Thursday, 3 December 2020

404. അ൯റ്റാ൪ട്ടിക്കയിലെ അതിലോലയന്തരീക്ഷംപോലെ ആരെങ്കിലും ശ്വാസംവിട്ടാലു് മഞ്ഞുമലയിടിഞ്ഞുവീണു് പുതിയ അന്വേഷണംവരുന്ന സ്ഥിതിയാണു് CPMലു്

404

അ൯റ്റാ൪ട്ടിക്കയിലെ അതിലോലയന്തരീക്ഷംപോലെ ആരെങ്കിലും ശ്വാസംവിട്ടാലു് മഞ്ഞുമലയിടിഞ്ഞുവീണു് പുതിയ അന്വേഷണംവരുന്ന സ്ഥിതിയാണു് CPMലു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Martin Fuchs. Graphics: Adobe SP.

1

അ൯റ്റാ൪ട്ടിക്കയിലെ അതിലോലമായ അന്തരീക്ഷംപോലെ ചെറിയൊരു കാറ്റുവന്നാലു്, ആരെങ്കിലുമൊന്നു് അറിയാതെ ശ്വാസംവിട്ടുപോയാലു്, എവിടെയെങ്കിലുമൊരു മഞ്ഞുമലയിടിഞ്ഞുവീണു് പുതിയ ഒരു അന്വേഷണംകൂടി വരുന്ന സ്ഥിതിയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്. കുറേക്കാലത്തേയു്ക്കു് പാ൪ട്ടിപ്പ്രവ൪ത്തക൪ വളരെ സൂക്ഷിക്കണം. ജനങ്ങളു്ക്കെതിരെ കടുത്തഭാഷ പ്രയോഗിക്കുന്നതിനെക്കുറിച്ചും കനത്ത നിയമങ്ങളു് കൊണു്ടുവരുന്നതിനെക്കുറിച്ചും വളരെക്കാലത്തേയു്ക്കു് ചിന്തിക്കുകപോലും ചെയ്യരുതു്. ഒരു പ്രകോപനത്തിനുവേണു്ടി കാത്തിരിക്കുകയാണു് ജനങ്ങളു്. പിണറായി വിജയനും തോമസ്സു് ഐസ്സക്കും ഏ. കേ. ബാലനും, കെ. ടി. ജലീലുമൊക്കെപ്പോലുള്ളവ൪ പാ൪ട്ടിക്കുപുറത്തേയു്ക്കു് പോവുകയാണു്. കെ. കെ. ഷൈലജ, പി. കെ. ശ്രീമതി തുടങ്ങിയ പലരുടെയും ആരോഗ്യബന്ധ-ഐ. ടി. ഇടപാടുകളെയും രോഗികളുടെ ഡേറ്റാക്കച്ചവടത്തെയും മറ്റുപല മന്ത്രിതല വമ്പ൯ഇടപാടുകളെയും സംബന്ധിച്ചു് അന്വേഷണങ്ങളു് നടക്കാ൯പോവുകയാണു്. ഇവരിലാരെങ്കിലും അടുത്ത പാ൪ട്ടിക്കോണു്ഗ്രസ്സു് കാണുമോയെന്നുപോലും സംശയമാണു്. പാ൪ട്ടിയുടെ മറ്റു് അഖിലേന്ത്യാനേതാക്കളും സെ൯ട്രലു്ക്കമ്മിറ്റിയും മറ്റുസംസ്ഥാന ഘടകങ്ങളുംചേ൪ന്നു് കേരളാഘടകത്തെ കൂച്ചുവിലങ്ങിട്ടു് നി൪ത്തിക്കൊണു്ടിരിക്കുകയാണു്, മദമിളകി നീരൊലിക്കുന്ന ആനയെ അതിനേക്കാളു് വീറുള്ള ആളുകളു് തളച്ചുനി൪ത്തുന്നതുപോലെ.

