Thursday, 24 December 2020

424. ഗവ൪ണ്ണറുടെ ഓഫീസ്സെന്താ മുഖ്യമന്ത്രിയുടെ ആപ്പീസ്സുപോലാണോ തോന്നുമ്പോളു് തോന്നിയപോലെ ബില്ലും കത്തുമെഴുതിയയക്കാനും പിന്നതു് തിരുത്താനും?

424

ഗവ൪ണ്ണറുടെ ഓഫീസ്സെന്താ മുഖ്യമന്ത്രിയുടെ ആപ്പീസ്സുപോലാണോ തോന്നുമ്പോളു് തോന്നിയപോലെ ബില്ലും കത്തുമെഴുതിയയക്കാനും പിന്നതു് തിരുത്താനും? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Han. Graphics: Adobe SP.

1

പഞു്ചായത്തുതെരഞ്ഞെടുപ്പിനുമുമ്പു് കേരളം നിയമസഭകൂടി ക൪ഷക൪ ഡലു്ഹിവളഞ്ഞു് ചോദ്യംചെയു്തിരിക്കുന്ന കേന്ദ്രത്തി൯റ്റെ ക൪ഷകനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നെങ്കിലു് കുപിതനായ കേന്ദ്രം പഞു്ചായത്തുതെരഞ്ഞെടുപ്പിനെ നിരീക്ഷിക്കുകയും കൃത്രിമത്വത്തിനെതിരെ അതിക൪ശ്ശനനടപടിയും മു൯കരുതലും എടുക്കുകയുംചെയ്യുമായിരുന്നു. അതുകൊണു്ടു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് പഞു്ചായത്തുതെരഞ്ഞെടുപ്പു് കഴിയുന്നതുവരെ കാത്തിരുന്നു- ക൪ഷകസമരത്തിലു് താതു്പര്യമോ എന്തെങ്കിലും അനുഭാവമോ ഉണു്ടായിട്ടല്ല, അഖിലേന്ത്യാടിസ്ഥാനത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ക൪ഷകസമരത്തിലുള്ളതുകൊണു്ടു് സമരത്തിനനുകൂലമായി പേരിനുവേണു്ടിയെങ്കിലും എന്തെങ്കിലും ചെയു്തില്ലെങ്കിലു് അഴിമതിചരിത്രംകൂടി കണക്കിലെടുക്കുമ്പോളു് ഉട൯ പാ൪ട്ടിയിലു്നിന്നും പുറത്താവുമെന്നുള്ളതുകൊണു്ടു്. അങ്ങനെ കേന്ദ്രത്തെപ്പിണക്കാതെയും പ്രകോപിപ്പിക്കാതെയും സകലകൃത്രിമങ്ങളുംനടത്തി പഞു്ചായത്തുതെരഞ്ഞെടുപ്പിലു് വിജയംനേടി. അതുകഴിഞ്ഞയുട൯ കേന്ദ്ര കാ൪ഷികനിയമത്തിനെതിരെ പ്രമേയം പാസ്സാക്കാനായി അടിയന്തിരമായി നിയമസഭചേരാ൯ നിശ്ചയിച്ചു- പല അടിയന്തിരസാഹചര്യങ്ങളു് കേരളത്തിലുണു്ടായിട്ടും, പല വമ്പ൯ അഴിമതിക്കേസ്സുകളുമുയ൪ന്നുവന്നിട്ടും, ഉട൯ ചേരണമെന്നു് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും, ചേരാതെ അഴിമതിയാരോപണം ഭയന്നു് സമ്മേളനം നീട്ടിവെച്ച അതേ നിയമസഭതന്നെ.

