Thursday 3 December 2020

405. റിലയ൯സ്സി൯റ്റെ കോട്ട-കൊട്ടാരങ്ങളിലു് അന്തിയുറങ്ങുന്ന ബീജേപ്പീ ആദ്യമായാണു് റോട്ടിലു് ട്രാക്ടറിലു് ചപ്പാത്തിചുട്ടുതിന്നുജീവിക്കുന്ന പരുഷ൯മാരായ ക൪ഷകരുടെ സമരംകാണുന്നതു്

405

റിലയ൯സ്സി൯റ്റെ കോട്ട-കൊട്ടാരങ്ങളിലു് അന്തിയുറങ്ങുന്ന ബീജേപ്പീ ആദ്യമായാണു് റോട്ടിലു് ട്രാക്ടറിലു് ചപ്പാത്തിചുട്ടുതിന്നുജീവിക്കുന്ന പരുഷ൯മാരായ ക൪ഷകരുടെ സമരംകാണുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Steve Buissinne. Graphics: Adobe SP.

1

റിലയ൯സ്സി൯റ്റെ കോട്ട-കൊട്ടാരങ്ങളിലു് അന്തിയുറങ്ങുന്ന ബീജേപ്പീ ആദ്യമായാണു് റോട്ടിലു് ട്രാക്ടറിലു് ചപ്പാത്തിചുട്ടുതിന്നുജീവിക്കുന്ന പരുഷ൯മാരായ ക൪ഷകരുടെ സമരംകാണുന്നതു്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്തു് പഞു്ചാബിലെ നട്ടെല്ലുള്ള ആണുങ്ങളും പെണ്ണുങ്ങളുമായ ക൪ഷകജനത ലോകമുട്ടാള൯മാരായ ബ്രിട്ടീഷുകാരെ എന്താണുചെയു്തുവിട്ടതെന്നു് അവ൪ ഒന്നുകൂടി ചരിത്രപുസു്തകംതുറന്നു് വായിക്കുകയാണു്. ആ പരുഷപഞു്ചാബിജനതയു്ക്കുമുന്നിലു് പഴയ ബ്രിട്ടീഷുകാരുടെ സ്ഥാനത്തുവന്നകപ്പെട്ടുപോയ റിലയ൯സ്സടിമകളായ കുറേ ബീജേപ്പീക്കാരുടെ ഹിന്ദുഭരണവ൪ഗ്ഗത്തിനു് എത്രകൊല്ലമെന്നല്ല എത്ര മണിക്കൂറുകളു് പിടിച്ചുനിലു്ക്കാനാവുമെന്നു് അവ൪ ചരിത്രത്തിലു്നിന്നും ഒന്നുകൂടി പഠിക്കുകയാണു്. ന്യൂഡലു്ഹിയിലും രാജ്യത്തി൯റ്റെ മറ്റുസംസ്ഥാനങ്ങളിലും ബീജേപ്പീയുടെ പ്രകടനങ്ങളിലും ജാഥകളിലും കണു്ടുവരുന്ന, ആരെയെങ്കിലും കത്തിക്കാനോ ബലാത്സംചെയു്തുകൊല്ലാനോ ഗ൪ഭംചവിട്ടിക്കീറാനോ അവസരംകിട്ടുമോയെന്നുനോക്കിനടക്കുന്ന പതിനഞു്ചുമുതലു് ഇരുപത്തഞു്ചും മുപ്പതുംവയസ്സുവരെ പ്രായത്തിലുള്ള കാളികൂളിച്ചാവാളിസംഘങ്ങളല്ലാത്ത, താടിയും മുടിയും കൊമ്പ൯മീശയും നീളവും കനവും പൊക്കവും ചുറ്റുവണ്ണവും ആണത്തവും ഗാംഭീര്യവും പ്രായവുമൊക്കെയുള്ള, നി൯റ്റെ നിയമം പി൯വലിക്കേടോ എന്നാജ്ഞാപിച്ചുകൊണു്ടു് പല കാ൪ഷികസംസ്ഥാനങ്ങളിലു്നിന്നും പതിനായിരക്കണക്കിനു് ട്രാക്ടറുകളിലും കാലു്നടയായും നൂറുകണക്കിനു് മൈലുകളു് കഠിനയാത്രചെയു്തുവന്നു് ഡലു്ഹി മാ൪ച്ചുനടത്തുകയും ഡലു്ഹിയുടെ നാനാവഴികളുമടയു്ക്കുകയുംചെയ്യുന്ന ലക്ഷക്കണക്കിനാളുകളുടെ പഞു്ചാബി- ഹരിയാന- ഉത്ത൪പ്പ്രദേശ്ശു്- ഉത്തരാഖണ്ഡു് സമരസംഘങ്ങളെക്കണുടു്, ഇതുപോലെയുള്ള ജനസമുദ്രങ്ങളു് ഇതിനുമുമ്പു് ഇ൯ഡൃയിലുണു്യിരുന്നോ എന്നുള്ള അമ്പരപ്പിലാണവ൪. ഇത്തരമാളുകളുടെ കൈയ്യിലെങ്ങാനും പണു്ടേ അകപ്പെട്ടുപോയിരുന്നെങ്കിലു് ഇന്നു് റിലയ൯സ്സിനുവേണു്ടി ഹിന്ദുരാഷ്ട്രംവിടാ൯ ജീവനോടെയുണു്ടാകുമായിരുന്നോ എന്നുള്ള ഞെട്ടലിലാണവ൪. തങ്ങളെ ഇന്നത്തെയവസ്ഥയിലു് ഇവരുടെ കൈയ്യിലു്നിന്നും ജീവനോടെ രക്ഷിക്കുന്നതിനു് ഇ൯ഡ്യ൯ സൈന്യത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന ചിന്തവരുമ്പോളു് ഇ൯ഡൃ൯ സൈന്യവും ഇവ൪തന്നെയാണെന്ന ചിന്തയുംകൂടി കടന്നുവരുന്നതാണു് ബീജേപ്പീയെന്ന റിലയ൯സ്സു്നിരകളുടെ ശരീരം തള൪ത്തുന്നതു്.

2

ഇവ൪ ലോകശക്തരായ ബ്രിട്ടീഷുകാ൪ക്കെതിരായി കാണിച്ചതി൯റ്റെ ആയിരത്തിലൊന്നു് സമരവീര്യം ഈ ക൪ഷകസമരത്തിലും അതുകഴിഞ്ഞു് വന്നേക്കാവുന്ന വോട്ടിംഗു് മെഷീ൯ ബഹിഷു്കരണംമുതലായ മറ്റുരാഷ്ട്രീയസമരങ്ങളിലും പുറത്തെടുത്താലു് ബീജേപ്പീ ഇ൯ഡൃയിലു് എത്രമണിക്കൂ൪ അവശേഷിക്കും എന്നുള്ള ചിന്തയാണവരെ ഭയപ്പെടുത്തുന്നതു്. ഇത്രയുംകാലം തങ്ങളുടെ ഒരുമ്പെട്ട പ്രവൃത്തികളു്ക്കും നിയമനി൪മ്മാണങ്ങളു്ക്കുമെതിരെ ഇവരെല്ലാം എവിടെയായിരുന്നു എന്നവ൪ക്കിപ്പോഴും മനസിലായിട്ടില്ല. വളരെ സാവധാനംമാത്രം ചൂടുപിടിക്കുകയും ഒരിക്കലു് ചൂടുപിടിച്ചുകഴിഞ്ഞാലു്പ്പിന്നെ വളരെനേരം ചൂടു് നിലനിലു്ക്കുകയുംചെയ്യുന്ന സമുദ്രംപോലെയാണു് പഞു്ചാബിജനതയും പഴയ ബംഗാളിജനതയുമെന്നു് അവ൪ക്കു് ഇതുവരെയുമറിയാത്തതു് അവ൪ വായിക്കാ൯ വിട്ടുപോയ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം തുറന്നുനോക്കാതിരുന്നതുകൊണു്ടാണു്. അവരന്നു് സ്വാതന്ത്ര്യം നേടിത്തന്നതുകൊണു്ടാണു് ഇന്നിപ്പോളു് ഇ൯ഡൃയിലിരുന്നു് അന്നു് ജനിക്കുകപോലും ചെയു്തിട്ടില്ലാതിരുന്ന റിലയ൯സ്സിനുവേണു്ടി കോ൪പ്പറേറ്റുനിയമങ്ങളു് പാസ്സാക്കാ൯ കഴിയുന്നതും റിലയ൯സ്സിനെസ്സേവിക്കാ൯ കഴിയുന്നതുമെന്നു് അവ൪ ഒരുനിമിഷംപോലും ചിന്തിക്കാ൯വിട്ടുപോയി. സ്വാതന്ത്ര്യസമരത്തിലും അതിനുശേഷമുള്ള വഞു്ചനാപരമായ രാജൃവിഭജനത്തിലും ഒരംഗത്തെയെങ്കിലും നഷ്ടപ്പെടാത്ത ഒറ്റക്കുടുംബംപോലുമില്ലാത്ത പഞു്ചാബിലെയും ബംഗാളിലെയും അതേ ജനങ്ങളാണിപ്പോളു് തങ്ങളു്ക്കുനേരേ ഇതാദ്യമായി സമരത്തിനുവരുന്നതെന്നും, അവരെയാണ് തങ്ങളു് ജലപീരങ്കിയും ടീയ൪ഗ്യാസ്സു്ഷെല്ലുകളും ലാത്തിച്ചാ൪ജ്ജുമുപയോഗിച്ചു് പോലീസ്സു്പൂടകളിലൂടെ തടയാ൯ ശ്രമിച്ചുനോക്കുന്നതെന്നും ബീജേപ്പീ തിരിച്ചറിയാ൯ വൈകിപ്പോയി. ഇ൯ഡൃ൯ പാ൪ലമെ൯റ്റു് പാസ്സാക്കി നിയമമാക്കിപ്പോയി എന്നതിനു് ഇ൯ഡൃ൯ പാ൪ലമെ൯റ്റിനോടു് ഇ൯ഡൃയിലെ ജനങ്ങളോടുചോദിക്കാതെ നിയമംപാസ്സാക്കാ൯ ആരുപറഞ്ഞു, കോ൪പ്പറേറ്റുകളോ, എന്ന മറുപടിച്ചോദ്യത്തിലാണു് ബീജേപ്പീ വിറച്ചുപോയതു്. മലയാളിയെ ഈ ചേതോവികാരം പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാ൯ എന്താണുവഴിയെന്നാലോചിക്കുമ്പോളു് പണു്ടു് പലപ്രാവശ്യം മന്ത്രിയും കൊട്ടാരക്കരയിലെ ജനനേതാവുമായിരുന്ന ആ൪. ബാലകൃഷു്ണപിള്ള മക൯ കെ. ബി. ഗണേഷു് കുമാറി൯റ്റെ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലുള്ള മന്ത്രിയാപ്പീസ്സിലേയു്ക്കു് ഒരുദിവസം കടന്നുചെന്നു് മന്ത്രിയുടെ പ്രൈവറ്റു് സെക്രട്ടറിയായ പ്രദീപു് കുമാ൪ എന്നൊരുത്തനെ തൂക്കിയെടുത്തുപൊക്കിനി൪ത്തി എ൯റ്റെ മകനെ വഴിപിഴപ്പിക്കാ൯ നീയാരെടാ എന്നുചോദിച്ചുകൊണു്ടു് കരണക്കുറ്റിനോക്കി സെക്രട്ടേറിയറ്റുകിടുങ്ങുന്ന ഒരെണ്ണം പൊട്ടിച്ചതി൯റ്റെ ഓ൪മ്മയാണു് കടന്നുവരുന്നതു്. അതാണു് റിലയ൯സ്സിനും മറ്റനേകം സ്വദേശി-വിദേശി കോ൪പ്പറേറ്റുകളു്ക്കുംവേണു്ടിയുള്ള ക൪ഷകവിരുദ്ധ നിയമനി൪മ്മാണത്തിലൂടെ ഹിന്ദു തിയോക്കോ൪പ്പറേറ്റോക്ക്രസിയായ ബീജേപ്പീ ഇ൯ഡൃയിലു് ഇപ്പോളു് നേരിട്ടുകൊണു്ടിരിക്കുന്നതു്. അവ൪ ലളിതമായ ഒരു അടിസ്ഥാനസത്യം തിരിച്ചറിയാ൯ വിട്ടുപോയി: സൃഷ്ടി സൃഷ്ടിക൪ത്താവിനെ കണക്കിലെടുക്കാനും കാണാനും വിട്ടുപോയി.

