Monday 14 December 2020

417. കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തി൯റ്റെ അടുത്ത ലക്ഷൃം IAS-IPS ഉദ്യോഗസ്ഥ൯മാ൪ക്കും ജഡു്ജിമാ൪ക്കും പെ൯ഷനായാലു് ഗവണു്മെ൯റ്റുശമ്പളമുള്ള ജോലി നലു്കുന്നതു് അതിക൪ശ്ശനമായി തടയുകയാണു്

417

കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തി൯റ്റെ അടുത്ത ലക്ഷൃം IAS-IPS ഉദ്യോഗസ്ഥ൯മാ൪ക്കും ജഡു്ജിമാ൪ക്കും പെ൯ഷനായാലു് ഗവണു്മെ൯റ്റുശമ്പളമുള്ള ജോലി നലു്കുന്നതു് അതിക൪ശ്ശനമായി തടയുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 809499 PXB. Graphics: Adobe SP.

1

കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തി൯റ്റെ അടുത്ത ലക്ഷൃം IAS-IPS ഉദ്യോഗസ്ഥ൯മാ൪ക്കും ജഡു്ജിമാ൪ക്കും പെ൯ഷനായാലു് ഗവണു്മെ൯റ്റുശമ്പളമുള്ള ജോലിയും വീടും കാറും സു്റ്റാഫും നലു്കുന്നതു് അതിക൪ശ്ശനമായി തടയുകയാണു്, അതു് കേരളത്തിലു് അവസാനിപ്പിക്കുകയാണു്. കേരളത്തിലിനി ആപ്പരിപാടി വേണു്ടയെന്നു് ഇതുവരെയുള്ള പരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുകയാണു്. കേരളത്തിലെ കൊടിയ അഴിമതിയെ പിടിച്ചുനി൪ത്താ൯ അതു് ആവശ്യമാണു്. ഇത്രയും ജഡു്ജിമാരും ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരും ഐപ്പീയെസ്സുദ്യോഗസ്ഥ൯മാരും ഇവിടെയുണു്ടായിട്ടും ഇവിടത്തെ അഴിമതി തളരുകയല്ല വളരുകയാണു് ചെയു്തതെന്ന വസു്തുത നമ്മെ തുറിച്ചുനോക്കിക്കൊണു്ടു്, എന്നെ കണക്കിലെടുക്കുന്നില്ലേയെന്നു് ചോദിച്ചുകൊണു്ടു്, നമ്മുടെമുന്നിലു് നിലു്ക്കുന്നുണു്ടു്. ഇതിനു് ഇവ൪ക്കു് എന്തു് വിശദീകരണമാണു് നലു്കാനുള്ളതു്? ഇതു് തടയുന്നതിനുള്ള ശമ്പളമാണു് ഇവ൪ക്കെല്ലാം ഇത്രയുംകാലം നലു്കിയിരുന്നതു്. എന്നിട്ടും അഴിമതി വള൪ന്നുവെന്നുമാത്രമല്ല ഏറ്റവും ഭീകരമായ ഒരവസ്ഥയിലെത്തുകയും ചെയു്തു. ഇത്രയും വള൪ച്ച കേരളത്തിലു് അഴിമതിക്കു് നേടിക്കൊടുത്തതു് ഇവരിലു് ബഹുഭൂരിപക്ഷത്തി൯റ്റെയും അഴിമതിയും ബാക്കിയുള്ളവരുടെ വിട്ടുവീഴു്ചയും കാരണമാണു്, കാരണം ജനങ്ങളു്ക്കഴിമതിതടയാ൯ പറ്റില്ലല്ലോ, ഭരണ-നിയമാധികാരങ്ങളു് ഇവ൪ക്കുമാത്രമല്ലേ പറ്റുമായിരുന്നുള്ളൂ? പെ൯ഷനായാലു് ഭരണപ്പാ൪ട്ടികളു് വീണു്ടും എന്തെങ്കിലും ജോലികൊടുത്തുകൊള്ളുമെന്നുള്ള വിശ്വാസമാണു് ആരെയും ഭയമില്ലാതെ അഴിമതിപിടിച്ചുനി൪ത്തുന്നതിലു്നിന്നും പിന്തിരിയാനും സ്വയം അഴിമതി നടത്താനും അഴിമതി നടത്തിയവ൪ക്കനുകൂലമായ നിലപാടെടുക്കാനും അഴിമതി നടത്താനുദ്ദേശിക്കുന്നവ൪ക്കു് അതിനുള്ള സഹായമൊരുക്കാനും ഇവരെ പ്രേരിപ്പിച്ചതു്. അങ്ങനെ സംസ്ഥാനത്തി൯റ്റെ പൊതുതാതു്പര്യത്തിനെതിരെ ദീ൪ഘകാലം പ്രവ൪ത്തിച്ചിട്ടു്, സംസ്ഥാനത്തി൯റ്റെ പൊതുഖജനാവിലു്നിന്നും വ൪ഷങ്ങളായി ശമ്പളവും വാങ്ങിയിട്ടു്, പെ൯ഷനായിക്കഴിഞ്ഞിട്ടു് കേരളത്തിലു് വീണു്ടും ജോലിനേടി അധികാരത്തിലു്ത്തന്നെയിരിക്കാമെന്നുള്ള ഇവരുടെ കണക്കുകൂട്ടലു് തക൪ന്നാലു്, അല്ലെങ്കിലു് തക൪ത്താലു്, പിന്നെ വിട്ടുവീഴു്ചചെയ്യുന്നതിലു് കാര്യമില്ലെന്നു് തിരിച്ചറിഞ്ഞു് ഇവ൪ ഇവരുടെ ജോലിചെയ്യുകയും അഴിമതി പിടിച്ചുനി൪ത്തിയതുപോലെ നിലു്ക്കുകയും ചെയ്യും.

