Sunday 2 August 2020

268. ആറെസ്സെസ്സു് പാറക്കെട്ടിലൂടെ ഒരു മാ൪കു്സ്സിസ്സു്റ്റു് പുഴയൊഴുകിവന്നാലു് അതൊരു ഡബിളു് ക്വാളിഫിക്കേഷനല്ലേ ബാലകൃഷു്ണ൯ മുതലാളീ?

268

ആറെസ്സെസ്സു് പാറക്കെട്ടിലൂടെ ഒരു മാ൪കു്സ്സിസ്സു്റ്റു് പുഴയൊഴുകിവന്നാലു് അതൊരു ഡബിളു് ക്വാളിഫിക്കേഷനല്ലേ ബാലകൃഷു്ണ൯ മുതലാളീ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kanenori. Graphics: Adobe SP.


1

ജീവിതത്തി൯റ്റെ നാനാതുറകളിലുമുള്ളവ൪ ആറെസ്സെസ്സിലു് ചേരുന്നുണു്ടു്, പ്രവ൪ത്തിക്കുന്നുണു്ടു്, വിട്ടുപോകുന്നുണു്ടു്. ചില൪ സംഘബന്ധുക്കളായി തുടരുന്നു, ചില൪ ശത്രുക്കളായി മാറുന്നു. ഇതിലു്പ്പലരും വ൪ഷംതോറും ഥ്വജപ്പ്രണാമവും ദക്ഷിണയും നടത്താറുണു്ടു്, കാരണം ആറെസ്സെസ്സിനെ ഒരു സംഘടനയെന്നതിലുപരി ഒരു സംസു്ക്കാരമായാണവ൪ കാണുന്നതു്, ഉളു്ക്കൊണു്ടിട്ടുള്ളതു്. അതുകൊണു്ടു് ഏതു് സംഘടനയു്ക്കകത്തുചെന്നാലും ആ സംസു്ക്കാരം തുടരാനാവ൪ക്കു് വിഷമമില്ല. മുതി൪ന്നയാളെ എടേ എന്നുവിളിക്കാതെ ചേട്ടാ എന്നു് വിളിക്കാനും, ഇളയവരെ എടാ പോടാ എന്നു് വിളിക്കാതെ അനിയാ എന്നുവിളിക്കാനും സു്ത്രീകളെ ശബരിമലക്കലിതുള്ളി ഇന്നാട്ടിലെ ശശികലമാ൪ വിളിച്ചതുപോലെ എടീ എന്നുവിളിക്കാതെ സഹോദരീ എന്നു് വിളിക്കാനും അവ൪ യാതൊരു വിഷമവും കാണുന്നില്ലതന്നെ. അതുകൊണു്ടാണുപറഞ്ഞതു് ആറെസ്സെസ്സു് അതു് വിട്ടുപോകുന്നവരെസ്സംബന്ധിച്ചിടത്തോളം ഒരു സംഘടനയല്ല, ഒരു സംസു്ക്കാരമാണെന്നു്. അതൊരു മഹനീയമായ പെരുമാറ്റമര്യാദയാണെന്നതിലു് അവ൪ സങ്കോചിക്കുന്നുമില്ല ലജ്ജിക്കുന്നുമില്ല. ഏതായാലും അത്രയുംകാലം സഖാവേ എന്നുവിളിച്ചുനടന്നിരുന്നയൊരാളെ അയാളു് എമ്മെല്ലെയോ എംപീയോ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റോ മന്ത്രിയോ മുഖ്യമന്ത്രിയോ ആയപ്പോളു് സാറേയെന്നുവിളിച്ചില്ലെന്നതുംപറഞ്ഞു് പലരീതിയിലു് പകവീട്ടുന്നതിനേക്കാളു് എത്രയോ മഹത്തായൊരു സംസു്കാരമാണു് ആറെസ്സെസ്സുവിട്ടുവരുന്നവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് കൊണു്ടുവരുന്നതു്! ഇതിലൊന്നും ആരും യാതൊരു അത്ഭുതവും കാണിക്കാറില്ല. തുട൪ന്നാലും വിട്ടുപോയാലും, ആറെസ്സെസ്സിലുള്ള ന൯മയും ബീജേപ്പീകാരണം അതിനുള്ളിലു് വന്നുചേ൪ന്നിട്ടുള്ള തി൯മയും തിരിച്ചറിഞ്ഞുകൊണു്ടുതന്നെയാണവ൪ നിലു്ക്കുന്നതോ വിട്ടുപോകുന്നതോ. ബീജേപ്പീയെന്ന കോ൪പ്പറേറ്റു് രാഷ്ട്രീയപ്പ്രഹസ്സനം ആരംഭിച്ചതുമുതലാണല്ലോ ആറെസ്സെസ്സിലു് വിട്ടുപോക്കും ആരംഭിച്ചതു്.

2

ആറെസ്സെസ്സിലു്നിന്നും ശത്രുക്കളായും അല്ലാതെയും വിട്ടുപോകുന്നവരിലു്ച്ചിലരെയെന്നല്ല മിക്കപ്പേരെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വീകരിക്കുന്നു, പാ൪ട്ടിസംസ്ഥാനസെക്രട്ടറിയടക്കമുള്ളവ൪ പങ്കെടുക്കുന്ന വ൯സ്വീകരണമഹാമഹങ്ങളു്തന്നെ സംഘടിപ്പിച്ചു് സ്വന്തം കൊടിക്കീഴിലു് സ്വാംശീകരിക്കുന്നു. ആറെസ്സെസ്സിലു്നിന്നും വരുന്നവ൪ വൃത്തികെട്ടവ൯മാരും വെറും സാമൂഹ്യവിരുദ്ധ൯മാരുമായിരുന്നെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിതുപോലെ സംസ്ഥാനനേതാക്ക൯മാരെത്തന്നെയയച്ചു് കുരുത്തോലകെട്ടിയിങ്ങനെ മൈക്കുംവെച്ചു് സ്വീകരിക്കുമായിരുന്നോ, അത്തരം സ്വീകരണച്ചടങ്ങുകളെ ആ൪പ്പുവിളിച്ചാഘോഷിച്ചുകൊണു്ടു് ഫേസ്സു്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലു് അഭിമാനപ്പെരുമ്പറപ്പോസ്സു്റ്റുകളുടെ പെരുമഴകളു് പെയ്യിക്കുമായിരുന്നോ? ആറെസ്സെസ്സിലു്നിന്നും വിട്ടുപോകുന്നവരാണെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും വിട്ടുപോകുന്നവരാണെങ്കിലും ചില ന൯മകളും കൂടെകൊണു്ടുപോകുന്നുണു്ടെന്നു് അംഗീകരിക്കാ൯ തയ്യാറാവുക! അതോടൊപ്പം ഒരു നൂറ്റാണു്ടുകഴിഞ്ഞ ആറെസ്സെസ്സിനെയും ഇന്നാളുണു്ടായ ബീജേപ്പീയെയും ഒരേ ത്രാസ്സിലു്വെച്ചുതൂക്കുന്ന വിവരമില്ലായു്മയും അവസാനിപ്പിക്കുക.

3

എന്തുകൊണു്ടാണീ അഭിപ്പ്രായങ്ങളിവിടെ രേഖപ്പെടുത്തേണു്ടിവന്നതെന്നു് വഴിയേപറയുന്നതിനുമുമ്പു് എവിടെയൊക്കെയാണീ അഭിപ്പ്രായങ്ങളിലേക്കുനയിച്ച നിരീക്ഷണങ്ങളു് ലേഖനങ്ങളായി ഇതിനകംതന്നെ പുറത്തുവന്നിട്ടുള്ളതെന്നു് ചൂണു്ടിക്കാട്ടുന്നതു് തികച്ചും പ്രസക്തമാണെന്നുകരുതുന്നു. (ഇവയിവിടെച്ചേ൪ക്കുന്നതിലു് ആ൪ക്കെങ്കിലും അഭിപ്രായവ്യത്യാസമുണു്ടെങ്കിലു് അവ ഇവിടെനിന്നും നീക്കംചെയ്യാ൯ അതിനധികാരമുള്ളവ൪ക്കു് തികച്ചും സ്വാതന്ത്ര്യമുണു്ടു്). ഇതേവിഷയം കൈകാര്യംചെയു്തുകൊണു്ടു് മറ്റുള്ളവരെഴുതിയ അനേകം ലേഖനങ്ങളുണു്ടെങ്കിലും ഈ ലേഖക൯തന്നെ എഴുതിയവയിലു്ച്ചിലവയാണിവിടെ എത്തിച്ചേരാനുള്ള വഴികളുംകൂടികൊടുത്തു് സൂചിപ്പിക്കുന്നതു്. താതു്പര്യമുള്ളവ൪ക്കവ വായിക്കാം, അല്ലെങ്കിലു് അവഗണിക്കാം. ഏതായാലും ഇവിടെപ്പറയുന്ന ആറെസ്സെസ്സുവിട്ടുവരുന്നവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സ്വീകരിക്കുകയും പാ൪ട്ടിയിലു്ത്തന്നെ ഉന്നതാധികാരങ്ങളു്കൊടുത്തു് ഉയ൪ത്തുകയും വേണു്ടിവന്നാലു് താതു്ക്കാലികമായാണെങ്കിലു്പ്പോലും കേരളത്തി൯റ്റെ ഒരു മുഖ്യമന്ത്രിവരെവേണമെങ്കിലും ആക്കി ഉയ൪ത്തുകയും ചെയ്യുമെന്ന സ്വാഭാവികതയിലേക്കു് കേരളത്തിലു് ഇതേവിഷയത്തിലു് ഇതിനകംതന്നെ പലയിടത്തും ച൪ച്ചകളു് നടന്നുകഴിഞ്ഞിട്ടുള്ളതാണെന്നും അതു് ചില൪ക്കുമാത്രം ഞെട്ടലുണു്ടാക്കുന്ന തികച്ചും പുതിയതായൊരു ആശങ്കയേയല്ലെന്നും ചൂണു്ടികാട്ടാ൯വേണു്ടിമാത്രമാണീ വിവരങ്ങളിവിടെച്ചേ൪ക്കുന്നതു്:

1. ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?
http://sahyadrimalayalam.blogspot.com/2019/07/124.html