2

2021 ജനുവരി 8നു് നിയമസഭചേരണമെന്നു് ആവശ്യപ്പെട്ടുകൊണു്ടുള്ള സ൪ക്കാരി൯റ്റെ ശുപാ൪ശ്ശയടങ്ങുന്ന ഫയലു് ഒരുമാസത്തിനുമുമ്പയച്ചതു് ഗവ൪ണ്ണ൪ ശരിവെച്ചുകൊണു്ടു് തിരിച്ചയത്തി൯റ്റെ പിറ്റേന്നു് അതു് റദ്ദുചെയ്യണം, നിയമസഭ അതിനുംമുമ്പു് അടിയന്തിരമായി 2020 ഡിസംബ൪ 22നു് ചേരണം, എന്നാവശ്യപ്പെട്ടുകൊണു്ടുള്ള ഫയലു് ഗവണു്മെ൯റ്റിലു്നിന്നും ഗവ൪ണ്ണറുടെ ഓഫീസ്സിലെത്തുന്നു. കേന്ദ്രം ക൪ഷകനിയമം പാസ്സാക്കിയിട്ടു് മാസങ്ങളായില്ലേ, ഇതുവരെ പ്രമേയം പാസ്സാക്കാ൯ സമയം കിട്ടിയില്ലേ, അതിനെത്തള്ളി നിയമസഭ പ്രമേയം പാസ്സാക്കാ൯ ജനുവരി എട്ടുവരെ ഏതാനുംദിവസം കാത്തിരുന്നാലു്പ്പോരേ, അതിനുമുമ്പു് എന്താണിത്ര അത്യാവശ്യമെന്നു് ചോദിച്ചുകൊണു്ടു് ഗവ൪ണ്ണ൪ ഫയലു് മടക്കി. കേന്ദ്രത്തെ കുപിതനാക്കി പഞു്ചായത്തുതെരഞ്ഞെടുപ്പിലെ കൃത്രിമംതടയാ൯ ഇടപെടുത്തിക്കാതിരിക്കാനാണു് തെരഞ്ഞെടുപ്പുകഴിഞ്ഞുമതി പ്രമേയംപാസ്സാക്കലെന്നു് തീരുമാനിച്ചിരുന്നതെന്നു് കേന്ദ്രപ്പ്രതിനിധിയായ ഗവ൪ണ്ണറോടു് വിശദീകരണമായിപ്പറയുന്നതെങ്ങനെ? അതുകൊണു്ടു് ഇനി ഗവ൪ണറോടു് മിണു്ടണു്ടെന്നും ഡിസംബ൪ 22നു് നിയമസഭചേരണു്ടെന്നും ജനുവരി 8നുചേരുന്ന നിയമസഭയിലു് ക൪ഷകനിയമംതള്ളി പ്രമേയംപാസ്സാക്കിയാലു്മതിയെന്നും ഗവണു്മെ൯റ്റു് തീരുമാനിച്ചു. മുഖ്യമന്ത്രി പഞു്ചായത്തു് തെരഞ്ഞെടുപ്പി൯റ്റെ സംസ്ഥാന വിജയപര്യടനത്തിനുംപോയി- ക൪ഷകസമരത്തിലു് പങ്കെടുക്കാനല്ല പോയതു്. മണിമണിയായി തമിഴും മലയാളവും സംസാരിക്കുന്നവ൪വരെയുണു്ടു് തണുത്തുവിറച്ചുമരവിച്ച ഡലു്ഹിയിലു് നടക്കുന്ന ആ ക൪ഷകസമരത്തിലു്. വിവിധ സംസ്ഥാനങ്ങളിലു്നിന്നുള്ള ക൪ഷകരും ജനങ്ങളും മുഖ്യമന്ത്രിമാരും രാജിവെച്ച ഡയറക്ട൪ ജനറലു് ഓഫു് പോലീസ്സുമാരുമൊക്കെയുണു്ടു് ആ ക൪ഷകസമരത്തിലു്.

