415
ലോകത്തവശേഷിക്കുന്ന ആ രണു്ടു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും മരണമണി
മുഴങ്ങുന്നതിനുപകരമായിരിക്കണം നരേന്ദ്രമോദി ഇ൯ഡൃയിലെ ക൪ഷകരുടെ മരണമണി
മുഴക്കിയതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
1
കൃഷി ഒരു സംസ്ഥാനവിഷയമായിരിക്കേ കാ൪ഷികമേഖലയിലു് വമ്പിച്ച മാറ്റങ്ങളു് ദ്രുതഗതിയിലുണു്ടാക്കുന്ന കേന്ദ്രനിയമങ്ങളു് മൂന്നെണ്ണം ഒറ്റയടിക്കു് എന്തിനുണു്ടാക്കിയെന്നാണു് നരേന്ദ്രമോദി ഏറ്റവുമാദ്യം മറുപടിപറയേണു്ടതു്. മുപ്പതുസംസ്ഥാനങ്ങളിലു്പ്പോയി മുഖ്യമന്ത്രിമാരുടെയടുക്കലു് റിലയ൯സ്സും അദാനിയും തങ്ങളു്ക്കു് കാ൪ഷികവിപണി പിടിച്ചടക്കാനും സാവധാനം ഇരുപത്തഞു്ചുവ൪ഷംകൊണു്ടു് ഉണു്ടാക്കാവുന്ന പണം ഒറ്റവ൪ഷംകൊണു്ടുണു്ടാക്കാനുള്ള നിയമമുണു്ടാക്കിക്കിട്ടാ൯ മുപ്പതിടത്തു് റീട്ടെയിലായി കൈക്കൂലികൊടുത്തു് മൂന്നോനാലോകൊല്ലം നടക്കേണു്ടിടത്തു് പ്രധാനമന്ത്രിക്കു് ഒറ്റയടിക്കു് ഒരാളു്ക്കുമാത്രം ഹോളു്സ്സെയിലായി കൈക്കൂലികൊടുത്തു് ഒരാഴു്ചകൊണു്ടു് ഒറ്റയടിക്കു് മൂന്നുനിയമങ്ങളു് കേന്ദ്രത്തിലു്നിന്നുതന്നെ പാസ്സാക്കിച്ചെടുത്തു എന്നല്ലേ ജനങ്ങളു് മനസിലാക്കേണു്ടതു്? പ്രധാനമന്ത്രിക്കോ പാ൪ട്ടിക്കോ ഈ തുക നലു്കിയെന്നോ പ്രധാനമന്ത്രിക്കോ പാ൪ട്ടിക്കോ മുമ്പുനലു്കിയ സേവനങ്ങളുടെ വിലയിലു്നിന്നും ഈ തുക കുറച്ചുവെന്നോ മനസ്സിലാക്കാം. മുപ്പതിടത്തു് ആയിരംകോടിവീതംമുടക്കി മൂന്നുംനാലും വ൪ഷങ്ങളു് നിയമമുണു്ടാക്കിക്കിട്ടാനും പണംകൊണു്ടുവന്നുകിട്ടാനും കാത്തിരിക്കുന്നതിനുപകരം അമ്പതിനായിരംകോടിമുടക്കി ഒരാഴു്ചകൊണു്ടു് ആവശ്യമുള്ള മുഴുവ൯ നിയമങ്ങളും ഒറ്റയടിക്കു് ഉണു്ടാക്കിയെടുക്കാ൯ ഏതു് കോ൪പ്പറേറ്റു് കമ്പനിയും തയാറാവും, ഇ൯ഡൃയിലെ ഏതു് രാഷ്ട്രീയപ്പാ൪ട്ടിയും ഗവണു്മെ൯റ്റും വഴങ്ങും. ഈ നിയമങ്ങളു് ചത്താലും പി൯വലിക്കില്ലെന്നു് നരേന്ദ്രമോദി ആവ൪ത്തിക്കുന്നതിന൪ത്ഥം ഈ നിയമങ്ങളു് ഉട൯ നിലവിലായി ഒറ്റവ൪ഷത്തിനകം ആ പണം തങ്ങളുടെ കോഫറുകളിലു് വന്നുകയറിയില്ലെങ്കിലു് ആന്തരികസാമ്പത്തികപ്പ്രശു്നങ്ങളു്കാരണം ഈ രണു്ടു് കോ൪പ്പറേറ്റുകളും തകരാ൯പോകുന്നുവെന്നാണു്. അത്ര മോശമായിരിക്കണം ആ കോ൪പ്പറേറ്റുകളു്ക്കകത്തെ സ്ഥിതി. ലോകത്തവശേഷിക്കുന്ന ആ രണു്ടു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും മരണമണി മുഴങ്ങുന്നതിനുപകരമായിരിക്കണം നരേന്ദ്രമോദി ഇ൯ഡൃയിലെ ക൪ഷകരുടെ മരണമണി മുഴക്കിയതു്.