2

പെ൯ഷനായ ജഡു്ജിമാരെ അന്വേഷണക്കമ്മീഷനുകളായിപ്പോലും നിയമിക്കുകയില്ലെന്നു് തിരിച്ചറിഞ്ഞാലു്, അങ്ങനെയൊരു സ്ഥിതിവന്നാലു്, അഴിമതിക്കേസ്സുകളു് തങ്ങളുടെ മുന്നിലു് വിചാരണയു്ക്കുവരുമ്പോളു് അമ്പതോനൂറോകോടിരൂപാ കൈക്കൂലി വാങ്ങിക്കൊണു്ടു്, അല്ലെങ്കിലു് ഒന്നും വാങ്ങാതെതന്നെ, അവ൪ പ്രതിയെ വിട്ടയക്കുകയില്ല, അതിക൪ക്കശമായിത്തന്നെ അവരതു് കൈകാര്യം ചെയു്തുകൊള്ളും. ഒരു രാഷ്ട്രീയക്കാരനാണു് പ്രതിയായി അങ്ങനെവന്നുനിലു്ക്കുന്നതെങ്കിലു് അതുകഴിഞ്ഞുവീണു്ടും ഒരു എമ്മെല്ലേയോ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ ആകുന്നതിനെക്കുറിച്ചു് അയാളു് ചിന്തിക്കുകപോലും ചേയ്യേണു്ടിവരില്ല, നേരേ ജയിലിലു്പ്പോകാ൯ ഒരുങ്ങിക്കൊണു്ടാലു്മതി. പണക്കാരനായ പ്രതിയെ രക്ഷിച്ചുവിടാ൯ നിയമത്തി൯റ്റെ പഴുതുനോക്കിനടക്കുന്ന ഇത്തരം ജഡു്ജിമാ൪ ഒരു പ്രതിയെ രക്ഷിച്ചുവിടുകമാത്രമല്ല ചെയ്യുന്നതു്, ആ സംസ്ഥാനത്തി൯റ്റെ രാഷ്ട്രീയഭരണരംഗം അടുത്ത ഒരമ്പതുകൊല്ലക്കാലത്തേക്കു് മലിനമാക്കുകകൂടിയാണു് ചെയ്യുന്നതു്, കാരണം ജയിലിലു്പ്പോകുന്നതിനുപകരം അധികാരത്തിലേക്കു് അങ്ങനെ രക്ഷപ്പെടുന്നതിലൂടെ അത്തരം രക്ഷപ്പെടലുകളുടെയും നിയമം വളച്ചൊടിക്കലുകളുടെയും സംസു്ക്കാരത്തിലേക്കു് അയാളു് പിന്നീടു് ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെയായി ഒരു സംസ്ഥാനത്തെ ഉടച്ചുവാ൪ക്കാ൯ പോവുകയാണു്. അഴിമതിഭരിതവും ഏകാധിപത്യപരവുമായ പല ഗവണു്മെ൯റ്റുകളുടെയും രൂപീകരണത്തിലേക്കും സ്ഥാപനത്തിലേക്കും നയിച്ചതു് ഇത്തരം പല കോടതിമുറികളിലെയും പല ജഡു്ജിമാരുടെയും തീരുമാനങ്ങളായിരുന്നുവെന്നു് ലോകനിയമചരിത്രത്തിലുള്ള എത്രയോ ഉദാഹരണങ്ങളു് തെളിയിക്കുന്നുണു്ടു്! അവ വായിക്കുമ്പോളു് നമുക്കുതോന്നുന്നതു് പല ഏകാധിപത്യ-അഴിമതിഭരണങ്ങളും പിലു്ക്കാലത്തുണു്ടായി ജനങ്ങളെ മ൪ദ്ദിക്കുന്നതും കൊല്ലുന്നതും ഒഴിവാക്കാ൯ ചില ജഡു്ജിമാരെ ആദ്യമേതന്നെ തൂക്കിക്കൊന്നാലു് മതിയാകുമായിരുന്നു എന്നാണു്.

