Tuesday, 1 December 2020

384. വേണു്ടപ്പെട്ടവരും സ്വന്തക്കാരുമെല്ലാം ജയിലിലായിക്കഴിഞ്ഞാലു് പകമൂത്തു് മറ്റുള്ള മുഴുവ൯ ജനങ്ങളെയും ജയിലിലാക്കാ൯ വഴിയെന്തെന്നു് ചിന്തിച്ചുനടക്കുന്നവരാണു് നമ്മുടെ ഭരണാധികാരികളു്!

384

വേണു്ടപ്പെട്ടവരും സ്വന്തക്കാരുമെല്ലാം ജയിലിലായിക്കഴിഞ്ഞാലു് പകമൂത്തു് മറ്റുള്ള മുഴുവ൯ ജനങ്ങളെയും ജയിലിലാക്കാ൯ വഴിയെന്തെന്നു് ചിന്തിച്ചുനടക്കുന്നവരാണു് നമ്മുടെ ഭരണാധികാരികളു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Tomasz Mikołajczyk. Graphics: Adobe SP.


വേണു്ടപ്പെട്ടവരും സ്വന്തക്കാരുമെല്ലാം ജയിലിലായിക്കഴിഞ്ഞാലു് പകമൂത്തു് മറ്റുള്ളമുഴുവ൯ജനങ്ങളെയും ജയിലിലാക്കാ൯വഴിയെന്തെന്നു് ചിന്തിച്ചുനടക്കുന്നവരാണു് നമ്മുടെഭരണാധികാരികളു്! മറിച്ചുചിന്തിക്കുന്ന ഡീസ്സ൯റ്റു് ഭരണാധികാരികളെ കേരളം കാത്തിരിക്കുകയാണു്. അവനോ അവളോ എവിടെയോ ജനിച്ചിട്ടുണു്ടു്. ഇപ്പോളു് തൊട്ടിലിലു്ക്കിടക്കുകയായിരിക്കണം! അതു് വള൪ന്നുവരും.

കേരളാമുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനനേതാവും കേന്ദ്രക്കമ്മിറ്റിയംഗവുമായ പിണറായിവിജയ൯റ്റെ പ്രകടമായ വ്യക്തിപരവും രാഷ്ട്രീയപരവുമായ പകപോക്കലു്മനോഭാവമാണു് മലയാളികളെക്കൊണു്ടിങ്ങനെചിന്തിപ്പിക്കുന്നതു്. പാ൪ട്ടിയെയെടുത്തിങ്ങനെ അക്ഷരാഭ്യാസമില്ലാത്തയൊരു റൗഡിസംഘത്തെയെന്നപോലെ കൊലപാതകത്തിനുപയോഗിക്കുന്നതു് പാ൪ട്ടിയുടെശത്രുക്കളെനിഗ്രഹിക്കുന്നതിനല്ല, പാ൪ട്ടിസിദ്ധാന്തത്തിനെതിരായ ഒരുമുതലാളിയെയും വ്യവസായിയെയും ക്യാപ്പിറ്റലിസ്സു്റ്റിനെയും ഇന്നോളമീപ്പാ൪ട്ടിനിഗ്രഹിച്ചിട്ടുമില്ല, വെറുമൊരലു്പ്പനും സിദ്ധാന്തങ്ങളിലജ്ഞനുമായ ഈവ്യക്തിക്കു് ത൯റ്റെവ്യക്തിത്വമില്ലായു്മയു്ക്കുനേരേവരുന്ന ശത്രുക്കളെന്നുതോന്നുന്നവരെ നിഗ്രഹിക്കാനാണു്. പാ൪ട്ടിയു്ക്കകത്തുതന്നെയുള്ള ആശയപരമായിപ്പ്രവ൪ത്തിക്കുന്ന രാഷ്ട്രീയപ്പ്രതിയോഗികളെ അമ്പതും അമ്പത്തിരണു്ടുംവെട്ടുവെട്ടിക്കൊല്ലുന്നതിനുള്ള ഉത്തരവുകളു് ഇയാളാപ്പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നപ്പോളിട്ടുവെന്നുള്ളതു് ആപ്പാ൪ട്ടിയിലു്നിന്നുംപിള൪ന്നുമാറി വടകരഭാഗത്തു് ആറെംപീയെന്നപാ൪ട്ടിയുണു്ടാക്കിയ സഖാവു് ടി. പി. ചന്ദ്രശേഖര൯റ്റെ വധസമയത്തുതന്നെ വെളിയിലു്വന്നതാണു്. പാ൪ട്ടിയുടെ വളരെയുയ൪ന്നനേതാക്കളു്തന്നെ ആക്കേസ്സിലു്ശ്ശിക്ഷിക്കപ്പെട്ടു് ജയിലിലായെങ്കിലും അതിനേക്കാളുയ൪ന്നനേതാക്കളുടെയാജ്ഞപ്പ്രകാരമാണതു് നടത്തിയതെന്നു് അന്നേ അന്വേഷണങ്ങളിലു്പ്പുറത്തുവന്നിരുന്നു, പക്ഷേ ഉന്നതനേതാക്ക൯മാരിലു് ആരാണതിനുള്ള നേരിട്ടാജ്ഞനലു്കിയതെന്നതു് വളരെസ്സാഹസംചെയു്തു് ഒളിച്ചുവെയു്ക്കപ്പെട്ടു. പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയല്ലാതെ മറ്റാ൪ക്കാണതിനുള്ളയധികാരം കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ത്തന്നെ മറ്റുസംസ്ഥാനഘടകങ്ങളിലു് ഇതുപോലെയിത്തരം ഉളു്പ്പാ൪ട്ടിവൈരവിദ്വേഷക്കൊലകളു് ഉണു്ടായിട്ടില്ലെന്നതിലു്നിന്നും കേരളത്തിലു്മാത്രമേയിത്തരം ഹിംസ്രമൃഗങ്ങളുള്ളുവെന്നുവ്യക്തം.

ഇരപിടിക്കുന്നമൃഗങ്ങളു് ഒരിരയിലു്നി൪ത്തില്ലെന്നെല്ലാവ൪ക്കുമറിയാം. അങ്ങനെയാണനേകംകൊലകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനയിലു്നിന്നുമുണു്ടായതു്!

Article Title Image By Pexels. Graphics: Adobe SP.


ഇരപിടിക്കുന്നമൃഗങ്ങളു് ഒരിരയിലു്നി൪ത്തില്ലെന്നെല്ലാവ൪ക്കുമറിയാം! അങ്ങനെയാണനേകംകൊലകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംഘടനയിലു്നിന്നുമുണു്ടായി കേരളത്തെവിഷമിപ്പിച്ചതും, കരയിപ്പിച്ചതും. ഈഹിംസ്രമൃഗത്തെപ്പൂട്ടിയിടാനുത്തരവാദപ്പെട്ടിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സെ൯ട്രലു്ക്കമ്മിറ്റിയുമാണീക്കൊലകളു്ക്കുമുഴുവ൯ ഉത്തരവാദികളു്. ഈപ്പാ൪ട്ടിയുടെയിന്നത്തെ കേന്ദ്രീകൃതയേകാധിപതൃസെറ്റപ്പിനുള്ളിലു് ഈമുഴുവ൯കൊലകളു്ക്കും ആപ്പാ൪ട്ടിയുടെ ആസംസ്ഥാനത്തെ ഏറ്റവുംവലിയനേതാവിനല്ലാതെ മറ്റാ൪ക്കാണുത്തരവിടാനാവുക, അന്തിമയനുമതിനലു്കാനാവുക- ജില്ലാസെക്രട്ടറിക്കോ? ചുരുക്കിപ്പറഞ്ഞാലു് രക്തദാഹിയായ ഒരു പിശാചിനെയാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സമൂഹവും സംസ്ഥാനവും സംസ്ഥാനരാഷ്ട്രീയവും ഇത്രയുംകാലംചുമന്നതെന്ന൪ത്ഥം. കേരളത്തിലെ മുഴുവ൯പോലീസ്സുകാ൪ക്കുമിതറിയാം. അതുകൊണു്ടാണു് ഇയാളധികാരത്തിലു്വന്നയന്നുമുതലു് കേരളാപ്പോലീസ്സഴിഞ്ഞാടുന്നതു്- ഒരു ക്രിമിനലിനു് അറസ്സു്റ്റിലും കേസ്സിലും വിചാരണയിലും ശിക്ഷയിലും ജയിലിലുമാകാതെ സംസ്ഥാനംഭരിക്കാമെങ്കിലു് തങ്ങളു്ക്കെന്തുകൊണു്ടതിനേക്കാളൊരലു്പ്പംതാഴു്ന്ന കുറ്റങ്ങളു് ചെയു്തുനടന്നുകൂടായെന്ന കേരളത്തിലെ ജനസമൂഹത്തോടുള്ളവെല്ലുവിളി.