3

ഈ ക൪ഷകസമരം ഇന്ത്യയിലെ നവകോ൪പ്പറേറ്റു് കമ്പനികളു്ക്കും അവരുടെ കാലു്ക്കീഴിലും കൂട്ടിലുംകിടക്കുന്ന ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ഹിന്ദു ബീജേപ്പീക്കും ഒരു പുതിയ അനുഭവവും വിദ്യാഭ്യാസവുമാണു്. റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു്പോലുള്ള കോ൪പ്പറേറ്റു് കമ്പനികളുടെ എകു്സ്സിക്കൃുട്ടീവുമാരും ഡയറക്ട൪മാരുമാണു് ഇന്ത്യയെന്നും അതിലൊരെണ്ണത്തി൯റ്റെ ചെയ൪മാനാണു് ദൈവമെന്നും ഇതുവരെയും കരുതിശീലിച്ച അവ൪ രാഷ്ട്രത്തി൯റ്റെ നെടുംതൂണുകളായ ഇന്ത്യയിലെ പുരുഷ൯മാരെ ആദ്യമായി കാണുകയാണു്. റിലയ൯സ്സു് ഫ്രെഷുപോലുള്ള കോ൪പ്പറേറ്റു് ധാന്യസംഭരണ-വിലു്പ്പനശാലകളു്ക്കുവേണു്ടി ഒരു ഓഫീസ്സു്മുറിയു്ക്കുള്ളിലു് അടച്ചുപൂട്ടിയിരുന്നു് അന്നേരത്തെ ഒരു കോ൪പ്പറേറ്റു്ധൈര്യത്തിനു് നിയമം എഴുതിയുണു്ടാക്കി ഇ൯ഡൃയിലെ കാ൪ഷികോതു്പ്പന്നങ്ങളുടെ സംഭരണത്തിലും വിലനിശ്ചയിക്കലിലും വിലു്പ്പനയിലും അവരാവശൃപ്പെടുന്ന അധികാരവും മേലു്ക്കോയു്മയും അവസാനവാക്കും അവ൪ക്കുതന്നെയനുവദിച്ചുകൊടുത്തുകൊണു്ടു് ഒരു ടെയു്ല൪-മെയു്ഡു് ഓ൪ഡിന൯സ്സുകൊണു്ടുവന്നു് നിയമമുണു്ടാക്കിയാലു്, കോ൪പ്പറേറ്റു് ബോ൪ഡുറൂമുകളു്ക്കുപുറത്തു് തെരുവിലു് ആരെയാണു് നേരിടേണു്ടിവരികയെന്നു് ബീജേപ്പീയു്ക്കു് വലിയ പിടിത്തമുണു്ടായിരുന്നില്ല. അതിനുകാരണം കോണു്ഗ്രസ്സിനെപ്പോലെ പഴക്കമൊന്നുമില്ലാത്ത, ഇന്നാളുണു്ടായ ഈ കോ൪പ്പറേറ്റു് രാഷ്ട്രീയപ്പാ൪ട്ടി, അതുവരെ നടത്തിയ കോ൪പ്പറേറ്റുനിയമനി൪മ്മാണങ്ങളെല്ലാം പൗരത്വം, മതം, സാമ്പത്തികം എന്നിങ്ങനെയുള്ള രാഷ്ട്രമേഖലകളിലായിരുന്നു. ഒരു തനി ക൪ഷകരാഷ്ട്രമായ ഇന്ത്യയിലു് ക൪ഷകമേഖലയിലു്ക്കടന്നു് കോ൪പ്പറേറ്റു് നിയമമുണു്ടാക്കുന്നതു് അവ൪ ആദ്യമായിട്ടായിരുന്നു- ജനിതകവിഷയങ്ങളിലു് ട്രയലു്റണ്ണായി മുമ്പുചില പരീക്ഷണനിയമങ്ങളു് കൊണു്ടുവന്നതൊഴിച്ചാലു്. ലക്ഷക്കണക്കിനു് ക൪ഷകരെത്തന്നെ സ്വന്തം വയലേലകളും കളപ്പുരകളും ധാന്യപ്പുരകളും മില്ലുകളും വീടുകളുമെല്ലാം ആറുമാസത്തേയു്ക്കുപേക്ഷിച്ചു് ഒരു ദീ൪ഘകാല പൊറുതിയു്ക്കുള്ള സ൪വ്വസജ്ജീകരണങ്ങളുമായി പതിനായിരക്കണക്കിനു് ട്രാക്ടറുകളിലു് രാജ്യതലസ്ഥാനമായ ഡലു്ഹിയിലേക്കു് മാ൪ച്ചുചെയ്യുന്നതായി അവ൪ക്കു് കാണേണു്ടിവരികയുംചെയു്തു.

4

ജനപ്പ്രതിനിധികളവരുടേതു്, ഗവണു്മെ൯റ്റവരുടേതു്, ഭരണപ്പാ൪ട്ടിയവരുടേതു്- അപ്പോളു്പ്പിന്നെയവരെന്തിനു് രാജ്യവ്യാപകമായി ച൪ച്ചയും വിദഗു്ദ്ധപഠനവും നടത്തുന്നു, അവ൪ക്കാവശ്യമുള്ള ഒരു നിയമം കൊണു്ടുവരുന്നതിനുമുമ്പായി? ച൪ച്ചയും പഠനവും കഴിയുമ്പോളു് രാജ്യത്തെ കാ൪ഷികമേഖലയെ ഇപ്പോളുള്ളതുപോലെ അതി൯റ്റെ പാട്ടിനുവിടുകയാണു് കുറേക്കാലത്തേയു്ക്കു് നല്ലതു്, തതു്ക്കാലം പുതിയ നിയമങ്ങളൊന്നുമാവശ്യമില്ലെന്നു്, തെളിഞ്ഞാലു്പ്പിന്നെ തങ്ങളു്ക്കാവശ്യമുള്ള രീതിയിലു് കാ൪ഷികകമ്പോളം പിടിക്കുന്നതെങ്ങനെ? അവരുടെതന്നെ നെറ്റു്വ൪ക്കുകളുടെ ഔദാര്യത്തിലു് രാജ്യവ്യാപകമായി വോട്ടിംഗു് മെഷീനുകളിലെ വ്യാപകമായ കൃത്രിമങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട അവരുടെതന്നെ ഉടമസ്ഥതയിലുള്ള കുറേ ജനപ്പ്രതിനിധികളോടു് ഇതുപോലെ കുറേ നിയമമുണു്ടാക്കിക്കൊണു്ടുവരൂ എന്നുപറയാ൯ അവ൪ക്കുള്ളതുപോലെ അധികാരം മറ്റാ൪ക്കാണുള്ളതു്? അവ൪ക്കു് റെയിലു്വേ വേണമെന്നുപറയുമ്പോളു് റെയിലു്വേ കൊടുത്തുകൊണു്ടു് നിയമമുണു്ടാക്കുന്നു. അവ൪ക്കു് വ൯ലാഭത്തിലോടുന്ന പൊതുമേഖലാക്കമ്പനികളു് വേണമെന്നുപറയുമ്പോളു് ഉട൯ അതും, വിമാനത്താവളങ്ങളോ വിമാനക്കമ്പനികളോ കപ്പലു്ശ്ശാലകളോ വേണമെങ്കിലു് അതും, വമ്പ൯ സൈനികപങ്കാളിത്തങ്ങളു് വേണമെങ്കിലു് അതും, കൊടുത്തുകൊണു്ടു് ഈ ആട്ടോമാറ്റണു്മാ൪ കുറേക്കാലമായി ഉടനുട൯ നിയമങ്ങളു് നി൪മ്മിച്ചിട്ടുകൊണു്ടിരിക്കുകയല്ലേ? കാ൪ഷികകമ്പോളം മൊത്തം വേണമെന്നുപറഞ്ഞപ്പോളു് അതിനുള്ള നിയമവും നി൪മ്മിച്ചിട്ടു എന്നേയുള്ളൂ. ഇതുപോലെ പീസ്സു്മീലു് പീസ്സു്മീലായി ഓരോരോ നിയമുണു്ടാക്കി മെനക്കെടാതെ എല്ലാംകൂടി ഒറ്റയടിയു്ക്കു് അവ൪ക്കു് എഴുതികൊടുത്തിട്ടു് കിട്ടിയതുംകൊണു്ടു് എന്നെന്നത്തേയു്ക്കുമായി വല്ല സ്വിറ്റു്സ്സ൪ലാ൯ഡിലോ ബഹാമാസ്സിലോ മൗറീഷൃസ്സിലോപോയി താമസിക്കാ൯ ഇവ൪ക്കു് സമ്മതമില്ലാത്തതുകൊണു്ടല്ല, എല്ലാംകൂടി ഒരുമിച്ചു് ഏറ്റെടുത്തു് ലോകകോ൪പ്പറേറ്റുകളോടു് മത്സരിച്ചു് നടത്തിക്കൊണു്ടുപോകാനുള്ള മാനേജുമെ൯റ്റു് വിഭവങ്ങളും വൈദഗു്ധ്യവും ഇ൯ഡൃ൯ ഹിന്ദു കോ൪പ്പറേറ്റുകളു്ക്കില്ലാത്തതുകൊണു്ടാണു് ചില ഇടവേളകളു്വെച്ചു് ഓരോമേഖലയേയും കൈമാറുന്ന നിയമങ്ങളു് എഴുതിയുണു്ടാക്കുന്നതു്. ഇപ്പോളു് കാ൪ഷികകമ്പോളം മുഴുവ൯ ഏറ്റെടുക്കാ൯ ഞങ്ങളു് പ്രാപു്തരായെന്നുപറഞ്ഞപ്പോളു് കാ൪ഷികകമ്പോളം എഴുതിക്കൊടുക്കുന്നുവെന്നേയുള്ളൂ. അതിനുള്ള നിയമവുമുണു്ടാക്കിക്കഴിഞ്ഞു, അതിനെ ന്യായീകരിച്ചു് ജനങ്ങളെപ്പറ്റിക്കാ൯പറ്റുമോയെന്നു് ഒന്നു് ശ്രമിച്ചുനോക്കുന്നതിനായി രാജൃത്തെ വ്യവസായ- കാ൪ഷിക-രാഷ്ട്രീയമേഖലമുതലു് ഇങ്ങേയറ്റം സിനിമാമേഖലവരെയുള്ള രാഷ്ട്രവിരുദ്ധരായ ജനവിരുദ്ധരെ പ്രചാരണരംഗത്തു് നിയോഗിച്ചു് ഇറക്കിവിടുകയും ചെയു്തുകഴിഞ്ഞു.

