Monday 10 August 2020

275. കടക്കൂ പുറത്തെന്നു് സ്വ൪ണ്ണക്കള്ളക്കടത്തുകാരോടും കള്ളക്കണു്സ്സളു്ട്ട൯സ്സിക്കമ്പനികളോടും പറഞ്ഞാലു് അവരും അതുതന്നെപറയും കടക്കൂ പുറത്തെന്നു്! പിന്നെങ്ങനെ പറയും? പിന്നാരോടുചെന്നു് ഇതൊന്നുപറയും?

275

കടക്കൂ പുറത്തെന്നു് സ്വ൪ണ്ണക്കള്ളക്കടത്തുകാരോടും കള്ളക്കണു്സ്സളു്ട്ട൯സ്സിക്കമ്പനികളോടും പറഞ്ഞാലു് അവരും അതുതന്നെപറയും കടക്കൂ പുറത്തെന്നു്! പിന്നെങ്ങനെ പറയും? പിന്നാരോടുചെന്നു് ഇതൊന്നുപറയും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne-Anja. Graphics: Adobe SP.


കുറേക്കാലമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയ൯ ആരോടെങ്കിലും ‘കടക്കൂ പുറ’ത്തെന്നു് പറയാ൯ മുട്ടിനടക്കുകയാണു്. ത൯റ്റെ ഓഫീസ്സിനെ വിഴുങ്ങിയിരിക്കുന്ന സ്വ൪ണ്ണക്കള്ളക്കടത്തുകാരോടും തട്ടിക്കൂട്ടു് കണു്സ്സളു്ട്ട൯സ്സിക്കമ്പനികളോടും ‘കടക്കൂ പുറ’ത്തെന്നു് പറഞ്ഞാലു് അവരും തിരിച്ചു് അതേപോലെ ‘കടക്കെടോ പുറത്തു്, തന്നെ ഈ ഏരിയയിലെങ്ങുമിനി കണു്ടുപോകരു’തെന്നു് പറയും. ‘ത൯റ്റോട ആ സീലും പിടിച്ചുകൊണു്ടു് മിണു്ടാതെ മര്യാദയു്ക്കിരുന്നുകൊള്ളണമെന്നല്ലേ ആദ്യംമുതലേ പറഞ്ഞിരുന്നതു്? പിന്നെന്തിനാണു് ഇപ്പോളു് തമുപ്പുണു്ടാക്കുന്നതു്?’ എന്നുംകൂടെ വല്ലവരും കേളു്ക്കണ രീതിയിലു്ത്തന്നെ പറയും. കാര്യം ശരിതന്നെയാണു്, അവരന്നേ പറഞ്ഞതുതന്നെയാണു്, 'ഇപ്പഴേ തീരുമാനമെടുത്തോ, അപ്പ്രത്തു് അച്യുതാനന്ദ൯ കാത്തുനിലു്പ്പുണു്’ടെന്നു്. വല്ലവ൯റ്റേം പണംകൊണു്ടു് എലക്ഷ൯ ജയിച്ചു് കസേരപിടിച്ചാലു് ഒടുവിലു് ഇതുതന്നെ വരുമായിരിക്കും! മുഖ്യമന്ത്രിക്കസേരയിലു്ക്കയറുംമുമ്പു് ആദ്യമായി ഡ്യൂട്ടീസ്സു് ആ൯ഡു് റെസ്സു്പോണു്സ്സിബിലിറ്റീസു് പറഞ്ഞപ്പോളു് 'നിങ്ങളു്ക്കിവിടെ വേറേ ജോലിയൊന്നുമില്ല, ഒരു സീലുംപിടിച്ചിരുന്നോളണം' എന്നാണവരന്നു് പറഞ്ഞതു്. ‘അതിനൊരു പ്യൂണുപോരേ’യെന്നു് ചോദിച്ചപ്പോളു് ‘അതായിട്ടാണു് നിയമന’മെന്നാണവ൪ പറഞ്ഞതു്. ‘തനിയു്ക്കിത്ര സയ൯സ്സറിഞ്ഞൂടേ…? സെക്രട്ടേറിയറ്റിലു് ബയോമെട്രിക്കു് പഞു്ചിംഗാണു്. മുഖ്യമന്ത്രിയുടെ സീലടിച്ച ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ്സിലു് മുഖ്യമന്ത്രി വന്നിട്ടില്ലെന്നു് ബയോമെട്രിക്കു് പഞു്ചിംഗു്നോക്കി സീബീയൈ പിടിച്ചാലു്…?’ ആ... എന്തോ ആവട്ടെ. ആരുടടുത്തുപോയി ഒന്നു് ‘പുറത്തുകടക്കെടാ തെണു്ടികളേ’ എന്നൊന്നുപറയും? ഭാഗ്യം... ദോണു്ടെ നിക്കണു്, കുറേ ജനങ്ങളും സഖാക്കളും മാധ്യമങ്ങളും. 'ഡേയു്, നിലു്ക്കെടാ അവിടെ, കടക്കു് പുറത്തു്!' 'സഖാവേ ഞങ്ങളിവിടെ പ്രളയത്തിലു്പ്പൊട്ടിയ മൂന്നാറിലെ പാലം ശരിയാക്കാ൯ ‘സ൪ക്കാ൪ കാര്യമല്ലേ, കുറേ സമയമെടുക്കു’മെന്നു് ആ രാജു ആ൯റ്റണി ടീവിയിലിരുന്നോണു്ടു് പറേണകേട്ടു് സാറി൯റ്റെ പിറകിലു് എപ്പഴും നിക്കണ ആ പെണ്ണിനു് കമ്മിഷ൯പൈസ്സ കൊടുത്തിരുന്നെങ്കിലു് ആ ഫയലു് റോക്കറ്റുവേഗത്തിലു് പറന്നു് എപ്പഴേ കാര്യംനടന്നേനേയെന്നു് പറഞ്ഞോണു്ടു് നിക്കുവാരുന്നു’. ‘നി൯റ്റമ്മേടെ പാലം... കടക്കു് പുറത്തു്!’ ‘സഖാവേ അതിനു ഞങ്ങളു് പുറത്തല്ലേ നിക്കണതു്?’ ‘ഓടെടാ അവിടന്നു്... ! ഡേയു് സെക്ക്യൂരിറ്റീ....’. ‘ഹോ, എന്തൊരു ആശ്വാസം!!’

Written and first published on: 10 August 2020


No comments:

Post a Comment