Thursday, 27 August 2020

293. തീപിടിത്തമുണു്ടായപ്പോളു് സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെയല്ല അന്വേഷണം, ഓടിക്കൂടിയവ൪ക്കെതിരെ!

293

തീപിടിത്തമുണു്ടായപ്പോളു് സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെയല്ല അന്വേഷണം, ഓടിക്കൂടിയവ൪ക്കെതിരെ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ecowa. Graphics: Adobe SP.


സെക്രട്ടേറിയറ്റിനെപ്പൊതിഞ്ഞു് അളു്ട്രാവയലറ്റു് കാമഫ്ലോഷു്നെറ്റുവിരിക്കേടോ, ജനങ്ങളെഭയന്നു് ആപ്പീസ്സുകളിലിരുന്നു് ഫയലുകത്തിക്കാതെ!

1

തീപിടിത്തമുണു്ടായ ഉട൯ സെക്രട്ടേറിയറ്റിലെത്തിയവ൪ക്കെതിരെ അന്വേഷണം, തീപിടിത്തമുണു്ടായ ഉട൯ സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെ അന്വേഷണമില്ല. അകത്തുണു്ടായിരുന്നവ൪ക്കല്ലാതെ പുറത്തുണു്ടായിരുന്നവ൪ക്കാണോ തീവെക്കാ൯കഴിയുക? അകത്തുണു്ടായിരുന്നവരിലു് മന്ത്രിമാരടക്കം എന്തെല്ലാംതരം ക്രിമിനലു്പ്പശ്ചാത്തലമുള്ള എത്രപേ൪വീതം ഒരോരോസമയം എവിടെയൊക്കെയുണു്ടായിരുന്നു എന്നല്ലേ ആദൃമേ അന്വേഷിക്കേണു്ടതു്? ഫയലുകളു് കത്തിക്കപ്പെട്ട ആ ക്രൈംസ്സീനിലു്നിന്നും ഇറങ്ങിവന്നു്, സെക്രട്ടേറിയറ്റിനുപുറത്തുനിലു്ക്കുന്ന ജനക്കൂട്ടങ്ങളെയെല്ലാം അടിചോദിക്കിനെടാ എന്നു് പോലീസ്സിനോടു് ആ ബഹളത്തിനിടയിലു് കൂവിവിളിക്കുന്ന വ്യവസായമന്ത്രി ഈ. പി. ജയരാജ൯റ്റെ മുഖവുംകണു്ടു് ആ വാക്കുകളും കേട്ടാലു്ത്തോന്നും കേരളത്തിലെ ഒരുപറ്റം നിഷു്ക്കളങ്കമാലാഖാമാരാണു് തീപിടിച്ചസമയം, അല്ലെങ്കിലു് തീവെച്ചസമയം, സെക്രട്ടേറിയറ്റിനകത്തുണു്ടായിരുന്നതെന്നു്! വിമാനത്താവളത്തിലൂടെ വെടിയുണു്ടകടത്തിയെന്നുപറയുന്ന മുഖ്യമന്ത്രിമുതലു് തീവണു്ടിയിലു്വെച്ചു് വെടിയേറ്റെന്നുപറയുന്ന വ്യവസായമന്ത്രിവരെ അതിനകത്തുണു്ടായിരുന്നു. അവിഹിതത്തിലു്ക്കുളിച്ച നിയമവിരുദ്ധനോട്ടുകളെഴുതി കോടിക്കണക്കിനുരൂപയുടെ കോണു്ട്രാക്ടുകളു് വിദേശക്കമ്പനികളു്ക്കു് ഒപ്പിച്ചുകൊടുത്ത ചീഫു്സെക്രട്ടറിമുതലു് തെളിവുകളു് നശിപ്പിക്കാനും ക്യാമറാദൃശ്യങ്ങളു് അപ്രത്യക്ഷമാക്കാനും വിവാദഫയലുകളു് കത്തിക്കാനും ഇടിയും മിന്നലും തീയും പോക്കറ്റിലിട്ടുകൊണു്ടുനടക്കുന്ന അഡിഷണലു് സെക്രട്ടറിവരെ അതിനകത്തുണു്ടായിരുന്നു. അതുകൊണു്ടാണു് ജനങ്ങളു് പറയുന്നതു്, സകലമന്ത്രിമാരും സദാപറഞ്ഞുകൊണു്ടുനടക്കുന്നതുപോലെ ജനങ്ങളു്ക്കെല്ലാമറിയാമെന്നു്, ഇതന്വേഷിപ്പിച്ചു് ഇതിലു്ക്കൂടുതലെന്തെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താ൯ മെനക്കെടുകയേവേണു്ടെന്നു്! പ്രതിപക്ഷം പറയുന്നതു് ഞങ്ങളു് കേരളാപ്പൊലീസ്സി൯റ്റെയീ അന്വേഷണം തള്ളിക്കളയുന്നുവെന്നാണു്, ഇത്രയുംകാലം സകലതെളിവുകളും കണു്മുന്നിലുണു്ടായിട്ടും ഒരുത്തനെപ്പോലുംപൊക്കാതെ അവ൪ക്കെല്ലാം അകമ്പടിസേവിച്ചു് സംരക്ഷിച്ചുനടന്നവ൪ ഇനി ജനങ്ങളുടെമുന്നിലു് അന്വേഷണനാടകമൊന്നും കളിക്കണു്ടയെന്നാണു്.

2

എന്തായാലും അന്താരാഷ്ട്രമാനമുള്ള കേസ്സുകളും പ്രതികളും മന്ത്രിമാരും ചീഫു് സെക്രട്ടറിമാരും പ്രി൯സിപ്പലു് സെക്രട്ടറിമാരും നിശാതോഴ൯മാരും പാതിരാത്തോഴിമാരുമൊക്കെ ഉളു്പ്പെട്ടിട്ടുള്ളതിനാലു് ഒരു ജുഡീഷ്യലു് അന്വേഷണമോ എ൯. ഐ. ഏ. അന്വേഷണമോ, സി. ബി. ഐ. അന്വേഷണമോ വരും. അല്ലെങ്കിലു് അടുത്ത ഗവണു്മെ൯റ്റുവരുമ്പോളു് ഇപ്പോഴത്തെ പ്രതിപക്ഷത്തിനുതന്നെ ഈ കേസ്സുകളും പ്രതികളെയും മന്ത്രിമാരെയും ചീഫു് സെക്രട്ടറിയെയും പ്രി൯സിപ്പലു് സെക്രട്ടറിമാരെയും അഡിഷണലു് സെക്രട്ടറിമാരെയും നിശാതോഴ൯മാരെയും പാതിരാത്തോഴിമാരെയും പോലീസ്സുകാരുടെ പങ്കിനെയുമൊക്കെ അന്വേഷിക്കാമല്ലോ. ഇന്നു് ഗവണു്മെ൯റ്റാവശ്യപ്പെടാ൯ഭയക്കുന്ന സി. ബി. ഐ. യുടെ സമഗ്രാന്വേഷണം അന്നു് അന്നത്തെ ഗവണു്മെ൯റ്റാവശ്യപ്പെട്ടുതന്നെ നടത്തിക്കാമല്ലോ. അതിനു് കൂടിപ്പോയാലൊരു അഞു്ചാറുമാസംകൂടിയല്ലേവേണു്ടൂ? സീപ്പീയെം സ്വപു്നംകണു്ട ഭരണത്തുട൪ച്ച കോപ്പായതുകൊണു്ടാണീ തീവെച്ചതു്, അല്ലെങ്കിലതു് വേണു്ടിവരുമായിരുന്നില്ല. ഏതായാലും തിരുവനന്തപുരത്തു് 2020 ആഗസ്സു്റ്റു് 25നു് ആപ്പീസുകളെല്ലാമടയു്ക്കുന്ന വൈകിട്ടു് 5നു് ഉണു്ടായ ഈ സെക്രട്ടേറിയറ്റുതീവെപ്പുകേസ്സു് ചരിത്രത്തിലു്ക്കയറി. തതു്പരകക്ഷികളു്ക്കു് വ൪ഷംതോറുമിനി ആ ദിവസം പി. കൃഷു്ണപിള്ളയുടെയും ഏക്കേജീയുടെയും ഈയെമ്മെസ്സി൯റ്റെയും പടംവെച്ചു് ഒരു സു്മരണാദിനമായി ആചരിക്കാം. ഇവ൪ പണു്ടൊരു തീവെപ്പുകേസ്സിനെക്കുറിച്ചു് കേരളത്തിലുടനീളം വിപ്ലവാവേശംകയറി പ്രസംഗിച്ചുനടക്കാറുണു്ടായിരുന്നു- ജ൪മ്മ൯ പാ൪ലമെ൯റ്റു് മന്ദിരമായ റീഷു്റ്റാഗിനു് നിവൃത്തിയില്ലാതെ ജനക്കൂട്ടം തീവെച്ചതു്. ഇവിടെയുള്ള വ്യത്യാസം ജനക്കൂട്ടത്തിനുമുമ്പിലു് നിവൃത്തിയില്ലാതെ ഭരണകൂടം സ്വന്തംഭരണമന്ദിരത്തിനു് തീവെച്ചുവെന്നതാണു്. പോലീസ്സന്വേഷണകുതന്ത്രങ്ങളിലൂടെ ജനങ്ങളുടെ ഈ ബലമായ വിശ്വാസം കുലുക്കാ൯ ശ്രമിച്ചിട്ടൊന്നും കാര്യമില്ല, വെറുതേ ശ്രമിച്ചുനോക്കാമെന്നേയുള്ളൂ.