2. ലോകത്തെസ്സംബന്ധിച്ചേടത്തോളം കോണു്ഗ്രസ്സും ബീജേപ്പീയും വെറും പ്രാദേശ്ശികപ്പാ൪ട്ടികളാണു്. കമ്മ്യൂണിസു്റ്റുപാ൪ട്ടികളു് ഒന്നുമില്ലെങ്കിലും ഒരു ലോകവ്യാപകപ്രതിഭാസമല്ലേ?
http://sahyadrimalayalam.blogspot.com/2019/08/132.html

3. ഇ൯ഡൃയിലെ കമ്മ്യൂണിസു്റ്റുകളെയും മാ൪കു്സിസു്റ്റുകളെയും അങ്ങനെയങ്ങു് എഴുതിത്തള്ളാ൯ സമയമായോ?
http://sahyadrimalayalam.blogspot.com/2019/08/133.html

4. രാഷ്ട്രീയ സ്വയംസേവക സംഘത്തെയും ഭാരതീയ ജനതാപ്പാ൪ട്ടിയെയും ഒരേപോലെ കാണുന്നതു് ശരിയാണോ, അയുക്തിയല്ലേ?
http://sahyadrimalayalam.blogspot.com/2019/08/155.html

5. സകലത്തിലും കാവിവാരിപ്പൂശാനുള്ള ആസക്തി എപ്പോളു് മാറിക്കിട്ടും?
http://sahyadrimalayalam.blogspot.com/2019/08/156.html

6. പലമേഖലകളിലുമുള്ളവ൪ സ്വയംസേവകരും സംഘബന്ധുക്കളുമാകുന്നതിലു് എന്താണൊരു അത്ഭുതം?
http://sahyadrimalayalam.blogspot.com/2019/08/158.html

7. മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും!
http://sahyadrimalayalam.blogspot.com/2019/08/169.html

8. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം
http://sahyadrimalayalam.blogspot.com/2019/08/170.html

4

പാ൪ട്ടിയുടെ കേന്ദ്രക്കമ്മിറ്റി 2016ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് വിജയിച്ചു് കേരളത്തിലു് ഗവണു്മെ൯റ്റുണു്ടാക്കാനുള്ള അടവുനയങ്ങളു് രൂപീകരിക്കുകയും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കികു്കൊണു്ടുള്ള പ്രചാരണമഴിച്ചുവിടുകയും ചെയു്തു. പാ൪ട്ടി വിജയിക്കുകയും ഗവണു്മെ൯റ്റുണു്ടാക്കുകയും ചെയു്തു, പക്ഷേ പുറത്തുനിന്നുള്ള ഒരു കോ൪പ്പറേറ്റു് നിക്ഷേപകസംഘവും പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും അച്യുതാനന്ദനെത്തള്ളി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുകയും ചെയു്തു. ഈ ഗവണു്മെ൯റ്റും ഈ സംസ്ഥാനഘടകവും ബീജേപ്പീക്കെതിരെയുള്ള കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് സഖ്യമെന്ന കേന്ദ്രക്കമ്മിറ്റിയുടെ പൊതുവേയും സീതാറാം യെച്ചൂരിയുടെയും സോണിയാ ഗാന്ധിയുടെയും രാഹുലു് ഗാന്ധിയുടെയും പ്രത്യേകിച്ചുമുള്ള തീരുമാനത്തിലു്നിന്നും ധാരണയിലു്നിന്നും കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റു് ബ്യൂറോയിലും അവ൪ക്കുള്ള ഭൂരിപക്ഷമുപയോഗിച്ചു് പാ൪ട്ടിവിരുദ്ധ കോ൪പ്പറേറ്റു് ലോബ്ബികളുടെ പിടിയിലു്പ്പെട്ടു് പാ൪ട്ടിപ്പ്രവ൪ത്തകരെ ആശയക്കുഴപ്പത്തിലാക്കിയും വഴിതെറ്റിച്ചും അകന്നുപോകുന്നതു് മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മെമ്പ൪മാ൪കൂടിയടങ്ങുന്ന പാ൪ട്ടി കേന്ദ്രക്കമ്മിറ്റി നിരീക്ഷിച്ചു. അതുമാത്രവുമല്ല പാ൪ട്ടിയുടെ പ്രഖ്യാപിത സാമ്പത്തികനയങ്ങളെ അക്ഷരാ൪ത്ഥത്തിലു് ലംഘിച്ചുവെല്ലുവിളിച്ചുകൊണു്ടു് കേന്ദ്രംഭരിക്കുന്ന ബീജേപ്പീയുടെ പ്രഖ്യാപിത സാമ്പത്തികനയങ്ങളെയെല്ലാം മറ്റൊരു സംസ്ഥാനത്തിലുമില്ലാത്തപോലെ കണിശ്ശമായി പിന്തുട൪ന്നുകൊണു്ടു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ പാ൪ട്ടിയെ അപമാനപ്പെടുത്തി മുന്നോട്ടുപോകുന്നതും കേന്ദ്രക്കമ്മിറ്റി നിരീക്ഷിച്ചു. കേന്ദ്രബീജേപ്പീയുടെ അതേ കോ൪പറേറ്റു് കണു്സ്സളു്ട്ട൯സ്സി നിയമനങ്ങളും കണു്സ്സളു്ട്ട൯സ്സി കരാറുകളും കണു്സ്സളു്ട്ട൯സ്സി ഭരണവുമെന്ന അതേവഴി പിണറായി വിജയ൯ പിന്തുട൪ന്നതു് ഈ നിരീക്ഷണങ്ങളു്ക്കും നിഗമനങ്ങളു്ക്കും അടിവരയിട്ടു് തെളിവുനലു്കി. ഒടുവിലൊരു എംബസ്സി സ്വ൪ണക്കള്ളക്കടത്തുകേസ്സിനെക്കുറിച്ചുള്ള കേന്ദ്രയേജ൯സ്സികളുടെ അന്വേഷണം ഈ മുഖ്യമന്ത്രിസ്സഖാവിനുവേണു്ടി യഥാ൪ത്ഥത്തിലു് ആരാണു് നാലുവ൪ഷമായി കേരളം ഭരിച്ചുകൊണു്ടിരുന്നതെന്നതി൯റ്റെ ഒരുപറ്റം വെളിപ്പെടുത്തലുകളിലു്ച്ചെന്നു് കലാശിച്ചു. പിണറായി വിജയ൯റ്റെ നാലുചുറ്റുമുയ൪ത്തപ്പെട്ടിരുന്ന ആളു്മറയഴിഞ്ഞുവീണു് ഒരു നഗ്ന കോ൪പ്പറേറ്റു് സു്ത്രീരൂപം നിലു്ക്കുന്നതുകണു്ടു് കേരളം ഞെട്ടി, കേന്ദ്രക്കമ്മിറ്റി ആശങ്കപ്പെട്ടു, പാ൪ട്ടിപ്പ്രവ൪ത്തക൪ നൊമ്പരപ്പെട്ടു.

5

കനത്ത തെളിവുകളുടെ വെളിച്ചത്തിലു് കേന്ദ്രബീജേപ്പീയുടെ നുകംവെച്ചകാളയായി ഇനിമേലു് മുഖ്യമന്ത്രി നടന്നുകൊള്ളാമെന്ന പൊളിറ്റിക്കലു് ടാസ്സിറ്റു് എഗ്രിമെ൯റ്റു് പ്രാവ൪ത്തികമാക്കാ൯ കഴിയാത്ത സാഹചര്യം ഉണ൪ന്നുവരുന്ന കോണു്ഗ്രസ്സും രാഷ്ട്രീയജാഗ്രതയുള്ള കേരളത്തിലെ ജനസമൂഹവും കാരണമായുണു്ടായി മുഖ്യമന്ത്രിയിങ്ങനെ ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെയോ ദേശീയ അന്വേഷണ ഏജ൯സ്സിയുടെയോ കേന്ദ്ര റവന്യൂ ഇ൯റ്റല്ലിജ൯സ്സി൯റ്റെയോ സീബീയൈയ്യുടെയോ അല്ലെങ്കിലു് ഇതിലെല്ലാത്തി൯റ്റെയുംകൂടിയോ പിടിയിലു്പ്പെടുമെന്നുവന്നാലു് അതുണു്ടാകുന്നതിനുമുമ്പു് മുഖ്യമന്ത്രിയെമാറ്റാ൯ കേന്ദ്രക്കമ്മിറ്റിയാലോചിച്ചു. ഇ൯ഡൃയിലൊരു സംസ്ഥാനത്തി൯റ്റെ മുഖ്യമന്ത്രിയെ, അതുമൊരു കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റു് മുഖ്യമന്ത്രിയെ, ദേശദ്രോഹപ്പ്രവ൪ത്തനങ്ങളു്ക്കും അതിരുവിട്ട വിദേശബന്ധങ്ങളു്ക്കും മറ്റുള്ള രാഷ്ട്രവിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കും കളമൊരുക്കാ൯ സ്വന്തം ഓഫീസ്സുതന്നെ തുറന്നുകൊടുത്തു, സ്വന്തം പോ൪ട്ടഫോളിയോ ഡിപ്പാ൪ട്ടുമെ൯റ്റുകളു്തന്നെ വിട്ടുകൊടുത്തു എന്നുള്ള കുറ്റത്തിനു് ഇന്ത്യയിലും വിദേശത്തുംനിന്നു് നൂറുകണക്കിനു് തെളിവുകളോടെ ഇന്ത്യ൯ അന്വേഷണ ഏജ൯സ്സികളു് പൊക്കിയെന്നു് ഒരു അപമാനമുണു്ടാകുന്നതിനെ ഒരു മു൯മുഖ്യമന്ത്രിയെപ്പൊക്കി എന്നുമാത്രമാക്കുന്നതു് പിന്നെയും ആശ്വാസകരമല്ലേ?

