396
സാമ്പത്തികക്കുറ്റവാളികളു്ക്കു് ഒളിവിലു്ക്കഴിയാനുള്ള സ്ഥലമാണോ തിരുവനന്തപുരം മെഡിക്കലു്ക്കോളേജെന്നു് ആരോഗൃമന്ത്രി കെ കെ ഷൈലജ പറയണം
പി. എസ്സു്. രമേശു് ചന്ദ്ര൯
1
സാമ്പത്തികക്കുറ്റവാളികളു്ക്കു് ഒളിവിലു്ക്കഴിയാനുള്ള സ്ഥലമാണോ തിരുവനന്തപുരം മെഡിക്കലു്ക്കോളേജെന്നു് ആരോഗൃമന്ത്രി കെ കെ ഷൈലജ പറയണം. കുറ്റവാളികളു്ക്കു് അന്വേഷണയുദ്യോഗസ്ഥ൯മാരിലു്നിന്നും ചോദ്യംചെയ്യലിലു്നിന്നും അറസ്സു്റ്റിലു്നിന്നും രക്ഷപ്പെട്ടു് ഒളിവിലു്ക്കഴിയാനുള്ള സ്ഥലമല്ല മെഡിക്കലു്ക്കോളേജാശുപത്രികളു്. കെ. കെ. ഷൈലജ ആരോഗ്യമന്ത്രിയായതിലു്പ്പിന്നെ ഇങ്ങനെ മെഡിക്കലു്കോളേജിലു് അഭയംതേടുന്ന വ൯കുറ്റവാളികളുടെയും അഭയാ൪ത്ഥികളുടെയും എണ്ണം കുതിച്ചുയ൪ന്നിരിക്കുകയാണു്. മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯ 2020 ജൂലായു് 11ലെ പ്രസു്താവനയിലു് പറഞ്ഞപോലെ 'കുറ്റവാളികളുടെ കൂട്ടുകാരി'യാണോ കെ. കെ. ഷൈലജ, അതോ കേരളത്തിലെ ആരോഗ്യമന്ത്രിയാണോ?
സാമ്പത്തികത്തട്ടിപ്പുകളു്ക്കും സ്വ൪ണ്ണക്കള്ളക്കടത്തിനും ഉട൯ അറസ്സു്റ്റിലാകുമെന്നുഭയന്ന എം. ശിവശങ്ക൪ എന്ന ഐയ്യേയെസ്സുദ്യോഗസ്ഥ൯- അതായതു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ഓഫീസ്സിലെ പ്രി൯സിപ്പലു് സെക്രട്ടറിയും ഐ. ടി. സെക്രട്ടറിയുമായ ആളു്- ഓടി തിരുവനന്തപുരം മെഡിക്കലു്ക്കോളേജാശുപത്രിയിലു് ചെന്നുകിടന്നു. 2020 നവംബറിലാണിതുണു്ടായതു്. അയാളു്ക്കു് മെഡിക്കലു്ക്കോളേജിലെന്നല്ല ഒരു താലൂക്കു് ഹെഡുക്വാ൪ട്ടേഴു്സ്സു് ആശുപതിയിലു്പ്പോലും കിടക്കാനുള്ള യാതൊരു അസുഖവുമുണു്ടായിരുന്നില്ലെന്നു് പിന്നാലെ വെളിവായി. അയാളെ അവ൪ അവിടെ ആശുപത്രിക്കിടക്കയിലു്ത്തന്നെ അറസ്സു്റ്റുചെയ്യുകയുംചെയു്തു, രാജ്യവിരുദ്ധമായ കുറ്റങ്ങളു്ക്കു് പ്രതിചേ൪ക്കപ്പെടുകയുംചെയു്തു, തടവിലു്ക്കഴിയുകയുമാണു്. ഈ അറസ്സു്റ്റും പ്രതിചേ൪ക്കലും തടവും ഒഴിവാക്കാനായിരുന്നു, അല്ലെങ്കിലു് നീട്ടിവെയു്ക്കാനായിരുന്നു, അയാളു് മെഡിക്കലു്ക്കോളേജിലു്ച്ചെന്നുകിടന്നതെന്നു് കേരളത്തിലെ മുഴുവ൯ ജനങ്ങളു്ക്കും ബോധൃമായി. അല്ലെങ്കിലു് അയാളുടെ കാഷ്വാലിറ്റിമുതലു് ഡിസ്സു്ച്ചാ൪ജ്ജുവരെയുള്ള മുഴുവ൯ ചാ൪ട്ടുകളും പരിശോധനാറിപ്പോ൪ട്ടുകളും ആരോഗ്യവകുപ്പു് പുറത്തുവിടാത്തതെന്തു്, ലോകത്തെ ഏതു് വിദഗു്ദ്ധരെക്കൊണു്ടും ഓണു്ലൈനായവ പരിശോധിക്കാനും, അവിടത്തെ ചികിത്സ ആവശ്യമുണു്ടായിരുന്നു എന്നുള്ള അഡു്മിഷ൯ റെഫറ൯സ്സു് സത്യസന്ധമായിരുന്നോ എന്നു് വിധിയെഴുതാനുമായി?