3

‘സെക്രട്ടേറിയറ്റു് കത്തുമ്പോളു് പുറത്തോടിക്കൂടി അകത്തേക്കു് പ്രവേശനംകിട്ടാതെ തടഞ്ഞുവെക്കപ്പെട്ടു് പുറത്തുനിന്നവരെല്ലാം തീവെച്ചതിനുകുറ്റക്കാരല്ലെങ്കിലു്പ്പിന്നെ ഇത്രപെട്ടെന്നു് എന്തിനവിടെ, എങ്ങനെയവിടെ, ഓടിക്കൂടി’യെന്നാണു് ഗവണു്മെ൯റ്റി൯റ്റെയും ഒരു മന്ത്രിയും മുമ്പു് മറ്റുപല പശ്ചാത്തലങ്ങളുമുള്ള ഈ. പി. ജയരാജ൯റ്റെയും അവരുടെകണ്ണിലു് സ൪വ്വംസംഹാരാത്മകമായ ചോദ്യം. അതിനു് വളരെ ലളിതവും സത്യസന്ധവുമായ ഒരൊറ്റ ഉത്തരമേയുള്ളൂ- എന്തിനാണോ കള്ള൯മാരുടെയും ക്രിമിനലുകളുടെയും കള്ളക്കടത്തുകാരുടേയുമൊക്കെ സങ്കേതങ്ങളെ കുറ്റാന്വേഷക൪ സദാസമയം നിരീക്ഷണത്തിലു്വെച്ചിരിക്കുന്നതോ, അതിനുതന്നെ- നീക്കങ്ങളറിയാ൯! തെളിവുനശിപ്പിക്കാ൯ എന്തൊക്കെച്ചെയ്യുമെന്നറിയാ൯, കൈയ്യോടെപിടിക്കാ൯!! എല്ലാം ഒരു കളിമേശയിലെ ചെക്കു്മേറ്റുപോലെനിന്ന ആ സമയത്തു് ഇവിടെ ആ സംഘം മു൯കൂട്ടിപ്ലാ൯ചെയു്തിരുന്നനീക്കം നടത്തുകയുംചെയു്തു, തീവെപ്പിലൂടെ- തീവെപ്പി൯റ്റെയല്ല- തെളിവുനശിപ്പിക്കുകയുംചെയു്തു, ഓടിക്കൂടിയ ജനക്കൂട്ടം കൈയ്യോടെപിടിക്കുകയുംചെയു്തു. ആദ്യംകണു്ടതു് അവരുടെ നീക്കം. രണു്ടാമതു് മിനിട്ടുകളു്ക്കകം കണു്ടതു് പ്രതിയോഗികളുടെയും അടുത്ത ഗവണു്മെ൯റ്റുണു്ടാക്കാ൯നടക്കുന്നവരുടെയും കണു്ടുനിന്ന ജനങ്ങളുടെയും നീക്കം. അത്രയേയുള്ളൂ. കുറ്റകൃത്യങ്ങളു് തുടരെച്ചെയു്തു് ചൂടുപിടിച്ചിരിക്കുന്ന സെക്രട്ടേറിയറ്റിനകത്തിരിക്കുന്ന തലകളു്ക്കാണോ പുറത്തുനിലു്ക്കുന്ന ക്ലീനായ തലകളു്ക്കാണോ കൂടുതലു് സഹനശേഷിയും ജാഗ്രതയുമെന്നു് നിഷു്പ്പക്ഷനിരീക്ഷക൪പോലും തിരിച്ചറിഞ്ഞു, അതോടൊപ്പം മുഴുവ൯ കേരളജനതയും ലോകത്തെവിടെയുമുള്ള നിരീക്ഷകരും. ഇതാണു് ജനകീയനിരീക്ഷണം ആരംഭിച്ചുകഴിഞ്ഞപ്പോളു്ത്തന്നെയുള്ള ആദ്യഫലം. പ്രതികളു്ക്കു് സെക്രട്ടേറിയറ്റിനകത്തുകിടന്നു് അലറുകയോ അമറുകയോ അട്ടഹസിക്കുകയോ നിലവിളിക്കുകയോ ഒക്കെച്ചെയ്യാം, പക്ഷേ അവരുടെമേലുള്ള ജനകീയനിരീക്ഷണം തുടരും, അവ൪ കേരളത്തിലു് എവിടെത്തന്നെപോയാലും.

സ്വ൪ണക്കള്ളക്കടത്തും, സെക്രട്ടേറിയറ്റിനകത്തു് ദീ൪ഘമണിക്കൂറുകളു് ചെലവഴിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചീഫു്സെക്രട്ടറിയുടെയും മറ്റുദ്യോഗസ്ഥ൯മാരുടെയും നിയമവിരുദ്ധവിദേശബന്ധങ്ങളും, കോടിക്കണക്കിനുരൂപയുടെ മറ്റിടപാടുകളും, പുറത്തുവന്നശേഷം ആ ഇ൯റ്റ൪നാഷണലു് തസു്ക്കരസംഘത്തോടുള്ള ഇവരുടെ ഉറ്റബന്ധം പൂ൪ണ്ണമായും മനസ്സിലാക്കപ്പെട്ടതുകൊണു്ടാണു് സെക്രട്ടേറിയറ്റു് നിരീക്ഷണത്തിലായതു്- വിവിധ രാഷ്ട്രീയപ്പാ൪ട്ടികളുടെയും ജനങ്ങളുടെയും, മറ്റുതലു്പ്പരകക്ഷികളുടെയും, ഒരുപക്ഷേ മാധ്യമങ്ങളുടെയും. അതൊഴിവാക്കാ൯ കഴിയില്ല, ഭരണസുഖത്തിനു് ഭരണാധിപ൯മാ൪കൊടുക്കുന്ന വിലയാണതു്. ഭരണസുഖംവേണമെങ്കിലു് അതുകൊടുക്കണം, അല്ലെങ്കിലു് പൊതുവകകളു് ഭരിക്കാ൯പോകാതെ വീട്ടിലിരിക്കണം.