മുഖ്യമന്ത്രിയെമാറ്റാ൯ കേന്ദ്രക്കമ്മിറ്റി ആലോചിച്ചു എന്നുപറഞ്ഞാലു് കേന്ദ്രക്കമ്മിറ്റികൂടി മിനിറ്റു്സ്സുണു്ടോ എന്നൊന്നും ചോദിക്കരുതു്. ആക്കമ്മിറ്റിയിലുള്ള എല്ലാവരും നമ്മളെപ്പോലെതന്നെ കാര്യങ്ങളെല്ലാം കാണുന്നവരും സ്വയംചിന്തിക്കുന്നവരും പരസു്പരം വിവരവിനിമയവും ആശയവിനിമയവുമൊക്കെ നടത്തുന്നവരുമാണു്. കേരളത്തിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പു് 2021ലു് വരുന്നതുവരെയൊരു താതു്ക്കാലിക ബ്രിഡു്ജു്ഗ്യാപ്പു് മുഖ്യമന്ത്രിയെന്നനിലയിലു് അവരൊരു പേരു് ജനഹിതമറിയുന്നതിനുവേണു്ടി വളരെ സബു്റ്റിലായി പുറത്തിറക്കിവിട്ടു, മറ്റൊരു മുഖ്യമന്ത്രിപദമോഹിയായ വിഡ്ഢിയെ കൈയ്യോടെ തെളിവുസഹിതം പിടിക്കാനൊരു അവസരവുംകൂടി അതിലൂടെ കിട്ടുമെന്നറിഞ്ഞുകൊണു്ടുതന്നെ. അതുമാത്രമല്ല, മുഖ്യമന്ത്രി വിജയനെയും കേരളത്തിലെ പാ൪ട്ടിസെക്രട്ടറിയെയും ഇത്രയുംകാലം ഇവരുടെകൂടെച്ചേ൪ന്നു് കോ൪പ്പറേറ്റുസ്വ൪ഗ്ഗത്തിലു് മുഴുകിജീവിച്ചു് സ്വയംമറന്നു് പാ൪ട്ടിയെയും ചുമട്ടുതൊഴിലാളികളെയും തൊഴിലില്ലാത്ത അഭ്യസു്തവിദ്യരായ ലക്ഷക്കണക്കിനു് യുവജങ്ങളെയുമൊക്കെ വഞു്ചിച്ച സംസ്ഥാനക്കമ്മിറ്റിയിലെയും സംസ്ഥാന സെക്രട്ടേറിയറ്റിലെയും തനി സ്യൂഡോക്കമ്മ്യൂണിസ്സു്റ്റുകളുമൊക്കെക്കാളു് തന്ത്രത്തിലും ദീ൪ഘദ൪ശ്ശനപടുതയിലുമൊക്കെ എത്രയോവിളഞ്ഞ വിത്തുകളാണു് മറ്റുസംസ്ഥാനങ്ങളിലു്നിന്നുംവന്നു് കേന്ദ്രക്കമ്മിറ്റിയിലും മറ്റുമുള്ളതു്!

6

പാ൪ട്ടിയാപ്പീസ്സുകളിലു് പണു്ടൊരുകാലത്തു് ഭരണമൊന്നുമില്ലാതെ വ൪ഷങ്ങളോളം യാതൊരു ജോലിയുമില്ലാതെ ചൊറിയുംകുത്തിയിരുന്നകാലത്തു് ചീട്ടുകളിപഠിച്ചു് നിത്യംപയറ്റി കോ൪പ്പറേറ്റുഭാവനയുടെ ചീട്ടുകൊട്ടാരങ്ങളു് കെട്ടിയുയ൪ത്തിക്കൊണു്ടിരുന്ന എത്രയോപേരുണു്ടാകണം ഇന്നത്തെയീ പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വത്തിലു്! അതുകൊണു്ടു് ഇരുപത്തെട്ടി൯റ്റെ ഭാഷ ഇവ൪ക്കൊക്കെ നന്നായി വശമായിരിക്കേണു്ടതാണു്. ഇരുപത്തെട്ടുകളിക്കുമ്പോളു് സ്വന്തം കൈയ്യെക്കുറിച്ചും ആക്കൈയ്യിലിരിക്കുന്ന ചീട്ടുകളെക്കുറിച്ചും നല്ല ആത്മവിശ്വാസവും ഉറപ്പുമുണു്ടെങ്കിലാണു് അതിമോഹംകയറി കോട്ടുവിളിക്കുന്നതു്, കോട്ടു് ചോദിക്കുന്നതു്. അപ്പോളുണു്ടാകുന്നതു് കോട്ടാണെങ്കിലു് മുഴുവ൯ മേശയും മേശയിലു് പണമാണുള്ളതെങ്കിലു് മുഴുവ൯ പണവും കിട്ടുമെന്നുറപ്പാണു്. പക്ഷേ കോട്ടുവിളിച്ചപ്പോളു് കളി പാഴുംകൂടിയായാലോ? തുറുപ്പു് സകലരും കാണുകയും ചെയു്തു, അപ്പത്തന്നെ കളി തോലു്ക്കുകയും ചെയു്തു! എതി൪ ടീമിലൊരാളുടെ കൈവിശേഷംകൊണു്ടു് വെറുമൊരു ഇസ്സു്പ്പേഡേഴാംകൂലി ഇറക്കിവിട്ടുവേണമെങ്കിലും നമ്മുടെ കോട്ടും കൈയ്യും പണവും മേശയുമൊക്കെക്കൂടി ഇരട്ടി കൊണു്ടുപോകാം. അതാണു് കേന്ദ്രക്കമ്മിറ്റിയിറക്കിവിട്ട പേരി൯റ്റെ ചൂണു്ടയിലു്ക്കൊത്തിയ പാ൪ട്ടി സംസ്ഥാനസെക്രട്ടറി ബാലകൃഷു്ണ൯ മുതലാളിക്കു് പറ്റിയതു്. പാ൪ട്ടിയിലെ ഏറ്റവും മുതി൪ന്നയൊരു പോളിറ്റു്ബ്യൂറോ മെമ്പറായ എസ്സു്. രാമചന്ദ്ര൯പിള്ളയാണാ പേരുകാരനെന്നറിഞ്ഞപ്പോളു് രമേശു് ചെന്നിത്തലയുടെയച്ഛ൯ ഒന്നാംതരമൊരു ആറെസ്സെസ്സുകാരനായിരുന്നുവെന്നു് നീട്ടിവിളമ്പിവിട്ടു. കോണു്ഗ്രസ്സി൯റ്റെ സംസ്ഥാനത്തെ സമുന്നതനേതാക്കളിലൊരാളായ ശ്രീ. രമേശു് ചെന്നിത്തലയുടെ അച്ഛ൯ കോണു്ഗ്രസ്സി൯റ്റെ മഹനീയ പാരമ്പര്യങ്ങളെയെന്നുമാത്രമല്ല ആറെസ്സെസ്സി൯റ്റെ അനുപമമായ അച്ചടക്കത്തെയുംകൂടി ബഹുമാനിച്ചിരുന്ന ഒരധ്യാപകനായിരുന്നുവെന്നു് ബാലകൃഷു്ണ൯മുതലാളി പറഞ്ഞിട്ടുവേണമായിരുന്നോ കേരളമറിയാ൯? പക്ഷേ മുതലാളിയെറിഞ്ഞതു് അവിടെയൊന്നുമായിരുന്നില്ല. എറിഞ്ഞ കല്ലു് എറിയുടെയാ ദിശവെച്ചു് മറ്റൊരു രണു്ടുചുവരിലെങ്കിലുംകൂടിക്കൊണു്ടിട്ടു് തിരിച്ചുവന്നു് മുതലാളിയുടെ മൂക്കിനിടിക്കണമല്ലോ. അങ്ങനെതന്നെ സംഭവിക്കുകയും ചെയു്തു. മുതലാളി പ്രതീക്ഷിച്ചപോലെ ആറെസ്സെസ്സി൯റ്റെ പത്രമായ ജ൯മഭൂമി ആക്കല്ലെടുത്തു് നി൯റ്റെയൊക്കെ പോളിറ്റു്ബ്യൂറോ മെമ്പറായ എസ്സു്. രാമചന്ദ്ര൯പിള്ളയാണു് ചെറുപ്പത്തിലു് ആറെസ്സെസ്സായിരുന്നതെന്നു് മുഖപ്രസംഗമെഴുതി തിരിച്ചെറിഞ്ഞു. രാമചന്ദ്ര൯പിള്ളതന്നെയതു് അഭിമാനപുരസ്സരം സങ്കോചമൊന്നുമില്ലാതെ സമ്മതിക്കുകയുംചെയു്തു. ഇദ്ദേഹത്തിനു് മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടി മാധ്യമങ്ങളു് ഈയെമ്മെസ്സിനെയും ഏക്കേജീയേയുമൊക്കെപ്പോലെ എസ്സാ൪പ്പീയെന്നൊരു ചുരുക്കപ്പേരുചാ൪ത്തിയ വൃത്തികേടൊഴിച്ചൊരു ന്യൂനതയും ഇല്ലെന്നാണു് പൊതുവേ പറഞ്ഞുകേളു്ക്കുന്നതു്. പൊതുവേ ഡെലു്ഹിവാസ്സിയാണെന്നും കേളു്ക്കുന്നു.

7

അല്ലെങ്കിലു്ത്തന്നെ ആറെസ്സെസ്സു് പാറക്കെട്ടിലൂടെ ഒരു മാ൪കു്സ്സിസ്സു്റ്റു് പുഴയൊഴുകിവന്നാലു് അതൊരു ഡബിളു് ക്വാളിഫിക്കേഷനല്ലേ ആകൂ, ഒരു മുഖ്യമന്ത്രിസ്ഥാനത്തിനു്? അങ്ങനെ സ്വന്തം പാ൪ട്ടിയിലെ തന്നെക്കാളു് എന്തുകൊണു്ടും മികച്ചയൊരു എതിരാളിയെ ഡിസ്സു്ക്ക്വാളിഫൈചെയ്യാ൯ കൊണു്ടുവന്ന പഴയകാല ആറെസ്സെസ്സു്ബ്ബന്ധം ആ എതിരാളിക്കു് ഡബിളു് ക്വാളിഫിക്കേഷനായി.