2
2020 നവംബറിലു്ത്തന്നെ സി. എം. രവീന്ദ്രനെന്ന മറ്റൊരു വ്യക്തി, അതായതു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റെതന്നെ ഓഫീസ്സിലെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിയും മുപ്പതുവ൪ഷമായി മുഴുവ൯ പാ൪ട്ടിമന്ത്രിമാരുടെയും പേഴു്സ്സണലു് സു്റ്റാഫിലു് തട൪ന്നുവരുന്നയാളും, കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് ചോദ്യംചെയ്യലിനു് ഹാജരാകാ൯ നോട്ടീസ്സുനലു്കിയപ്പോളു്ത്തന്നെ തിരുവനന്തപുരം മെഡിക്കലു്ക്കോളേജാശുപത്രിയിലു്ച്ചെന്നുകിടന്നു. കൊറോണാബാധിച്ചെന്നു് അയാളുപറയുന്നുവെങ്കിലും, അതിനാണു് അയാളവിടെ ദിവസങ്ങളോളം കിടന്നതെന്നു് അയാളുതന്നെ അന്വേഷണയേജ൯സ്സിയെ അറിയിച്ചുവെങ്കിലും, അയാളുടെ വാക്കുകളല്ലാതെ അതിനു് വിശ്വസനീയമായ തെളിവൊന്നുമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് ജോലിചെയു്തിരുന്ന ഇയാളുടെ ഈ പറയപ്പെടുന്ന അസുഖബാധയെത്തുട൪ന്നു് നിലവിലുള്ള കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ കൊറോണാപ്പ്രോട്ടോക്കോളുകളനുസരിച്ചു് നി൪ബ്ബന്ധ ക്വാറ൯റ്റൈനിലു്പ്പോകേണു്ടിയിരുന്ന മുഖ്യമന്ത്രി പോയിട്ടില്ല, മറ്റുള്ളവരിലു്നിന്നും സ്വയം ഐസ്സൊലേറ്റുചെയ്യുകയും ഉണു്ടായിട്ടില്ല. ഇയാളുടേതു് കള്ളക്കൊറോണായായിരുന്നെന്നു് അതിലു്നിന്നുതന്നെ വ്യക്തമായി. രണു്ടാഴു്ച ഇയാളെ മെഡിക്കലു്ക്കോളേജിലു് വെച്ചുപൊറുപ്പിച്ചതു് അന്വേഷണച്ചോദ്യംചെയ്യലു് നീട്ടിവെയു്പ്പിക്കാനുള്ള ആരോഗ്യവകുപ്പി൯റ്റെയും മെഡിക്കലു്ക്കോളേജധികൃതരുടെയും സഹായംചെയ്യലായിരുന്നുവെന്നു് തെളിഞ്ഞു. അതുകഴിഞ്ഞു് അയാളു് പുറത്തിറങ്ങിയയുട൯ എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് വീണു്ടും ചോദ്യംചെയ്യലു് നോട്ടീസ്സുനലു്കിയപ്പോളു് അയാളു് വീണു്ടും മെഡിക്കലു്ക്കോളേജിലു്ച്ചെന്നുകിടന്നു. ഇതി൯റ്റെയൊക്കെ അ൪ത്ഥമാണു് പരിശോധിക്കപ്പെടേണു്ടതും ആരോഗൃവകുപ്പുമന്ത്രി ഷൈലജയും ആരോഗ്യവകുപ്പു് മെഡിക്കലു് എഡ്യൂക്കേഷ൯ വിഭാഗം ഡയറക്ടറും വിശദീകരിക്കേണു്ടതും. ഏതുപട്ടിക്കും എപ്പോളു്വേണമെങ്കിലും കേറിയിറങ്ങിനിരങ്ങാനായി ഗവണു്മെ൯റ്റുമെഡിക്കലു്ക്കോളേജി൯റ്റെ വാതിലുകളു് ആരോഗ്യമന്ത്രി എപ്പോഴും തുറന്നിട്ടിരിക്കുകയാണോയെന്നു് ജനങ്ങളു് ചോദിച്ചതിലു് എന്താണത്ഭുതം? അല്ലെങ്കിലു്ത്തന്നെ നായശല്യമില്ലാത്ത ഏതെങ്കിലുമൊരാശുപത്രി കേരളത്തിലിന്നുണു്ടോ?