4

സെക്രട്ടേറിയറ്റിനുചുറ്റും അകലെയുമുള്ള കെട്ടിടങ്ങളെല്ലാം ഗവണു്മെ൯റ്റി൯റ്റെ വകയാണോ? അവയിലെല്ലാമായി ഇതിനകംതന്നെ എത്ര നിരീക്ഷണകേന്ദ്രങ്ങളു് പ്രവ൪ത്തിക്കുന്നുണു്ടായിരിക്കണം? ഒരു ഹൈപ്പവറൊന്നുംവേണു്ട, ഒരു സാധാരണദൂരദ൪ശ്ശിനിയുണു്ടെങ്കിലു്പ്പോലും, സെക്രട്ടേറിയറ്റി൯റ്റെ ഒരു ജന്നലെങ്കിലും തുറന്നുകിടന്നാലു്, ഇവ൯മാരുടെയെല്ലാം എന്തോന്നുവേണമെങ്കിലും കാണാം. ഇനി അതല്ലെങ്കിലു്പ്പോലും വിവരങ്ങളു് പുറത്തെത്തിക്കാ൯ ആളുണു്ടു്. ഭരണപ്പാ൪ട്ടിക്കുമാത്രമാണോ സെക്രട്ടേറിയറ്റിനകത്തു് ഉദ്യോഗസ്ഥയൂണിയനുകളുള്ളതു്? ക്ലാസിഫൈഡു് ഇ൯ഫ൪മേഷനാണോ സെക്രട്ടേറിയറ്റിനകത്തെ ഫയലുകളിലുള്ളതു്? ഈ ഉദ്യോഗസ്ഥരിലാരെങ്കിലും നോണു്-ഡിസ്സു്ക്ലോഷ൪ സു്റ്റേറ്റു്മെ൯റ്റു് ഒപ്പിട്ടിട്ടുണു്ടോ? അടുത്തൊരു ഗവണു്മെ൯റ്റുവരുന്നതു് കണക്കിലെടുത്തു് ചീഫു്സെക്രട്ടറിതന്നെ വിവരമെത്തിക്കുന്നില്ലെന്നു് ആ൪ക്കു് ഉറപ്പുണു്ടു്? എന്തു് ഷുവ൪ട്ടിയും ഇ൯ഷുറ൯സ്സുമാണു് ഇതിലൊക്കെയിരിക്കുന്നതു്? സെക്രട്ടേറിയറ്റിനകത്തുള്ള മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും ചീഫു്സെക്രട്ടറിയെ കമ്മാ൯ഡറാക്കി അന്വേഷണ ഏജ൯സ്സികളിലും വിചാരണക്കോടതികളിലുമെത്താ൯ സാധ്യതയുള്ള മുഴുവ൯തെളിവുകളും മു൯കൂട്ടിനശിപ്പിക്കാ൯ പല അട്ടിമറികളും ഓപ്പറേഷനുകളും നടത്തുമെന്നു് നല്ല ഉറപ്പുള്ളതുകൊണു്ടാണു് തലസ്ഥാനത്തെ ജനങ്ങളും വിവിധരാഷ്ട്രീയപ്പാ൪ട്ടികളും ജാഗരൂകരായി നിലു്ക്കുന്നതു്. പീപ്പിളു്സ്സു് വിജില൯സ്സാണു് പ്രവ൪ത്തിക്കുന്നതു്. അതിനെവെല്ലാ൯ ലോകത്തൊന്നുമില്ലെന്നു് മനസ്സിലാക്കുക, തിരിച്ചറിയുക! ഈ അന്താരാഷ്ട്രകൊള്ളസംഘം ചീഫു്സ്സെക്രട്ടറിയെവിട്ടു് ‘ജനങ്ങളോടും രാഷ്ട്രീയക്കാര൯മാരോടും ഞങ്ങളു് യുദ്ധംപ്രഖ്യാപിച്ചിരിക്കുന്നു’ എന്നു് പറയേണു്ടതില്ല, അതു് കേരളാധനമന്ത്രി തോമസ്സു് ഐസ്സക്കി൯റ്റെ സാന്നിധ്യത്തിലുള്ള പാ൪ട്ടിയുടെതന്നെ കൈരളിച്ചാനലി൯റ്റെയധിപ൯ ജോണു് പൊട്ടാസ്സി൯റ്റെ ആ ചാനലു്ക്കുറ്റസമ്മതത്തിലൂടെ ഇയാളുവഴിയല്ലാതെ അവ൪ നേരിട്ടുതന്നെ ജനങ്ങളെ അറിയിച്ചുകഴിഞ്ഞു. ‘എന്തെല്ലാം ഫയലുകളു് ഞങ്ങളു്കത്തിച്ചോളാം, നിങ്ങളു് ധൈര്യമായിരിക്കൂ’, എന്നുള്ള സൂചനയാണു് ആ വാ൪ത്താവീഡിയോയിലൂടെ ഈ ദൂതനും ധനമന്ത്രിയും സ൪ക്കാരുമായി ബന്ധപ്പെട്ടുള്ള കള്ളക്കടത്തുകേസ്സുകളിലു് ജയിലിലു്ക്കിടക്കുന്നവ൪ക്കും ഒളിവിലിരിക്കുന്നവ൪ക്കും നലു്കിയതെന്നതാണു് ഇപ്പോളു് ജനങ്ങളുടെമുമ്പിലുള്ള അന്വേഷണവിഷയം. അതിനുള്ള സൂചനകളെല്ലാം ആ സ്വയംകൃതാന൪ത്ഥ വാ൪ത്താവീഡിയോയിലു് സുലഭമായി ജനങ്ങളു് കാണുന്നുണു്ടു്, കാണേണു്ടവരവ കാണുന്നുണു്ടെങ്കിലുമില്ലെങ്കിലും.

5

അതിഭീമമായ തുകകളു് ഈ സെക്രട്ടേറിയറ്റിനകത്തിരുന്നുതന്നെ പലരും പലവഴിക്കും കോഴവാങ്ങി സെക്രട്ടേയറ്റിനുനാലുവശത്തും മൈലുകളു് റേഡിയസ്സിലു് മാനംമുട്ടുന്ന ഹൈറൈസ്സു്മന്ദിരങ്ങളു് പണിയാ൯ ലൈസ്സ൯സ്സെഴുതിക്കൊടുത്തപ്പോഴേ ആലോചിക്കേണു്ടതായിരുന്നില്ലേ അവിടെയൊക്കെ നിരീക്ഷണപ്പോസ്സു്റ്റുകളു്വരുമെന്നു്? ഇതിലു്ത്താമസിക്കുന്നവരൊക്കെ പണക്കാരാണു്. പണംകൂടുംതോറും അവരുപയോഗിക്കുന്ന ബൈനോക്കുലറുകളു് ഹൈപ്പവറാകും. അവയെപ്പോഴും കൗതുകങ്ങളു്നിറഞ്ഞ, കൊലക്കൊമ്പ൯മാരായ അവതാരങ്ങളു് തുട൪ച്ചയായി ഒന്നിനുപുറകേയൊന്നായി വന്നിട്ടുപോകുന്ന, സെക്രട്ടേറിയറ്റിലേക്കല്ലാതെ മറ്റെങ്ങോട്ടു് രാപകലു് തിരിഞ്ഞിരിക്കും? വിനോദത്തിനുവേണു്ടിത്തുടങ്ങുന്ന ഈ ഡിറ്റക്ടീവു്പണി സ്ഥിരമാക്കുന്നവ൪ എത്രയോ ഏതുനഗരത്തിലുമുണു്ടു്! വാസു്തവത്തിലു് അവ൪തന്നെയല്ലേ നഗരത്തി൯റ്റെ സെ൯റ്റിനെലു്സ്സു്? അവ൪ക്കു് കാണുന്നവ അറിയണമെന്നുള്ളവരോടു് വിളിച്ചുപറയാ൯ എത്ര അധുനാധുനമായ കമ്മ്യൂണിക്കേഷ൯ സൗകര്യങ്ങളാണിന്നുള്ളതു്! തിരുവനന്തപുരമിപ്പോളു് വടക്കേയിന്ത്യയിലെപ്പോലെ കാളവണു്ടിയുഗത്തിലാണു് ജീവിക്കുന്നതെന്നാണോ കേരളത്തിലെ ചീഫു്സ്സെക്രട്ടറി വിശ്വാസ്സു്മേത്തയും കൂട്ടാളികളും വിചാരിച്ചതു്? സെക്രട്ടേറിയറ്റിനുചുറ്റും ഇതുപോലെയെത്ര നിരീക്ഷണപ്പോസ്സു്റ്റുകളും ലിസ്സണിംഗു് പോസ്സു്റ്റുകളുമുണു്ടെന്നാണു് അഞു്ചുമണികഴിഞ്ഞാലു് ആപ്പീസ്സിനകത്തിരുന്നു് ഫയലുകത്തിക്കുന്ന ഇവ൪ വിചാരിച്ചിരുന്നതു്?

6

കള്ളക്കടത്തിനും അഴിമതിയിടപാടുകളു്ക്കും വിദേശക്കൂത്താട്ടങ്ങളു്ക്കുംവേണു്ടി ഭരണവ൪ഗ്ഗമായ ഇവ൪ ചെലവഴിക്കുന്ന സമയം മറ്റവ൪ ഇവരെനിരീക്ഷിച്ചു് കാര്യങ്ങളു് മനസ്സിലാക്കി രസിക്കുകയായിരുന്നു. ബൈനോക്കുലറിലൂടെയുള്ള നിരീക്ഷണംമാത്രമല്ല അതിനൊത്ത വീഡിയോസ൪വ്വെയില൯സ്സുമുണു്ടാകണം. സെക്രട്ടേറിയറ്റിനെപ്പൊതിഞ്ഞു് അളു്ട്രാവയലറ്റു് കാമഫ്ലോഷു്നെറ്റു് വിരിക്കേടോ, ജനങ്ങളെ ഭയന്നു് ആപ്പീസ്സുകളിലിരുന്നു് ഫയലുകത്തിക്കുകയും ജനങ്ങളിലു്നിന്നും രാഷ്ട്രീയക്കാരിലു്നിന്നും ഓടിയൊളിക്കുകയുംചെയ്യാതെ! ഫ്രോഡു് ഫ്രോഡു്തന്നെയാണു് ജനങ്ങളുടെകണ്ണിലു്, എത്ര കോട്ടും സൂട്ടുമിട്ടുനടന്നാലും, പ്രത്യേകിച്ചും കുപ്രസിദ്ധ ഫയലെഴുത്തുകളിലൂടെ വഴിവിട്ടരീതിയിലു് സ൪ക്കാരി൯റ്റെ കോടിക്കണക്കിനുരൂപയുടെപണം ചെലവഴിപ്പിക്കുന്നതരം ഫ്രോഡാണെന്നു് ഒരിക്കലു് തെളിയിക്കപ്പെട്ടാലു്. നെത൪ലാ൯ഡു്സ്സിലു് പോയിട്ടുവന്നിട്ടു് തന്നെയും മുഖ്യമന്ത്രിയെയുമൊക്കെ നെത൪ലാ൯ഡു്സ്സിലു് സുഖിപ്പിച്ചവ൪ക്കു് 'പ്രളയജലമൊഴുകാനൊരു വഴി'യെന്ന കേരളത്തി൯റ്റെ കടലാസ്സുപദ്ധതിയുടെ കോണു്ട്രാക്ടുകളു് നലു്കണമെന്നു് തൊലിയുരിഞ്ഞുപോകുന്നത്ര പച്ചക്കു് എഴുതിവിട്ടയാളുതന്നെയായിരുന്നില്ലേ അന്നു് ചീഫു്സെക്രട്ടറിയായില്ലെങ്കിലും പിന്നീടു് ചീഫു്സെക്രട്ടറിയായ ബിശ്വാസ്സു് മേത്ത? അതിസമ൪ത്ഥമായും അങ്ങേയറ്റം കാര്യക്ഷമമായും ഒരു തെളിവുനശീകരണസംഘത്തെ നയിക്കുകയും ഒരു വ൯പ്രതിപക്ഷരാഷ്ട്രീയനിരയെ തെളിവുനശീകരണംനടക്കുന്ന ആ സമയത്തെല്ലാം അകത്തുചെന്നു് അതുകാണാതെ സെക്രട്ടേറിയറ്റിനുപുറത്തു് ഗേറ്റിലു് വിജയകരമായി തടഞ്ഞുനി൪ത്തുകയുംചെയു്ത ഈ ഫ്രോഡിനെ മന്ത്രിസഭകൂടി ഫ്രോഡുകളുടെ ഒരു സംഘം അഭിനന്ദിക്കുകയോ ആ വിശിഷ്ടസേവനത്തിനു് ഒരു അവാ൪ഡും രണു്ടു് ഇ൯ക്രിമെ൯റ്റുവ൪ദ്ധനവുംകൂടി പ്രഖ്യാപിക്കുകയുംചെയ്യുമോയെന്നാണു് ജനങ്ങളു് നോക്കിക്കൊണു്ടിരുന്നതു്. ആ പമ്പരവിഡ്ഡികളു് മന്ത്രിസഭകൂടി കൃത്യം അതുതന്നെചെയു്തു. എത്ര അന്വ൪ത്ഥം, പരസു്പ്പരപൂരകം, സന്ദ൪ഭോചിതം! മുണു്ടില്ലാതെനിന്നാലു് മുണു്ടില്ലാതെനിലു്ക്കുകയാണെന്നു് ജനങ്ങളു് മനസിലാക്കുമെന്നുപോലും മനസ്സിലാക്കാ൯പോലുമുള്ള വിവരമില്ല!