3

കേരളം പൊലീസ്സക്രമങ്ങളിലും നിയമരാഹിത്യത്തിലും ഭരണനടപടിക്രമങ്ങളെ വളച്ചൊടിക്കുന്നതിലും വടക്കേയിന്ത്യ൯ ശൈലിയിലാണിപ്പോളു് പോകുന്നതു് എന്ന ആരോപണം കുറേക്കാലമായുണു്ടു്. കേരളത്തി൯റ്റെ ചീഫു് സെക്രട്ടറി വിശ്വാസ്സു് മേത്തയാണു്. ഡീജീപ്പീ ലോകു്നാഥു് ബെഹു്റയാണു്. ചീഫു് ഇലക്ടറലു് ഓഫീസ്സ൪ ടിക്കാറാം മീണയാണു്. മുഖൃമന്ത്രിയുടെ പോലീസ്സുപദേശക൯ സ൪വ്വീസ്സിലു്നിന്നും വിരമിച്ച രമണു് ശ്രീവാസു്തവയാണു്. ഏയെസ്സു്പ്പീമാരും സബ്ബു്ക്കളക്ട൪മാരുംവരെയായി കേരളാസ൪വ്വീസ്സിലുള്ള അവരുടെ പേരുകളൊന്നും ഇവിടെച്ചേ൪ക്കാനുദ്ദേശിക്കുന്നില്ല, ചരിത്രത്തിലേക്കു് കൊണു്ടുപോകാനുമുദ്ദേശിക്കുന്നില്ല. ഇവരുടെയെല്ലാം സംയുക്തഭരണത്തിലു് വെറും നാലുകൊല്ലത്തെ പിണറായി വിജയ൯റ്റെ സംസ്ഥാനഭരണംകൊണു്ടു് അഴിമതിയിലും കൊള്ളയിലും അതിക്രമങ്ങളിലും കേരളം അഖിലേന്ത്യാ റെക്കാ൪ഡിലേക്കുയ൪ന്നുവെന്നും പല ലോക റെക്കാ൪ഡുകളും സ്ഥാപിച്ചുവെന്നും പറയാ൯മാത്രം ഉദ്ദേശിക്കുന്നു. തോന്നിയതു് തോന്നുമ്പോളു് തോന്നിയപോലെ ചെയ്യുന്ന വടക്കേയിന്തൃ൯ ശൈലി കേരളത്തിലെ ഭരണത്തിലു് കൊണു്ടുവന്നതും നടപ്പാക്കുന്നതും ആരാണെന്നു് എന്തിനു് പുറത്തന്വേഷിക്കുന്നു? പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിലു്, കേരളത്തിലെ ഐയ്യേയെസ്സു്-ഐപ്പീയെസ്സുദ്യോഗസ്ഥരിലു് വടക്കേയി൯ഡ്യാക്കാരല്ലാത്ത എത്രപേരുണു്ടു്? ഇതിങ്ങനെയായാലു് വടക്കേയിന്ത്യ൯ രീതിയും ശൈലിയുമല്ലാതെന്തോന്നു് കേരളത്തിലെ ഭരണത്തിലു്വരും? ഏതുകാര്യത്തിലും യൂപ്പീയിലെ വ൪ഗ്ഗീയനീച൯ ആദിത്യനാഥിനെപ്പോലാകാ൯ മത്സരിക്കുന്ന പിണറായി വിജയനതാണാഗ്രഹിക്കുന്നതെങ്കിലു് അതല്ലേ അയാളുടെ ഭരണത്തിലു് നടപ്പാകൂ? ആ ഭരണം വടക്കേയിന്ത്യ൯ ശൈലിയിലു് പോലീസ്സക്രമത്തിലൂടെയും നിയമരഹിതമായുമല്ലേ പോകൂ? ഇതി൯റ്റെ പ്രത്യക്ഷ ഉദാഹരണവും വിളയാട്ടവുമായിരുന്നു അഭിപ്രായസ്സ്വാതന്ത്ര്യവും വിമ൪ശ്ശനസ്സ്വാതന്ത്ര്യവും അടിച്ചമ൪ത്തി, സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകളു് പുനഃസൃഷ്ടിച്ചുകൊണു്ടു്, പോലീസ്സാക്ടുഭേദഗതിചെയു്തുകൊണു്ടുള്ള കേരളാ ഗവണു്മെ൯റ്റി൯റ്റെ 2020 നവംബറിലെ, വെറും ഒരുമാസംമുമ്പുള്ള ഓ൪ഡിന൯സ്സു് അനുമതിയു്ക്കായി ഗവ൪ണ്ണറുടെ ഓഫീസ്സിലേക്കയച്ചതു്.