കേന്ദ്രകമ്മിറ്റിയുടെ നാമനി൪ദ്ദേശ്ശിതനും വളരെ സീനിയറുമായൊരു പോളിറ്റു്ബ്യൂറോ മെമ്പറും കേരളസംസ്ഥാനക്കമ്മിറ്റിയോടൊപ്പം കോ൪പ്പറേറ്റുകുളത്തിലു്ച്ചാടാതെ ഒരലു്പ്പം വൃത്തിയായി നിലു്ക്കാ൯കഴിഞ്ഞൊരു നേതാവുമായ രാമചന്ദ്ര൯പിള്ളയെ ആ പേരു് പുറത്തുവിട്ടയുട൯ എനിക്കിയാളെ ഇഷ്ടമല്ല, മുഖ്യമന്ത്രിസ്ഥാനം എനിക്കുവേണമെന്നു് നട്ടെല്ലുയ൪ത്തിനിന്നു് ആണുങ്ങളെപ്പോലെ പറയാതെ ഒളിഞ്ഞുനിന്നു് കല്ലെറിഞ്ഞ ബാലകൃഷു്ണ൯ മുതലാളി എത്ര വൃത്തികെട്ടവനാണെന്നു് കേരളജനതയുടെയും കേരളത്തിലെ സാധാരണ പാ൪ട്ടിപ്പ്രവ൪ത്തകരുടെയും മുന്നിലു് തെളിയിക്കുകതന്നെയായിരുന്നു കേന്ദ്രക്കമ്മിറ്റിയുടെയും ഉന്നം. അതവ൪ കൃത്യം നേടുകയും ചെയു്തു. ഒരു മുഖ്യമന്ത്രിയും അയാളുടെ അന്താരാഷ്ട്രത്തസു്ക്കരസംഘവും കപ്പലോടെ മുങ്ങുമ്പോളു് അത്രയുംകാലം തൊട്ടടുത്തുതന്നെയിരുന്നു് (വെറും ഒന്നര ഫ൪ലോംഗു് ദൂരെ!) ആ മന്ത്രിസഭയെയും പാ൪ട്ടിയെയും നിയന്ത്രിച്ചുകൊണു്ടിരുന്ന പാ൪ട്ടിസെക്രട്ടറിയും ആ കപ്പലോടെ മുങ്ങണു്ടേ? അയാളു് കപ്പലു് മുങ്ങാ൯പോകുന്നതിനൊരലു്പ്പംമുമ്പു് പത്രക്കാരെവിളിച്ചു് പാ൪ട്ടി ഗവണു്മെ൯റ്റി൯റ്റെ കാര്യങ്ങളിലങ്ങനെയിങ്ങനെയൊന്നുംകയറി ഇടപെടാറില്ല, ഈ പിണറായി വിജയനിതു് എന്തുസംഭവിച്ചുവെന്നു് മനസ്സിലാകുന്നില്ല എന്നുപറഞ്ഞാലു് അതു ത൯റ്റെവീട്ടിലു്ച്ചെന്നുപറ, കേന്ദ്രക്കമ്മിറ്റിയോടു് പറയണു്ട, കേരളജനതയോടും പറയണു്ട, എന്നുതന്നെയാണു് കേന്ദ്രക്കമ്മിറ്റിയും കേരളത്തിലെ ജനതയും നിലപാടെടുത്തതു്. അതുകൊണു്ടു് ഞാനിതിലൊന്നും നേരിട്ടു് ഇടപെട്ടിട്ടില്ലെന്നുപറഞ്ഞു് ജനകീയക്കോടതിയിലു്നിന്നും മു൯കൂ൪ജാമ്യമെടുത്തു് രക്ഷപ്പെടാ൯ശ്രമിച്ച ബാലകൃഷു്ണ൯ മുതലാളിയെ നേരിട്ടടിക്കാതെ അതേവളഞ്ഞവഴിയിലു്ത്തന്നെ പിടിക്കാ൯ അതിനേക്കാളു് തന്ത്രംപഠിച്ച കേന്ദ്രകമ്മിറ്റി തീരുമാനിച്ചു, അങ്ങനെയവ൪ പിടിക്കുകയുംചെയു്തു. പിടിച്ചപ്പോളു് യൂണിവേഴു്സ്സിറ്റിക്കോളേജിലു്പ്പോലും പഠിക്കാത്തൊരു പാഠം മുതലാളി പഠിച്ചു: They are not equals, they are equals and above. കൈയ്യിലുള്ള ഇസ്സു്പ്പേഡേഴാംകൂലികളെല്ലാം ബാ൪ഗെയിനിംഗു് ചിപ്പുകളാണെന്നു് തെറ്റിദ്ധരിച്ചു് കോട്ടുവിളിച്ചു് സ്വന്തംകൈ വെളിപ്പെടുത്തി കളിയിലു്ത്തോറ്റ ബാലകൃഷു്ണ൯ മുതലാളിയെ വിഡ്ഢിയെന്നല്ലാതെന്തു് കേരളം വിളിക്കണം? കേന്ദ്രക്കമ്മിറ്റി ഉള്ളുലഞ്ഞു് ചിരിക്കുന്നുണു്ടാകണം!

8


സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സും അതോടനുബന്ധിച്ച രാജ്യവിരുദ്ധയിടപാടുകളും അന്വേഷിച്ച ഏജ൯സ്സികളോടു് പത്ര-ടെലിവിഷ൯ മാധ്യമങ്ങളു് ദിവസങ്ങളോളം പുറകേനടന്നുചോദിച്ചു, നിങ്ങളെന്താണു് അന്വേഷണവിവരങ്ങളു് വെളിപ്പെടുത്താത്തതു്, ജനങ്ങളോടും മാധ്യമങ്ങളോടും ഒന്നുംപറയാത്തതെന്നു്. അപ്പോളവ൪ പറയുന്നു, ഞങ്ങളു്ക്കങ്ങനെ ഈസ്സമയത്തതു് വെളിപ്പെടുത്താ൯ പറ്റില്ല, പക്ഷേ ഒന്നുപറയാം, നിങ്ങളുടെ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറി ഓഫീസിലെ അദ്ധ്വാനഭാരവും ജോലിപ്പിരിമുറുക്കവും കാരണം ഞരമ്പുകളു് വലിഞ്ഞുമുറുകി തല പൊട്ടിത്തെറിച്ചുപോകുമെന്ന ഘട്ടത്തിലെത്തുമ്പോളു് സ്വന്തം വീട്ടിലു്പ്പോലുംപോകാതെ അ൪ദ്ധരാത്രി ഒരു മാംസമലയുടെ വീട്ടിലെത്തി ആശ്വാസം തേടാറുണു്ടായിരുന്നെന്നും മുഴുവെള്ളമടി നടത്താറുണു്ടായിരുന്നെന്നും മയക്കുമരുന്നുകയറ്റിയ മദ്യം കുടിച്ചുറങ്ങുമ്പോളു് തന്നെ അവരെല്ലാംകൂടി അതുകഴിഞ്ഞു് എന്തൊക്കെയാണു് ചെയു്തിരുന്നതെന്നു് യാതൊരോ൪മ്മയുമില്ലെന്നു് എല്ലാം നല്ല കിളികിളിപോലെ പറഞ്ഞുവെന്നു്! ഈ ആശ്വാസദായിനി, അല്ല ആശ്വാസസംഭരണി, സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെ ഓഫീസ്സിലു് മുഖ്യമന്ത്രിയുടെ മുറിക്കുള്ളിലു് അങ്ങോട്ടുകൊണു്ടുചെന്നുതന്നെ ആശ്വാസവിതരണം നടത്തിരുന്നോയെന്നുള്ളതി൯റ്റെ ക്ലോസ്സു്ഡു് സ൪ക്ക്യൂട്ടു് ടെലിവിഷ൯ സ൪വെയില൯സ്സു് ക്യാമറകളിലു്നിന്നുള്ള വീഡിയോദൃശ്യങ്ങളു് തേടുകയാണെന്നും, ഇവിടെക്കിട്ടിയില്ലെങ്കിലു് ഇതേ ആളുകളുടേതു് നെത൪ലാ൯ഡു്സ്സിലോ ബെലു്ജിയത്തിലോ ഒക്കെപ്പോയവ എടുക്കാ൯ അറിയാമെന്നും, അവ൪ കണു്ടതിനുശേഷം ആ ദൃശ്യങ്ങളു് കാണിക്കാമെന്നും, തലു്ക്കാലം അതുമതിയോ അതോ ഇന്നിയും വേണമോയെന്നാണു്!! ഈ മാധ്യമങ്ങളിലു് പാ൪ട്ടി കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷകരും പതിനിധികളുമില്ലേ? കാര്യങ്ങളു് ഇത്രടം എത്തുമ്പോളു് അവരെന്തു് തീരുമാനമെടുക്കണം, കാര്യങ്ങളു് കടലിലോട്ടു് പോകട്ടെയെന്നോ? ആ മുഖ്യമന്ത്രിയെ മാറ്റുകയല്ലാതെ അവ൪ക്കു് ആദ്യനടപടിയെന്നനിലയു്ക്കു് മറ്റെന്തുചെയ്യാനൊക്കും?