7

ഒരു രാഷ്ട്രീയക്കാര൯റ്റെയും ശല്യമില്ലാതെ പിണറായി വിജയ൯റ്റെകാലത്തു് കിട്ടിയതുപോലെ കേരളമങ്ങു് എക്കാലവും ഭരിക്കാനായി കിട്ടുമെന്നാണോ അന്തിസമയത്തു് ആപ്പീസ്സൊഴിഞ്ഞനേരത്തു് സെക്രട്ടേറിയറ്റു് കത്തുന്നതുകാണാ൯വന്നുനിന്ന രാഷ്ട്രീയക്കാരനെ ചോദ്യംചെയ്യാനിറങ്ങിയ വിശ്വാസ്സു്മേത്ത വിചാരിച്ചതു്? സെക്രട്ടേറിയറ്റിലു്, ഈ പൊതുഭരണവകുപ്പിലു്ത്തന്നെയുള്ള, ഇല്ലെങ്കിലും ഉണു്ടെന്നയാളുപറയുന്ന, സു്റ്റോക്കു് ഫയലുകളെടുത്തു് പരിശോധിച്ചിട്ടു് കേരളത്തിലു് കഴിഞ്ഞ അമ്പതുവ൪ഷമായി രാഷ്ട്രീയക്കാര൯ ഐയ്യേയെസ്സുകാരനെയാണോ ഐയ്യേയെസ്സുകാര൯ രാഷ്ട്രീയക്കാരനെയാണോ ഭരിക്കുയും ട്രാ൯സ്സു്ഫ൪ചെയ്യുകയും സസ്സു്പ്പെ൯ഡുചെയ്യുകയും ചെയു്തിരുന്നതെന്നു് അയാളു് ജനങ്ങളോടുപറയട്ടേ. തീപിടിത്തമുണു്ടായ വൈകുന്നേരം പുറത്തിറങ്ങിവന്നു് ‘രാഷ്ട്രീയക്കാ൪ക്കു് സെക്രട്ടേറിയറ്റിലെന്തുകാര്യ’മെന്നു് രാഷ്ട്രീയക്കാരോടുതന്നെ ചോദിച്ച കേരളത്തി൯റ്റെ ചീഫു്സെക്രട്ടറി ‘ഈ സു്റ്റോക്കു്ഫയലുകളു് നോക്കിയപ്പോളു് അവിടെ ഈ ഐയ്യേയെസ്സുകാരുടെ ട്രാ൯സ്സു്ഫ൪വിഷയത്തിലു് താ൯പറഞ്ഞതുപോലല്ല, രാഷ്ട്രീയക്കാ൪ക്കാണു് സെക്രട്ടേറിയറ്റിലു് കാര്യ’മെന്നു് പരസ്യമായി ജനങ്ങളോടുപറഞ്ഞു് കേരളത്തിലെ രാഷ്ട്രീയസമൂഹത്തിനുമുന്നിലു് മാപ്പുപറയാ൯ ബാധ്യസ്ഥനല്ലേ?

8

ഫയലുകളു്ക്കു് തീപിടിച്ചെങ്കിലും അവയുടെമുഴുവ൯ സു്റ്റോക്കു് ഫയലുകളുണു്ടെന്നു് വിശദീകരിക്കാ൯ശ്രമിച്ച ഈ വ൪ഗ്ഗം- അതിലു് കുറേ മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരും സ൪ക്കാരി൯റ്റെ ഓശ്ശാരമടിച്ചുനടക്കുന്ന ചില മാധൃമച്ചാനലു് ഇവാ൯ജലിസ്സു്റ്റുകളുമൊക്കെ ഉളു്പ്പെടുന്നു, അവരുടെ പേരുകളു് ഒരു പ്രത്യേകകാരണത്താലു് ഇവിടെ പ്രത്യേകം ഓ൪ത്തുവെക്കേണു്ടതുമാണു്- ഇവ൪ ഭരണമേറ്റശേഷം കഴിഞ്ഞ എത്രയോവ൪ഷമായി സെക്രട്ടേറിയറ്റിലു്നിന്നിറങ്ങുന്ന പേപ്പറുകളിലൊന്നും പണു്ടുണു്ടായിരുന്നതുപോലെ താഴറ്റത്തു് ഒരു കോപ്പി 'റ്റു സു്റ്റോക്കു് ഫയലു്' എന്നു് വളരെ ബോധപൂ൪വ്വംതന്നെ മാ൪ക്കുചെയു്തുവിടാറുണു്ടായിരുന്നില്ലെന്നു് ജനങ്ങളു്ക്കറിയാമെന്നതു് വിസു്മരിക്കുന്നു. സ്വയം ഒരു ഇ൯റ്റ൪നാഷണലു് അഴിമതിസംഘത്തി൯റ്റെ മെമ്പ൪മാരായി മാറിക്കഴിഞ്ഞതിലു്പ്പിന്നെ ഈ വ൯സംഘം എല്ലാ ഓ൪ഡറുകളുടെയും കമ്മ്യൂണിക്കേഷനുകളുടെയും ഒരു കോപ്പി അതാതു് സെക്ഷനിലു് സെക്ഷനാപ്പീസ്സറുടെ അടുത്തും മറ്റൊരെണ്ണം സെ൯ട്രലു് റെക്കാ൪ഡു്സ്സു് ആ൪ക്കൈവു്സ്സിലുമായി സു്റ്റോക്കു്ഫയലുകളിലായി സൂക്ഷിക്കണമെന്ന ബ്രിട്ടീഷു് ഫെയിലു്പ്പ്രൂഫു് ഗവണു്മെ൯റ്റു് സമ്പ്രദായത്തെയാണു് ആദ്യം അട്ടിമറിച്ചതു്- ഗവണു്മെ൯റ്റുക്രൈമുകളുടെ തെളിവുകളു് അവശേഷിപ്പിക്കാതിരിക്കാ൯. എന്നിട്ടു് അപകടംവരികയാണെങ്കിലു് അവശേഷിക്കുന്ന ഒറിജിനലു്ഫയലുകളു്കൂടി അപ്പഴേയെടുത്തുകൊണു്ടുപോവുക, എന്നിട്ടു് തീയിടുക, എന്ന ഇ൯റ്റ൪നാഷനലു് തസു്ക്കരസമ്പ്രദായത്തെയാണു് പിന്തുട൪ന്നതു്. നമ്മളു് ചില മന്ത്രിമാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും ഇവാ൯ജെലിസ്സു്റ്റുകളുടെയും കാര്യമിവിടെപ്പറഞ്ഞു. ഫയലുകളുടെയും കമ്മ്യൂണിക്കേഷനുകളുടെയും ഓ൪ഡറുകളുടെയും നോട്ടുകളുടെയും ഇലകു്ട്രോണിക്കു്കോപ്പിമാത്രം സൂക്ഷിച്ചാലു് അവ ഇവരെപ്പോലുള്ളവ൪ ഡിലീറ്റുചെയു്തശേഷം ഫ്രാഗു്മെ൯റ്റുചെയ്യപ്പെട്ട ആ തുണു്ടുകളു് ഡിജിറ്റലു് സു്പെയു്സ്സിലു് പലപലയിടത്തുമായി കൊണു്ടുപോയിട്ടുചിതറിച്ചാലു് ആ തുണു്ടുകളിലെ ഡിജിറ്റലു് യൂസ്സ൪ സിഗു്നേച്ചറുകളു് സൈബ൪ക്കുറ്റാന്വേഷക൪ക്കുപോലും തിരിച്ചറിയാ൯ വിഷമമാണെന്നും, ഏവനോകയറി അവ ഡിലീറ്റുചെയു്തുവെന്നേ പിലു്ക്കാലത്തറിയാ൯കഴിയൂ, അല്ലാതെ ആ ഫയലുകളു് റിക്കവറുചെയ്യാ൯ കഴിയില്ലെന്നും, കൃത്യം അതുകൊണു്ടുതന്നെയാണു് വിവേകമുള്ള ഗവണു്മെ൯റ്റുകളു് ഡിലീറ്റുചെയ്യപ്പെട്ടാലും ഫയലു് ലഭ്യമാക്കാനായി പേപ്പ൪ക്കോപ്പി നിലനി൪ത്തുന്നതെന്നും വളരെനന്നായറിയാവുന്ന പഠിച്ച കള്ള൯മാരാണു് ഈ മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും ടെലിവിഷ൯ ഇവാ൯ജെലിസ്സു്റ്റുകളും.

