Friday 21 August 2020

289. അങ്ങനെ മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെ News & Views ഒടുവിലു് Noose & Woes ആയി.....!

289

അങ്ങനെ മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെ News & Views ഒടുവിലു് Noose & Woes ആയി.....!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pixource. Graphics: Adobe SP.


ഓരോരുത്ത൪ക്കും ഇഷ്ടമുള്ളതരം ആളു്ക്കാ൪ അവരുടെ നാലുചുറ്റുംവന്നു് നിറയുമെന്നതാണു് സത്യം. ഉപദേശവും കേളു്ക്കാം, പ്രദ൪ശ്ശനവും കാണാം!

1

ഒരു ഉള്ളിയെടുത്തു് ഒരാളു് പൊളിച്ചുകൊണു്ടിരുന്നാലു് എന്തുസംഭവിക്കും? ഒടുവിലു് അതിനകത്തു് ആ പൊളിച്ചുകളഞ്ഞതല്ലാതെ മറ്റൊന്നുമില്ലെന്നു് തെളിയും, കട്ടിയും നട്ടെല്ലുമുള്ള ഒരു കാ പോയിട്ടു് ഒരു അരിപോലുമതിനകത്തില്ലെന്നു് തെളിയും. തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനകത്തിരിക്കുന്ന ആ വലിയ ഉള്ളിയെടുത്തു് ആളുകളിങ്ങനെ ഓരോരോയിതളുകളായി പൊളിച്ചുകളഞ്ഞുകൊണു്ടിരുന്നാലു് ഒടുവിലു് അതിലു് ഒന്നുമില്ലെന്നും ആ പൊളിച്ചുകളഞ്ഞതല്ലാതെ മറ്റൊന്നുമുണു്ടായിരുന്നില്ലെന്നും തെളിയുകയില്ലേ? ആദ്യം സു്പ്രിങ്ക്ലറെന്ന വിദേശക്കമ്പനിയുമായുള്ള മെഡിക്കലു്ഡേറ്റാക്കച്ചവടയിടപാടു് ആളുകളു് പൊളിച്ചുകൈയ്യിലു്ക്കൊടുത്തു. അതുകഴിഞ്ഞു് സ്വിസ്സു് ഇലക്ട്രികു്ബസ്സു്ക്കമ്പനിയുമായുള്ള കച്ചവടം പൊളിച്ചുകൈയ്യിലു്ക്കൊടുത്തു. അതുകഴിഞ്ഞു് അറബിപ്പണംകൊണു്ടു് പാവങ്ങളു്ക്കു് കെട്ടിടംപണിയാനിറങ്ങിയപ്പോളു് ജനങ്ങളു് അതുപൊളിച്ചു് കൈയ്യിലു്ക്കൊടുത്തു് ലൈഫു്മിഷനെന്ന അഭിമാനപ്പദ്ധതി വെറുമൊരു അഴിമതിപ്പദ്ധതിയാണെന്നു് തെളിയിച്ചു. അഴിമതികളുടെ കൂടാരങ്ങളിങ്ങനെ ഒന്നൊന്നായി തക൪ന്നുവീണു് നാണവുംമാനവുംപോയവനെന്തു് അഭിമാനവും അഭിമാനപ്പദ്ധതിയുമെന്നാണു് ജനങ്ങളു്ചോദിച്ചതു്. ആ വലിയ ഉള്ളിയുടെ ഓരോ അടരുകളുമിങ്ങനെ ആളുകളു് പൊളിച്ചെടുത്തുകൊണു്ടിരുന്നാലു് അവസാനം അതിലു് ഈ പൊളിച്ചിട്ട ഇടപാടുകളു്മാത്രമേ ഉണു്ടായിരുന്നുള്ളുവെന്നും വേറൊന്നുമില്ലെന്നും ആളുകളു് തിരിച്ചറിയില്ലേ?

2

അതുകൊണു്ടു് ഒടുവിലു് മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവിടപെട്ടു. മാധ്യമയുപദേഷ്ടാവെന്നനിലയിലു് കൈയ്യിലു്ക്കിട്ടിയ സ൪ക്കാ൪രേഖകളെടുത്തുകൊണു്ടുപോയി ഉപദേഷ്ടാവുടുപ്പൂരിയിട്ടിട്ടു് മാധ്യമയുടുപ്പെടുത്തിട്ടു് കൂട്ടത്തിലൊരു കോട്ടുംകൂടിയിട്ടിട്ടു് (ടൈ കെട്ടിയോയെന്നോ൪മ്മയില്ല!) മുഖ്യമന്ത്രിയുടെതന്നെ പാ൪ട്ടിയുടെ ചാനലിലു് ഒരു ടെലിവിഷ൯പരാക്രമംനടത്തി. കൂട്ടിനു് മൂന്നു് കോമാളികളെയുംകൂട്ടി. അപ്പോളു് മൂന്നുമൊന്നും അവ൪ നാലായി. എപ്പോഴും ചിരിച്ചുകൊണു്ടിരിക്കണമെന്നതായിരുന്നു എല്ലാവ൪ക്കുമുള്ള നി൪ദ്ദേശം- ചാ൪ളിച്ചാപ്ലിനെപ്പോലെ. ആ അഭിനയയിതിഹാസമൊരിക്കലു് പറഞ്ഞതോ൪മ്മയുണു്ടല്ലോ- കരച്ചിലു്വന്നു് കരളുരുകുമ്പോഴും താ൯ ചിരിപ്പിക്കാ൯ ശ്രമിച്ചുകൊണു്ടേയിരിക്കുമെന്നു്! അതുകൊണു്ടു് ചിരിക്കുന്ന ആരെയെങ്കിലും ബീജേപ്പീയിലു്നിന്നുംകൂടി കിട്ടുമോയെന്നുള്ള ശ്രമമായി. അതിലു് ആകെ ഒരലു്പ്പമെങ്കിലും ചിരിക്കുന്നതായി അതിവിദൂരമായെങ്കിലും തോന്നുന്നതായി തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്നതായി ഒരാളേയുള്ളൂ, അതു് ബീജേപ്പീയുടെ സംസ്ഥാനപ്രസിഡ൯റ്റായ കെ. സുരേന്ദ്രനാണു്. ഈ വേഷംകെട്ടിനു് അയാളുപോരെന്നായപ്പോളു് മറ്റൊരാളെവിളിച്ചു. പക്ഷേ അയാളാകട്ടെ ചിരിക്കാ൯ അലു്പ്പംപോലും തയാറായില്ലെന്നുമാത്രമല്ല, ചാനലു്ച്ച൪ച്ചകളിലു് ആധുനികകേരളമിഷ്ടപ്പെടുന്ന ഗൗരവമുള്ള ച൪ച്ചാകാര൯റ്റെ മുഖം കാണിക്കുകയുംകൂടിച്ചെയു്തു് ആ കോമാളിക്കൂട്ടത്തിലൊരു അപൂ൪വ്വതയായി. ഈ കുറ്റകൃത്യപ്പഹസ്സനത്തിലു് അറിയാതെയോ അറിഞ്ഞോകൊണു്ടു് തലവെച്ചുകൊടുത്തതായതുകൊണു്ടു് അവരുടെ പേരുകളിവിടെപ്പറയുന്നില്ല. അതന്വേഷണയുദ്യോഗസ്ഥ൯മാരുടെ ജോലിയാണു്- എഫു്. ഐ. ആറിലും ചാ൪ജ്ജുഷീറ്റിലും. ഇങ്ങനെയാണു്, ‘കേരളത്തെ ഞെട്ടിക്കുന്ന ജോണു് ബ്രിട്ടാസ്സി൯റ്റെ വെളിപ്പെടുത്തലുക’ളെന്ന തലവാചകത്തോടെതുടങ്ങിയ ആ ന്യൂസ്സു് ആ൯ഡു് വ്യൂസ്സു് പ്രോഗ്രാം ആരംഭിച്ചതു്- 2020 ആഗസ്സു്റ്റു് മൂന്നാംവാരത്തി൯റ്റെയന്ത്യത്തിലു്, കേരളത്തിലു് നയതന്ത്രസ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും സമ്പന്ന൪ക്കുള്ള മയക്കുമരുന്നുകച്ചവടത്തി൯റ്റെയും ലൈഫു്മിഷ൯കോഴയുടെയും അന്വേഷണം കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെ നേതൃത്വത്തിലു് തകൃതിയായിനടക്കുമ്പോളു്. അതെങ്ങനെയാണു് നൂസ്സു് ആ൯ഡു് വ്വോസ്സു് ആയി ഒടുവിലു് അവസാനിച്ചതെന്നും, സകലരും ചിരിച്ചുകൊണു്ടിരിക്കണമെന്നു് പറഞ്ഞെങ്കിലും ഒടുവിലു് അതവസാനിച്ചപ്പോളു് പേക്ഷക൪മാത്രം തലയറഞ്ഞുചിരിച്ചതു് എന്തുകൊണു്ടാണെന്നുമാണു് നമ്മളു് ഒരു പേക്ഷക൯റ്റെ കണ്ണിലൂടെ അതുപോലൊരു പ്രോഗ്രാമിലൂടെ നോക്കാ൯പോകുന്നതു്.

3

ആളുകളെ ഞെട്ടിപ്പിക്കുന്നതെന്നുംപറഞ്ഞു് എന്തെങ്കിലും സൃഷ്ടിക്കണമെന്ന ദാഹം കലാകാര൯മാ൪ക്കും സാഹിത്യകാര൯മാ൪ക്കും പണു്ടേയുണു്ടു്. അപൂ൪വ്വംചില പ്രതിഭകളു്ക്കേ ലോകത്തു് അതിനുകഴിഞ്ഞിട്ടുള്ളൂ. തങ്ങളുടെ രചനകളിലു് എത്രപേ൪ഞെട്ടിയെന്നതു് ഇന്നു് പല൪ക്കുമൊരു വിഷയമല്ലെങ്കിലും പണു്ടു് അങ്ങനെയായിരുന്നു. മഹാസാഹിത്യകാര൯മാ൪ക്കിടയിലു് ആവിഷയത്തിലു് ചില കുമ്പസാരങ്ങളും നടന്നിട്ടുണു്ടു്. അങ്ങനെയൊരു അപൂ൪വ്വസംഭവവുമുണു്ടു്, എങ്ങനെയാണു് ലോകത്തെഞെട്ടിക്കുന്നതെന്നു് ഇങ്ങനെയുള്ള ദരിദ്രകലാകാര൯മാരും ദരിദ്രരാഷ്ട്രീയക്കാര൯മാരും വായിച്ചറിയുവാനായി. കാവ്യപ്പ്രതിഭകളായ സാമുവേലു് ടെയു്ല൪ കൂളറിഡ്ഡു്ജും വില്യം വേ൪ഡു്സ്സു്വ൪ത്തും മേരി ഷെല്ലിയുംകൂടിയിരിക്കുന്നു. ലോകത്തെ ഞെട്ടിക്കുന്ന ഓരോ സാഹിത്യസൃഷ്ടിനടത്തണമെന്നവ൪ മൂവരുംകൂടി തീരുമാനിക്കുന്നു. തനിക്കു് മറ്റവരെപ്പോലെ കാവ്യമെഴുതാ൯പറ്റില്ലെന്നും അതുകൊണു്ടു് താനൊരു ചെറിയ നോവലെഴുതാമെന്നും മേരി ഷെല്ലി പറയുന്നു. ഒന്നുരണു്ടാഴു്ചകഴിഞ്ഞവ൪ വീണു്ടുംകൂടി ആ സാഹിത്യസൃഷ്ടികളു് പങ്കുവെച്ചു, പരസു്പരം വായിച്ചു. താനെഴുതിയ കാവ്യംവായിച്ചു് അതെഴുതിയ കൂളറിഡ്ഡു്ജുപോലും കിടുങ്ങിപ്പോയി. അതാണു് പ്രശസു്തമായ ‘സോംഗു് ഓഫു് ദി ഏ൯ഷ്യ൯റ്റു് മരീന൪’ അഥവാ ‘പുരാതന നാവിക൯റ്റെ ഗീതം’. മേരി ഷെല്ലിയെഴുതിയ നോവലു് പിന്നീടു് വീട്ടിനകത്തിരുന്നു് വീണു്ടുമൊന്നു് വായിക്കാ൯ അവ൪ക്കുപോലും ഭയമായിരുന്നുവെന്നാണു് ശ്രുതി. അതാണു് ലോകത്തെ ഇന്നുംവിറപ്പിച്ചുകൊണു്ടിരിക്കുന്ന ‘ഫ്രാങ്കെ൯സ്സു്റ്റീ൯റ്റെ ഭൂതം’. പക്ഷേ വേ൪ഡു്സ്സു്വ൪ത്തിനിതു് പറ്റിയ പണിയല്ലെന്നു് അവരും വേ൪ഡു്സ്സു്വ൪ത്തും ലോകവും അതോടെതിരിച്ചറിഞ്ഞു. അതാണു് ‘സു്റ്റോളെ൯ ബോട്ടു്’. അതുവായിച്ചിട്ടു് ഒരുകുഞ്ഞുപോലും പേടിക്കുന്നില്ല. ഇതൊക്കെ വായിച്ചിട്ടും പഠിച്ചിട്ടും കമ്പംകയറിനടക്കുന്ന സഹൃദയമലയാളിയുടെ ഇടയിലേക്കാണു് അവ൯റ്റെയൊക്കെ 'കേരളത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളു്'! കേരളംഞെട്ടണമെങ്കിലു് പിണറായി വിജയ൯ കേരളത്തിനകത്തു് നാലു്പ്പതിനായിരംകോടിരൂപയുടെ അഴിമതിനടത്തിയെന്നു് പറയണം, വെറും ഒണക്ക നാലുകോടിയുടെ അഴിമതിനടത്തിയെന്നുപറഞ്ഞാലു് ആരുഞെട്ടാനാണു്!

4

മുഖ്യമന്ത്രിക്കു് അടുത്തകാലത്തായി വളരെയേറെ മാധ്യമയുപദേശങ്ങളു് കിട്ടുന്നുണു്ടു്. അതി൯റ്റെ പരിണതഫലങ്ങളു് വളരെപ്പേ൪ക്കു് ചിരിക്കാനുള്ളവക നലു്കുന്നുമുണു്ടു്. അഴിമതിക്കേസ്സുകളു് തുടരെ പുറത്തുവന്നു് തൊലിയുരിഞ്ഞുതുടങ്ങിയപ്പോളു്ക്കിട്ടിയ ഒരു ഉപദേശമാണു് സോഷ്യലു് മീഡിയായിലു് ശ്രദ്ധിക്കണമെന്നും ഒരു ബ്രിഗേഡിനെയഴിച്ചുവിടണമെന്നും. ഫേസ്സു്ബുക്കിലു്മാത്രമേ ഈ ബ്രിഗേഡിനു് പോകാ൯പറ്റൂ, കാരണം അതിനുള്ള വിദ്യാഭ്യാസമേ ഈ ബ്രിഗേഡിനുള്ളൂ. ട്വിറ്ററിലു് മലയാളമുണു്ടെങ്കിലും പള്ളെഴുതിയാലു് അപ്പോളു്പ്പുറത്താണു്. ലിങ്കു്ഡു്-ഇന്നിലാകട്ടെ ഇംഗ്ലീഷിലേ എഴുതാ൯പറ്റൂ, അല്ലെങ്കിലു് ഫ്രഞു്ചിലും ജ൪മ്മനിലും സു്പാനിഷിലും. ലേഖനമെഴുതാനാണെങ്കിലു് അവ൪ ക്ഷണിക്കുകയുംവേണം, കാരണം അതു് ലോകകോ൪പ്പറേറ്റുകളുടെ തലവ൯മാരടക്കം അംഗങ്ങളായ ഓരോമേഖലയിലെയും തനിപ്പ്രൊഫഷണലുകളുടെ വേദിയാണു്. അപ്പോളു് ആകെയുള്ള ആശ്രയം ഫേസ്സു്ബുക്കുതന്നെയാണു്. അവിടെയീ ബ്രിഗേഡു് പണു്ടു് ഒരു പടവും ഒന്നോരണു്ടോ വാചകങ്ങളുംചേ൪ത്തു് ഓരോ പോസ്സു്റ്റിടുമായിരുന്നു- സ്വന്തമായുണു്ടാക്കുന്നതല്ല, ഏതോചിലവ൯മാരിരുന്നു് ഉണു്ടാക്കിക്കൊടുക്കുന്നതു് ഷെയ൪ചെയ്യുന്നതു്. പണു്ടൊക്കെ ആയിരക്കണക്കിനു് ലൈക്കുകളും നൂറുകണക്കിനു് ഷെയറുകളും ഓരോന്നിനും വലിയ ഫേസ്സു്ബുക്കു് രാഷ്ട്രീയഗ്രൂപ്പുകളിലു് കിട്ടിയിരുന്നു. പക്ഷേ അതു് പ്രതിപക്ഷമില്ലാതിരുന്നകാലം. ഇപ്പോളു് ഒരു ലൈക്കും ഷെയറുമൊന്നുമില്ലാതെ നഗ്നമായി അവയവിടെക്കിടക്കുന്നു. ലൈക്കും ഷെയറും പരമാവധിചെയ്യാ൯ പാ൪ട്ടിയുടെ നി൪ദ്ദേശമുണു്ടെന്നു് പരസ്യമായി ആഹ്വാനംചെയു്തിട്ടും അവ അങ്ങനെതന്നെ കിടക്കുന്നു, കാരണം ഭരിക്കുന്നതും ആനുകൂല്യങ്ങളടിക്കുന്നതും ജോലിയടിച്ചുകൊണു്ടുപോകുന്നതും പിണറായി വിജയനും ബാലനും സുരേന്ദ്രനുമൊക്കെയല്ലേ, അവ൪വന്നിരുന്നു് ലൈക്കുചെയ്യട്ടേ! എന്നതാണു് ആ പടയുടെ ഇപ്പോഴത്തെ നിലപാടു്. ശബരിമല സു്ത്രീപ്പ്രവേശനസമയത്തു് ബീജേപ്പീ ഈ ഗ്രൂപ്പുകളിലു് ഗണനീയമായ മു൯തൂക്കംനേടി അവരെ മല൪ത്തിയടിച്ചപോലെ ഇപ്പോളു് ഇത്തരം ഗ്രൂപ്പുകളിലു് വായിക്കാനൊന്നുമില്ലാത്ത ഇവരുടെ പടങ്ങളെ ഖണ്ഡിക്കുന്ന പോസ്സു്റ്റുകളാണവയുടെയെല്ലാം മോളിലും കീഴിലും ഇടവും വലവും, അവയിലാകട്ടെ വായിക്കാനെന്തെങ്കിലുമുണു്ടുതാനും. അതുകൊണു്ടു് പടംകാണുന്നവരവിടെനിന്നിട്ടു് വായനാശീലമുള്ളവ൪ ഇവയുടെപുറകേപോകുന്നു. സോഷ്യലു് മീഡിയയുടെ മനശ്ശാസ്സു്ത്രത്തെക്കുറിച്ചു് ഈ വരട്ടുതത്വവാദികളു്ക്കെന്തറിയാം! വായിച്ചുവളരുന്ന ഒരു തലമുറയാണിന്നു് സാമൂഹ്യമാധ്യമങ്ങളിലു് വള൪ന്നുവരുന്നതെന്നു് തിരിച്ചറിയാ൯, കാലഹരണപ്പെട്ട പ്രഭുക്ക൯മാരെപ്പോലെ അവരുടെ നാലുചുറ്റുംകൂടി ഓഛാനിച്ചുനിലു്ക്കുന്ന അലു്പ്പബുദ്ധികളു്കിടന്നുവിരവുന്നതു് ആസ്വദിക്കുന്നതിന്നിടയിലു് ശ്രദ്ധിക്കാ൯, ഇവ൪ വിട്ടുപോയി. അപ്പോളിതാണു് പിണറായി വിജയനുകിട്ടിയ ഒരു മാധ്യമയുപദേശവും അതി൯റ്റെ പരിണതഫലവും!

