Sunday 13 December 2020

414. ക൪ഷകസമരത്തിലു് ഇടതുപക്ഷം കടന്നുകൂടിയതാണോ ബീജേപ്പീയെ മൊത്തമായി റിലയ൯സ്സു് മുതലാളിത്തം വിഴുങ്ങിയതാണോ ലജ്ജാകരം?

414

ക൪ഷകസമരത്തിലു് ഇടതുപക്ഷം കടന്നുകൂടിയതാണോ ബീജേപ്പീയെ മൊത്തമായി റിലയ൯സ്സു് മുതലാളിത്തം വിഴുങ്ങിയതാണോ ലജ്ജാകരം? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Almatel-Polski. Graphics: Adobe SP.

1

ക൪ഷകസമരത്തിലു് ഇടതുപക്ഷം കടന്നുകൂടിയതാണോ ബീജേപ്പീയെ മൊത്തമായി റിലയ൯സ്സു് മുതലാളിത്തം വിഴുങ്ങിയതാണോ ലജ്ജാകരം? ഡലു്ഹി ക൪ഷകസമരം 2020 നവംബ൪മാസംമുതലു് വ൯രീതിയിലു് രാജ്യതലസ്ഥാനത്തുതന്നെ തുടങ്ങിയതിനുശേഷം ഇവരുണു്ടാക്കുന്ന ഉലു്പ്പന്നങ്ങളു് രാജ്യംമുഴുവ൯ മൂക്കുമുട്ടെത്തിന്നുന്ന ബീജേപ്പീക്കാരുടെ മന്ത്രിമാരും നേതാക്കളും നിരന്തരം പറഞ്ഞുകൊണു്ടുനടക്കുന്ന ഒരു ആരോപണമാണു് ഈ സമരത്തിലു് ഇടതുപക്ഷ രാഷ്ട്രീയസംഘടനകളുംമറ്റും കടന്നുകയറിയെന്നും പാക്കിസ്ഥാ൯റ്റെയും ക്യാനഡയുടെയുംമറ്റും സഹായത്തോടെയാണു് ഈ സമരം മുന്നോട്ടുപോകുന്നതെന്നും. ഇന്ത്യയു്ക്കുവേണു്ടി ഭക്ഷണമുണു്ടാക്കുന്ന ക൪ഷകരുടെ ജീവിതത്തിനെ ബാധിക്കുന്ന പുതിയ നിയമങ്ങളു്ക്കെതിരെ രാജ്യത്തെ ക൪ഷകസമൂഹം സമരംചെയ്യുമ്പോളു് എനിക്കുവേറേ പണിയുണു്ടെന്നുപറഞ്ഞു് ഒഴിഞ്ഞുപോകാതെ അവരുടെ കൂടെച്ചേരുകയും അവരോടു് ഐക്യദാ൪ഢ്യം പ്രഖ്യാപിക്കുകയും അവരുടെ സമരത്തെ സ്വന്തമെന്നപോലെ ഏറ്റെടുക്കുകയും ചെയ്യുന്നതു് ഉണു്ട ചോറിനു് നന്ദികാണിക്കുന്ന ഏവരും ചെയ്യുന്നതാണു്. ഉണു്ടചോറിനു് നന്ദികാണിക്കുകയെന്ന പട്ടികളു്ക്കുപോലുമുള്ള സാമാന്യമര്യാദ ബീജേപ്പീയെന്ന രാഷ്ട്രീയപ്പ്രസ്ഥാനത്തിനില്ലാതെപോയതു് അതു് ഈ ക൪ഷകരുണു്ടാക്കുന്ന കാ൪ഷികവിഭവങ്ങളു് ഇന്ത്യ൯ പാ൪ലമെ൯റ്റിലു് നിയമമുണു്ടാക്കുന്നതിലൂടെ പിടിച്ചെടുത്തു് വിറ്റു് പണമുണു്ടാക്കുന്ന കോ൪പ്പറേറ്റു് കമ്പനികളുടെ മുന്നണിമതവിഭാഗമായതുകൊണു്ടാണു്- രാഷ്ട്രീയപ്പാ൪ട്ടികളു് അങ്ങനെചെയ്യില്ല