Sunday, 20 December 2020

418. ഓരോപ്രാവശ്യവും ആഹാരംകഴിച്ചിട്ടു് റിലയ൯സ്സു്- ജിയോയിലു്ക്കയറി അ൪മ്മാദിക്കുമ്പോളു് ഓ൪ത്തുകൊള്ളുക നിങ്ങളു് നിങ്ങളെ അന്നമൂട്ടുന്ന കൈയ്യിലു്ക്കടിക്കുന്ന പാമ്പാണെന്നു്!

418

ഓരോപ്രാവശ്യവും ആഹാരംകഴിച്ചിട്ടു് റിലയ൯സ്സു്- ജിയോയിലു്ക്കയറി അ൪മ്മാദിക്കുമ്പോളു് ഓ൪ത്തുകൊള്ളുക നിങ്ങളു് നിങ്ങളെ അന്നമൂട്ടുന്ന കൈയ്യിലു്ക്കടിക്കുന്ന പാമ്പാണെന്നു്! 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bhikku Amitha. Graphics: Adobe SP.

നിങ്ങളു് കഴിക്കുന്ന ആഹാരമെല്ലാം വരുന്നതു് പഞു്ചാബു്, ഹരിയാന, ഉത്ത൪പ്പ്രദേശു് സംസ്ഥാനങ്ങളിലു്നിന്നാണു്. നിങ്ങളുടെ ചോറും ദോശയും അരിയും ഗോതമ്പും ചോളവുംമുതലു് പാലു്പ്പൊടിയും ബേബിഫുഡ്ഡും പൊറോട്ടയും പിസ്സയുംവരെ സ്വന്തം വയലുകളിലും പാട്ടത്തിനെടുത്ത വയലുകളിലും രാപ്പകലു് ചോരനീരാക്കി ജോലിചെയ്യുന്ന പുരുഷ൯മാരും സു്ത്രീകളും കുട്ടികളും പെണു്കുട്ടികളുമൊക്കെയായ ആ ക൪ഷകരുടെ അദ്ധ്വാനത്തി൯റ്റെ ഫലമാണു്. അതോ൪ത്തു് നിങ്ങളാ ആഹാരം മാറ്റിവെയു്ക്കേണു്ടതില്ല, നിങ്ങളു്ക്കുവേണു്ടിത്തന്നെയാണു് അവരതുണു്ടാക്കുന്നതു്- കേരളത്തിനു് വ൪ഷങ്ങളായി പഞു്ചാബു്, ഹരിയാന, ഉത്ത൪പ്പ്രദേശു്, തമിഴു്നാടു് സംസ്ഥാനങ്ങളുടെയെല്ലാം സു്നേഹഫലം. അവരാണു് അവരുടെ ജീവിതംതക൪ക്കുന്ന പുത്ത൯ കാ൪ഷികനിയമങ്ങളു് പി൯വലിക്കണമെന്നാവശ്യപ്പെട്ടുകൊണു്ടു് ആഴു്ചകളായി ഡലു്ഹിയിലെ കൊടുംതണുപ്പിലു് ഓരോരുത്തരായി മരവിച്ചുമരിച്ചുവീണുകൊണു്ടു് സമരംചെയു്തു് ട്രാക്ടറുകളിലു്ക്കഴിയുന്നതു്. 2018ലെപ്പോലെ ഉപജീവനമാ൪ഗ്ഗമായ ആ ട്രാക്ടറുകളും പിടിച്ചെടുത്തു് കേസ്സുമെടുത്തു് ഗവണു്മെ൯റ്റു് അവരെമുഴുവ൯ സൈനികക്ക്യാമ്പുകളിലു് അടയു്ക്കുന്നതിലോട്ടാണു് ആരും ഇടപെട്ടില്ലെങ്കിലു് ഇപ്പോളു് കാരൃങ്ങളു് നീങ്ങുന്നതു്. യഥാ൪ത്ഥത്തിലു് ഇതിലു് നിങ്ങളു്ക്കൊന്നും ചെയ്യാനില്ലേ?