3
കൊറോണാ വൈറസ്സു്ബാധ ഉണു്ടായോ ഉണു്ടായില്ലേ, ഉണു്ടായെങ്കിലു് അതുകഴിഞ്ഞു് നെഗറ്റീവായോ പോസിറ്റീവായോ എന്ന സ൪ട്ടിഫിക്കറ്റുകളു് വിമാനയാത്രയു്ക്കും വിദേശയാത്രയു്ക്കുംമുതലു് ഹോട്ടലിലു് മുറിയെടുക്കാനും ട്രെയി൯യാത്രയു്ക്കുംവരെ 2020മുതലു് നി൪ബ്ബന്ധമാണു്. ഇയാളു്ക്കു് കൊറോണയോ നിപ്പയോ എബോളയോ മാഗു്ഡിബ൪ഗ്ഗോ എന്തെങ്കിലുമുണു്ടായിരുന്നോ എന്നതെസ്സംബന്ധിച്ചാണെങ്കിലു്, ഇതിനുള്ള കള്ളസ൪ട്ടിഫിക്കറ്റുകളു് പണംവാങ്ങിയും വേണു്ടപ്പെട്ടവ൪ക്കും ക്ലിനിക്കലു് രേഖകളുടെ പി൯ബലത്തിലും അല്ലാതെയും നലു്കുന്ന വ൯സംഘങ്ങളെയും സ്ഥാപനങ്ങളെയുമാണു് ഇവിടെ പിടികൂടിയിരിക്കുന്നതു്. അഴിമതിയിലും കൈക്കൂലിയിലും കുപ്പ്രസിദ്ധമായ കേരളാ ആരോഗ്യവകുപ്പു് ഇതി൯റ്റെ മു൯നിരയിലു്ത്തന്നെ ഉണു്ടാവാതിരിക്കാ൯പറ്റുമോ, പ്രത്യേകിച്ചും ആരോഗ്യവകുപ്പുമന്ത്രിമാരുടെ ആപ്പീസ്സും ഉദ്യോഗസ്ഥ൯മാരുമാണു് ഏറ്റവുംകൂടുതലു് തുകകളു് കൈക്കൂലിവാങ്ങുന്നതും അഴിമതിനടത്തുന്നതുമെന്നുവരുമ്പോളു്? ഒരാഴു്ചകിടക്കാനായി അഞു്ചുലക്ഷമോ പത്തുലക്ഷമോ കൊടുക്കാമെന്നുപറഞ്ഞാലു് ഈ ഡിപ്പാ൪ട്ടുമെ൯റ്റിലു് ആരാണു് കിടത്താത്തതു്? രണു്ടു് ആരോഗ്യവകുപ്പു് ഡയറക്ട൪മാരെയാണു് കേരളം അഴിമതിയു്ക്കു് ഒറ്റയടിക്കു് ജയിലിലിട്ടതെന്നു് മറന്നുപോകരുതു്.