3

സമൂഹത്തിലു് ജനജീവിതഭദ്രത ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളു് എത്രയോ ഉണു്ടായിരിക്കേ അവയു്ക്കുപകരം മറ്റുചില ഘടകങ്ങളുടെ പ്രവ൪ത്തനം നിയമവിധിയെഴുത്തുകളിലും അവയുടെ നടപ്പാക്കലുകളിലും നടക്കുന്നതു് ജനങ്ങളെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നതു്, ഭയപ്പെടുത്തുന്നതു്. സുവ്യക്തമായ നിയമങ്ങളുണു്ടായിരിക്കേ, സുനിശ്ചിതമായ നടപടിക്രമങ്ങളുണു്ടായിരിക്കേ, ഇത്തരം വിധിയെഴുത്തുകളും നടപ്പാക്കലുകളുമുണു്ടാകുന്നതു് ജനങ്ങളെ ആശങ്കപ്പെടുത്താനും ഭയപ്പെടുത്താനുംതന്നെയല്ലേ എന്നുപോലും ഒരു പൗര൯ സംശയിച്ചുപോകും. പല വിധികളും മതവിഭാഗങ്ങളും ഭരണകൂടങ്ങളും വിലകൊടുത്തോ സമ്മ൪ദ്ദം ചെലുത്തിയോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ വാങ്ങുകയായിരുന്നോ എന്നുപോലും സംശയംതോന്നും. പലപ്പോഴും പിന്നീടുവരുന്ന സംഭവങ്ങളു് ആ സംശയങ്ങളു് ശരിയാണെന്നു് തെളിയിക്കുകയും ചെയ്യും. സമൂഹത്തിലു് ജനങ്ങളുടെയിടയിലു് കലാപം പട൪ത്തുന്നതും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും അവരെ ഭിന്നിപ്പിക്കുന്നതും അവ൪ക്കിടയിലു് അന്ധവിശ്വാസങ്ങളു് ഊട്ടിയുറപ്പിക്കുന്നതുമായ എത്രയോ വിധികളു് ജുഡീഷ്യറി ഈ മോഡേണു് യുഗത്തിലും യാതൊരു സങ്കോചവും ലജ്ജയുമില്ലാതെ പുറപ്പെടുവിക്കുന്നുണു്ടു്! (കേരളത്തിലു് ജേക്കോബൈറ്റു്-ഓ൪ത്തഡോകു്സ്സു് പള്ളിക്കലാപമഴിച്ചുവിട്ട വിധിയും ശബരിമലഹിന്ദുപ്പ്രക്ഷോഭമഴിച്ചുവിട്ട വിധിയും ഭരണകൂടതാതു്പര്യം നടപ്പാക്കിയ ബാബരി മസ്സു്ജിദു്-രാമക്ഷേത്രഭൂമി വിധിയും സംബന്ധിച്ചുള്ളതല്ല ഈ പരാമ൪ശം- അങ്ങനെ തോന്നാമെങ്കിലും. ഇതു് ഒരു പൊതുനിരീക്ഷണമാണു്- പരസു്പരം അഴിമതിയാരോപണവും കുറ്റാരോപണവും നടത്തുന്ന ഇന്ത്യ൯ ജഡു്ജിമാ൪ അഴിമതിരഹിതരും കുറ്റാരോപണമുക്തരുമാണല്ലോ!). ഉള്ളതുപറഞ്ഞാലു് ഒരു ക്രിമിനലു് പശ്ചാത്തലമില്ലാതെ ഒരു ഏകാധിപതിയും ഒരു വ൯ ഭരണയഴിമതിക്കാരനും സംഭവിക്കുന്നില്ല, അതു് ഒരു റോമ൯ സെനറ്ററോ സീസ്സറോ ആയാലു്പ്പോലും. അതുപോലെതന്നെ, അയാളെ ആദ്യമേതന്നെ പിടിച്ചുനി൪ത്താനും ശിക്ഷിക്കാനും സമൂഹമദ്ധ്യത്തിലു്നിന്നും നീക്കംചെയ്യാനുമുള്ള ഒരു അവസരം ഏതെങ്കിലുമൊരു നിയമവേദി കൃത്യമായും അട്ടിമറിക്കുകയോ ഒഴിവാക്കുകയോ ചെയു്തിട്ടുമുണു്ടായിരിക്കും.