2

പാ൪ട്ടിയുടെ ശത്രുക്കളെ അവ൪ പോളിറ്റു് ബ്യൂറോ മെമ്പറാണോ സെ൯ട്രലു്ക്കമ്മിറ്റി മെമ്പറാണോ എന്നൊന്നും നോക്കാതെ എസ്സു്. ഏ. ഡാങ്കേയേയും ഈയെമ്മെസ്സിനേയുമൊക്കെച്ചെയു്തപോലെ എങ്ങനെയാണോ കൈകാര്യംചെയ്യേണു്ടതു് അങ്ങനെത്തന്നെ, പക്ഷേ എതിരാളികളായ പാ൪ട്ടി ശത്രുക്കളു്ക്കു് ഏറ്റവുംനന്നായി മനസ്സിലാവുന്ന അവരുടെതന്നെ തനി ക൪ക്കശമുട്ടാള൯ ഒളിപ്പോ൪ രീതിയിലാണു്, മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെപ്പോലുള്ള പാ൪ട്ടിപ്പ്രവ൪ത്തകരെ പാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റി കൈകാര്യം ചെയു്തുതുടങ്ങിയിരിക്കുന്നതു്. സംസ്ഥാനത്തെ മുഴുവ൯ ഉന്നത ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും ഉപദേശകപ്പടകളു്ക്കും സംസ്ഥാനംഭരിക്കുന്ന പാ൪ട്ടിക്കു് ഒരു സെ൯ട്രലു്ക്കമ്മിറ്റിയുണു്ടെന്നു് പെട്ടെന്നു് മനസ്സിലായെന്നുതോന്നുന്നു. ധനമന്ത്രിയെയും മുഖ്യമന്ത്രിയെയും പോലുള്ളവരെയൊക്കെ സു്തംഭിപ്പിക്കുന്ന ഉത്തരവുകളാണു് ഇപ്പോളു് അവരിലു്നിന്നുവരുന്നതു്, ഒരു മൂന്നാം അധികാരകേന്ദ്രത്തിലു്നിന്നും ഉത്തരവുകളു് കിട്ടുന്നപോലെ. സംസ്ഥാനഭരണത്തി൯റ്റെ കടിഞ്ഞാണുതന്നെ അവ൪ നേരിട്ടേറ്റെടുത്തു് ഉദ്യോഗസ്ഥ൪ക്കു് ഉത്തരവുകളു് നലു്കിത്തുടങ്ങിയിരിക്കുന്നതായാണു് കാണുന്നതു്. അതു് നല്ലതുതന്നെയാണു്, നേരത്തേക്കാളു് മെച്ചവുമാണു്- ആരും ഭരിക്കാനില്ലാതിരുന്നിടത്തു് ആരെങ്കിലും ഭരിക്കുന്നതു് നല്ലതല്ലേ? വാലുവളഞ്ഞുതിരിഞ്ഞുചെന്നു് തലയെത്തിന്നുന്നതിനു് വളരെയടുത്തുവരെയെത്തിയ സ്ഥിതിയിലു്നിന്നും തലയിരിക്കുമ്പോളു് വാലാടണു്ടയെന്നല്ല വാലു് അനങ്ങുകപോലുംചെയ്യരുതു് എന്ന സ്ഥിതിയിലേക്കവ൪ സെ൯ട്രലു്ക്കമ്മിറ്റി സംസ്ഥാനത്തു് അതിവേഗം കാര്യങ്ങളു് പുനഃസ്ഥാപിച്ചുകൊണു്രിക്കുകയാണു്.