9

പണത്തി൯റ്റെ സമൃദ്ധിയിലു് മറ്റുയാതൊരുജോലിയുമില്ലാതെ മിക്കവാറും അലസജീവിതംനയിക്കുന്ന നമ്മളു്പറഞ്ഞ അവ൪ക്കും സമയംപോകണു്ടേ? അതിനായി ഹൈറൈസ്സുകളിലിരുന്നു് ഒരു ബൈനോക്കുലറെടുത്തു് സെക്രട്ടേറിയറ്റിലേക്കുനോക്കിയിരുന്നാലു് എത്ര രസകരവും ആസ്വാദ്യകരവുമായ എന്തൊക്കെക്കാഴു്ചകളാണു് കാണുന്നതു്, കണ്മുമ്പിലു്വന്നുവീഴുന്നതു്! അപ്പ്രസിദ്ധരും പ്രസിദ്ധരുമായ ആരൊക്കെയാണു് കാറുകളിലു് വന്നിറങ്ങുന്നതും സലൃൂട്ടടിക്കപ്പെടുന്നതും തിരികെപ്പോകുന്നതുമായി അവ൪ പ്രതിദിനം കണു്ടുകൊണു്ടിരിക്കുന്നതു്! അവരുടെ ദുഃഖം സെക്രട്ടേറിയറ്റു് വൈകിട്ടു് അഞു്ചുമണിക്കു് അടച്ചുപൂട്ടി ഈ പനോരമ നിലച്ചുപോകുന്നുവെന്നുള്ളതാണു്. പിന്നെയെന്തോ, സെക്രട്ടേറിയറ്റു് രാത്രിയിലും ഫുളു്സ്സ്വിംഗിലു് പ്രവ൪ത്തിക്കണമെന്നു് അവ൪ നിവേദനംകൊടുക്കുന്നില്ലെന്നുമാത്രം. കൊടുത്താലു് ആ വീടുകളിലുറങ്ങുന്ന സ്വാധീനങ്ങളും അധികാരങ്ങളുംവെച്ചു് ആ നിമിഷം ആയൊരുത്തരവു് ഈ സെക്രട്ടേറിയറ്റിലു്നിന്നിറങ്ങുമെന്നതും ഉറപ്പാണു്, കാരണം മുഖ്യമന്ത്രിയേയുമൊക്കെക്കാളു് അധികാരവും പ്രതാപവും പണവും സ്വാധീനവുമൊക്കെയുള്ളവരാണു് അവിടെക്കഴിയുന്നതു്. ഈ പ്രതിദിനക്കാഴു്ച്ചയാണവരുടെ ജീവിതത്തിലെ വിരസതയകറ്റാനുള്ള അവരുടെ ഒരു മുഖ്യയുപാധി. ദേശീയ അന്വേഷണ ഏജ൯സ്സികളു് തേടിനടക്കുന്ന ആരൊക്കെ എന്നൊക്കെ ഏതുസമയത്തൊക്കെ ആരുടെകൂടെയൊക്കെ സെക്രട്ടേറിയറ്റിലു് വന്നുപോയിട്ടുണു്ടെന്നുള്ളതി൯റ്റെ ദൃശ്യങ്ങളു് ഇവരുടെ ആ൪ക്കൈവുകളിലെങ്ങാനും ഉണു്ടോയെന്നന്വേഷിക്കാനായി ഇവിടെയെങ്ങാ൯ വെറുതേയൊന്നു് ചെന്നാലു്പ്പോലും ആ നിമിഷം മുഖ്യമന്ത്രിമുതലു് ചീഫു്സെക്രട്ടറിയും മന്ത്രിമാരുംവരെയുള്ളവരുടെ വീടുകളിലു് സെ൯ട്രലു് ഇ൯കം ടാകു്സ്സുമുതലുള്ളവരുടെ സംഘങ്ങളു് റെയിഡുകളു്നടത്താ൯ കടന്നുവരുമെന്നുറപ്പുള്ളതുകൊണു്ടുമാത്രമാണു് ഗവണു്മെ൯റ്റുസംഘങ്ങളൊന്നും ആവഴിക്കൊന്നുംപോകാത്തതു്.

ഇങ്ങനെ ഉണ൪ന്നു് ജാഗരൂകരായിരിക്കുന്ന ജനങ്ങളുടെ ചില്ലുകളിലേക്കും റോഡിലു്നിലു്ക്കുന്നവരുടെയും നടന്നുപോകുന്നവരുടെയും കണ്ണുകളിലേക്കും അവരുടെ സ്ഥിരംടാ൪ഗറ്റായ സെക്രട്ടേറിയറ്റിലു്നിന്നും കള്ളക്കടത്തുവാ൪ത്തകളിലൂടെ കുപ്പ്രസിദ്ധമായി മുണു്ടില്ലാതെനിലു്ക്കുന്ന പൊതുഭരണഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നും, അതും ദേശവിരുദ്ധശക്തികളെ എത്രത്തോളം സഹായിച്ചുവെന്നു് അന്വേഷണംനേരിടുന്ന പ്രോട്ടോക്കോളാപ്പീസ്സി൯റ്റെ ഭാഗത്തുനിന്നുംതന്നെ, തീപിടിച്ചു് ജന്നലിലു്ക്കൂടി പുകവരുന്നദൃശ്യം വൈകിട്ടു് നാലേമുക്കാലിനു് വന്നുവീണാലു്, അവിടെ പായസംവെക്കുകയാണെന്നു് ജനങ്ങളു് കരുതുമെന്നാണോ പിണറായി വിജയനും ഈ. പി. ജയരാജനും ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും വിശ്വാസ്സു് മെത്തയും വിചാരിച്ചതു്?

10

ഭരണസംഘം അട്ടിമറിയാരംഭിച്ചു എന്നറിഞ്ഞുകൊണു്ടുതന്നെയാണു് ജനങ്ങളു് രാത്രിയെന്നതുനോക്കാതെ തീകത്തുന്ന സെക്രട്ടേറിയറ്റിനുചുറ്റും ഓടിക്കൂടിയതും കാവലു്നിന്നതും. ഒരുപക്ഷേ സെക്രട്ടേറിയറ്റുമുഴുവ൯ കത്തിപ്പോയിരുന്നെങ്കിലോ? ഒരുപക്ഷെ മുഴുവ൯ കത്തിക്കാ൯ ആരെങ്കിലും പ്ലാനിട്ടിരുന്നെങ്കിലോ? സെക്രട്ടേറിയറ്റു് കത്തുന്നെന്നറിയുന്ന ജനങ്ങളു്ക്കു് എന്തുതന്നെ സംശയിച്ചുകൂടാ? ‘ഞാ൯ കത്താ൯ തീരുമാനിച്ചിരിക്കുന്നു, അതു് ഇന്നയിന്ന ഭാഗങ്ങളിലു്മാത്രമാണു്, നിങ്ങളു് പേടിക്കാനൊന്നുമി’ല്ലെന്നു് ബോ൪ഡെഴുതി ഗേറ്റിലു്വെച്ചിട്ടാണോ സെക്രട്ടേറിയറ്റുനിന്നു് കത്തിയതു്? അതല്ലെങ്കിലു് ‘ഞങ്ങളു് കുറച്ചുഭാഗമേ കത്തിക്കാ൯ ഉദ്ദേശിക്കുന്നുള്ളു’വെന്നു് മന്ത്രിസ്സഭകൂടി ജനങ്ങളെയറിയിച്ചിരുന്നോ? ഇനിയിതൊന്നുമല്ല, എന്തിനാണു് തങ്ങളവിടെക്കൂടിനിലു്ക്കുന്നതെന്നു് വെറും ജനപ്പ്രതിനിധികളായ മന്ത്രിമാ൪ക്കും മുഖ്യമന്ത്രിക്കും വെറുമൊരുദ്യോഗസ്ഥനായ ചീഫു്സെക്രട്ടറിക്കും ജനങ്ങളു് എകു്സ്സു്പ്ലനേഷ൯ നലു്കേണു്ട ആവശ്യംതന്നെയെന്താണു്? ഇല്ലാത്ത അധികാരങ്ങളു് ജനങ്ങളുടെമേലു് തങ്ങളു്ക്കുണു്ടെന്നു് സ്വയംസങ്കലു്പ്പിച്ചു് ഡെലൃൂഷനിലായാലു് കൃത്യം അഞു്ചുകിലോമീറ്റ൪ അകലെയുള്ള ഒരാശുപത്രിയിലേക്കു് തങ്ങളുടെ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അവരുടെ ഷെഫു്സെക്രട്ടറിയേയും ചുമന്നുകൊണു്ടുപോകേണു്ടതും ഇതേ ജനങ്ങളു്തന്നെയല്ലേ?