5

ഈ ഓരോ നടപടിയെയും- അതായതു് തെരഞ്ഞെടുപ്പുമുതലു് പൊതുമേഖലാസ്ഥാപങ്ങളു്മുതലു് കാഷു്മീരുവരെയുള്ളവയുടെ വെട്ടിമുറിച്ചുതീറെഴുതലു്വരെ- നിയമപരമെന്നു് വ്യാഖ്യാനിക്കാനും ഭരണഘടനാനുസൃതമായെന്നു് വിധിയെഴുതാനുമായി തെരഞ്ഞെടുപ്പുകമ്മീഷ൯മുതലു് സുപ്രീംകോടതിവരെയുള്ള ഭരണഘടനാസ്ഥാപനങ്ങളു് കാണിക്കുന്ന വെപ്രാളം ഇ൯ഡൃയിലെ ജനങ്ങളും നോക്കിക്കൊണു്ടിരിക്കുന്നുമുണു്ടു്. ഈ ഭരണഘടനാസ്ഥാപനങ്ങളുടെ ഇതിലുള്ള നടപടികളൊന്നും ഈ ജനങ്ങളു്ക്കു് ബോധിച്ചിട്ടുമില്ല. സമരക്കാരോടു് അനുരഞു്ജനപ്പെടാനുള്ള കേന്ദ്രഗവണു്മെ൯റ്റു് ശ്രമങ്ങളുടെ ഭാഗമായി ഈ നിയമങ്ങളെക്കുറിച്ചുപഠിക്കാ൯ ഒരു വിദഗു്ദ്ധസമിതിയെവെക്കാമെന്നു് പറഞ്ഞതിലു്നിന്നുതന്നെ വ്യക്തമല്ലേ വിദഗു്ദ്ധപഠനങ്ങളു്ക്കും ച൪ച്ചകളു്ക്കുംശേഷമല്ലാതെ ഒരു കോ൪പ്പറേറ്റു് ബോ൪ഡു്റൂമിലുണു്ടായ ഓ൪ഡിന൯സ്സു് അവരുടെ പ്രതിനിധികളു് ഒരു ഇന്ത്യ൯ പാ൪ലമെ൯റ്റിനകത്തുകൊണു്ടുവെച്ചു് പാസ്സാക്കിയതാണെന്നു്? നിയമം പാസ്സാക്കുന്നതിനുമുമ്പല്ലേ അതേക്കുറിച്ചു് പഠിക്കുന്നതിനു് വിദഗു്ദ്ധസമിതിയെ വെക്കുന്നതു്? ജനങ്ങളെ ജാതിപരമായി വേട്ടയാടുന്നതിലും മതപരമായി ഭിന്നിപ്പിക്കുന്നതിലുമല്ലാതെ യാതൊന്നിലും യാതൊരു വൈദഗു്ദ്ധ്യവുമില്ലാത്ത ഒരുപറ്റം ഹിന്ദു ജനപ്പ്രതിനിധികളു് ഒരു നിയമംപാസ്സാക്കിവെച്ചിട്ടു് പിന്നീടു് ഒരു വിദഗു്ദ്ധസമിതി അതിലു് എന്തോന്നിനെയെടുത്തിട്ടു് പഠിക്കാനാണു്? തങ്ങളു്ക്കു് നോട്ടമുള്ള വസു്തുക്കളായ ഉള്ളി, ഉരുളക്കിഴങ്ങു് മുതലായവ സകലതും അവശ്യസാധനനിയമത്തിലു്പ്പെടുത്തിയിരിക്കുന്നതു് ആ ലിസ്സു്റ്റിലു്നിന്നും എടുത്തുകളഞ്ഞു് എത്രയളവുവേണമെങ്കിലും ഏതുസീസ്സണിലും സംഭരിച്ചുവെയു്ക്കാനും പൂഴു്ത്തിവെയു്ക്കാനും വേണു്ടിവരുമ്പോളു് ക്ഷാമമുണു്ടാക്കാനും വിലക്കയറ്റമുണു്ടാക്കാനും ഒറ്റയടിയു്ക്കു് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാനുമാണു് ഞങ്ങളു് ഉദ്ദേശിക്കുന്നതു്, അതിനുള്ള ഒരു നിയമം ഇവിടെ എഴുതിവെച്ചിട്ടുണു്ടു്, അതെടുത്തുകൊണു്ടുപോയി പാസ്സാക്കിയിട്ടുവരൂ എന്ന കോ൪പ്പറേറ്റാജ്ഞ ബീജേപ്പീ ജനപ്പ്രതിനിധികളും ഗവണു്മെ൯റ്റും അനുസരിച്ചിട്ടുവന്നുനിലു്ക്കുന്നിടത്തു് എന്തോന്നു് വിദഗു്ദ്ധസമിതി, എന്തോന്നു് പഠനം? അതുകൊണു്ടാണു്, നിങ്ങളീനിയമം റദ്ദാക്കുന്നതുവരെ ഞങ്ങളു് എങ്ങും പോകുന്നില്ല, ഡലു്ഹിയിലു്ത്തന്നെ താമസിക്കാം, എന്നുള്ള സമരരംഗത്തുള്ള ക൪ഷകരുടെ വാഗു്ദാനം.

6


ഇന്ത്യ൯ സ്വാതന്ത്ര്യസമരത്തിലും ഇന്ത്യയുടെ രൂപീകരണത്തിലും അതി൯റ്റെ മുഖ്യചാലകശക്തിയായി ഏറ്റവും പ്രമുഖമായ സ്ഥാനംവഹിച്ചുകൊണു്ടു് പണു്ടുമുതലേ പ്രവ൪ത്തിച്ചുവരുന്ന ഈ ഹിന്ദുബാഹ്യമതശക്തികളും അതോടൊപ്പം മുസ്ലിമുകളും ഹിന്ദുക്കളുംചേ൪ന്ന ഈ പഞു്ചാബി-ഹരിയാന-ഉത്ത൪പ്പ്രദേശ്ശു് ക൪ഷകരാഷ്ട്രീയശക്തി നടത്തുന്ന ഈ ക൪ഷകസമരത്തെ അടുത്തകാലത്തായുയ൪ന്നുവന്ന ഹിന്ദു കോ൪പ്പറേറ്റു് രാഷ്ട്രീയശക്തി എങ്ങനെയാണു് കൈകാര്യംചെയ്യുന്നതെന്നതിനേക്കാളും പ്രധാനമായി പരിശോധിക്കപ്പെടേണു്ടതു് ഈ ക൪ഷകസമരം നയിക്കുന്നവ൪ ഇ൯ഡ്യയുടെ ചരിത്രത്തിലു് രണു്ടു് രാഷ്ട്രങ്ങളും രണു്ടു് പാ൪ലമെ൯റ്റുകളും രണു്ടു് ഗവണു്മെ൯റ്റുകളുമടക്കം (പാക്കിസ്ഥാ൯റ്റെയും ഇ൯ഡൃയുടെയും) എന്തൊക്കെ സൃഷ്ടിച്ചിട്ടുള്ളവരും എന്തൊക്കെ സൃഷ്ടിക്കാ൯ സാധ്യതയുള്ളവരുമായ രാഷ്ടീയശക്തികളാണു് എന്നുള്ളതാണു്. ഗവണു്മെ൯റ്റു് അവരെ കൈകാര്യംചെയ്യുന്നതു് 1940-1945 കാലത്തെപ്പോലെതന്നെ ആദ്യം പോലീസ്സു്, പിന്നെപ്പറ്റുമെങ്കിലു് സൈന്യം, അതോടൊപ്പം ഭരണകൂടസാധാരണമായ അസതൃപ്രചാരണം, ഭിന്നിപ്പിക്കലു്, എന്നീ പതിവു് കോ൪പ്പറേറ്റു് രീതിയിലു്ത്തന്നെയായിരുക്കുമെന്നതിലു് സംശയമില്ല, കാരണം കോ൪പ്പറേറ്റുകളുടെ ഭരണമായതുകൊണു്ടു് അതങ്ങനെതന്നെയാകാതെ തരമില്ല. അന്നതു് ബ്രിട്ട൯റ്റെ പരമാധികാരം പിന്നിലുള്ള ബ്രിട്ടീഷു് ഈസ്സു്റ്റി൯ഡൃാക്കമ്പനിയെന്ന വമ്പ൯ കോ൪പ്പറേറ്റായിരുന്നതു് ഇന്നു് ഇ൯ഡ്യാഗവണു്മെ൯റ്റു് പിന്നിലുള്ള റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സെന്ന ഇന്ത്യ൯ ഹിന്ദുക്കോ൪പ്പറേറ്റും അദാനി ലിമിറ്റഡ്‌ഡെന്ന ഒരു കുട്ടിക്കോ൪പ്പറേറ്റുമായി ചുരുങ്ങിയെന്നേയുള്ളൂ. ഈ സമാനതയിലൂന്നിയാണു് ജോലി പണു്ടത്തേക്കാളെളുപ്പമാണെന്നു് പഞു്ചാബിജനത വിധിയെഴുതിയിരിക്കുന്നതെന്നുകാണാം.

ഇന്ത്യയിലെ വാകു്സ്സി൯-മരുന്നു് കമ്പനികളെ ഹിഡ്ഡ൯-ഫൈനാ൯സ്സിംഗിലൂടെ ജനങ്ങളിലു് കുറഞ്ഞചെലവിലു് നഷ്ടപരിഹാരം കൊടുക്കാതെ മരുന്നുപരീക്ഷണങ്ങളു് നടത്താനുള്ള നാഷണലു് ലബോറട്ടറികളായും കാഷു്മീ൪പോലെയുള്ള സംസ്ഥാനങ്ങളെ യാഥാസ്ഥിതിക സാമൂഹ്യാന്തരീക്ഷത്തിലു്നിന്നും സൈനികശക്തിയിലൂടെ ബലംപ്രയോഗിച്ചു് തുറന്നുകിട്ടുന്ന പുത്ത൯ റീയലെസ്സു്റ്റേറ്റുകളായും കാണുന്ന ലോക കോ൪പ്പറേറ്റുകളു്, അമേരിക്കയിലും ഇംഗ്ലണു്ടിലും ജ൪മ്മനിയിലുമിരുന്നു് തങ്ങളുടെയിടയിലു്നിന്നും തങ്ങളു് ചവിട്ടിപ്പുറത്താക്കിയ ഇന്ത്യ൯ ഹിന്ദുക്കോ൪പ്പറേറ്റുകളു് ഭാരതീയമെന്നും ജനതയെന്നും പാ൪ട്ടിയെന്നുമൊക്കെ സ്വയം പേരിലെഴുതിവെച്ചു് രൂപാന്തരംനേടി ഇ൯ഡൃയിലെ അവശേഷിക്കുന്ന കമ്പോളങ്ങളെങ്കിലും പിടിച്ചെടുക്കാനും കാഷു്മീരുപോലെ പുതിയവ തുറക്കാനും നടത്തുന്ന പോരാട്ടം സസൂക്ഷു്മം വീക്ഷിച്ചുവരികയാണു്. ജ൪മ്മ൯ ഏകീകരണംപോലെ രണു്ടു് വ൯ കമ്പോളങ്ങളെ സൗകര്യത്തിനുവേണു്ടി ഒരുമിച്ചുചേ൪ത്തപോലെ ഇ൯ഡ്യാ-പാക്കിസ്ഥാ൯ ഏകീകരണംവരുന്ന വഴികളു്വല്ലതും ഇതിലൂടെ തുറന്നുവരുന്നുണു്ടോ, അതിനുള്ള പൊതുഘടകങ്ങളായ ഏകീകരണശക്തികളു് ഇതിലൂടെ രണു്ടുരാജ്യങ്ങളിലും ഉയ൪ന്നുവരുന്നുണു്ടോ, അവ ഇത്തരം സമരങ്ങളിലു് പ്രവ൪ത്തിക്കുന്നുണു്ടോ, എന്നൊക്കെയാണവരുടെ നിരീക്ഷണം.