4

ഇത്തരം വിഷലിപു്തമായ സാഹചര്യങ്ങളു് സമൂഹത്തിലുണു്ടാകുന്നതൊഴിവാക്കാനാണു് ആ നിയമങ്ങളു് ഉണു്ടാക്കിവെച്ചതുതന്നെ. എന്നിട്ടും ആ നിയമങ്ങളുണു്ടായിരിക്കെത്തന്നെ രാഷ്ട്രീയക്കാരെ വെറുതേവിട്ടു് അത്തരം അവിഹിതസാഹചര്യങ്ങളു് സമൂഹത്തിലുണു്ടാക്കുകയാണു് ഇത്തരം ജഡു്ജിമാ൪ ചെയ്യുന്നതെങ്കിലു് ഇതിലു് ആ രാഷ്ട്രീയക്കാരനാണോ ആ ജഡു്ജിയാണോ കൂടുതലു് കുറ്റക്കാരനെന്നു് ചിന്തിക്കേണു്ടതു് ജനാധിപത്യസങ്കലു്പ്പങ്ങളെ വികസിപ്പിക്കുകയും രാഷ്ട്രമീമാംസാമണ്ഡലത്തിലൂടെ അവയെ മുന്നോട്ടുകൊണു്ടുപോവുകയും ചെയ്യുന്ന ആരോഗ്യകരമായ പ്രവൃത്തിക്കു് അത്യന്താപേക്ഷിതമല്ലേ?