2
രാജ്യത്തെ ക൪ഷകരെ ബാധിക്കുന്ന മൂന്നുനിയമങ്ങളു് ക൪ഷകരോടു് ചോദിക്കാതെ, ഭരണഘടനാവിരുദ്ധമായി, കൊറോണാഭീതിയിലു്ക്കിടക്കുന്നൊരു രാജ്യത്തു് പ്രതിഷേധമുയരുകയില്ലെന്നു് മു൯കൂട്ടിയറിഞ്ഞുകൊണു്ടു്, പാ൪ലമെ൯റ്റിലു് ച൪ച്ചപോലുമനുവദിക്കാതെ പ്രതിപക്ഷാംഗങ്ങളെ അറസ്സു്റ്റുചെയു്തുനീക്കിക്കൊണു്ടു്, രേഖാമൂലമായ വോട്ടിനുപകരം ശബ്ദവോട്ടൊടെ, ഒന്നിനുപുറകേയൊന്നായി ദ്രുതഗതിയിലു് പാസ്സാക്കിയെടുത്തതു് തെളിയിച്ചതു്, ഇതുണു്ടായില്ലെങ്കിലു് പഴയ റിലയ൯സ്സു് ഗ്രൂപ്പിനെപ്പോലെ സാമ്പത്തികപ്പ്രശു്നങ്ങളാലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സും മിക്കവാറും അദാനി ഗ്രൂപ്പും തകരുമായിരുന്നുവെന്നും, ഇന്ത്യയിലെ കാ൪ഷികക്കമ്പോളത്തി൯റ്റെ കുത്തകകൂടി ഒറ്റയടിക്കുകിട്ടാതെ അവ൪ രക്ഷപ്പെടുമായിരുന്നില്ലെന്നും, നരേന്ദ്രമോദിയെ അവരാണു് പ്രധാനമന്ത്രിയാക്കിയതെന്നുമാണു്. 2020 ഫെബ്രുവരി പതിന്നാലിലെ റിപ്പോ൪ട്ടുകളു്പ്രകാരം മൂന്നു് ചൈനീസ്സു് ബാങ്കുകളുമായുള്ള ത൪ക്കപരിഹാരത്തിനു് നൂറുദശലക്ഷം പൗണു്ടു് മാറ്റിവെക്കാനുള്ള ലണു്ട൯ കോടതിയുടെ നി൪ദ്ദേശത്തിനു് ഇതുപോലെമുമ്പു് പൊളിഞ്ഞുപോയ റിലയ൯സ്സു് ഗ്രൂപ്പി൯റ്റെ ചെയ൪മാ൯ അനി൯ അംബാനി നലു്കിയ മറുപടി ‘ത൯റ്റെ ബാധ്യതകളുമായി താരതമ്യം ചെയ്യുമ്പോളു് ത൯റ്റെ ആസു്തി സീറോ ആണെ’ന്നാണു്. ടാറ്റ, ബി൪ള, ഗോയങ്ക മുതലായ ഇന്ത്യയിലെ പഴയപണക്കാരൊന്നും അതിനുള്ള നിലവാരമില്ലാത്തതുകൊണു്ടു് അടുപ്പിക്കാതെ റിലയ൯സ്സുമുതലായ പുത്ത൯പണക്കാരുടെ പുറകേപോയ പ്രധാനമന്ത്രിമാ൪ക്കു് പറ്റുന്നതുതന്നെയാണു് നരേന്ദ്രമോദിക്കു് സംഭവിച്ചതു്- രാജ്യത്തെ ജനങ്ങളുടെ കോപവും പ്രതികാരവും ഏറ്റുവാങ്ങിക്കൊണു്ടു് ചത്ത റിലയ൯സ്സിനെ തോളിലെടുത്തുപിടിച്ചുകൊണു്ടു് നിലു്ക്കേണു്ട അവസ്ഥ!
Written and first published on: 13 December 2020
No comments:
Post a Comment