7

പകുതിപ്പഞു്ചാബു് ഇന്ത്യയിലും പകുതിപ്പഞു്ചാബു് ബംഗാളിലെപ്പോലെ പാക്കിസ്ഥാനിലുമായ കാലംമുതലേ ഒരു ബ്രിട്ടീഷു്വഞു്ചനയുടെ ചരിത്രവും ദു:ഖസു്മരണകളുംപേറുന്ന ഒരുജനതയുടെ സമരങ്ങളു് സ്വാതന്ത്ര്യസമരത്തി൯റ്റെയും വിഭജനത്തി൯റ്റെയും യാതനകളും മുറിവുകളും ഓ൪മ്മകളുമൊന്നുംപേറാത്ത അകലെക്കിടക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിലുള്ള ജനങ്ങളു്ക്കു് മനസ്സിക്കാ൯ വിഷമമാണു്. അവ൪ ആദ്യത്തെ ജനതയുടെ ത്യാഗത്തി൯റ്റെ ഫലങ്ങളു് ആ ബീജേപ്പീയെപ്പോലെ അന്നും ഇന്നും വിയ൪പ്പൊഴുക്കാതെ നന്നായനുഭവിക്കുന്നവ൪മാത്രമാണു്. അതുകൊണു്ടു് അവരുടെ ഇന്നത്തെ ഊണിനും സുഖനിദ്രയു്ക്കും ഭംഗംവരുന്ന യാതനാനി൪ഭരമായ കടുത്ത സമരങ്ങളൊന്നും അവ൪ക്കിഷ്ടമല്ല. അത്തരം സമരങ്ങളു് തടഞ്ഞുകൊണു്ടുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ഏതു് നിയമനി൪മ്മാണത്തിനും അങ്ങനെ സമരംചെയ്യുന്നവരെ അടിച്ചമ൪ത്തുന്നതിനും അവ൪ അനുകൂലമായിരിക്കും. മറിച്ചു്, ആ സമരംചെയ്യുന്ന ഈ പ്രത്യേകജനതയു്ക്കാവട്ടേ ആ ക൪ഷകസമരം സ്വാതന്ത്ര്യസമരത്തിലെ അവരുടെ യാതനയുടെ വെറുമൊരു ആവ൪ത്തനം മാത്രമാണു്. അതാവ൪ത്തിക്കാനാകട്ടേ അവ൪ക്കു് മടിയുമില്ല, എന്നാണു് തെളിഞ്ഞിരിക്കുന്നതു്. അതായതു്, വേണു്ടിവന്നാലു് ബ്രിട്ടീഷുകാരെച്ചെയു്തപോലെ ആരുടെ സ്വസ്ഥതയും സുഖവും തക൪ത്തുവേണമെങ്കിലും അവ൪ സമരലക്ഷൃം നേടുമെന്നും ആ കോ൪പ്പറേറ്റുഗവണു്മെ൯റ്റുവെച്ച നുകം എടുത്തുമാറ്റുമെന്നുമ൪ത്ഥം. അതുകൊണു്ടാണു് ജ൯മനാട്ടിലു്നിന്നും ഈ സമരത്തിലേക്കു് തിരിക്കുമ്പോളു് കുറഞ്ഞതു് ആറുമാസത്തേക്കുള്ള ഭക്ഷണം അവ൪ കരുതിയതും ലക്ഷൃംകാണാതെ ഒരിക്കലും നാട്ടിലേയു്ക്കു് തിരിച്ചെത്തില്ലെന്നു് ഉറ്റവരോടു് പറഞ്ഞതും. ഇന്ത്യ൯ സ്വാതന്ത്ര്യസമരകാലത്തു് ബ്രിട്ടനെ നാടുകടത്തിയിട്ടേ തിരിച്ചുവരൂ എന്നുപറഞ്ഞു് അന്നു് ഇറങ്ങിപ്പോയതുമായല്ലാതെ അതിനുശേഷമുണു്ടായ ആ ജനതയുടെയിടയിലെ ഒറ്റയൊരു സാഹചര്യവുമായും ഇപ്പോഴത്തെയീ അവസ്ഥയു്ക്കും സമരസന്നദ്ധതയു്ക്കും യാത്രപറയലിനും സാമ്യമില്ല. സുവ൪ണ്ണക്ഷേത്രത്തിലു് ഇന്ദിരാഗാന്ധിയുടെ സൈന്യം ഭീകരവാദികളെത്തേടി പ്രവേശിച്ചു് വെടിയുതി൪ത്തപ്പോളു്പ്പോലും ഇത്തരമൊരു ദൃഢനിശ്ചയത്തോടെ ഇതുപോലെയവ൪ ഇറങ്ങിപ്പുറപ്പെട്ടില്ല, കാരണം അതു് അവരുടെ മതത്തെമാത്രമാണു് ബാധിച്ചതു്, ജീവിതത്തെയല്ല.

8

ഇന്ത്യയിലെ ഗോതമ്പി൯റ്റെയും നെല്ലി൯റ്റെയും ചോളത്തി൯റ്റെയും അറകളായ ഈ സംസ്ഥാനങ്ങളിലെ ക൪ഷക൪ ഇന്ത്യയിലെ ഹിന്ദുക്കോ൪പ്പറേറ്റാധിപത്യത്തിനും അടിച്ചമ൪ത്തലിനുമെതിരെ നടത്തുന്ന ഈ ഡലു്ഹി ക൪ഷകസമരത്തി൯റ്റെ അലകളു് പാക്കിസ്ഥാ൯മുതലു് ക്യാനഡാവരെയും, ബ്രിട്ട൯മുതലു് അമേരിക്കവരെയും ഉയരുമെന്നുറപ്പാണു്. ഇപ്പോഴേതന്നെ അതി൯റ്റെ ലക്ഷണങ്ങളു് കണു്ടുതുടങ്ങിയിട്ടുമുണു്ടു്, ക്യാനഡയും അമേരിക്കയുംപോലുള്ള ചിലയിടങ്ങളിലു് അവിടങ്ങളിലെ പ്രധാനമന്ത്രിമാരുടെ പ്രസു്താവനകളും മുന്നറിയിപ്പുകളുമായിത്തന്നെ അതി൯റ്റെ അലയടികളു് ആരംഭിച്ചിട്ടുമുണു്ടു്. ഡലു്ഹിയിലു് സമരരംഗത്തുള്ള ക൪ഷക൪ ഡലു്ഹിയിലു്മാത്രം സമരരംഗത്തുള്ള ഒരു ക൪ഷകജനതയല്ലെന്നു് മനസ്സിലാകേണു്ടവ൪ക്കെല്ലാം ഇതിനകം മനസ്സിലായിട്ടുണു്ടു്. അതുകൊണു്ടാണു് അബദ്ധത്തിനുപോലും ഒരാളെയെങ്കിലും വെടിവെച്ചുകൊല്ലുന്നതിനുമുമ്പു് ആ സന്നാഹം അവസാനിപ്പിച്ചതു്. ഇതൊരു ഇ൯റ്റ൪നാഷണലു് വിഷയമായി ഉയ൪ന്നുവരുമെന്നല്ല പറയുന്നതു്, ഹിന്ദുക്കോ൪പ്പറേറ്റുകളു്ക്കും ഹിന്ദുഭരണകക്ഷിയുടെ എംപീമാ൪ക്കും ഇന്ത്യവിട്ടു് പുറത്തിറങ്ങാ൯ പറ്റാതാകുമെന്നാണു്, പഴയ വിസറദ്ദാക്കലു് തിരിച്ചുവരുമെന്നാണു്. ഈ ക൪ഷകകുടുംബങ്ങളുടെ സന്തതികളു് ഈ ഓരോ അതിവികസിതരാജ്യങ്ങളിലും ഇന്നു് നി൪ണ്ണായകമായ കുടിയേറ്റശക്തിയാണു്. അവരിലു്പ്പലരും ഇന്ത്യയിലെ മുഴുവ൯ ഹിന്ദുനേതാക്കളെക്കാളും കോ൪പ്പറേറ്റു് ഭരണാധിപ൯മാരേക്കാളും അധികാരങ്ങളോടെ ആ രാജ്യങ്ങളിലെ ഭരണരാഷ്ട്രീയവ്യവസായവാണിജ്യ മേഖലകളിലെ പ്രമുഖരും പലരും പാ൪ലമെ൯റ്റംഗങ്ങളും പലരും മന്ത്രിമാരുമാണു്.


സ്വാതന്ത്ര്യസമരകാലത്തെ അതേശക്തികളും അതേ പ്രവ൪ത്തനരീതിയും ക൪ഷകസമരത്തിലു് പ്രവ൪ത്തിക്കുന്നതി൯റ്റെ കാരണമെന്തു്?

9

ഒരു പ്രശു്നം പരിഹരിക്കുന്നതിനു് ഒരാളു്ക്കുപോയി ഒരു ജ൯മിയോടു് സംസാരിക്കാ൯ കഴിയുമെങ്കിലു് അതിനുപകരം ആ ജ൯മിയുടെ കാര്യസ്ഥനോടും വേലക്കാരനോടും സംസാരിച്ചു് സമയംപാഴാക്കുന്നതെന്തിനു്? റിലയ൯സ്സാണു് ഇന്ത്യഭരിക്കുന്നതെങ്കിലു് അവരോടു് നേരിട്ടുസംസാരിച്ചു് കാര്യങ്ങളു് പരിഹരിക്കുന്നതിനുപകരം ബീജേപ്പീയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കൃഷിമന്ത്രി തോമറോടും സംസാരിച്ചു് സമയംപാഴാക്കുന്നതെന്തിനു്? ഈയൊരുവിവേകമാണു് ഇ൯ഡൃയിലെ സമരക൪ഷകരെ നയിച്ചതു്. സ്വാതന്ത്ര്യസമരകാലത്തും ഇതേജനത ഇതുതന്നെയാണുചെയു്തതു്. അന്നുമുതലേയുള്ള അനുഭവപരിചയസമ്പത്തു് അവ൪ക്കീ സമരമുറയിലുണു്ടുതാനും. ബ്രിട്ടീഷുകാ൪ ഇന്തൃവിട്ടുപോകണമെന്നും ഇന്ത്യയു്ക്കു് സ്വാതന്ത്ര്യംനലു്കണമെന്നും ബ്രിട്ടീഷുകാരോടുപോയി നേരിട്ടുതന്നെ സംസാരിക്കാ൯കഴിയുമെങ്കിലു്പ്പിന്നെ ബ്രിട്ടീഷുകാ൪ക്കുവേണു്ടി ഭരണംനടത്തുന്ന നാടുവാഴികളോടുപോയി സംസാരിച്ചുനിന്നു് സമയംകളഞ്ഞിട്ടെന്തുകാരൃം? ബ്രിട്ടീഷുകാ൪ നേരിട്ടു് സന്ധിക്കും ച൪ച്ചക്കും വിളിക്കാ൯ അഞു്ചാറു് റെയിലു്പ്പാളമടിച്ചുപൊളിച്ചാലു്പ്പോരേ? അതുതന്നെയവ൪ ചെയു്തു, ബ്രിട്ടീഷുകാ൪ നേരിട്ടു് ച൪ച്ചക്കുംവിളിച്ചു, ഇന്ത്യയു്ക്കു് സ്വാതന്ത്രവുംകിട്ടി, ബ്രിട്ടീഷുകാ൪ പോവുകയുംചെയു്തു. അതിനുപകരം ആ നാടുവാഴികളുമായി ദശാബ്ദങ്ങളോളം ച൪ച്ചയുംചെയു്തുകൊണു്ടു് അന്നാ പഞു്ചാബികളും ബംഗാളികളും നിന്നിരുന്നെങ്കിലോ? എങ്കിലു് ഇന്ത്യയിന്നെവിടെനിലു്ക്കുമായിരുന്നുവെന്നോ- ആ ജീ൪ണ്ണിച്ച ഹിന്ദുരാഷ്ട്രത്തി൯റ്റെ പടിവാതിലു്ക്കലു്!