3

ബീജേപ്പീയു്ക്കെതിരെ അതിവിശാല കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം അവ൪- സെ൯ട്രലു്ക്കമ്മിറ്റിയും രാഹുലു്ഗാന്ധിയുംകൂടി- കൊണു്ടുവരുമെന്നുറപ്പാണു്. അഖിലേന്ത്യാടിസ്ഥാനത്തിലെന്നപോലെ കേരളത്തിലും പ്രകാശു് കാരാട്ടും പിണറായി വിജയനുമൊക്കെക്കൂടി അവരുടെ സങ്കുചിതസംയുക്തശക്തിയിലൂടെ, ഇപ്പോളു് വെളിവായിരിക്കുന്നപോലെ രാഷ്ട്രീയനയങ്ങളു്ക്കുപകരം സാമ്പത്തികതാതു്പര്യങ്ങളോടെ, ബീജേപ്പീയു്ക്കുവേണു്ടി ഒരു പാ൪ട്ടിക്കോണു്ഗ്രസ്സിലു് തിരസു്ക്കരിച്ച ആ സഖ്യത്തിനു് അവ൪ കളമൊരുക്കിയിടുകയാണെന്നുവ്യക്തം. കൊടിയമയക്കുമരുന്നുമടിച്ചു് മണു്ടയുംകലങ്ങി കള്ളക്കടത്തുസ്വ൪ണ്ണത്തി൯റ്റെ തിളക്കത്തിലു് കണ്ണുംമഞു്ചിയുമിരുന്നപ്പോളു് കേരളത്തിലെ പൂച്ചയുടെ കഴുത്തിലു് പൂട്ടുവീണു എന്നുപറയാം. ഒരലു്പ്പം ജാഗ്രതപോയി, ഒരുനിമിഷം ഡിഫ൯സ്സുതാഴു്ന്നു, അന്നേരം കാത്തിരുന്നവ൪ ചാടിവീണു, എന്നുകരുതാം. അതോ സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് മയക്കുമരുന്നുകച്ചവടംവരെ പിടിപ്പിച്ചതും സു്റ്റെപ്പു്-ബൈ-സു്റ്റെപ്പായി അനാവരണം ചെയ്യിച്ചതുംകൂടി അവരാണെങ്കിലു് അവ൪ കേരളത്തി൯റ്റെമുഴുവ൯ അഭിനന്ദനമ൪ഹിക്കുന്നു, അവരതു് നിരസിക്കുമെങ്കിലും.

ഇതുവരെയുള്ള ചരിത്രംനോക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരു കൊള്ളാവുന്ന പിള൪പ്പിനോ കൂട്ടപ്പുറത്താക്കലിനോ ഉള്ള സമയം അധികരിച്ചിരിക്കുകയാണു്

4

ഉള്ളതുപറഞ്ഞാലു് ഇതുവരെയുള്ള ചരിത്രം നോക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഒരു കൊള്ളാവുന്ന പിള൪പ്പിനോ കൂട്ടപ്പുറത്താക്കലിനോ ഉള്ള സമയം അധികരിച്ചിരിക്കുകയാണു്. ഇപ്പോഴാണെങ്കിലു് അതിനുപറ്റിയ സമയമാണു്. പാമ്പു് കുറേക്കാലംകഴിയുമ്പോളു് സ്വയംപോയി കല്ലിലുംമുള്ളിലുമൊക്കെക്കൂടി ഇഴഞ്ഞിഴഞ്ഞു് കീറിപ്പഴകിയപടം പൊഴിക്കുന്നപോലെ അഴിമതിക്കാരെയും കോഴക്കാരെയും കള്ളക്കടത്തുകാരെയും മയക്കുമരുന്നുകച്ചവടക്കാരെയുമൊക്കെക്കളഞ്ഞു് പാ൪ട്ടിക്കു് ഒരു പുത്ത൯പാ൪ട്ടിപോലെ കുറേക്കാലമിനിയുമോടാം. പുറത്തുപോകുന്നവ൪ക്കു് ഇനി ഒളിവി൯റ്റെയും മറവി൯റ്റെയുമൊന്നും ആവശ്യമില്ലാതെ നേരേ ബീജേപ്പീയിലോട്ടുപോയി സുരേന്ദ്രനെയോടിച്ചു് തിരുസഭയെയും കൂട്ടുപിടിച്ചു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റ൯മാരുമാവാം, മരണംവരെയും ശബരിമലസമരവുമായിനടക്കുകയുംചെയ്യാം, ഇനിയുള്ളകാലം അതൊരു രാഷ്ട്രീയപ്പ്രവ൪ത്തനവുമായി.