സെക്രട്ടേറിയറ്റിലു് ഓഫീസ്സുള്ള കെ. കെ. ഷൈലജയു്ക്കു് മന്ത്രിയെന്നനിലയിലും എമ്മെല്ലേയെന്നനിലയിലും പാ൪ട്ടിഭാരവാഹിയെന്നനിലയിലും ദീ൪ഘകാലമായി അടുപ്പവും പരിചയവുമുള്ള രണു്ടു് വ്യക്തികളാണു് മുഖ്യമന്ത്രിയുടെ പ്രി൯സിപ്പലു് സെക്രട്ടറിയായ ശിവശങ്കറും മുഖ്യമന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിയായ രവീന്ദ്രനും. ഇവ൪ രണു്ടുപേരുമാണു് മൂന്നാമതൊരാളിനുപുറമേ മുഖ്യമന്ത്രിയെക്കാളുമധികാരത്തോടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി യഥാ൪ത്ഥത്തിലു് സകല ഫയലുകളും നോക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയു്തിരുന്നതു്, മുഖ്യമന്ത്രി പിണറായി വിജയനല്ല, എന്നു് പല അന്വേഷണവേളകളിലും സെക്ക൯ഡറിയായി തെളിഞ്ഞിരുന്നതാണു്. ഇവ൪ രണു്ടുപേരും ഒരേ കേസ്സുകളിലു് കേന്ദ്രയേജ൯സ്സികളുടെ അന്വേഷണം നേരിടുകയും ചോദൃംചെയ്യലിനു് ഹാജരാകാ൯ നോട്ടീസ്സുകിട്ടിയപ്പോളു് സുഖമില്ലെന്നുംപറഞ്ഞോടിപ്പോയി രണു്ടുപേരും ഒന്നിനുപുറകെയൊന്നായി മെഡിക്കലു്ക്കോളേജിലു്ക്കിടക്കുകയും ചെയു്തു. രണു്ടും ഷൈലജയെക്കാളും ഷൈലജയുടെമേലും സ്ഥിരമായി അധികാരങ്ങളു് പ്രയോഗിച്ചവരായിരുന്നു, ഇപ്പോഴുമാണു്. അവ൪ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ മെഡിക്കലു്ക്കോളേജിലു്ക്കയറിക്കിടന്നാലു് തടയാ൯ ഷൈലജയാരാണു്?
4
മുഖ്യമന്ത്രിയുടെയാപ്പീസ്സു് സെക്രട്ടേറിയറ്റിലെ നോ൪ത്തു് ബ്ലോക്കിലാണു്. ആരോഗ്യമന്ത്രിയുടെയാപ്പീസ്സു് സെക്രട്ടേറിയറ്റിലെ സൗത്തു് ബ്ലോക്കിലാണു്. ഇവതമ്മിലു് മൈലുകളുടെ ദൂരമൊന്നുമില്ല, വാസു്തവത്തിലു് ഇവതമ്മിലു് ദൂരമേയില്ല. രണു്ടും ചേ൪ന്നിരിക്കുന്ന കെട്ടിടങ്ങളാണു്, ഓരോ നിലയിലും രണു്ടിനെയും ബന്ധിപ്പിക്കുന്ന ബ്രിഡു്ജുകളുണു്ടു്, വാസു്തവത്തിലു് അകത്തുകൂടിനടന്നാലു് മറ്റൊരു കെട്ടിടത്തിലേക്കു് പ്രവേശിക്കുകയാണെന്നു് തോന്നുകപോലുമില്ല. അത്രയു്ക്കുണു്ടു് സഞു്ചാരസൗകര്യവും സുഖവും. അത്രയും സഞു്ചാരസൗകര്യവും സുഖവും നാലുമൈലകലെക്കിടക്കുന്ന മെഡിക്കലു്ക്കോളേജിലും ഷൈലജയു്ക്കെന്നപോലെ ഇവ൪ക്കുമുണു്ടു്.
ഈ സഞു്ചാരസൗകര്യവും സാമീപ്യവുമാണു് അന്താരാഷ്ട്രസ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ അന്വേഷണവുമായി ബന്ധപ്പെട്ടു് ആവശ്യമുള്ള ചില രേഖകളു് ഉട൯ ഹാജരാക്കണമെന്നു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി ആവശ്യപ്പെട്ടയുട൯ ആ അന്വേഷണഫയലുകളു് നശിപ്പിക്കപ്പെടുന്നുവെന്നു് ആരോപണമുയ൪ത്തിക്കൊണു്ടു് 2020 ആഗസ്സു്റ്റു് 25നു് സെക്രട്ടേറിയറ്റിലു് പൊതുഭരണവകുപ്പിലു് പൊളിറ്റിക്കലു് വിഭാഗത്തിലു് പ്രോട്ടോക്കോളാപ്പീസ്സുനോക്കിത്തന്നെ വൈകിട്ടു് ആളൊഴിഞ്ഞനേരംനോക്കി തീപിടിത്തമുണു്ടാവാ൯ പശ്ചാത്തലമായതു്. കൊറോണാബാധയുടെപേരിലു് ആരോഗ്യവകുപ്പു് ക്വാറ൯റ്റൈ൯ചെയു്തു് സീലുചെയു്തു് സൗകര്യമായി അടച്ചിട്ടുകൊടുത്തു് ജീവനക്കാരെ വീട്ടിലിരുത്തിയ സെക്ഷനകത്തു് രഹസ്യമായി ആളുകളിരുന്നു് 'ജോലിചെയു്തു്' അലു്പ്പനേരത്തിനകം തീപിടിത്തമുണു്ടായി രേഖകളു് കത്തിനശിച്ചു എന്നുപറയുമ്പോളു് അവ൪ക്കവിടെയിരുന്നു് സൗകര്യമായി ഈ 'ജോലിചെയ്യാ൯' കൊറോണാ പ്രഖ്യാപിച്ചു് ജീവനക്കാരെമാറ്റി അവിടം വിജനമാക്കി പശ്ചാത്തലമൊരുക്കിക്കൊടുത്ത ആരോഗ്യമന്ത്രിയുടെ പങ്കുമുതലാണു് ശരിയായ അന്വേഷണം ആരംഭിക്കേണു്ടതു്. ആ കൊറോണാപ്പ്രഖ്യാപനമെന്ന പിവട്ടലു് പോയി൯റ്റിലു്നിന്നാണു് ഈ തീപ്പിടിത്തത്തിലെയും അതിലൂടെയുള്ള തെളിവുനശീകരണത്തിലെയും ശരിയായ അന്വേഷണങ്ങളു് തുടങ്ങാ൯പോകുന്നതു്.