പെ൯ഷനായശേഷം കേരളത്തിലു് ഒരു നിയമനവും കിട്ടുകയില്ലെന്നു് ഉറപ്പായാലു് ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരും ഐപ്പീയെസ്സുദ്യോഗസ്ഥ൯മാരും രാഷ്ട്രീയക്കാര൯മാരായ മന്ത്രിമാ൪ എന്തുതന്നെ ഫയലിലെഴുതിയാലും അതു് അഴിമതിയടങ്ങുന്നതാണെങ്കിലു് നടപ്പാക്കാ൯ വിസമ്മതിക്കും, എതി൪ക്കും, ഇല്ലെങ്കിലു് കുറഞ്ഞപക്ഷം വിയോജനക്കുറിപ്പെങ്കിലുമെഴുതും. കേരളത്തിലിപ്പോളു് ഉന്നത കസ്സേരകളിലു് ഇതുപോലുള്ള എത്ര വിരമിച്ച ഉദ്യോഗസ്ഥ൯മാരിരിക്കുന്നുണു്ടെന്നറിയാമോ? മുഖ്യമന്ത്രിയുടെതന്നെ അവിഹിത ഉപദേശകാരിലു് ഏതാണു്ടു് മുഴുവനുംതന്നെ അതാണു്. 2016മുതലു് 2020വരെ ഇവരുടെ ഈ ഇരിപ്പി൯കീഴിലാണു് കേരളചരിത്രം കണു്ടിട്ടുള്ളതിലും ഇന്ത്യ കേട്ടിട്ടുള്ളതിലുംവെച്ചു് ഏറ്റവും ബൃഹത്തും ആരെയും ഞെട്ടിപ്പിക്കുന്നതുമായ അഴിമതി-കള്ളക്കടത്തു്-കൊള്ളപ്പരമ്പരകളെല്ലാം അനുപമവും അപൂ൪വ്വവുമായ ആസൂത്രണവൈദഗു്ദ്ധൃത്തോടെ ആസൂത്രണംചെയു്തു് നടപ്പാക്കിയതെന്നും ഇവരുടെ ജോലി ആ കൃതൃങ്ങളു് ഈ രാഷ്ട്രീയക്കാര൯മാ൪ക്കുവേണു്ടി തെളിവുകളവശേഷിപ്പിക്കാതെ അന്വേഷണയേജ൯സ്സികളെയും ജനങ്ങളെയുംമുഴുവ൯ പറ്റിച്ചു് ആസൂത്രണംചെയു്തു് നടപ്പാക്കുകയായിരുന്നെന്നും ശ്രദ്ധിച്ചിട്ടുണു്ടോ? പിലു്ക്കാലത്തു് ഈ ബാന്ധവമുറപ്പിക്കുന്നതിനുവേണു്ടി, ജീവിതസുരക്ഷിതത്വവും ഭരണാധികാരത്തുട൪ച്ചയും ഉറപ്പാക്കുന്നതിനുവേണു്ടി, ഈ രാഷ്ട്രീയക്കാ൪ക്കുവേണു്ടി അധികാരത്തിലിരിക്കുമ്പോളും അവ൪ എന്തുമാത്രം വിട്ടുവീഴു്ചകളും ക്രമക്കേടുകളും വഴിവിട്ട നടപടികളും നടത്തിയിട്ടുണു്ടാവും? ആ കസ്സേര ഭാവിയിലു് അവ൪ക്കുവേണു്ടിയെന്നല്ല ആ൪ക്കുവേണു്ടിയും അവിടെ ഉണു്ടാവുകയില്ലെന്നുറപ്പായാലു് അവരിതിലൊന്നുപോലും ചെയ്യുകയില്ല, ഭരണരംഗം അത്രത്തോളംകൂടി ക്ലീനാവുകയും കൈക്കൂലിയഴിമതിമുക്തമാവുകയും ചെയ്യും. പെ൯ഷനായാലു് വീണു്ടും അധികാരത്തിലു്ത്തുടരാ൯ ഇവിടെത്തന്നെ കസേരലഭിക്കുമെന്ന ഉന്നതയുദ്യോഗസ്ഥരുടെ ധൈര്യമാണു് കേരളത്തിലു് അഴിമതിയെ വള൪ത്തുന്നതു്, പട൪ത്തുന്നതു്. അതി൯റ്റെ വേരറുക്കാ൯ ആദ്യം വേണു്ടതു് ഐയ്യേയെസ്സുകാ൪ക്കും ഐപ്പീയെസ്സുകാ൪ക്കും ജഡു്ജിമാ൪ക്കുമൊന്നും ഇത്തരം പുന൪നിയമനങ്ങളു് കേരളത്തിലു് ലഭിക്കില്ലെന്നു് ഉറപ്പാക്കുകയാണു്.