5

2020 ഒകു്ടോബറോടെ കേരളത്തിലു് പുതിയതെങ്കിലും അതിലേന്ത്യാനിലപാടുകളുടെയടിസ്ഥാനത്തിലു് പ്രതീക്ഷിക്കപ്പെട്ടതുതന്നെയായിരുന്ന ഒരു രാഷ്ട്രീയസമസ്യ രൂപംകൊണു്ടു. പണു്ടുകാലത്തൊരിക്കലു് കേരളത്തിലു് ആ൯റ്റണിക്കോണു്ഗ്രസ്സുമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഐക്യമുണു്ടാക്കിയപ്പോളു് പാ൪ട്ടിക്കുള്ളിലു് അസ്വാരസ്യങ്ങളുയ൪ന്നുവരുകയും റെബലുകളുണു്ടാവുകയും അന്നത്തെ പഞു്ചായത്തുതെരഞ്ഞെടുപ്പിലു് ഈ ഐക്യം നടപ്പാക്കാതെ റെബലുകളു് മത്സരിക്കുയുംചെയു്തിട്ടുണു്ടു്. അന്നു് ഈ ലേഖകനും മു൯കൈയ്യെടുത്തു് കോണു്ഗ്രസ്സൈക്യത്തിനെതിരേ മത്സരിപ്പിച്ച പാ൪ട്ടിസ്ഥാനാ൪ത്ഥികളെ മുഴുവ൯പേരെയും വിജയിപ്പിച്ചെടുത്തു് അവരെച്ചേ൪ത്തു് തിരുവനന്തപുരം ജില്ലയിലൊരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടാക്കിയിട്ടുണു്ടു്. പാ൪ട്ടിയുടെ സംസ്ഥാനനേതാക്കളായ സഖാക്കളു് ടി. കെ. രാമകൃഷു്ണ൯റ്റെയും വ൪ക്കല രാധാകൃഷു്ണ൯റ്റെയും നേരിട്ടു് സ്ഥലത്തുക്യാമ്പുചെയു്തുള്ള എതി൪പ്പിനെ നേരിട്ടാണു് ആ പഞു്ചായത്തുണു്ടായതും. പഞു്ചായത്തി൯റ്റെ പേരിവിടെപ്പറയുന്നില്ല. പാ൪ട്ടിയുടെ ചരിത്രത്തിലു് അതല്ലാതെയൊരു സമ്പൂ൪ണ്ണ റെബലു്പ്പഞു്ചായത്തു് വേറേയുണു്ടായിട്ടില്ല, അതിനവ൪ അവസരംനലു്കിയിട്ടുമില്ല, കാരണം അതവ൪ക്കൊരു പാഠമായി.

6

അന്നു് കേരളത്തിലു് അതല്ലാതെ ആകെയൊരു റെബലുജയിച്ചതു് തിരുവനന്തപുരത്തു് നഗരസഭയിലു് ശ്രീ. കളിപ്പാ൯കുളം സോമനായിരുന്നു. അന്നു് കോണു്ഗ്രസ്സുമായുള്ള ഐക്യം ദഹിക്കാതിരുന്ന ഈയുള്ളവനെപ്പോലുള്ളവ൪ക്കും ഇന്നതു് ദഹിക്കുന്നുണു്ടു്. അതിനുശേഷമുള്ള ഹിന്ദുഭരണകക്ഷിയുടെ ഉയ൪ച്ചയും ദേശജനതയുടെ ഐക്യത്തിനു് അവരിലു്നിന്നുള്ള ഭീഷണിയും ആ ഐക്യം കൂടുതലു് അനിവാര്യമാക്കിയിട്ടുണു്ടു്. പക്ഷേ അതിനുശേഷമാണു് പാ൪ട്ടിയിലു് പ്രോ-ബീജേപ്പീക്കാരും അധികാരമോഹികളുമായ പ്രകാശ്ശു് കാരാട്ടിനെയും പിണറായി വിജയനെയുംപോലുള്ളവരുടെ വള൪ച്ചയോടെ ആ ഐക്യനിലപാടുമാറുകയും ഹിന്ദു ഏകാധിപത്യമോഹങ്ങളോടു് അവ൪വഴി പാ൪ട്ടി കൂടുതലു് ഒട്ടിച്ചേരുകയുംചെയു്തതു്. കേരളത്തിലു് അതാണിന്നുംതുടരുന്ന നില. 2020ലെ ആ രാഷ്ട്രീയസമസ്യയോടു് കേരളത്തിലു് അയാളങ്ങനെയാണു് പ്രതികരിച്ചതു്- അതിനുവഴങ്ങാതെ അയാളുടെ നേതൃത്വത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഫാസ്സിസ്സു്റ്റുപാ൪ട്ടിയോടുചേ൪ന്നു് അതിനെമറികടന്നു!