5
സ്വ൪ണ്ണക്കള്ളക്കടത്തു്, ഡോള൪ക്കള്ളക്കടത്തു്, കള്ളപ്പണം വെളുപ്പിക്കലു് എന്നീ കുറ്റങ്ങളാണു് തതു്ക്കാലം ശിവശങ്കറിനുമേലു് ആരോപിക്കപ്പെട്ടിരിക്കുന്നതു്. അതിനുപുറമേ വിവിധ സ൪ക്കാ൪പ്പദ്ധതികളിലെ കോഴ, കൈക്കൂലി, പണംമാറ്റലു്, വെട്ടിപ്പു്, മറ്റു് നിയമവിരുദ്ധപ്പ്രവ൪ത്തനങ്ങളു് എന്നിവയിലെയും കുറ്റച്ചാ൪ജ്ജുകളു് പുറകേവരുന്നുണു്ടു്. നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സി, ഇന്ത്യ൯ കസ്സു്റ്റംസ്സു്, റിസ൪ച്ചു് ആ൯ഡു് അനാലിസിസു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോ, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നീ ഏഴു് കേന്ദ്ര ഏജ൯സ്സികളാണു് പരസു്പരം ബന്ധപ്പെട്ട വിവിധ കേസ്സുകളിലായി അന്വേഷണവുമായി രംഗത്തുള്ളതു്. ഇവയിലെല്ലാം അന്വേഷണവിധേയരാവുമെന്നു് ഉറപ്പുള്ളതും തെളിവുകളുണു്ടെങ്കിലു് പ്രതികളായി പേരുചേ൪ക്കപ്പെടുമെന്നുള്ളതും മുഖ്യമന്ത്രിയുടെ ഓഫീസ്സുമായി ബന്ധപ്പെട്ട പൊതുഘടകങ്ങളായ എം. ശിവശങ്കറും സി. എം. രവീന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും, അതോടൊപ്പം ഇതിലു് സംസ്ഥാനട്രഷറിയുമായി ബന്ധപ്പെട്ട പദ്ധതികളിലെല്ലാം പണം റിലീസ്സുചെയു്ത ധനമന്ത്രി തോമസ്സു് ഐസ്സക്കും, ഐ. ടി. മേഖലയിലു് അന്വേഷണവിഷയമായിരിക്കുന്ന പല കൈക്കൂലി-കോഴ-വെട്ടിപ്പുപദ്ധതികളും ആരോഗ്യവകുപ്പിലെ പദ്ധതികളായതിനാലു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജയും, ചൈനാബന്ധയിടപാടുകളുടെപേരിലു് വ്യവസായമന്ത്രി ഈ. പി. ജയരാജനുമാണു്. അതിനുംപുറമെ ഇവരുടെയെല്ലാം പ്രധാനസു്റ്റാഫുംവരും- ശിവശങ്കറിനെയും രവീന്ദ്രനെയുംപോലെ. ഇത്രയുംപേ൪ക്കു് ചോദ്യംചെയ്യലിനു് ഹാജരാവാനുള്ള നോട്ടീസ്സുകളു് ലഭിക്കുന്നമുറയു്ക്കു് ഷൈലജയുടെ മെഡിക്കലു്ക്കോളേജു് വാ൪ഡുകളു് നിറയും. അവ൪ക്കു് പെട്ടെന്നുണു്ടാവുന്ന കൈകാലു്ത്തള൪ച്ച, ഹൃദയതള൪ച്ച, എയു്ഡു്സ്സു്, നിപ്പാ, കൊറോണാ, എന്നിങ്ങനെ ഏതു് അസുഖത്തിനും ഉട൯ മെഡിക്കലു്ക്കോളേജിലു് പ്രവേശിപ്പിച്ചു് കട്ടിലുംമെത്തയുമൊരുക്കാനുള്ള വമ്പിച്ച ഉത്തരവാദിത്വമാണു് ആരോഗ്യമന്ത്രിക്കു് വരുന്നതു്. ഷൈലജയു്ക്കു് വിഷമമില്ല, ഉട൯ അവിടെത്തന്നെ മറിഞ്ഞുവീണാലു്മതി, മെഡിക്കലു്ക്കോളേജാശുപത്രിയിലു്, ബാക്കി അവ൪ നോക്കിക്കൊള്ളും. പക്ഷേ നോട്ടീസ്സുലഭിക്കുന്ന മുറയു്ക്കു് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്സു് ഐസ്സക്കും തനിയു്ക്കൊരു ബാധ്യതയാകാതെ ചികിത്സയു്ക്കായി അമേരിക്കയിലേക്കു് പോയു്ക്കൊള്ളുമെന്ന ഷൈലജയുടെ പ്രത്യാശ അണഞ്ഞിരിക്കുകയാണു്, കാരണം കൊറോണാവ്യാപനംകാരണം നിയുക്ത അമേരിക്ക൯ പ്രസിഡ൯റ്റു് ബൈഡ൯ അമേരിക്ക അടച്ചിടാ൯പോവുകയാണു്. വൃവസായമന്ത്രി ജയരാജ൯ ചൈനയിലു്പ്പോയിക്കിടക്കുമെന്നുള്ള ആശ്വാസവും വേണു്ട, കാരണം അവിടവും അതേകാരണത്തിനു് അടയുകയാണു്.
6
മെഡിക്കലു്ക്കോളേജുകളുമായി ബന്ധപ്പെട്ട ആശുപതികളെ വ൪ഷങ്ങളു്ക്കുമുമ്പേതന്നെ റെഫറലു് ആശുപത്രികളാക്കിയ ഒരു സംസ്ഥാനമാണു് കേരളം. കുറച്ചുദിവസംചെന്നു് മെഡിക്കലു്ക്കോളേജിലു് കിടന്നാലെന്താ എന്ന ചിന്തയുമായി ഒരാളു്ക്കു് നേരേചെന്നങ്ങുകയറി അവിടെകിടക്കാ൯ കഴിയില്ലെന്നതാണു് അഡു്മിഷ൯ പ്രക്രിയ. അവ അടിയന്തിരമായി വിദഗു്ദ്ധചികിത്സയാവശ്യമുള്ള ആളുകളു്ക്കു് സൗജന്യമായി അതു് നലു്കാനുള്ള സംസ്ഥാനത്തി൯റ്റെ ആതുരശുശ്രൂഷാകേന്ദ്രങ്ങളാണു്. അവിടെ അഡു്മിഷ൯ നേടണമെങ്കിലു് ഒരു ലോവ൪ ഹോസ്സു്പ്പിറ്റലിലു്നിന്നും അവിടത്തെ ചികിത്സ ഒരു വൃക്തിയു്ക്കു് ആവശ്യമുണു്ടു്, അതുകൊണു്ടു് അങ്ങോട്ടു് റഫ൪ചെയ്യുന്നു എന്നുള്ള ലോവ൪ ഹോസ്സു്പ്പിറ്റലിലോ സ്വകാര്യ ഹോസ്സു്പ്പിറ്റലിലോ നിന്നുള്ള ഡോക്ടറുടെ റെഫറലു് ചിറ്റുവേണം. മെഡിക്കലു്ക്കോളേജിലെത്തന്നെ കാഷ്വാലിറ്റിവിഭാഗത്തിലു്, അതായതു് അത്യാഹിതവിഭാഗത്തിലു്, എത്തുന്ന വൃക്തിയുടെയും മെഡിക്കലു് കോളേജിലേക്കുള്ള അഡു്മിഷ൯പ്രക്രിയയും ഇതേ മാനദണ്ഡപ്പ്രകാരമുള്ള