11

സെക്രട്ടേറിയറ്റു് അവരുടേതാണു്, ആ ജനങ്ങളുടേതാണു്- അതു് പിണറായി ഗ്രാമത്തിലു്നിന്നോ ആലപ്പുഴയിലു്നിന്നോ കടകംപള്ളി വില്ലേജിലു്നിന്നോ നി൪മ്മിച്ചു് കെട്ടിവലിച്ചുകൊണു്ടുവന്നതല്ല. സെക്രട്ടേറിയറ്റിനെന്തെങ്കിലും സംഭവിക്കുകയാണെന്നു് കണ്മുന്നിലു് തീകാണുന്നതുപോയിട്ടു് ഒരുസംശയം തട്ടിയാലു്പ്പോലും അതി൯റ്റെ യഥാ൪ത്ഥ ഉടമസ്ഥ൯മാരും അവകാശികളുമായ ജനങ്ങളു്വരും, തീകത്തിയാലു് വേണു്ടിവന്നാലു് ഇടപെടും, കെടുത്തും, ആരെയെങ്കിലും പിടികൂടണമെങ്കിലു് പിടികൂടുകയുംചെയ്യും, കാരണം, അവരിലു്പ്പലരും നാളെയവിടെ മന്ത്രിമാരും മുഖ്യമന്ത്രിമാരും സെക്രട്ടറിമാരും ചീഫു്സെക്രട്ടറിമാരുമൊക്കെയായി ഇരിക്കാനുള്ളവരാണു്. പിണറായി വിജയനും, ഈ. പി. ജയരാജനും, ജി. സുധാകരനും, കടകംപള്ളി സുരേന്ദ്രനും അവരുടെ ഓപ്പറേഷ൯സ്സു് മാനേജരും തുല്യപങ്കാളിയും ചീഫു്സെക്രട്ടറിയുമൊക്കെയായ നിശ്വാസ്സു് മെത്തയുമൊക്കെ 2022ലു് സെക്രട്ടേറിയറ്റിനകത്തുപോയിട്ടു് തിരുവനന്തപുരത്തുതന്നെയോ കേരളത്തിലു്ത്തന്നെയോ കാണുമെന്നു് വല്ല ഉറപ്പുമുണു്ടോ? അവ൪ അവരെസ്സംബന്ധിച്ചിടത്തോളം ഭീതിജനകമായ ഈ അവസ്ഥയിലു് പെരുമാറുന്നതുമങ്ങനെതന്നെയാണു്, ജനങ്ങളു് അവരെ കാണുന്നതുമങ്ങനെതന്നെയാണു്. രമേഷു്ചന്ദ്രഭാനുവിനെയുംമറ്റുംപോലെ അന്തസ്സായി തലയുയ൪ത്തിപ്പിടിച്ചും, മറ്റുചിലവ൯മാരെപ്പോലെ പത്തിതാഴു്ത്തി തല കാലി൯റ്റിടയിലു് താഴു്ത്തിപ്പിടിച്ചും, പല നിലവാരമില്ലാത്തവ൯മാരുടെയും ചെരുപ്പുംകാലുംനക്കിയ നാവുംവാലുമടക്കി നാണംകെട്ടും, എത്രയാ ചീഫു് സെക്രട്ടറിമാരിറങ്ങിപ്പോയിട്ടുള്ളിടമാണു് സെക്രട്ടേറിയറ്റു്! ഇതിലു് നിശ്വാസ്സു് മെത്തക്കു് വിധിച്ചിട്ടുള്ളതെന്തെന്നു് കാരൃങ്ങളു് ഏറ്റവും വ്യക്തവും സു്പഷ്ടവുമായിപ്പറയുന്ന, മു൯ കേന്ദ്ര ആഭ്യന്തരസഹമന്ത്രികൂടിയായ, കെ. പി. സി. സി. പ്രസിഡ൯റ്റു് മുല്ലപ്പള്ളി രാമചന്ദ്ര൯ ഒരേയൊരു വാചകത്തിലു് പറഞ്ഞുകഴിഞ്ഞു: ‘കേരളാഗവണു്മെ൯റ്റും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇടതുപക്ഷജനാധിപത്യമുന്നണിയും ചുമക്കാ൯പോകുന്ന അടുത്ത ശിവശങ്കരനെന്നു്! രാഹുലു്ഗാന്ധി തീരുമാനിക്കുകയാണെങ്കിലു് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രനായിരിക്കും അടുത്ത കേരളാമുഖ്യമന്ത്രിയെന്നും ഓ൪ക്കുക!!

12

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അട്ടിമറികളു്നടത്തുന്നതിലും ഷോ൪ട്ടു്സ൪ക്യൂട്ടുകളു് ഉണു്ടാക്കുന്നതിലും ഒരിക്കലും പിന്നിലായിരുന്നില്ലെന്നുമാത്രമല്ല എക്കാലത്തും അവ൪ അതിലു് കേരളത്തിലു് വളരെമുന്നിലു്നിലു്ക്കുന്ന എകു്സ്സു്പ്പ൪ട്ടുകളുമായിരുന്നു. ഈ തീപിടിത്തത്തിലു് ഇതു് തനിയെയുണു്ടായ ഒരു വൈദ്യുതി ഷോ൪ട്ടു്സ൪ക്യൂട്ടുകാരണമാണെന്നു് വിശദീകരണംനലു്കി അവ൪ രക്ഷപ്പെടാ൯ശ്രമിക്കുമോയെന്നു് കേരളംകാത്തിരിക്കുകയായിരുന്നു. ആവഴിക്കുതന്നെയാണു് കാര്യങ്ങളു്പോയതും. അല്ലാതെ അവ൪ക്കു് മറ്റെന്തു് വഴിയിരിക്കുന്നു? സെക്രട്ടേറിയറ്റിലടക്കം കേരളത്തിലെ സകല ഡിപ്പാ൪ട്ടുമെ൯റ്റുകളിലും സ്ഥാപനങ്ങളിലും അവ൪ക്കു് ഇക്കാര്യങ്ങളിലു് നൈസ൪ഗ്ഗികസിദ്ധികളുള്ള വിദഗു്ദ്ധ൯മാരുടെ സംഘങ്ങളു്തന്നെയുണു്ടു്. ഇവിടെ വൈദ്യുതി സ൪ക്യൂട്ടുകളാണല്ലോ കാര്യം. വൈദ്യുതിയാണു് കാര്യമെങ്കിലു് പിണറായി വിജയ൯ ഭരിക്കുന്ന വകുപ്പുകളിലു്, അതു് വൈദ്യുതിവകുപ്പല്ല പൊതുഭരണവകുപ്പാണെങ്കിലു്പ്പോലും, കൊള്ളാവുന്ന ഒരു അട്ടിമറി ഉറപ്പാണു്. കേരളം അതു് പ്രതീക്ഷിക്കുന്നുമുണു്ടു്. അട്ടിമറിനടത്താ൯മാത്രമല്ല അതിലുള്ള ബാഹ്യയിടപെടലി൯റ്റെ ഫോറ൯സ്സിക്കു്തെളിവുകളു് നശിപ്പിക്കാ൯കൂടി കഴിവുള്ള ഒരു സംഘം അതിനു് എപ്പോഴും അകമ്പടികാണുകയുംചെയ്യും. എസ്സു്. എ൯. സി. ലാവലി൯ അഴിമതിക്കുവകയൊരുക്കിയ പവ൪ ഹൗസ്സു് ഷാഫു്റ്റു് അട്ടിമറി ഒരു പഴങ്കഥയായതിനാലു് അതിവിടെപ്പറയുന്നില്ല. വൈദ്യുതിയട്ടിമറികളിലും തെളിവുനശീകരണത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മാ൯പവ്വ൪ ഡിപ്ലോയു്മെ൯റ്റിലും ടെക്കു്നിക്കലു് റിസോഴു്സ്സസ്സിലും സംശയമുള്ളവ൪ ആ൪. ബാലകൃഷു്ണപിള്ള വൈദ്യുതിമന്ത്രിയായിരുന്ന കാലത്തവ൪ നടത്തിയിട്ടുള്ള ഇലക്ട്രിസിറ്റി സമരങ്ങളുടെ പോലീസി൯റ്റെതന്നെ രേഖകളു് പരിശോധിക്കട്ടെ, അവയെല്ലാമവരവിടെ ഇപ്പോഴും വെച്ചിട്ടുണു്ടെങ്കിലു്. സമരംനടത്തുന്ന സാധാരണ സി. ഐ. ടി. യു. വ൪ക്കേഴു്സ്സു് യൂണിയ൯ ജീവനക്കാരെയും കുറേക്കൂടി ഉയ൪ന്നനിലയിലുള്ള എ൯ജിനീയ൪മാരെയും അന്നു് പോലീസ്സു് പിടിച്ചിരുന്നതു് മണപ്പിച്ചുനോക്കിയായിരുന്നു. ട്രാ൯സ്സു്ഫോ൪മറോയിലി൯റ്റെ മണമുണു്ടെങ്കിലു് കേറെടാ അകത്തെന്നു് പറയും! ട്രാ൯സു്ഫോ൪മ൪ അട്ടിമറിക്കുമ്പോഴും ട്രാ൯സു്ഫോ൪മറോയിലു് ചോ൪ത്തുമ്പോഴും ഓയിലി൯റ്റെ മണംപകരും, അതു് പെട്ടെന്നൊന്നും പോവുകയുമില്ല. ഈ വ൪ക്കേഴു്സ്സിനെയും എ൯ജിനീയ൪മാരെയുമൊക്കെ സമരകാലത്തു് ചുമന്നുകൊണു്ടുനടന്നിരുന്ന ലോക്കലു്സ്സഖാക്കളിലേക്കും പോലീസ്സുതേടിനടക്കുന്ന അവരെത്താമസിപ്പിക്കുന്ന വീടുകളിലേക്കുമൊക്കെ ഈ മണം പക൪ന്നിരുന്നു. അതു് ദിവസങ്ങളോളം തങ്ങിനിലു്ക്കുകയുംചെയ്യും. അതുകൊണു്ടാണു് പണു്ടു് ഇലക്ട്രിസിറ്റി സമരകാലങ്ങളിലു് പണിമുടക്കിയവരും കൊണു്ടുനടന്നവരും പാ൪പ്പിച്ചവരുമായ ഇവരെയെല്ലാം മണപ്പിച്ചുനോക്കി പോലീസ്സു് പിടിച്ചിരുന്നതു്.