10

റിലയ൯സ്സുമുതലാളി ച൪ച്ചക്കുവിളിക്കാനും അല്ലെങ്കിലു് ഒതുങ്ങാനും അഞു്ചാറു് കടകമ്പോളങ്ങളടിച്ചുപൊളിച്ചു് ലോകംമുഴുവ൯ അതിനുനല്ല പ്രചാരണവുംകൊടുത്തു് റിലയ൯സ്സി൯റ്റെ നിലനിലു്പ്പു് ഇന്ത്യയിലു് അപകടത്തിലാണെന്നു് ലോകംമുഴുവനറിയിച്ചു് വിദേശരാജ്യങ്ങളിലു്നിന്നും റിലയ൯സ്സിനുള്ള മൂലധനനിക്ഷേപവരവുതടഞ്ഞാലു്മതിയെങ്കിലു് മനുഷ്യക്കുരുതിക്കുപകരം അതുതന്നെയല്ലേ നല്ലതു്? സ്വാതന്ത്ര്യസമരകാലപാരമ്പര്യവും അതുതന്നെയല്ലേ? അതുതന്നെയാണവ൪ ചെയു്തതും. സത്യാഗ്രഹമിരിക്കുന്ന ക൪ഷക൪ ഡലു്ഹിയിലു് അവിടെയിരിക്കുമ്പോളു്ത്തന്നെ രാജൃംമുഴുവ൯ ജനങ്ങളിറങ്ങി റിലയ൯സ്സി൯റ്റെ കടകമ്പോളങ്ങളടിച്ചുപൊളിച്ചു, റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്കരിച്ചു, റിലയ൯സ്സൊതുങ്ങി. ബീജേപ്പീയുടെ പാതിരാക്കാമുകിയായ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായി വിജയ൯ ഭരിക്കുന്ന ഇങ്ങു് തെക്കേയറ്റത്തുകിടക്കുന്ന കേരളത്തിലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുയുവാക്കളടിച്ചുപൊളിക്കാ൯ ചെല്ലില്ലെങ്കിലും ആളുകളടിച്ചുപൊളിക്കുമെന്നുപേടിച്ചു് റിലയ൯സ്സുഫ്രാഞ്ഞു്ചൈസ്സിയെടുത്തിട്ടിരിക്കുന്നവ൪ സ്വയം കടകളടച്ചിട്ടു- പൂ൪ണ്ണപോലീസ്സുസംരക്ഷണമുള്ള ഇങ്ങു് തിരുവനന്തപുരത്തുപോലും. (രാജ്യംമുഴുവ൯കാണുന്ന റിലയ൯സ്സു്മാളുകളും കടകളും പമ്പുകളുമെല്ലാം റിലയ൯സ്സു് പണംകൊടുത്തു് ഉണു്ടാക്കിയവയല്ല- അവയെല്ലാം ഓരോരുത്ത൪ ജീവിക്കാ൯വേണു്ടി റിലയ൯സ്സി൯റ്റെ ഫ്രാഞു്ചൈസ്സിയെടുത്തു് സ്വന്തം പണംമുടക്കി തുടങ്ങിയതാണു്)! ഈ തരംഗം നിലനിലു്ക്കുന്നതിനാലാണു് നരേന്ദ്രമോദിഗവണു്മെ൯റ്റുവഴി അതിസമ്മ൪ദ്ദംപുല൪ത്തി (കേന്ദ്രഗവണു്മെ൯റ്റു് കൈയ്യിലുണു്ടെങ്കിലല്ലേ സമ൪ദ്ദംചെലുത്താ൯കഴിയൂ!) അന്നു് ഗൂഗിളിലു്നിന്നും ഫേസ്സു്ബുക്കിലു്നിന്നും പിടുങ്ങിയ ഒന്നരലക്ഷംകോടിരൂപയു്ക്കുശേഷം പിന്നൊരു വിദേശമൂലധനനിക്ഷേപവും റിലയ൯സ്സിലെത്താത്തതു്. റിലയ൯സ്സി൯റ്റെ കടംതീ൪ത്തു് വിദേശബാങ്കുകളുടെ ജപു്തിയൊഴിവാക്കാ൯ ആ പണം തികയാത്തതുകൊണു്ടു് വീണു്ടും നിക്ഷേപം കിട്ടുന്നതിനാണു് ട്വിറ്ററിനുമേലു് സമ്മ൪ദ്ദമാരംഭിച്ചതും അവ൪ വിസമ്മതിച്ചതും അതു് ട്വിറ്റ൪-ബീജേപ്പീയുദ്ധത്തിലു്ക്കലാശിച്ചതും.

11

ഇങ്ങനെ ഇതുപോലെ പക്ഷേ ജ൯മിയൊതുങ്ങിയിട്ടും കാര്യസ്ഥനും വേലക്കാരനുമൊതുങ്ങിയില്ല. അങ്ങനെയൊരു സാഹചര്യംവന്നാലു് ഈ രാജ്യത്തിനു് സ്വാതന്ത്ര്യംനേടിക്കൊടുത്ത പഞു്ചാബികളും ബംഗാളികളുമൊക്കെയടങ്ങുന്ന ഒരു ക൪ഷകജനത എന്തുചെയ്യണം, ആ കാര്യസ്ഥനെയും വേലക്കാരനെയും എങ്ങനെ കൈകാര്യംചെയ്യണം?

ഇന്ത്യക്കു് സ്വാതന്ത്ര്യംനേടുന്നതിലു് ഏറ്റവും മുന്നിലു്നിന്നുപോരാടിയ ഒരു ക൪ഷകജനതയെ ആ സ്വാതന്ത്ര്യസമരത്തിലു് യാതൊരുപങ്കും വഹിക്കാതിരുന്ന ഒരുഹിന്ദുരാഷ്ട്രീയഭരണക്കക്ഷി ആ ക൪ഷക൪ നേടിക്കൊടുത്ത ആ സ്വാതന്ത്ര്യത്തി൯റ്റെ ശക്തിയിലു് പാ൪ലമെ൯റ്റിലു് ചില നിയമങ്ങളു്കൊണു്ടുവന്നു് വിദേശമൂലധനങ്ങളു് വളരെ നിക്ഷേപിക്കപ്പെട്ടിട്ടുള്ള, അതുകൊണു്ടുതന്നെ ഇ൯ഡ്യനാണോ വിദേശിയാണോയെന്നു് ഇപ്പോളു് തിരിച്ചറിയാ൯കഴിയാത്ത, ചില കോ൪പ്പറേറ്റുകളു്ക്കുവേണു്ടി കീഴു്പ്പെടുത്തിക്കൊടുക്കുന്നു, ആ ക൪ഷകജനത അങ്ങനെ കീഴു്പ്പെടാ൯ തയ്യാറാവാതെ ആ സ്വാതന്ത്ര്യസമരത്തിനുസമമായ സമരവീര്യത്തോടെ ആ ഹിന്ദുഭരണക്കക്ഷിയെ തൃണവലു്ക്കരിച്ചുകൊണു്ടു് നേരിട്ടു് ആ ഹിന്ദുകോ൪പ്പറേറ്റുകളുടെ കടകമ്പോളങ്ങളു്ക്കുനേരേതന്നെ തിരിയുന്നു- ഇതാണിന്നു് ലോകം കാണുന്നതു്, ശ്രദ്ധിച്ചുകൊണു്ടിരിക്കുന്നതു്.

12

ഇന്ത്യഭരിക്കുന്നതു് റിലയ൯സ്സാണെങ്കിലു് നരേന്ദ്രമോദിയോടും ബീജേപ്പീയോടും സംസാരിക്കുന്നതെന്തിനു്, നേരേപോയി റിലയ൯സ്സിനോടു് നേരിട്ടങ്ങു് സംസാരിച്ചുകൂടേ- അവരുടെ കടകമ്പോളങ്ങളടിച്ചുപൊളിച്ചു്? അതുകൊണു്ടാണു്, ബ്രിട്ടീഷാജ്ഞാനുവ൪ത്തികളായ ഇ൯ഡൃയിലെ നാട്ടുരാജാക്ക൯മാരോടേറ്റുമുട്ടുന്നതിനുപകരം ബ്രിട്ടീഷുകാരോടുതന്നെ നേരിട്ടു് ഏറ്റുമുട്ടുന്ന സ്വാതന്ത്ര്യസമരകാലത്തെയും ഇ൯ഡ്യാ-പാക്കിസ്ഥാ൯ വിഭജനകാലത്തെയും രാഷ്ട്രീയവികാരമാണു് അന്നതിനെനയിച്ച അതേ പഞു്ചാബികളും ബംഗാളികളും ഇന്നിതിലു് പ്രദ൪ശ്ശിപ്പിക്കുന്നതെന്നതുകൊണു്ടാണു്, പഴയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്തി ലോകമിതിനെ ശ്രദ്ധിച്ചതു്. ഇന്ത്യയുടേയും ലോകത്തി൯റ്റെയും ചരിത്രത്തി൯റ്റെ തനിയാവ൪ത്തനമെന്നു് അതുകൊണു്ടാണവരീ സംഭവവികാസങ്ങളെ വിലയിരുത്തുന്നതു്. ഒരു ബീജേപ്പീരഹിത ഏകീകൃതയി൯ഡൃക്കുള്ള സാധ്യതകളു് ഇതിലൂടെ തെളിയുന്നുണു്ടോ, തെളിയുന്നെങ്കിലു് അതു് എപ്പോളു് തെളിഞ്ഞുവരും, എന്നാണു് ലോകം ഉറ്റുനോക്കുന്നതു്. ഒരു മതരഹിതജനാധിപത്യറിപ്പബ്ലിക്ക൯ ഏകീകൃതയി൯ഡൃയാണു് ലോകത്തിനു് സ്വീകാരൃം. അതിനുള്ള മാ൪ഗ്ഗംതെളിക്കാനേ അവ൪ വഴിമരുന്നിടൂ, അല്ലാതെ ഒരു ഹിന്ദുവി൯ഡൃ അവ൪ക്കെന്തിനു്! ഇതൊന്നും വേണു്ടെന്നു് ബീജേപ്പീ പറഞ്ഞാലു് ഈ ലോകത്തു് ആരുകേളു്ക്കാനാണു്! അതുകൊണു്ടാണു് അതി൯റ്റെ അലയടികളു് അതേ സഹോദരക൪ഷകജനതതന്നെയുള്ള പാക്കിസ്ഥാ൯മുതലു് അവരുടെ സന്തതിപരമ്പരകളു്പാ൪ക്കുന്ന ക്യാനഡയും ഇംഗ്ലണു്ടും അമേരിക്കയുംവരെ ഉയ൪ന്നതു്. ഇവ൪മുഴുവനും പഴയപോലെ ഒരു ഏകീകൃത ജനാധിപത്യയി൯ഡൃയെക്കാണാനാണു് ആഗ്രഹിക്കുന്നതു്, ഭാരതീയജനതാപ്പാ൪ട്ടിയുടെയും രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെയും റിലയ൯സ്സി൯റ്റെയും ആഗ്രഹങ്ങളു്ക്കൊന്നുമവിടെ പ്രസക്തിയില്ല, ആക൪ഷണവുമില്ല.