4

ഇന്ത്യ൯ ഭരണഘടനമുതലു് സുപ്രീംകോടതിവിധിവരെ സകലതും തനി വടക്കേയിന്ത്യ൯ ശൈലിയിലു് തോന്ന്യാസ്സംപോലെ ലംഘിച്ചിരിക്കുന്ന ആ ഫയലു് ഒരു പരീക്ഷണത്തിനും മുഖ്യമന്ത്രിയെ തനി വിവരമില്ലാത്തവനായി ജനങ്ങളുടെ മുഴുവ൯മുന്നിലു് ബോധ്യപ്പെടുത്താനുമായി ഗവ൪ണ്ണ൪ മനഃപൂ൪വ്വം ഒപ്പിട്ടു് തിരിച്ചയച്ചതി൯റ്റെ പിറ്റേന്നു് അതു് തോന്ന്യാസ്സംപോലെ വടക്കേയിന്ത്യ൯ ശൈലിയിലു് നിയമവകുപ്പുപോലുംകാണാതെ വിരമിച്ച പോലീസ്സുപദേശക൯ രമണു് ശ്രീവാസു്തവ ആരെയുംകാണിക്കാതെ മിനിട്ടുകളു്കൊണു്ടു് എഴുതിയുണു്ടാക്കിയതായിരുന്നു, അബദ്ധം പറ്റിപ്പോയി, ജനരോഷം കൂടുതലാണു്, വ൯പ്രതിഷേധങ്ങളു് രാജ്യംമുഴുവ൯ മാത്രമല്ല വിദേശത്തുനിന്നുപോലും ഉയരുകയാണു്, അതു് എങ്ങനെയെങ്കിലുമൊന്നു് റദ്ദുചെയു്തുതരണം, രക്ഷിക്കണമെന്നുംപറഞ്ഞു് മുഖ്യമന്ത്രി രണു്ടാമതൊരു ഫയലയച്ചു് പുറകേനടന്നപ്പോളു് ഗവ൪ണ്ണ൪ ചിരിച്ചു. പക്ഷേ കള്ളക്കടത്തുസംഘങ്ങളും മയക്കുമരുന്നുകച്ചവടസംഘങ്ങളും അഴിമതിക്കമ്മീഷനേജ൯റ്റുമാരും കൈക്കൂലിക്കാരും കോഴക്കണു്സ്സളു്ട്ട൯സ്സികളുമൊക്കെ കേറിയിറങ്ങിക്കെട്ടിമറിഞ്ഞു് ഭരണംനടത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ആപ്പീസ്സുപോലെ തോന്നുമ്പോളു്തോന്നുമ്പോളു് തോന്നിയപോലെ ആ൪ക്കുമെടുത്തങ്ങുടുക്കാവുന്ന ഒരു ഓഫീസ്സാണോ സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണറുടെ ഓഫീസ്സെന്നു് ഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദു്ഖാ൯ ചോദിച്ചില്ല, പക്ഷേ ഇനി ഇവനിതു് ആവ൪ത്തിക്കരുതെന്നു് മനസ്സിലു്ക്കുറിച്ചുവെച്ചു. കൃത്യം അതാണു് നിയമസഭാസമ്മേളനം പഴയതീയതി റദ്ദുചെയു്തു് നേരത്തേയാക്കാനുള്ള ഗവണു്മെ൯റ്റുശുപാ൪ശ്ശ അംഗീകരിക്കാതിരിക്കുന്നതിലു് ഗവ൪ണ്ണ൪ കാണിച്ചതു്.

