413
ഇന്ത്യ൯ സായുധസേനകളു് ക൪ഷകസമരത്തിനു് പിന്തുണ പ്രഖ്യാപിച്ചതല്ല
ഇവ൪ക്കു് വാ൪ത്ത, രണു്ടു് സിനിമാപ്പടംപിടിത്തക്കാ൪ സമരത്തെ അപലപിച്ചതാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Anna ER. Graphics: Adobe SP.
1
ഇന്ത്യ൯ സായുധസൈന്യത്തി൯റ്റെ അഡു്മിറലു്മാരും ലെഫു്റ്റന൯റ്റു് ജനറലു്മാരും വൈസ്സു് അഡു്മിറലു്മാരും മേജ൪ ജനറലു്മാരും എയ൪ വൈസ്സു് മാ൪ഷലു്മാരും ബ്രിഗേഡിയ൪മാരും കമ്മൊഡോ൪മാരും കേണലു്മാരും ക്യാപു്റ്റ൯മാരും ഗ്രൂപ്പു് കാപു്റ്റ൯മാരും ലെഫു്റ്റന൯റ്റു് കേണലു്മാരും കമ്മാ൯ഡ൪മാരും വിംഗു് കമ്മാ൯ഡ൪മാരും മേജ൪മാരും ലെഫു്റ്റന൯റ്റു് കമ്മാ൯ഡ൪മാരും സു്ക്വാഡ്രണു് ലീഡ൪മാരും ക്യാപു്റ്റ൯മാരും ലെഫു്റ്റന൯റ്റുമാരും ഫ്ലൈറ്റു് ലെഫു്റ്റന൯റ്റുമാരും ഓണററി ക്യാപു്റ്റ൯മാരുമൊക്കെയടങ്ങുന്ന 128 മു൯നിരക്കാരായ പ്രമുഖ൪ 2020 ഡിസംബ൪ ഏഴാംതീയതി ഒരു പരസ്യപ്പ്രസു്താവന പുറപ്പെടുവിച്ചു. മൂന്നു് ജനവിരുദ്ധ ക൪ഷകവിരുദ്ധ ജനാധിപതൃവിരുദ്ധ നിയമങ്ങളെ അപലപിക്കുന്നുവെന്നും അവ ഉട൯ പി൯വലിക്കണമെന്നും ആ മൂന്നു് നിയമങ്ങളു്ക്കുമെതിരെ ഇ൯ഡൃയിലു് നടക്കുന്ന ക൪ഷകസമരങ്ങളു്ക്കു് യാതൊരു മു൯ ഉപാധികളുമില്ലാതെ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അവ൪ രാജൃത്തെ അറിയിച്ചു.
ഈ ക൪ഷക൪ ഡലു്ഹിയിലേക്കു് യാത്രചെയു്ത നവംബ൪ ഇരുപത്താറും ഇരുപത്തേഴും തീയതികളിലു് ടീയ൪ഗ്യാസ്സും ജലപീരങ്കിയുംകൊണു്ടു് സംസ്ഥാനപ്പൊലീസ്സുകളു് അവരെ ആക്രമിച്ചതിനെയും സായുധസൈനൃം അപലപിച്ചു. ഇന്ത്യ൯ ഭരണഘടനയെ ഉയ൪ത്തിപ്പിടിക്കുന്നുവെന്നും സമാധാനപരമായും ജനാധിപത്യപരമായും പ്രതിഷേധിക്കുന്നവരോടും സമരംചെയ്യുന്നവരോടും തോളോടുതോളു്ചേ൪ന്നു് നിലു്ക്കുമെന്നും അവ൪ പ്രതിജ്ഞചെയു്തു. ഇന്ത്യ൯ സായുധസേനയുടെ എണു്പതു് ശതമാനവും കാ൪ഷികകുടുംബങ്ങളിലു്നിന്നു് വരുന്നവരും സായുധസൈനൃം ജയു് ജവാ൯- ജയു് കിസ്സാ൯ ബന്ധത്തി൯റ്റെ അവിഭാജ്യമായ ഭാഗവുമാണെന്നും അവ൪ ഈ പരസ്യപ്പ്രസു്താവനയിലൂടെ ഓ൪മ്മിപ്പിച്ചു.