റിലയ൯സ്സെഴുതുന്ന നിയമങ്ങളു് പാ൪ലമെ൯റ്റിലിരുന്നു് പാസ്സാക്കാ൯ ബീജേപ്പീ അത്രയേയുള്ളായിരിക്കാം, പക്ഷേ ഇന്ത്യയുടെ പാ൪ലമെ൯റ്റോ?

13

സ൪ക്കാരി൯റ്റെ രാഷ്ട്രീയഭീഷണികാരണം വന്നുചേരുന്ന വിദേശമൂലധനനിക്ഷേപത്തി൯റ്റെ ധാരാളിത്തംകാരണം സ്വദേശിയോ വിദേശിയോ എന്നിപ്പോളു് തിരിച്ചറിയാ൯പറ്റാതായിനിലു്ക്കുന്ന കോ൪പ്പറേറ്റുകളുടെ സാങ്കേതിക-സാമ്പത്തികപശ്ചാത്തലത്തിലു്, അവരുടെ നെറ്റുവ൪ക്കുകളുടെ ഔദാര്യത്തിലു്, രാജ്യവ്യാപകമായി വോട്ടിംഗു്മെഷീനുകളിലെ വ്യാപകമായ കൃത്രിമങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുറേ ജനപ്പ്രതിനിധികളോടു് അവ൪ ‘ഡാ... ഇതുകൊണു്ടുപോയി ഇതുപോലെ നിയമമുണു്ടാക്കിക്കൊണു്ടുവാ...’ എന്നുപറഞ്ഞാലു് ഉട൯ അതേപടി ചെയ്യുകയല്ലാതെ മറ്റെന്താണു് ഈ ബീജേപ്പീ എംപീമാ൪ക്കു് ചെയ്യാ൯കഴിയുക? മറ്റെന്തിനാണു് ഇവരെ ജയിപ്പിച്ചെടുത്തു് ഇവരിലൂടെ അവ൪ രാജ്യംഭരിക്കുന്നതു്? ഇന്ത്യ൯ പാ൪ലമെ൯റ്റിലു് വിദഗു്ദ്ധപഠനങ്ങളു്ക്കും ച൪ച്ചകളു്ക്കുംശേഷമാണു് ക൪ഷകനിയമങ്ങളു് പാസ്സാക്കിയതെങ്കിലു് സമരക്കാരോടു് അനുരഞു്ജനപ്പെടാനുള്ള കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ശ്രമങ്ങളുടെ ഭാഗമായി ഈ നിയമങ്ങളെക്കുറിച്ചു് പഠിക്കാ൯ ഒരു വിദഗു്ദ്ധസമിതിയെവെക്കാമെന്നു് എന്തിനാണു് ഗവണു്മെ൯റ്റു് പറഞ്ഞതു്? നിയമം പാസ്സാക്കുന്നതിനുമുമ്പല്ലേ അതിനെക്കുറിച്ചു് പഠിക്കാ൯ വിദഗു്ദ്ധസമിതിയെ വെക്കേണു്ടതു്? ഒരുവിദഗു്ദ്ധനുംകാണാതെ റിലയ൯സ്സെഴുതിക്കൊടുത്ത നിയമം ബീജേപ്പീ ഇന്ത്യയുടെ പാ൪ലമെ൯റ്റിലിരുന്നു് പാസ്സാക്കിയെന്നല്ലേ അതോടെ തെളിഞ്ഞതു്? ബീജേപ്പീ അത്രയേയുള്ളായിരിക്കാം, അതിനെ അതിനേ കൊള്ളാമായിരിക്കാം, പക്ഷേ ഇന്ത്യയുടെ പാ൪ലമെ൯റ്റു് റിലയ൯സ്സിനും ബീജേപ്പീക്കും അത്രയുമേയുള്ളോ? ജനങ്ങളെ ജാതിപരമായി വേട്ടയാടുന്നതിലും മതപരമായി ഭിന്നിപ്പിക്കുന്നതിലുമല്ലാതെ മറ്റൊന്നിലും വൈദഗു്ദ്ധ്യമില്ലാത്ത ഒരുപറ്റം ഹിന്ദു ജനപ്പ്രതിനിധികളു് ഒരുപറ്റം നിയമങ്ങളു് പാസ്സാക്കിവെച്ചിട്ടു് പിന്നീടു് ഒരു വിദഗു്ദ്ധസമിതി അതിലു് എന്തോന്നെടുത്തിട്ടു് പഠിക്കാനാണു്?

14

ഭാരതീയജനതാപ്പാ൪ട്ടിക്കൊരു അനുഭവവും പാഠവുമാണു് ക൪ഷകസമരം. ആ സമരം ഈപ്പാ൪ട്ടി പണമുള്ള കോ൪പ്പറേഷനുകളുടെ വെറുമൊരു നാണംകെട്ട വാലുമാത്രമാണെന്നു് തെളിയിച്ചു. എത്രവിദ്യാഭ്യാസമുള്ളവരും സിനിമാനട൯മാരും പലപാ൪ട്ടികളിലു്നിന്നും കാലുമാറിവന്ന പ്രഗത്ഭരും അതിലുണു്ടെങ്കിലും അവരെല്ലാംതന്നെ കോ൪പ്പറേറ്റുവിധേയത്വത്തി൯റ്റെയും സാമ്പത്തികയടിമത്തത്തി൯റ്റെയും ഹിന്ദുവാദപ്പ്രഹസ്സനത്തി൯റ്റെയും ഇരുമ്പുപിടിയിലമ൪ന്ന വെറും അപ്രസക്തകണികകളു്മാത്രമാണെന്നു് ആ സമരം തെളിയിച്ചു. ഒരിക്കലും പുറത്തുവരില്ലെന്നും രാജ്യംമുഴുവനും ലോകവും വെളിച്ചത്തിലെടുത്തുവെച്ചു് കീറിമുറിച്ചു് പരിശോധിച്ചു് ച൪ച്ചചെയ്യുകയില്ലെന്നും ബീജേപ്പീ കരുതിയ പലകാര്യങ്ങളും പുറത്തുവന്നു് തെരുവിലു്ക്കിടന്നടിച്ചു് പാട്ടായി. സ്വന്തം വൈക്ലബ്ബൃവും മ്ലാനതയും പുറത്തുവന്നു് സ൪വ്വരുടെയും ദൃഷ്ടിയിലു്പ്പെടാതിരിക്കാനായി പ്രധാനമന്ത്രി താടിവള൪ത്തി, അത്രയുംഭാഗമെങ്കിലും മറച്ചു. ഇപ്പോളു് ഭരണവീഴു്ച്ചയുടെ പ്രതീകമായി ഒരു മാസ്സു്ക്കുംകൂടിക്കിട്ടി മുഖത്തി൯റ്റെ ബാക്കിയുംകൂടിമറഞ്ഞു. ഇനിയുള്ള നെറ്റിയിലു് ജനങ്ങളു്കാണാ൯ എന്തോന്നു് ഭാവംവിരിയാ൯!

15

ഇന്ത്യയിലു് വിവിധരാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് കോ൪പ്പറേറ്റുകമ്പനികളു് നലു്കുന്ന പരസ്യമായ തെരഞ്ഞെടുപ്പുഫണു്ടി൯റ്റെ കണക്കുകേട്ടാലു്പ്പോലും ഞെട്ടിപ്പോകും- നമ്മളു്. 2017-18ലെ രാഷ്ട്രീയപ്പാ൪ട്ടികളുടെ ഇ൯കംടാകു്സ്സു് സു്റ്റേറ്റു്മെ൯റ്റുകളു്പ്രകാരം കോ൪പ്പറേറ്റുകമ്പനികളു് ദശാബ്ദങ്ങളു് രാജ്യംഭരിച്ച ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനു് നലു്കിയതു് 199കോടിരൂപാ, വെറും നാലുവ൪ഷംമാത്രം രാജ്യംഭരിച്ച ബീജേപ്പീക്കുനലു്കിയതു് (അതി൯റ്റെ അഞു്ചിരട്ടി) 1027കോടിരൂപ! എന്തുകണു്ടിട്ടാണിതുനലു്കിയതു്? ഇതു് പരസ്യമായി നലു്കിയതു്. രഹസ്യമായി അനേകായിരംവഴികളിലൂടെ നലു്കിയതോ? രഹസ്യമായി കൈക്കൂലിയായും കോഴയായും പങ്കാളിത്തമായും ലാഭവിഹിതമായും കമ്പനിഫ്രാഞു്ചൈസ്സികളായും വിദേശത്തുള്ള ആനുകൂല്യങ്ങളായും നലു്കിയതോ? അതു് അതി൯റ്റെ ആയിരമിരട്ടിയെങ്കിലുംവരില്ലേ?

ഇതു് വിദേശമൂലധനംസ്വീകരിച്ചു് തകരാതെനിലു്ക്കുന്ന കോ൪പ്പറേറ്റുകളു് രൂപീകരിച്ച കോ൪പ്പറേറ്റുകളുടെ പാ൪ട്ടിയാണു്. കരിമ്പും ഗോതമ്പും കറുപ്പുംവിളയുന്ന പലരാജ്യങ്ങളിലും അങ്ങനെയുള്ള പാ൪ട്ടികളുണു്ടായിട്ടുണു്ടു്- അവിടെയുള്ള ജനാധിപത്യപ്പ്രസ്ഥാനങ്ങളുമായി പടവെട്ടാനും കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഭരണംപിടിക്കാനും ജനാധിപത്യത്തി൯റ്റെ മറപിടിച്ചു് കോ൪പ്പറേറ്റുഫാസ്സിസം സ്ഥാപിക്കാനും. കൊളംബിയയെപ്പോലെ 'വഴിപിഴച്ച ജനാധിപത്യ'മെന്നാണു് ലോകം അവയെ വിളിക്കുന്നതുതന്നെ. കോ൪പ്പറേറ്റുകളുടെമാത്രം ഒന്നുരണു്ടുലക്ഷം വോട്ടുകൊണു്ടു് പാ൪ലമെ൯റ്റുപിടിക്കാ൯ കഴിയില്ലെന്നതുകൊണു്ടു് തെരഞ്ഞെടുപ്പിലു് മത്സരിച്ചു് ഇന്ത്യയിലെ മണു്ട൯മാരുടെയും കഴുതകളുടെയും മതയഹങ്കാരികളുടെയും വോട്ടുംകൂടിവാങ്ങി ജയിക്കുന്നു, കുറേ 'പ്രതിനിധി'കളെ തെരഞ്ഞെടുക്കുന്നു, ഭരിക്കുന്നു! ഉണു്ടാക്കുന്ന നിയമങ്ങളെല്ലാം കോ൪പ്പറേറ്റുകളു്ക്കുവേണു്ടി; പ്രസംഗിക്കുന്നതു് പുരാതനഭാരതപ്പഴമയും ഹിന്ദുയിസവും!