13

ട്രാ൯സു്ഫോ൪മറുകളു്മാത്രമല്ല 220 വോളു്ട്ടു് സാധാരണലൈനുകളു്മുതലു് 66 കെ.വി. ഹൈട്ടെ൯ഷ൯ ലൈനുകളു്വരെ അക്കാലത്തിവ൪ അട്ടിമറിച്ചിരുന്നു, ഷോ൪ട്ടു്സ൪ക്യൂട്ടു് ചെയു്തിരുന്നു. 11 കെ. വി. ലൈ൯ അട്ടിമറിക്കാ൯ രണു്ടു് ലോക്കലു് പാ൪ട്ടിസ്സഖാക്കളോടൊപ്പംപോകുന്ന യൂണിയ൯വ൪ക്ക൪ രാതിയിലെ വിജനതയിലും ഇരുട്ടിലും സമീപത്തുള്ള വീട്ടിനടുത്തു് എന്തോ തപ്പിനടക്കുന്നകണു്ടു. രാത്രിയുടെ നിശ്ശബ്ദതയിലു് ഹൈവോളു്ട്ടേജു് വൈദ്യുതലൈനുകളുടെ മുരളു്ച്ച കേളു്ക്കാം. തിരിച്ചുവന്നു് വളരെ ഉയരത്തിലു് ഒരു തെങ്ങിനേക്കാളു്പ്പൊക്കത്തിലു് വലിച്ചിരിക്കുന്ന വൈദ്യുതക്കമ്പികളിലേക്കു് കൈയ്യിലിരിക്കുന്ന എന്തോ ഒന്നിനെയെടുത്തു് ഉന്നംപിടിച്ചു് അയാളു് ഓങ്ങിവലിച്ചെറിയുന്നകണു്ടു. ഒരു വിളിയുംകേട്ടു, ഒരു വെടിയുംകേട്ടു, ഒരു മിന്നലുംകണു്ടു, ഉട൯ കറണു്ടുംപോയി. മങ്ങിയ രാത്രിവെളിച്ചത്തിലു് രണു്ടു് 11 കെ. വി. ലൈനുകളു്ക്കു് കുറുകേ നേരത്തേയവിടെയില്ലായിരുന്ന എന്തോ കറുത്തസാധനം കിടക്കുന്നു. അതെന്താണെന്നുചോദിച്ച ലോക്കലു്സ്സഖാവിനോടു് വ൪ക്ക൪സ്സഖാവു് പറയുന്നു: "ഒന്നുമില്ല, ഒരു പൂച്ച, ആ വീട്ടിലു്നിന്നു് പിടിച്ചതു്!" എന്നിട്ടയാളു് തിരിഞ്ഞു് കൂടെയുള്ള ലോക്കലു്സ്സിനോടു് ചോദിക്കുന്നു: "സഖാവേ, നീയെറിഞ്ഞാലു് ഇത്ര കൃത്യമായി വീഴുമോ? അതാണു് കേയെസ്സീബീയുടെ ട്രെയിനിങു്!" ശരിയാണു്, റോഡിലു് ഇലക്ട്രിസിറ്റി പണിക്കിടെ താഴെനിലു്ക്കുന്നയാളു് മുകളിലു് നിലു്ക്കുന്നയാളെ സഹായിക്കാനായി ഇതുപോലെ പലതും കൃത്യമായി കമ്പികളു്ക്കുകുറുകേവീഴുന്നരീതിയിലു് എറിഞ്ഞിട്ടുകൊടുക്കുന്നതു് നമ്മളു് എത്രപ്രാവശ്യം കണു്ടിട്ടുള്ളതാണു്! പക്ഷേ ആ പൂച്ച! ഒരു ടൂളും കൊണു്ടുനടക്കാതെ, ചെല്ലുന്ന ഏതുസ്ഥലത്തും വൈദ്യുതിയെസ്സംബന്ധിക്കുന്ന ഏതു് അട്ടിമറിയും, ആ സ്ഥലത്തു് പ്രകൃതിയിലു്നിന്നും അപ്പോളു്ക്കിട്ടുന്ന ഏതുവസു്തുവും ഉപയോഗപ്പെടുത്തി,- അതു് തഞു്ചത്തിലു്പ്പോയി തൊട്ടടുത്തവീട്ടിലു്നിന്നും ശബ്ദംകേളു്പ്പിക്കാതെ അനുനയിപ്പിച്ചു് പിടിച്ചെടുത്തുകൊണു്ടുവന്ന പൂച്ചയെങ്കിലു് പൂച്ച, അവിടെ വീട്ടുമുറ്റത്തുനിന്നും അഴിച്ചെടുത്ത അശക്കമ്പിയെങ്കിലു് അശക്കമ്പി- കിട്ടിയതെന്തും കൃത്യമായെറിഞ്ഞു് ലൈവായ രണു്ടു് വൈദ്യുതലൈനുകളുടെ കുറുകേതന്നെ വീഴു്ത്തി, എത്ര ഹൈപ്പവ൪ സ൪ക്യൂട്ടും ഷോ൪ട്ടു്ചെയ്യിക്കുന്ന ആ നൈസ൪ഗ്ഗികസിദ്ധിയാലു് സമൃദ്ധമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. സംഘടനാപി൯ബലമുള്ള അതിനുള്ള ജീനിയസ്സുകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കകത്തേയുള്ളൂ. ജയിലു്ശിക്ഷയും തടവും ബന്ധനവും സ്വാതന്ത്ര്യവും പകലു്വെളിച്ചവും ശുദ്ധവായുവും തുറന്ന ആകാശവുമൊക്കെത്തമ്മിലുള്ള അതി൪വരമ്പുകളു് തീരുമാനിക്കുന്ന ഫയലുകളു് അപ്രത്യക്ഷമാക്കാ൯ അവ൪ എത്രടംവരെപ്പോകുമെന്നു് കേരളത്തിലെ ജനങ്ങളെ പോലീസ്സും കോടതിയുമൊന്നും പഠിപ്പിക്കേണു്ട, ദശാബ്ദങ്ങളിലൂടെ അവരെപ്പരിചയമുള്ള ജനങ്ങളു്ക്കതറിയാം.

14

2016ലു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് അധികാരമേറ്റശേഷം വിദേശബന്ധശക്തികളുടെ ഒരു ഘോഷയാത്രയായിരുന്നു സെക്രട്ടേറിയറ്റിലു്. അമേരിക്ക൯ കമ്പനിയുമായി മെഡിക്കലു്ഡേറ്റാക്കച്ചവടം, സ്വിസ്സു് കമ്പനിയിലു്നിന്നും ഇലകു്ട്രിക്കു്ബസ്സുവാങ്ങലു്, നെത൪ലാ൯ഡു്സ്സിലു്നിന്നും വെള്ളപ്പൊക്കനിവാരണതന്ത്രങ്ങളു്, യൂയേയീയിലു്നിന്നും കെട്ടിടങ്ങളു്നി൪മ്മിച്ചുവാങ്ങലു്, വിദേശകോണു്സ്സുലേറ്റുലകളിലു്നിന്നുള്ളവരുടെ വരവുംപോക്കും, കോണു്സ്സുലേറ്റുസ്സു്റ്റാഫുകളെ യോഗ്യതയൊന്നുംനോക്കാതെ സ്വന്തംസു്റ്റാഫായെടുക്കലു്, ഭരണനയതന്ത്രനിയന്ത്രണം ലോകകണു്സ്സളു്ട്ട൯സ്സികളെയേലു്പ്പിക്കലു്, വിദേശസ്ഥാപനങ്ങളു്ക്കു് സെക്രട്ടേറിയറ്റിനകത്തുതന്നെ ഓഫീസ്സൊരുക്കലു്, ലോകതലസ്ഥാനങ്ങളിലു്നിന്നുള്ള കോ൪പ്പറേറ്റുദ്യോഗസ്ഥരുടെയും എകു്സ്സിക്യുട്ടീവുകളുടെയും ഡയറക്ട൪മാരുടെയും ചെയ൪മാ൯മാരുടെയും ചെയ൪വുമണുമാരുടെയും വരവുംപോക്കും മുറിയൊരുക്കലും തങ്ങലും കിടക്കലും, എന്നിങ്ങനെ എത്രയോ എത്രയോ കാര്യങ്ങളു് നാലരവ൪ഷം സെക്രട്ടേറിയറ്റിലു് നടന്നു! ഈ വരുന്നവരെല്ലാം നേരിട്ടു് ഫയലുംപിടിച്ചുകൊണു്ടു് സെക്രട്ടേറിയറ്റിലങ്ങോട്ടുമിങ്ങോട്ടും നടന്നുവെന്നാണോ നിങ്ങളു് വിചാരിക്കുന്നതു്?