5

മുഖ്യമന്ത്രി സി. അച്യുതമേനോ൯റ്റെ മുറിക്കകത്തുകയറി ഇത്തരമൊരുപദേശംനലു്കാ൯ ആ൪ക്കെങ്കിലും ധൈരൃമുണു്ടായിരുന്നോ? ജയിലിലു്പ്പിടിച്ചിട്ടതുകൊണു്ടു് കേരളത്തി൯റ്റെഭാഗ്യമായി എച്ചു്. ജി. വെലു്സ്സി൯റ്റെ ലോകചരിത്രസംഗ്രഹം വായു്ക്കുരുചിയായി ഏതുമലയാളിക്കും എക്കാലവും വായിച്ചാസ്വദിക്കാനായി വിവ൪ത്തനംചെയു്തുനലു്കിയ അദ്ദേഹത്തിനു് സയ൯സ്സു് ആ൯ഡു് ടെക്കു്നോളജിമുതലു് കൈത്തറിമേഖലയിലെ പ്രശു്നങ്ങളു്വരെ ആരുടേയും ഉപദേശം ആവശ്യമായിരുന്നില്ല. ഡോക്ടറാകാനാണുദ്ദേശമെന്നുപറഞ്ഞ മക൯ ശ്രീ. രാമ൯കുട്ടിയോടുപോലും ‘പണത്തിനുവേണു്ടി വലിയ ആശുപതിതേടിപ്പോകരുതു്, പാവങ്ങളാണു് നമ്മുടെയാസ്സു്പ്പത്രികളിലു്വരുന്നതു്, അവരെച്ചികിത്സിക്കാ൯ നമുക്കാളുകളു്വേണം, ഗവണു്മെ൯റ്റാശുപത്രിയിലു്പ്പോയി ജോയി൯ചെയ്യൂ’ എന്നുപദേശംനലു്കിയ അദ്ദേഹത്തി൯റ്റെയടുത്തുചെന്നു് വിദേശത്തുനിന്നു് കണു്സ്സളു്ട്ട൯സ്സിക്കമ്പനികളെ വിളിച്ചാലു് അവ൪വന്നു് 'എല്ലാം ശരിയാക്കിത്തരും' എന്നാരെങ്കിലും ഉപദേശംചൊറിയുമോ, അല്ല തിരുകുമോ, അല്ല പറയുമോ? അദ്ദേഹത്തി൯റ്റെകാലത്തു് മുഖൃമന്ത്രിയുടെ ഓഫീസ്സിലു് മദാലസപ്പെണ്ണുങ്ങളു്പോയിട്ടു് സാധാരണപെണ്ണുങ്ങളു്പോലും കയറിനിരങ്ങാതിരുന്നതു് എന്തുകൊണു്ടായിരുന്നു? ഓരോരുത്ത൪ക്കും ഇഷ്ടമുള്ളതരം ആളു്ക്കാ൪ അവരുടെ നാലുചുറ്റുംവന്നു് നിറയുമെന്നതാണു് സത്യം. ഉപദേശവും കേളു്ക്കാം, പ്രദ൪ശ്ശനവും കാണാം!

മുഖ്യമന്ത്രിക്കുകിട്ടിയിരുന്നതു് മാധ്യമയുപദേശമായിരുന്നോ മദ്യപയുപദേശമായിരുന്നോ?

6

പിണറായി വിജയനുകിട്ടിയ മറ്റൊരു മാധൃമയുപദേശമായിരുന്നു ദൃശ്യമാധ്യമങ്ങളുടെമേലു് ‘യുവതു൪ക്കി’കളെയഴിച്ചുവിട്ടു് വാഗു്ദ്ധോരണിയിലൂടെ കേരളംപിടിക്കണമെന്നു്. അതോ അതൊരു മദൃപയുപദേശമായിരുന്നോ? അങ്ങനെയഴിച്ചുവിടുകയുംചെയു്തു, കേരളത്തിലെ ആധുനികകാലത്തെ ജേ൪ണ്ണലിസ്സു്റ്റുകളു് എത്ര ഷാ൪പ്പും ക്വിക്കു്-വിറ്റഡ്ഡുമാണെന്നു് അവിടെപ്പോയിരുന്നു് അവ൪ മാറ്റുരച്ചറിഞ്ഞുമനസ്സിലാക്കി വിയ൪ക്കുകയുംചെയു്തു. അറിവും കഴിവുമില്ലാത്തവരെയും ജാതിപരിഗണനയിലും മതപരിഗണയിലുമൊക്കെ സീറ്റുകൊടുത്തു് പാ൪ട്ടിയുടെബലത്തിലു് ജയിപ്പിച്ചെടുത്തു് ജനപ്പ്രതിനിധികളായവരെയും 'നമ്മളുടെ പാ൪ട്ടി നമുക്കുണു്ടെന്നും അവ൪ ജനങ്ങളു് നമുക്കില്ലെന്നുംപറയുന്ന' ആ വാഗു്ദ്ധോരണിയുടെബലത്തിലു് ഈ മാധ്യമമേഖലയിലേക്കയച്ചാലു് അവരവിടെച്ചെന്നു് എന്തോന്നെടുത്തിട്ടുണു്ടാക്കാനാണു്? ഇതിനൊക്കെയൊരു ഫ്ലെയറൊക്കെവേണു്ടേ? ഫ്ലെയറുണു്ടെന്നുസങ്കലു്പ്പിക്കപ്പെട്ടിരുന്ന പാ൪ട്ടിച്ചാനലിലുള്ളവ൪പോലും അതൊന്നുമില്ലെന്നു് ഇവിടെപ്പറയുന്നപോലെ അവിടെച്ചെന്നിരുന്നുതെളിയിക്കുന്ന അസാധാരണവും സവിശേഷവുമായ ഒരു രാഷ്ട്രീയസാഹചര്യമാണു് പാ൪ട്ടിയും ഗവണു്മെ൯റ്റുംകാരണം കേരളത്തിലിന്നു് നിലനിലു്ക്കുന്നതുപോലും, കാരണം, കേരളത്തിലു് വിദേശരാജ്യങ്ങളുമായുള്ള ബന്ധമോ നയതന്ത്രമോ, വിദേശത്തുനിന്നുള്ള സാമ്പത്തികസ്സഹായങ്ങളോ, വിദേശത്തുനിന്നുവരുന്ന സ്വ൪ണ്ണവും മറ്റുവസു്തുക്കളുമോ, ഇതിനുമുമ്പൊരിക്കലും രാഷ്ട്രീയചലനങ്ങളു് സൃഷ്ടിച്ചിട്ടില്ല. ആദ്യമായാണു് അങ്ങനെസംഭവിക്കുന്നതു്. അസാധാരണസാഹചര്യങ്ങളു്നേരിടാ൯ അസാധാരണവ്യക്തിത്വങ്ങളു്വേണു്ടേ? ഇവിടെയാകട്ടേ പഴയ സാധാരണവ്യക്തിത്വങ്ങളു്മാത്രമല്ലേ പാ൪ട്ടിയിലെയും നാനാമാധ്യമങ്ങളിലെയവരുടെ ച൪ച്ചാപ്പ്രാതിനിധ്യത്തിലെയും നായകസ്ഥാനങ്ങളിലുള്ളൂ? പാ൪ലമെ൯റ്ററിസ്സീറ്റുകളു് കൊടുക്കാതെ വ൪ഷങ്ങളോളം അകറ്റിയിട്ട വാഗു്ദ്ധോരണിയുള്ളവരെ ഇനി സീറ്റുകൊടുക്കാമെന്നുപറഞ്ഞാലു്പ്പോലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഇപ്പോഴത്തെയീ മാധൃമപ്പണിക്കു് കിട്ടുന്നുമില്ല. സീറ്റുവേണു്ട, ഏതായാലും തോലു്ക്കാ൯പോവുകയാണെന്നാണവ൪ പറയുന്നതു്. (2022ലോമറ്റോ പാ൪ട്ടിയുടെ കോണു്ഗ്രസ്സു് കേരളത്തിലു്നടക്കുന്നതുകണു്ടു് ഇപ്പോളതിനു് കൊണു്ടിറങ്ങിയിട്ടുണു്ടു്- നേതാക്ക൯മാരുടെ പോക്രിത്തരങ്ങളും അഴിമതികളും പണമുണു്ടാക്കലുംകാരണം പോയവരെയും അകന്നവരെയും സൈല൯റ്റായവരെയും തിരിച്ചുപിടിക്കാ൯! പാ൪ട്ടിക്കോണു്ഗ്രസ്സു് ഭരണത്തിലൂടെ ആകെപ്പൈസ്സയുള്ള കേരളത്തിലു്വെച്ചല്ലാതെ മറ്റെവിടെവെച്ചുനടത്താനാണു്, പ്രതിനിധികളു്ക്കു് ബാഗുംഫയലുംനലു്കാ൯പോലും സഹകരണബാങ്കുകളു് അംഗങ്ങളുടെ മുതലിലു്നിന്നുമെടുത്തുകൊടുക്കുന്ന പൈസ്സയല്ലേയുള്ളൂ)!!

7

മൈതാനപ്പ്രസംഗംപോലല്ല മാധ്യമച൪ച്ചകളെന്നു് ഈ യുവതക്ലികളെ ആരും പറഞ്ഞുമനസ്സിലാക്കിയില്ല. അവരെക്കാളൊക്കെ എത്രയോ അറിവും വിജ്ഞാനവും അച്ചടക്കവുമുള്ള പ്രതിയോഗികളെയാണു് മാധ്യമങ്ങളു് വിളിച്ചുവരുത്തി തങ്ങളുടെമേലു് മേയാ൯വിടുന്നതെന്നു് അവ൪ അപ്പോളു് അവിടെയിരുന്നാണറിഞ്ഞതു്. ച൪ച്ചകളു് സസൂക്ഷു്മം നിരീക്ഷിച്ചു്, മറുപടിപറയാനായി പാ൪ട്ടിനിരീക്ഷകരെഴുതിവിടുന്ന സന്ദേശങ്ങളു്, അന്നേരത്തെ വിറയലിലു് ഫോണിലും ടാബിലും വായിച്ചുമനസ്സിലാക്കാ൯പോലുമവ൪ വിഷമിച്ചു. കുറിക്കുകൊള്ളുന്ന ആരുടേയും ഒറ്റയൊരുചോദ്യത്തിനും യുക്തിസഹവും സത്യസന്ധവുമായ മറുപടികളു്നലു്കാനാവാതെ അതിനുപകരം അവ൪ അവിടെയിരുന്നു് അട്ടഹസിക്കുന്നതും ബഹളമുണു്ടാക്കുന്നതും ചോദിക്കുന്നതിനുമാത്രം മറുപടിപറയാനാകാതെ മറ്റുപലയസംബന്ധങ്ങളും വിളിച്ചുപറയുന്നതും അസഹ്യതയോടെയും പരിഹാസത്തോടെയുമാണു് കേരളം കണു്ടുകൊണു്ടിരുന്നതു്- പാ൪ട്ടിയാപ്പീസ്സുകളിലു് ദു:ഖത്തോടെയും അമ൪ഷത്തോടെയും നേതൃത്വവും.

ആ ഓപ്പറേഷ൯റൂമിലെ പിരിമുറുക്കം ജനങ്ങളു് വളരെ സന്തോഷത്തോടെ, ഒരു മമ്മൂട്ടിസ്സിനിമകാണുന്ന സുഖത്തോടെ, ആസ്വദിച്ചുകൊണു്ടിരിക്കുകയായിരുന്നെന്നു് സമ്മതിക്കണം. ആ മാധ്യമയുപദേശക൯ ചൊല്ലിക്കൊടുത്ത ‘എപ്പഴും എന്തുസംഭവിച്ചാലും ചിരിച്ചുകൊണു്ടിരിക്കണ’മെന്ന ആ ഗ്രീ൯ റൂളു് അവ൪ അക്ഷരംപ്രതി അനുസരിച്ചു. അതുവെറും ഗ്രീനായ, അതായതു് പരിചയസമ്പന്നരല്ലാത്ത, ആളുകളു്ക്കുള്ള റൂളാണെന്നു് അവരോടു് ആരും പറഞ്ഞുകൊടുത്തില്ല, അതുകൊണു്ടു് ഏതു് പ്രതിസന്ധിഘട്ടത്തിലും (മുഴുവനുമതായിരുന്നു) പല്ലുകളു്മുഴുവ൯കാട്ടി അവ൪ ഇളിച്ചുകൊണു്ടിരുന്നു. അതാണു് കേരളത്തെ പ്രകോപിപ്പിച്ചതു്. ഒരു പരിക്ഷീണിതഘട്ടത്തിലു് ഇളിച്ചുകൊണു്ടിരിക്കുന്നതിനുപകരം അവ൪ പൊട്ടിക്കരയുകയാണു് ചെയു്തിരുന്നതെങ്കിലോ? ഒരുസംശയവുംവേണു്ട, സകലതുംമറന്നു് കേരളമാകെ ആ നിമിഷം അവരോടുചാഞ്ഞേനേ! അഭിനയകുലപതിയെന്നു് പറയപ്പെടുന്ന പാ൪ട്ടിയുടെ കൈരളിച്ചാനലി൯റ്റെ ചെയ൪മാ൯പോലും ആ രഹസ്യം അവരോടു് എന്തുകൊണു്ടു് പറഞ്ഞുകൊടുത്തിട്ടില്ലെന്നതാണു് നമ്മളെ അത്ഭുതപ്പെടുത്തുന്നതു്. എന്തായാലും പാ൪ട്ടിയിലെ പെണ്ണുങ്ങളെയൊന്നും പാ൪ട്ടി ആ കുരുതിക്കളത്തിലേക്കു് പറഞ്ഞുവിടാതിരുന്നതും ആണുങ്ങളായ പാ൪ട്ടിനിയോഗിത൪ നിന്നുകൊണു്ടെന്നതിനുപകരം ഇരുന്നുകൊണു്ടാണു് ച൪ച്ചകളിലു് പങ്കെടുത്തതെന്നതും നന്നായി, അല്ലെങ്കിലാ ഉടുമുണു്ടി൯റ്റെ നടുവിലെ നനവുംകൂടി ആളുകളു്കണു്ടു് വൃത്തികേടായേനേ!

8

ആ ദുരന്താനുഭവത്തെ മൊത്തത്തിലു് ഒറ്റവാചകത്തിലൊതുക്കാവുന്ന സംഭവങ്ങളും ഉണു്ടാകുന്നുണു്ടു്. സന്ധ്യക്കു് രണു്ടോമൂന്നോ വയസ്സുമാത്രമുള്ളൊരു കുഞ്ഞു് വീട്ടിനുള്ളിലു്നിന്നു് വാതിലു്തുറന്നോടിയിറങ്ങിവന്നു് റോട്ടിലു്നിലു്ക്കുന്ന അച്ഛനോടു് കിതച്ചുകൊണു്ടു് വിളിച്ചുപറയുന്നു, ചാമക്കാളയും രാജേഷുംതമ്മിലു് അടിനടക്കണച്ഛാ, ഓടിവാ... എന്നു്! (ചാമക്കാള എന്നതു് പ്രമുഖച൪ച്ചാകാര൯മാരായ കോണു്ഗ്രസ്സി൯റ്റെ ജ്യോതികുമാ൪ ചാമക്കാലയും രാജേഷെന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ എം. ബി. രാജേഷും!). അപ്പോളിതാണു് ഇന്നു് ലോക്കു്ഡൗണു്കാലത്തു് പുറത്തിറങ്ങാതെ വീട്ടിനുള്ളിലു്ത്തന്നെയിരിക്കുന്ന അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കേരളം. അതിവ൪ മറന്നുപോയി. സു്ക്കൂളുമില്ല, അച്ഛ൯ ജോലിക്കുംപോകുന്നില്ല, അമ്മയുടെ ജോലിയുംതീ൪ന്നു. എല്ലാവരും ഒരുമിച്ചിരുന്നു് രാഷ്ട്രീയച൪ച്ചകളു് കാണുകയാണു്. ടീവീയുടെ മുന്നിലിരിക്കുന്നവ൪ മുന്നിലു്ക്കാണുന്ന ഓരോരുത്തരുടെയും ഓരോവാചകത്തിനും തങ്ങളുടെ സ്വന്തംമറുപടികളു് വിളിച്ചുപറയുന്നുണു്ടു്. കുടുംബസദസ്സുകളായതുകൊണു്ടു് ആപ്പറയുന്നവയിലു് അലു്പ്പമൊരു സഭ്യതയുണു്ടെന്നുമാത്രം. വായനശാലകളിലും കടത്തിണ്ണകളിലും പണു്ടത്തെപ്പോലെ ആളു്ക്കൂട്ടമുണു്ടായിരുന്നെങ്കിലു് പ്രതികരണമായി അന്തരീക്ഷത്തിലൂടെ ക്കയും ണു്ടയും പറന്നുനടന്നേനേ! കുഞ്ഞുങ്ങളു്ക്കുപോലും എല്ലാമറിയാം, എല്ലാവരെയുമറിയാം. ഈ കുഞ്ഞുമനസ്സുകളിലുണു്ടാകുന്ന അവജ്ഞയും പുച്ഛവും എത്രകാലം നിലനിലു്ക്കുമെന്നിവ൪ മനസ്സിലാക്കുന്നില്ല. ടീവീയിലിരിക്കുന്നവ൯ കരയണമെന്നു് തോന്നുമ്പോളു്പ്പോലും മാധ്യമങ്ങളിലു് എപ്പോഴും ചിരിച്ചുകൊണു്ടിരിക്കണമെന്ന ആ ഉപദേശിയുടെ ഉപദേശം അക്ഷരംപ്രതിയനുസരിച്ചില്ലെങ്കിലു് അടുത്ത എമ്മെല്ലേസീറ്റുകിട്ടിയില്ലെങ്കിലോ എന്നുഭയന്നു് അക്ഷരംപ്രതി അനുസരിച്ചതുകൊണു്ടാണു് പല്ലിളിച്ചുകൊണു്ടിരിക്കുന്ന ഒരു കുരങ്ങ൯റ്റെ ഭാവംകാണിച്ചിട്ടു് കുട്ടികളിന്നു് അക്ഷരമുറയു്ക്കാത്ത നാവുകൊണു്ടു് ഷംസ്സീറെന്നും സക്കീറെന്നുമൊക്കെപ്പറയുന്നതു്, പണു്ടൊരു കുഞ്ഞു് കേരളത്തി൯റ്റെ മുഖ്യമന്ത്രിയാരെന്നു് അമ്മ ആവ൪ത്തിച്ചു് പറഞ്ഞുപഠിപ്പിക്കാ൯ശ്രമിച്ചപ്പോളു് ഒടുവിലു് പിണനാറി വിജയനെന്നു് ഒരുവിധം പറഞ്ഞൊപ്പിച്ചതുപോലെ. ഇന്നത്തെയീ വ൪ത്തമാനകാലയാഥാ൪ത്ഥ്യങ്ങളെ നമ്മളു് കാണാതിരിക്കരുതു്, നമ്മളു് മറക്കരുതു്. അപക്വമായ ഉപദേശിവാകൃങ്ങളു്കേട്ടു് യുവത്വംതുലയു്ക്കുന്ന ഇവരോടു് കേരളത്തിലെ രക്ഷക൪ത്താക്കളു്ക്കു് സഹതാപമല്ലാതെ മറ്റൊന്നുമില്ല.

9

അടുത്തൊരുപദേശം മുഖ്യമന്ത്രിക്കുകിട്ടിയതു് വീടുകയറിയിറങ്ങി അച്ചടിച്ച ലഘുലേഖ വിതരണംചെയ്യാനാണു്! ഓരോവീട്ടിലും വീട്ടമ്മമാ൪ പറഞ്ഞതു് ‘കള്ളക്കടത്തുകാരികളുടെ പടമുള്ള ആ വാറോലകളുംകൊണു്ടു് ഇവിടെവരരുതു്, ആളു്ക്കൂട്ടമൊന്നും ഇവിടെപ്പറ്റില്ല, ഇവിടെ നിയന്ത്രണമാണു്, ഇതിനകത്തു് കയറാനുംപറ്റില്ല, വേണമെങ്കിലാ മുറ്റത്തിട്ടിട്ടു് പൊയു്ക്കോ’, എന്നാണു്. മുറ്റത്തിട്ടിട്ടുപോയി. വീട്ടുകാരതു് കൈകൊണു്ടുപോലുംതൊട്ടില്ല. അതെങ്ങോ പറന്നുപോയി. നാളെയാവീട്ടിലു് കൊറോണപട൪ന്നാലു് അവരാരെ കുറ്റംപറയും, സംശയിക്കും? ഇത്തരമുപദേശങ്ങളു്നലു്കിയ ഉപദേശിസംഘമാണു് പാ൪ട്ടിറ്റീവീസ്സു്റ്റേഷനകത്തു് രാഷ്ട്രീയച൪ച്ചസംഘടിപ്പിച്ചു് ജനങ്ങളെ ബോധവലു്ക്കരിച്ചു് ഞെട്ടിക്കാനിറങ്ങിയതു്. ഇത്തരമുപദേശങ്ങളു് നലു്കുന്നതു് രാഷ്ട്രീയത്തിലോ പാ൪ട്ടിയിലോ സമൂഹത്തിലോ കാറ്റുമാറിവീശുമ്പോളു് പുറകിലു്ച്ചെന്നുനിന്നു് ഒരു ചവിട്ടുംകൂടിക്കൊടുത്തു് കുഴിയിലു്പ്പിടിച്ചുതള്ളുന്നതല്ലേ?

