റെ നിലനിലു്പ്പിനും മുന്നോട്ടുപോക്കിനും ആധാരമായ വൈസ്സു്മാ൯സ്സു് കൗണു്സ്സെലിനെ സമയബന്ധിതമായ ഒരു ക്രാഷു്പ്പ്രോഗ്രാമിലൂടെ പുത്ത൯ജനപ്പ്രതിനിധിവ൪ഗ്ഗം തക൪ത്തിട്ടുകൊണു്ടിരിക്കുന്നതു്.

ഇതാണു് പഞു്ചായത്തുതെരഞ്ഞെടുപ്പിലടക്കം നിങ്ങളിപ്പോളു് നിങ്ങളുടെചുറ്റും കാണുന്നതു്. തലമുറകളുടെ പാകതപോയിടത്തു് പുതുതലമുറയുടെ വെംബ്ലാന്തിത്തരവും എടുത്തുചാട്ടവുമവ൪ അതിവേഗം കൊണു്ടുവന്നുനിറയു്ക്കുന്നു. സ്വന്തം പുസു്തകംപഠിക്കാ൯ നേരമില്ലാത്തവരെ നാടുഭരിക്കാ൯വിടുന്ന കാഴു്ചയല്ലേ നിങ്ങളു് നിങ്ങളുടെചുറ്റും കാണുന്നതു്? നാടിനെയും നാട്ടാരെയും നന്നായിക്കണു്ട അമ്പതും അറുപതും എഴുപതും വയസ്സുള്ള മുതി൪ന്നവ൪ നോക്കികൊണു്ടിരിക്കുമ്പോളു് ഇളംപയലുകളെയും പൈയ്യികളെയും യുവരക്തമെന്നുംപറഞ്ഞു് അയ്യഞു്ചുവ൪ഷത്തിലൊരിക്കലു് ഒരു പത്തിരുപതുവ൪ഷം ഇങ്ങനെ പ്രതിനിധിസഭകളിലേയു്ക്കു് വിട്ടുകൊണു്ടിരുന്നാലു് ഒടുവിലു് ആ സഭകളു് എന്താകും? അതു് നമ്മളു് പറഞ്ഞുവിട്ട നമ്മുടെ പ്രതിനിധികളു് മുണു്ടുപൊക്കിനടക്കുകയും പരസു്പരം കൊങ്ങയു്ക്കുപിടിച്ചു് അസഭ്യങ്ങളു് വിളിക്കുകയും മൈക്കുപിടിച്ചൊടിക്കുകയും കമ്പ്യൂട്ട൪ തല്ലിപ്പൊളിക്കുകയും കസേരകളെടുത്തടിച്ചുപൊട്ടിക്കുകയും ചെയ്യുന്ന കേരള നിയമസഭയാകുമെന്നു് നമ്മളു് നേരിട്ടു് നമ്മുടെ കണ്മുന്നിലു്ത്തന്നെ കണു്ടതാണു്. മാധൃമയാ൪ക്കൈവുകളിലു്പ്പോയി അതി൯റ്റെ വീഡിയോ രേഖകളു് കണു്ടിട്ടുവന്നുപറയൂ, ഏതു് പ്രായക്കാരാണു് അന്നു് അവിടെ സമചിത്തതയോടെയും മാന്യതയോടെയും ഇരുന്നതെന്നു്.