9

ആ മുഖ്യസെക്രട്ടറിയെ ഒരുവെറും മു൯സെക്രട്ടറിയാക്കി മുഖ്യമന്ത്രി തതു്ക്കാലശ്വാസം നേടിയപ്പോളു് ആ മുഖ്യമന്ത്രിയെ വെറുമൊരു മു൯മുഖ്യമന്ത്രിയാക്കിമാറ്റി ഈ മുഴുവ൯ ഇടപാടുകളിലും യാതൊരു പങ്കുമില്ലാത്ത പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് താതു്ക്കാലികാശ്വാസമായി ഒരലു്പ്പം ബ്രീത്തിംഗു് സു്പേയു്സ്സുനലു്കുകയല്ലാതെ കേന്ദ്രക്കമ്മിറ്റി എന്തുചെയ്യണം? ഈ ഗവണു്മെ൯റ്റി൯റ്റെ തുടക്കത്തിലു്, കൃത്യമായി പറയുകയാണെങ്കിലു് 2016 മേയു് 25നു്, ഇന്ത്യയുടെ മു൯പ്രധാനമന്ത്രി ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡയുടെ സാന്നിധ്യത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണി ഗവണു്മെ൯റ്റി൯റ്റെ സത്യപ്പ്രതിജ്ഞ നി൪വ്വഹിച്ചുകൊണു്ടു് മുഖ്യമന്ത്രിയെന്ന നിലയിലു് സെ൯ട്രലു് സു്റ്റേഡിയത്തിലു് പിണറായി വിജയ൯ പ്രസംഗിച്ചതു് ഇവിടെയൊരു വ൯ഭരണം വരാ൯പോവുകയാണു്, അതിനിടയിലു്ക്കയറി അലമ്പുണു്ടാക്കാ൯ ഒറ്റയൊരു പാ൪ട്ടിസ്സഖാവിനെയും ഡയറിയുംതൂക്കി സെക്രട്ടേറിയറ്റിലു് കണു്ടുപോകരുതെന്നാണു്. അന്നുമുതലു് ഇന്നുവരെ ഭരണാധികാരത്തിലു്നിന്നും ആനുകൂല്യങ്ങളു്പറ്റാനും അനധികൃതനിയമനങ്ങളു് വീതംവെക്കാനുംപോയ ചില ജനപ്പ്രതിനിധികളും പാ൪ട്ടിനേതാക്കളുമല്ലാതെ ആരെങ്കിലും പാ൪ട്ടിസ്സഖാക്കളവിടെ സെക്രട്ടേറിയറ്റിലു് വന്നുവോ സഖാവേ? ഈഭരണമിന്നു് ചെന്നുനിലു്ക്കുന്ന പ്രതിസന്ധിയിലും പാപഫലത്തിലും പടുകുഴിയിലും അതുകൊണു്ടുതന്നെ അവ൪ക്കെന്തുപങ്കു്? പിണറായി വിജയനെന്ന ഒറ്റയൊരു വ്യക്തിക്കുമാത്രമാണു് സകലതി൯റ്റെയും ഉത്തരവാദിത്വം. അതിനയാളു്ക്കു് ശിക്ഷയും പാ൪ട്ടി വിധിക്കുന്നു. ത൯റ്റെ സകല പരിവാരങ്ങളോടെയും ഉപദേശകവൃന്ദങ്ങളോടെയും എമ്മെല്ലെമാരോടെയും എംപീമാരോടെയും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളോടെയും അംഗരക്ഷകരോടെയും മു൯നിരക്കമ്മാ൯ഡ൪മാരോടെയും അയാളു്ക്കു് ശംഖുംമുഖം കടപുറത്തുപോയി നേരേയങ്ങുനടന്നു് ആഫ്രിക്കയിലേക്കുപോകാം. അല്ലെങ്കിലയാളു്ക്കു് ഇവരോടെല്ലാമൊപ്പം കേരളത്തി൯റ്റെ അങ്ങേത്തലയു്ക്കലു്, അതായതു് രാജ്യത്തി൯റ്റെ പുറത്തുപോയി അങ്ങേഅരികറ്റത്തു്, തക്കലയു്ക്കോ പത്മനാഭപുരത്തോപോയി അവസാനസൂര്യാസു്തമനംവരേയു്ക്കും വടക്കിരിക്കാം. അങ്ങനെയാണു് അന്തസ്സുള്ള കേരളത്തിലു് അങ്കച്ചേകവ൯മാരും പടയിലു്ത്തോറ്റ രാജാക്ക൯മാരും ചെയു്തിരുന്നതു്. രാജ്യംപിടിച്ചടക്കി സ്വന്തംകൊടിക്കീഴിലാക്കിയ ശത്രുക്കളു്പോലുമതു് അനുവദിച്ചിരുന്നു. അങ്ങേയറ്റം വികാരനി൪ഭരമായ അത്തരം ചരിത്രമുഹൂ൪ത്തങ്ങളിലു് അവരെയാരും കല്ലെറിയുകയോ കൂക്കിവിളിക്കുകയോ സു്പ൪ശ്ശിക്കുകയോപോലും ചെയു്തിരുന്നതായി ചരിത്രം പറയുന്നില്ല. ഈ രണു്ടു് ഓപു്ഷനല്ലാതെ മറ്റൊന്നും അയാളുടെമുന്നിലു് തുറന്നുവെയു്ക്കാ൯ കേരളത്തിലെ പാ൪ട്ടിപ്പ്രവ൪ത്തകരും കേന്ദ്രക്കമ്മിറ്റിയും ഉദ്ദേശിക്കുന്നില്ല.

10

ഇതിന്നിടയിലു് കേന്ദ്രക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയുമൊക്കെ കേരളത്തിലെ ഭരണത്തിനു് പിന്തുണ പ്രഖ്യാപിച്ചതെന്തിനെന്നു് ചോദിച്ചേക്കാം. പിന്തുണ പ്രഖ്യാപിക്കുന്നതിനുപകരം പിണറായി വിജയനെ കണു്ടംചെയ്യുകയാണുണു്ടായിരുന്നതെങ്കിലു് ആനിമിഷം ആ ഭരണം അപ്പോളു്ത്തന്നെ താഴെവീഴുകയും ഒരു ബ്രിഡു്ജു്ഗ്യാപ്പു് മുഖ്യമന്ത്രിയെക്കൊണു്ടുവരുന്നതിനും, സംസ്ഥാനക്കമ്മിറ്റിയുണു്ടാക്കിവെച്ചിട്ടുള്ള ബീജേപ്പീബന്ധങ്ങളു് മുറിക്കുന്നതിനും, ലക്ഷക്കണക്കിനു് പാ൪ട്ടിപ്പ്രവ൪ത്തകരെ നേ൪വഴിക്കുപിടിച്ചുനി൪ത്തി സെ൯ട്രലു്ക്കമ്മിറ്റിയുടെ വഴിയു്ക്കാക്കുന്നതിനും, ബീജേപ്പീയു്ക്കെതിരെയൊരു കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യമെന്ന ദേശീയനേതൃത്വത്തി൯റ്റെ ലൈനിലേക്കു് അവരെകൊണു്ടുവരുന്നതിനും, സംസ്ഥാനത്തു് പാ൪ട്ടിയിലെ സാധാരണപ്രവ൪ത്തക൪ മുഴുവനുമാഗ്രഹിക്കുന്ന ശുദ്ധീകരണം കൊണു്ടുവരുന്നതിനും, അടുത്തുവരുന്ന നിയമസഭാതെരഞ്ഞെടുപ്പിലു് കോണു്ഗ്രസ്സിനോടൊപ്പമൊരു മുന്നണിഭരണമെന്ന യാഥാ൪ത്ഥ്യത്തിലേക്കു് വിജയകരമായി പാ൪ട്ടിയെ നയിക്കുന്നതിനുമുള്ള, അവസ്സാനയവസരവും അതോടെ നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. പടിഞ്ഞാറ൯ ബംഗാളിലും ത്രിപുരയിലുമെന്നപോലെ എല്ലാം കടലിലേക്കുപോവുകയാണെങ്കിലു് വല്ലതുമൊക്കെ പിടിച്ചുനി൪ത്തുന്നതിനു് ഒന്നു് ശ്രമിച്ചുനോക്കുന്നതിലു് എന്താണു് തെറ്റു്?


അധികാരപ്പ്രമത്ത൯മാ൪പറഞ്ഞ ആ അബദ്ധവാചകംതന്നെ ഒടുവിലു് പിണറായി വിജയനും പറയുമോ- താ൯ കേവലനായ ഒരു വ്യക്തിയല്ല, താനാണു് പ്രസ്ഥാനമെന്നു്?

11

മുഖ്യമന്ത്രിയുടെ
 കൈയ്യിലു് കുറച്ചു് രാഷ്ട്രീയാധികാരങ്ങളുണു്ടു്. അതുള്ളതുകൊണു്ടാണല്ലോ അതുവച്ചുകൊണു്ടു് ഒരു മുഖ്യമന്ത്രിയായി പ്രവ൪ത്തിക്കാ൯ കഴിയുന്നതു്. ഈ രാഷ്ട്രീയാധികാരത്തി൯റ്റെ ഉറവിടമെന്താണു്? കമ്മിറ്റിപ്പ്രാതിനിധ്യത്തിലൂടെ പാ൪ട്ടിപ്പ്രവ൪ത്തക൪ മേലോട്ടുമേലോട്ടു് പക൪ന്നുനലു്കിയതും തെരഞ്ഞെടുപ്പു് മാ൯ഡേറ്റിലൂടെ സമയനിബന്ധനയോടെ ജനങ്ങളു് നലു്കിയതും! ഇതല്ലാതെ എന്തെങ്കിലും രാഷ്ട്രീയാധികാരങ്ങളു് പിണറായി ഗ്രാമത്തിലു്നിന്നോ സ്വന്തം വീട്ടിലു്നിന്നോ മുഖ്യമന്ത്രി കൊണു്ടുവന്നിട്ടുണു്ടോ? പാ൪ട്ടിപ്പ്രവ൪ത്തകരുടെയും കേരളത്തിലെ ജനങ്ങളുടെയുംമുമ്പിലു് നേരിട്ടുവരാതെ കുറച്ചുകാലമായി പിണറായി വിജയ൯ കൊറോണാപ്പ്രതിരോധത്തി൯റ്റെ മറവിലു് ടീവീയിലു്വന്നിരുന്നു് ഒരു ന്യൂസ്സു്റിപ്പോ൪ട്ടറെപ്പോലെ പ്രതിദിനം പ്രസംഗംകാച്ചുകയാണു്. അപ്പോളു് സ്വാഭാവികമായും പിണറായി വിജയ൯റ്റെ മുഖ്യമന്ത്രിയെന്നുള്ള നിലയിലുള്ള പ്രവ൪ത്തനങ്ങളെ വിലയിരുത്താനും പാ൪ട്ടിപ്പ്രവ൪ത്തക൪ക്കും റ്റീവീവാ൪ത്തകളെത്തന്നെ ആശ്രയിക്കാമല്ലോ? അതിലൊരയുക്തിയുമില്ലല്ലോ? പിണറായി വിജയനു് പാ൪ട്ടിപ്പ്രവ൪ത്തക൪ ഒരു വിചാരണയു്ക്കോ മെമ്മോയു്ക്കോ ചാ൪ജ്ജുഷീറ്റിനോ ഷോക്കാസ്സു് നോട്ടീസ്സിനോ ഉള്ള അവസരംപോലും നലു്കേണു്ടതില്ലല്ലോ? പാ൪ട്ടിയിലു് ഹാജരായി നേരിട്ട് വിശദീകരിക്കാ൯ അവസരംതന്നില്ലായെന്ന വാദം അതോടെ അസംഗതമാവുകയാണല്ലോ? കുറ്റം ഐ. ടി. യിലും വെ൪ച്ച്വലു് വേളു്ഡിലുമാണെങ്കിലു് ശിക്ഷയും ഐ. ടി. യിലും വെ൪ച്ച്വലു് വേളു്ഡിലുമാകാം. അതുതന്നെയാണു് സാമൂഹ്യനീതിയും. പാ൪ട്ടിപ്പ്രവ൪ത്തക൪ ജനങ്ങളോടൊപ്പംചേ൪ന്നു് റീയലായി തെരഞ്ഞെടുത്തു് റീയലായ സ്വന്തം രാഷ്ട്രീയശക്തികളും അധികാരങ്ങളുംകൊടുത്തയച്ച പിണറായി വിജയനു് റീയലായ ലോകത്തുചെന്നു് കാര്യങ്ങളു് വിശദീകരിക്കാതെ ഡിജിറ്റലു് വെ൪ച്ച്വാലിറ്റിയുടെ തിരശ്ശീലയു്ക്കുപിന്നിലു് ഒളിച്ചിരിക്കാമെങ്കിലു് ആ വിചാരണയും മെമ്മോയും ചാ൪ജ്ജുഷീറ്റും ഷോക്കാസ്സു് നോട്ടീസ്സുമൊക്കെ അതേ ഡിജിറ്റലു് വെ൪ച്ച്വാലിറ്റിയിലു് ഇതിനകംതന്നെ എത്രയോപ്രാവശ്യം നടന്നുകഴിഞ്ഞതല്ലേ?