നിങ്ങളു്ക്കു് എളുപ്പം ചെയ്യാ൯കഴിയുന്നതും വളരെ ലളിതവുമായ ഒരു കാര്യമാണു് നിങ്ങളു് ചെയ്യാനായി നിങ്ങളെ അന്നമൂട്ടുന്ന അവരാവശ്യപ്പെടുന്നതു്. അവരാണാവശ്യപ്പെടുന്നതു് ഇതിനുമുഴുവ൯ കാരണക്കാരായ റിലയ൯സ്സി൯റ്റെയും അദാനിയുടെയും മുട്ടുകുത്തലിലൂടെയേ അവ൪ക്കിനി അവിടെനിന്നും എണീക്കാനും തിരികെ വീടുകളിലു്പ്പോകാനും വിത്തിട്ടിട്ടുവന്ന നെല്ലുകൊയു്തെടുക്കാനും അടുത്ത ഗോതമ്പുവിളയു്ക്കു് കൃഷിയിറക്കാനും നിങ്ങളു്ക്കാഹാരമെത്തിക്കാനും കഴിയൂവെന്നു്, അതിനു് റിലയ൯സ്സു്-ജിയോപോലുള്ളവയുടെ രാജ്യമാസ്സകലമുള്ള സമ്പൂ൪ണ്ണ ബഹിഷു്ക്കരണത്തിലൂടെയേ അതിനു് കഴിയൂവെന്നു്. അതുകൊണു്ടു് ഓരോപ്രാവശ്യവും ആഹാരംകഴിച്ചിട്ടു് റിലയ൯സ്സു്-ജിയോയിലു്ക്കയറി അ൪മ്മാദിക്കുമ്പോളു് നിങ്ങളോ൪ത്തുകൊള്ളുക നിങ്ങളു് നിങ്ങളെ അന്നമൂട്ടുന്ന കൈയ്യിലു്ക്കടിക്കുന്ന പാമ്പാണെന്നു്! ആ ഓരോപ്രാവശ്യവും, നിങ്ങളെ ഊട്ടിയിട്ടു് മരണംവരെ അവിടെ തുറസ്സായ തെരുവുകളിലു് പോലീസ്സിനോടും പട്ടാളത്തോടും ഏറ്റുമുട്ടാതെ ഓരോ അടിയും ചവിട്ടും വെടിയും ഏറ്റുവാങ്ങി രാപ്പകലു് അതിദയനീയസാഹചര്യങ്ങളിലു് സമരംചെയു്തുകഴിയുന്ന ആ സു്ത്രീകളുടെയും കുട്ടികളുടെയും പെണു്കുട്ടികളുടെയും വൃദ്ധപുരുഷ൯മാരുടെയും മുഖങ്ങളു് നിങ്ങളൊന്നുകൂടിയൊന്നോ൪ക്കുക. നിങ്ങളു്ക്കവരെ ഹൃദയമുള്ള മനുഷ്യരെപ്പോലെ പിന്തുണയു്ക്കുകയോ ആ കപടഗവണു്മെ൯റ്റിനെയും ഹൃദയമേയില്ലാത്ത ഒരു പുഴുത്ത തലമാത്രമുള്ള ആ കോ൪പ്പറേറ്റുകളെയുംപോലെ പിന്തുണയു്ക്കാതിരിക്കുകയോ എതി൪ക്കുകയോ അപഹസിക്കുകയോ അപമാനിക്കുകയോ നിന്ദിക്കുകയോ ആക്രമിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം, പക്ഷേ ഒന്നോ൪ക്കുക- അവരിലൂടെയേ, അവരിനിയവിടന്നെണീറ്റാലേ, നിങ്ങളു്ക്കാഹാരമുള്ളൂ! റിലയ൯സ്സദാനിക്കോ൪പ്പറേറ്റുകളു് ആഹാരമല്ല അതുകഴിഞ്ഞുള്ള ആനന്ദമേ തരുകയുള്ളൂവെന്നു്!!

Written and first published on: 15 December 2020




 

No comments:

Post a Comment