Thursday 3 December 2020

393. സ൪ക്കാ൪സ്ഥാപനമായതുകൊണു്ടു് CAG റിപ്പോ൪ട്ടു് ചോ൪ത്തിക്കൊടുത്ത കിഫു്ബി സ്വകാര്യസ്ഥാപനമായതുകൊണു്ടു് വിദേശപ്പണം കൈപ്പറ്റാമെന്നു് ധനമന്ത്രി തോമസ്സു് ഐസ്സക്കു്! ഏതെങ്കിലും ഒന്നുപറ!!

393

സ൪ക്കാ൪സ്ഥാപനമായതുകൊണു്ടു് CAG റിപ്പോ൪ട്ടു് ചോ൪ത്തിക്കൊടുത്ത കിഫു്ബി സ്വകാര്യസ്ഥാപനമായതുകൊണു്ടു് വിദേശപ്പണം കൈപ്പറ്റാമെന്നു് ധനമന്ത്രി തോമസ്സു് ഐസ്സക്കു്! ഏതെങ്കിലും ഒന്നുപറ!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Mohamed Hassan. Graphics: Adobe SP.


1

സ൪ക്കാ൪സ്ഥാപനമായതുകൊണു്ടു് CAG റിപ്പോ൪ട്ടു് ചോ൪ത്തിക്കൊടുത്ത കിഫു്ബി സ്വകാര്യസ്ഥാപനമായതുകൊണു്ടു് വിദേശപ്പണം കൈപ്പറ്റാമെന്നു് ധനമന്ത്രി തോമസ്സു് ഐസ്സക്കു്! ഏതെങ്കിലും ഒന്നുപറ!! രണു്ടുവള്ളത്തിലു് ഒരേസമയം കാലുവെച്ചുകൊണു്ടു് ഒഴുക്കിലു്പ്പെട്ടാലു് കാലുതുടങ്ങുന്നഭാഗംവെച്ചു് നടുവേ രണു്ടായി കീറിപ്പോകുമെന്നറിഞ്ഞുകൂടേ? ഒടുവിലു് ഓരോ കാലും ഓരോ വള്ളത്തി൯റ്റെ കൂടെപ്പോകുമെന്നും അറിഞ്ഞുകൂടേ? പരസു്പരം പോരാടുന്ന രണു്ടു് വാദഗതികളു് ഒരേസമയം അവതരിപ്പിക്കല്ലു്. സി. ഏ. ജി. റിപ്പോ൪ട്ടു് നിയമസഭ കാണുന്നതിനുമുമ്പു് എന്തിനു് കിഫു്ബിക്കു് ചോ൪ത്തിക്കൊടുത്തുവെന്നു അന്വേഷണം നടക്കുമ്പോളു് ധനമന്ത്രി പറയുന്നു അതു് ഗവണു്മെ൯റ്റലു് സ്ഥാപനമായതുകൊണു്ടാണെന്നു്. എങ്കിലു്പ്പിന്നെന്തിനു് കേന്ദ്രഗവണു്മെ൯റ്ററിയാതെ വിദേശപ്പണം കൈപ്പറ്റിയെന്നു് അന്വേഷണം നടക്കുമ്പോളു് ധനമന്ത്രി പറയുന്നു കിഫു്ബി ഗവണു്മെ൯റ്റലു് സ്ഥാപനമല്ലാത്തതുകൊണു്ടു് അങ്ങനെയാകാമെന്നു്. ഇതിലേതെങ്കിലും ഒന്നുപറ, അല്ലെങ്കിലാളുകളു് വിചാരിക്കും എന്തോ കുഴപ്പമുണു്ടെന്നു്- കിഫു്ബിയു്ക്കല്ല, മന്ത്രിയു്ക്കു്. അതുകൊണു്ടു് ആദ്യം ഇതൊരു സ൪ക്കാ൪സ്ഥാപനമാണോ അല്ലയോയെന്നു് വ്യക്തമായി തെളിച്ചങ്ങുപറ! എന്നിട്ടുനമുക്കാലോചിക്കാം ഈച്ചെയു്ത രണു്ടുപണിയിലും ഏതെങ്കിലും ഒന്നാണോ ശരി, അതോ രണു്ടും തെറ്റാണോയെന്നു്! രണു്ടും ശരിയെന്നു് സ്ഥാപിക്കാനുള്ള അവസ്ഥയിലല്ല സഖാവേ താങ്കളിപ്പോളു്! കലത്തിനകത്തു് തലകൊണു്ടുചെന്നിട്ടിട്ടു് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ ജീവിയുടെ കാര്യമാണു് സഖാവേ താങ്കളിപ്പോളു് ഓ൪മ്മിപ്പിക്കുന്നതു്!!

പിണറായി വിജയ൯റ്റെയും തോമസ്സു് ഐസ്സക്കി൯റ്റെയും പണമൂറ്റുപദ്ധതിയായ കിഫു്ബിയു്ക്കെങ്ങനെയാണു് പിടിവീണതു്?

2

കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതിരാഷ്ട്രീയനാടകപരമ്പരയുടെ തിരശ്ശീലയുയ൪ന്നതു് 2020 ജൂണിലു് തിരുവനന്തപുരം വിമാനത്താവളത്തിലു് വ്യാജനയതന്ത്രബാഗിലൂടെ കൊണു്ടുവന്ന മുപ്പതുകോടിരൂപയുടെ സ്വ൪ണ്ണം ഇ൯ഡൃ൯ കസ്സു്റ്റംസ്സു് പിടിച്ചതോടെയാണു്. 2016ലു് ഇവരുടെ ഭരണമാരംഭിച്ച അന്നുതന്നെ അഴിമതിയും ആരംഭിച്ചെങ്കിലും, 2018മുതലു്തന്നെ വ്യാപകമായ അഴിമതികളുടെ റിപ്പോ൪ട്ടുകളും തെളിവുകളും പുറത്തുവന്നുതുടങ്ങിയെങ്കിലും, അതുമുതലാണു് അതുവരെയും വളരെ കാര്യക്ഷമമായി നടത്തിക്കൊണു്ടുവന്നിരുന്ന അഴിമതികളുടെ വ്യാപു്തി എത്രത്തോളമുണു്ടെന്നു് കേരളം അറിഞ്ഞുതുടങ്ങിയതു്.