12

കുറ്റംചെയു്ത
 ഏതൊരുവ്യക്തിക്കും കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലൊരു ശിക്ഷയുമുണു്ടു്. ഏറ്റവുമവസാനംകേട്ടതു് വിജയ൯റ്റെ ഭരണം ഭരണമേറ്റതുമുതലുള്ള ട്രഷറിത്തട്ടിപ്പുകളുടെ ഒരു നീണു്ടപരമ്പരയു്ക്കൊടുവിലു് സ്വന്തംനിലയു്ക്കു് വെറും രണു്ടുകോടിരൂപമാത്രം തട്ടിച്ച ഒരുദ്യോഗസ്ഥനെ മെമ്മോയു്ക്കുപോലും കാത്തുനിലു്ക്കാതെ സ൪വ്വീസ്സിലു്നിന്നും പിരിച്ചുവിട്ടെന്നാണു്- സമ്മറി ഡിസ്സു്മിസ്സലു്! അപ്പോളു് വിജയനെ മൊത്തം എത്രപ്രാവശ്യമാണു്.....! അതുതന്നെയാണു് പാ൪ട്ടിപ്പ്രവ൪ത്തക൪ നാലരവ൪ഷത്തെ ഭരണത്തിനു് വിജയനും വിധിക്കുന്നതു്- സമ്മറി ഡിസ്സു്മിസ്സലു്! കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യായുടെ സ്ഥാപകനേതാവായിരുന്ന എസ്സു്. ഏ. ഡാങ്കേയേയും കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ മാ൪കു്സ്സിസ്സു്റ്റി൯റ്റെ പരമോന്നതനേതാവായിരുന്ന ഈയെമ്മെസ്സിനേയുംപോലും ‘പിരിച്ചുവിടണോ അതോ സ്ഥാനങ്ങളിലു്നിന്നും സ്വയം പിരിഞ്ഞുപോകുന്നോ’ എന്നുചോദിച്ചു് പാ൪ട്ടി ശിക്ഷിച്ചു് വീട്ടിലു്ക്കൊണു്ടുചെന്നിരുത്തിയിട്ടുണു്ടു്. കേവലനായ ഒരു വ്യക്തിയായ പിണറായി വിജയ൯ തെറ്റുചെയു്തിട്ടുണു്ടെങ്കിലു് വിജയനും അതിനുള്ള ശിക്ഷയുണു്ടു്. അതാണു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി. അതോയിനി ലോകംമുഴുവ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഒടുവിലു് പുറത്താക്കിയതും ചിലയിടങ്ങളിലു് വെടിവെച്ചുകൊന്നതുമായ അധികാരപ്പ്രമത്ത൯മാരായ നേത്രുഭരണാധികാരികളു്പറഞ്ഞ ആ അബദ്ധവാചകംതന്നെ പിണറായി വിജയനും പറയുമോ ഒടുവിലു്- താ൯ കേവലനായ ഒരു വ്യക്തിയല്ല, താനാണു് പ്രസ്ഥാനമെന്നു്?

13

എസ്സു്. ഏ. ഡാങ്കേയു്ക്കും ഈയെമ്മെസ്സിനുമെല്ലാം ഒരിക്കലു് തോന്നിയിരുന്നു ഞാനല്ലേ സംസ്ഥാനക്കമ്മിറ്റി, ഞാനല്ലേ കേന്ദ്രക്കമ്മിറ്റി, ഞാനല്ലേ പോളിറ്റു്ബ്യൂറോയെന്നൊക്കെ. ഒടുവിലാ അസുഖം കേന്ദ്രക്കമ്മിറ്റിയുടെകൈയ്യിലു് മാറി. അസംബന്ധംമാത്രം പുലമ്പിനടക്കുന്നുവെന്നു് ഇടതുമുന്നണിക്കണു്വീന൪ വിജയരാഘവനെപ്പോലുള്ളവ൪ പറഞ്ഞ എം. സി. ജോസ്സഫൈ൯ പരസ്യമായി കേരളത്തിലെ ജനങ്ങളോടു് പറഞ്ഞതെന്താണു്? ഞങ്ങളുടെ പാ൪ട്ടി ഒരു പോലീസ്സും കോടതിയുമാണെന്നു്! ഞങ്ങളു്തന്നെയാണു് ഞങ്ങളുടെയാളുകളെ വിചാരണചെയ്യുന്നതും ശിക്ഷിക്കുന്നതുമെന്നു്!! പെണ്ണുകേസ്സുകളിലു്പ്പെട്ടു് മാനംകെട്ട പാ൪ട്ടി ജില്ലാസെക്രട്ടറി പി. ശശിയെമുതലു് പെണ്ണുകേസ്സുകളന്വേഷിക്കാനും വിചാരണനടത്താനും ശിക്ഷിക്കാനും പാ൪ട്ടിയും കേരളവും വനിതാക്കമ്മിഷനദ്ധ്യക്ഷയുടെ ചുമതലകൊടുത്തുവിട്ട എം. സി. ജോസ്സഫൈനെവരെ പോലീസ്സി൯റ്റെയും കോടതിയുടെയും വേഷംകെട്ടി ശിക്ഷിക്കാ൯ അവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കധികാരമുണു്ടെന്നു്!!! പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് എന്തുകൊണു്ടു് പിണറായി വിജയനെ വിചാരണചെയു്തു് ശിക്ഷിച്ചുകൂടാ? ഇയാളു്ക്കെന്തു് ഇമ്മ്യൂണിറ്റിയാണു് പാ൪ട്ടിയിലുള്ളതു്? എന്നെയെ൯റ്റെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുംതന്നെ ശിക്ഷിച്ചാലു്മതിയെന്നുപറയാനുള്ള അധികാരംപോലും ഇയാളു്ക്കിന്നുണു്ടോ? ഇതുനടപ്പാക്കുന്നതിനും അതിനുള്ള മാ൪ഗ്ഗരേഖകളു് നലു്കുന്നതിനുമാണു് കേരളത്തിലെ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് ഇപ്പോളു് കേന്ദ്രകമ്മിറ്റിയുടെ സഹായം അടിയന്തരമായി ആവശ്യമുള്ളതു്. അതായതു്, ഒരു ഒട്ടിപ്പുപരിപാടിയിലൂടെ ഒരു ദീ൪ഘകാലചികിത്സയാണു് കേന്ദ്രക്കമ്മിറ്റി നടപ്പാക്കാ൯പോകുന്നതെങ്കിലു് അതിനായി കേന്ദ്രക്കമ്മിറ്റി കേരളത്തിലേക്കു് വരേണു്ടതില്ല, അതിനു് പ്രവ൪ത്തക൪ക്കുതന്നെ ജനങ്ങളോടൊപ്പംചേ൪ന്നു് 2019ലെപ്പോലെ അടിയിലു്പ്പണിചെയു്തു് അടുത്ത അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് ഈ സംസ്ഥാനക്കമ്മിറ്റിയെ നിശ്ശേഷം തോലു്പ്പിച്ചുകിടത്താനറിയാമെന്നു്!

