Wednesday, 26 August 2020

291. കിളിമാനൂരിലു് കാക്കക്കുഞ്ഞ൯റ്റെ കഥപോലുണു്ടു് മുഖ്യമന്ത്രിയുടേതു്: ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പ്രളയവും പിന്നാലെയുണു്ടു്!

291

കിളിമാനൂരിലു് കാക്കക്കുഞ്ഞ൯റ്റെ കഥപോലുണു്ടു് മുഖ്യമന്ത്രിയുടേതു്: ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പ്രളയവും പിന്നാലെയുണു്ടു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Myriams-Fotos. Graphics: Adobe SP.


കിളിമാനൂരിലു് ഇന്നു് ട്രാ൯സ്സു്പോ൪ട്ടു് ബസ്സു്സു്റ്റാ൯ഡു് കിടക്കുന്ന സ്ഥലംമുഴുവ൯ പണു്ടു് ഒരു തെങ്ങി൯തോപ്പായിരുന്നു. ഇവിടെ നി൪മ്മാണംനടക്കുന്ന സമയത്തു് ഈ തെങ്ങുകളു്മുഴുവ൯ മുറിച്ചുമാറ്റാ൯ കുഞ്ഞനെയേലു്പ്പിച്ചു. കുഞ്ഞ൯ അവയുടെ മണു്ടയിലു് മുഴുവ൯ കാക്കക്കൂടുകളാണെന്നുനോക്കാതെ തെങ്ങുകളു് മുഴുവ൯ മുറിച്ചുതള്ളി. അന്നുമുതലു് കാക്കകളു് കുഞ്ഞനെ എവിടെപ്പോയാലും പിന്തുടരാ൯തുടങ്ങി. പിന്തുടരാ൯തുടങ്ങിയെന്നുമാത്രമല്ല വായുവിലൂടെ വ൯സംഘങ്ങളടങ്ങുന്ന പ്രകടനമായിച്ചെന്നു് തലയു്ക്കുമുകളിലൂടെ ഭീഷണരൂപത്തിലു് ചുറ്റിപ്പറക്കാനും ആക്രോശിച്ചു് ബഹളമുണു്ടാക്കി മുദ്രാവാക്യം വിളിക്കാനും തരംകിട്ടുമ്പോഴെല്ലാം ആക്രമിക്കാനും തുടങ്ങി. ഒടുവിലു് ഭയന്നു് വീട്ടിലു്ത്തന്നെയിരിപ്പായ കുഞ്ഞ൯ പല പ്രച്ഛന്നവേഷങ്ങളും തലയിലു്ക്കെട്ടുമൊക്കെ പ്രയോഗിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല. സ്വന്തം ഏരിയാവിട്ടു് പുറത്തുപോകാത്ത കാക്കകളു് കുഞ്ഞനെ ജില്ലവിട്ടുപോലും പിന്തുട൪ന്നു. ഇക്കാര്യങ്ങളു് പത്രങ്ങളിലച്ചടിച്ചുവന്നപ്പോളു് കിളിമാനൂരിലെ കാക്കകളു് ലോകകാക്കകളു്ക്കു് കുഞ്ഞനെതിരെ ഇ൯റ്റ൪പ്പോളു്വഴി റെഡു് കോ൪ണ൪ നോട്ടീസ്സു് പുറപ്പെടുവിച്ചിരിക്കുകയാണോ എന്നുപോലും ജനങ്ങളു് ഭയപ്പെട്ടു. എന്തുപാപമാണു് കാക്കക്കുഞ്ഞ൯ കാക്കവ൪ഗ്ഗത്തോടു് ചെയു്തതെന്നതു് ഇവിടെ വ്യക്തമായിരുന്നു. കുഞ്ഞ൯ കാക്കകളുടെ കുലംകുത്തിയായതായിരുന്നു ആ പാപം.

കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ അവസ്ഥയും പാവം കാക്കക്കുഞ്ഞ൯റ്റേതുപോലെയായിപ്പോയില്ലേ? സ്വന്തം ഔദ്യോഗികവസതിയിലു്ത്തന്നെ ഇടിവീണു. ചില എംബസ്സിവനിതകളു് പതിവായി വന്നുപോയിരുന്നതി൯റ്റെ ദൃശ്യങ്ങളു്തന്നെ സീസ്സീറ്റീവീ ക്യാമറകളിലുണു്ടായിരുന്നതു് മുഴുവ൯ കത്തിപ്പോയി, അല്ലെങ്കിലു് വല്ലപ്പോഴും വിദേശയാത്രയുടെ ഓ൪മ്മകളു് വരുമ്പോളു് കണു്ടുകൊണു്ടിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു, എന്തായാലും പ്രഗത്ഭയായ ഒരു നായതന്ത്രസ്സു്ത്രീയല്ലേ? കേരളഭരണത്തിലെ സകല രഹസ്യങ്ങളുംപേറി ചീഫു് സെക്രട്ടറിയിരിക്കുന്നഭാഗത്തു് ഇടിവീണു. ഒരലു്പ്പമൊന്നു് മാറിയിരുന്നെങ്കിലോ? വിദേശികളു് കേരളഭരണത്തിലു് വന്നുപോയതി൯റ്റെയും സ്വദേശിമന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും വിദേശത്തുപോയതി൯റ്റെയും ഏതെല്ലാം തറകളെ വി. ഐ. പി. പദവികൊടുത്തു് സംസ്ഥാനഭരണകൂടം സ്വീകരിച്ചു് കൊണു്ടുനടന്നു, ഗവണു്മെ൯റ്റു് ഗ്വെസ്സു്റ്റു്ഹൗസ്സുകളിലു് മുറിയെടുത്തു് ആരെല്ലാം ആരുടെകൂടെയെല്ലാം കിടന്നു എന്നൊക്കെയുള്ള ലോക അന്വേഷണ ഏജ൯സ്സികളു് തേടിക്കൊണു്ടുനടക്കുന്ന കടലാസ്സുരേഖകളു് ആരെയും കാണിക്കാതെ വളരെ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന ആ സ്ഥലം നോക്കിത്തന്നെ തീപിടിച്ചു. താ൯ ഭരണത്തിലുള്ളപ്പോളു്മാത്രം കേരളം മുഴുവ൯ ഇങ്ങനെ ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പേമാരിയും പ്രളയവും വെള്ളപ്പൊക്കവും നി൪ത്താതെ പിന്തുടരുന്നു. തന്നെ വിടാതെ പിന്തുടരുന്ന ഈ ഇടിമിന്നലിനോടും തീയോടും ഉരുളു്പ്പൊട്ടലിനോടും പേമാരിയോടും പ്രളയത്തോടും വെള്ളപ്പൊക്കത്തോടുമൊക്കെ അതിനുള്ള എന്തുപാപമാണു് വിജയ൯ ചെയു്തതെന്നു് വിജയനുമാത്രമേ അറിഞ്ഞുകൂടൂ.

Written and first published on 25 August 2020



No comments:

Post a Comment