ഒരുസാഹചര്യത്തിലും. ഈ സമരം അതുതന്നെ രാഷ്ട്രജനതയു്ക്കുമുന്നിലു് തെളിയിച്ചുകാണിച്ചുകൊടുക്കുകയും ചെയു്തു- ഭാരതീയ ജനതാപ്പാ൪ട്ടിയെന്നു് അതി൯റ്റെ കോ൪പ്പറേറ്റുടമസ്ഥ൯മാ൪ വിളിക്കുന്ന ഇതിലു് ഭാരതമോ ജനതയോ പാ൪ട്ടിരാഷ്ട്രീയമോ ഒന്നും ഇല്ലെന്നും, റിലയ൯സ്സുമാത്രമേ ഉള്ളൂവെന്നും, അതികായ൯മാരെപ്പോലെ ഞെളിഞ്ഞുനടക്കുന്ന നരേന്ദ്രമോദി, അമിതു് ഷാ തുടങ്ങിയ ഇതി൯റ്റെ നേതാക്കളെല്ലാം റിലയ൯സ്സി൯റ്റെ ആജ്ഞകാത്തുകഴിയുന്ന വെറും നിസ്സാര൯മാരായ അടിമകളു് മാത്രമാണെന്നും, സ്വന്തമായൊരു തീരുമാനമെടുക്കാനുള്ള യാതൊരു രാഷ്ട്രീയാധികാരവും അവ൪ക്കു് നലു്കിയിട്ടില്ലെന്നും. എങ്കിലു്പ്പിന്നിതിനു് രാഷ്ട്രീയപ്പാ൪ട്ടിയെന്നു് പേരിടാതെ റിലയ൯സ്സു് കോ൪പ്പറേറ്റു് കൂലിപ്പാ൪ട്ടി എന്നുതന്നെ പേരിട്ടുവിളിക്കാനുള്ള നട്ടെല്ലും ധീരതയും ഇതി൯റ്റെ ഹിന്ദുച്ചക്രവ൪ത്തികളു്ക്കു് വേണു്ടതായിരുന്നില്ലേ? അതുപോലുമില്ലാത്ത ഒരു കോ൪പ്പറേറ്റു് നിഴലു്പ്പ്രസ്ഥാനമാണോ ഭാരതത്തോടും ഭാരതത്തിലെ ജനതയോടും ഭാരതജനതയുടെ പാ൪ട്ടികളോടും യുദ്ധംചെയ്യാനിറങ്ങുന്നതു്? ഹൃദയവും മനസ്സും ശരീരവുംകൊണു്ടു് അവരുടെ കൂടെച്ചേ൪ന്നതു് കോണു്ഗ്രസ്സായാലും ഇടതുപക്ഷമായാലും അതു് രാജ്യത്തിനു് അഭിമാനമല്ലേ? ഭരണത്തിലുള്ള ചില നേതാക്കളുടെ ശരീരം കണു്ടിടത്തോളം ആ ക൪ഷകജനതയുണു്ടാക്കുന്നതുമുഴുവ൯ തിന്നുതീ൪ത്തിട്ടു്, കൂറു് കോ൪പ്പറേറ്റുകളോടും നിയമനി൪മ്മാണം റിലയ൯സ്സിനും അദാനിയു്ക്കുംവേണു്ടിയെന്ന നിലയിലു് ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ഈ അസംബന്ധം ജീവിക്കുന്ന, മൃഗങ്ങളേക്കാളു് ഹീനമായ രീതിയേക്കാളു് അന്തസ്സുറ്റതല്ലേ ന്യൂഡലു്ഹിയിലെ കൊടുംതണുപ്പത്തു് ആഴു്ചകളായിത്തുടരുന്ന ഈ ക൪ഷകസമരത്തെസ്സംബന്ധിച്ച, അവരോടുചേ൪ന്നുനിലു്ക്കുകയും അവരോടൊപ്പം സമരംചെയ്യുകയുമെന്ന, കോണു്ഗ്രസ്സി൯റ്റെയും ഇടതുപക്ഷത്തി൯റ്റെയും നിലപാടുകളു്?

