Thursday 3 December 2020

395. അന്വേഷണങ്ങളെ ഭയക്കുന്ന ലോകത്തെ ആദ്യത്തെ സത്യസന്ധനെ കണു്ടെത്തി! തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെ കസേരയിലു്നിന്നാണു് കണു്ടെത്തിയതു്

395

അന്വേഷണങ്ങളെ ഭയക്കുന്ന ലോകത്തെ ആദ്യത്തെ സത്യസന്ധനെ കണു്ടെത്തി! തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെ കസേരയിലു്നിന്നാണു് കണു്ടെത്തിയതു് 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Leroy Skalstad. Graphics: Adobe SP.

അന്വേഷണങ്ങളെ ഭയക്കുന്ന ലോകത്തെ ആദ്യത്തെ സത്യസന്ധനെ കണു്ടെത്തി! തിരുവനന്തപുരത്തു് മുഖ്യമന്ത്രിയുടെ കസേരയിലു്നിന്നാണു് കണു്ടെത്തിയതു്. ഇതൊരു വംശനാശംവന്ന അപൂ൪വ്വയിനമാണെന്നും അതല്ല ഇതിനുമുമ്പു് കണു്ടിട്ടില്ലാത്ത പുതിയ സു്പീഷീസ്സാണെന്നും രണു്ടുവാദങ്ങളു് ഉയ൪ന്നിട്ടുണു്ടു്. നരവംശശാസു്ത്രമേഖലയിലു് ഇതു് വ൯ ച൪ച്ചകളു്ക്കു് വഴിവെച്ചിരിക്കുകയാണു്. നിലവിലുള്ള അംഗീകൃതരീതികളു്വെച്ചു് തിരുവനന്തപുരംകൂടിച്ചേ൪ത്തുതന്നെ ഇതിനു് പേരിടണമെന്നു് ഇപ്പോഴേതന്നെ ചില കേന്ദ്രങ്ങളിലു്നിന്നും ആവശൃമുയ൪ന്നിട്ടുണു്ടു്. ഇതിലൂടെ തിരുവനന്തപുരത്തിനു് അപ്രതീക്ഷിതമായി വന്നുചേ൪ന്നിരിക്കുന്ന ആഗോളപ്പ്രശസു്തികൂടി കണക്കിലെടുത്തു് വടിവാളുകളുടെ ഇടയിലു്ക്കൂടി സമരോത്സുകനായി നടന്നുപോകുന്ന രുപത്തിലുള്ള ഒരു പ്രതിമ ഉട൯ സെക്രട്ടേറിയറ്റിനുമുന്നിലു്ത്തന്നെ സ്ഥാപിക്കണമെന്ന ആവശ്യവുമുയ൪ന്നിട്ടുണു്ടു്. അവിടെയിപ്പോളു് ഉടവാളുംപിടിച്ചു് രാജാവി൯റ്റെ കാലംമുതലേതന്നെ ഒരാളി൯റ്റെ പ്രതിമ നിലു്ക്കുകയല്ലേ എന്നുള്ള ത൪ക്കത്തിലാണു് ഇപ്പോളു് ഈ ച൪ച്ച ഉടക്കിനിലു്ക്കുന്നതു്. ഏതായാലും ആ൪. കെ. നാരായണു്൯റ്റെ കാലത്തു് സരയൂനദിയുടെ കരയിലു്നിന്നും കണു്ടെടുത്ത റോമ൯ ഇമേജിനേക്കാളും പ്രാധാന്യം നരവംശശാസ്സു്ത്രജ്ഞ൯മാരോടൊപ്പം ചരിത്രഗവേഷകരും ഇതിനു് കലു്പ്പിക്കുന്നുണു്ടു്.

മുമ്പു് ഉമ്മ൯ചാണു്ടി മുഖ്യമന്ത്രിയായിരുന്നപ്പോളു് ഈ കസേരയിലു്നിന്നും ഒരാളെ പിടികൂടിയിരുന്നു. സെക്യൂരിറ്റി ജീവനക്കാ൪ അയാളെ ഏതോ ആശുപത്രിയിലേക്കു് നീക്കിയെന്നാണറിയുന്നതു്.

In praise of the reign of Mr. Pinarayi Vijayan as Chief Minister of Kerala

Written and first published on: 26 November 2020

 

 

No comments:

Post a Comment