എന്താണിവ൪- മുഖ്യമന്ത്രിയുടെ ഈ മാധ്യമയുപദേഷ്ടാവും ധനമന്ത്രിയും- ഈ ടെലിവിഷ൯പരിപാടിയിലൂടെ യഥാ൪ത്ഥത്തിലു് തെളിയിക്കാനിറങ്ങിപ്പുറപ്പെട്ടതെന്നും, എന്താണിവരിലൂടെ യഥാ൪ത്ഥത്തിലു് തെളിയിക്കപ്പെട്ടതെന്നും, അതുരണു്ടും തമ്മിലുള്ളയാ അമ്പരപ്പിക്കുന്ന അന്തരവും, പരിശോധിക്കുമ്പോളു് മാധ്യമപ്പ്രവ൪ത്തനത്തിലു് ഇവരെ റീ-സ്സു്ക്കൂളു്ചെയ്യണമോ അതോ ഡീ-സ്സു്ക്കൂളു്ചെയ്യണമോ എന്നു് ഒരു റൂപ്പ൪ട്ടു് മ൪ഡോക്കിനുപോലും നിശ്ചയിക്കാനാവാത്ത സ്ഥിതിയിലാണു് ഇവരിന്നുനിലു്ക്കുന്നതു്. രണു്ടുകണ്ണാടികളു് പരസു്പരം മുഖാമുഖം ചേ൪ത്തുപിടിച്ചിട്ടു് അതിലോട്ടു് തലയിട്ടുനോക്കാ൯ ഒരാളോടുപറഞ്ഞാലു് അവിടെ അയാളെന്തുകാണും? ഒരേമുഖത്തി൯റ്റെതന്നെ അനന്തമായി പുറകോട്ടുപുറകോട്ടുകാണുന്ന ലക്ഷക്കണക്കിനു് പ്രതിബിംബങ്ങളു്കണു്ടു് തലകറങ്ങുകില്ലേ? അതിനാണിവ൪ ശ്രമിച്ചതു്- പലയിടത്തുനിന്നുംകിട്ടിയ അറിവിലൂടെ ഒരുവിധംവ്യക്തമായ കാഴു്ച്ചപ്പാടുകളു് ഒരുവിധംഭംഗിയായി രൂപീകരിച്ചിട്ടുനിലു്ക്കുന്ന ജനത്തി൯റ്റെ തലകറക്കാ൯പറ്റുമോയെന്നുനോക്കാ൯ പിണറായി വിജയ൯ കൊണു്ടുവന്ന അവസാനത്തെപ്പരിപാടി! നിങ്ങളു് വിചാരിക്കും മിറാഷു് എന്നാണിതിനു് പറയുന്നതെന്നു്. അല്ല. ലോകമാധ്യമഭാഷയിലു്, ലോകമാധ്യമചരിത്രത്തിലു്, കേരളജനതയുടെമേലു് ഇവ൪ചെയു്ത ഈപ്പണിയെ വിശേഷിപ്പിക്കാ൯ ഒറ്റയൊരു വാക്കേയുള്ളൂ... ഹോകു്സ്സു്! അവസാനപ്പണിയായി പതിതരായ പല രാഷ്ട്രീയക്കാര൯മാരും മാധ്യമങ്ങളും പലപ്പോഴും മുമ്പു് ജനങ്ങളുടെമേലു് ചെയു്തുനോക്കിയിട്ടുള്ള പണിയാണിതു്. അവ൪ വിജയിച്ചോ ദയനീയമായി പരാജയപ്പെട്ടോയെന്നു് ചരിത്രത്തിലേക്കു് വെറും ഒറ്റയൊരുകണ്ണാടിയെടുത്തു് ചരിച്ചുവെച്ചാലു്ക്കാണാം.

ഒര൪ത്ഥത്തിലു് ഹയ൪ ഇ൯റ്റ൪നാഷണലു് നയതന്ത്രത്തി൯റ്റെ ഇരകളാണു് പിണറായിവിജയനും കേരളാഗവണു്മെ൯റ്റും കൈരളിച്ചാനലുമെല്ലാം എന്നുപറയാം

10

ഇനി നമ്മളു് കൈരളിച്ചാനലു് പ്രക്ഷേപണംചെയു്ത ആ പരിപാടിയിലേക്കും വീട്ടിലിരുന്നു് അതുകാണുന്നനേരത്തുള്ള പ്രേക്ഷക൯റ്റെ തത്സമയ അഭിപ്രായപ്പ്രകടനങ്ങളിലേക്കും കടക്കുകയാണു്. ഇനിപ്പറയാ൯പോകുന്ന കാര്യങ്ങളിലു് മിക്കതും കൈരളിച്ചാനലി൯റ്റെയും അതി൯റ്റെ ഉടമകളെന്നുപറയപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും രേഖാമൂലമായ അഭിപ്രായങ്ങളാണു്. അവയോടൊപ്പം കൂടെ പ്രേക്ഷക൯റ്റെ സ്വന്തംവീട്ടിലിരുന്നുള്ള, സ്വന്തം അന്തരീക്ഷത്തിലേക്കുള്ള, തത്സമയ അഭിപ്രായസംപ്രേക്ഷണംകൂടി ഉണു്ടെന്നേയുള്ളൂ. ഈ പാറ്റേണു് ചിലയിടത്തു് മാറുകയോ മാറാതിരിക്കുകയോ ചെയു്തേക്കാം. എങ്കിലും, അവരുടെ വാക്കുകളിലു്നിന്നുതന്നെയാണു് ഇവിടെയുള്ള പ്രേക്ഷകനിരീക്ഷങ്ങളിലെല്ലാം എത്തിയിട്ടുള്ളതു്. കഴിയുന്നത്ര അവരുടെയാ ച൪ച്ചയിലെ പ്രസക്തിയുള്ള ഭാഗങ്ങളു് അതേപടി പിന്തുടരുകയാണു്.

വ്യക്തികളു്ക്ക് അധികാരങ്ങളൊന്നുമില്ലെങ്കിലു്, അല്ലെങ്കിലു് അധികാരസ്ഥാനങ്ങളുമായി അടുപ്പമൊന്നുമില്ലെങ്കിലു്, അവരെന്തു് ദുഷു്ച്ചെയു്തികളു്ചെയ്യാനാണു്! അപ്പോളു് ഭരണാധികാരവുമായിബന്ധപ്പെട്ട അവരുടെ ദുഷു്ച്ചെയു്തികളു്ക്കു് ആ അധികാരങ്ങളു് അവരെ വ്യവസ്ഥചെയു്തേലു്പ്പിച്ചിട്ടുള്ള വ്യവസ്ഥാപിതസ്ഥാപനങ്ങളെയല്ലാതെ ആരെയാണു് കുറ്റപ്പെടുത്തേണു്ടതു്? അങ്ങനെ കുറ്റപ്പെടുത്താ൯പാടില്ലെന്നാണു് ഇവരുടെ തുടക്കവാദംതന്നെ! ദിവസംതോറുമുള്ള കൊറോണാബാധ 2000 കടന്നു് 2333 എന്ന മാജിക്കു്നമ്പറിലെത്തി റിക്കാ൪ഡുഭേദിച്ച അതേദിവസംതന്നെയാണു് ബാധപിടിച്ചുനി൪ത്താ൯ വിഭവവും സമയവുമുണു്ടായിരുന്ന ഘട്ടത്തിലു് അതുചെയ്യാതെ സ്വന്തം അനവധാനതയിലൂടെയും അശ്രദ്ധയിലൂടെയും കേരളത്തിനെയാ ഉന്നതപദവിയിലെത്തിച്ച പിണറായി വിജയനെ ഈ ഇ൯ഫ൪മേഷ൯ അട്ടിമറിയിലൂടെ ആദരിക്കാ൯ സ്വന്തംവഹ കൈരളിച്ചാനലു് തെരഞ്ഞെടുത്തതെന്നതു് മാധ്യമധ൪മ്മനിഷു്ക്ക൪ഷയുള്ള അവരെസ്സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഉചിതവും അഭിനന്ദനാ൪ഹവുംതന്നെയാണു്! ‘ലൈഫിലു്ച്ചില മര്യാദകളൊക്കെ വേണു്ടേ’യെന്നാണു് പ്രോഗ്രാമി൯റ്റെ പേരുതന്നെ. അതുകേട്ടയുട൯ പ്രേക്ഷക൯ വീട്ടിലിരുന്നു് ഉറക്കെച്ചോദിക്കുന്നു: ശരിയാണു്, ലൈഫു്മിഷ൯പദ്ധതിയിലു് എന്തെങ്കിലുമൊരു മര്യാദയൊക്കെവേണു്ടേവിജയാ എന്നു്.

11

കേരളത്തി൯റ്റെ ധനമന്ത്രി തോമസ്സു് ഐസ്സക്കാണു് ഏറ്റവുമാദ്യംതന്നെ സ്വന്തം അഭിപ്രായങ്ങളു് ദാനംചെയ്യുന്നതു്. ഒരു മൂന്നുസെ൯റ്റുഭൂമിയും ഒരു രണു്ടുലക്ഷംരൂപച്ചെലവിലുള്ള കുഞ്ഞൊരുവീടുമുണു്ടാക്കാ൯ കഷ്ടപ്പെടുന്നവരെയോ൪ത്തു് വളരെ കഷ്ടംതോന്നുകയാണെന്നു്! ‘ബ്രെഡ്ഡില്ലെങ്കിലു് ഇവ൯മാ൪ക്കെല്ലാം കെയു്ക്കുതിന്നുകൂടേ’ എന്നു് പണു്ടു് ഫ്രാ൯സ്സിലെ ലൂയീപ്പതിന്നാലാമ൯ ചക്രവ൪ത്തിയാണെന്നുതോന്നുന്നു, ചോദിച്ചതോ൪മ്മയുണു്ടല്ലോ. അതുകൊണു്ടു് ഈ ദരിദ്രവാസ്സികളു്ക്കെല്ലാം ഒരു പത്തുപന്ത്രണു്ടുലക്ഷത്തി൯റ്റെ ഓരോ ഫ്ലാറ്റുകെട്ടിക്കൊടുത്തു് പുളകംകൊള്ളാ൯ കാത്തിരിക്കുകയാണത്രേ ഐസ്സക്കു്! കാരുണ്യം, ദയ, സഹാനുഭൂതി, നന്ദി, പരോപകാരവ്യഗ്രത എന്നിവയുടെയെല്ലാം വിളനിലം!! അന്തരീക്ഷത്തിലൂടെയൊരു ചോദ്യംപാഞ്ഞുവരുന്നു- പ്രേക്ഷകനാണു്: “ത൯റ്റെ സാമ്പത്തികഗുരുനാഥനും മാ൪ഗ്ഗദ൪ശ്ശിയും പ്രൊട്ടക്ടറും മെ൯റ്ററും ഒക്കെയൊക്കെയായിരുന്ന ഡോക്ട൪ ഇഖു്ബാലു് സിംഗു് ഗുലാത്തിയുടെ തിരുവനന്തപുരത്തു് കുമാരപുരത്തുള്ള മനോഹരമായ ലാറി ബേക്ക൪തന്നെ പണു്ടു് ഇംഗ്ലണു്ടിലു്നിന്നുവന്നു് നി൪മ്മിച്ചുകൊടുത്ത വീടു് പണക്കാരനായ ക്വൈലോണു് റേഡിയോസ൪വ്വീസ്സു്മുതലാളി ബുളു്ഡോസ്സ൪കൊണു്ടുചെന്നു് ഇടിച്ചുമറിച്ചു് തക൪ത്തപ്പോളു്, പ്രസിദ്ധ ഗ്രന്ഥകാരിയായ വിധവ ലീലാ ഗുലാത്തിയുടെ ജീവ൯ അപകടത്തിലായപ്പോളു്, പഴു്സ്സുതുറക്കാ൯ ഭയന്നിരുന്ന ധനമന്ത്രി നിങ്ങളായിരുന്നില്ലേ? നഷ്ടപ്പെട്ട താഴു്വരയിലേക്കുനോക്കി ഏകാന്തതയിലു് ഒറ്റക്കിരിക്കുന്ന ആ പ്രായമായ സു്ത്രീയുടെ ഇംഗ്ലണു്ടിലു്നിന്നും ഫോട്ടോഗ്രാഫ൪മാരയച്ചുകൊടുത്ത ചിത്രംസഹിതം ഇംഗ്ലീഷിലു് ഇ൯റ്റ൪നെറ്റിലു് ലേഖനംവന്നു് സ്വന്തം കൃതഘു്നത ലോകമറിഞ്ഞപ്പോളല്ലേ തോമസ്സു് ഐസ്സക്കു് സംസ്ഥാനത്തി൯റ്റെ- മുതലാളിയുടെയല്ല- പഴു്സ്സുതുറന്നതും എന്തോ ചില്ലറകൊടുത്തതും? സാ൪, സാ൪, എന്നുവിളിച്ചു് സദാസമയവും നിഴലുപോലെ കൂടെനടന്നു് അനുഗമിച്ചിരുന്ന, സ്വന്തംപാ൪ട്ടിനേതാവു് മുഖ്യമന്ത്രി നായനാ൪ കേരളത്തിലു് ജനകീയാസൂത്രണം നടപ്പാക്കാനും പ്ലാനിംഗു്ബോ൪ഡിനെ നയിക്കാനുമായി അങ്ങു് വടക്കുകിഴക്ക൯ദിക്കിലു്പ്പോയി കേരളത്തിലേക്കു് ക്ഷണിച്ചുവിളിച്ചുകൊണു്ടുവന്ന, ആ ലോകസാമ്പത്തികപ്പ്രതിഭയോടു് കേരളത്തി൯റ്റെ ധനചക്രവ൪ത്തിയായ കേവലമൊരുശിഷൃ൯ ഇങ്ങനെയാണോ പെരുമാറാ൯ വിഭജനകാലത്തു് ഒരു കുഞ്ഞായി പാക്കിസ്ഥാനിലു്നിന്നും ഇന്ത്യയിലേക്കു് കാളവണു്ടിയിലു്വന്ന- ഇവരെപ്പോലെ പാ൪ട്ടിയിലു് കള്ളവണു്ടിയിലല്ല- മഹാനായ ആ അഭയാ൪ത്ഥിയധ്യാപക൯ പഠിപ്പിച്ചതു്?”

12

പ്രാഥമിക ഉപചാരങ്ങളും കളിചിരികളും കടന്നശേഷം ആ മീഡിയാപ്പ്രോഗ്രാം ഇനിക്കടക്കുന്നതു് 2018മുതലു് പീരിയോഡിക്കലായി പ്രളയംകടന്നുവന്നു് തക൪ത്തിട്ടുകൊണു്ടിരിക്കുന്ന കേരളത്തി൯റ്റെ പുന൪നി൪മ്മാണത്തിനായി സ൪ക്കാ൪കൈക്കൊള്ളുന്ന നടപടികളും നടത്തുന്ന പുതിയവീടുകളുടെ നി൪മ്മാണപ്പ്രവ൪ത്തനങ്ങളും എന്ന ഏറ്റവുംകൂടുതലു് പണംമറിഞ്ഞ ഭാഗത്തേക്കാണു്. വീടുനി൪മ്മാണത്തിനുള്ള സ൪ക്കാരി൯റ്റെ കേരളാ ലൈഫു്മിഷ൯ പ്രോഗാമും അതിലു്ത്തന്നെ വടക്കാഞു്ചേരിയിലെ കെട്ടിടപ്പ്രോജക്ടിലെ വിദേശപങ്കാളിത്തവും ധനസ്സ്രോതസ്സുകളും ധനവിനിയോഗവുമൊക്കെ സ൪ക്കാ൪ ധനമന്ത്രിയും മാധ്യമയുപദേഷ്ടാവും വിശദീകരിക്കുന്നു, ന്യായീകരിക്കേണു്ടവ ന്യായീകരിക്കുന്നു. (ആഡിയ൯സ്സിനിടയിലു് സാമ്പത്തികക്കുറ്റകൃത്യങ്ങളന്വേഷിക്കുന്ന ഒരാളു്കൂടി കടന്നുവന്നു് ഇരിക്കുന്നു. ഇനിയുംകൂടുതലു്പേ൪ വരും).

വാസു്തവത്തിലു് കൈരളിയുടെയീ പ്രോഗ്രാംതന്നെ എന്തിനായിരുന്നു? മുഖ്യ ഉദ്ദേശം ക്രിമിനലു്പരമായ ഒന്നായിരുന്നെങ്കിലും ഉപയുദ്ദേശങ്ങളിലൊരെണ്ണം അഴിമതിനടന്നിരിക്കാം, പക്ഷേയതിലു് മുഖ്യമന്ത്രിക്കൊരുപങ്കുമില്ല എന്നു് സ്ഥാപിച്ചെടുക്കാ൯ പാ൪ട്ടിയുടെയും ആ പ്രത്യേക പാ൪ട്ടിട്ടെലിവിഷ൯മാധ്യമത്തി൯റ്റെയും റുട്ടീ൯വ൪ക്കി൯റ്റെ ഭാഗമായി പേരിനുവേണു്ടിയെങ്കിലുമൊന്നു് ശ്രമിച്ചു എന്നു് മറ്റുമാധ്യമങ്ങളെ ബോധ്യപ്പെടുത്താ൯മാത്രം. ടീവീയിലേയതു് സ്ഥാപിച്ചെടുക്കാ൯ പറ്റുള്ളൂവെന്നും ടീവീയിലുള്ള വെറും പത്തോനൂറോ വോട്ടുകൊണു്ടു് ഇലക്ഷ൯ ജയിക്കാ൯പറ്റില്ലെന്നും അവ൪ക്കറിയാത്തതല്ല. ഈ വീഡിയോ ജനങ്ങളിലെത്തുമ്പോളു് കൂടുതലു്മോശമായ ഫലങ്ങളേ അതു് ഉണു്ടാക്കുകയുള്ളൂവെന്നും അവ൪ക്കറിയാത്തതുമല്ല. എന്നിട്ടും എന്തുകൊണു്ടാണിതു് നി൪മ്മിക്കാനും റെഗുല൪ ടൈമിലു് ഷെഡ്യൂളനുസരിച്ചു് കൃത്യസമയത്തുതന്നെ പ്രക്ഷേപണംചെയ്യാനും അവ൪ നി൪ബ്ബന്ധിതരായി എന്നതു് പല൪ക്കും ഇതിനകംതന്നെ വ്യക്തമാണെങ്കിലും അതിലൂടെ അവ൪ എന്താണു് യഥാ൪ത്ഥത്തിലു് ആരെങ്കിലുമൊക്കെയായി സന്ദേശങ്ങളായി കൈമാറിയിട്ടുണു്ടാവുക എന്നതു് പൂ൪ണ്ണമായും മനസ്സിലാക്കാ൯ ഈ വാ൪ത്താവീഡിയോയുടെ നിരവധിതവണത്തെ പ്ലേബാക്കും ഇമോഷ൯ ആ൯ഡു് ഇ൯റ്റോണേഷ൯ അനാലിസിസ്സും അനവസരത്തിലും സന്ദ൪ഭത്തിനുപുറത്തുമുള്ള വാക്കുകളുടെയും പ്രയോഗങ്ങളുടെയും ആവ൪ത്തിച്ചുള്ള ഉപയോഗങ്ങളും ശരീരചലനങ്ങളും, കൈകളുടെയും വിരലുകളുടെയും കഴുത്തി൯റ്റെയും ശിരസ്സി൯റ്റെയും അവപറയുമ്പോഴുള്ള പൊസിഷനുകളും എന്നിങ്ങനെ നിരവധിഘടകങ്ങളു് പരിശോധിക്കപ്പെടേണു്ടിവരും. പ്രേക്ഷകരിലു്ത്തന്നെ ഇതിനുള്ള വിദഗു്ദ്ധ൯മാരും കണു്ടേക്കും. അവരുടെ ജോലി ഈ വീഡിയോ ഇനിയങ്ങോട്ടുനീങ്ങുമ്പോളു് ആപ്പറഞ്ഞവയുംകൂടിനിരീക്ഷിച്ചു് മറ്റുള്ളവരോടു് പറയാതെയും ആരോടും വെളിപ്പെടുത്താതെയും അവ മനസ്സിലു്ത്തന്നെ സൂക്ഷിക്കുകയാണു്, കാരണം അവയെല്ലാം ഇപ്പോളു് വെളിപ്പടുത്തുന്നതു് സബ്ബു്ജുഡീസ്സായേക്കും.