5

വിരമിച്ചശേഷമുള്ള ഉന്നതയുദ്യോഗസ്ഥരുടെ നേ൪ക്കുനീട്ടുന്ന പ്രലോഭനങ്ങളെക്കുറിച്ചുമാത്രമല്ല ഇവിടെപ്പറയുന്നതു്, ഭാവിയിലുള്ള അവിശുദ്ധ ഉദ്യോഗസ്ഥ-രാഷ്ട്രീയ സഖ്യങ്ങളു്ക്കുവേണു്ടി സ൪വ്വീസ്സിലിരിക്കുമ്പോളു്ത്തന്നെ അഴിമതിക്കു് കളമൊരുക്കാനായി വെച്ചുനടത്തുന്ന നിയമനങ്ങളെയുംകുറിച്ചുകൂടിയാണു്. കേരളത്തിലെ ഡസ൯കണക്കിനു് കുത്തഴിഞ്ഞ പൊതുമേഖലാസ്ഥാപനങ്ങളെയെല്ലാം ഭരിച്ചിരുന്നതു് ഇത്രകാലവും ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരുമാണു്. പിന്നെങ്ങനെയവ കുത്തഴിഞ്ഞു് പൊളിഞ്ഞുപാളീസ്സായി കുത്തുപാളയെടുത്തു? കേരളാ സു്റ്റേറ്റു് ഇലക്ട്രിസിറ്റി ബോ൪ഡും കെ. എസ്സു്. ആ൪. ടി. സി.യും പോലുള്ള സ്ഥാപനങ്ങളു് ഭരിക്കാ൯ ഐയ്യേയെസ്സുകാരെയും ഐപ്പീയെസ്സുകാരെയും എന്തിനു് പറഞ്ഞയക്കുന്നു? അതിനു് സാങ്കേതികവിദഗു്ദ്ധ൯മാരും മാനേജുമെ൯റ്റു് വിദഗു്ദ്ധ൯മാരുമില്ലേ പുറത്തു്? എസ്സു്. എസ്സു്. എലു്. സി. മുതലു് എമ്മേവരെ യോഗ്യതയുള്ളവരെ ഒരേപോലെ എലു്ഡീക്ക്ലാ൪ക്കായി പരീക്ഷാനടത്തി തെരഞ്ഞെടുത്തു് നിയമിക്കുന്നപോലെ നാനായോഗ്യതയുള്ളവരെ ഒരു പരീക്ഷയെഴുതിച്ചു് തെരഞ്ഞെടുത്തുനിയമിക്കുന്ന ഒരു ഉദ്യോഗംമാത്രമല്ലേ ഐയ്യേയെസും ഐപ്പീയെസ്സും ഐയ്യെഫെസ്സുമെല്ലാം? അതിലു് സാങ്കേതികവൈദഗു്ദ്ധൃത്തിനും മാനേജുമെ൯റ്റുവൈദഗു്ദ്ധൃത്തിനും പ്രത്യേകയോഗ്യതയു്ക്കുമെന്തിരിക്കുന്നു സ്ഥാനം? മെഡിസ്സി൯ മുതലു് മാനേജുമെ൯റ്റുവരെയുള്ള പ്രത്യേകയോഗ്യതയുള്ളവ൪ അതിലുണു്ടെങ്കിലു്പ്പോലും അവരും മുപ്പതുമുപ്പത്തിരണു്ടുകൊല്ലമായി പ്രാക്ടീസ്സുചെയ്യാത്ത അവിദഗു്ദ്ധ൯മാരും പ്രൊഫഷണലുകളല്ലാത്തവരും മാത്രമല്ലേ? ഐയ്യേയെസ്സുള്ള ഒരു എംബീബിയെസ്സുകാരനു് മുപ്പതുവ൪ഷമായി പ്രാക്ടീസ്സുചെയ്യാത്ത ആളെന്ന നിലയിലു് എന്തോന്നു് വിലയിരിക്കുന്നു? ആരയാളുടെ അടുത്തുപോകും, അയാളെ വിശ്വസിക്കും, അയാളെക്കൊണു്ടു് ചികിത്സിപ്പിക്കും- വിദഗു്ദ്ധരീതിയിലു് ആരെയെങ്കിലും കൊല്ലണമെങ്കിലു് ഉപദേശംതേടാനല്ലാതെ, അല്ലെങ്കിലു് കൊറോണാവന്നാലു് എങ്ങനെ അതി൯റ്റെ തെളിവു് രക്തത്തിലു്നിന്നും ക്രോമസ്സോമിലു്നിന്നുംവരെ നശിപ്പിക്കാം, എങ്ങനെ ഒരാളു്ക്കു് കൊറോണായില്ലെങ്കിലും ശരീരത്തിനും ബ്രെയിനിനും കരളിനും കേടുവരാതെ കൊറോണായുടെ രോഗലക്ഷണങ്ങളു് വരുത്താം, മദ്യപിച്ചു് കുറ്റകൃത്യം ചെയു്തുകഴിഞ്ഞാലു് പോലീസ്സു് പിടിക്കുന്നതിനുമുമ്പു് എങ്ങനെ രക്തത്തിലു്നിന്നും മദ്യത്തി൯റ്റെ അംശം ഏറ്റവും കുറഞ്ഞസമയംകൊണു്ടു് മായു്ച്ചുകളയാം, എന്നീത്തരം മെഡിക്കലു്ക്ക്രിമിനലു്ക്കാരൃങ്ങളു് അന്വേഷിക്കാനല്ലാതെ?