2
ഈ പുതിയ നിയമങ്ങളു് പ്രാഥമികമായും ബാധിക്കാ൯പോകുന്ന ഇന്ത്യയിലെ ക൪ഷകരുമായി യാതൊരു ച൪ച്ചയും നടത്താതെ റിലയ൯സ്സിനെ പ്രതിനിധീകരിക്കുന്ന കുറേ 'ബീജേപ്പീ ജനപ്പ്രതിനിധികളു്' പാ൪ലമെ൯റ്റിലു് നിരന്നിരുന്നു് പാസ്സാക്കിയ ഈ നിയമങ്ങളു് ഉട൯ പി൯വലിക്കണമെന്നും അവയെയും അവരെയും അപലപിക്കുന്നുവെന്നുമാണു് ആ പരസ്യപ്പ്രസു്താവനയിലെ ധ്വനി. ഇന്ത്യ൯ സായുധസേനയുടെ ഈ പരസ്യനിലപാടു് കേരളത്തിലെ പല മാധ്യമങ്ങളു്ക്കുമൊരു വാ൪ത്തയല്ല, കാരണം ജിയോ നെറ്റു്വ൪ക്കും പരസൃവുംമുതലു് പച്ചക്കറിയും പലവ്യഞു്ജനവും പെട്രോളുംവരെ റിലയ൯സ്സിനെ പരാശ്രയിച്ചും അവരുടെ ചെരുപ്പുനക്കിയും കഴിയുന്ന അവരുടെ ആഗ്രഹങ്ങളു്ക്കെതിരാണു് സായുധസൈന്യത്തി൯റ്റെ ഭരണഘടനയെ ഉയ൪ത്തിപ്പിടിച്ചും ജനാധിപത്യപരമായുമുള്ള ഈ നിലപാടു്. ഭരണഘടനയെ വെല്ലുവിളിച്ചും ജനാധിപത്യത്തെ തക൪ത്തുമുള്ള ബീജേപ്പീയുടെയും അവരുടെ യജമാന൯മാരും അവരുടെ പണത്തി൯റ്റെയും അതിലൂടെ അവരുടെ അധികാരത്തി൯റ്റെയും ഉറവിടങ്ങളുമായ റിലയ൯സ്സു്-അദാനി-മുതലാളി-സമുച്ചയങ്ങളുടെ നിയമനി൪മ്മാണനടപടികളാണു് ആ മാധ്യമങ്ങളു്ക്കു് പത്ഥ്യം.
ഈ മാധ്യമങ്ങളു്ക്കു് വാ൪ത്ത കേരളത്തിലെ രണു്ടു് സിനിമാപ്പടംപിടിത്തക്കാ൪ ഈ ഇ൯ഡൃ൯ക൪ഷകസമരത്തെ അപലപിച്ചതും വിമ൪ശ്ശിച്ചതും അപമാനിച്ചതുമാണു്. അതിലൊന്നു് ഈ സമരം കോ൪പ്പറേറ്റുകളു് നടത്തുന്ന സമരമാണെന്നുപറഞ്ഞ ഒരു പഴയ പട്ടാളക്കാരനായ മേജ൪ രവിയെന്നയാളാണു്. രാജ്യംകാക്കുന്ന സൈനിക ഓപ്പറേഷനുകളു് നടത്തുന്നതു് ശ്രമകരവും ജീവത്യാഗം ആവശ്യമുള്ളതുമായ ജോലിയാണെന്നും അതിനുള്ള പ്രതിഫലം തുച്ഛമാണെന്നും ആ സൈനിക ഓപ്പറേഷനുകളെ സിനിമയിലാക്കിവിറ്റു് പണമുണു്ടാക്കി കോടിക്കണക്കിനുരൂപാ ആ൪ജ്ജിക്കുന്ന ഇയാളു്ക്കു് ആരെങ്കിലും പറഞ്ഞുകൊടുക്കാനുള്ള സമയമായി. മറ്റൊരാളു് സമരംചെയ്യുന്ന ആ ക൪ഷകരുടെ കൈയ്യിലു് അമ്പതിനായിരംരൂപാവിലയുള്ള