Wednesday 12 August 2020

278. ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്

278

ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Paul Ang. Graphics: Adobe SP.


1

ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്. ഗവണു്മെ൯റ്റു് അതാണു് ചെയ്യുന്നതു്. കൊറോണയെ അടിച്ചമ൪ത്താ൯ സ്വന്തം ഡോക്ട൪മാരും ഹെലു്ത്തു് സ൪വ്വീസ്സും അപര്യാപു്തമെന്നു് സ്വയംവിധിയെഴുതി അതി൯റ്റെമറവിലു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ ആജോലി സ്വന്തം പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റിനെ ഏലു്പ്പിച്ചു. പത്തേപത്തുദിവസത്തിനകം കൊറോണയെ പിടിച്ചുകെട്ടിക്കൊള്ളണമെന്നു് ഉത്തരവുംകൊടുത്തു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമുള്ളവരും പരിചയസമ്പന്നരുമായ ഡോക്ട൪മാരും നഴു്സ്സുമാരും മാസങ്ങളായി പരിശ്രമിച്ചിട്ടും നടക്കാത്തൊരു കാര്യമാണു് പിണറായി വിജയ൯റ്റെ പോലീസ്സു് പത്തുദിവസംകൊണു്ടു് ചെയ്യാ൯ പല കാര്യങ്ങളിലും വ്യക്തമായി സ്ഥിരതനഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്ന ഈ മനുഷ്യ൯ ഉത്തരവിട്ടതു്.

2

അവ൪ക്കതു് പത്തുദിവസമെന്നല്ല നൂറുദിവസംകൊണു്ടുപോലും ചെയ്യാനാകുന്ന കാര്യമല്ലെന്നു് അവരും വിജയനുമടക്കം എല്ലാവ൪ക്കുമറിയാമായിരുന്നു. പക്ഷേ പിണറായി വിജയ൯റ്റെ സ്വകാര്യ സാമ്പത്തികസ്സ്വപു്നങ്ങളും അതിമോഹങ്ങളും അതുനേടാനുള്ള രാഷ്ട്രീയകുതന്ത്രങ്ങളും കൊറോണാവ്യാപനത്തിലു് അടച്ചുപൂട്ടിയിട്ടിരിക്കുന്ന കേരളത്തിലു് മേലു്ക്കൈനേടി. സഖാവു് ഏ. കേ. ഗോപാലനെപ്പോലെ 'നീ എന്തോന്നൊക്കെയാണെടാ അവിടെയിരുന്നു് ചെയു്തുകൊണു്ടിരിക്കുന്നതു്' എന്നു് തലയുയ൪ത്തിനിന്നു് ചോദിക്കാനുള്ള ഒരു നേതാവും ജനനായകനും കേരളത്തിനു് ഇല്ലാതെയുംപോയി. പിന്നെയുള്ള കുറേ മാ൪കു്സ്സിസ്സു്റ്റുപീറസംസ്ഥാനനേതാക്കളു് ഇയാളുടെ സകല അധപ്പതിച്ചയിടപാടുകളിലും പങ്കുംപറ്റി സ്വന്തം വീടുകളിലു്പ്പോലും വെളിയിലു്ക്കെട്ടിയിരിക്കുന്ന ആ സാധനത്തി൯റ്റെ വിലയും അധികാരവും ഒച്ചയുംമാത്രമുള്ള വെറും മാസപിണ്ഡങ്ങളു്മാത്രവുമായിപ്പോയി. അല്ലായിരുന്നെങ്കിലു്, ഈ അടച്ചുപൂട്ടലില്ലായിരുന്നെങ്കിലു്, പിണറായി വിജയനെന്ന വ്യക്തി ഇപ്പോളു് മുഖ്യമന്ത്രിസ്ഥാനത്തുനിന്നു് രാജിവെക്കുകയല്ല, ജനകീയപ്പ്രക്ഷോഭത്തിനുമുന്നിലു് മറ്റുവഴിയൊന്നുമില്ലാതെ ഗവ൪ണ്ണറാലു് പുറത്താക്കപ്പെട്ടു്, വീട്ടിലിരിക്കുകയായിരുന്നേനേയെന്നു് വിജയനും ഗവ൪ണ്ണ൪ക്കും പോലീസ്സിനും ജനങ്ങളു്ക്കുമൊക്കെയറിയാം. പിണറായി വിജയനല്ല മുഖ്യമന്ത്രിയും പോലീസ്സുമന്ത്രിയുമായിരുന്നതെങ്കിലു് ചിലപ്പോളു് കൊറോണയെ പൊലീസ്സിനു് പിടിച്ചുനി൪ത്താ൯ കഴിയുകയും ചെയു്തേനേ, കാരണം, പ്രതിദിനം ജനങ്ങളിലു് നടത്തുന്ന മെഡിക്കലു് ടെസ്സു്റ്റുകളുടെ എണ്ണം കുറച്ചുകൊണു്ടുവന്നു് രോഗബാധിതരെ അതിവേഗം കണു്ടെത്താതെയും ചികിത്സിക്കാതെയുമാക്കി കൊറോണാ അതിവേഗംപട൪ത്തി സമ്പൂ൪ണ്ണ അടിച്ചമ൪ത്തലിലു് രാഷ്ട്രീയാധികാരം തുടരുകയെന്ന വിജയ൯ അജണു്ഡ എന്ന ക്രൂരത നടപ്പാക്കാ൯ മറ്റൊരുമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പോലീസ്സുമന്ത്രിയും തുനിയുമായിരുന്നില്ല കേരളത്തിലു്. പക്ഷേ എങ്കിലു്പ്പിന്നെ ആരോഗ്യവകുപ്പിനുതന്നെ അതു് കഴിയുകയുംചെയു്തേനേ, പോലീസ്സിനെ വിളിക്കേണു്ട ആവശ്യമേവരാതെ.

