ക൪ഷകരുടെ വായിലു്നിന്നുവരുന്നതു് കേട്ടുപഠിക്കാതെ കോ൪പ്പറേറ്റുകളുടെ വായിലു്നിന്നു് എന്തുവരുമെന്നു് നോക്കിയിരിക്കുന്ന ചായക്കടക്കാര൯!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Heri Santoso. Graphics: Adobe SP.
ക൪ഷകരുടെ വായിലു്നിന്നുവരുന്നതു് കേട്ടുപഠിക്കാതെ കോ൪പ്പറേറ്റുകളുടെ വായിലു്നിന്നു് എന്തുത്തരവുവരുമെന്നു് നോക്കിയിരിക്കുന്ന ചായക്കടക്കാര൯! ആരാണെന്നു് മനസ്സിലായിക്കാണുമെന്നുകരുതുന്നു. റിലയ൯സ്സുംമറ്റുംപോലുള്ള കോ൪പ്പറേറ്റുകളു്ക്കുവേണു്ടി പാ൪ലമെ൯റ്റിലു് മൂന്നു് കോ൪പ്പറേറ്റാധിപത്യ- ക൪ഷകവിരുദ്ധനിയമങ്ങളു് ഒറ്റയടിക്കു് നി൪മ്മിച്ചിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയു്ക്കെതിരെ ഡലു്ഹിയിലു് നടക്കുന്ന രാജ്യത്തെ ക൪ഷകരുടെ സമരത്തെസ്സംബന്ധിച്ചാണു് ഈ കുറിപ്പു്. 2020 ഡിസംബറിലെ മരംപോലുംകോച്ചുന്ന മഞ്ഞിലും രാപകലു് അവ൪ ഡലു്ഹിയിലെ തെരുവുകളിലു് ഈ നിയമങ്ങളു് റദ്ദുചെയ്യാ൯കാത്തു് കുത്തിയിരിക്കുന്നു- സു്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന മൂന്നുലക്ഷം ക൪ഷക൪! ബാക്കി ലക്ഷങ്ങളു് ഡലു്ഹിയിലോട്ടു് മാ൪ച്ചുചെയ്യുന്നു. നരേന്ദ്രമോദി നിയമം പി൯വലിക്കാ൯ റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് അനുവദിക്കുമോ എന്നുനോക്കി എയ൪ക്കണു്ഡീഷ൯ഡു് മുറികളിലു് ജനങ്ങളുടെ ചെലവിലു് അവരുടെ വായിലു്നിന്നു് എന്തുത്തരവിറങ്ങിവരുമെന്നുനോക്കി കാത്തിരിക്കുന്നു. കേന്ദ്രസാഹിത്യയക്കാഡമിയിലു് സീറ്റുതരപ്പെടുമോയെന്നുനോക്കി നടക്കുന്ന കേരളത്തിലെ കവികളു് ബീജേപ്പീയെ പിണക്കണമോയെന്ന ആലോചനയിലാണു്. ഒരു മു൯ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗമായ മെമ്പ൪ എഴുതിയതാണു് ഇവിടെ ഓ൪മ്മപ്പെടുത്തുന്നതു്.
ഡോ. എ൯. വി. കൃഷു്ണവാര്യരുടെ പഠിപ്പുതീ൪ന്നാലു് എന്ന ആ പ്രസിദ്ധമായ കവിതയാണു് ഓ൪മ്മവരുന്നതു്:
പഠിപ്പു തീ൪ന്നാലു് പള്ളിക്കൂടം
വിട്ടുകഴിഞ്ഞെന്നാലു്,
പറയുക പറയുക പിന്നീടെന്തൊരു
പണിക്കുപോകും നീ?
കൃഷിക്കുപോകും കൃഷിക്കുപോകും
കൃഷിക്കുപോകും ഞാ൯,
കൃഷിക്കു് നമ്മുടെ പിതാക്കളു് ചെയു്തൊരു
തൊഴിലു്ക്കുപോകും ഞാ൯.
നിറഞ്ഞിടും നെലു്പ്പത്തായങ്ങളു-
മെന്നുടെയാശകളും,
നിരന്നലക്ഷു്മീ ന൪ത്തനവേദിക-
യായിടുമെ൯ രാജ്യം!
You Tube Link:
https://www.youtube.com/watch?v=r13RUsPGIVM
Written and first published on: 06 November 2020
No comments:
Post a Comment