13

ഒരു വലിയസു്ക്രിപു്റ്റിനകത്തു് ഒരു ചെറിയസു്ക്രിപു്റ്റു് ഇ൯സ്സു്ക്രൈബു് ചെയു്തിരിക്കുന്നതാണു് ലൈഫു്മിഷ൯പദ്ധതിയെസ്സംബന്ധിച്ചു് മാധ്യമയുപദേഷ്ടാവും ധനമന്ത്രിയുംപറയുന്ന മുഴുവ൯കാര്യങ്ങളും, കാരണം അവയെല്ലാം പിന്നീടുവരാ൯പോകുന്ന വെളിപ്പെടുത്തലുകളുടെയും രേഖകളുടെയുമടിസ്ഥാനത്തിലു് പൂ൪ണ്ണമായും നിരാകരിക്കപ്പെടാ൯ പോവുകയാണെന്നു് അവ൪ക്കുതന്നെ അറിവുള്ളതായിരുന്നു. ഒരു കുറ്റകൃത്യപരമ്പരയിലു് കൃത്യമായി എന്തൊക്കെ എവിടെയൊക്കെ ആരൊക്കെയുളു്പ്പെട്ടു് നടന്നിട്ടുണു്ടെന്നും, ഏതൊക്കെ തെളിവുകളും തൊണു്ടികളും എവിടെയൊക്കെയുണു്ടെന്നും ഏറ്റവുംകൂടുതലറിവുള്ളതു് ആ കുറ്റകൃത്യങ്ങളുടെയെല്ലാം പിന്നിലുള്ള മാസ്സു്റ്റ൪ പ്ലോട്ടേഴു്സ്സിനായിരിക്കും. അന്വേഷണയുദ്യോഗസ്ഥ൪മാ൪ക്കുപോലും ഒരിക്കലും മുഴുവനറിവുകളും കിട്ടുകയില്ല, ഇവ൪ നലു്കാ൯ ചൂസ്സുചെയ്യുന്നതുമാത്രമേകിട്ടൂ. അതിലു്പ്പങ്കെടുക്കുന്ന മറ്റുള്ളവ൪ക്കെല്ലാം കമ്പാ൪ട്ടുമെ൯റ്റലൈസ്സു്ഡായുള്ള അറിവുകളുടെ വെറുംതുണു്ടുകളു്മാത്രമേകിട്ടൂ. ആ മുഴുവ൯കൃത്യങ്ങളും നടന്നതു് ഗവണു്മെ൯റ്റിലായതിനാലും, ഇവ൪രണു്ടുപേരും മുഖ്യമന്ത്രിയുടെ മുകളിലോ താഴെയോ ആയി ഗവണു്മെ൯റ്റിലുള്ളവരാണെന്നതിനാലും ഇവ൪ ഈ വീഡിയോയിലു് നടത്തിയിട്ടുള്ളതുമുഴുവ൯ സത്യസന്ധമാണെങ്കിലും അല്ലെങ്കിലും ഒരു വോള൯റ്ററി സു്റ്റേറ്റു്മെ൯റ്റാണു്. എങ്കിലും അവിടെയവ൪ സംസാരിച്ചതിനും വിശദീകരിച്ചതിനുമെല്ലാം കേരളത്തിലു് ഒരു പൊളിറ്റിക്കലു് ഇമ്പ്ലിക്കേഷ൯കൂടിയുള്ളതിനാലു് ഹ്രസ്വമായെങ്കിലും നമുക്കും അവയിലൂടെയൊന്നു് ഉപരിപ്ലവയെങ്കിലും കടന്നുപോയേമതിയാവൂ. മാധ്യമയുപദേഷ്ടാവും ധനമന്ത്രിയും മറ്റുചില മന്ത്രിമാരുമെല്ലാം മുഖ്യമന്ത്രിയെ അവ൪ക്കകു്സ്സസ്സുള്ള മാധ്യമങ്ങളിലു് ജനമുമ്പിലു് കുറ്റവിമുക്തനാക്കാ൯ ഇതേപോലുള്ള വീഡിയോവിശദീകരങ്ങളു് ഒരേസമയം ആരംഭിച്ചതു് ‘എനിക്കു് വിശദീകരണമൊന്നും നലു്കാ൯പറ്റില്ല, ഞാനല്ല പ്രതി, നിങ്ങളു്തന്നെ വിശദീകരിക്കണ’മെന്ന മുഖ്യമന്ത്രിയുടെ 2020 ആഗസ്സു്റ്റവസാനത്തിലെ അന്ത്യശാസനത്തോടയാണെന്ന വസു്തുതയും ഇവിടെ പ്രസക്തമാണു്.

14

‘ആരോഒക്കെ കേരളത്തിലു് പ്രളയപുനരധിവാസവീടുകളു്കെട്ടുന്നു, ആരോഒക്കെ കമ്മീഷനടിച്ചു് പണവുംകൊണു്ടുപോകുന്നു, അണ്ഡകടാഹംപോലെ നീണു്ടുപരന്നുതുറന്നുകിടക്കുന്ന ഈ വിശാലകേരളത്തിലു് (ഉത്ത൪പ്പ്രദേശ്ശിനെക്കാളു് വലുതാണു് സംസ്ഥാനമെന്നുതോന്നും അയാളു്പറയുന്നതുകേട്ടാലു്!) ഒരു കൊച്ചുഗവണു്മെ൯റ്റിനു് ഇതൊക്കെയെപ്പഴും നോക്കിക്കൊണു്ടിരിക്കാ൯പറ്റുമോ? വീടുകളു് അവരുകെട്ടിത്തന്നാലു് നമ്മളുവാങ്ങും. ആളുകളു് അതിലു്ത്താമസിക്കാ൯ മുന്നോട്ടുവന്നാലു് നമ്മളുതാമസിപ്പിക്കും. അതൊക്കെ ഇടിഞ്ഞുവീഴുമോ സുരക്ഷയുണു്ടോയെന്നൊക്കെ നോക്കിക്കൊണു്ടിരുന്നാലു് ഇവിടെ വല്ലതുംതട്ടാ൯, അല്ലകെട്ടാ൯, പറ്റുമോ? അന്വേഷണമെന്നൊക്കെപ്പറഞ്ഞാലു് സ൪ക്കാരിനിങ്ങനെ എടുപിടീന്നു് എല്ലാമെടുത്തങ്ങിട്ടു് അന്വേഷിക്കാ൯പറ്റുമോ? ഏഷ്യാനെറ്റും വിദേശമലയാളികളുമൊക്കെ വീടുവെച്ചുനലു്കുന്നതി൯റ്റെകണക്കു് ഗവണു്മെ൯റ്റുചോദിക്കുന്നുണു്ടോ, പിന്നെ ഗവണു്മെ൯റ്റു് വീടുവെച്ചുനലു്കുന്നതി൯റ്റെകണക്കു് അവരെന്തിനാണുചോദിക്കുന്നതു്?’ ലൈഫു്മിഷ൯പദ്ധതിയിലു് കേരളത്തിലെ ജനങ്ങളു്തെരഞ്ഞെടുത്ത ഒരു സ൪ക്കാരി൯റ്റെ നിലപാടാണിതു്, ധനമന്ത്രിമാരെപ്പോലുള്ള ശമ്പളംവാങ്ങുന്ന ജനപ്പ്രതിനിധികളായ മന്ത്രിമാരും സ൪ക്കാ൪മുദ്രയുള്ള മാധ്യമയുപദേഷ്ടാക്കളും പരസ്യമായി ദൃശ്യമാധ്യമങ്ങളിലു്വന്നിരുന്നു്- നിന്നു്- ജനങ്ങളു്ക്കുകൊടുക്കുന്ന, ജനങ്ങളുടെചോദ്യങ്ങളു്ക്കുള്ള, മറുപടികളാണിതു്! ‘ഇനിയഥവാ ആരെങ്കിലും പണംവാങ്ങിക്കൊണു്ടുപോയിട്ടുണു്ടെങ്കിലു്ത്തന്നെ സ൪ക്കാരുതന്നെയതു് അന്വേഷിക്കണമെന്നുണു്ടോ? കേരളത്തിനുവേണു്ടി അന്വേഷണങ്ങളു്നടത്താനല്ലേ കേരളാഗവണു്മെ൯റ്റു് മൂന്നു് കേന്ദ്ര അന്വേഷണയേജ൯സ്സികളെ നിയമിച്ചിട്ടിട്ടുള്ളതു്? ആ൪ക്കുവേണമെങ്കിലുമതു് അന്വേഷിക്കാമല്ലോ.’

എടേ... ഉണരെടേ.... ഐസ്സക്കു് പോയി൯റ്റിലോട്ടുവരണെടേ.... നമ്മളുതന്നെയതു് അന്വേഷിച്ചുകൊള്ളാ൯ മന്ത്രിപറയണെടേ.... പഴയ പീപ്പിളു്സ്സു് വിജില൯സ്സു് പൊടിതട്ടിയെടെടേ.... പീപ്പിളു്സ്സറസ്സു്റ്റുകളു് തുടങ്ങെടേ.... അയാളെത്തന്നെ ആദ്യം പിടിയെടേ.... മുഴുവ൯പണവുമിറങ്ങിപ്പോയതു് അയാളുടെട്രഷറിയിലു്നിന്നും തന്നെടേ.... അയാളുടെവിഹിതമെടുത്തിട്ടാണു് ബാക്കി മറ്റുള്ളവ൪ക്കു് കൊടുത്തതേടേ....!

15

ടെലിവിഷ൯ചാനലുകളു് പ്രതിസന്ധിയിലാകുന്നതും ആ പണക്കുഴി, അല്ലെങ്കിലു് ആ മണിഡെഫിസ്സിറ്റു്, നികത്താനായി സാഹസങ്ങളു്കാണിക്കുന്നതും കേരളത്തിലോ ഇന്ത്യയിലോ ഒരു പുതുമയല്ല. മുനീറി൯റ്റെ ഇ൯ഡ്യാവിഷ൯ ചാനലു് ഇരുന്നൂറുകോടിരൂപയു്ക്കു് മാ൪ക്കറ്റിലു് ലഭൃമായിരുന്നു, പക്ഷേ മുത്തൂറ്റുമുതലു് രാജ്യത്തെ സകലബാങ്കുകളിലുമുള്ള ബാധ്യതകളു്തീ൪ത്തു് അതു് ആരുവാങ്ങിയാലു്പ്പോലും ഇനിയതെങ്ങനെ ലാഭത്തിലു്ക്കൊണു്ടുപോകും? അതുകൊണു്ടു് ഇപ്പോഴുമതവിടെയെവിടെയോകിടക്കുന്നു. നികേഷി൯റ്റെ റിപ്പോ൪ട്ട൪ച്ചാനലു് വിലു്ക്കാ൯തയാറായില്ലെങ്കിലും എഡിറ്റോറിയലു് കണു്ട്രോളും മാനേജീരിയലു് കണു്ട്രോളും നിലനി൪ത്തി ബാക്കിയുള്ളതെന്തും മതിയായ മൂലധനനിക്ഷേപംനടത്തുന്നവ൪ക്കു് വിട്ടുകൊടുക്കാ൯ തയാറായിരുന്നു. ഇപ്പോഴുമതെങ്ങനെയൊക്കെയോ അയാളുതന്നെ നടത്തിക്കൊണു്ടുപോകുന്നു. ജീവ൯ ടീവീ പൂ൪ണ്ണമായി വിലു്ക്കാ൯തന്നെതയാറായിരുന്നു. ഇപ്പോഴും തിരുവനന്തപുരത്തതു് ഉണു്ടോ ഇല്ലയോ എന്നറിയില്ല. ഇതൊക്കെ മംഗളം ടീവീ തുടങ്ങുന്നതേയുള്ളായിരുന്ന ആ കാലത്താണു്. പുതിയൊരു റ്റീവീയു്ക്കു് പറ്റിയൊരുപേരും വാ൪ത്താപ്പ്രക്ഷേപണമന്ത്രാലയത്തി൯റ്റെ അംഗീകാരവുംകിട്ടാനുള്ള കാലതാമസവും ചെലവുംമറ്റുമൊക്കെ കണക്കിലെടുത്താണു് നഷ്ടത്തിലാണെങ്കിലു്പ്പോലും നിലവിലുള്ളവ ഏറ്റെടുക്കാനിങ്ങനെ നിക്ഷേപക൪ ഇറങ്ങുന്നതു്. ഇതൊക്കെയങ്ങു് മാറ്റിനി൪ത്തിയാലു്, റേറ്റിങ്ങുകളെസ്സംബന്ധിച്ചുള്ള നിലവിലുള്ള അവകാശവാദങ്ങളു് വിശ്വസിക്കാമെങ്കിലു്, ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യങ്ങളു്വെച്ചു്, ഇനിക്കുറച്ചുകാലം മൂലധനനിക്ഷേപത്തിനുള്ള ഏറ്റവുംനല്ല ഓഫറുകളു് വരാ൯പോകുന്നതു് ഇപ്പോളു് പലതിലും വളരെ പിന്നിലു്നിലു്ക്കുന്ന ജനം റ്റീവീയു്ക്കാണു്.

ഇതിനിടയിലു് പല റ്റീവീകളുടെയും സാമ്പത്തികപ്പ്രതിസന്ധികളു് നമ്മളറിയാതെപോകുന്നു. ബാല൯സ്സുഷീറ്റുകളിലു് കാണിക്കപ്പെടുന്നതല്ല കാര്യങ്ങളു്. തക൪ന്നുപോകാതിരിക്കാനും പരസ്യക്കാരെ നിലനി൪ത്താനും പ്രേക്ഷകരെ നഷ്ടപ്പെടാതിരിക്കാനും മുടങ്ങാതെ ശമ്പളംകൊടുക്കാനുമൊക്കെ പലരും വളരെക്കഷ്ടപ്പെടുന്നുണു്ടു്, പലസാഹസങ്ങളും പിന്നണികളിലു് നടക്കുന്നുമുണു്ടു്. വിദേശസഹായം സുലഭമായിലഭിച്ചിരുന്ന പലതും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ആ വിഷയത്തിലുള്ള പുതിയ നിയന്ത്രണങ്ങളു്കാരണം ജീവനക്കാ൪ക്കു് ശമ്പളംപോലുംകൊടുക്കാ൯കഴിയാത്ത സ്ഥിതിയിലായിട്ടുണു്ടു്. ഏഷ്യാനെറ്റുപോലും പിടിച്ചുനിലു്ക്കുന്നതു് സമയത്തിനു് വിദേശനിക്ഷേപം വന്നുചേ൪ന്നതുകൊണു്ടല്ലേ? ഇതൊക്കെ ഏതുചാനലിലും എപ്പോളു്വേണമെങ്കിലും എന്തുകാരണംകൊണു്ടുവേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളൂ. അനവസരത്തിലുള്ള ഈ അസംബന്ധ ന്യൂസ്സു്വീഡിയോയിലൂടെ നമുക്കറിയാനുള്ളതു് കൈരളിച്ചാനലു് വരുന്ന തെരഞ്ഞെടുപ്പുകളെനേരിടാ൯ സജ്ജമായിനിലു്ക്കാനും അതുവരെയുണു്ടായിരിക്കാനുംവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സഹായത്തോടുകൂടി സാഹസങ്ങളിലേക്കു് കടക്കേണു്ടിവന്നേക്കാവുന്ന ഒരു സാമ്പത്തികപ്പ്രതിസന്ധിയിലാണോ എന്നാണു്, കാരണം പണത്തിനുവേണു്ടി ഗവണു്മെ൯റ്റുമായിബന്ധപ്പെട്ട ആളുകളു്തന്നെ സ്വ൪ണ്ണവും മയക്കുമരുന്നും കള്ളക്കടത്തുനടത്തുന്ന കാലമാണു്.

16

എന്തുമാത്രം രേഖകളാണു് ഇവ൯റ്റെയൊക്കെ അണു്ഡ൪വെയറി൯റ്റെ പോക്കറ്റുകളിലു്ക്കിടക്കുന്നതു്- അതും മുഖ്യമന്ത്രിയെപ്പോലും കാണിക്കാത്ത രേഖകളു്! ദോ ഒരെണ്ണം കയറിവരുന്നു!!

‘2020 ആഗസ്സു്റ്റു് 10നു് ഞങ്ങളു് പുറത്തുവിട്ട റെഡു് ക്രെസ൯റ്റുമായുള്ള എം. ഓ. യൂ. നിങ്ങളൊന്നു് കാണേണു്ടതാണു്. ഞങ്ങളു്ക്കിതു് എവിടെനിന്നാണു് കിട്ടിയതെന്നു് പറയുന്നില്ല, കേന്ദ്ര ഏജ൯സ്സികളിലു്നിന്നുവേണമെങ്കിലും ആവാം.’

അതുതന്നെ പലപ്രാവശ്യം ആവ൪ത്തിച്ചാവ൪ത്തിച്ചുപറയുന്നു. എന്നൈയ്യേയെന്നും ഈഡീയെന്നുമൊക്കെ ആവ൪ത്തിച്ചാവ൪ത്തിച്ചുപറഞ്ഞു് പ്രേക്ഷകമനസ്സുകളിലു് പതിപ്പിച്ചുകൊണു്ടിരിക്കുന്നു. എന്തോ രേഖ സു്ക്രീനിലു് കാണിച്ചുകൊണു്ടിരിക്കുന്നു:

Article (6):

Independence of both parties

Except in the context of executing the joint projects, each party of this memorandum of understanding shall keep its independency and freedom to contract with a third party.

Besides, each party shall not be responsible for the other party’s actions and behaviours.


കേരളാ ഗവണു്മെ൯റ്റു് (പിണറായി വിജയ൯ പ്രൈവറ്റു് ലിമിറ്റഡു് (കളിപ്പിതം) എന്നസംഘടനയാണു് കേരളംഭരിച്ചിരുന്നതെങ്കിലു് ഇതൊക്കെവെറും സാധാരണമായി ജനങ്ങളു് കണു്ടിരുന്നേനേ, വിജയ൯റ്റെ കുതന്ത്രത്തി൯റ്റെ സഹായത്തോടെ അദാനി ലിമിറ്റഡു് കേരളം ഭരിക്കാനൊരുങ്ങുന്നപോലെ. പക്ഷേ കേരളാ ഗവണു്മെ൯റ്റു് (പിണറായി വിജയ൯ പ്രൈവറ്റു് ലിമിറ്റഡു് കളിപ്പിത)ത്തിനെയല്ല കേരളംഭരിക്കുന്നതിനായി കേരളാജനങ്ങളു് തെരഞ്ഞെടുത്തതു്, നിയമസഭയിലു് റെപ്രസെ൯റ്റേഷനുള്ള കുറേ ജനപ്പ്രതിനിധികളെയാണു്. അതുകൊണു്ടിതുപറ്റില്ല, എന്നുമാത്രമല്ല പരമാധികാരമുള്ള ഒരു വിദേശഗവണു്മെ൯റ്റും പരമാധികാരമുള്ള മറ്റൊരു ഗവണു്മെ൯റ്റിനകത്തെ ഒരു ലോക്കലു് സംസ്ഥാനഗവണു്മെ൯റ്റുംതമ്മിലു് ഇതു് ഒട്ടുംപറ്റില്ല. ഇത്തരം ബോഗസ്സു് ക്ലാ൯ഡസ്സു്റ്റൈ൯ രേഖകളുടെ അടിസ്ഥാനത്തിലു് എന്തെങ്കിലും നി൪മ്മാണംനടത്തിയിട്ടുണു്ടെങ്കിലു് ആ നി൪മ്മിതി അവിടെക്കിടക്കും, രണു്ടുഗവണു്മെ൯റ്റുകളു്ക്കും പണംചെലവായിട്ടുണു്ടെങ്കിലു് അതുരണു്ടും ഈ കരാറുകളൊപ്പിട്ട ക്രിമിനലുകളു്മുതലു്, ഫയലെഴുതിയിട്ട ഉദ്യോഗസ്ഥ൪മാ൪വഴി, ഉളു്പ്പെട്ട മന്ത്രിമാരടക്കം, നി൪മ്മാണംനടത്തിയ ബിലു്ഡ൪മാ൪വരെയുള്ളവരിലു്നിന്നും ഈടാക്കി, ആ രണു്ടുഗവണു്മെ൯റ്റുകളുടെയും അല്ലെങ്കിലു് സംഘടനകളുടെയും ട്രഷറികളിലു് തിരിച്ചെത്തണം. അല്ലാതെ ഇതിലു് ലഘുവായി കൈകാര്യംചെയ്യേണു്ട കാര്യങ്ങളൊന്നുംതന്നെയില്ല. നിയമം ലഘുവായിരിക്കാം, പക്ഷേ ജനകീയകാഴു്ച്ചപ്പാടു് ലഘുവല്ല. ഫയലെഴുതുന്നതിനുമുമ്പു് കുറേ തുടയും മുലയുമല്ല ഉദ്യോഗസ്ഥ൯മാ൪ കാണേണു്ടതു്, ജനങ്ങളുടെ മുഖമാണു്.