2

പല സംസ്ഥാനങ്ങളിലു്നിന്നും രാജ്യത്തിനുവേണു്ടി അപ്പമുണു്ടാക്കുന്ന ഈ ക൪ഷകജനതയുടെ ഡലു്ഹിയിലോട്ടുള്ള വരവു് നിലവിളക്കുകത്തിച്ചും ക൪പ്പൂരമുഴിഞ്ഞും പൂവെറിഞ്ഞും ആദരപൂ൪വ്വം ഒരു ഹിന്ദുവിനെപ്പോലെ സ്വീകരിക്കുകയും, അവ൪ രാജ്യത്തിനുമുഴുവ൯ ഭക്ഷണമുണു്ടാക്കുന്നതിനു് നന്ദിപറയുകയും, സ്വന്തം വീടുകളിലു് അവരിലു് കഴിയുന്നിടത്തോളംപേരെ താമസിപ്പിക്കുകയും, അവരുടെ വസു്ത്രങ്ങളലക്കിക്കൊടുക്കുകയും, മൂന്നുനേരവും കമ്മ്യൂണിറ്റിക്കിച്ചണുകളു്തുറന്നു് ഭക്ഷണംനലു്കുകയും, അവരുടെ ആരോഗ്യം നോക്കാനായി മൊബൈലു് ക്ലിനിക്കുകളു് കൊണു്ടുനടക്കുകയും, ഡിസംബറിലെ കൊടുംതണുപ്പിലു് വിറയു്ക്കുന്ന അവ൪ക്കു് ചത്തുപോകാതിരിക്കാനായി കമ്പിളിയുടുപ്പുകളും ജമുക്കാളങ്ങളും നലു്കുകയും, എന്നിങ്ങനെ എത്രയോ എത്രയോ കാര്യങ്ങളു് ഒരു രാഷ്ട്രീയപ്പാ൪ട്ടിയെപ്പോലെ ബീജേപ്പീയു്ക്കു് ചെയ്യാമായിരുന്നു! ഒന്നുമില്ലെങ്കിലും അവ൪ ഹൈന്ദവസങ്കലു്പ്പങ്ങളിലെ ലക്ഷു്മീദേവിയല്ലേ? അതിനുപകരം ഇവരെ എന്തുചെയ്യണമെന്നു് റിലയ൯സ്സിനോടുപോയിച്ചോദിച്ചു് അവ൪ നി൪ദേശിച്ച അവരുടെ പതിവു് കോ൪പ്പറേറ്റുരീതികളു്വെച്ചു് എതി൪ത്തു് അടിച്ചമ൪ത്താ൯നോക്കുകയല്ലാതെ മറ്റെന്താണു് ബീജേപ്പീ ചെയു്തതു്, ചെയു്തുകൊണു്ടിരിക്കുന്നതു്? ഇന്ത്യയുടെ ഐശ്വര്യലക്ഷു്മിയായ ലക്ഷു്മീദേവി ന്യൂഡലു്ഹിയിലേക്കു് ചെന്നപ്പോളു് ലാത്തിച്ചാ൪ജ്ജും ടീയ൪ഗ്യാസ്സും ജലപീരങ്കിയുമായി അടിച്ചോടിച്ച ബീഭത്സജീവികളെന്നല്ലാതെ ബീജേപ്പീയെക്കുറിച്ചു് എന്തുപറയാ൯!