7

വൃദ്ധ൯റ്റെ വിജ്ഞാനവും വിവേകവും സൂക്ഷു്മതയും നഷ്ടപ്പെടുന്ന ഈ സമൂഹം നാളെ എവിടെച്ചെന്നുനിലു്ക്കും? അതി൯റ്റെ ഗതിയെന്താകും? മനസ്സുപോലുമുറയു്ക്കാത്ത പ്രായത്തിലുള്ളവരെയാണോ സമൂഹത്തിനെയുറപ്പിക്കാ൯ പറഞ്ഞുവിടുന്നതു്? ഒരുനാട്ടിലും പ്രായവും പാകതയും അച്ചടക്കവും ദീ൪ഘവ൪ഷങ്ങളിലെ രാഷ്ട്രീയാനുഭവപരിചയവുമുള്ളവ൪ ഇല്ലാത്തതുകൊണു്ടാണോ യുവരക്തമെന്നുംപറഞ്ഞുള്ളയീ തള്ളിക്കയറ്റം? കാരണം മറ്റൊന്നുമല്ല, ജനബന്ധമൊന്നുമില്ലാതെ ഒറ്റപ്പെട്ടു് അകലെ പാ൪ട്ടിയാപ്പീസ്സുകളിലും സ്വന്തം മണിമന്ദിരങ്ങളിലുമിരിക്കുന്ന പാ൪ട്ടിനേതാക്ക൯മാ൪ക്കു് ഈ പിള്ളരെ നിഷു്പ്പ്രയാസം ഓ൪ഡറുകളിടാനും അനുസരിപ്പിക്കാനും കഴിയും, മറ്റവരുടെയടുത്തു് അതുപറ്റില്ലയെന്നല്ല ചെലവാകില്ല; അവ൪ കാര്യകാരണസഹിതം ഓരോ നി൪ദ്ദേശങ്ങളുടെയും തീരുമാനങ്ങളുടെയും വീഴു്ച്ചകളും പോരായു്മകളും ഭവിഷ്യത്തുകളെയും ചൂണു്ടിക്കാണിക്കും, മാത്രമല്ല, വിവേകമില്ലാത്ത തീരുമാനങ്ങളു് അനുസരിക്കുകയുമില്ല നടപ്പാക്കുകയുമില്ല. സ്വന്തം പ്രൈവറ്റജണു്ഡകളുമായി നടക്കുന്ന പാ൪ട്ടിനേതാക്ക൯മാ൪ക്കു് അപ്പോളു് പന്തംകണു്ട പെരുച്ചാഴികളെപ്പോലെ പുതുതായി പള്ളിക്കൂടങ്ങളിലു്നിന്നിറങ്ങി വന്നുകയറിനിലു്ക്കുന്ന ഈ പിള്ളാരുതന്നെയാണു് പറ്റിയതു്. ചുരുക്കിപ്പറഞ്ഞാലു് ഇത്തരം പാ൪ട്ടിനേതാക്കളിലൂടെയും ഈ കുട്ടിജനപ്പ്രതിനിധികളിലൂടെയും സമൂഹത്തിനു് ദീ൪ഘകാലാടിസ്ഥാനത്തിലു് നഷ്ടപ്പെടുന്നതു് ഒരിക്കലും ഒരിടത്തും വിലകൊടുത്തുവാങ്ങാ൯കിട്ടാത്ത, ദശാബ്ദങ്ങളെടുത്തല്ലാതെ നി൪മ്മിച്ചെടുക്കാ൯കഴിയാത്ത, വൈസ്സു്മെ൯സ്സു് കൗണു്സ്സെല്ലിംഗാണു്. അതായതു് ചങ്കും തലയുംപോയ ജനാധിപത്യമാണു് ഇനിയിവരുടെ കൈകളിലിരിക്കുന്നതു്.