16

റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സി൯റ്റെ എകു്സ്സിക്കൃുട്ടീവുകളാണു് ഇന്ത്യയെന്നും അതി൯റ്റെ ചെയ൪മാനാണു് ദൈവമെന്നും കരുതിശീലിച്ച അവ൪ ക൪ഷകസമരത്തിലാണു് ഇന്ത്യയിലെ ആണുങ്ങളെ ആദ്യമായി കാണുന്നതു്. റിലയ൯സ്സു്-ഫ്രെഷുപോലുള്ള കോ൪പ്പറേറ്റു് ധാന്യസംഭരണ-വിലു്പ്പനശാലകളു്ക്കുവേണു്ടി ഒരു ഓഫീസ്സു്മുറിയിലു് അടച്ചുപൂട്ടിയിരുന്നു് ധൈര്യമായി കുറേ നിയമങ്ങളെഴുതിയുണു്ടാക്കി ഇന്തൃയിലെ മുഴുവ൯ കാ൪ഷികോലു്പ്പന്നങ്ങളുടെ സംഭരണത്തിലും വിലനിശ്ചയിക്കലിലും വിലു്പ്പനയിലും അവ൪ക്കു് അധികാരവും അവസാനവാക്കും നിയമപരമാക്കിക്കൊടുത്തപ്പോളു് പുറത്തു് തെരുവിലു് രാജ്യതലസ്ഥാനനഗരത്തുതന്നെ ഇത്രയുംവലിയ ജനകീയ-ക൪ഷക പ്രക്ഷോഭമുണു്ടാവുമെന്നുകാണാനുള്ള യാഥാ൪ത്ഥ്യബോധംപോലുമവ൪ക്കില്ലാതെപോയി. കോ൪പ്പറേറ്റുകളുടെ അടിമയായല്ലാതെ സ്വന്തമായി നിലനിലു്പ്പും വ്യക്തിത്വവുമുള്ള ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാ൪ട്ടി ലോകത്തെവിടെയെങ്കിലും ഇതുചെയ്യുമോ? ഇപ്പോളു് രാജ്യംമുഴുവ൯ വീട്ടിനകത്തു് ജനങ്ങളു് വളഞ്ഞുവെച്ചു് പുറത്തിറങ്ങാ൯കഴിയാതായപ്പോളു് ഈ 'പ്രതിനിധി'കളു് പറയുന്നു, എന്തു് വിട്ടുവീഴു്ച്ചവേണമെങ്കിലും ചെയ്യാം, നിയമംമാത്രം പി൯വലിക്കാ൯പറ്റില്ല, പി൯വലിച്ചാലു് റിലയ൯സ്സടിക്കും, അവരിലു്നിന്നുംവാങ്ങിയ പണം തിരിച്ചുകൊടുക്കേണു്ടിവരുമെന്നു്! നരേന്ദ്രമോദി, തോമ൪, എന്നീരണു്ടു് 'പ്രതിനിധി'കളാണുപറഞ്ഞതു് എന്തു് വിട്ടുവീഴു്ച്ചവേണമെങ്കിലും ചെയ്യാമെന്നു്.

17

ഉള്ളി ഉരുളക്കിഴങ്ങു് എന്നിവ രാജ്യത്തെ ജനങ്ങളുടെ ഭക്ഷണവസു്തുക്കളാണു്. ജനങ്ങളു്ക്കു് ഭക്ഷണംകഴിക്കാനില്ലെങ്കിലു്പ്പിന്നെ അവരെങ്ങനെയാണു് ജീവിച്ചിരുന്നു് ഒരു രാജ്യമോടിച്ചുകൊണു്ടുപോകുന്നതു്? കുറേ ഭരണാധിപ൯മാരും മന്ത്രിമാരുംമാത്രമുണു്ടെങ്കിലു് ഒരു രാജ്യംനടക്കുമോ? അതുകൊണു്ടാണു് മറ്റെല്ലാറ്റിനുമുപരി ജനങ്ങളുടെ ഭക്ഷണമുറപ്പാക്കാ൯ അവയി൯മേലു് അമിതലാഭക്കൊതിയോടെ വിലനിശ്ചയിക്കാനും അവ പൂഴു്ത്തിവെക്കാനും വിലക്കയറ്റമുണു്ടാക്കാനും കരിഞു്ചന്തനടത്താനും ആ൪ക്കും കഴിയാതിരിക്കാനായി ഒരു ആവശ്യസാധനനിയമമുണു്ടാക്കി അവയെ അവശ്യസാധനങ്ങളുടെ പട്ടികയിലു്പ്പെടുത്തിയിരിക്കുന്നതു്. അവ അവശ്യസാധനപ്പട്ടികയിലു്നിന്നും പുറത്തെടുത്തു് സാധാരണസാധനങ്ങളുടെ പട്ടികയിലു്പ്പെടുത്തിക്കാനുള്ള വ൯കിടകോ൪പ്പറേറ്റുകളുടെ സമ്മ൪ദ്ദത്തെ അതിജീവിക്കാനാണു് ജനങ്ങളു് തെരഞ്ഞെടുപ്പിലൂടെ ഒരു ഗവണു്മെ൯റ്റിനെയുണു്ടാക്കി അതിനുള്ള ശക്തി അതിനു് പകരുന്നതുതന്നെ. എന്നിട്ടു് ഇന്ത്യപോലൊരു ദരിദ്രരാജ്യത്തു് ആ ഗവണു്മെ൯റ്റുതന്നെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ഉള്ളിയും ഉരുളക്കിഴങ്ങുമെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിലു്നിന്നു് പുറത്തെടുത്തു് കോ൪പ്പറേറ്റുകളു്ക്കുനലു്കുകയും അവ എത്രവേണമെങ്കിലും സംഭരിച്ചുവെച്ചു് ലാഭമുണു്ടാക്കിയും വിലക്കയറ്റമുണു്ടാക്കിയും കരിഞു്ചന്തനടത്തിയും ഒറ്റയടിക്കു് രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചുകൊള്ളാ൯ അനുവാദവും സ്വാതന്ത്ര്യവുംനലു്കി ഈ മൂന്നു് ക൪ഷകനിയമങ്ങളു്പോലെ നിയമമുണു്ടാക്കിയാലു് ആ ഭാരതീയജനതാപ്പാ൪ട്ടിയെ ആ ജനങ്ങളു് ചാട്ടവാറിനടിക്കണോ തൂക്കിക്കൊല്ലണോ? ജനങ്ങളോടു് കൂറും വിധേയത്വവുമില്ലാത്ത ഈ കോ൪പ്പറേറ്റുസൃഷ്ടി രാജൃത്തെന്തിനു്?

18

ഇതുതന്നെയായിരുന്നു പണു്ടു് ബ്രിട്ടീഷുകാരും ചിന്തിച്ചിരുന്നതും ചെയു്തിരുന്നതും. ഇന്ത്യയിലെ ഈ തലപ്പാവും താടിയുംവെച്ചു് മീശയുംപിരിച്ചുനടക്കുന്ന ‘ലോക്കലു്വാലാസ്സു് പീപ്പിളു്’ എന്തുചെയ്യാനാണു്! ഒടുവിലു് അവരോടേറ്റുമുട്ടി കഷ്ടിച്ചാണു് ഒരു ഉടമ്പടിയുമുണു്ടാക്കി സ്വന്തം തലയുംതൊപ്പിയും താടിയുംകൊണു്ടു് ബ്രിട്ടീഷുകാ൪ രക്ഷപ്പെട്ടതു്. അല്ലായിരുന്നെങ്കിലു്, ഒന്നോരണു്ടോവ൪ഷംകൂടിയതു് വൈകിയിരുന്നെങ്കിലു്, ലോകത്തേറ്റവുംകൂടുതലു് ബ്രിട്ടീഷുകാരെ അടക്കംചെയു്തിരിക്കുന്ന വിദേശരാജ്യമേതാണെന്ന ചോദൃത്തിനു് ഇന്ത്യയെന്നു് ഉത്തരംവന്നേനേ! ഒറ്റക്കെട്ടായി നിശ്ചയിച്ചുറച്ചു് തുനിഞ്ഞിറങ്ങിയാലു് വേണമെങ്കിലു് ഇന്തൃചെന്നു് ബ്രിട്ടനേയും പിടിച്ചടക്കി ഭരിച്ചേനേയെന്നു് ഇന്ത്യ൯സ്വാതന്ത്ര്യസമരത്തി൯റ്റെ അന്ത്യത്തിലു് ഈ പഞു്ചാബികളുടെയും ബംഗാളികളുടെയും പരാക്രമങ്ങളു്കണു്ടാണു്, അടിയന്തരാവസ്ഥകഴിഞ്ഞു് ഇന്ത്യമുഴുവ൯ ഇന്ദിരയെത്തോലു്പ്പിച്ചപ്പോളു് അവ൪ക്കുവോട്ടിട്ടു് അവരെജയിപ്പിച്ച ദു൪ബ്ബലരും അവസരവാദികളുമായ കേരളത്തിലെ മലയാളികളു് കാരണമല്ല, ബ്രിട്ടീഷുകാ൪ തിരിച്ചറിഞ്ഞതു്. ആ ഭയമാണു് രാജ്യത്തെ രണു്ടായിട്ടു് വെട്ടിമുറിച്ചിട്ടിട്ടുപോകാ൯ അവരെ പ്രേരിപ്പിച്ചതു്.

ഇന്ത്യയും പാക്കിസ്ഥാനും ക൪ഷകരാജ്യങ്ങളായതിനാലു് ക൪ഷകസമരത്തിലൂടെ രണു്ടുംകൂടിക്കേറി ഒന്നായിക്കളയുമോ എന്നതാണു് രണു്ടുപ്രധാനമന്ത്രിമാരുടെ ഭയം

19

പാക്കിസ്ഥാനിലെ സിഖു് ഗുരുദ്വാരകളിലു് പഴയപോലെ ആരാധനകളു് പുനഃസ്ഥാപിക്കാ൯ പാക്കു്ഗവണു്മെ൯റ്റു് സൗകര്യമൊരുക്കുമ്പോഴും അവിടേയു്ക്കു് പഞു്ചാബുകാ൪ക്കുള്ള യാത്രയു്ക്കായി അവ൪ ബസ്സുകളോടിക്കുമ്പോഴും ബ്രിട്ടീഷുകാരും അന്നത്തെ അവരുടെ നിഴലുകളായിരുന്ന ഇന്നത്തെ ബീജേപ്പീയും രാഷ്ട്രീയസ്വയംസേവകസംഘവുമെല്ലാം പഴയപോലെ ഭയംകൊണു്ടുവിറയു്ക്കുന്നതു് സ്വാഭാവികം, കാരണം ഇന്ത്യയിലു്നിന്നങ്ങോട്ടൊരു ബസ്സോടുമ്പോളു്ക്കാണുന്ന പ്രദേശംമുഴുവ൯ ഹിന്ദിസംസാരിക്കുന്ന ഇന്തൃതന്നെയാണു്- പഴയ ഇന്ത്യ. തിരിച്ചിങ്ങോട്ടാ ബസ്സോടുമ്പോളു്ക്കാണുന്ന പ്രദേശംമുഴുവ൯ അതേ ഹിന്ദിസംസാരിച്ചു് അതേ ചപ്പാത്തിചുട്ടുതിന്നു് അതേ ട്രാക്ടറുകളിലു്ജീവിക്കുന്ന പാക്കിസ്ഥാ൯തന്നെയാണു്- വിഭജനത്തിനുമുമ്പുള്ള പഴയ ഇന്ത്യ. ഈ രണു്ടുരാജ്യങ്ങളിലെയും ജനങ്ങളു്തമ്മിലു് എന്തുവ്യത്യാസം? അവ൪ ഒന്നിക്കാ൯ ആഗ്രഹിക്കുന്നതു് സ്വാഭാവികമല്ലേ? ഭാഷയിലും സംസു്ക്കാരത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും വേഷത്തിലും ശരീരഘടനയിലും കുടുംബഘടനയിലുമെല്ലാം അവ൪ ബന്ധുക്കളു്തന്നെയല്ലേ! ബംഗാളുമുറിഞ്ഞു് രണു്ടായി അപ്പുറത്തുമിപ്പുറത്തുമായി. അതുപോലെ പഞു്ചാബുമുറിഞ്ഞു് രണു്ടായി അപ്പുറത്തുമിപ്പുറത്തുമായി. അപ്പുറത്തുള്ളവരും ഇപ്പുറത്തുള്ളവരും ബന്ധുക്കളു്തന്നെയല്ലേ- ബംഗാളിയും പഞു്ചാബിയും മുസ്ലിമുമെല്ലാം? അവരുടെയിടയിലു് മതിലുകെട്ടാനും അതി൪ത്തിരേഖവരക്കാനും മകു്മോഹ൯ സായിപ്പിനോടു് അവരാവശ്യപ്പെട്ടോ? വിദ്വേഷംപ്രസംഗിക്കുന്ന രണു്ടുപ്രധാനമന്ത്രിമാ൪മാത്രമല്ലേ അവരുടെയിടയിലു് അന്യനായുള്ളൂ? വിദ്വേഷംപ്രസംഗിച്ചുകൊണു്ടേയിരുന്നില്ലെങ്കിലു് അവ൪ ഇതുപോലെ പ്രധാനമന്ത്രിമാ൪തന്നെയാകുമായിരുന്നോ?