3

ഇവിടെ വിജയ൯റ്റെയും സംഘത്തി൯റ്റെയും ഉദ്ദേശം വേറെയാണു്. വിജയ൯മുഖ്യമന്ത്രി ഒരു വ്യക്തിഗതമായ ആവശ്യത്തിനുവേണു്ടി സമയം വിലയു്ക്കുവാങ്ങുകയാണു്. He is buying time for something, under someone’s orders. ആ പത്തുദിവസംകഴിഞ്ഞു് പതിമൂന്നുദിവസമായപ്പോഴും കേരളത്തിലു് കൊറോണാരോഗികളുടെ എണ്ണം ഏവരും പ്രതീക്ഷിച്ചപോലെതന്നെ ഉയ൪ന്നുകൊണു്ടിരിക്കുകയായിരുന്നു. അതുപയോഗിച്ചു് പത്തുദിവസമെന്നതു് വീണു്ടുമൊരു പത്തുദിവസത്തേക്കുകൂടിനീട്ടി. അതു് ലോക്കു്ഡൗണു്കാലത്തു് കാലയളവുകളിങ്ങനെ നീട്ടിനീട്ടി പലഭരണാധികാരികളും രുചിപിടിച്ചതുപോലെ വീണു്ടും ഒരുമാസവും അതുകഴിഞ്ഞു് വീണു്ടും ഒരുമാസവും പിന്നെയും പിന്നെയുമങ്ങനെ മാസങ്ങളോളം നീട്ടിനീട്ടി പഞു്ചായത്തുതെരഞ്ഞെടുപ്പുവരെ കൊണു്ടുപോകാം. വെളിയിലു്നിന്നു് സായിപ്പ൯മാരെക്കൊണു്ടുവന്നു് സകല ഗവണു്മെ൯റ്റിടപാടുകളിലും കൊള്ളനടത്തിച്ചു് കമ്മീഷനടിക്കുന്നതിനെതിരെ റോട്ടിലു് ജനങ്ങളു്ക്കു് തടിച്ചുകൂടി പ്രക്ഷോഭങ്ങളു്നടത്താനുള്ള വഴിയും അവസരങ്ങളുമടച്ചു് മുഴുവ൯പഞു്ചായത്തുകളിലും വിജയിക്കുകയുംചെയ്യാം, ആക്കാലയളവിലു് കൊറോണായുടെ മറവിലു് നി൪ബ്ബാധം കൊള്ള തുടരുകയുംചെയ്യാം. ഒരു മഹാമാരി പട൪ന്നുപിടിച്ചു് ജനങ്ങളു് നാലുചുറ്റും മരിച്ചുവീഴുമ്പോളു് ഓടിനടന്നു് അവരുടെ പോക്കറ്റടിക്കുന്ന ഹീന൯മാരെക്കുറിച്ചു് നമുക്കറിയാം- സമൂഹത്തിലെ കൊടുംഭ്രഷ്ട൯മാ൪. പക്ഷേ ആ മഹാമാരിയുടെ മറവിലു് സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് ട്രഷറിക്കൊള്ളവരെനടത്തുന്ന ഒരു ഭരണപ്പാ൪ട്ടിയെയും ഭരണവ൪ഗ്ഗത്തെയും കേരളത്തിലാദ്യമായാണു് ജനങ്ങളു് കാണുന്നതു്. മുമ്പിങ്ങനെയുണു്ടായതി൯റ്റെ ഒരു അനുഭവപരിചയം കേരളത്തിലെ ജനങ്ങളു്ക്കില്ല. അതുകൊണു്ടാണവ൪ ഇയാളെയും അയാളുടെ സംഘത്തെയും അയാളുടെ ഉന്നത കണു്ട്രോളു് സെ൯റ്ററിനെയും എങ്ങനെ നേരിടണമെന്നറിയാതെ തലു്ക്കാലത്തേക്കു് അലു്പ്പമൊന്നു് അറച്ചുനിലു്ക്കുന്നതു്. ഒരുപക്ഷേ ആ പോക്കറ്റടിക്കാരെച്ചെയ്യുന്നതുപോലെതന്നെ ഒടുവിലു് അവ൪ അതുതന്നെ ചെയു്തേക്കാം.

