Wednesday 5 August 2020

271. സുഭിക്ഷകാലത്തു് ആരോഗ്യമുള്ള ഒരു ജനതയാണു് ക്ഷേത്രംകെട്ടുന്നതു്, പട്ടിണിക്കാലത്തു് കൊറോണാവന്നു് ചത്തൊടുങ്ങുന്ന ജനതയല്ല!

271

സുഭിക്ഷകാലത്തു് ആരോഗ്യമുള്ള ഒരു ജനതയാണു് ക്ഷേത്രംകെട്ടുന്നതു്, പട്ടിണിക്കാലത്തു് കൊറോണാവന്നു് ചത്തൊടുങ്ങുന്ന ജനതയല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Benny Merkle. Graphics: Adobe SP.


സുഭിക്ഷകാലത്തു് ആരോഗ്യമുള്ള ഒരു ജനതയാണു് ക്ഷേത്രംകെട്ടുന്നതു്. പട്ടിണിക്കാലത്തു് കൊറോണാവന്നു് ചത്തൊടുങ്ങുന്ന ഒരു ജനത ക്ഷേത്രംകെട്ടുന്നതു് ലോകത്തു് ഇന്ത്യയിലു്മാത്രമാണു് ആദ്യമായി കേളു്ക്കുന്നതു്. ചരിത്രത്തിലൊരിടത്തും ആ ഭ്രാന്തു് വായിച്ചിട്ടില്ല. ഭരണാധിപ൯ നന്നല്ലെങ്കിലു് ആ രാജ്യത്തു് പട്ടിണിയും ദാരിദ്ര്യവും രോഗവുംവന്നു് ജനങ്ങളു് ചത്തൊടുങ്ങുമെന്നാണു് ഹിന്ദുപ്പ്രമാണം. അതൊരു വെറും വിശ്വാസമല്ല, ഒരു ഹിന്ദു റൂളു് ആയിരുന്നു. ഇന്നു് ഹിന്ദുവുണു്ടെങ്കിലു് അതു് ഇന്നുമതേ. അതിനുചെയു്തിരുന്നതു് ഉള്ള ക്ഷേത്രത്തിലെ ബലിക്കല്ലിനുമുന്നിലു് ആ ഭരണാധിപനെ കൊണു്ടുപോയി ബലികൊടുക്കുകയാണു്, പുതിയ ക്ഷേത്രം കെട്ടുകയല്ല. അതിനുമേലാണു് പുതിയ ജനത പുതിയ കാലത്തു് ക്ഷേത്രം കെട്ടിയിരുന്നതു്. ഇന്ത്യയിലു് മാത്രമല്ല, എവിടെയുമുള്ള ഹിന്ദുക്ഷേത്രങ്ങളിലു് അങ്ങനെയായിരുന്നു. അതുചെയ്യാത്തിടത്താണു് ഇ൯ഡൊനേഷ്യയിലും ബാലിയിലും കമ്പോഡിയയിലുമൊക്കെപ്പോലെ സങ്കലു്പ്പിക്കാ൯പോലുമാകാത്തത്ര വലുപ്പത്തിലു് അവ കെട്ടിയുയ൪ത്തിയ ആ പ്രാചീനമനുഷ്യസമൂഹങ്ങളെയുംകൊണു്ടു്, ആ ജനതതികളുടെ ഒരു തെളിവുപോലും ബാക്കിവെക്കാനനുവദിക്കാതെ, ആ മഹാക്ഷേത്രങ്ങളു് മണ്ണടിഞ്ഞതു്, ചിലവ ഇടിഞ്ഞുപൊളിഞ്ഞു് ചരിത്രത്തിനുമുന്നിലു് ചോദ്യച്ചിഹ്നങ്ങളു്പോലെ ഇപ്പോഴും നിലു്ക്കുന്നതു്.

പണു്ടൊരു ജോലിരാക്ഷസ്സനുണു്ടായിരുന്നു. അവ൯റ്റെ യജമാനനായ മനുഷ്യ൯ എപ്പോഴും അവനെന്തെങ്കിലും പണികൊടുത്തുകൊണു്ടിരിക്കണം. അല്ലെങ്കിലു് അവ൯ യജമാനനെപ്പിടിച്ചുതിന്നും. അതുപോലെയായിപ്പോയി ഇന്ത്യയിലിപ്പോളു് ബീജേപ്പീയുടെയവസ്ഥ. പക്ഷേ ഒരുജോലിയും ചെയ്യാത്തവ൯മാ൪ക്കു് എന്തെങ്കിലും ജോലികൊടുത്തുകൊണു്ടിരിക്കണമെന്നുമാത്രം. ഇല്ലെങ്കിലവ൯ യജമാനനെപ്പിടിച്ചുതിന്നും. അതുകൊണു്ടു് ഇതുപോലുള്ള പലപണികളും കൊടുത്തുകൊണു്ടിരിക്കുന്നു. പ്രപഞു്ചംകെട്ടിയ ദൈവത്തിനു് ഇനി ഇവനൊക്കെ വീടുകെട്ടിക്കൊടുത്തിട്ടുവേണു്ടേ ദൈവത്തിനിരിക്കാ൯!


You may well have guessed which temple construction is mentioned here.

Written and first published on: 05 August 2020



No comments:

Post a Comment