20

അദ്ധ്വാനശീലരായ ഇതുപോലുള്ള മനുഷ്യ൪നിറഞ്ഞു് നീണു്ടുപരന്നു് അതിവിശാലമായിക്കിടക്കുന്ന ഏഷൃയിലെ ഈ മനോഹരഭൂഭാഗം ബീജേപ്പീയെയും രാഷ്ട്രീയസ്വയംസേവകസംഘത്തെയും ജമായത്തേ ഇസ്ലാമിയെയുമൊക്കെ ഓടിച്ചു് ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറുന്നതിനുള്ള സാധ്യത സ്ഥിരമായി ഒഴിവാക്കിയാലു് വീണു്ടും പഴയപോലെ ഒന്നിച്ചു് പഴയ ഇന്ത്യയായിമാറാ൯ ഈ ജനങ്ങളു്ക്കുപിന്നെ തടസ്സങ്ങളൊന്നുമില്ലെന്ന യാഥാ൪ത്ഥ്യമാണു് ബീജേപ്പീയെയും നരേന്ദ്രമോദിയെയും അതേപോലെ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയെയും സൈനികമേധാവികളെയും മതമേധാവികളെയും ഭയപ്പെടുത്തുന്നതു്, വളരെ അഗ്രസ്സീവായ അയലു്രാജ്യവിരുദ്ധനടപടികളെടുത്തു് അതൊഴിവാക്കാനും സ്വന്തം തൊഴിലുറപ്പാക്കാനും ജനങ്ങളെ ശത്രുക്കളായിക്കഴിയാ൯ സമ്മ൪ദ്ദംചെലുത്തുന്നതു്. ലോകം മുന്നോട്ടോടുമ്പോളു് ചരിത്രാതീതകാലംമുതലു്ക്കേ വിജ്ഞാനത്തിലൂടെയും ചിന്തയിലൂടെയും ലോകത്തെനയിച്ച ഇന്ത്യയെങ്ങനെയാണു് ഓടാതെനിലു്ക്കുന്നതു്? ഇന്ത്യക്കും പാക്കിസ്ഥാനും ചൈനയു്ക്കുംമേലുള്ള ഭരണരാഷ്ട്രീയക്കാരിലു്നിന്നും ജനങ്ങളുടെമേലുള്ള ഈ സമ്മ൪ദ്ദമൊഴിവായാലു് അതൊടെയൊഴിവാകുന്ന ദശലക്ഷക്കണക്കിനുബില്ലൃണു് ഡോളറി൯റ്റെ ഡിഫ൯സ്സുചെലവുകളു് ബുദ്ധിപൂ൪വ്വം മറ്റുകാര്യങ്ങളു്ക്കുപയോഗപ്പെടുത്തി ഏഷ്യയിലെ പരസു്പ്പരംപോരടിക്കുന്ന ഈ മൂന്നു് വ൯രാജ്യങ്ങളും രക്ഷപ്പെട്ടു് അഭിവൃദ്ധിപ്പെട്ടു് സമാധാനത്തിലേക്കുനീങ്ങുമെന്നു് ഏതു് തിരുമണു്ടനുമറിയാം. അതുസംഭവിക്കാതിരിക്കാ൯മാത്രമുള്ള സു്പ൪ദ്ധയും വിദ്വേഷവുമൊന്നും ഈ മൂന്നുരാജ്യങ്ങളുംഭരിക്കുന്ന അടിച്ചമ൪ത്തലു്ഭരണപ്പാ൪ട്ടികളിലല്ലാതെ ഈ മൂന്നുരാജ്യങ്ങളിലെയും ജനങ്ങളുടെയിടയിലില്ല. അല്ലെങ്കിലു്ത്തന്നെ രണു്ടാംലോകമഹായുദ്ധംകഴിഞ്ഞു് വെട്ടിമുറിക്കപ്പെട്ട രാജ്യങ്ങളിലു് ഇനി ഒന്നാവാ൯ ഇന്ത്യയും പാക്കിസ്ഥാനുമേയുള്ളൂ. കൂടെ വെട്ടിമുറിക്കപ്പെട്ട ജ൪മ്മനികളു്പോലും ഒന്നായിക്കഴിഞ്ഞു, ഇടയു്ക്കുകെട്ടിവെച്ച മതിലുപോലും സ്വതന്ത്രസഞു്ചാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്രസമൂഹവും അവിടത്തെ ജനങ്ങളുംചേ൪ന്നു് തക൪ത്തിട്ടുകഴിഞ്ഞു. ഇപ്പോളവിടെ ഒരു പ്രധാനമന്ത്രിയും ഒരു പാ൪ലമെ൯റ്റും ഒരു ക്യാബിനറ്റുമേയുള്ളൂ. അധികാരക്കസേരകളുടെ ആ ശൂനൃതതന്നെയാണു് ഈ ഭരണാധികാരികളെ ഭയപ്പെടുത്തുന്നതു്.

21

രണു്ടാംലോകമഹായുദ്ധം കഴിഞ്ഞപ്പോളു് ലോകത്തെ വെട്ടിമുറിച്ചു് വി൯സ്സു്റ്റണു് ച൪ച്ചിലും ഫ്രാങ്ക്ലി൯ ഡി. റൂസ്സു്വെലു്റ്റുംകൂടി തീ൯മേശയിലു്വെച്ചു് കത്തിയും മുള്ളും സു്പ്പൂണുമെടുത്തു് സൗകര്യംപോലെ പങ്കിട്ടെടുത്തുകഴിച്ചപോലെ അവ൪ വെട്ടിമുറിച്ചു് രണു്ടാക്കിയ ജ൪മ്മനിപോലെ ഈ രണു്ടെണ്ണവുംകൂടി ഒരുമിച്ചു് വീണു്ടും ഒന്നായാലു് പുട്ടിനും മോദിയും ചൈനയും ബീജേപ്പീയും റിലയ൯സ്സുമൊക്കെപ്പിന്നെ എവിടെപ്പോകും? അവിടെയാണു്, ആ ഭരണാധികാരനഷ്ടഭീതിയിലാണു്, ഇവരുടെയൊക്കെ ക൪ഷകഭീതിയുടെ ഉറവിടം, കാരണം ഇന്ത്യയും പാക്കിസ്ഥാനും രണു്ടും ക൪ഷകരാജ്യങ്ങളാണു്, അടിസ്ഥാനപരമായി രണു്ടും ക൪ഷകജനതകളാണു്, രണു്ടി൯റ്റെയും വെട്ടിമുറിക്കലും ഭിന്നിപ്പുംപോലെ ഭാവിയിലെ യോജിപ്പും കാ൪ഷികനയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും. രണു്ടിടത്തെയും കാ൪ഷികജനതയുടെ നട്ടെല്ലും ഐക്യവും സാമ്യവും പഞു്ചാബിക൪ഷകരാണെന്നതാണു് രണു്ടു് മതമേധാവിത്വഭരണകൂടങ്ങളെയും സംബന്ധിച്ചു് കൂടുതലു് ഭയജനകം.

22

മൈലുകളോളം എത്രയുള്ളിലേയു്ക്കു് സഞു്ചരിച്ചാലും ഒരു ഇ൯ഡ്യാക്കാര൯ പാക്കിസ്ഥാനിലു് ഒരു പഴയ ഇന്ത്യയെതന്നെയാണു് കാണുന്നതെന്നതും അതേപോലെ ഇന്ത്യയു്ക്കുള്ളിലേയു്ക്കു് എത്രദൂരംതന്നെ സഞു്ചരിച്ചാലും, കാഷു്മീരുകടന്നു് കേരളംതന്നെയെത്തിയാലും, ഒരു പാക്കിസ്ഥാ൯കാര൯ ത൯റ്റെപഴയ ഇന്ത്യയെതന്നെയാണു് കാണുന്നതെന്നതും രണു്ടുഭരണകൂടങ്ങളു്ക്കും ഭയംജനിപ്പിക്കുന്ന വസു്തുതകളാണു്. അവരുടെയിന്നത്തെയീ വിദേശസഞു്ചാരമെന്നുപറയുന്നയീ യഥാ൪ത്ഥത്തിലുള്ള ആഭ്യന്തരസഞു്ചാരം വ൪ദ്ധിക്കുംതോറും ഇതേ വിദേശക്തികളു് ഇതേ രാഷ്ട്രീയുദ്ധത്തി൯റ്റെ സമാപു്തിയിലു് ഇതേസമയത്തു് ഇതേവ൪ഷത്തിലു് രണു്ടായി വെട്ടിമുറിച്ചിട്ട ജ൪മ്മനിയുടെ വഴി പഞു്ചാബി ക൪ഷകരെ ഉപയോഗപ്പെടുത്തി കാ൪ഷികസമരങ്ങളുടെവഴിയേ ഈ രണു്ടുരാജ്യങ്ങളിലെയും ക൪ഷകജനത പിന്തുട൪ന്നു് പഴയപോലെ ഒന്നായാലു്? ഭയജനകമായ ആ അവസ്ഥ ഒഴിവാക്കാനാണു് പരസു്പ്പരം പറഞ്ഞൊത്തുസമ്മതിച്ചു് ചൈനയും ഇ൯ഡൃയും പാക്കിസ്ഥാനും ഇടയു്ക്കിടയു്ക്കു് അതി൪ത്തിയിലു് പ്രശു്നമുണു്ടാക്കി സംഘ൪ഷംവള൪ത്തി ഈ രണു്ടുജനതയുടെയും ആഭ്യന്തരസഞു്ചാരത്തിനുള്ള വഴികളു് അടയു്ക്കുന്നതും, കുറേനാളത്തെ മാധ്യമപ്പ്രചാരണത്തിലൂടെ രണു്ടുജനതയുടെയും മനസ്സുകളെ കലുഷമാക്കിയശേഷം അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്താനായി വീണു്ടും തുറക്കുന്നതും!

Written and first published on: 01 December 2020










No comments:

Post a Comment