Sunday, 20 December 2020

419. നിങ്ങളു് ബീജേപ്പീയു്ക്കു് വോട്ടുചെയ്യുന്നു, ബീജേപ്പീ റിലയ൯സ്സിനു് വോട്ടുചെയ്യുന്നു, അപ്പോളു് റിലയ൯സ്സുമായി വിവാഹബന്ധമോ കുടുംബബന്ധമോ ഒന്നുമില്ലെങ്കിലു്പ്പിന്നെ നിങ്ങളെന്തിനു് ബീജേപ്പീക്കു് വോട്ടുചെയ്യുന്നു?

419

നിങ്ങളു് ബീജേപ്പീയു്ക്കു് വോട്ടുചെയ്യുന്നു, ബീജേപ്പീ റിലയ൯സ്സിനു് വോട്ടുചെയ്യുന്നു, അപ്പോളു് റിലയ൯സ്സുമായി വിവാഹബന്ധമോ കുടുംബബന്ധമോ ഒന്നുമില്ലെങ്കിലു്പ്പിന്നെ നിങ്ങളെന്തിനു് ബീജേപ്പീക്കു് വോട്ടുചെയ്യുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Raman Talpada. Graphics: Adobe SP.

നിങ്ങളു് ബീജേപ്പീയു്ക്കു് വോട്ടുചെയ്യുന്നു, ബീജേപ്പീ റിലയ൯സ്സിനു് വോട്ടുചെയ്യുന്നു, അപ്പോളു് റിലയ൯സ്സുമായി വിവാഹബന്ധമോ കുടുംബബന്ധമോ ഒന്നുമില്ലെങ്കിലു്പ്പിന്നെ നിങ്ങളെന്തിനു് ബീജേപ്പീക്കു് വോട്ടുചെയ്യുന്നു? റിലയ൯സ്സു് നേരിട്ടു് തെരഞ്ഞെടുപ്പിലു് മത്സരിച്ചാലു് എത്രവോട്ടുകിട്ടും, ഈ രാജൃത്തു് ആരു് അവ൪ക്കു് വോട്ടുചെയ്യും, പാ൪ലമെ൯റ്റിലു് എത്ര എംപീമാരെ റിലയ൯സ്സുണു്ടാക്കും? അപ്പോളു് അവ൪ക്കു് ഇപ്പോഴത്തെപ്പോലെ രാജ്യംഭരിക്കണമെങ്കിലു് ജനങ്ങളെക്കൊണു്ടു് ബീജേപ്പീക്കു് വോട്ടുചെയ്യിച്ചിട്ടു് ബീജേപീയെക്കൊണു്ടു് റിലയ൯സ്സിനു് വോട്ടുചെയ്യിച്ചിട്ടു് ജനങ്ങളു് നേരിട്ടു് തെരഞ്ഞെടുക്കുന്ന എംപീമാരെവെച്ചു് 2020ലെ കാ൪ഷികപരിഷു്ക്കരണനിയമങ്ങളെയും സു്പെഷൃലു് ഓ൪ഡിന൯സ്സിനെയുംപോലെ പാ൪ലമെ൯റ്റിലു് പുതിയ നിയമങ്ങളുണു്ടാക്കിച്ചു് രാജ്യംഭരിക്കണം. എങ്കിലു് 2014ലെ പാ൪ലമെ൯റ്റിലക്ഷനിലു് പുതിയ ഗവണു്മെ൯റ്റുണു്ടായാലു് രാജൃത്തെ ജനങ്ങളിലു് ഓരോരുത്തരുടെയും അക്കൗണു്ടിലേക്കു് ഗവണു്മെ൯റ്റു് ഇട്ടുകൊടുക്കുമെന്നുപറഞ്ഞ പതിനഞു്ചുലക്ഷംവീതം രൂപാ എന്തുകൊണു്ടാണു് റിലയ൯സ്സു് ഇട്ടുകൊടുക്കാത്തതു്? അതവ൪ സ്വന്തമായിത്തന്നെയങ്ങെടുത്തോ? ആ തെരഞ്ഞെടുപ്പിലു് പെട്രോളു് ലിറ്ററിനു് അമ്പതുരൂപയു്ക്കും പാചകവാതകസിലിണു്ട൪ ഇരുന്നൂറുരൂപയു്ക്കും നലു്കുമെന്നു് ബീജേപ്പീയുടെ തെരഞ്ഞെടുപ്പു് പ്രകടനപത്രികയിലു്ത്തന്നെ പറഞ്ഞതു് എന്തുകൊണു്ടാണു് റിലയ൯സ്സു് ഇതുവരെയും നടപ്പാക്കാത്തതു്? അപ്പോളു് ആപ്പണം മുഴുവ൯ ഗവണു്മെ൯റ്റിലു്നിന്നുമെടുത്തു് ബീജേപ്പീ ഓരോരോ ഇടപാടുകളിലായി റിലയ൯സ്സിനു് ഇട്ടുകൊടുക്കുകയല്ലയോ? റിലയ൯സ്സാണു് ഭരിക്കുന്നതെന്നു് തെളിഞ്ഞിരിക്കുന്ന സ്ഥിതിക്കു് ബീജേപ്പീയുടെ തെരഞ്ഞെടുപ്പുപ്രകടനപത്രികയിലെ വാഗു്ദാനങ്ങളു് റിലയ൯സ്സല്ലേ നടപ്പാക്കേണു്ടതു്? അതിനുപകരം നിതി൯ ഗഡു്ക്കരിയെപ്പോലുള്ളവരെക്കൊണു്ടു് തെരഞ്ഞെടുപ്പുസമയത്തു് പലതുംപറയും, അതൊന്നും നടപ്പാക്കാനുള്ളവയല്ലെന്നു് പറഞ്ഞാലു്മതിയോ?

ജനങ്ങളു്ക്കു് ബീജേപ്പീയുടെ പ്രകടനപത്രികയിലു്പ്പറഞ്ഞു് സുപ്രീംകോടതിയനുവദിച്ചപോലെ വെട്ടിമുറിച്ച കാഷു്മീരും ശ്രീരാമനെയുംമാത്രമങ്ങനെ നലു്കിയിട്ടു് പണവും പൊതുമേഖലാസ്ഥാപനങ്ങളും മുഴുവ൯കൊണു്ടു് റിലയ൯സ്സുമാത്രമങ്ങനെ പോകുന്നതു് എങ്ങനെ ശരിയാകും? ഡലു്ഹിയിലെ ക൪ഷകസമരം എങ്ങനെയോ തീരട്ടെ, വിജയിക്കുകയോ പരാജയപ്പെടുകയോ എന്തുതന്നെ ചെയ്യട്ടെ, പക്ഷേ അതുകഴിഞ്ഞു് ആളുക്കു് റിലയ൯സ്സി൯റ്റെ പതിനഞു്ചുലക്ഷംരൂപാവീതം അക്കൗണു്ടിലും അമ്പതുരൂപയു്ക്കു് പെട്രോളും ഇരുന്നൂറുരൂപയു്ക്കു് ഗ്യാസ്സു് സിലിണു്ടറും ഗവണു്മെ൯റ്റു് റിലയ൯സ്സിനുനലു്കിയ പണത്തിനാനുപാതികമായി റിലയ൯സ്സു് സ്ഥാപനങ്ങളിലു് പൊതുജനങ്ങളു്ക്കു് സൗജന്യ ഓഹരിയുമെന്ന ഡിമാ൯ഡാണു് വരാ൯പോകുന്നതു്.

Written and first published on: 15 December 2020 

 

 

No comments:

Post a Comment