Sunday 9 August 2020

274. DYFI മുഖ്യമന്ത്രിയെ ചുമക്കുന്നതെന്തുകൊണു്ടാണെന്നോ? മുഖ്യമന്ത്രിയെപ്പോലെ വഴിയിലു്ത്തള്ളിയിട്ടുപോകുന്ന സ്വഭാവമില്ലാത്തതുകൊണു്ടു്!

274

DYFI മുഖ്യമന്ത്രിയെ ചുമക്കുന്നതെന്തുകൊണു്ടാണെന്നോ? മുഖ്യമന്ത്രിയെപ്പോലെ വഴിയിലു്ത്തള്ളിയിട്ടുപോകുന്ന സ്വഭാവമില്ലാത്തതുകൊണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Simon D. Allen. Graphics: Adobe SP.


1

കേരളഭരണം നടത്തുന്നതു് പലപാ൪ട്ടികളടങ്ങിയ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെങ്കിലും അതിനെ രാഷ്ട്രീയമായും ഭരണപരമായും നയിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെയാണു്. ഈ മു൯തൂക്കം ആപ്പാ൪ട്ടിക്കു് നേടിക്കൊടുത്തതു് അതി൯റ്റെ കേരളത്തിലെ അംഗസംഖ്യയും അതി൯റ്റെ ബഹുജനസംഘടനകളുടെ അംഗസംഖ്യയും ഈ പാ൪ട്ടിയംഗങ്ങളു്ക്കും ഈ ബഹുജനസംഘടനാംഗങ്ങളു്ക്കുംകൂടി കേരളത്തിലെ ജനങ്ങളിലുള്ള നി൪ണ്ണായക സ്വാധീനവുമാണു്. ഇതിലു്, ഏറ്റവുംകൂടുതലു് അംഗങ്ങളുള്ളതു് ഡെമോക്ക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃ എന്ന ഡീ. വൈ. എഫു്. ഐ.യിലും സെ൯റ്റ൪ ഓഫു് ഇ൯ഡൃ൯ ട്രേഡു് യൂണിയ൯സ്സു് എന്ന സി. ഐ. ടി. യു.വിലുമാണു്- സംയുക്തമായി നോക്കിയാലു് മൊത്തം പാ൪ട്ടിയംഗങ്ങളേക്കാളു് വളരെവളരെക്കൂടുതലു്. ഇവരുടെയീ സംയുക്തപിന്തുണയില്ലാതെ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കോ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ കേരളത്തിലൊരു തെരഞ്ഞെടുപ്പുവിജയമോ ഗവണു്മെ൯റ്റുണു്ടാക്കലോ ഭരണമോ സാധ്യമല്ല. പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റിനെ സൃഷ്ടിച്ചതും നിലനി൪ത്തുന്നതും ഡീ. വൈ. എഫു്. ഐ.യുടെയും സി. ഐ. ടി. യു.വി൯റ്റെയും സംയുക്ത ശക്തിയല്ലാതെ മറ്റൊന്നുമല്ല. ഈ രണു്ടു് ബഹുജനസംഘടകളെയുംവെച്ചു് നോക്കുമ്പോളു് കേരളാ സു്റ്റേറ്റു് ക൪ഷകത്തൊഴിലാളി യൂണിയ൯, ആളു് ഇ൯ഡ്യാ ഡെമോക്ക്രാറ്റിക്കു് വിമെ൯സ്സു് ഫെഡറേഷ൯ എന്നീ മറ്റു് ബഹുജനസംഘടനകളുടെയും കേരളാ ശാസു്ത്ര സാഹിത്യ പരിഷത്തു്, കേരളാ എ൯. ജി. ഓ. യൂണിയ൯ മുതലായ പോഷകസംഘനകളുടെയും പങ്കു് അപ്രസക്തമാംവണ്ണം തുച്ഛമാണു്.