14

ഒരു സംസ്ഥാനക്കമ്മിറ്റിയും ഒരു സംസ്ഥാനസെക്രട്ടേറിയറ്റുംമുതലു് പാ൪ട്ടി നിയോഗിതനായ സു്പീക്കറും മുഖ്യമന്ത്രിയുംവരെ പ്രവ൪ത്തകരുടെ സംശയനിഴലിലായതുകൊണു്ടാണു് അനിതരസാധാരണമായ ഈ സാഹചര്യം വന്നുചേ൪ന്നതു്, കാരണം, ഈ മേലു്ക്കമ്മിറ്റികളിലു് ഒരാളുപോലുമൊഴിവില്ലാതെ ഈ ഭരണാഭാസ്സത്തിനു് പരസൃമായി പൂ൪ണ്ണപിന്തുണപ്രഖ്യാപിച്ചൊരു അസാധാരണസാഹചര്യം വന്നുചേ൪ന്നതുകൊണു്ടുതന്നെ. അതുകൊണു്ടു് ഞങ്ങളുടെകാര്യംനോക്കാ൯ ഞങ്ങളു്ക്കിവിടെ സംസ്ഥാനക്കമ്മിറ്റിയുണു്ടു്, കേന്ദ്രക്കമ്മിറ്റിക്കിവിടെന്തുകാര്യമെന്നു് സംസ്ഥാനത്തെ മുഴുവ൯ പാ൪ട്ടിപ്പ്രവ൪ത്തകരും ചോദിച്ചുതുടങ്ങുന്ന അത്യന്തം ഗുരുതരമായ അച്ചടക്കലംഘനത്തിലേക്കു് ഈ വഴിപിഴച്ചുലക്കുതെറ്റിയ സംസ്ഥാനനേതൃത്ത്വം മുഴുവ൯പ്രവ൪ത്തകരെയും തിരിച്ചുവിടുന്നതിനുമുമ്പു് ഈ കേന്ദ്രക്കമ്മിറ്റി ഇടപെടേണു്ടിവരികയാണെങ്കിലു്- അതു് വരുമെന്നുള്ളതുറപ്പാണു്- ഈ കേന്ദ്രക്കമ്മിറ്റിയാദ്യം ചെയ്യേണു്ടിവരിക അധികാരംകൊണു്ടുദുഷിച്ച കേരളത്തിനും പശ്ചിമബംഗാളിനും ത്രിപുരയു്ക്കും പുറത്തുനിന്നുള്ള, ജീവിതത്തിലൊരിക്കലും ഒരു പാ൪ലമെ൯റ്റുമെമ്പ൪പോയിട്ടു് ഒരു പഞു്ചായത്തുമെമ്പ൪വരെയുള്ള യാതൊരു പാ൪ലമെ൯റ്ററിസ്ഥാനവും വഹിച്ചിട്ടില്ലാത്ത, എത്രപേ൪ കേന്ദ്രക്കമ്മിയിലുണു്ടെന്നു് കണു്ടുപിടിക്കുകയാണു്. അങ്ങനെയുള്ള ആരുമില്ലെങ്കിലു് പാ൪ട്ടീ.... നി൯റ്റെകാര്യം അധോഗതി.....! അവരായിരിക്കും ഇനിയുള്ള നാളുകളിലു് കേരളത്തിലെ പാ൪ട്ടിയിലെയും ഭരണത്തിലെയും വഴിതെറ്റിനടന്നവ൯മാരെ കണു്ടുപിടിക്കാനും വിചാരണചെയ്യാനും ശിക്ഷിക്കാനുമുള്ള കണു്ട്രോളു്ക്കമ്മിഷ൯.

15

രണു്ടുപ്രാവശ്യം കണ്ണൂരിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പാ൪ലമെ൯റ്റുമെമ്പറായിരുന്ന ഇ. പി. അബ്ദുള്ളക്കുട്ടി 2018 ഡിസംബ൪ 14നു് രാജസ്ഥാ൯ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് കെട്ടിവെച്ചകാശുപോലും വാങ്ങിക്കാത്ത 28 പാ൪ട്ടിസ്ഥാനാ൪ത്ഥികളെ കോണു്ഗ്രസ്സിനെതിരേ മത്സരിപ്പിച്ചു് നാലുലക്ഷം മതേതരവോട്ടുകളു് തന്ത്രപൂ൪വ്വം ഭിന്നിപ്പിച്ചുകൊടുത്തു് പാ൪ട്ടിജനറലു്സെക്രട്ടറി പ്രകാശ്ശു് കാരാട്ടു് 200കോടിരൂപാ ബീജേപ്പീയിലു്നിന്നും വാങ്ങി ബീജേപ്പീയുടെ വിജയത്തിനുവേണു്ടി പ്രവ൪ത്തിച്ചുവെന്നു് ആരോപിച്ചു. ഇന്ത്യ൯ എകു്സ്സു്പ്രസ്സു് ദിനപ്പത്രം അവരുടെ റിപ്പോ൪ട്ടിലു് ആ തുക 100കോടിയായി താഴു്ത്തി. 2017 സെപു്തംബ൪ 14നു് പശ്ചിമബംഗാളിലു്നിന്നുള്ള പാ൪ട്ടി രാജ്യസഭാംഗമായ റിതാംബ്രത ബാന൪ജിയും ഗുരുതരമായ ഇതേപോലുള്ള ആരോപണങ്ങളാണു് മാധ്യമങ്ങളിലൂടെ പ്രകാശ്ശു് കാരാട്ടിനെതിരെ ഉയ൪ത്തിയതു്.

2018 ഏപ്രിലു് 18നു് ഇരുപത്തിരണു്ടാം പാ൪ട്ടിക്കോണു്ഗ്രസ്സിലു് ഹൈദരാബാദിലു് പാ൪ട്ടിയിലെ ബീജേപ്പീയനുകൂല-പ്രതികൂല വിഭാഗങ്ങളേറ്റുമുട്ടി. കോണു്ഗ്രസ്സുവിരുദ്ധ-ബീജേപ്പീയനുകൂല പ്രകാശ്ശു് കാരാട്ടു് ജനറലു്സെക്രട്ടറിസ്ഥാനത്തുനിന്നും അതോടെപുറത്തായി. അയാളുടെകൂടെ ബീജേപ്പീയനുകൂലിയായി ഉറച്ചുതന്നെനിന്ന പിണറായി വിജയ൯റ്റെ നേതൃത്വത്തിലുള്ള കേരളാഘടകം ഒറ്റക്കെട്ടായി കാരാട്ടിനൊപ്പം കോണു്ഗ്രസ്സുവിരുദ്ധ- ബീജേപ്പീയനുകൂല അടവുകളും തന്ത്രങ്ങളും ഇന്നും ഇപ്പോഴും പയറ്റിക്കൊണു്ടിരിക്കുകയാണു്. പിണറായി വിജയ൯റ്റെയും നരേന്ദ്രമോദിയുടെയും ഐക്യശ്രമഫലമായിവേണം അയാളിനി വീണു്ടും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു്സെക്രട്ടറിയാവാ൯. അതുകൊണു്ടു് ഇവിടെച്ചിലമാധ്യമങ്ങളു് ജനങ്ങളെപ്പറ്റിക്കാ൯ പ്രചരിപ്പിക്കുന്നതുപോലെ പിണറായി വിജയനും ബീജേപ്പീയുംതമ്മിലു് രഹസ്യധാരണയൊന്നുമില്ല, പരസ്യവും പ്രഖ്യാപിതവുമായ അവിഹിതബന്ധമേയുള്ളൂ.

16

ഇയാളു് പാ൪ട്ടി ജനറലു്സെക്രട്ടറിയായിരുന്നപ്പോളു് പാ൪ട്ടിയുടെ പാ൪ലമെ൯റ്റുസീറ്റുകളുടെ എണ്ണം 27ലു്നിന്നും കുറവുവരുത്തി 2009ലു് 16ഉം 2014ലു് 9ഉം ആക്കി കുറച്ചുകൊണു്ടുവരാ൯ കഴിഞ്ഞതാണിയാളുടെ നേട്ടം. ഇയാളു് ആ സ്ഥാനത്തിരുന്നപ്പോളു് അതിനേക്കാളു് കുറച്ചുകൊണു്ടുവരാ൯കഴിഞ്ഞില്ല, കാരണം ജാഗ്രതയുണ൪ന്ന മറ്റുസംസ്ഥാനങ്ങളിലു്നിന്നുള്ള പാ൪ട്ടിനേതാക്കളു് അതിനുമുമ്പിടപെട്ടു, ഇറക്കിവിട്ടു. ഇയാളു് ഉടക്കുണു്ടാക്കി ഇറങ്ങിപ്പോയശേഷം അതു് 2019ലു് 2 എന്ന ഇരട്ടസംഖൃയിലെത്തിക്കാ൯ കഴിഞ്ഞതുനോക്കുമ്പോളു് ഇയാളു് ഇന്ത്യയിലൊരു മഹാവിപ്ലവശക്തിതന്നെയാണു്. ഇക്കാലത്താണു് ബീജേപ്പീ ശക്തിസംഭരിച്ചു് കുതിച്ചുപാഞ്ഞതെന്നതും ആരെയും ഓ൪മ്മിപ്പിക്കേണു്ടതില്ല. ഇയാളും പിണറായി വിജയനും മുന്നിട്ടിറങ്ങി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം വിജയകരമായി പൊളിച്ചതോടെ ബീജേപ്പീക്കു് ഇ൯ഡൃയിലു് ഭരണത്തുട൪ച്ചയും ലഭിച്ചു, ഭരണഘടനയും ഭേദഗതിചെയ്യാനായി. ഒരു ഭരണത്തുട൪ച്ച ലഭിക്കാനായി, അതായതു് ഒരു മഹാരാജ്യത്തി൯റ്റെ സമ്പൂ൪ണ്ണ ഭരണാധികാരം അടുത്തൊരു അഞു്ചുവ൪ഷത്തേക്കുകൂടി കൈയ്യിലു്വെക്കാനായി ഈ ശത്രുരാഷ്ട്രീയയൈക്യം പൊളിച്ചുകൊടുക്കുന്നതിനു് ഇരുപതിനായിരംകോടിരൂപയല്ല രണു്ടുലക്ഷംകോടിരൂപ ബീജേപ്പീ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ നേതാക്ക൯മാ൪ക്കു് കൊടുത്താലും അന്താരാഷ്ട്ര മാ൪ക്കറ്റുറേറ്റനുസരിച്ചു് അതു് കൂടുതലല്ല, കാരണം ഒരു രാജ്യത്തി൯റ്റെ സൈന്യംമുതലു് ട്രഷറിവരെയുള്ള സമ്പൂ൪ണ്ണാധികാരമാണു് കിട്ടുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നയതീരുമാനംമാറ്റിച്ചു് അതി൯റ്റെചെലവിലു് ബീജേപ്പീയെ അധികാരത്തിലെത്തിക്കുകയും നിലനി൪ത്തുകയുംചെയു്ത ഈ രണു്ടെണ്ണത്തി൯റ്റെയും ബീജേപ്പീവിരുദ്ധ വിപ്ലവപ്പ്രസംഗങ്ങളു്കേട്ടു് തലകറങ്ങി വാപോളിച്ചുനിലു്ക്കുകയാണു് ഡി. വൈ. എഫു്. ഐ.യുടെ അണികളു്, അതി൯റ്റെ നേതാക്കളല്ല. ആ പാ൪ട്ടിയുവജനസംഘടനയുടെ നേതാക്കളെല്ലാം ഈ അധികാരക്കച്ചവടത്തി൯റ്റെ ഭാഗമായിരുന്നു: ഭാഗമായിരുന്നു എന്നുവെച്ചാലു് അവരെയാണു് വിറ്റു് കയറു് കൈമാറിയതു്.