കാഷ്വാലിറ്റി ഡോക്ടറുടെ റെഫറ൯സ്സുവഴിതന്നെയാണു്. അഡു്മിഷനെഴുതിക്കഴിഞ്ഞതിനുശേഷമേ അയാളു്ക്കു് രോഗിയുടെ സു്റ്റാറ്റസ്സുപോലുമാകുന്നുള്ളൂ. അതായതു് അഡു്മിഷനുമുമ്പു് അയാളെ കാഷ്വാലിറ്റിയിലു്നിന്നും അന്വേഷണയുദ്യോഗസ്ഥ൯മാ൪ പിടിച്ചുകൊണു്ടുപോയി സുഖമില്ലെന്നുപറഞ്ഞാലു് വേറേ ആശുപത്രിയിലു് അവരുടെ സെക്യൂരിറ്റിയോടെ അഡു്മിറ്റുചെയ്യിപ്പിച്ചാലു് കാഷ്വാലിറ്റിയധികൃത൪ക്കോ ആ വ്യക്തിക്കോ ആരോഗൃവകുപ്പിനോ ഒന്നും ചെയ്യാനാകില്ലെന്നുമാത്രമല്ല, അതു് നിയമവിരുദ്ധവുമല്ല. അങ്ങനെ ഉണു്ടാകുന്നുമുണു്ടു്. എങ്കിലും, അഥവാ അസുഖമുണു്ടെങ്കിലു് തങ്ങളു് പിടിച്ചുകൊണു്ടുപോകുന്നവഴിയു്ക്കു് അയാളു് കാഞ്ഞുപോയാലു് ഉണു്ടാകുന്ന പ്രത്യാഘാതങ്ങളോ൪ത്തും, പലപ്പോഴും മാന്യതയോ൪ത്തും, അന്വേഷണോദ്യോഗസ്ഥ൯മാരതു് ചെയ്യുന്നില്ലെന്നേയുള്ളൂ. ഇര എപ്പോളായാലും പുറത്തുവരുമല്ലോ, അപ്പോളു്ക്കാണാമെന്നുപറഞ്ഞു് അവ൪ മടങ്ങുകയാണു് പതിവു്, അല്ലെങ്കിലു് പുറത്തു് കാത്തിരിക്കും.
7
അഡു്മിഷ൯ ചലഞു്ചുചെയ്യപ്പെട്ടാലു് അയാളു് രോഗിയല്ല, വ്യക്തിമാത്രമാണു്. പൊലീസ്സിലു്നിന്നും മറ്റന്വേഷണയുദ്യോഗസ്ഥ൯മാരിലു്നിന്നും അയാളു്ക്കുപിന്നെ അതുമായിബന്ധപ്പെട്ടു് പരിരക്ഷയൊന്നുമില്ല. ഇക്കാര്യത്തിലു് ആശുപതിനിയമങ്ങളും പൊലീസ്സു്നിയമങ്ങളും വളരെ വ്യക്തമാണു്- രോഗിയു്ക്കേ പരിരക്ഷയുള്ളൂ, വ്യക്തിക്കു് പരിരക്ഷയില്ല. അതുകൊണു്ടു് എങ്ങനെയും അഡു്മിഷ൯നേടി രോഗിയുടെ പദവിനേടാനുള്ള വ്യക്തിയുടെ ശ്രമങ്ങളു്ക്കുമേലു് അഡു്മിഷ൯സമയത്തു് സൂക്ഷു്മപരിശോധനതന്നെ ആവശ്യമാണു്. ഇല്ലെങ്കിലു് അബെറ്റിങു് സംബന്ധിച്ചോ അകു്സെസ്സറി റ്റു ക്രൈം ആയോ പ്രതിചേ൪ക്കപ്പെടും. ഇതിലു് ആരോഗ്യമന്ത്രിയുടെ നിലപാടുകളു്ക്കും നയങ്ങളു്ക്കും നി൪ണ്ണായകസ്സ്വാധീനവും ആശുപത്രിയിലെ അഡു്മിഷ൯ ചുമതലക്കാ൪ക്കു് ക്രിമിനലു്ക്കുറ്റസ്സ്വഭാവത്തിലുള്ള (അബെറ്റിംഗു്) ഉളു്പ്പെടലുമുണു്ടെന്നുള്ളതാണു് ഇവിടത്തെയാരോപണം.
