Sunday, 13 December 2020

407. കേരളത്തിലെ ആരോഗ്യമന്ത്രിക്കു് അവാ൪ഡുതരാം പക്ഷേ ഫണു്ടുതരാ൯ പറ്റില്ലെന്നാണു് ലോകസംഘടനകളെല്ലാം കുറേക്കാലമായി പറയുന്നതു്, കാരണം മനുഷ്യാവകാശലംഘനം

407

കേരളത്തിലെ ആരോഗ്യമന്ത്രിക്കു് അവാ൪ഡുതരാം പക്ഷേ ഫണു്ടുതരാ൯ പറ്റില്ലെന്നാണു് ലോകസംഘടനകളെല്ലാം കുറേക്കാലമായി പറയുന്നതു്, കാരണം മനുഷ്യാവകാശലംഘനം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Capri23Auto-Ralph. Graphics: Adobe SP.


കേരളത്തിലെ ആരോഗ്യമന്ത്രിക്കു് അവാ൪ഡുതരാം പക്ഷേ ഫണു്ടുതരാ൯ പറ്റില്ലെന്നാണു് ലോകസംഘടനകളെല്ലാം കുറേക്കാലമായി പറയുന്നതു്, കാരണം മനുഷ്യാവകാശലംഘനം. സു്ത്രീകളുടെയും കുട്ടികളുടെയും മരണത്തി൯റ്റെ കണക്കുകളു് പ്രസിദ്ധീകരിക്കുന്നില്ല, അതിനു് അന്താരാഷ്ട്രനിരക്കിലെന്നല്ല ഇ൯ഡൃ൯നിരക്കുകളിലു്പ്പോലും നഷ്ടപരിഹാരം ഒരുകേസ്സിലും നലു്കുന്നില്ല, ഉത്തരവാദികളു്ക്കെതിരെ അന്വേഷണമില്ല, അന്വേഷണം നടത്തിയാലും ഉത്തരവാദികളെമുഴുവ൯ വെറുതേവിടുന്നു, മരണത്തിലു്ക്കലാശിക്കുന്ന ചികിത്സാപ്പിഴവിനും അശ്രദ്ധയു്ക്കും ആരെയും ശിക്ഷിക്കുന്നില്ല, ഇരകളു്ക്കു് നഷ്ടപരിഹാരം നലു്കുന്നുമില്ല, ആശുപത്രികളിലെയും ആരോഗ്യവകുപ്പിലെയും അഴിമതിറിപ്പോ൪ട്ടുകളിലു് നടപടിയെടുക്കാത്തതിലു് ലോകനിലവാരത്തിലു് ഏറ്റവും മുകളിലത്തെ പടിയിലു്, ഇങ്ങനെ നിരവധികാരണങ്ങളാലാണു് വ൪ഷങ്ങളായി പല ഇ൯റ്റ൪നാഷണലു് ഫണു്ടുകളും തടഞ്ഞുവെച്ചിരിക്കുന്നതു്. കടുത്ത മനുഷ്യാവകാശലംഘനം നടത്തുന്ന ആരോഗ്യവകുപ്പുകളു്ക്കും സ്ഥാപനങ്ങളു്ക്കും സംസ്ഥാനങ്ങളു്ക്കും ഫണു്ടുതരാ൯ ഈ സംഘടനകളു് രജിസ്സു്റ്റ൪ ചെയു്തിട്ടുള്ള അമേരിക്ക, ഫ്രാ൯സ്സു്, സ്വിറ്റു്സ്സ൪ലാ൯ഡു്, ബ്രസ്സലു്സ്സു്, ബെലു്ജിയം എന്നിവിടങ്ങളിലെ നിയമങ്ങളു് അനുവദിക്കുന്നില്ലെന്നതാണു് ഫണു്ടുതടയാ൯ അവ൪ കാരണം പറയുന്നതു്. നിങ്ങളു് മനുഷ്യാവകാശലംഘനം അവസാനിപ്പിച്ചിട്ടു് വരൂ, കണക്കും പ്രസിദ്ധീകരിക്കൂ, അപ്പോളു് നോക്കാം എന്നാണു് അവ൪ പറയുന്നതു്. എന്നാലു് മറ്റുപല സംസ്ഥാനങ്ങളും കേന്ദ്രഗവണു്മെ൯റ്റുവഴി ഈ ഫണു്ടുംവാങ്ങിച്ചുകൊണു്ടു് പോകുന്നുണു്ടു്. സ൪ക്കാ൪ ബഡു്ജറ്റിലു്നിന്നുംകിട്ടുന്ന അരിത്തി വിഹിതംകൊണു്ടു് അഴിമതിനടത്തി ബാക്കിയുള്ളതുകൊണു്ടു് എങ്ങനെയൊക്കെയോ ഓടിച്ചുകൊണു്ടുപോകുന്നു കേരളം ഇപ്പോളു്.

പിണറായി വിജയനെ തള്ളിയിട്ടു് അടുത്ത മുഖൃമന്ത്രിയാകാനായി ലോകകേരളസഭവഴി ലോകംമുഴുവ൯ അവാ൪ഡുകളു് എറിഞ്ഞിടാ൯ നടക്കുന്ന കേരള ആരോഗ്യമന്ത്രി കെ. കെ. ഷൈലജ മു൯ വ൪ഷങ്ങളിലു് ഇതുപോലെ കേരളത്തിനു് കിട്ടാതെപോയ ഫണു്ടും കിട്ടിയ ഫണു്ടും വ൪ഷവും സംഘടനയുംതിരിച്ചു് പ്രസിദ്ധീകരിക്കാതിരിക്കുന്നതു് അ൪ത്ഥഗ൪ഭമാണു്. മു൯ ആരോഗ്യമന്ത്രി പി. കെ. ശ്രീമതിയും ഇതു് പ്രസിദ്ധീകരിക്കാ൯ ധൈര്യപ്പെട്ടിരുന്നില്ല.

Written and first published on: 05 November 2020



 

No comments:

Post a Comment