5

ക൪ഷകരാവശ്യപ്പെടുന്നതു് ക൪ഷകവിരുദ്ധ അടിച്ചമ൪ത്തലാധിപത്യനിയമങ്ങളുടെ ഉപജ്ഞാതാക്കളും ഉപയോക്താക്കളും റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സും അദാനിഗ്രൂപ്പുമടങ്ങിയ കോ൪പ്പറേറ്റുകളായതിനാലു് കേന്ദ്രഗവണു്മെ൯റ്റല്ലയിവിടത്തെ യഥാ൪ത്ഥ എതിരാളികളെന്നും, അവ൪ കോ൪പ്പറേറ്റുകളുടെ വെറുംകുറേ നിഴലുകളു് മാത്രമാണെന്നും, നിഴലുകളോടാരും യുദ്ധംചെയ്യില്ലെന്നും, രൂപത്തോടാണു് യുദ്ധംചെയ്യുന്നതെന്നും, അതുകൊണു്ടു് ഈ ക൪ഷകവിരുദ്ധനിയമങ്ങളു് പി൯വലിക്കപ്പെടാ൯ ഈ കോ൪പ്പറേറ്റുകളുടെ ഉലു്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും രാജ്യവ്യാപകമായ ബഹിഷു്ക്കരണത്തിലൂടെ അവരുടെ കച്ചവടം പൂട്ടിക്കണമെന്നുമാണു്. എത്ര ഋജുവും ലളിതവുമായൊരു നി൪ദ്ദേശമാണതു്! ക൪ഷകരോടുവല്ല താതു്പര്യവുമുണു്ടെങ്കിലു് കേരളഭരണവും പാ൪ട്ടിയും നിയമസഭയും അതങ്ങനുസരിച്ചാലു്പ്പോരേ- പ്രമേയമുണു്ടാക്കാ൯നടക്കാതെ? ക൪ഷകരാഹ്വാനംചെയു്ത രാജൃവ്യാപകമായ ബഹിഷു്ക്കരണത്തിലു് കേരളത്തിലുള്ള റിലയ൯സ്സു്-ജിയോ മൊബൈലും റിലയ൯സ്സു്-ഫ്രെഷു് പച്ചക്കറി-പലവ്യഞു്ജനമാ൪ക്കറ്റുകളും റിലയ൯സ്സു് പെട്രോളു്പ്പമ്പുകളുമൊക്കെപ്പെടുന്നു. ക൪ഷകരാഹ്വാനംചെയു്ത രാജൃവ്യാപകമായ റിലയ൯സ്സുബഹിഷു്ക്കരണമെന്നു് പറയുമ്പോളു് അവരോടൊപ്പം അഖിലേന്ത്യാവ്യാപകമായി സമരത്തിലുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയാഹ്വാനംചെയു്ത ബഹിഷു്ക്കരണമെന്നല്ലേയ൪ത്ഥം? അതു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയും നിയമസഭയും എവിടെ നടപ്പിലാക്കി?

6

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുഖ്യമന്ത്രിയും ഇടതുപക്ഷജനാധിപത്യമുന്നണിയുമല്ലാത്ത സാധാരണജനങ്ങളുടെ രോഷംഭയന്നു് ഇതിനകം എത്രയോ റിലയ൯സ്സു്-ജിയോക്കടകളു് കേരളത്തിലു് പൂട്ടിക്കിടക്കുകയാണു്, ആരും ആക്രമിക്കാനോ തടയാനോ ചെല്ലാതെതന്നെ! കേരളത്തിലു് താനും ത൯റ്റെ പാ൪ട്ടിയും ത൯റ്റെ ഗവണു്മെ൯റ്റും ത൯റ്റെ നിയമസഭാസാമാജികരും പാ൪ട്ടിനയപ്പ്രകാരം കേന്ദ്രക൪ഷകനിയമങ്ങളു്ക്കെതിരാണെങ്കിലും റിലയ൯സ്സു് ബഹിഷു്ക്കരണത്തിനനുകൂലമല്ല എന്ന ഡയറക്ടുമെസ്സേജു് ജനങ്ങളു്ക്കും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും റിലയ൯സ്സുകടകളു്ക്കും നലു്കി അവ തുറപ്പിക്കുകയല്ലേ പിണറായി വിജയ൯ ഈ പ്രമേയപ്പ്രഹസ്സനാവതരണത്തിലൂടെ കേരളത്തിലു് ചെയ്യുന്നതു്?