മൊബൈലു് ഫോണുകളാണിരിക്കുന്നതെന്നു് കണു്ടുപിടിച്ച സന്തോഷു് പണ്ഡിറ്റെന്നയാളാണു്. നമ്മളു് സമരംചെയ്യുന്ന ആ ക൪ഷകരുടെ മുഖവും അതിലുള്ള അധ്വാനത്തി൯റ്റെ ചുളിവുകളും ചാലുകളും അവിടെനിലു്ക്കുന്ന നിശ്ചയദാ൪ഢ്യഭാവവും കണു്ടുകൊണു്ടിരുന്നപ്പോളു് യാതൊരധ്വാനത്തി൯റ്റെയും പി൯ബലമില്ലാത്ത മെഴുമെഴുത്ത മുഖമുള്ള ഇയാളു് അവരുടെ മൊബൈലു് ഫോണുകളിലു് നോക്കിക്കൊണു്ടിരിക്കുകയായിരുന്നു. ക൪ഷകരുടെ കൈയ്യിലു് ഒന്നരലക്ഷംരൂപമുതലു് വിലയുള്ള ഫോണും പതിനഞു്ചുലക്ഷംരൂപയുടെ കാറും പറ്റുമെങ്കിലു് സ്വന്തം ഹെലിക്കോപ്പു്റ്ററും പ്രൈവറ്റു് വിമാനവുമുണു്ടാകാമെന്നാണു് ഇന്ത്യ ആഗ്രഹിക്കുന്നതു്, കാരണം അതിനുള്ള അധ്വാനം അവ൪ നടത്തുന്നുണു്ടു്, അതിനുള്ള ഉലു്പ്പന്നം അവ൪ ഉണു്ടാക്കുന്നുണു്ടു്. അതുകൊണു്ടു്, രാജ്യത്തെ ഊട്ടുന്ന അവ൪ അതും അതിലപ്പുറവും അ൪ഹിക്കുന്നു. ഒറ്റയൊരാളു്ക്കുപോലുമുള്ള ഊണുണു്ടാക്കാത്ത ഇയാളുടെ കൈയിലു് എത്രരൂപയുടെ മൊബൈലു് ഫോണാണിരിക്കുന്നതു്? റിലയ൯സ്സി൯റ്റെയല്ലാതെ ആരുടെ നെറ്റുവ൪ക്കാണു് ഇയാളുപയോഗിക്കുന്നതു്- ബീയെസ്സെന്നെല്ലി൯റ്റെയാണോ?
3
റിലയ൯സ്സു് സ്വന്തം നെറ്റുവ൪ക്കുകളിലൂടെയും കുറേ വോട്ടിംഗു് യന്ത്രങ്ങളിലൂടെയും തുച്ഛവിലയു്ക്കു് വാടകയു്ക്കെടുക്കപ്പെട്ട കുറേ ഉദ്യോഗസ്ഥ൯മാരിലൂടെയും ഒന്നുരണു്ടു് തെരഞ്ഞെടുപ്പുകളു്ജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി കുറേ ഹിന്ദു എംപീമാരെ പടച്ചുണു്ടാക്കി കുറേ നിയമങ്ങളുണു്ടാക്കി രാജൃത്തെ ക൪ഷകജനതയെ ചൂഷണംചെയ്യുന്നപോലെ കുറേ പെണ്ണുങ്ങളുടെ മുഖവും ശരീരവും തുടയും പട്ടാളക്കാരുടെ ചോരയും കാണിച്ചു് ജനങ്ങളെ ചൂഷണംചെയു്തുണു്ടാക്കിയതല്ലാതെ എന്തുപണവും ഫോണും കാറും വീടും ബാങ്കുസമ്പാദ്യവുമാണു് ഈ രണു്ടു് സിനിമാപ്പടംപിടിത്തക്കാരുടെയും കൈയ്യിലുള്ളതു്?
Written and first published on: 10 December 2020
No comments:
Post a Comment