6

പൊതുമേഖലാസ്ഥാപനങ്ങളു് ഭരിക്കേണു്ടതു് മാ൯ മാനേജുമെ൯റ്റിലും മെറ്റീറിയലു്സ്സു് മാനേജുമെ൯റ്റിലും മണി മാനേജുമെ൯റ്റിലും ഒരേപോലെ വൈദഗു്ദ്ധ്യമുള്ള മിടുക്കരല്ലേ? പുറത്തുനിന്നും റിക്രൂട്ടുചെയ്യാ൯ കേരളത്തിലു് അവ൪ക്കു് വല്ല പഞ്ഞവുമുണു്ടോ? ഉന്നതവിദ്യാഭ്യാസമുള്ളവരുടെയിടയിലെ തൊഴിലില്ലായു്മ അല്ലെങ്കിലു്ത്തന്നെ കേരളത്തിലൊരു പ്രശു്നവും വലിയ ദേശീയനഷ്ടവുമല്ലേ? പൊതുമേഖലാസ്ഥാപനങ്ങളു് വിദഗു്ദ്ധരെയേലു്പ്പിച്ചു് രക്ഷപ്പെടുത്തിയെടുക്കുകയല്ലേ ചെയ്യേണു്ടതു്? ടാറ്റായു്ക്കും മറ്റു് ലോകപ്പ്രശസു്തസ്ഥാപനങ്ങളു്ക്കുമതാകാമെങ്കിലു്, നേരിട്ടു് പ്രൊഫഷണലുകളെ കോളേജു്ക്യാമ്പസ്സിനകത്തുനിന്നുതന്നെ റിക്രൂട്ടുചെയു്തുകൊണു്ടുപോകാമെങ്കിലു്, കേരളാ ഗവണു്മെ൯റ്റിലെ കുറച്ചു് കുഞ്ഞു് പൊതുമേഖലാസ്ഥാപനങ്ങളു്ക്കുവേണു്ടിമാത്രം എന്തുകൊണു്ടതായിക്കൂടാ? ഇവിടെപ്പറയുന്നതു് ഇതുപോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ചു് മാത്രമല്ല, കേരളാ ബുക്കു്സ്സു് ആ൯ഡു് പബ്ലിക്കേഷ൯സ്സു് സൊസൈറ്റിപോലുള്ള പൂ൪ണ്ണ സ൪ക്കാ൪സ്ഥാപനങ്ങളെക്കുറിച്ചുംകൂടിയാണു്. ഇവയൊക്കെ ഭരിക്കാ൯ ഇതുപോലുള്ള ഐയ്യേയെസ്സു് ഐപ്പീയെസ്സു് ഉദ്യോഗസ്ഥ൯മാരെ സ൪ക്കാ൪ വിടുന്നതെന്തിനെന്നാണിവിടത്തെ ചോദ്യം. അല്ലെങ്കിലു്ത്തന്നെ ഈ സമ്പ്രദായം അവസാനിപ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ കേരളത്തിലിത്രമാത്രം ഐയ്യേയെസ്സു്-ഐപ്പീയെസ്സുദ്യോഗസ്ഥ൯മാ൪തന്നെ എന്തിനാണു്? അഴിമതിയുടെ കാര്യത്തിലല്ലാതെ കേരളം അത്രവലിയ ഒരു മേച്ചിലു്ഭൂമിയാണോ ഇത്രയുമെണ്ണം കേരളാക്കേഡറിലോട്ടുവരാ൯?

Written and first published on: 14 December 2020

 

 

 

No comments:

Post a Comment