വ൪ഗ്ഗീയലഹളകളു്ക്കും വംശീയകലാപങ്ങളു്ക്കും കൂട്ടക്കൊലപാതകങ്ങളു്ക്കും സു്കോപ്പില്ലാത്തകേരളത്തിലു് ഇങ്ങനെ വ്യക്തിപരമായ കൊലപാതകങ്ങളു്മാത്രംനടത്തിച്ചുകൊണു്ടു് ചോരയിലു്മൂക്കിട്ടിഴയു്ക്കുന്നൊരു ഹിംസ്രമൃഗത്തിനുകഴിയാനാവില്ല, രക്തദാഹമടക്കാനാവില്ല. അതി൯റ്റെയഭിലാഷപൂ൪ത്തീകരണത്തിനൊരുവഴി ആപ്പറഞ്ഞ പോലീസ്സു്ഫോഴു്സ്സിലെയൊരുന്നത൯തന്നെ ഒരുക്കിക്കൊടുത്തു, പുതിയൊരുവഴി ത൯റ്റെപിശാചുബുദ്ധിയിലു്നിന്നും വെട്ടിയിട്ടുകൊടുത്തു. അതിനൊരുനിമിത്തമുണു്ടായതു് കേരളത്തിലെ സ൪വ്വശക്തനും സമ്പൂ൪ണ്ണയധികാരിയുമെന്നു താ൯ സ്വയംകരുതുന്ന ത൯റ്റെതന്നെയനുയായികളെയും അകമ്പടിപ്പെണ്ണുങ്ങളെയും ഉദ്യോഗസ്ഥനിരകളെയും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു്വന്നു് മയക്കുമരുന്നുകച്ചവടത്തിനും സ്വ൪ണ്ണംകള്ളക്കടത്തിനും ഡോള൪ക്കടത്തിനും വിദേശസഹായപ്പണംകൈപ്പറ്റിവെട്ടിക്കലിനും അറസ്സു്റ്റുചെയു്തുകേസ്സെടുത്തു് പിടിച്ചുകൊണു്ടുപോയി ജയിലിലിടുന്നതാദ്യമായി കണു്ടതുകൊണു്ടാണു്. വളരെക്കൊച്ചൊരുസംസ്ഥാനത്തിലെയാമുഖ്യമന്ത്രിക്കും ആ കുടിലനായ പോലീസ്സുപദേശകനും തങ്ങളെക്കാളധികാരമുള്ളവ൪ ഇന്ത്യയിലുണു്ടെന്നു് വെളിവുണു്ടായതപ്പോഴാണു്- തങ്ങളൊന്നും ഒരുമണ്ണാങ്കട്ടയുമല്ലെന്നു് സംസ്ഥാനത്തെജനങ്ങളു് മനസ്സിലാക്കിക്കൊണു്ടിരിക്കുകയാണെന്നും. (2020ലു് അവിടെത്തുടങ്ങിയ ജനങ്ങളുടെയാത്തിരിച്ചറിവും വിവരവുമാണു് 2022ലു് പിന്നീടു് കെ-റെയിലു്സ്സമരവുമായിബന്ധപ്പെട്ട ജനങ്ങളുടെ പിണറായിവിജയനെന്ന ജാപ്പനീസ്സമേരിക്ക൯ബിസിനസ്സുചാരനെതിരായ പോ൪മുഖങ്ങളിലു് ആ മുഖ്യമന്ത്രിയെ പരസ്യമായിത്തെറിവിളിക്കുന്നതിലേയു്ക്കും വെല്ലുവിളിക്കുന്നതിലേയു്ക്കും സാധാരണഗതിയിലു് വീടുകളു്ക്കുപുറത്തിറങ്ങാത്ത വീട്ടമ്മമാരെപ്പോലും നയിച്ചതു്).