17

ഇതിലു് യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സിനു് പറ്റിയ അബദ്ധം സൗത്തി൯ഡൃ൯കാര്യങ്ങളു്ക്കായുള്ള അവരുടെ കോണു്സ്സുലേറ്റു് തമിഴു്നാട്ടിലോ ക൪ണ്ണാടകയിലോ കൊണു്ടുചെന്നുസ്ഥാപിക്കുന്നതിനുപകരം പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെ വിദേശലെയു്സ്സോണുകളുടെയും ‘പ്രത്യേക’താലു്പ്പര്യപ്പ്രകാരം തിരുവനന്തപുരത്തു് സ്ഥാപിച്ചതും, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റു്-കോണു്സ്സുലേറ്റുസംഘത്തിനു് പൂ൪ണ്ണമായ പ്രവ൪ത്തനസ്സ്വാതന്ത്ര്യം കിട്ടുന്നതിനുവേണു്ടി ന്യൂഡലു്ഹിയിലു് ചാണക്യപുരിയിലെ അവരുടെ എംബസ്സിക്കു് തുടക്കംമുതലേ അതിനുമേലു് യാതൊരു നിയന്ത്രണവുമില്ലാതാക്കിയതുമാണു്. ഇതോടുബന്ധപ്പെട്ട ഒരുനിരസംഭവങ്ങളു് തെളിയിക്കുന്നതു് കേരളത്തിലെ ഈ ഭരണവിഭാഗത്തി൯റ്റെ സകലകൃത്രിമങ്ങളു്ക്കും അവരേക്കാളു് താലു്പ്പര്യത്തോടെ യൂയ്യേയീ വിദേശകാര്യമന്ത്രാലയത്തിലെ പലരും ന്യൂഡലു്ഹി എംബസ്സിയിലെ പലരും തിരുവനന്തപുരത്തെ കോണു്സ്സുലേറ്റിലെ ഏതാണു്ടു് മുഴുവ൯പേരും മുന്നിട്ടുനിന്നുവെന്നാണു്. ലോകത്തു് അപൂ൪വ്വം രാജ്യങ്ങളു്ക്കേ ഇത്തരമൊരു വലിയ ബ്ലണു്ഡ൪ ഒരു വിദേശരാജ്യത്തു് സംഭവിക്കാറുള്ളൂ. അതിനെ അത൪ഹിക്കുന്ന ഗൗരവത്തോടെ യൂയ്യേയീ കൈകാര്യംചെയു്തിട്ടില്ല. ഇപ്പോഴേയവിടെ ഭരണമാറ്റങ്ങളു് ആരംഭിച്ചിട്ടുണു്ടെന്നാണു് അറിയുന്നതു്. ഒരുപക്ഷേ നാളെ കൂടുതലു് ഭരണമാറ്റങ്ങളും സ്ഥാനചലനങ്ങളും വധശിക്ഷ ഇപ്പോഴുമുണു്ടെങ്കിലു് അതും നടന്നേക്കാം. തിരുവനന്തപുരത്തെ ഈ ക്രിമിനലു്സ്സംഘത്തോടു് തുടക്കത്തിലേ വന്നകാലംമുതലേ ഇത്രത്തോളം ഇഴുകിച്ചേരാതെ ഒരു ലക്ഷു്മണരേഖ യൂയ്യേയീ വരച്ചിരുന്നെങ്കിലു് കാര്യങ്ങളു് ഇത്രത്തോളം പോകുമായിരുന്നില്ല. കേരളാഗവണു്മെ൯റ്റിനാകട്ടേ യൂയ്യേയീ എടുക്കുന്നതിനുസമാനമുള്ള കറക്ഷ൯നടപടിയായി സ്വയംപുറത്തുപോവുകയും മുന്നിലു്നിന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും തലകളും കസ്സേരകളും തെറിപ്പിക്കാ൯ സ്വയം ഗവ൪ണ്ണറോടു് ആവശ്യപ്പെടുകയുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലതാനും. ഒരുകാര്യം ഉറപ്പാണു്. കേന്ദ്രത്തിലെ ഹിന്ദുഗവണു്മെ൯റ്റു് ദക്ഷിണേഷ്യയിലെ മതതീവ്രവാദത്തെ സഹായിക്കാനുള്ള സാമഗ്രികളൊഴുക്കുന്ന ഈ വിദേശഗവണു്മെ൯റ്റിനെ സ്വയം മാനക്കേടിലും പ്രതിസന്ധിയിലും കൊണു്ടുചെന്നുവീഴാനായി കണ്ണൊന്നടച്ചുകൊടുത്തു് നോക്കിക്കൊണു്ടിരുന്നു് ആനന്ദിക്കുകയായിരുന്നുവെന്നു് വ്യക്തം. സിറിയയുടെ ഇസ്ലാമികയേകീകരണനീക്കം ഏതറ്റംവരെപ്പോയാലുമില്ലെങ്കിലും ഇനി ഏതെങ്കിലും ലോകസമ്മേളനത്തിലു് ‘ഇ൯ഡൃയു്ക്കനുകൂലമായി ആ വോട്ടങ്ങു് രേഖപ്പെടുത്തിയേരേ’ എന്നു് ഇ൯ഡൃയിലെ ഹിന്ദുഗവണു്മെ൯റ്റു് യൂയ്യേയ്യീയോടു് പറഞ്ഞാലു് ഇനി കേട്ടേപറ്റൂ! അങ്ങനെയൊരു ബാ൪ഗെയിനിംഗു് ചിപ്പു് യൂയ്യേയ്യീയുടെമേലു് ഇ൯ഡൃയിലെ കേന്ദ്രഹിന്ദുഗവണു്മെ൯റ്റു് ഇതിലൂടെ ഉണു്ടാക്കിയെടുക്കുകയായിരുന്നു. ഒര൪ത്ഥത്തിലു് ഹയ൪ ഇ൯റ്റ൪നാഷണലു് നയതന്ത്രത്തി൯റ്റെ ഇരകളാണു് പിണറായി വിജയനും കേരളാ ഗവണു്മെ൯റ്റും കൈരളിയുമെല്ലാം എന്നുപറയാം.

രണു്ടുരാജ്യത്തെ ക്രിമിനലു് എലിമെ൯റ്റുകളു് തയാറാക്കിയ കേരളാ-യൂയ്യേയീയുടമ്പടിയിലെ സ്വാതന്ത്ര്യത്തിലു് ആഹ്ലാദിച്ചുകൂത്താടുന്നവ൪

18

കേരളവും യൂയ്യേയീയുംതമ്മിലു് എഴുതിപ്പിടിപ്പിച്ചൊപ്പിട്ടിരിക്കുന്ന സഹായവാഗു്ദാനയുടമ്പടിയിലെ എം. ഓ. യു. 6 എന്ന ആ പാരഗ്രാഫിനകത്തു് ‘രണു്ടുപാ൪ട്ടികളു്ക്കും ഉടമ്പടിക്കുപുറത്തുള്ള ഒരു മൂന്നാംപാ൪ട്ടിയുമായി ഇടപെടാനുള്ള സ്വാതന്ത്ര്യമുണു്ടെന്നും ഒരുപാ൪ട്ടിക്കു് മറ്റേപ്പാ൪ട്ടിയുടെ പ്രവൃത്തികളിലോ പെരുമാറ്റത്തിലോ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും’ സത്യസന്ധനായ ഒരുത്തനും എഴുതിച്ചേ൪ത്തുവെക്കാത്തരീതിയിലു് രണു്ടുരാജ്യങ്ങളിലെയും ക്രിമിനലു് എലിമെ൯റ്റുകളു് മു൯കൂട്ടിത്തയാറാക്കി എഴുതിച്ചേ൪ത്തുവെച്ചിട്ടുള്ള ആ സ്വാതന്ത്ര്യത്തെപ്പറ്റിപ്പറയുമ്പോളു് ധനമന്ത്രി തോമസ്സു് ഐസ്സക്കി൯റ്റെയും മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവു് ജോണു് ബ്രിട്ടാസ്സി൯റ്റെയും സന്തോഷമൊലിക്കുന്ന മുഖത്തെ ചിരി പ്രത്യേകം ശ്രദ്ധിക്കേണു്ടതാണു്- കേരളത്തിലു് വള൪ന്നുവരുന്ന ഗവണു്മെ൯റ്റുമാഫിയയുടെ മുഖത്തെ സന്തോഷച്ചിരിയാണതു്- എമിറേറ്റു്സ്സു്ഗവണു്മെ൯റ്റിനെയും ഇ൯ഡ്യാഗവണു്മെ൯റ്റിനെയും കേരളാഗവണു്മെ൯റ്റിനെയും ഞങ്ങളു് പറ്റിച്ചേ...! ഇത്രയുമൊപ്പിച്ചേ....!! എന്നുള്ള ആ൪ത്തുവിളിച്ചുള്ള ആനന്ദച്ചിരി. നമ്മളീ ആനന്ദത്തിലു് പങ്കെടുക്കണോ, ആരൊക്കെ പങ്കെടുക്കണം, ആരൊക്കെ പങ്കെടുക്കണു്ട, എന്നൊക്കെ കേരളത്തിലെ ജനങ്ങളു്ക്കു് തീരുമാനിക്കാം. അതിലു്പ്പങ്കെടുക്കാതെ സംയമനത്തോടെ മരംപോലെ ആ കൈരളിട്ടീവീപ്പ്രോഗ്രാമിലു് അവിടെ ആക്കൂട്ടത്തിലിരുന്ന ആ ബീജേപ്പീപ്പ്രതിനിധി നിശ്ചയമായും അഭിനന്ദനമ൪ഹിക്കുന്നു. അയാളു്ക്കാണു് രാഷ്ട്രീയംനോക്കാതെ കേരളം കൈകൊടുക്കേണു്ടതു്. രണു്ടു് രാജ്യങ്ങളു്ക്കും ഒരുസംസ്ഥാനത്തെ വീടില്ലാത്ത പാവങ്ങളു്ക്കുമുണു്ടാകുന്ന നഷ്ടത്തിലും അവ൪ക്കുണു്ടായ ചതിയിലും വേദനയുള്ള ഒരു ജനവിഭാഗത്തി൯റ്റെ പ്രതിനിധിയാണയാളു്. അവരോടൊത്തുചിരിച്ച വളരെയാളുകളു് കേരളത്തിലു് വേറെയുമുണു്ടെന്നു് നമുക്കറിയാം. ആ ജനശത്രുക്കളെ- എനിമീസ്സു് ഓഫു് ദി പീപ്പിളു് ആ൯ഡു് ദി സു്റ്റേറ്റു്- തിരിച്ചറിയാനുള്ള ഒരു അപൂ൪വ്വയവസരമായിരുന്നു 2020 ആഗസ്സു്റ്റു് 20ലെ ആ വാ൪ത്താവീഡിയോയുടെ 45.04 എന്ന ആ പോയി൯റ്റിലു് സ്വയമറിയാതെ കൈരളിയൊരുക്കിയതു്.

19

ഒരു മഹാപ്പ്രളയത്തിലു് നടുവൊടിഞ്ഞു് മറ്റൊരു മഹാമാരിയിലു് കഴുത്തുംകൂടിയൊടിഞ്ഞുകിടന്ന കേരളത്തെ മറ്റേതൊരു കള്ളനും കൊലപാതകിയുമായിരുന്നെങ്കിലു്പ്പോലും അന്നേരത്തെ ആ ദയനീയാവസു്ഥയിലു് വെറുതേവിടുമായിരുന്നു. പക്ഷേ ഇവ൪- കേരളത്തിലെ ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധൃമയുപദേഷ്ടാവും പ്രതിനിധീകരിക്കുന്ന ആ വ൪ഗ്ഗം- അതുചെയു്തില്ല. ആ ദയനീയതയുടെ മറവിലു്, പ്രതികരിക്കാ൯ ആവതില്ലാതെകിടക്കുന്ന ഒരുജനതയു്ക്കുള്ള പണം, നാനാവഴികളൂടേയും അടിച്ചുമാറ്റിക്കൊണു്ടുപോയ ഒരു രാഷ്ട്രീയ-ഉദ്യോഗസ്ഥസംഘത്തി൯റ്റെ നയതന്ത്രസാമ൪ത്ഥൃത്തിലും നിയമസാമ൪ത്ഥൃത്തിലും സാമ്പത്തികസാമ൪ത്ഥൃത്തിലും ക്രിമിനലു്സ്സാമ൪ത്ഥൃത്തിലും ഹരംകയറി അവ൪ ചിരിക്കുന്നു, ആനന്ദിക്കുന്നു, പൊതുവേദിയിലു്, ജനങ്ങളു്ക്കുമുമ്പിലു്, മാധ്യമങ്ങളിലു്! അവരുടെ കൂലിബ്രിഗേഡുകളു് മറ്റുമാധ്യമങ്ങളിലു് മറ്റുമാധ്യമങ്ങളുടെയും ജനപ്പ്രതിനിധികളുടെയും രാഷ്ട്രീയനിരീക്ഷകരുടെയും സാങ്കേതികവിദഗു്ദ്ധ൯മാരുടെയും അഗ്നിയമ്പുകളു്ക്കുമുമ്പിലു് ഒന്നിനുപുറകേയൊന്നായി പുറത്തുവരുന്ന ഈ മോഷണപരമ്പരകളെ ന്യായീകരിച്ചും ന്യായീകരിക്കുന്നതിലു്പ്പരാജയപ്പെട്ടും അപഹാസ്യമായ മറുപടികളു് നലു്കാ൯ശ്രമിച്ചു് അവരും അവിടെയും ചിരിച്ചുകൊണു്ടിരിക്കുന്നു- പഴയകാല കമ്മ്യൂണിസ്സു്റ്റുവിമ൪ശ്ശകനായ കവി ചങ്ങമ്പുഴ കൃഷു്ണപിള്ള പാടുന്ന പിശാചിലു് വിവരിച്ചയാരൂപം വരച്ചിട്ടുകൊണു്ടു്. ചിരിച്ചുകൊണു്ടു് കഴുത്തറുക്കുന്നവ൯മാരെക്കുറിച്ചു് വളരെക്കേട്ടിട്ടുള്ള കേരളം ഇവ൯മാരാണവ൯മാരെന്നു് മുഖംനോക്കി തിരിച്ചറിഞ്ഞു് വീട്ടിനകത്തെണീറ്റുനിന്നു് മുട്ട൯മറുപടിപറയുന്നു, അകലെയെങ്ങോ ഇരിക്കുന്ന അവരുടെ മുഖംനോക്കി, ആ പ്രോഗ്രാമി൯റ്റെയിടയിലു്. എങ്കിലും ആ അഗ്നിയമ്പുകളു് ജനമനസ്സുകളിലു് ചെന്നുതറച്ചു് നടന്നതെന്തെന്നതി൯റ്റെ മിഴിവുറ്റ ഒരു യാഥാ൪ത്ഥചിത്രം അവരുടെ മനസ്സുകളിലു് കനലക്ഷരങ്ങളിലു് എഴുതിയിടുന്നു.

20

ഇതിലുളു്പ്പെട്ട പണം യൂയേയീ ഗവണു്മെ൯റ്റി൯റ്റെയോ ക്രിസ്സു്ത്യ൯ റെഡു്ക്രോസ്സി൯റ്റയോ മുസ്ലിം റെഡു്ക്രോസ്സി൯റ്റയോ ഒന്നുംപണമല്ല. അതു് കേരളത്തിലു് കുതിച്ചുപാഞ്ഞുവരുന്ന പ്രളയജലത്തിലു് വീടും കൂടും സാമഗ്രികളുമെല്ലാം ഒഴുകിപ്പോയി സകലതുംനഷ്ടപ്പെട്ടു് കഴുത്തൊപ്പംവെള്ളത്തിലു് തീരെദരിദ്രരായ ഒരുജനത നിലു്ക്കുന്നതുകണു്ട ഒരു വിദേശരാജ്യത്തെജനത പിരിവെടുത്തു് കേരളത്തിനുനലു്കാനായി ആ പിരിവുനടത്തിയ മുസ്ലിംറെഡു്ക്രോസ്സിനെ ഏലു്പ്പിച്ചതാണു്. യൂയേയീ ഗവണു്മെ൯റ്റി൯റ്റെ ഒറ്റരൂപപോലും അതിലില്ല, അതിവിടെവന്നിട്ടില്ല, അതു് കേന്ദ്രഗവണു്മെ൯റ്റു് തടഞ്ഞിട്ടുള്ളതുമാണു്. ആരുവഴിവന്നാലും, ആരെയേലു്പ്പിക്കപ്പെട്ടാലും, വന്നതുമുഴുവ൯ ശുദ്ധമായ ജനകീയസഹായമാണു്. ഒറ്റയൊരുപ്രോജക്ടും സു്പെസിഫിക്കായി കണു്ടുകൊണു്ടല്ല അവരിലൊരാളുപോലും ഈ പണംനലു്കിയതും. ആപ്പണം കേരളത്തിലെ ജനങ്ങളുടെകൈയ്യിലു് വഴിയിലെങ്ങുംചോരാതെ പൂ൪ണ്ണമായും എത്തുന്നുണു്ടെന്നുറപ്പാക്കേണു്ടതു് യൂയേയീ ഭരണാധികാരിയുടെയും കേരള ഭരണാധികാരിയുടെയും ചുമതലയായിരുന്നു, കാരണം അവ൪ രണു്ടുപേരെയും, അതോടൊപ്പം ആ പിരിവുനടത്തിയ എമിറേറ്റു്സ്സു് റെഡു്ക്രോസ്സിനെയും വിശ്വസിച്ചാണു് ജനങ്ങളാപ്പണം ഏലു്പ്പിച്ചതു്. രണു്ടുപേരുടെയും രാഷ്ട്രീയസംവിധാനവും ഉദ്യോഗസ്ഥസംവിധാനവും അതിലു് വഴിനീളേ കൊള്ളനടത്താനായുള്ള വകുപ്പുകളു് എഴുതിച്ചേ൪ത്തു. കൊള്ള നടക്കുകയുംചെയു്തു. അതിലാനന്ദിക്കുന്ന ഒരു മാധ്യമപ്പ്രവ൪ത്തകനെയും ഒരു മാ൪കു്സ്സിസ്സു്റ്റുധനമന്ത്രിയെയും കേരളം ആദ്യമായാണു് കാണുന്നതു്. അതുകൊണു്ടാണു് ഇത്തരക്കാരെ എന്തുചെയ്യണം, എങ്ങനെ കൈകാര്യംചെയ്യണമെന്നു് തീരുമാനിക്കുന്നതിലൊരു അമാന്തം. പക്ഷേ ആ അമാന്തംമാറും.

ഇത്തരമൊരു വിദേശസഹായം അത്തരമൊരു വിഷമഘട്ടത്തിലു് എത്രമാത്രം നല്ലൊരുകാര്യമാണു്, എത്രമാത്രം മനുഷ്യസു്നേഹപരമാണു്! അതുമാത്രമല്ല, തനിയു്ക്കാരുമില്ലെന്നുദു:ഖിച്ചു്, കിടപ്പാടം കടലും പുഴയുമെടുത്തുകൊണു്ടുപോകുന്നതുനോക്കി, കഴുത്തൊപ്പം വെള്ളത്തിലു്നിന്ന ആ ജനതയു്ക്കു് നമ്മളെയവ൪ കണു്ടു, നമ്മുടെ കണ്ണീരുമവ൪ കണു്ടു, നമ്മളെക്കുറിച്ചോ൪ത്തു് വിഷമിക്കാ൯ ലോകംമുഴുവ൯ ആളുകളുണു്ടു്, എന്നറിയുന്നതുതന്നെ എന്തുമാത്രം ആശ്വാസമാണു്, എന്തുമാത്രം ആവേശമാണു്! രണു്ടുരാജ്യങ്ങളുടെ ഇടയിലുള്ള അത്തരം സഹായയിടപാടുകളിലു് ഇത്തരം വകുപ്പുകളും ഉപവകുപ്പുകളും എഴുതിച്ചേ൪ത്തു് ആ ജനകീയസഹായത്തി൯റ്റെ വലിപ്പവും മഹത്വവും കുറയു്ക്കാനും അതി൯റ്റെ ഉദ്ദേശശുദ്ധിയെത്തന്നെ പരാജയപ്പെടുത്താനും ഇങ്ങനെകുറേ ഇരുട്ടി൯റ്റെ ആത്മാവുകളു്ക്കു് കഴിഞ്ഞതിലു് വേദനയും ഉലു്ക്കണു്ഠയുമുള്ളവരുടെ എണ്ണം കൂടുതലാണെങ്കിലു് ഏതു് കെടുതിയും നമ്മളു് ഇനിയും അതിജീവിക്കും. അതിലു് സന്തോഷിക്കുന്നവരുടെ എണ്ണമാണു് ഇനിയുമിതുപോലെ കൂടുന്നതെങ്കിലു് ഒരു പ്രതിസന്ധിയും നമ്മളു് ഇനിയങ്ങോട്ടു് അതിജീവിക്കില്ലെന്നുമാത്രമല്ല, ജനജീവിതവ്യവസ്ഥയും ഭരണവ്യവസ്ഥയും തകരുകയുംചെയ്യും.

21

ടെലിവിഷ൯ സു്ക്രീനിലു്നിന്നു് ധാരണാപത്രത്തിലെ വകുപ്പുകളുടെ ദൃശ്യം മാഞ്ഞു. പ്രേക്ഷക൪ കാലത്തിലൂടെ അലു്പ്പമൊന്നു് മുന്നോട്ടു് സഞു്ചരിക്കുന്നു. സ്ഥലം അതുതന്നെ, പക്ഷേ കാലം ഒരാഴു്ച മാറിയിട്ടുണു്ടു്. സമയം അതുതന്നെ, എല്ലാ വീട്ടിലെയും പതിവു് റ്റീവീറ്റൈം. എപ്പോഴുംകൂടുന്ന എല്ലാവരും ഇപ്പോഴുമുണു്ടു്, ഒന്നുരണു്ടുപേ൪ കൂടുതലുമുണു്ടു്.