17

പണത്തി൯റ്റെയും കണു്സ്സളു്ട്ട൯സ്സികളുടെയും വഴിയെയാണു് നരേന്ദ്രമോദിയും ബീജേപ്പീയും കാരാട്ടും വിജയനുമെല്ലാംപോകുന്നതു്. കാരാട്ടുവീഴുമ്പോളു് വിജയനും സംഘവുംവീഴും, കൂടെ ട്രഷറിതുറന്നു് നരേന്ദ്രമോദിയുടെയും പിണറായി വിജയ൯റ്റെയും പ്രിയവിദേശകണു്സ്സളു്ട്ട൯സ്സികളു്ക്കു് യഥേഷ്ടം പണമൊഴുക്കിക്കൊടുത്ത സംസ്ഥാനശത്രുവായ തോമസ്സു് ഐസ്സക്കും സംഘവും. പക്ഷേ ആദ്യം നരേന്ദ്രമോദിവീണാലു് ഇവരെല്ലാം അടപടലം ആദ്യമേതന്നെ വീഴുകയുംചെയ്യും. വീഴാതിരിക്കണമെങ്കിലു് നരേന്ദ്രമോദിയെയും ബീജേപ്പീയെയും അധികാരത്തിലു് നിലനി൪ത്തണമെന്ന അവസ്ഥയിലാണു് ഇന്നിവ൪. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നുവിട്ടു് ബീജേപ്പീയിലെത്താത്ത അവസ്ഥയിലാണു് സ്വന്തം നേതാക്ക൯മാരെന്നു് പൂ൪ണ്ണമായി മനസ്സിലാക്കിയിട്ടും പ്രതികരിക്കാ൯ നട്ടെല്ലും ത൯റ്റേടവുമില്ലാതെ നരേന്ദ്രമോദിയുടെ സാമ്പത്തിക-ഹൈന്ദവ-ജാതിമതനയങ്ങളു്ക്കു് പൂ൪ണ്ണമായുംകീഴു്പ്പെട്ടു് യാതൊരു ലജ്ജയുമില്ലാതെ ജനങ്ങളു്ക്കിടയിലു് 'പാ൪ട്ടി'പ്പ്രവ൪ത്തനം തുടരുകയാണു് ആപ്പാ൪ട്ടിയുടെ പ്രവ൪ത്തകരിപ്പോളു്. ഏതുപാ൪ട്ടിയുടെ പ്രവ൪ത്തനം? കമ്മ്യൂണിസത്തിനും മാ൪കു്സ്സിസത്തിനും വൈരുദ്ധ്യാത്മക ഭൗതികവാദത്തിനും ഇ൯ഡൃയിലിനി ഒരു പ്രസക്തിയുമില്ലെന്നു് പരസ്യമായിപ്പറഞ്ഞുകൊണു്ടുനടക്കുന്ന എം. വി. ഗോവിന്ദനെ മന്ത്രിയാക്കിയപ്പോളു്ത്തന്നെ മനസിലായില്ലേ, നരേന്ദ്രമോദിയുടെ സാമ്പത്തിക-ഹൈന്ദവ-ജാതിമതനയങ്ങളാണു് ഇനി പാ൪ട്ടിനയങ്ങളെന്ന തിരുത്തലി൯റ്റെ മുഖവുരയാണതെന്നു്?

18

ഹ൪കിഷ൯സിംഗു് സൂ൪ജിത്തു് പാ൪ട്ടി ജനറലു്സെക്രട്ടറിയായിരുന്നകാലത്തെ കടുത്ത രാഷ്ട്രീയനയങ്ങളു്കാരണമായിരുന്നു ബീജേപ്പീ അധികാരത്തിലെത്താതിരുന്നതു്. കടുത്ത ബീജേപ്പീവിരുദ്ധനായിരുന്ന സഖാവു് ഹ൪കിഷ൯സിംഗു് സൂ൪ജിത്തിലു്നിന്നും പാ൪ട്ടിജനറലു്സെക്രട്ടറിസ്ഥാനം പിണറായി വിജയ൯റ്റെ കേരളഘടകത്തി൯റ്റെ പി൯ബലത്തിലു് പിടിച്ചെടുത്തതും, ഇ൯ഡോ-അമേരിക്ക൯ ആണവക്കരാറിനെ മറയാക്കി കേന്ദ്രത്തിലെ മ൯മോഹ൯സിംഗി൯റ്റെ കോണു്ഗ്രസ്സു് ഗവണു്മെ൯റ്റിനുണു്ടായിരുന്ന മാ൪കു്സ്സിസ്സു്റ്റുപിന്തുണ പി൯വലിപ്പിച്ചതും, ബീജേപ്പീയോടൊപ്പംചേ൪ന്നു് അവിശ്വാസപ്രമേയത്തിനുയോജിച്ചു് ആ ഗവണു്മെ൯റ്റിനെ താഴെയിട്ടതും, ബീജേപ്പീവിരുദ്ധനും കോണു്ഗ്രസ്സനുകൂലിയും കോണു്ഗ്രസ്സു്പ്പിന്തുണയോടെ സ്വന്തംപാ൪ട്ടിയുടെ ലോകു്സ്സഭാസ്സു്പ്പീക്കറുമായിരുന്ന സഖാവു് സോമനാഥ ചാറ്റ൪ജിയെ പാ൪ട്ടിയിലു്നിന്നു് പുറത്താക്കിച്ചതും, ഒടുവിലു് സഹികെട്ട കോണു്ഗ്രസ്സു് തൃണമൂലു് കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നു് അസ്സംബ്ലിമുതലു് പശ്ചിമബംഗാളിലെ ഒറ്റപ്പെട്ടഗ്രാമങ്ങളു്വരെ ഇനിയൊരിക്കലും എണീക്കാത്തവിധം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അടിച്ചുചതച്ചൊതുക്കിയതുമെല്ലാം ബീജേപ്പീക്കുവേണു്ടി വ൪ഷങ്ങളു്നീണു്ട ഈ മനുഷ്യ൯റ്റെ മാസ്സു്റ്റ൪പ്ലാനായിരുന്നു, ഈ മനുഷ്യ൯റ്റെ മഹാവിപ്ലവപ്പ്രവ൪ത്തനങ്ങളായിരുന്നു സഖാക്കളേ! ഇതേ ഇ൯ഡോ-അമേരിക്ക൯ ആണവക്കരാ൪ ബീജേപ്പീ ഗവണു്മെ൯റ്റു് അമേരിക്കയുമായി ഒപ്പുവെച്ചപ്പോളു് ഇയാളു് മിണു്ടിയില്ല.

19

ഇയാളു്തന്നെയായിരുന്നു കേരളത്തിലെ കുപ്പ്രസിദ്ധ വിദേശകണു്സ്സളു്ട്ട൯സ്സിഭരണത്തി൯റ്റെയും അഴിമതിയുടെയും കള്ളക്കടത്തുകളുടെയും ഉപജ്ഞാതാവും ശിലു്പ്പിയും ആസൂത്രകനും ആവിഷു്ക്കാരകനും അഡ്വൈസ്സറും ആത്മീയഗുരുവും. ഇ൯ഡൃയിലെ ഏറ്റവുംപ്രധാന ബീജേപ്പീച്ചാരനായ ഇയാളുടെ സാന്നിധ്യംകാരണമാണു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റു് ഇതിലൊന്നും മതിയായ നടപടിയെടുക്കാതെ മൃദുത്വംകാണിച്ചതും പിണറായി വിജയനെ വെറുതേവിട്ടതും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇടയിലു്നിലു്ക്കുന്ന ഈ ബീജേപ്പീച്ചരക്കു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്യംപൊളിച്ചു് കോണു്ഗ്രസ്സി൯റ്റെ ഇ൯ഡ്യാഭരണസ്വപു്നം തക൪ത്തതുകൊണു്ടാണു് രാഹുലു്ഗാന്ധിയെന്ന ഡബിളു് ബ്ലാക്കു്ബെലു്റ്റുമാസ്സു്റ്റ൪ ഇയാളെയും കേരളമെന്ന ഇയാളുടെ സ്വാധീനകേന്ദ്രവുമന്വേഷിച്ചു് ഇയാളുടെപുറകേ കേരളത്തിലു്ത്തന്നെവന്നു് മത്സരിച്ചതും ജയിച്ചതും വയനാട്ടുനിന്നുള്ള പാ൪ലമെ൯റ്റുമെമ്പറായതും തൊട്ടുട൯പുറകേ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപ്രസ്ഥാനത്തിനു് ചരിത്രത്തിലെ ഏറ്റവുംവലിയ പ്രഹരവും തക൪ച്ചയുമേലു്പ്പിച്ചുകൊണു്ടു് കസ്സു്റ്റംസ്സിലെ ഒരുവിഭാഗമുദ്യോഗസ്ഥ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സകല അഖിലലോകസ്വ൪ണ്ണക്കള്ളക്കടത്തുസ്വപു്നങ്ങളെയും തക൪ത്തിട്ടതും ലോകംമുഴുവനും മാനംകെടുത്തിയതും കേരളത്തിലെയീ പാ൪ട്ടിനേതൃത്വം വെറും കള്ളക്കടത്തുക്രിമിനലുകളും മയക്കുമരുന്നുകച്ചവടക്കാരും മാത്രമാണെന്നു് സകലരുടെമുന്നിലും തെളിയിച്ചതും! ബീജേപ്പീയിലു്നിന്നും പണവുംവാങ്ങി ബീജേപ്പീക്കുവേണു്ടി ബംഗാളി൯റ്റെവഴിയേ സമ്പൂ൪ണ്ണതക൪ച്ചയിലേക്കു് കേരളത്തെയുമോടിക്കാ൯ പ്രവ൪ത്തിക്കുകയാണിയാളെന്നു് ബംഗാളിലെപ്പോലെ സകലതുംകഴിഞ്ഞിട്ടു് തെളിവുവരാ൯ കാത്തിരിക്കുക സഖാക്കളേ.....! പു്ഫൂ.....!! (ഞാനല്ല... ഒരു അമ്മൂമ്മ.....)!!!

Written and first published on 01 August 2020

 

 

 

 

 

 




No comments:

Post a Comment