2

ഇത്രയും ബഹുജനസംഘടകളിലു്വെച്ചു് ഏറ്റവുംകൂടുതലു് ഉന്നതവിദ്യാഭ്യാസമുള്ള അംഗങ്ങളുള്ളതു് ഡീ. വൈ. എഫു്. ഐ.യിലാണു്. സി. ഐ. ടി. യു.വിലും അതിനു് കുറവൊന്നുമില്ലെന്നുള്ളതാണു് യാഥാ൪ത്ഥൃം- അതു് ചുമട്ടുതൊഴിലാളുകളും വ്യവസായത്തൊഴിലാളികളും തോട്ടംതൊഴിലാളികളുമെല്ലാംകൂടി അടങ്ങുന്നതാണെന്നും ചുമട്ടുതൊഴിലാളികളുടെ തെരുവിലെ വേഷംവെച്ചു് ഒന്നുമളക്കാ൯ പാടില്ലെന്നതും നോക്കുമ്പോളു്. ഇതിലു് പ്രായക്കൂടുതലുള്ളവ൪ സി. ഐ. ടി. യു.വിലേയുള്ളൂ, ഡീ. വൈ. എഫു്. ഐ.യിലെല്ലാംതന്നെ മുപ്പത്തഞു്ചു്-നാലു്പതുവയസ്സിനു് താഴെയുള്ളവരാണു്. ഇവരെല്ലാം ഒന്നൊഴിയാതെ സ൪ക്കാ൪ജോലികളു്ക്കു് അ൪ഹരുമാണു്. പീയെസ്സീവഴിയും എംപ്ലോയു്മെ൯റ്റു് എകു്സ്സു്ച്ചേഞു്ചുകളു്വഴിയുമുള്ള ഉദ്യോഗനിയമനങ്ങളു് കേരളത്തിലു് ഒരു യാഥാ൪ത്ഥ്യമായിരുന്നെങ്കിലു് ഇവരെ വള൪ത്തി പഠിപ്പിച്ച രക്ഷക൪ത്താക്കളുടെയും ഇവരുടെയും ജീവിതങ്ങളു് സാ൪ത്ഥകവും സ്വയംപര്യാപതവുമാകുമായിരുന്നു. അത്തരമൊരു സ്വാ൪ത്ഥതയല്ല ഇവരെ ഈ കമ്മ്യൂണിസ്സു്റ്റു് പ്രസ്ഥാനത്തോടടുപ്പിച്ചതെങ്കിലും അതും അവരിലു് ഭൂരിപക്ഷത്തി൯റ്റെയും സ്വകാര്യമോഹങ്ങളിലൊന്നാണു്. ഡീ. വൈ. എഫു്. ഐ.യും സി. ഐ. ടി. യു.യും ജനങ്ങളോടൊപ്പംചേ൪ന്നു് പിണറായി വിജയ൯റ്റെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണു്മെ൯റ്റിനെ സൃഷ്ടിക്കുമ്പോളു് പൊതുവായ സാമൂഹ്യമോഹങ്ങളോടൊപ്പം ഈ സ്വകാര്യമോഹങ്ങളും അവരിലു് നിശ്ചയമായും ഉണു്ടായിരുന്നു. അവ൪ സൃഷ്ടിച്ച ഗവണു്മെ൯റ്റു് ഈ യാഥാ൪ത്ഥ്യം മനസ്സിലാക്കി വേണു്ടതു് ചെയ്യുമെന്നാണവ൪ വിശ്വസിച്ചതു്.

3

ഒരു ഗവണു്മെ൯റ്റുണു്ടാക്കാ൯ അവരെയുപയോഗിച്ചശേഷം അതുചെയു്ത ഒരു നിക്ഷേപകലോബിയും അതിനുകീഴു്പ്പെട്ട ഒരു നേതൃത്വവുംകൂടി അവരെമറികടന്നു് ആ ഗവണു്മെ൯റ്റിനെയെടുത്തുകൊണു്ടുപോയി സ്വന്തം വ്യക്തിതാതു്പര്യങ്ങളു്ക്കു് തുട൪ച്ചയായി ഉപയോഗപ്പെടുത്തുന്നതാണു് പക്ഷേ അവ൪ കണു്ടതു്. ഈ വിശ്വാസവഞു്ചന മൂന്നുവ൪ഷം നിശബ്ദം നിരീക്ഷിച്ചതിനുശേഷം ഡീ. വൈ. എഫു്. ഐ.യും സി. ഐ. ടി. യു.വും ജനങ്ങളോടൊപ്പംചേ൪ന്നു് കൊടുത്ത സു്മാ൪ട്ടു് ശിക്ഷയായിരുന്നു പാ൪ട്ടിയെ 2019ലെ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും തോലു്പ്പിച്ചതു്. സു്മാ൪ട്ടായൊരു ഓപ്പറേഷ൯- ഒറ്റയൊരെണ്ണത്തിനെപ്പോലും തെളിവുകളോടുകൂടിപ്പിടിച്ചു് ശിക്ഷിക്കാ൯പോലും പാ൪ട്ടിക്കുകഴിഞ്ഞില്ല. അന്നവ൪ ഒരു മുന്നറിയിപ്പും നലു്കാതെയാണീ ശിക്ഷ നലു്കിയത്. അതുകഴിഞ്ഞു് നേതൃത്വത്തിനും ഗവണു്മെ൯റ്റിനും വ്യാജസുരക്ഷാബോധം സൃഷ്ടിക്കാനായവ൪ അതുകഴിഞ്ഞുവന്ന സകല ഉപതെരഞ്ഞെടുപ്പുകളിലും ജയിപ്പിച്ചുവിട്ടു. എന്നിട്ടു് നോക്കിക്കൊണു്ടിരിക്കുകയായിരുന്നു, ഗവണു്മെ൯റ്റും പാ൪ട്ടിനേതൃത്വവുമൊരു പാഠംപഠിക്കുമോ അതോ പഴയ പണി തുടരുമോയെന്നു്. ഇപ്പോളവ൪ സൈല൯റ്ററ്റാക്കെന്ന ടാക്ടിക്കു്സ്സിലു്നിന്നും താതു്ക്കാലികമായി വൃതിചലിച്ചു് 2020 ആഗസ്സു്റ്റിലു് സുവ്യക്തമായ ഒരു മുന്നറിയിപ്പു് പരസ്യമായിത്തന്നെ നലു്കിയിരിക്കുകയാണു്. അതിന൪ത്ഥം കഴിഞ്ഞപ്രാവശ്യത്തേക്കാളു് കൊടുംശിക്ഷ നലു്കാ൯ പോവുകയാണെന്നാണോ? അതോ ഇതുതന്നെയൊരു ടാക്ടിക്കു്സ്സാണോ? ഇനിവരുന്നതു് സൈല൯റ്ററ്റാക്കല്ല പരസ്യയറ്റാക്കാണെന്നൊരു പ്രതീതിജനിപ്പിച്ചിട്ടു് വീണു്ടും സൈല൯റ്ററ്റാക്കുതന്നെ നടത്താനാണോ?


Written and first published on 09 August 2020
 
 
 
 
 

No comments:

Post a Comment