ദോ മാമ൯ അവിടിരുന്നു് എന്തോ പറയുന്നു. കേളു്ക്കു്. “എടാ, ഇതിനു് കോടതിവഴി പുറത്തുവന്ന എം. ഓ. യൂവുമായി എന്തരോ വ്യത്യാസമുണു്ടെഡേ. ഒരു വകുപ്പു് രണു്ടിലും രണു്ടുരീതിയിലാണു്. ഏതോ ഒന്നു് കൃത്രിമമാണു്. കോടതീലതു് വെളീലുവരണേനുമുമ്പാണു് എവമ്മാരിതു് അന്നു് കാണിച്ചതു്. ഏതോ ഒന്നു് കൃത്രിമംതന്നെയാണു്. വകുപ്പുകളു് മാറ്റം. ഒന്നിലു് ഒരാളറിയാതെ മറ്റെയാളിനു് ഒന്നുംചെയ്യാ൯ പറ്റൂല്ലന്നാണു്. മറ്റതിലു് ഒരാളറിയാതെ മറ്റെയാളിനു് മറ്റൊരാളുമായിച്ചേ൪ന്നു് എന്തോന്നുവേണമെങ്കിലും ചെയ്യാമെന്നാണു്. എവമ്മാരുടെതാണു് ശരിയെങ്കിലു് കോടതീലേതു് കൃത്രിമമല്ലേ? അതോ തിരിച്ചോ? എ൯റ്റെയൊരു സംശയമാണു്. പഴയ കണ്ണാണു്, അവമ്മാരു് കൊച്ചായിട്ടല്ലേ കാണിക്കണതും?” “ശ്ശേ മാമാ, അങ്ങനെവരുമോ?” “എങ്ങനെവേണമെങ്കിലും വരുമെടാ, എവമ്മാരല്ലേ? അന്നു് ആ ബ്രിട്ടാസ്സി൯റ്റടുത്തിരുന്നു് ആ അച്ചായ൯ പറഞ്ഞതുതന്നെ കേട്ടില്ലേ, ഒരു എക്ലൂസ്സീവിനുവേണു്ടി നമ്മളു് എന്തുംചെയ്യുമെന്നു്? എന്നിട്ടു് എല്ലാംകൂടിയിരുന്നു് ചിരിച്ചതുകണു്ടില്ലേ? എനിക്കു് ബലമായ സംശയമുണു്ടു്.”

ലൈഫു്മിഷനിലു് ഓരോദിവസവും പുതിയപുതിയ വ്യാഖ്യാനങ്ങളും കഥകളും നി൪മ്മിച്ചു, കാരണം മാസ്സു്റ്റ൪ക്കണു്ട്രോളു്സ്സെ൯റ്റ൪ മുങ്ങി

22

യൂയ്യേയീയിലെ റെഡു് ക്രെസ൯റ്റും കേരളാ ഗവണു്മെ൯റ്റിലെ ലൈഫു്മിഷനും തമ്മിലുള്ള ഒരു ജോയി൯റ്റു് ഭവനനി൪മ്മാണമാണു് വടക്കാഞു്ചേരിയിലേതെന്നാരംഭിച്ചു്, ലൈഫു്മിഷനും റെഡു് ക്രെസ൯റ്റും യൂണിറ്റാക്കെന്ന ബിലു്ഡറും തമ്മിലുള്ള ഒരു ലൂസ്സു്-ജോയി൯റ്റഡു് ധാരണയാണെന്നതിലൂടെകടന്നു്, ബന്ധങ്ങളും ചിത്രങ്ങളും നടീനട൯മാരും പാടേമാറിമറിഞ്ഞു്, യൂയ്യേയീ കോണു്സ്സുലേറ്റും യൂണിറ്റാക്കും തമ്മിലുള്ള ഡോളറിനാലു്മാത്രം ജോയി൯റ്റുചെയു്തിട്ടുള്ള ഒരു അമോ൪ഫസ്സു് എഗ്രിമെ൯റ്റാണു് ഈ ഇരുപതുകോടിയുടെ വിനിയോഗത്തെയും നൂറ്റിനാലു്പ്പതു് വീടുകളടങ്ങുന്ന ഭവനസമുച്ചയത്തി൯റ്റെ നി൪മ്മാണത്തെയും നിയന്ത്രിക്കുന്നതായി ഗവണു്മെ൯റ്റി൯റ്റെ കൈയ്യിലുള്ളതായി ഗവണു്മെ൯റ്റു് പറയുന്നതെന്നാണു്, ഗവണു്മെ൯റ്റി൯റ്റെ ധനമന്ത്രിയും ഗവണു്മെ൯റ്റിലെ മാധൃയുപദേഷ്ടാവുംകൂടി അകത്തിരുന്നു് ഇതെല്ലാംചെയു്തിട്ടു് ഇപ്പോളു് വഴിയിലു്നിന്നു് വിളിച്ചുപറയുന്നതു്. ഈ ഇ൯റ്റ൪നാഷണലു് ഫണു്ടി൯റ്റെ വിനിയോഗത്തെയും അതുപയോഗിച്ചുള്ള നി൪മ്മാണത്തെയും സംബന്ധിച്ചുള്ള സ൪ക്കാ൪ വിശദീകരണങ്ങളു് ഒടുവിലു് ഇവരിലൂടെ അവിടെയാണെത്തിനിലു്ക്കുന്നതു്. കേന്ദ്ര അന്വേഷണയേജ൯സ്സികളും മാധ്യമയന്വേഷണങ്ങളും ജനകീയാന്വേഷണങ്ങളും സ൪ക്കാ൪സ്സംഘം മറച്ചുവെച്ചിരുന്ന ഓരോരേഖയും പുറത്തുകൊണു്ടുവരുന്നതിനനുസരിച്ചു് അവയെയെല്ലാം കണകു്റ്റുചെയ്യുന്നതിനും പഴയവയുമായി എന്തെങ്കിലുമൊരു കണക്ഷ൯ നിലനി൪ത്തുന്നതിനുമായി പുതിയപുതിയ കഥകളു് സ൪ക്കാ൪സ്സംഘം നി൪മ്മിക്കുന്നു. ആളിനനുസരിച്ചു് ഉടുപ്പു് തയു്ക്കുന്നതുപോലെയല്ല, ഉടുപ്പിനനുസരിച്ചു് ആളെ വെട്ടിയൊരുക്കുന്നതുപോലെ! ഓരോദിവസവും പുതിയപുതിയ വ്യാഖ്യാനങ്ങളും കഥകളും നി൪മ്മിക്കേണു്ടിവരുന്നതിന൪ത്ഥം കോഴയുടെയും കൈക്കൂലിയുടെയും അഴിമതിയുടെയും മാസ്സു്റ്റ൪ക്കണു്ട്രോളു്സ്സെ൯റ്റ൪ മുങ്ങിയെന്നാണു്, അതുമായുള്ള ബന്ധം പെട്ടെന്നു് മുറിഞ്ഞുവെന്നാണു്. എല്ലാവരെയും സമ്പന്നരാക്കി, സമ൪ത്ഥരല്ലാത്തവരെ തടവിലാക്കി, ഇനി ഈ ഗവണു്മെ൯റ്റിനെക്കൊണു്ടു് പ്രയോജനമൊന്നുമില്ലെന്നു് മനസ്സിലാക്കി, ഇനി നിലു്ക്കുന്നതു് ഒരു ബാധ്യതകൂടിയാകുമെന്നുകണു്ടു്, കൃത്യസമയത്തു് അതു് അപ്രത്യക്ഷമായി. അടുത്തിനിയുമൊരു ഗവണു്മെ൯റ്റുവരുമ്പോഴേ അതു് വീണു്ടുംവരൂ.

23

ഗവണു്മെ൯റ്റും ഗവണു്മെ൯റ്റി൯റ്റെ പ്രതിനിധികളും എപ്പോഴും ഗവണു്മെ൯റ്റലായി ചിന്തിക്കുകയും ഗവണു്മെ൯റ്റി൯റ്റെ താതു്പര്യങ്ങളു് സംരക്ഷിക്കുകയുമല്ലേ ചെയ്യുന്നതു്, ചെയ്യേണു്ടതു്? ഒരു പ്രോജക്ടിനുമേലുള്ള നിയന്ത്രണമെന്നുപറയുന്നതു് ആ പ്രോജക്ടിനുമേലുള്ള ഗവണു്മെ൯റ്റി൯റ്റെ അധികാരമല്ലേ? അതുകൈവിടാ൯മാത്രംമതിയായത്ര പണംകിട്ടുമ്പോളു് ഗവണു്മെ൯റ്റും ഗവണു്മെ൯റ്റി൯റ്റെ പ്രതിനിധികളും ആ നിയന്ത്രണവും അധികാരവും കൈവിടും, ചില൪ ഒരിക്കലും കൈവിടാതെയുമിരുന്നേക്കും- അവരുടെ ജ൯മങ്ങളു് ഏതു് ശിലു്പ്പിയാണു് ഏതു് ശിലയിലാണു് ഏതു് നേരത്താണു് കൊത്തിയു്ണു്ടാക്കിയതെന്നതിനനുസരിച്ചു്. മതിയായ കോഴപ്പണം കിട്ടിയതുകൊണു്ടു് ഇവിടെ രണു്ടുഗവണു്മെ൯റ്റുകളുടെയും പ്രതിനിധികളു് ദുബായിമുതലു് തിരുവനന്തപുരംവരെയുള്ള ആ നിയന്ത്രണവും അധികാരവും കൈവിട്ടു്, ബിലു്ഡ൪ക്കു് നി൪മ്മാണപ്പ്രവൃത്തിയിലു് പൂ൪ണ്ണസ്സ്വാതന്ത്ര്യവും അധികാരവും ഉറപ്പുവരുത്തി. ധാരണാപത്രങ്ങളുടെയും കരാറുകളുടെയും ഘട്ടത്തിലേതന്നെ സ്വാതന്ത്ര്യവും അധികാരവും പണംകൊടുത്തുവാങ്ങിച്ച ബിലു്ഡ൪ക്കുള്ള ആ സ്വാതന്ത്ര്യം അവരുടെ ഗവണു്മെ൯റ്റു് ഉറപ്പുവരുത്തിയിട്ടു് ഇപ്പോളു് അതേ ഗവണു്മെ൯റ്റി൯റ്റെ ധനമന്ത്രിയും ന്യൂസ്സു് ആ൯ഡു് വ്യൂസ്സു് സു്പെഷ്യലു്പ്പ്രോഗ്രാമിലിരുന്നുപറയുന്നു, മാധൃമയുപദേഷ്ടാവും പാ൪ട്ടിക്കൈരളിച്ചാനലി൯റ്റെ ആപ്പ്രോജക്ടിലു് നിയന്ത്രണവും അധികാരവും ഗവണു്മെ൯റ്റിനു് നഷ്ടപ്പെട്ടെന്നാണു് രേഖകളു് വൃക്തമാക്കുന്നതെന്നു്, ആ പതനം ആനന്ദകരവും ചിരിക്കാ൯ വകനലു്കുന്നതുമാണെന്നു്! അപ്പോളു് ആരാണു് ഗവണു്മെ൯റ്റലായ ഇത്തരംകാര്യങ്ങളിലു് ദു:ഖിക്കേണു്ടതും മുഖംകറുക്കേണു്ടതും? ജനങ്ങളു്മാത്രമോ?

അതുകൊണു്ടാണു് ജനങ്ങളു് വിശ്വസിക്കുന്നതു് ഇതു് വെറുമൊരു വാ൪ത്താപ്പ്രോഗ്രാമല്ല, അന്വേഷണയേജ൯സ്സികളെക്കണു്ടുള്ള ധനമന്ത്രിയുടെയും മാധ്യമയുപദേഷ്ടാവി൯റ്റെയും പരസ്യമായ കുറ്റസമ്മതമൊഴിയാണെന്നു്, ഒരുപക്ഷേ മാപ്പുസാക്ഷികളാവാനുള്ള ശ്രമമാണെന്നു്, ജാഗരൂകമായൊരു വിജില൯സ്സു്സ്സമൂഹത്തിനു് ഈ കുറ്റസമ്മതമൊഴിവെച്ചുതന്നെ നടപടികളാരംഭിക്കാമെന്നു്! പണവും രേഖകളുംകൊണു്ടു് കടന്നുകളഞ്ഞ എമിറേറ്റു്സ്സു് അറ്റാഷേക്കുള്ള പ്രോസിക്ക്യൂഷനിലു്നിന്നുള്ള നയതന്ത്രസംരക്ഷണംപോലെയൊരു മാധ്യമസംരക്ഷണമോ ഗവണു്മെ൯റ്റലായ മറ്റെന്തെങ്കിലും സംരക്ഷണമോ ജോണു് ബ്രിട്ടാസ്സെന്ന ഗവണു്മെ൯റ്റി൯റ്റെ മാധ്യമയുപദേഷ്ടാവിനും തോമസ്സു് ഐസ്സക്കെന്ന ഗവണു്മെ൯റ്റി൯റ്റെ ധനമന്ത്രിക്കും ഉണു്ടോ? മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റല്ല മറ്റൊരു ഗവണു്മെ൯റ്റാണു് ആ ദിവസം കേരളം ഭരിച്ചിരുന്നതെങ്കിലു് ഇവ൪ക്കു് ആ വാ൪ത്താപ്പ്രോഗ്രാം മുഴുമിപ്പിക്കാ൯ കഴിയുമായിരുന്നില്ലെന്നുമാത്രമല്ല രണു്ടുപേരെയും അന്വേഷണയുദ്യോഗസ്ഥ൯മാ൪ ടീവീസ്സു്റ്റുഡിയോയു്ക്കകത്തുകയറി അവിടെനിന്നുംതന്നെ അപ്പോളു്ത്തന്നെ തൂക്കിയെടുത്തുകൊണു്ടുപോകുന്നതു് ലൈവായിത്തന്നെ ജനങ്ങളു് കാണാനും ഇടവന്നേനേ- അതിനേക്കാളുമൊക്കെ ക്രിമിനലായ മറ്റുചിലപ്രവൃത്തികളുടെ കുറ്റസമ്മതങ്ങളു് അവരവിടെയിരുന്നു് പിന്നാലെ വിളിച്ചുപറയുന്നതു് ജനങ്ങളു്ക്കു് കാണാനുള്ള അവസരംകിട്ടാതെ. ഭാഗ്യത്തിനേതായാലും അങ്ങനെയുണു്ടായില്ല; വാ൪ത്താപ്പ്രോഗ്രാം തുട൪ന്നു.

24

ഇന്ത്യയുമായി ദീ൪ഘകാലത്തെ സൗഹൃദവും അടുത്തബന്ധവുമുള്ള എമിറേറ്റു്സ്സുപോലുള്ള ഒരുരാജ്യത്തി൯റ്റെ കോണു്സ്സുലേറ്റി൯റ്റെപേരു് സ്വ൪ണ്ണക്കടത്തി൯റ്റെയും മതഗ്രന്ഥക്കടത്തി൯റ്റെയും കള്ളക്കെട്ടിടനി൪മ്മാണത്തി൯റ്റെയും ച൪ച്ചകളുമായിബന്ധപ്പെട്ടു് കൈരളിപോലുള്ളൊരുചാനലിലു് വലിച്ചുകൊണു്ടുവരുകയും ഇഴച്ചുകൊണു്ടുനടക്കുകയുംചെയ്യുന്നതിലു് അതി൯റ്റെ എഡിറ്റ൪ക്കു് ഉതു്ക്കണു്ഠയുണു്ടു്, കാരണം ഈ സുഹൃദു്രാജ്യവുമായുള്ള ബന്ധംതകരും. ചാനലുടമകളും എഡിറ്ററുടെ ഉപദേശമനുസരിച്ചു് പ്രവ൪ത്തിച്ചവരുമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണത്തിലു് ഉന്നതയുദ്യോഗസ്ഥ൯മാരും ഇവരുമായും മന്ത്രിമാരുമായും ദീ൪ഘകാലബന്ധമുള്ളവരും ഈ കോണു്സ്സുലേറ്റിനെ സകലകള്ളക്കടത്തിനും സകലവിദേശസഹായത്തിനും സകല നി൪മ്മാണയഴിമതികളു്ക്കും നി൪ത്താതെ ഉപയോഗിച്ചുകൊണു്ടിരുന്നപ്പോളു് ഈ ബന്ധംതക൪ന്നില്ല. അതുചെയു്തുകൊണു്ടിരുന്നകാലത്തു് ഒരു അന്യരാജ്യവുമായുള്ള ഈ സൗഹൃദബന്ധം തകരുകയല്ലേ എന്നു് ഇയാളു് ചോദിച്ചില്ല, ഉതു്ക്കണു്ഠപ്പെട്ടില്ല. ആ കോണു്സ്സുലേറ്റിനെയുപയോഗിച്ചു് പണമുണു്ടാക്കിക്കൊണു്ടിരുന്ന എല്ലാവരും സന്തുഷ്ടരായിരുന്നപ്പോളു് നീതിബോധവും നയതന്ത്രബോധവും വന്നില്ല, എല്ലാംകഴിഞ്ഞു് കേന്ദ്രസ൪ക്കാരി൯റ്റെ അന്വേഷണങ്ങളാരംഭിച്ചു് പലരും അകത്തായി സകലപണക്കേസ്സുകളും സകലപെണ്ണുകേസ്സുകളും പുറത്തുവന്നു് അറസ്സു്റ്റുകളാരംഭിച്ചയുട൯ കോണു്സ്സുലേറ്റിലെ തോഴ൯മാ൪ ഇന്ത്യവിട്ടു് പലായനംചെയ്യുകയും കോണു്സ്സുലേറ്റിലെ തോഴിമാ൪ അന്വേഷണയേജ൯സ്സികളുടെ പിടിയിലാവുകയും സകലയിടപാടുകളൂം ജനങ്ങളുടെയിടയിലും മറ്റുമാധ്യമങ്ങളിലും ച൪ച്ചയാവുകയുംചെയു്തപ്പോളു് നീതിബോധവും നയതന്ത്രബോധവും വന്നു, കാരണം അപകടകരമായ അത്തരം ച൪ച്ചകളു് നിലയു്ക്കണമല്ലോ! കേന്ദ്രകഥാപാത്രമായ മുഖ്യമന്ത്രി പിണറായി വിജയ൯ ഭംഗ്യന്തരേണ ചോദിച്ചപോലെ, പെണ്ണുങ്ങളെയുംകൊണു്ടു് ദുബായിയിലു് കറങ്ങിയിട്ടില്ലെങ്കിലു് പേടിക്കുന്നതെന്തിനു്?

25

ബിശ്വാസ്സു് മേത്തയെന്നൊരു ചീഫു്സ്സെക്രട്ടറിക്കു് മുഖ്യമന്ത്രിയുടെകൂടെ ടൂറുചെന്നപ്പോളു് പരിലാളിച്ചുസുഖിപ്പിച്ചുവിട്ട വിദേശതോഴ൯മാ൪ക്കു് കോണു്ട്രാക്ടുകൊടുക്കണം, കാരണം, ഇല്ലെങ്കിലു് നെത൪ലാ൯ഡു്സ്സുമായുള്ള ലോലബന്ധം തക൪ന്നടിഞ്ഞു് ചമ്മന്തിയാവും! ഇതൊക്കെയാണു് ഒരുത്ത൯ ഫയലിലെഴുതിവെക്കുന്നതു്!! സ൪ക്കാ൪ലോറിയിലു് സ്വ൪ണ്ണംകടത്തിയെന്നു് ആരോപണംനേരിട്ടപ്പോളു് മതഗ്രന്ഥമാണുകടത്തിയതെന്നു് സമ്മതിച്ച കെ. ടി. ജലീലെന്നൊരു മന്ത്രിക്കു് ഭയം ഇത്തരംകാര്യങ്ങളു് പരസ്യമായി ച൪ച്ചചെയു്താലു് യൂയ്യേയീയുമായുള്ള ബന്ധം എട്ടുനിലയിലു് പൊട്ടുമെന്നാണു്. യൂയ്യേയീയുടെയൊരു കോണു്സ്സുലേറ്റി൯റ്റെമറവിലു് തടസ്സമില്ലാതെ കാലങ്ങളോളം കള്ളക്കടത്തുകളു് നടത്തിക്കൊണു്ടിരുന്നപ്പോഴൊന്നും പൊട്ടാത്തബന്ധമാണു് ജനമദ്ധ്യത്തിലു് മാധ്യമങ്ങളിലു് ച൪ച്ചനടക്കുമ്പോളു് പൊട്ടുന്നതു്! പ്രശു്നമെന്തെന്നാലു് ബിശ്വാസ്സു് മെത്തയാണെങ്കിലും ജലീലാണെങ്കിലും കൈരളിച്ചാനലാണെങ്കിലും കേരളത്തി൯റ്റെയീ ഇട്ടാവട്ടസ്ഥലത്തിനകത്തുകിടന്നുകൊണു്ടു് സ൪ക്കാരി൯റ്റെ കേന്ദ്രഭാഗത്തുതന്നെനിലു്ക്കുന്ന ഇവ൪ സദാചിന്തിക്കുന്നതും ഭയപ്പെടുന്നതും വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളു് ഉട൯ പൊട്ടാ൯പോവുകയാണെന്നാണു്!! അതൊക്കെനോക്കാ൯ അവിടെ ഒരു കേന്ദ്രഗവണു്മെ൯റ്റിരിക്കുകയല്ലേ? ഇവരെന്തിനാണു് കേരളത്തെക്കുറിച്ചുചിന്തിക്കാതെ ഊണിലും ഉറക്കത്തിലും ഉടുപ്പിലും സ്വപു്നത്തിലുമെല്ലാം വിദേശസ്വ൪ഗ്ഗങ്ങളെക്കുറിച്ചു് ചിന്തിച്ചുകൊണു്ടുനടക്കുന്നതു്? കേരളത്തി൯റ്റെ കലയിലോ സാഹിത്യത്തിലോ പൊതുജീവിതത്തിലോ രാഷ്ട്രീയത്തിലോ ഭരണത്തിലോ ഒന്നുംതന്നെ ഇങ്ങനെ വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ആശങ്കകളില്ലല്ലോ. അവയൊക്കെ സാധാരണനിലയിലു്ത്തന്നെ നടന്നുപോവുകയാണല്ലോ. ബിശ്വാസ്സു് മേത്തക്കും ജലീലിനും ജോണു് ബ്രിട്ടാസ്സിനുമൊക്കെമാത്രം എന്തുകൊണിങ്ങനെ പെട്ടെന്നൊരു ആശങ്ക? കൈരളിച്ചാനലി൯റ്റെ ഭയവും അതുതന്നെയാണു്- പ്രളയദുരിതാശ്വാസത്തിനുവന്ന പിരിവുപണം മോഷ്ടിച്ചുകൊണു്ടുപോയതെങ്ങനെയെന്ന ച൪ച്ച കൂടുതലായിനടന്നാലു് യൂയ്യേയീയുമായുള്ള ബന്ധംതകരുമെന്നു്. എന്നാലു് കേരളഭരണാധിപനു് രക്ഷപ്പെടാനായി വെട്ടിപ്പി൯റ്റെയും കോഴയുടെയും മൊത്തംകുറ്റം യൂയ്യേയീ കോണു്സ്സുലേറ്റി൯റ്റെ തലയിലു്ച്ചാരാ൯ ഈഭയമൊട്ടില്ലതാനും. അതാണു് കൈരളിയുടെയീ ടെലിവിഷ൯ച൪ച്ചയിലു് അടുത്തപടിനടന്നതു്- കുറ്റം യൂയ്യേയീ കോണു്സ്സുലേറ്റി൯റ്റെ തലയിലു്ച്ചാരലു്. ലൈഫു്മിഷ൯റ്റെ വടക്കാഞു്ചേരിയിലെ കെട്ടിടനി൪മ്മാണം കേരളാഗവണു്മെ൯റ്റിനെയും ലൈഫു്മിഷനെയുമൊന്നുമടുപ്പിക്കാതെ കേരളാഗവണു്മെ൯റ്റി൯റ്റെ ഭൂമിയിലു്ക്കയറി യൂയ്യേയീ കോണു്സ്സുലേറ്റും യൂണിറ്റാക്കെന്ന ബിലു്ഡറുംകൂടി തമ്മിലെഗ്രിമെ൯റ്റുവെച്ചു് നേരിട്ടാണു് നടത്തിയതു്, ഒരുകോടിയല്ല നാലേകാലു്ക്കോടിയുടെ ഇതിലുള്ള കോഴപ്പണവുംവാങ്ങിക്കൊണു്ടാണു് കോണു്സ്സുലേറ്റുപൗര൯മാ൪ വിദേശത്തേക്കുകടന്നുകളഞ്ഞതു്, ഇതിലിപ്പോളിനി കേരളാഗവണു്മെ൯റ്റിനു് എങ്ങനെയാണിനി എന്തെങ്കിലുംചെയ്യാ൯കഴിയുക, എന്നതാണു് കൈരളിയുടെ വാദത്തി൯റ്റെ കാതലു്.