കാഷ്വാലിറ്റിയിലു്വരുന്ന വ്യക്തി ക്രിമിനലു്ക്കേസ്സുകളുമായി ബന്ധപ്പെട്ടയാളാണോയെന്നു് കാഷ്വാലിറ്റിസ്സു്റ്റാഫു് അറിയണമെന്നില്ല, അറിയാറുമില്ല. അയാളു് പറയുന്നതുകേട്ടു് അല്ലെങ്കിലു് ശരീരലക്ഷണങ്ങളു്നോക്കി, ബാഹൃശാരീരികപരിശോധനയിലൂടെ അസുഖമുണു്ടോയെന്നു് പ്രാഥമികമായി നിശ്ചയിച്ചതിനുശേഷം ലാബു് പരിശോധനകളിലൂടെയുംമറ്റും ആന്തരപരിശോധനകളു്കൂടിനടത്തി ആശുപത്രിയഡു്മിഷ൯ ആവശ്യമുണു്ടോ എന്നു് നി൪ണ്ണയിക്കുകയാണവരുടെ ചുമതല.
8
അഡു്മിഷ൯തേടുന്ന വ്യക്തി യഥാ൪ത്ഥത്തിലു് അസുഖങ്ങളുള്ളയാളാണോ, അയാളു്ക്കു് അസുഖത്തി൯റ്റെ അവസ്ഥ ഗുരുതരമാണോ അല്ലയോ, അയാളു്ക്കു് മെഡിക്കലു്ക്കോളേജാശുപത്രിയിലെ അഡു്മിഷ൯തന്നെ ആവശ്യമാണോ അതോ മറ്റു് റെഫറലു് ആശുപത്രികളായ സു്പെഷ്യാലിറ്റി ആശുപത്രികളു്, ജില്ലാ ആശുപത്രികളു്, താലൂക്കു് ഹെഡു്ക്വാ൪ട്ടേഴു്സ്സു് ആശുപത്രികളു്, അല്ലെങ്കിലു് അയാളുടെ താമസസ്ഥലത്തിനു് ഏറ്റവുമടുത്തുള്ള കമ്മ്യൂണിറ്റി ഹെലു്ത്തു് സെ൯റ്റ൪ അല്ലെങ്കിലു് പ്രൈമറി ഹെലു്ത്തു് സെ൯റ്റ൪ അല്ലെങ്കിലു് ഹോസ്സു്പ്പിറ്റലു് ഡിസ്സു്പ്പെ൯സ്സറി എന്നിവയിലെ ചികിത്സമതിയാകുമെങ്കിലു് അവിടേയു്ക്കു് റഫ൪ചെയു്തുവിട്ടാലു്മതിയോ എന്നു് തീരുമാനിക്കുന്നതും ആ തീരുമാനമെടുത്തതി൯റ്റെ ഉത്തരവാദിത്വം ഏലു്ക്കുന്നതും ഈ റഫറലു്പ്പ്രക്രിയയുടെ ഏതുഭാഗത്തും പങ്കെടുക്കുന്ന ഡോക്ട൪മാരാണു്. അഡു്മിഷ൯സംബന്ധിച്ച രേഖകളു് മറ്റൊരേജ൯സ്സിയാലോ സ്ഥാപനത്താലോ പരിശോധിക്കപ്പെടുകയാണെങ്കിലു് തങ്ങളുടെ ക്വാളിഫിക്കേഷനനുസരിച്ചുള്ള ഏറ്റവുംനന്നായ ഗുഡു് ജഡു്ജു്മെ൯റ്റാണു് തങ്ങളു് നടത്തിയതെന്നു് സ്ഥാപിക്കാനവ൪ ബാധ്യസ്ഥരാണു്, ഇല്ലെങ്കിലു് മെഡിക്കലു് കൗണു്സ്സിലു് രജിസ്സു്ട്രേഷ൯ നഷ്ടപ്പെടുമെന്നു് ബോധ്യമുള്ളവരും.
ശിവശങ്കറി൯റ്റെകാര്യത്തിലു് വേണു്ടിവരില്ലെങ്കിലും മെഡിക്കലു് റെക്കാ൪ഡുകളെക്കുറിച്ചു് അന്വേഷണം നടക്കുമ്പോളു് രവീന്ദ്ര൯റ്റെകാര്യത്തിലു് തുല്യതൂക്കവും പ്രായവുമുള്ള ഏതെങ്കിലും കൊറോണാപ്പേഷ്യ൯റ്റി൯റ്റെ ബോഡി റീഡിംഗു്സ്സും ചാ൪ട്ടുകളും പക൪ത്തിവെച്ചതാണോ എന്നാണു് ആദ്യം പരിശോധിക്കേണു്ടതു്. ചില കെമിക്കലു് റേഷ്യോകളിലു് അനോമലീസ്സു് കണു്ടേക്കാ൯ സാധ്യതയുണു്ടു്.
Written and first published on: 26 November 2020
No comments:
Post a Comment