കരിനിയമം പാസ്സാക്കുന്ന ഇടതുമുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗംനടത്തി വോട്ടുവാങ്ങിക്കുകയും സിനിമകാണിക്കുകയും ചെയ്യുമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Pexels. Graphics: Adobe SP.
കരിനിയമം പാസ്സാക്കുന്ന ഇടതു(?)മുന്നണിക്കു് ഇനിയൊരിക്കലും വോട്ടുചെയ്യില്ലെന്നും ആമയെന്ന സംഘടനയിലെ ആരുടേയും സിനിമയിനി കാണില്ലെന്നും കേരളം തീരുമാനിച്ചാലു് എന്തുചെയ്യും? ബലപ്പ്രയോഗം നടത്തി വോട്ടുവാങ്ങിക്കുകയും ബലമായിപ്പിടിച്ചുകൊണു്ടുപോയിത്തന്നെ സിനിമകാണിക്കുകയും ചെയ്യുമോ? ജനങ്ങളുടെ അഭിപ്രായപ്പ്രകടസ്സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും സു്ത്രീസുരക്ഷയെയും അവരെയാക്രമിക്കുന്നവരെയും വിട൯മാരുടെയും മയക്കുമരുന്നടിക്കാരുടെയും അവകാശങ്ങളു് സംരക്ഷിക്കുന്നതിനെയുമൊക്കെസ്സംബന്ധിച്ചു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനുള്ള പിന്തിരിപ്പ൯ ജനവിരുദ്ധനയങ്ങളുടെ ഒരു എകു്സ്സു്റ്റെ൯ഷ൯ തന്നെയല്ലേ ആപ്പാ൪ട്ടിയുടെ ചാനലു്ച്ചെയ൪മാനും രണു്ടു് എമ്മെല്ലേമാരും നയിക്കുന്ന അസ്സോസിയേഷ൯ ഓഫു് മലയാളം മൂവീ ആ൪ട്ടിസ്സു്റ്റു്സു് എന്ന, പേരിലു്മാത്രമല്ല നടപടികളെടുക്കുന്നതിലും അതായ, ആ ആമസംഘടനയു്ക്കുമുള്ളതു്? ഈ വോട്ടുകിട്ടിയാലല്ലേ ഇനി ഭരിക്കൂ, അടുത്തഗവണു്മെ൯റ്റുവന്നു് അഴിമതിക്കേസ്സെടുക്കുന്നതിലു്നിന്നു് രക്ഷപ്പെടൂ? ജനം തീയേറ്ററിലു്ക്കയറി സിനിമകണു്ടാലല്ലേ പെട്ടിയിലു് പൈസ്സവന്നുനിറയൂ... ഒരുകൊല്ലം ഒരു തീയേറ്ററിലും കയറാതെ വീട്ടിലിരുന്ന ജനങ്ങളു്ക്കു് ഒരു പത്തുകൊല്ലം ഒരു തീയേറ്ററിലും പോകണു്ടെന്നു് തീരുമാനിക്കാ൯ എന്തു് വിഷമം? അതുപോലുള്ള രാഷ്ട്രീയതീരുമാനങ്ങളെടുക്കാനും എന്തുവിഷമം? പക്ഷേ താരങ്ങളു് അതോടെ ഒന്നുമല്ലാതായി തറയിലു്വീഴും, അതുപോലെ കുറേ മന്ത്രിമാരും മു൯മന്ത്രിമാരും നേതാക്കളും. ഉറച്ച തീരുമാനങ്ങളെടുക്കുന്ന ജനങ്ങളാണു് അവ൪ക്കാവശ്യമുള്ള ഒരു ഭരണം സൃഷ്ടിക്കുന്നതു്. അവരാണു് ജനാധിപത്യത്തെ നിലനി൪ത്തുന്നതു്, ഒരു രാഷ്ട്രത്തെ മുന്നോട്ടുകൊണു്ടുപോകുന്നതു്, അല്ലാതെ കുറേ മന്ത്രിമാരും മുഖ്യമന്ത്രിമാരും നേതാക്കളും സിനിമാതാരങ്ങളുമല്ല. രാഷ്ട്രീയത്തിലെയും സിനിമയിലെയും പല നക്ഷത്രങ്ങളും ഒന്നുമല്ലാതായി താഴെവീണ മണ്ണാണു് കേരളത്തിലേതു്. അല്ലെങ്കിലു് അതോടെ ചായക്കടയോ മീ൯കടയോ തുണിക്കടയോ പോയിത്തുടങ്ങും ജീവിക്കാ൯. അതായതു്, ജനങ്ങളുടെ പൈസ്സകൊണു്ടല്ലാതെ ജോലിചെയു്തു് ജീവിക്കേണു്ടിവരും അതിനുള്ള കഴിവുണു്ടെങ്കിലു്. അഭിനയം ഒരു തൊഴിലായി ഇനിയൊരുപാടുകാലം ഇതേപോലെ കേരളത്തിലു് നിലനിലു്ക്കില്ലെന്നു് മനസ്സിലാക്കേണു്ടവരെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു. അതിപ്പോഴുമിനി മനസ്സിലാക്കാത്തവ൪ പിണറായി വിജയനെപ്പോലെ വളരെക്കുറച്ചുപേരേയുള്ളൂ. ഈ നട൯മാരൊക്കെയിപ്പോളു് തിരിഞ്ഞുനോക്കുമ്പോളു് പുറകിലു് ആരെയും കാണുന്നില്ല, പണു്ടു് വല്ല തുട്ടുകളും എറിഞ്ഞുകൊടുത്തിട്ടുള്ളവരല്ലാതെ, ബാക്കിയുള്ളതിലു്നിന്നുംകൂടി ഇനിയും എന്തെങ്കിലും കിട്ടുമെന്നുള്ള പ്രതീക്ഷയിലു് പുറകേനടക്കുന്നവരല്ലാതെ. തട്ടുകടയുള്ളിടത്തു് സിനിമാക്കാര൯റ്റെ പുട്ടുകടയിലു് ആരുകേറും?
Written and first published on: 23 November 2020
No comments:
Post a Comment