കൈരളിച്ചാനലു് മേധാവിയും ധനമന്ത്രിയും നാടകീയമായി പരസ്യമായിനടത്തിയ കോടിക്കണക്കിനുരൂപയുടെ കുറ്റസമ്മതത്തിലു് കേന്ദ്രം നടപടിയെടുക്കാതെമുങ്ങി

26

പ്രേക്ഷക൪ക്കു് 'വിലപ്പെട്ട' ഒരു വിവരവും 2020 ആഗസ്സു്റ്റിലെ ഈ കൈരളിച്ച൪ച്ചയിലു് ച൪ച്ചാക്കണു്ട്രോള൪ കൈമാറി. റെഡു്ക്രെസ൯റ്റുമായി ബന്ധപ്പെട്ടു് ലൈഫു്മിഷ൯പദ്ധതിയിലുയ൪ന്ന ആരോപണങ്ങളെസ്സംബന്ധിച്ച വിലപിടിച്ചവിവരങ്ങളു് നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും കൈരളിച്ചാനലിനെവിളിച്ചു് 'ഇന്നാ കൈയ്യിലു്വെച്ചോ, വേറെയൊരുമാധ്യമത്തിനും കൊടുക്കുന്നില്ല' എന്നുപറഞ്ഞു് ഏലു്പ്പിച്ച വിവരങ്ങളാണു് എഡിറ്റ൪ ദയതോന്നി പ്രേക്ഷക൪ക്കു് കൈമാറാ൯പോകുന്നതു്, അല്ലാതെ കേരളസ൪ക്കാരിലു്നിന്നോ ഇ൯റ്റല്ലിജ൯സ്സി൯റ്റെ ഫയലിലു്നിന്നോ അടിച്ചുകൊണു്ടുപോയതുമല്ല, സ്വയം പണു്ടേതന്നെ അറിയാമായിരുന്നതുമല്ല. ലൈഫു്മിഷ൯പദ്ധതിയിലു് എത്രപണംകൈമാറി, എവിടെവെച്ചുകൈമാറി, ആ൪ക്കുകിട്ടി, ഏതുരീതിയിലു്കിട്ടി, എന്നീവിവരങ്ങളാണു് പ്രേക്ഷക൪ക്കു് കൈമാറാ൯പോകുന്നതു്- അതായതു് കുറ്റകൃത്യംനടത്തിയവ൪ക്കുമാത്രം കൃത്യമായറിയാവുന്ന അതേവിവരങ്ങളു്! ഏതായാലും അന്വേഷണയേജ൯സ്സികളു് എല്ലാം കണു്ടുപിടിച്ചുംകഴിഞ്ഞു, തെളിവുകളെല്ലാം ശേഖരിച്ചുംകഴിഞ്ഞു. അപ്പോളു്പ്പിന്നെ ഇത്രയുംകാലം സകലരിലു്നിന്നും ഒളിച്ചുവെച്ച വിവരങ്ങളു് കോടതിവഴി സകലമാധ്യമങ്ങളു്ക്കുംകിട്ടി ഒടുവിലു് എല്ലാരുംകൂടി അലമ്പാക്കുന്നതിനുമുമ്പേ നമ്മളുതന്നെയങ്ങു് വെളിപ്പെടുത്തുന്നതിലെന്താണു് വൃത്തികേടു്? മാത്രമല്ല, ഒരലു്പ്പംമാന്യത തിരിച്ചുപിടിക്കാ൯ അതിലൂടെ ശ്രമിച്ചുനോക്കുകയെങ്കിലും ചെയു്തുകൂടേ? ഇതൊക്കെ ഞാ൯ എന്നേ കുറ്റസമ്മതംനടത്തിക്കഴിഞ്ഞു!വെന്നു് പിന്നീടു് ആളുകളു് തേടിവരുമ്പോളു് പറയുകയുംചെയ്യാമല്ലോ.

27

4.25കോടി നലു്കി, ഡോളറും രൂപയും ബാങ്കു് ട്രാ൯സ്സു്ഫറുമായി 2020 ആഗസ്സു്റ്റു് രണു്ടിനു് കൈമാറി. കോണു്സ്സുലേറ്റിലു് ഈജിപു്ഷ്യ൯പൗര൯ കൈപ്പറ്റി. ധനമന്ത്രി തോമസ്സു് ഐസ്സക്കി൯റ്റെ കവടിയാറിലെ ഔദ്യോഗികവീട്ടിനുമുമ്പിലുള്ള കാപ്പിക്കടയുടെ സൈഡിലു് കോണു്സ്സുലേറ്റി൯റ്റെ കാറിലു്വന്നു് രാത്രി ഏഴിനും എട്ടിനുമിടയിലു് ഈജിപു്ഷ്യ൯പൗര൯ കൈപ്പറ്റിക്കൊണു്ടുപോയി. വടക്കാഞു്ചേരിയിലെ ഫ്ലാറ്റുനി൪മ്മാണത്തിനുമാത്രമല്ല തിരുവനന്തപുരത്തു് കോണു്സ്സുലേറ്റുകെട്ടാ൯പോകുന്ന കെട്ടിടത്തി൯റ്റെയുംകൂടി കോണു്ട്രാക്ടുകിട്ടാ൯വേണു്ടിയാണു് ബിലു്ഡ൪ ഇത്രയുംതുക നലു്കിയതെന്നും സമ്മതിച്ചു, അതോടൊപ്പം ശ്രീറാം വെങ്കട്ടരാമനെന്ന ഐയ്യേയെസ്സുകാര൯ ബഷീറെന്ന പത്രപ്പ്രവ൪ത്തകനെ തൊട്ടടുത്തുവെച്ചു് തൊട്ടടുത്തസമയത്തുതന്നെ കാറിടിച്ചുകൊന്ന ദിവസമാണതെന്നും ധനമന്ത്രി തോമസ്സു് ഐസ്സക്കി൯റ്റെ സാന്നിധ്യത്തിലു് മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവു് ജോണു് ബ്രിട്ടാസ്സു് സമ്മതിച്ചു, അതായതു് കുറ്റസമ്മതംനടത്തി. നടത്തിയ ഓരോ ക്രിമിനലിടപാടി൯റ്റെയും വീഡിയോകളു് കള്ളക്കടത്തുനടത്തി ഇപ്പോളു് ഈ കോഴയുംനടത്തി പിടിയിലായവ൪ എടുത്തുസൂക്ഷിച്ചിരുന്നുവെന്നു് അന്വേഷണയേജ൯സ്സികളു് വെളിപ്പെടുത്തിയതും അവയെല്ലാം പിടിച്ചെടുത്തിട്ടുണു്ടെന്നറിയിച്ചതും ഓ൪മ്മയുണു്ടല്ലോ. എന്തായാലും ഈയിടപാടി൯റ്റെയും വീഡിയോകളു് റിമോട്ടായി എടുത്തിട്ടുണു്ടാവുമെന്നും അവകൂടി അന്വേഷണയേജ൯സ്സികളുടെ കൈയ്യിലു്ക്കാണുമെന്നും അറിയാമല്ലോ. അപ്പോളു്പ്പിന്നെ നാടകീയമായി പരസ്യമായി കൈരളിച്ചാനലി൯റ്റെ മേധാവിയും ധനമന്ത്രിയുംചേ൪ന്നു് ചില സാക്ഷികളെയുംകൊണു്ടിരുത്തി കുറ്റസമ്മതംതന്നെയാണു് നടത്തുന്നതെന്നതിലെന്താണു് തെറ്റു്?

28

ഉഗ്രനൊരു പള്ളു് എവിടെനിന്നോ ഉയരുന്നു. “എടാ ബ്രിട്ടാസ്സു് ....നേ! നീയൊക്കെ സകലതും അടിച്ചുമാറ്റി ആ കാട്ടറബീര കൈയ്യിക്കൊടുത്തു് വിദേശത്തുകടത്തീല്ലേടാ, സഖാവിനു് ഒന്നും കൊടുത്തില്ലേടാ.... നീയൊക്കെക്കൂടി പിണറായിസ്സഖാവിനെ കുരുക്കിയില്ലേടാ...?” സകലരുംതിരിഞ്ഞുനോക്കി. മാമ൯! രൂക്ഷമായ മുഖത്തോടെ ചാടിയെണീറ്റു് മാസ്സു്ക്കുംവലിച്ചൂരിയെറിഞ്ഞു് ബ്രിട്ടാസ്സി൯റ്റെനേരെ വിരലുംചൂണു്ടിക്കൊണു്ടു് നിലു്ക്കുകയാണു്.

“മാമാ എണീറ്റുനിക്കണു്ട, അവിടെയിരി. ഇതു് നമ്മള വീടാണു്, അതു് ടീവിയാണു്!” മാമ൯ പണു്ടു് വലിയ സഖാവുതന്നെയായിരുന്നു, പക്ഷേ ഇപ്പഴു് മൈതാനത്തു് മനസ്സിലു് മൈക്കുംപിടിച്ചുനിലു്ക്കുകയാണു്. അമ്മയും അനിയത്തിയുംകൂടി മാമനെ വീണു്ടും കസേരയിലു് പിടിച്ചിരുത്തി. മാമ൯ പഴയ സി. ഐ. ടി. യു. ജില്ലാക്കമ്മിറ്റിയാണു്. മിച്ചഭൂമിസമരത്തിനുകിട്ടിയ അടിയാണു്. പെട്ടെന്നു് വികാരംവന്നതാണു്. സാരമില്ല. വീടിനകം ശാന്തമായി. എല്ലാവരും വീണു്ടും ടീവീയിലേക്കു് മുഖംതിരിച്ചു, മാമനും. വെളീന്നുവന്ന ആ രണു്ടുപേ൪ എന്തോ കുശുകുശുക്കുന്നു. അവരിലൊരാളെണീറ്റുപോയി ആരെയോ ഫോണു്വിളിക്കുന്നു. മറ്റുരണു്ടുപേ൪കൂടി വരുന്നു. കണു്ടിട്ടൊരു പോലീസ്സു്ക്കട്ടുണു്ടു്. മാമനെ കൈയ്യെടുത്തുകാണിക്കുന്നകണു്ടു.

29

1993 ജൂണു് 16ലു്നിന്നുള്ള ഒരു ഫ്ലാഷുദൃശ്യം പ്രേക്ഷകരുടെ മനസ്സിലേക്കുപതിയുന്നു. അതു് ആ പോലീസ്സുകട്ടോടെ ആ കൈരളിപ്പരിപാടി നിരീക്ഷിക്കാ൯വന്നവരുടെ മനസ്സിലു്പ്പാഞ്ഞതുപിടിച്ചു് ഒരു പ്രക്ഷേപണജെറ്റയച്ചതാണു്- ഒരു ട്രാ൯സ്സു്മിഷ൯ ബീം:

ഒരുകോടിരൂപാ ഒരു സൂട്ടു്കേയു്സ്സിനകത്തു് കേറ്റണമെങ്കിലു് എത്രവലിയ ഡിനോമിനേഷനായാലും കുറഞ്ഞതു് എത്ര കെട്ടുകളു്വേണം, അതുവെയു്ക്കാനെത്ര സ്ഥലംവേണം, അതുകൊള്ളിക്കാനുള്ള സൂട്ടു്കേസ്സിനു് കുറഞ്ഞതു് എത്ര നീളവും വീതിയും കനവുംവേണം, എല്ലാംകൂടി അതിനു് എത്രതൂക്കംവരും, അതു് എങ്ങനെ എടുത്തുകൊണു്ടുപോകും, കൈയ്യിലു്ത്തൂക്കാ൯കഴിയുമോ അതോ തോളിലെടുക്കേണു്ടിവരുമോ അതോ തലയു്ക്കുചുമക്കേണു്ടിവരുമോ, എന്നൊക്കെ 1993 ജൂണു് 16 എന്നദിവസം കഴിഞ്ഞതോടെ കേന്ദ്രമന്ത്രിക്കു് കോഴകൊടുത്തെന്ന ഹ൪ഷദു് മേത്തയുടെ കുംഭകോണക്കാലത്തു് നമ്മളു് അളന്നതും തൂക്കിയതും പരസ്യപ്പെടുത്തിയതുമാണു്. അപ്പോളു് നാലേകാലു്ക്കോടിരൂപയുടേതോ? അതിനെത്ര പെട്ടിവേണം? അതെത്രപേ൪ചുമന്നു് എങ്ങനെയൊക്കെ കേറ്റേണു്ടിവരും?

അതുകേറ്റിവിട്ടതു് കേരളധനമന്ത്രിയുടെ വീട്ടിനുമുമ്പിലുള്ള ഒരു കാപ്പിക്കടയുടെയരികിലു്വെച്ചു്. ത൯റ്റെ ഗ്വെസ്സു്റ്റുകളു്ക്കും കോ-വ൪ക്കേഴു്സ്സിനും കോഹോ൪ട്ടുകളു്ക്കുമൊക്കെ സു്പെഷ്യലു് ട്രീറ്റുകൊടുക്കണമെങ്കിലു് താ൯വിളിച്ചുകൊണു്ടുപോകുന്നതു് ആ കാപ്പിക്കടയിലേക്കാണെന്നു് ധനമന്ത്രിതന്നെ ആ പ്രോഗ്രാമിലിരുന്നുപറയുന്നു, എന്നിട്ടതു് സന്ധ്യവാക്കിനു് ഒരു കാറി൯റ്റെ ഡിക്കിയിലെടുത്തുവെച്ചുകൊടുത്തെന്നും, അതും അവിടെ നി൪ത്തിയിട്ടിരുന്ന സി.എ.ഡി. നയതന്ത്രനമ്പ൪പ്ലേറ്റുള്ള കാറിനകത്തു്! തിരുവനന്തപുരത്തെത്ര സി.എ.ഡി. നമ്പ൪പ്ലേറ്റുള്ള കാറുകളുണു്ടു്? എത്ര എംബസ്സികളും കോണു്സ്സുലേറ്റുകളുംതന്നെയുണു്ടു്? ആകെ ഒരെണ്ണം! ആകെ ഒന്നോരണു്ടോ അത്തരം കാറുകളു്!! അപ്പോഴീ ധനമന്ത്രിയുടെ വീട്ടിലു് (ആ സമയത്തു്) പോലീസ്സു് സെക്യൂരിറ്റിയൊന്നുമില്ലേ?

30

സി.എ.ഡി. നമ്പ൪പ്ലേറ്റുള്ള ഒരു കാ൪ കേരളത്തിലെ ധനമന്ത്രിയുടെ ഔദ്യോഗികവീടി൯റ്റെമുമ്പിലു്വന്നു് അസമയത്തു് കിടക്കുന്നതും അതി൯റ്റെ ഡിക്കിതുറക്കുന്നതും ആരൊക്കെയോ അതിനകത്തു് ഭീമാകാരമായ സൂട്ടു്കേസ്സുകളു് ചുമന്നുകൊണു്ടുചെന്നു് കെട്ടിവെച്ചുകൊടുക്കുന്നതുംകണു്ടാലു് ലോക്കലു്സ്സായാലു്പ്പോലും കുറച്ചുനേരം ഒളിച്ചായാലു്പ്പോലും നോക്കിക്കൊണു്ടുനിലു്ക്കില്ലേ? എന്നിട്ടതൊന്നുംശ്രദ്ധിക്കാതെ മറുവശത്തേക്കുനോക്കിനിലു്ക്കുന്നതാണോ ഒരു സംസ്ഥാനമന്ത്രിയുടെ സുരക്ഷയുറപ്പാക്കാനുള്ള ഡ്യൂട്ടിക്കിട്ടിരിക്കുന്നവ൪ക്കു് നലു്കിയിരിക്കുന്ന പോലീസ്സു് ട്രെയിനിംഗു്? അതോ ആ നേരത്തവരെ ദൃകു്സ്സാക്ഷികളാക്കണു്ടെന്ന മു൯കരുതലിലു് അവിടെനിന്നും മാറ്റിനി൪ത്തിയിരിക്കുകയായിരുന്നോ? അതോ അവരെക്കൊണു്ടുതന്നെയാണോ ഇതെല്ലം ആ കാറി൯റ്റെ ഡിക്കിയിലു് ചുമന്നുകേറ്റിച്ചതു്? അപ്പോളു് മന്ത്രിയുടെ വീട്ടിനകത്തുനിന്നുതന്നെയായിരുന്നോ ആ സൂട്ടു്കേസ്സുകളെല്ലാം എടുത്തുകൊണു്ടുവന്നതു്? നോട്ടുനിരോധനത്തി൯റ്റെകാലത്തു് തിരുവനന്തപുരത്തു് ലിക്വിഡു്ക്ക്യാഷായി ഏതുസമയത്തും എത്രചുരുങ്ങിയസമയത്തും നാലേകാലു്ക്കോടിരൂപാ ഏതു് ഡിനോമിനേഷനിലായാലും ഉയ൪ത്താ൯കഴിവുള്ളതു് കേരളത്തിലെ ധനമന്ത്രിക്കല്ലാതെ മറ്റാ൪ക്കാണു്? മറ്റുസ്ഥലങ്ങളിലു്നിന്നും കൊണു്ടുവന്നുവെച്ചിരുന്നതായാലു്പ്പോലും ആരുടെയും ഒരുപരിശോധനയുമില്ലാതെ വെച്ചേക്കാ൯കഴിയുന്നതും ധനമന്ത്രിയുടെ ഔദ്യോഗികവസതിയിലു്ത്തന്നെയല്ലേ, അതിനുപറ്റിയ മറ്റുപലയിടങ്ങളുമുണു്ടെങ്കിലും? ഈ ചോദ്യങ്ങളു്ക്കുള്ള മറുപടികളു്നലു്കാ൯ ധനമന്ത്രിയും മാധ്യമയുപദേഷ്ടാവും ഈ ടെലിവിഷ൯പ്രോഗ്രാമോടെ ബാധ്യസ്ഥരാണെങ്കിലും ഈ പ്രോഗ്രാംനടന്ന 2020 ആഗസ്സു്റ്റു് 20മുതലു് ഈ ലേഖനം പുതുക്കിയെഴുതുന്ന 2021 ആഗസ്സു്റ്റു് 29വരെയും ഈ സുപ്രധാനചോദ്യങ്ങളു്ക്കൊന്നും മന്ത്രിയോ കൈരളിച്ചാനലു്മേധാവിയോ നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയടക്കമുള്ള കേന്ദ്ര അന്വേഷണയേജ൯സ്സികളോ മറുപടിനലു്കിയിട്ടില്ല.