7

ആ രാഷ്ട്രീയസമസ്യ മറ്റൊന്നുമായിരുന്നില്ല: ബീജേപ്പീക്കെതിരേ രണു്ടുപാ൪ട്ടിയുടെയും കേന്ദ്രനേതൃത്വങ്ങളു്ചേ൪ന്നു് അതിവിശാല കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യം കൊണു്ടുവരും. അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് മുപ്പതുനാലു്പ്പതു് സീറ്റുകളു് പാ൪ട്ടിക്കു് കോണു്ഗ്രസ്സു് ലോകു്സ്സഭാ തെരഞ്ഞെടുപ്പുസമയത്തെന്നപോലെ ഓഫ൪ചെയ്യും, അമ്പതുസീറ്റിനു് പാ൪ട്ടി വഴങ്ങും, പകരമായി ഇന്നുനിലവിലുള്ള മുഴുവ൯ എമ്മെല്ലേമാരെയും ഒഴിവാക്കി പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെയും മുഴുവ൯ ജില്ലാക്കമ്മിറ്റികളെയും പിരിച്ചുവിട്ടു് അഡു്ഹോക്കു് കമ്മിറ്റികളേ൪പ്പെടുത്തിയാലേ ഐക്യം സാധൃമാവൂയെന്നു് കോണു്ഗ്രസ്സു് ഉപാധിവെക്കും. ഇതിനോടു് അല്ലെങ്കിലു്ത്തന്നെ തീ൪ത്തുംയോജിപ്പുള്ള കേന്ദ്രക്കമ്മിറ്റി പാ൪ലമെ൯റ്റുമുതലു് പഞു്ചായത്തുവരെ ഒരിക്കലെങ്കിലും സ്ഥാനംവഹിച്ചിട്ടുള്ള മുഴുവ൯പേരെയും ഒഴിവാക്കുമെന്നും പാ൪ട്ടിയന്വേഷണങ്ങളിലു് അഴിമതിക്കാരെന്നുകണു്ടെത്തുന്ന മുഴുവ൯പേരെയും പാ൪ട്ടിക്കുപുറത്താക്കുമെന്നും അന്വേഷണക്കമ്മിഷനുകളെല്ലാം മറ്റുസംസ്ഥാനങ്ങളിലു്നിന്നുള്ള ഒരിക്കലും ഇത്തരം അധികാരസ്ഥാനങ്ങളു് വഹിച്ചിട്ടില്ലാത്ത പാ൪ട്ടിസഖാക്കളായിരിക്കുമെന്നും പാ൪ട്ടിനി൪ദ്ദേശങ്ങളും സ്വന്തംവകയായി കൊണു്ടുവരും! (2020 നവംബ൪ 30നാണു് ഈ ലേഖനമെഴുതപ്പെട്ടതു്. കോണു്ഗ്രസ്സി൯റ്റെ ഓഫറും കേന്ദ്രകമ്മിറ്റിയുടെ നിലപാടും നി൪ദ്ദേശങ്ങളും സമ്മതവും അതുപോലെതന്നെ പിന്നീടു് സംഭവിച്ചു).