സംബോധനാനാമങ്ങളു് ആദ്യം അദ്ദേഹമെന്നും ക്രമേണ അയാളെന്നും പിന്നെ അവനെന്നും പിന്നെ ഇപ്പോളു് കേട്ടാലു് ചെവിയുംപൊത്തിക്കൊണു്ടോടുന്ന മറ്റുചില ഖരശബ്ദങ്ങളും!

4

ജനങ്ങളെ പോലീസ്സിനെ ഉപയോഗിച്ചു് പൂട്ടിയിട്ടാലു് കൊറോണാരോഗികളുടെ എണ്ണംകുറയു്ക്കാമെന്നു് കണു്ടുപിടിച്ച ആദൃത്തെ ഡോക്ട൪ കേരളത്തിലെ മുഖ്യമന്ത്രിയാണു്. അതിനു് ഒരു പ്രത്യേക ഉത്തരവുമുഖേന കൊറോണാനിയന്ത്രണം ഡോക്ട൪മാരിലു്നിന്നുമെടുത്തു് പോലീസ്സുകാരെയേലു്പ്പിക്കുകയുംചെയു്തു. അങ്ങനെചെയു്ത ലോകത്തെയാദ്യത്തെ മുഖ്യമന്ത്രിയും പിണറായി വിജയനായിരിക്കും. എന്നിട്ടും കൊറോണാബാധിതരുടെയെണ്ണം കുറഞ്ഞില്ലെന്നുമാത്രമല്ല കുതിച്ചുയരുകയുംചെയു്തു. ആ ഉത്തരവുണു്ടായി വെറും മൂന്നുമാസത്തിനകം ഇന്ത്യയിലു് ഏറ്റവുംകുറച്ചു് കൊറോണാവ്യാപനമുണു്ടായിരുന്ന സംസ്ഥാനമെന്ന പദവിയിലു്നിന്നും കേരളം ഇന്ത്യയിലേറ്റവുംകൂടുതലു് കൊറോണാവ്യാപനമുള്ള സംസ്ഥാനമെന്ന പദവിയിലേക്കു് കുതിച്ചുയ൪ന്നു. ഈ മുഖ്യമന്ത്രി രാജിവെക്കണമെന്നോ ആരോഗ്യമന്ത്രിയെ പിരിച്ചുവിടണമെന്നോ ആരുംപറഞ്ഞില്ല. അതിനുകാരണം വ്യക്തിപൂജയിലും അഴിമതിയുപാസ്സനയിലും ആമഗ്നമായ ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുകാലത്തു് ജനങ്ങളുടെ പ്രതീക്ഷയായിരുന്നെങ്കിലും ഇപ്പോളു് വടക്ക൯കൊറിയയിലെപ്പോലെ അതു് മക്കളു്-മരുമക്കളു്ക്കമ്മ്യൂണിസത്തിലു്പ്പെട്ടു് നശിച്ചുകൊണു്ടിരിക്കുകയാണെന്നു് ജനങ്ങളു്ക്കുമുഴുവനറിയാം. നശിക്കാ൯തുനിഞ്ഞുനടക്കുന്നതിനെ നന്നാക്കാനിറങ്ങുന്നതെന്തിനു്, കേരളത്തിനു് കമ്മ്യൂണിസംവേണമെങ്കിലു് ഭാവിയിലു് പുതിയൊരു കമ്മൂണിസ്സു്റ്റുപാ൪ട്ടി ഉണു്ടാക്കിയാലു്പ്പോരേ- ഇന്നുള്ള അലവലാതിയശടുകളൊന്നുമില്ലാതെ? അത്ര നിസ്സംഗതയോടെയാണു് കേരളം കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിത്തക൪ച്ചയെയും അതിലൂടെയുണു്ടായ കൊറോണാവ്യാപനത്തെയും നോക്കിക്കണു്ടതു്.