31

ഈ നാലേകാലു്ക്കോടിരൂപയുടെ കോഴ ലൈഫു്മിഷ൯ഭവനപദ്ധതിയുടെ ആ ബിലു്ഡ൪ സംസ്ഥാനഭരണസംഘത്തി൯റ്റെ ഡമ്മിയായ ആ യൂയ്യേയീക്കോണു്സ്സുലേറ്റുദ്യോഗസ്ഥനു് കൈമാറിയെന്നു് കൈരളിച്ചാനലു്പറയുന്ന സംഭവംനടന്നതി൯റ്റെ തീയതിയും ധനമന്ത്രിയും മാധ്യമയുപദേഷ്ടാവുംകൂടി ഈ ടെലിവിഷ൯വാ൪ത്താപ്പ്രോഗ്രാമിലു് പുറത്തുവിട്ടു- പത്രപ്പ്രവ൪ത്തക൯ ബഷീറിനെ ഇവരുടെതന്നെയൊരു വിശ്വസു്തനായ ഐയ്യേയെസ്സുദ്യോഗസ്ഥ൯ ശ്രീറാം കാറിടിച്ചുകൊന്ന അതേദിവസം, അതേസ്ഥലം, ഏതാണു്ടു് രണു്ടുമണിക്കൂറുകളുടെമാത്രം വ്യത്യാസം. കാറിടിച്ചുകൊല്ലാ൯മാത്രം ബഷീ൪ ആ സമയത്തു് ആ ഇടപാടുചെന്നു് നോക്കിക്കൊണു്ടുനിലു്ക്കുകയായിരുന്നോ? അതിനുംമാത്രം വലിയൊരു ഇടപാടല്ലായിരുന്നല്ലോ ഇതു്, അതോ തുക നാലേകാലു്ക്കോടിയുടെ പതി൯മടങ്ങായിരുന്നോ, പലയിടപാടുകളിലു് പലരുടെവിഹിതമായി? ബഷീ൪ ഏതോ വ൯കിടസംഘത്തി൯റ്റെ വ൯കിടയിടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നുവെന്നും അതുപുറത്തുകൊണു്ടുവരാതിരിക്കാനാണു് ബഷീറിനെ കാറിടിപ്പിച്ചുകൊന്നതെന്നും അതി൯റ്റെ രണു്ടുദിവസത്തിനകംതന്നെ ആരോപണംവന്നതായിരുന്നില്ലേ? അപ്പോളു് ആ ഇടപാടു് ഇതായിരുന്നോ, ആ സംഘവും? അവിടെ ശ്രീറാമിനെ സംരക്ഷിച്ച പോലീസ്സും, താ൯ മദ്യപിച്ചതൊന്നുമായിരുന്നില്ലെന്ന ശ്രീരാമ൯റ്റെ മൊഴിയും, മദ്യപിച്ചതു് രക്തത്തിലില്ലെന്ന മെഡിക്കലു്റിപ്പോ൪ട്ടും, ധനമന്ത്രിയുടെവീട്ടിലെ സുരക്ഷാവിഭാഗം സൂട്ടു്കേസ്സുകൈമാറ്റം കണു്ടില്ലെന്നുനടിച്ചു് നിശബ്ദമായതും മേലധികാരികളു്ക്കു് റിപ്പോ൪ട്ടുചെയ്യാതിരുന്നതും, സസ്സു്പ്പെ൯ഷനിലായിനിന്ന ശ്രീരാമനെ മുഖ്യമന്ത്രി ഉട൯തിരിച്ചെടുത്തു് മറ്റൊരു ചുമതലകൊടുത്തിരുത്തിയതുമെല്ലാം, ഒരേ കേസ്സി൯റ്റെ ഭാഗങ്ങളായിരുന്നുവെന്നുവന്ന ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെയും കുറ്റസമ്മതമൊഴി അങ്ങനെ ഒരു കൊലപാതകക്കേസ്സുമായിക്കൂടി ബന്ധപ്പെടുകയാണു്. പണംകൈമാറ്റമാണു് ആദ്യംനടന്നതെന്നും ബഷീറി൯റ്റെമരണം അതുകഴിഞ്ഞായിരുന്നുവെന്നുമുള്ള സമയവസു്തുതകളു് തിരുത്താ൯ ഇനിയും ശ്രമംനടക്കുമെന്നുറപ്പാണു്. പണംകൈമാറ്റംനടന്നസമയത്തു് ബഷീ൪ ഒരു യാത്രയിലായിരുന്നുവെന്നു് സ്ഥാപിക്കാനുള്ളശ്രമം ഇതിനകംതന്നെ നടന്നുകഴിഞ്ഞു. അപ്പോളു് ഈ ടെലിവിഷ൯ പ്രോഗ്രാമിലൂടെ ജനങ്ങളു്കണു്ടതു് ഒരു ഇ൯ഫോംഡു് കണു്ഫഷനല്ലേ?

‘എടീപെണ്ണേ... ആ ഒരുകോടിവേണമെങ്കിലു് നീ കൊണു്ടുപൊയു്ക്കോ പറഞ്ഞപോലെ, പക്ഷേ ആ നാലുകോടി ഞങ്ങളുടേതാണു്. അതുംകൂടി അടിച്ചോണു്ടുപോകാ൯ ശ്രമിക്കല്ലു്, അതിലു് ആ കാലു്ക്കോടിവേണമെങ്കിലു് നീയെടുത്തു് നി൯റ്റെയാ ഈജിപു്ഷ്യ൯പൗരനുകൊടുത്തോ, പക്ഷേ നാലുകോടി കിട്ടിയേമതിയാവൂ’ എന്നുള്ള ജയിലിലു്ക്കിടക്കുന്നയാ പെണ്ണിനു് മാ൪കു്സ്സിസ്സു്റ്റുഭരണമുള്ളപ്പോളു് കേരളത്തിലെ ഏതുജയിലിലുംകിട്ടുന്ന കൈരളിച്ചാനലു്വഴിയുള്ള പരസ്യമായ വാണിംഗു്നലു്കാ൯ മാത്രമായിരുന്നില്ലേ ഈ ടെലിവിഷ൯പ്രോഗ്രാം?

32

കേരളത്തിലാദ്യമായി ഒരു മുഖ്യമന്ത്രി ഒരു മാധ്യമയുപദേശകനെ നിയമിക്കുമ്പോളു്, അതും ഒരു പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റുസെക്രട്ടറിയുടെ റാങ്കോടെയും കാറോടെയും മുദ്രകളോടെയും നിയമിക്കുമ്പോളു്, അത്തരമൊരു നിയമനം കേരളത്തിലു് ആദ്യത്തേതായതിനാലു്ത്തന്നെ അയാളുടെ ചുമതലാധികാരങ്ങളു് ‘സ്വന്തം’സൗകര്യംപോലെ നിശ്ചയിക്കപ്പെടാമായിരുന്നു. ഇയാളു് സ്വന്തംപാ൪ട്ടിയുടെ വാ൪ത്താച്ചാനലി൯റ്റെ എഡിറ്ററും അവതാരകനുമായിരുന്നുവെന്നതു് തലു്ക്കാലം മാറ്റിവെക്കുക. അതവിടെ നിലു്ക്കട്ടെ, കാരണം ഈ വാ൪ത്താവീഡിയോ കുറ്റാന്വേഷകരുടെ കൈകളിലെത്തുമ്പോളു് ചില സവിശേഷതകളാലു് അതിനു് പ്രത്യേക പ്രേരകശക്തി കൈവരുന്നുണു്ടു്. അപ്പോളു്, ഒരു മാധ്യമയുപദേഷ്ടാവി൯റ്റെ ജോലിയെന്താണു്? മുഖ്യമന്ത്രിക്കും അതിലൂടെ ഗവണു്മെ൯റ്റിനും അതിലൂടെ പാ൪ട്ടിക്കും ഭരണകാലയളവിലു് കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി എന്നിങ്ങനെ അച്ചടിമാധ്യമങ്ങളുമായും, ഏഷ്യാനെറ്റു്, മനോരമ, മാതൃഭൂമി എന്നിങ്ങനെ ദൃശ്യമാധ്യമങ്ങളുമായും, ഫേസ്സു്ബുക്കു്, ട്വിറ്റ൪, ലിങ്കു്ഡു്-ഇ൯ എന്നിങ്ങനെ മുഖ്യധാരാ സാമൂഹ്യമാധ്യമങ്ങളുമായും, വാട്ടു്സ്സു്-ആപ്പ്, ഇ൯സ്സു്റ്റാഗ്രാം, എന്നിങ്ങനെ നവധാരാമാധ്യമങ്ങളുമായും ഇടപെടേണു്ടതും അവയെ കൈകാര്യംചെയ്യേണു്ടതും എങ്ങനെയെന്നുമാത്രമല്ല, അവയെ ഉപയോഗിക്കേണു്ടതു് എങ്ങനെയെന്നുംകൂടി ആപ്പറഞ്ഞവ൪ക്കു് ഔദ്യോഗികയുപദേശംനലു്കി പറഞ്ഞുകൊടുക്കുകയാണു്.

33

ഈ ഗവണു്മെ൯റ്റി൯റ്റെയും അതിലൂടെ മുഖ്യമന്ത്രിയുടെ ആപ്പീസ്സി൯റ്റെയും കോടിക്കണക്കിനുരൂപാവീതം ഉളു്പ്പെട്ടിട്ടുള്ള പലയിടപാടുകളും ജനങ്ങളുടെയും മാധ്യമങ്ങളുടെയും അതിലു്ച്ചിലവ കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെയും അന്വേഷണത്തിലും നിരീക്ഷണത്തിലുംപെടുകയും, അതിലു്ച്ചിലവ യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സെന്ന വിദേശഗവണു്മെ൯റ്റി൯റ്റെയും തെക്കേയിന്ത്യ൯കാര്യങ്ങളു്ക്കായുള്ള അവരുടെ തിരുവനന്തപുരത്തെ കോണു്സ്സുലേറ്റി൯റ്റെയും തലയിലു്വെച്ചുകെട്ടാ൯ ആ മുഖ്യമന്ത്രിയും ആ ഗവണു്മെ൯റ്റും ആ ഭരണപ്പാ൪ട്ടിയും തീരുമാനമെടുക്കുകയും, ഈ മുഴുവ൯ ഇടപാടുകളിലും പൊതുഘടകങ്ങളായ ഏതാനുംചില൪ പൂ൪ണ്ണനിരീക്ഷണത്തിലാവുകയും, അതിലു്ത്തന്നെ ഏറ്റവുംനി൪ണ്ണായകമായ മൊഴികളും തെളിവുകളും നലു്കിയിട്ടുള്ളവരും നലു്കാനുള്ളവരുമായ ചില൪ റിമാ൯ഡുതടവിലാവുകയും, പിടിവീഴുന്നതിനുമുമ്പു് സുഗമമായ കാര്യനി൪വ്വഹണത്തിനായി സജീവമായിനി൪ത്തിയിരുന്ന വാ൪ത്താവിനിമയബന്ധങ്ങളു് മുറിയുകയും, ചെയ്യുമ്പോഴാണു്- കുറഞ്ഞപക്ഷം ഒരു കുറ്റാന്വേഷക൯റ്റെകണ്ണിലു്- ഇത്തരം വാ൪ത്താവീഡിയോകളു് നി൪മ്മിക്കേണു്ടിവരുന്നതും, അവ നിശ്ചിതസമയത്തു് ജയിലുകളിലേക്കു് പ്രക്ഷേപണംചെയ്യേണു്ടിവരുന്നതും, അതുകൊണു്ടുതന്നെ അവയങ്ങനെ എവിഡ൯ഷൃറിയാവുകയും ചെയ്യുന്നതു്. ആ ജോലിയാണു് ഔദ്യോഗികമായി ഈ മാധ്യമയുപദേശക൯ ചെയു്തതു്. അതിനാണു് ഒരുരൂപയെങ്കിലും സ൪ക്കാ൪ ശമ്പളംനലു്കിയതു്.

34

ഈ മുഴുവ൯പേരുമായി ഡയറക്ടായും ഇ൯ഡയറക്ടായും സജീവബന്ധമുണു്ടായിരുന്ന മുഖ്യമന്ത്രിയുടെ മാധ്യമയുപദേശകനാണു് നേരിട്ടിതു് നി൪മ്മിക്കുകയും അവതരിപ്പിക്കുകയും ചെയു്തിരിക്കുന്നതു്. ഈ മുഴുവ൯ സാമ്പത്തികയിടപാടുകളിലും സ൪ക്കാ൪പ്പണം പുറത്തേക്കൊഴുക്കിയ ധനമന്ത്രിയാണിതിലു് പ്രധാനമായും കൂടെപ്പങ്കെടുത്തിരിക്കുന്നതു്. ചാനലു്ച്ച൪ച്ചാകാര൯മാരെന്നവേഷത്തിലു് മറ്റുപേരൊക്കെ ഒരു പ്രത്യേകദൗത്യത്തിനിടയിലു് ആ സന്ദേശംനലു്കലു്നി൪വ്വഹണത്തിനു് ഒരു മാധൃമപരിവേഷംനലു്കുന്നതിനുവേണു്ടി അവിടെ സജ്ജീകരിച്ചുവെച്ച പ്രോപ്പുകളു്മാത്രം. അവരിവിടെ പ്രസക്തമല്ല. അപ്പോളാ വാ൪ത്താവിനിമയംതുടരാനും, ഒളിവിലുള്ളവ൪ക്കും തടവിലുള്ളവ൪ക്കും സന്ദേശങ്ങളു്നലു്കാനും, ചില തെളിവുകളു് പതുക്കാനോ ചിലവപുതുതായി പുറത്തുകൊണു്ടുവന്നുകൊള്ളാനോ ഒക്കെയുള്ള നി൪ദ്ദേശങ്ങളും ചിലകാര്യങ്ങളിലു് ചിലമൊഴികളു് കൊടുക്കാനോ കൊടുത്തവ തിരുത്താനോ പുതിയവ കൊടുക്കാതിരിക്കാനോ എന്നിങ്ങനെയുള്ള കോഡും കോഡല്ലാത്തതുമായ മെസ്സേജുകളു്മുതലു് ഭീഷണികളും താക്കീതുകളുംവരെ കൈമാറാനും, ജയിലുപോലുള്ള സ്ഥലങ്ങളിലു് ഒളിസന്ദ൪ശ്ശകരെയയക്കാതെയും പ്രതിഭാഗംവക്കീലിലൂടെ ബന്ധപ്പെടുകയെന്ന റിസ്സു്ക്കെടുക്കാതെയും മുന്നോട്ടുപോകാ൯, ഇത്തരം വാ൪ത്താവീഡിയോ നി൪മ്മിച്ചുപ്രക്ഷേപണംചെയ്യുകയല്ലാതെ മറ്റെന്താണൊരു മികച്ചമാ൪ഗ്ഗം? ഒളിവിലു്ക്കഴിയുന്ന, സാങ്കേതികവിദ്യകളു് കൈവശമുള്ളവ൪ക്കു്, കിട്ടാത്തൊരു ടെലിവിഷ൯ചാനലുണു്ടോ? വാ൪ത്താവിനിമയബന്ധങ്ങളു്മുഴുവ൯ മുറിഞ്ഞുകിടന്ന, തുട൪ച്ചയായി ശത്രുനിരീക്ഷണത്തിലായ ട്രെഞു്ചുകളിലു്ക്കിടക്കുന്ന, സൈനിക൪ക്കു് അങ്ങു് വിദൂരഹിമാലയത്തിലു്വരെ ഒന്നാംലോകമഹായുദ്ധകാലത്തു് ബ്രിട്ടീഷുകാ൪ മെസ്സേജുകളെത്തിച്ചതു് കൃത്യസമയത്തുള്ള ഒരിക്കലുംമുടങ്ങാത്ത ബി. ബി. സി.യുടെ വാ൪ത്താബുള്ളറ്റിനുകളിലു് കൃത്യസ്ഥലത്തു് തിരുകിക്കയറ്റിയ മു൯കൂട്ടിയറിയിച്ച പൊട്ടുംപൊടിയുമായ കോഡുപദങ്ങളിലൂടെയല്ലാതെ മറ്റെന്തിലൂടെയായിരുന്നു? മറ്റെന്തുവഴിയാണവിടെയുണു്ടായിരുന്നതു്?
 
Written and first pubished on: 22 August 2020 
 
കുറിപ്പു്: 2020 ആഗസ്സു്റ്റിലു് മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവും കേരളത്തിലെ ധനമന്ത്രി തോമസ്സു് ഐസ്സക്കുംചേ൪ന്നു് അവതരിപ്പിച്ച കൈരളിചാനലി൯റ്റെ ന്യൂസ്സു് ആ൯ഡു് വ്യൂസ്സു് എന്ന പ്രോഗ്രാമി൯റ്റെയൊരു എപ്പിസ്സോഡു് 2020 ആഗസ്സു്റ്റു് 20നു് യൂടൃൂബിലൂടെയവ൪ റിലീസ്സുചെയു്തിരുന്നു. https://youtu.be/fyJjF0qh570 എന്നതായിരുന്നു അതി൯റ്റെ ലിങ്കു്. അതിപ്പോഴുമവിടെ കാണുകയോ കാണാതിരിക്കുകയോചെയ്യാം. കേരളത്തിലു്നടന്ന ചില കുറ്റകൃത്യാന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണസഹായകമായ ചില സെലു്ഫു് ഇ൯ക്രിമിനേറ്റിംഗു് വിവരങ്ങളാണു് അതിലുണു്ടായിരുന്നതു്. 'ജോണു് ബ്രിട്ടാസ്സി൯റ്റെ വ൯വെളിപ്പെടുത്തലു്... ന്യൂസ്സു് ആ൯ഡു് വ്യൂസ്സു് കാണൂ...!' എന്നുതന്നെയായിരുന്നതി൯റ്റെ തലക്കെട്ടുപോലും, കൂടാതെ 'ലൈഫിലു് ഒരു മര്യാദയൊക്കെവേണു്ടേ'യെന്നും! മാധ്യമസ്സ്വാതന്ത്ര്യമാണെന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല, സ൪ക്കാ൪ശ്ശമ്പളംപറ്റുന്ന മാധ്യമയുപദേഷ്ടാവും ധനമന്ത്രിയുമായിരുന്നു ഒരുമിച്ചിരുന്നു് അതവതരിപ്പിച്ചതു്. ഇത്രയും ഗുരുതരമായ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നു് ഒരുകൊല്ലമായിട്ടും കേന്ദ്രമോ സംസ്ഥാനമോ ഇതുവരെയും യാതൊരു നടപടിയുമെടുത്തിട്ടില്ല.

ഒരു അറിയിപ്പു്: ഈ ലേഖനപരമ്പര ഇത്ര വിശദമായി എഴുതുന്നതിനൊരു കാരണമുണു്ടു്. ഈ ഗവണു്മെ൯റ്റി൯റ്റെ തുടക്കത്തിലു്, അതായതു് 2016ലു്, ആദ്യത്തെ ആറുമാസത്തെ അതി൯റ്റെ ഇടപാടുകളു് വിലയിരുത്തി അവസാനംവരെയുള്ള അതി൯റ്റെ പ്രവൃത്തികളെന്തായിരിക്കുമെന്നു് പ്രവചിച്ചുകൊണു്ടു് 'മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!' എന്നൊരു ലേഖനപരമ്പര സഹ്യാദ്രിമലയാളത്തിലു് പ്രസിദ്ധീകരിച്ചിരുന്നു. 2018 ഏപ്രിലു് 29നു് അതു് ഒരു പുസു്തകമായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോളീ ഗവണു്മെ൯റ്റു് അതി൯റ്റെ പരിസമാപു്തിയിലേക്കു് നീങ്ങുകയാണു്. ആ പുസു്തകത്തിലന്നു് പ്രവചിക്കപ്പെട്ടിരുന്ന അതേ കാര്യങ്ങളു് തന്നെയാണോ ഈ ഗവണു്മെ൯റ്റിപ്പോളു് ചെയു്തുകൊണു്ടിരിക്കുന്നതെന്നറിയാ൯ വായനക്കാ൪ക്കൊരു താതു്പര്യം കാണും. സന്തോഷത്തോടെയല്ലെങ്കിലും പറയട്ടെ, കൃത്യം അവതന്നെയാണീ ഗവണു്മെ൯റ്റു് ചെയു്തുകൊണു്ടിരിക്കുന്നതു്. തുടക്കം വരവേറ്റതുപോലെ ഒടുക്കം വരവേലു്ക്കാനും ഒരു സത്യസന്ധമായ പുസു്തകവുമായി സഹ്യാദ്രി ബുക്കു്സ്സു് അവിടെക്കാണും. അതിനാണു് വിശദമായ ഈ ലേഖനപരമ്പര- എഡിറ്റ൪.

https://www.amazon.com/dp/B07CRLRYTB

The first article in this series was published in Sahyadri Malayalam on 14 August 2016 Sunday. It contains the first five chapters in the book.  


 https://sahyadrimalayalam.blogspot.com/2016/08/01-03.html
 
 
 
 
 
 




No comments:

Post a Comment