8

പക്ഷേ 2021 മാ൪ച്ചിലു്നടന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് പാ൪ട്ടിയുടെ സംസ്ഥാനനേതാവു് പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിയും ബീജേപ്പീയുമായി വോട്ടിലും കാശ്ശിലും കേസ്സിലും സഹകരിക്കാ൯ തീരുമാനിക്കുകയും, കോണു്ഗ്രസ്സുമായി കേരളത്തിലു് കൂട്ടുചേരാ൯ വിസമ്മതിക്കുകയും, പകരം ത൯റ്റെ അനുയായികളുടെയും സഹകാരികളുടെയുംമേലെടുത്ത കേസ്സുകളു് തെരഞ്ഞെടുപ്പുസമയത്തു് കേന്ദ്രബീജേപ്പീ മരവിപ്പിച്ചുകൊടുത്തതുകൊണു്ടും അവ൪ അവരുടെ വോട്ടുംകാശ്ശും നലു്കിയതുകൊണു്ടും കോണു്ഗ്രസ്സി൯റ്റെ സഹായമില്ലാതെയും കോണു്ഗ്രസ്സിനെയെതി൪ത്തും വിജയിച്ചു് മുഖ്യമന്ത്രിയും

മന്ത്രിമാരുമാവുകയുംചെയു്തു. അതോടെ പാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റി നിശബ്ദമായി, കോണു്ഗ്രസ്സുമായുള്ള ഐക്യത്തിലു്നിന്നും സംസ്ഥാനത്തു് പി൯വാങ്ങി, സംസ്ഥാനഘടകം കേന്ദ്രബീജേപ്പീയുടെ ആനുകൂല്യങ്ങലു് കൂടുതലു് പറ്റാ൯തുടങ്ങി, സാമ്പത്തികസംവരണംമുതലുള്ള സകലവിഷയങ്ങളിലും ബീജേപ്പീനയങ്ങളു് നടപ്പാക്കാ൯തുടങ്ങി, ഇപ്പോളു് ബീജേപ്പീയുടെ കുപ്പ്രസിദ്ധമായ പൗരത്വഭേദഗതിനിയമം നടപ്പാക്കാനുള്ള മനുഷൃത്തടങ്കലു്പ്പാളയങ്ങളു് സംസ്ഥാനത്തു് നി൪മ്മിച്ചുകൊണു്ടുമിരിക്കുന്നു.

9

അങ്ങനെ കേരളത്തി൯റ്റെ കാര്യത്തിലെങ്കിലും കോണു്ഗ്രസ്സിനോടുകൂട്ടുകൂടാ൯പോയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഫാസ്സിസ്സു്റ്റുപാ൪ട്ടിയുടെ പാളയത്തിലെത്തി. തലക്കുവെളിവുള്ള ഒരു പാ൪ട്ടിയാണെങ്കിലു് ഇതിലു് എത്രയോ പിള൪പ്പി൯റ്റെയും കൂട്ടപ്പുറത്താക്കലി൯റ്റെയും കാലംകഴിഞ്ഞു! ഇവിടെയാകട്ടേ ഈ നടപടികളു്മുഴുവ൯ ശരിവെച്ചു് പിണറായി വിജയ൯ ചെയ്യുന്നതെല്ലാം കൊറിയയിലെ കിമ്മിനെപ്പോലെ കമ്മ്യൂണിസവും മാ൪കു്സ്സിസവുമാണെന്നംഗീകരിച്ചു് അയാളുടെ വഴിപിഴച്ചചുവടുകളു്നോക്കി പുറകേനടന്നു് അധികാരംനുണയുന്നു!!

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കാലത്തിനൊത്തു് വള൪ന്നില്ലെന്നു് ഇനിയാ൪ക്കും പറയാനാവില്ല. കേരളത്തിലുടനീളം ചില്ലറക്കൈക്കൂലിയും കോഴയും ഭരണതലത്തിലു് മന്ത്രിതലത്തിലു് ഏതാനുംകോടിരൂപകളുടെമാത്രം അഴിമതിയുംകൊണു്ടു് സഖാക്കളു്നടന്നിരുന്നിടത്തുനിന്നും ശതകോടിക്കണക്കിനുരൂപയുടെ മയക്കുമരുന്നുകച്ചവടവും സ്വ൪ണ്ണക്കള്ളക്കടത്തും സഹസ്രകോടിക്കണക്കിനുരൂപയുടെ നിയമവിരുദ്ധപണമിടപാടുകളും ലോകംമുഴുവ൯ചെന്നു് നടത്തുന്നിടത്തേക്കു് 2016ലു് പെട്ടെന്നു് പാ൪ട്ടിവള൪ന്നു. അതുകൊണു്ടു് ആവ൪ഷമുണു്ടാകേണു്ടിയിരുന്നരീതിയിലു് പാ൪ട്ടിപിള൪ന്നില്ല.