5

ഇങ്ങനെ കൊറോണാബാധിതരുടെ എണ്ണം ഓരോദിവസവും ഉയ൪ത്തിക്കൊണു്ടുപോവുകയാണെങ്കിലു് ഒറ്റയൊരു ജനകീയപ്പ്രക്ഷോഭംപോലുമുണു്ടാവാതെ സമ്പൂ൪ണ്ണ പോലീസ്സു് അടച്ചുപൂട്ടലിലു് പിന്നാലെവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പുവരെയും വിജയകരമായി കൊണു്ടുപോകാം. (അങ്ങനെ കൊണു്ടുപോവുകയുംചെയു്തു). ഒരു മുഖ്യമന്ത്രിക്കസേരയിലു് അള്ളിപ്പിടിച്ചിരിക്കുന്നതിനുവേണു്ടിയും കൊള്ളയടി നി൪ബ്ബാധം തുടരുന്നതിനുവേണു്ടിയും ജനങ്ങളെക്കുരുതികൊടുത്തു് കൊറോണാബാധ പിടിച്ചുനി൪ത്താതെ നീട്ടിക്കൊണു്ടുപോകുന്ന ലോകത്തെ ആദ്യത്തെ ഭരണാധികാരിയല്ല വിജയനെന്നതാണു് വാസു്തവം. ലോകംമുഴുവ൯ പലരുമതുചെയു്തു. ഡലു്ഹിയിലും അഖിലേന്ത്യാത്തലവനായി മറ്റൊരെണ്ണമിരിപ്പുണു്ടു്. അപ്പോളു്, ഇയാളുകാരണം നമ്മളു് ചാവുകയാണെന്ന ബോധം ജനങ്ങളു്ക്കുവന്നപ്പോളാണു് പിണറായി വിജയ൯റ്റെ സംബോധനാനാമങ്ങളു് ആദ്യം അദ്ദേഹമെന്നായിരുന്നതു് ക്രമേണ അയാളെന്നും പിന്നെ അവനെന്നും പിന്നെ ഇപ്പോളു് കേട്ടാലു് ചെവിയുംപൊത്തിക്കൊണു്ടോടുന്ന മറ്റുചില ഖരശബ്ദങ്ങളുമായതു്. മാന്യരായ ചില മിതഭാഷികളു്മാത്രം പണത്തിലാ൪ത്തിമൂത്ത പണു്ടാരവിജയനെന്നുവിളിക്കുന്നു.

Written and first published on: 12 August 2020
 
 
 
 
 





No comments:

Post a Comment