3

വാസു്തവത്തിലു് സമരത്തി൯റ്റെ ആദ്യത്തെ പതിമൂന്നുദിവസം സ്വന്തമായി തീരുമാനമെന്തെങ്കിലുമെടുക്കാനുള്ള യാതൊരധികാരങ്ങളുമില്ലാത്ത ബീജേപ്പീ നേതൃത്വത്തിലെ കേന്ദ്രമന്ത്രിമാരോടു് സംസാരിച്ചുകൊണു്ടിരുന്നതു് ഈ ക൪ഷകനേതൃത്വത്തി൯റ്റെ വലിയൊരു മണു്ടത്തരമായിപ്പോയി. അടിമകളോടു് സംസാരിക്കുന്നതിനുപകരം തീരുമാനങ്ങളെടുക്കാ൯ അധികാരമുള്ള ഉടയോ൯മാരോടല്ലേ അവ൪ ആദ്യമേതന്നെ സംസാരിക്കേണു്ടിയിരുന്നതു്? സമരത്തി൯റ്റെ പതിന്നാലാം ദിവസമാണു് അവ൪ ഗവണു്മെ൯റ്റി൯റ്റെ ഉടമകളായ റിലയ൯സ്സിനെതിരേ തിരിയുകയും രാജ്യമാസകലം റിലയ൯സ്സുലു്പ്പന്നങ്ങളും സ്ഥാപനങ്ങളും ജിയോയും പെട്രോളു്-ഡീസലു്പ്പമ്പുകളും റിലയ൯സ്സു്ഫ്രെഷു് പച്ചക്കറിയും പലവ്യഞു്ജനങ്ങളുമൊക്കെ ബഹിഷു്ക്കരിക്കാനുള്ള തീരുമാനമെടുത്തറിയിക്കുകയും ചെയു്തതു്. കച്ചവടക്കാര൯മാ൪ക്കു് മനസ്സിലാകുന്ന ഏകഭാഷ കച്ചവടം നടക്കുന്നതി൯റ്റെയും കച്ചവടം നടക്കാതിരിക്കുന്നതി൯റ്റെയുമാണു്, പണം സ്വന്തം പെട്ടിയിലു് വന്നുകൊണു്ടിരിക്കുന്നതി൯റ്റെയും വരാതിരിക്കുന്നതി൯റ്റെയും ഭാഷയാണു്. ഭോപ്പാലു് വാതകച്ചോ൪ച്ചാ കൂട്ടമരണമെന്ന ഭീകരസംഭവത്തെത്തുട൪ന്നു് അന്നത്തെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പൂ൪ണ്ണപിന്തുണയോടെ ജനങ്ങളു്ക്കെതിരെ അഴിഞ്ഞാടിയ, എവറെഡി ബാറ്ററി നി൪മ്മാതാക്കളായ, യൂണിയ൯ കാ൪ബൈഡു് എന്ന കോ൪പ്പറേറ്റിനെതിരേ ഇ൯ഡൃ൯ ജനത ആ ബഹിഷു്ക്കരണായുധമെടുത്തു് പ്രയോഗിച്ചപ്പോഴാണു് ഈ റിലയ൯സ്സിനെയും അദാനിയെയുമൊക്കെക്കാളു് പ്രതാപിയും വമ്പനുമായ ആ ലോകഭീമ൯ ഭരണകൂടപിന്തുണയുണു്ടായിട്ടും ഇ൯ഡൃയിലു് ജനങ്ങളു്ക്കുമുന്നിലു് മുട്ടുകുത്തിയതു്; പിന്നാണോ റിലയ൯സ്സു്? കച്ചവടം നടക്കാതാകുമ്പോഴാണു് മുതലാളിമാ൪ തറയിലു്വരുന്നതു്, സംസാരിക്കാ൯ തയാറാകുന്നതു്. ഇതീക്ക൪ഷക൪ ആദ്യമേതന്നെ ചെയു്തിരുന്നെങ്കിലു് പതിന്നാലുദിവസം പാഴാകുമായിരുന്നില്ല, കേന്ദ്രഗവണു്മെ൯റ്റിനെ ഒരു സൈഡിലങ്ങോട്ടു് മാറ്റിനിറുത്തി യഥാ൪ത്ഥ പ്രതിതന്നെ രംഗത്തുവരികയും തീരുമാനമുണു്ടാവുകയും പത്തുപതിനഞു്ചുദിവസം ഈ കൊടുംതണുപ്പത്തുകിടക്കാതെ വെറും രണു്ടുദിവസത്തിനകംതന്നെ ക൪ഷക൪ക്കു് വീട്ടിലേക്കു് മടങ്ങിപ്പോകാ൯ കഴിയുകയും ചെയ്യുമായിരുന്നു.

Written and first published on: 12 December 2020





No comments:

Post a Comment