10

പണു്ടു് തിരുട൯മാരെപ്പുറത്താക്കി സത്യസന്ധ൯മാരെ നിലനി൪ത്തിയിരുന്നിടത്തുനിന്നും പാ൪ട്ടി കേരളത്തിലെ അതുവരെയുള്ള ഏറ്റവുംവലിയ 364കോടിയുടെ അഴിമതിക്കേസ്സി൯റ്റെ ഉടമയായ പിണറായി വിജയനെപ്പോലുള്ള അധികാരമോഹികളും ത൯കാര്യംനോക്കികളും പണക്കാരെവിടെയുണു്ടോ അവിടെച്ചെന്നു് ദാസൃംകിടന്നു് കരാറുണു്ടാക്കുന്ന അവസരവാദികളുമായ തിരുട൯മാരെക്കൊണു്ടുനിറഞ്ഞപ്പോളു് ഒടുവിലൊടുവിലു് സത്യസന്ധ൯മാരെ പുറത്താക്കി തിരുട൯മാരെ നിലനി൪ത്തിത്തുടങ്ങി. പാ൪ട്ടി കാലത്തിനൊത്തു് മാറിയില്ലെന്നു് ഇനി ആ൪ക്കെങ്കിലും പറയാനൊക്കുമോ? അമ്പലത്തിലു്പ്പോയാലു്, പള്ളിയിലു്പ്പോയാലു് പുറത്താക്കിയിരുന്നു, ഇന്നു് അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മിറ്റിയും പിടിച്ചെടുക്കാ൯ പാ൪ട്ടി സ൪ക്കുലറുകളയക്കുന്നു അണികളിലോട്ടു്. ദൈവത്തി൯റ്റെപേരിലു് നിയമസഭയിലു് എമ്മെല്ലേ സത്യപ്രതിജ്ഞയെടുത്താലു് അപ്പോളു് നടപടിയായിരുന്നു, ഇപ്പോളു് പള്ളീലച്ച൯മാ൪പറഞ്ഞവ൪ക്കുനോക്കി സ്ഥാനാ൪ത്ഥിത്വംനലു്കി പള്ളി വിജയിപ്പിച്ചു് പള്ളിയെക്കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നവ൪ ദൈവനാമത്തിലു് സത്യപ്പ്രതിജ്ഞചെയു്താലു് ഉട൯ സംസ്ഥാനത്തു് പാ൪ട്ടിയുടെ മന്ത്രിയാക്കുന്നു.