8

നാടുമുഴുവ൯ പഞു്ചായത്തുതെരഞ്ഞെടുപ്പുനടക്കുമ്പോളു് ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സുകളു് നിങ്ങളൊന്നു് സന്ദ൪ശിച്ചുനോക്കൂ. ഓരോ സ്ഥലത്തുമിരിക്കുന്നതു് സ്വന്തം പാ൪ട്ടിയിലു് ആളനക്കമൊന്നുമില്ലാതെ പാ൪ട്ടി ഉണങ്ങിയുണങ്ങിക്കിടന്നകാലത്തു് എതി൪പ്പുകളും യാതനകളും വിഷമങ്ങളും നേരിട്ടു് അവിടെ ആ പാ൪ട്ടി കെട്ടിപ്പൊക്കി സ്വന്തം പ്രതിഭയിലൂടെ ആളുകൊണു്ടുവന്നുനിറച്ചു് നാടുമുഴുവ൯ കമ്മിറ്റിരൂപീകരിച്ചു് പാ൪ട്ടിവള൪ത്തി ഇന്നു് ഈ നിലയിലെത്തിച്ച ആളുകളാണു്. എവിടെനിന്നോ പള്ളിക്കൂടത്തിലും കോളേജിലുംനിന്നു് ഇപ്പോളിറങ്ങിവന്നു് പാ൪ട്ടിനേതാക്ക൯മാരുടെ പ്രേമഭാജനങ്ങളായിമാറിയ പിള്ളേരെ ജനപ്പ്രതിനിധിസഭയിലേയു്ക്കയക്കാ൯ അവരവിടെയിരുന്നു് രാപ്പകലു് പ്രതിഷേധിക്കാതെ ജോലിചെയ്യുന്നു, സ്വന്തം ജനസ്സ്വാധീനവും അനുഭവപരിചയവും ഉപയോഗിച്ചു് അവരെ ജയിപ്പിച്ചയക്കുന്നു. എന്തുകൊണു്ടാണവരെത്തന്നെ സ്ഥാനാ൪ത്ഥികളാക്കാത്തതെന്നു് നിങ്ങളു് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണു്ടോ? ഏതുപാ൪ട്ടിയിലു്നിന്നുമായിക്കൊള്ളട്ടെ, അത്തരമാളു്ക്കാ൪മാത്രം കൂടിച്ചേ൪ന്നിരിക്കുന്ന ഒരു പഞു്ചായത്തുകമ്മിറ്റിയുടെയോ ബ്ലോക്കു് പഞു്ചായത്തി൯റ്റെയോ ജില്ലാപ്പഞു്ചായത്തി൯റ്റെയോ നിയമസഭയുടെയോ മന്ത്രിസഭയുടെയോ കാരൃഗൗരവവും ഉത്തരവാദിത്വനി൪വ്വഹണവും മഹത്വവുമെന്തെന്നു് നിങ്ങളു് എപ്പോഴെങ്കിലുമിരുന്നൊന്നാലോചിച്ചിട്ടുണു്ടോ? അപ്പോഴായിരിക്കും നിങ്ങളു്ക്കു് മനസ്സിലാവുക നിങ്ങളു് ഇപ്പോളു് കേരളംകണു്ട ഏറ്റവും വലിയ പ്രഹസ്സനത്തി൯റ്റെ പുറകേയാണെന്നു്. അത്തരം കമ്മിറ്റികളോടും സഭകളോടും ജനവിരുദ്ധവും അഴിമതിപരവുമായ തീരുമാനങ്ങളെടുക്കാ൯ പാ൪ട്ടിനേതൃത്വങ്ങളാവശ്യപ്പെട്ടാലു് നീയാരെടാ എനിക്കു് നി൪ദ്ദേശംതരാ൯ എന്നായിരിക്കും അവരിലു്നിന്നുള്ള ആദ്യചോദ്യംതന്നെ. അതുകൊണു്ടാണു് ഒന്നോരണു്ടോ മിനിറ്റുകളു്ക്കപ്പുറം എന്തുനടക്കുമെന്നുപോലുമറിയാത്ത മനസ്സുറയു്ക്കാത്ത പിള്ളരെക്കൊണു്ടുവന്നു് പാ൪ട്ടിയും പ്രസ്ഥാനവും പ്രതിനിധിസഭകളും നിറയു്ക്കുന്നതു്. ഒരാളെക്കാണുമ്പോളു്ത്തന്നെ അയാളുടെ സ്വഭാവവും പെരുമാറ്റവുമെന്തെന്നു് നി൪ണ്ണയിക്കാനുള്ളത്ര സാമ൪ത്ഥൃവും പരിചയവുമുള്ളവ൪ ഇത്തരം പിന്തിരിപ്പ൯ പാ൪ട്ടികളു്ക്കു് അപകടമാണു്. ഒറ്റവാചകത്തിലു്പ്പറഞ്ഞാലു് യോഗ്യതയുള്ളവരെ തെരഞ്ഞെടുപ്പുകമ്മിറ്റിയാപ്പീസ്സിലിരുത്തിയിട്ടു് പറഞ്ഞാലു്ക്കേളു്ക്കുന്നവരെ സ്ഥാനാ൪ത്ഥികളാക്കി ജയിപ്പിച്ചു് ജനപ്പ്രതിനിധിസഭകളിലേക്കു് പറഞ്ഞയക്കുന്നു രാഷ്ട്രീയപ്പാ൪ട്ടികളു്!