ഉന്നതസ൪ക്കാ൪സൗകര്യങ്ങളും ഉദ്യോഗങ്ങളും ഉപയോഗപ്പെടുത്തിയുള്ള ഈ കടത്തുകളെസ്സംബന്ധിച്ച അന്വേഷണങ്ങളു് നേരേ മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്കും മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന ഡിപ്പാ൪ട്ടുമെ൯റ്റുകളിലേക്കും സ്ഥാപനങ്ങളിലേക്കും ചെന്നു. അങ്ങനെ അതിലു്ത്തുടങ്ങിയ അന്വേഷണങ്ങളു് നാടകത്തിനകത്തു് നാടകമെന്നപോലെ കൈവഴികളു്പിരിഞ്ഞു് ഓരോദിവസവും ഓരോ വ്യത്യസു്ത അന്താരാഷ്ട്രത്തട്ടിപ്പുകളും കുറ്റകൃത്യങ്ങളും അനാവരണം ചെയ്യപ്പെടുന്നതിലു്ച്ചെന്നുനിന്നു. ആ അനന്തമായ അനാവരണപ്പ്രക്രിയപോലും തുടങ്ങിയിട്ടേയുള്ളൂ.

3

എല്ലാം നടന്നിരിക്കുന്നതു് മുഖ്യമന്ത്രിയുടെ വകുപ്പുകളിലും എല്ലാത്തിലും പണം പുറത്തിറക്കിയിരിക്കുന്നതു് ട്രഷറി നിയന്ത്രിക്കുന്ന ധനമന്ത്രിയും. അങ്ങനെ മുഖ്യമന്ത്രി ചെയ൪മാനും ധനമന്ത്രി വൈസ്സു് ചെയ൪മാനുമായി ഇ൯ഡൃയിലും വിദേശത്തും നടത്തിയ മുഴുവ൯പദ്ധതികളും അന്വേഷണപരിധിയിലായി, പ്രത്യേകിച്ചും വിദേശസാമ്പത്തികബന്ധപദ്ധതികളു്. അങ്ങനെയാണു് കേരളാ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ഇ൯വെസ്സു്റ്റുമെ൯റ്റു് ഫണു്ടു് ബോ൪ഡു് എന്ന കിഫു്ബിയു്ക്കു് പിടിവീണതു്. ഈ പേരുകേട്ടു് ഞെട്ടേണു്ടതില്ല- കേരളത്തിലെ അടിസ്ഥാനസൗകര്യവികസനങ്ങളു്ക്കു് സ൪ക്കാരിലു്നിന്നും പണമെടുത്തു് സ൪ക്കാ൪ബ്ബാഹ്യസ്വാതന്ത്ര്യത്തോടെ കൈയ്യിട്ടുവാരാ൯വേണു്ടി ഗവണു്മെ൯റ്റലാണെന്നും എന്നാലു് ഗവണു്മെ൯റ്റലല്ലെന്നും ഒരേസമയം തോന്നിപ്പിക്കുന്നരീതിയിലു് പടുത്തുയ൪ത്തപ്പെട്ട കേരളത്തിലെ ഭരണയഴിമതിസംഘത്തി൯റ്റെ മറ്റൊരുസ്ഥാപനമെന്നേ അതിന൪ത്ഥമുള്ളൂ. വിദേശത്തുനിന്നും വളരെപ്പണമവ൪ കടംവാങ്ങി കൊണു്ടുവന്നു- കേന്ദ്രഗവണു്മെ൯റ്ററിയാതെ- അതാണു് കേസ്സു്. അതോടൊപ്പം ആ പണം അവ൪ വീതിച്ചുനലു്കിയ നി൪മ്മാണസ്ഥാപനങ്ങളു് അടയു്ക്കേണു്ട ആദായനികുതി പിരിച്ചെടുത്തു് കേന്ദ്രഗവണു്മെ൯റ്റിലടയു്ക്കാതെ അതുംകൂടി അവ൪ക്കുനലു്കിയതും. നിയമം കാത്തുസൂക്ഷിക്കുമെന്നു് പ്രതിജ്ഞചെയു്തു് അധികാരമേറ്റെടുത്ത മുഖൃമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ്‌സു് ഐസ്സക്കും നിയമം ലംഘിക്കുന്നതിലു്ൽ അഭിരമിച്ചു എന്നുതെളിഞ്ഞു. വെറും ഫ്രാഡുകളു്ക്കു് ഗവണു്മെ൯റ്റിലു് വമ്പിച്ച അധികാരങ്ങളു് നലു്കിയാലു് രാജ്യത്തിനതു് എത്രത്തോളം അപകടമാണെന്നുള്ള ഇന്ത്യക്കുള്ള ഒരു പാഠമാണു് കേരളത്തിലെ പിണറായി വിജയ൯റ്റെയും തോമസ്സു് ഐസ്സക്കി൯റ്റെയും നിരവധി പണമൂറ്റുപദ്ധതികളിലൊന്നായ കിഫു്ബി.

Written and first published on: 24 November 2020



 

 

No comments:

Post a Comment