11

പള്ളിക്കാരെക്കൂടെക്കൂട്ടി തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കണമെന്നുപറഞ്ഞതിനാണു്, പാ൪ട്ടിയിലു് അങ്ങനെയൊരു ബദലു്രേഖയവതരിപ്പിച്ചതിനാണു്, ഇന്നുള്ള പീറകളെയപേക്ഷിച്ചു് എന്തുകൊണു്ടും പാ൪ട്ടിയുടെ ഉന്നതനേതാക്കളായിരുന്ന സഖാക്കളു് ചാത്തുണ്ണിമാസ്സു്റ്ററെയും സി. കെ. ചക്രപാണിയെയും സി. പി. മൂസ്സാ൯കുട്ടിയെയും പ്രൊഫ. എം. ആ൪. ചന്ദ്രശേഖരനെയും എം. വി. രാഘവനെയും പാട്യം രാജനെയും പാ൪ട്ടിയിലു്നിന്നും പുറത്താക്കിയതു്. പള്ളീലച്ച൯മാരുടെമുമ്പിലു് മുട്ടിലിഴഞ്ഞു് ഗവണു്മെ൯റ്റുണു്ടാക്കിയ പിണറായി വിജയനെ എന്തുകൊണു്ടാണെടോ സംസ്ഥാനക്കമ്മിറ്റീ പുറത്താക്കാത്തതു്? പിരിച്ചുവിടാത്തതു്? അതി൯റ്റെ കാരണമാണു്, മയക്കുമരുന്നുകച്ചവടത്തിലൂടെയും സ്വ൪ണ്ണക്കള്ളക്കടത്തിലൂടെയും ഡോള൪ക്കടത്തിലൂടെയും ലോകംമുഴുവ൯ പടകളെയഴിച്ചുവിട്ടു് പിണറായി വിജയ൯ പണമുണു്ടാക്കിക്കൊണു്ടുവന്നു് നക്കാ൯കൊടുക്കുന്നതുകൊണു്ടു് പള്ളീലച്ച൯മാരുടെമുമ്പിലു് മുട്ടിലിഴയുന്ന പിണറായി വിജയനെ പുറത്താക്കുന്നില്ല, അതുപോലെപണമുണു്ടാക്കിക്കൊണു്ടുവന്നു് നക്കാ൯കൊടുത്തിരുന്നെങ്കിലു് ആപ്പറഞ്ഞ സമുന്നതനേതാക്ക൯മാരെയും പുറത്താക്കുമായിരുന്നില്ല, അതുപോലെ പണമുണു്ടാക്കാ൯ തടസ്സമാകുമെന്നുകണു്ടതുകൊണു്ടാണു് കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നു് ഗവണു്മെ൯റ്റുണു്ടാക്കാതിരിക്കാനായി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം പൊളിച്ചതു്.

12

അധികാരത്തിനും വോട്ടിനുംവേണു്ടി പിണറായി വിജയനും സംസ്ഥാനക്കമ്മിറ്റിസംഘവും പള്ളിയുടെ കാലുനക്കാ൯പോയതി൯റ്റെ ദുരനുഭവമാണു് ഇതു്. അധികാരത്തിനുവേണു്ടി ആരുടെകാലുംനക്കുമെന്ന ദുരവസ്ഥയിലേക്കു് പാ൪ട്ടിവീണപ്പോളു് സംസ്ഥാനംമുതലു് കേന്ദ്രംവരെ നട്ടെല്ലും നാക്കുമില്ലാത്ത പാ൪ട്ടിനേതൃത്വം എന്തുചെയ്യുകയായിരുന്നു? ഇപ്പോളു് എന്തുചെയ്യുന്നു? ആരെയൊക്കെ അകറ്റിനി൪ത്തണമെന്നും സൂക്ഷിക്കണമെന്നും പാ൪ട്ടിസിദ്ധാന്തംപറഞ്ഞോ അവരൊക്കെയാണിപ്പോളു് പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും മേളിലിരിക്കുന്നതു്. ആത്മനിന്ദ അഹങ്കാരത്തിലൊളിപ്പിച്ചുനടക്കുന്നവ൯മാ൪ ചെങ്കൊടിയുംപിടിച്ചു് ഇങ്ക്വിലാബുവിളിച്ചാലു് എന്തുചെങ്കൊടി, എന്തു് ഇങ്ക്വിലാബു്?

അതേ സഖാക്കളെ... അ൯റ്റാ൪ട്ടിക്കയിലെപ്പോലെ ഒരു കൊച്ചു് കാറ്റുവീശിയാലോ ആരെങ്കിലും അറിയാതെയൊന്നു് ശ്വാസംവിട്ടുപോയാലോ എവിടെയെങ്കിലുമൊരു മഞ്ഞുമലയിടിഞ്ഞുവീണു് പുതിയൊരുതരം അഴിമതിയിടപാടും രീതിയുംകൂടി പുറത്തുവന്നു് പുതിയൊരന്വേഷണവും പുതിയൊരു കേന്ദ്രകുറ്റാന്വേഷണയേജ൯സ്സിയുംകൂടി കേരളത്തിലു്വരുന്ന ഒരു ക്രിട്ടിക്കലു് പരിസ്ഥിതിയാണു് ഈ പാ൪ട്ടിയിലിപ്പോളു് കേരളത്തിലു്!

Written and first published on: 30 November 2020







No comments:

Post a Comment