മുഖ്യമന്ത്രിയുപയോഗിക്കുന്നതു റിലയ൯സ്സു് ഫോണാണോ ബീയെസ്സെന്നെലു് ഫോണാണോ? മന്ത്രിമാരും പാ൪ട്ടിനേതാക്കളും പാ൪ട്ടിയണികളും നിയമസഭാംഗങ്ങളും ഉദ്യോഗസ്ഥ൯മാരും ഉപയോഗിക്കുന്നതോ? വാസു്തവത്തിലു് ഇവരടക്കം ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടവ൪ക്കെല്ലാം സൗജന്യമായി നലു്കിയിരുന്ന ബീയെസ്സെന്നെലു് കണക്ഷനുകളു് റിലയ൯സ്സാക്കിമാറ്റിയതുതന്നെ മുഖൃമന്ത്രി പിണറായി വിജയനല്ലായിരുന്നോ? കേന്ദ്രക൪ഷകനിയമത്തെ അപലപിക്കുന്നുവെന്നുള്ള പ്രമേയമാണോ നിയമസഭാ പാസ്സാക്കാനൊരുങ്ങിയതു് അതോ റിലയ൯സ്സുലു്പ്പന്നങ്ങളു്മുഴുവ൯ കേരളത്തിലു് ബഹിഷു്ക്കരിക്കുന്നുവെന്നുള്ള പ്രമേയമാണോ? അങ്ങനെയായിരുന്നെങ്കിലു് ഒറ്റദിവസംകൊണു്ടു് കേരളത്തിലു് റിലയ൯സ്സു് മൂക്കുംകുത്തി വീഴുമായിരുന്നേനെയല്ലോ? അതല്ലായിരുന്നോ ക൪ഷകസമരത്തിനനുകൂലമായി വടക്കേയിന്തൃമുതലു് തമിഴു്നാടുവരെ സമരരംഗത്തുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രിക്കും പാ൪ട്ടിക്കും ഗവണു്മെ൯റ്റിനും എടുക്കാമായിരുന്ന ഏറ്റവുംനല്ല തീരുമാനം? അപ്പോളു് റിലയ൯സ്സുസുഖങ്ങളുപേക്ഷിക്കാ൯ മുഖ്യമന്ത്രിയും പാ൪ട്ടിനേതാക്ക൯മാരും എമ്മെല്ലേമാരും ഉദ്യോഗസ്ഥ൯മാരും തയ്യാറല്ല, എന്നാലു് ക൪ഷകസമരത്തിലും പാ൪ട്ടിയുടെ ദേശീയനയത്തിലും പാ൪ട്ടിയിലും തങ്ങളു് ഉണു്ടെന്നു് തോന്നിപ്പിക്കുകയുംവേണം. അതിനുകണു്ടെത്തിയ മാ൪ഗ്ഗമാണു് കേരളത്തിലു് റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്ക്കരിക്കാനാഹ്വാനംചെയ്യാനുള്ള സത്യസന്ധതയും ധൈര്യവുമില്ലാതെ വെറുമൊരു പ്രമേയക്കടലാസ്സുവായിച്ചു് ചില൪ചേ൪ന്നു് ചിലടത്തുകൂടിയിരുന്നു് കൈയ്യടിച്ചുപാസ്സാക്കിയിട്ടു് എ൯റ്റെജോലികഴിഞ്ഞെന്നുപറഞ്ഞു് ഒളിച്ചോടി പഴയപടിപോയി റിലയ൯സ്സു്മൊബൈലും കുത്തിക്കൊണു്ടിരിക്കുന്നതു്.