9

ഒറ്റപ്പാ൪ട്ടിയിലു്നിന്നുള്ള ഒറ്റ ഉദാഹരണമെടുത്തു് ഇവിടെപ്പറഞ്ഞവ ലഘുവായി ചുരുക്കി വിശദീകരിക്കാം:

ആനത്തലവട്ടം ആനന്ദ൯, എം. എം. ലോറ൯സ്സു്, വി. എസ്സു്. അച്യുതാനന്ദ൯ എന്നിവരിരിക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനനേതൃത്വം സ്വരാജു്-ഷംസ്സീ൪-രാജേഷെന്നൊക്കെപ്പറയുന്നപോലുള്ള അച്ചടക്കംനശിച്ചു് ആത്മനിയന്ത്രണമില്ലാതായ ഒരു സംഘത്തെ യുവരക്തമെന്നൊക്കെപ്പറഞ്ഞവതരിപ്പിച്ചു് അവരിരിക്കുന്നിടത്തുകൊണു്ടുപോയി മസ്സിലും പെരുപ്പിച്ചുനി൪ത്തി ഘനഗംഭീരസ്വരത്തിലു് സംസാരിച്ചൊച്ചവെയു്പ്പിച്ചു് നിശബ്ദം തലയുംകുനിച്ചിരിക്കുന്ന അവരുടെ നാലുചുറ്റും ഭീഷണമായി പെരുമാറിനിന്നു് പാ൪ട്ടിയും നിയമസഭയും മന്ത്രിസഭയും ഗവണു്മെ൯റ്റുംപിടിച്ചു് പാ൪ട്ടിനിയമങ്ങളും ഇ൯ഡൃ൯ ഭരണഘടനയും രക്തസാക്ഷികളും അവിടെയിരിക്കെത്തന്നെ സകലതിനെയും മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണക്കള്ളക്കടത്തിനും ഉപയോഗിച്ചു് പണമുണു്ടാക്കി തങ്ങളുമെടുത്തു് സ്വരാജു്-രാജേഷു്-ഷംസ്സീറുമാ൪ക്കും അവരുടെ വിഹിതവുംനലു്കി താഴോട്ടുള്ളവ൪ക്കു് അവരുടെതുംകൊടുത്തു് വിദേശക്കണു്സ്സളു്ട്ട൯സ്സികളിലൂടെയും സ്വന്തം തൊഴിലു്സ്സഹകരണക്കമ്പനികളിലൂടെയും സംസ്ഥാനഭരണവുംനടത്തി ഒടുവിലു് ജനാധിപത്യംതക൪ന്നു് കേരളത്തിലു് വിദേശകണു്സ്സളു്ട്ട൯സ്സികളുടെയും ബോണു്ടുമുതലാളിമാരുടെയും ഊരാളുങ്കലു് സൊസൈറ്റിമാരുടെയും പുത്ത൯ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെയും ആധിപത്യംമാത്രം ആകുന്നതിനെയാണു് വൈസ്സു്മാ൯സ്സു് കോണു്സ്സെലു് പോയി ജനാധിപത്യം തകരുന്നുവെന്നു് പറയുന്നതു്. ഈ ഏകാധിപത്യം എന്നാലു് സമതുലിതമോ ആനുപാതികമോ അല്ല കേരളത്തിലു്: അതു് വടകരയും കോഴിക്കോടും കണ്ണൂരും മാത്രമാണു്; തിരുവനന്തപുരവും എറണാകുളവും ആലപ്പുഴയും അതിലില്ല. അതെന്തുകൊണു്ടാണങ്ങനെയെന്നു് ചോദിച്ചാലു് അതിനുള്ള ഉത്തരം ദാ... ആ രണു്ടു് വളവുകളു്ക്കപ്പുറമുണു്ടു്. ഒന്നോരണു്ടോ തെരഞ്ഞെടുപ്പിനപ്പുറം ആ ഉത്തരമുണു്ടു്.

Written and first published on: 29 November 2020



 

No comments:

Post a Comment