ഇങ്ങനെവേണു്ടപ്പെട്ടവരെല്ലാമകത്തായാലു് ഈവൃത്തികെട്ടകേരളത്തിലെ മുഴുവ൯ജനങ്ങളെയുമകത്താക്കാ൯ എന്താണൊരുവഴി? അതാണാജീവിയിരുന്നാലോചിച്ചതും തലപുകച്ചതും. അതിനാണൊരുവഴി വിരമിച്ചിട്ടുംവെറുതെവിടാതെ പൊതുജനങ്ങളുടെട്രഷറിയിലു്നിന്നുമെടുത്തു് വ൯ശമ്പളമൂറ്റിനലു്കി സ്വകാര്യകുപ്പ്രവൃത്തികളു്ക്കു് ഉപദേശകനായിവെച്ചിരുന്ന പോലീസ്സധികാരി കണു്ടുപിടിച്ചുകൊടുത്തതും, കേരളത്തിലെമുഴുവ൯ജനങ്ങളും പിണറായിവിജയനെന്നമുഖ്യമന്ത്രിയെ നി൪ത്താതെവിമ൪ശ്ശിക്കുന്നവരായതുകൊണു്ടു് സകലരെയുംപിടിച്ചകത്തിടാ൯ പോലീസ്സാക്ടു് ഭരണഘടനാവിരുദ്ധമായിത്തന്നെഭേദഗതിചെയു്തു് ആരെയും ജാമ്യംപോലുംകൊടുക്കാതെ തലു്ക്ഷണമകത്തിടാനുള്ളൊരു അപകീ൪ത്തിനിയമം അയാളു്തന്നെയിരുന്നെഴുതിക്കൊടുത്തതും. അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം മൗലികാവകാശമായുറപ്പുനലു്കുന്ന ഇന്ത്യ൯ഭരണഘടനയെയും ഇന്ത്യ൯സുപ്രീംകോടതിയെയും പോകാ൯പറയെന്നാണു് ആ വിരമിച്ച ഉപദേശിയൈപ്പീയെസ്സുകാരനൊരുത്ത൯ സ൪ക്കാ൪ഹെഡു്ക്ക്വാ൪ട്ടേഴു്സ്സിലു് അവിടെയിരുന്നു് അതിനേക്കാളജ്ഞനുമഹങ്കാരിയുമായ ഇയാളു്ക്കുപദേശംനലു്കിയതു്! ലോകത്തി൯റ്റെതന്നെവിരട്ടലിലു് ആകാശത്തേയു്ക്കൊഴുകിത്തെറിച്ചുപോയ ആ അപകീ൪ത്തിനിയമം ഇനിയുംകൊണു്ടുവരാനൊക്കുമോയെന്നുനോക്കിയാണു് ഇപ്പോഴുമാഭരണഘടനാവിരുദ്ധ൯റ്റെയിരിപ്പു്!!

Written and first published on: 22 November 2020. Edited since.



 

 







No comments:

Post a Comment