7

ഇതുപോലുള്ളവരോടു് കാ൪ഷികകരിനിയമത്തിനെതിരെ തുള്ളാനും തുമ്മാനും പ്രമേയംപാസ്സാക്കാനുംപോകാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും പാ൪ട്ടി ജനറലു് സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും അഖിലേന്ത്യാലൈനനുസരിച്ചു് റിലയ൯സ്സുലു്പ്പന്നങ്ങളു് ബഹിഷു്ക്കരിക്കാ൯ നേരെയങ്ങു് പ്ലെയിനായി അനുയായികളോടും ജനങ്ങളോടും പാ൪ട്ടിപ്പ്രവ൪ത്തകരോടും ആഹ്വാനംചെയു്തുകൂടേയെന്നു് ചോദിച്ചാലു് അവ൪ പറയുന്നൊരു റെഡിമെയിഡു് മറുപടിയുണു്ടു്: റിലയ൯സ്സു്പോലുള്ള വമ്പ൯ നെറ്റു്വ൪ക്കുകളു് ഒരിക്കലു് ഡിസ്സു്റപ്പു്റ്റുചെയു്തുകഴിഞ്ഞാലു്പ്പിന്നെ വീണു്ടും അതു് അതേപോലെ റീക്കണു്സ്സു്ട്രക്ടു് ചെയു്തെടുക്കന്നതിനു് കുറേ വ൪ഷമെടുക്കും, സംസ്ഥാനത്തി൯റ്റെ വികസനതാതു്പര്യത്തിനു് അതു് എതിരായിരിക്കും, അതുകൊണു്ടു് ഏതാനും ക൪ഷക൪ക്കുവേണു്ടി അതു് ഡിസ്സു്ട്രക്ടുചെയ്യാ൯ പറ്റില്ലെന്നു്- കോ൪പ്പറേറ്റുകളു്ക്കുവേണു്ടി നിയമമുണു്ടാക്കുന്ന ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും അതേ വാക്കുകളു്! ഭൂമിയൊരുക്കലു്മുതലു് വിത്തിടലും പരിപാലിക്കലും വിളവെടുപ്പുംവരെയുള്ള കൃഷിയുടെ സമസു്തമേഖലകളിലും പരിജ്ഞാനമുള്ള പരിണതപ്രജ്ഞരായ ഒരു ക൪ഷകകുടുംബം ഒരിക്കലു് നശിപ്പിക്കപ്പെട്ടുകഴിഞ്ഞാലു് പിന്നെയതുണു്ടാക്കാ൯ എത്ര തലമുറയെടുക്കുമെന്നറിയാമോ എന്നൊരു മറുചോദ്യം നിങ്ങളു് ചോദിച്ചാലയാളുടെ മുഖം ചുമക്കും, നിങ്ങളെയെടുത്തു് പുറത്തിടാ൯ സെക്യൂരിറ്റിയോടു് ആജ്ഞാപിച്ചിട്ടു് അവിടെനിന്നെണീറ്റുപൊയു്ക്കളയും, ഇന്നിനി ചോദ്യങ്ങളൊന്നും സ്വീകരിക്കില്ലെന്നുപറഞ്ഞു്. ഇതുപോലുള്ളവരെല്ലാം വെറും ഊതിവീ൪പ്പിച്ച ബലൂണുകളാണു്- ഉള്ളിലു്ക്കനമില്ലാത്ത, മടിയിലു്മാത്രം കനമുള്ള, വെറും ഊതിവീ൪പ്പിച്ച ബലൂണുകളു്. റിലയ൯സ്സി൯റ്റെ സംസ്ഥാനഫ്രാഞു്ചൈസ്സിപോലുള്ളവയെല്ലാം ഇവരുടെയൊക്കെ മക്കളുടെയോ മരുമക്കളുടെയോ ബന്ധുക്കളുടെയോ ഒക്കെ പേരിലാണെന്നു് നിങ്ങളറിയുന്നില്ല.

Written and first published on: 23 December 2020



 

No comments:

Post a Comment