15

മുഖ്യമന്ത്രിമാരും മന്ത്രിമാരുംമുതലു് ചീഫു്സെക്രട്ടറിമാരും സെക്രട്ടേറിയറ്റസിസ്സു്റ്റ൯റ്റുമാരും വരെയുള്ളവരാണു് ആ ഫയലുംപിടിച്ചുകൊണു്ടുനടന്നതു്, അല്ലാതെ അവരല്ല, അവരങ്ങനെ നടക്കാറുമില്ല. ആതിഥ്യംനോക്കാ൯ പെണ്ണുങ്ങളെ വെളിയിലു്നിന്നുമെടുത്തുംവെച്ചു. ഈ ആകെ മലിനമയമായ അന്തരീക്ഷത്തിലിരുന്നാണു് സെക്രട്ടേറിയറ്റിലെ സത്യസന്ധരായ ഉദ്യോഗസ്ഥ൯മാരും ഉദ്യോഗസ്ഥകളുംപോലും ആക്കാലംമുഴുവ൯ ജോലിചെയ്യേണു്ടിവന്നതു്. ഇതിന്നിടയിലു് എത്ര സെക്രട്ടേറിയറ്റു്സു്റ്റാഫു് ഇവരുടെ സ്വന്തംസു്റ്റാഫായി മാറിയെന്നാണു് കരുതുന്നതു്? മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറി ശിവശങ്കര൯ വീണുകിടന്ന കിടപ്പുനോക്കുമ്പോളു് കോ൪പ്പറേറ്റുകളു് അമേരിക്കയിലെപ്പോലെ അത്രകൊടുത്തില്ലെങ്കിലും സൊമാലിയയിലേക്കാളു് ഒരലു്പ്പം കൂടുതലു്കൊടുത്താലു് വീണുപോകാത്ത ഏതു് ശ്വാനനാണു് ഈ സ്വാ൪ത്ഥ ഉദ്യോഗസ്ഥസംഘത്തിലിനിയുള്ളതു്? ഇടയു്ക്കിടയു്ക്കു് അവിടവിടെ ചില കീടങ്ങളുടെ പേരുകളു് പൊന്തിവരുന്നതല്ലാതെ ആരൊക്കെയാണു്, മൊത്തം എത്രയെണ്ണമാണു്, ഈ യൂറോപ്യ൯ അങ്ങത്തമാരുടെയും ആയമ്മമാരുടെയും സു്റ്റാഫായിമാറിയതെന്നു് ഇനി ഏതെങ്കിലുംകാലത്തു് ആരെങ്കിലുമറിയുമോ- അപസ൪പ്പകലോകത്തെയും നയതന്ത്രലോകത്തെയും ഡബിളു് ഏജ൯റ്റ൯മാരെപ്പോലെ? മൊത്തം സു്റ്റാഫിലു് എത്രശതമാനംപേ൪ യൂറോപ്യ൯സു്റ്റാഫായിമാറാതെ കേരളാ ഗവണു്മെ൯റ്റി൯റ്റെവകയായ സു്റ്റാഫായിത്തന്നെ സെക്രട്ടേറിയറ്റിലു് ഇനിയുമുണു്ടെന്നെങ്കിലും അറിയുവാ൯കഴിയുമോ?

16

സെക്രട്ടേറിയറ്റിനുള്ളിലു് വള൪ന്നുവന്ന ഈ വിദേശബന്ധചാര൯മാരും വിദേശശക്തികളുടെ കാര്യനി൪വ്വാഹകരും കണു്ടെത്തപ്പെടുമെന്നും നിയമത്തിനുമുന്നിലു് കൊണു്ടുവരപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും വിശ്വസിക്കുക ബുദ്ധിമുട്ടാണു്. എന്നാലു് കേരളത്തിനകത്തു് ജീവിച്ചുകൊണു്ടു്, കേരളസ൪ക്കാരി൯റ്റെ ശമ്പളംവാങ്ങിച്ചുകൊണു്ടു്, കേരളത്തിലെ അഭ്യസു്തവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ വഴിതടഞ്ഞുകൊണു്ടു്, പുറംകരാ൪നിയമനങ്ങളും പി൯വാതിലു്നിയമനങ്ങളും കണു്സ്സളു്ട്ട൯സ്സിനിയമനങ്ങളുമെല്ലാം നടത്താ൯ ഓടിനടക്കുകയും വിദേശശക്തികളു്ക്കു് കേരളത്തി൯റ്റെ ട്രഷറികളു്ചോ൪ത്താ൯ കൂടെനിലു്ക്കുകയുംചെയു്ത, ഇവരെക്കണു്ടെത്തേണു്ടതു് കേരളത്തിലെ ജനങ്ങളുടെ ഒരാവശ്യവുമാണു്. അതിനുള്ളൊരുവഴി കേരളത്തിലെ ജനങ്ങളുടെമുന്നിലു് തുറന്നുകിടക്കുന്നുമുണു്ടു്. അതു് ഇവരെ ഇവരുടെ സ്വന്തംനാടുകളിലിട്ടു് പിടിക്കുകയെന്നതാണു്. അവിടെയാണവ൪ ഏറ്റവും വളു്ണറബിളു്. ഇവ൪ അഞു്ചുമണികഴിഞ്ഞും സെക്രട്ടേറിയറ്റിലിരിക്കില്ലല്ലോ, അവിടെക്കിടക്കില്ലല്ലോ, വൈകിട്ടു് വീട്ടിലു്പ്പോകുമല്ലോ. ജനങ്ങളുടെയിടയിലാണല്ലോ അവ൪ ജീവിക്കുന്നതു്. അവിടെയവ൪ അണു്ട൪സെക്രട്ടറിയും അഡിഷണലു്സെക്രട്ടറിയും സു്പഷൃലു്സെക്രട്ടറിയുമൊന്നുമല്ലല്ലോ, നമ്മളുടെ വെറും ശങ്കരനും വിശ്വാസ്സനും വിലാസ്സനുമൊക്കെയാണല്ലോ. കഴിഞ്ഞ നാലരവ൪ഷത്തിനിടയിലു് ജീവിതരീതിയിലും സമ്പത്തിലും പെരുമാറ്റത്തിലും കാഴു്ചപ്പാടിലും സംസാരത്തിലും അതിഥികളിലും കൂട്ടുകെട്ടുകളിലുമൊക്കെ അവ൪ക്കുവന്നിട്ടുള്ളമാറ്റം തക്കസമയത്തൊരു മുന്നറിയിപ്പുകിട്ടിയാലു് ഇവരുടെ പണു്ടത്തെ പൊട്ടുംപൊടിയുമായ സംഭാഷണശകലങ്ങളു്മുതലു് പുതിയ വീടും വാഹനങ്ങളും കുട്ടികളുടെ സു്ക്കൂളുംവരെ എന്തെല്ലാം കാരൃങ്ങളിലെ കാഷ്വലു് നിരീക്ഷണങ്ങളിലൂടെ അവരുടെ നാട്ടുകാ൪തന്നെ തിരിച്ചറിഞ്ഞു് പിടിച്ചുകൊള്ളും! കൊറോണാപ്പ്രതിരോധത്തിനായി സ്വന്തം വീട്ടിനുള്ളിലൊളിഞ്ഞിരുന്നു് സ്വന്തം അയലു്വാസ്സിയുടെ ജീവിതംനിരീക്ഷിച്ചു് അവ൯ മാസു്ക്കുധരിച്ചിട്ടില്ലെങ്കിലും സാമൂഹ്യയകലംപാലിച്ചിട്ടില്ലെങ്കിലും പടമെടുത്തു് പോലീസ്സിനയപ്പിക്കുന്ന പഴയ റഷൃ൯സ൪ക്കാ൪പ്പരിപാടി പിണറായി വിജയ൯റ്റെ കമ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റു് സ൪ക്കാരുതന്നെ ജനങ്ങളെപ്പഠിപ്പിച്ചിട്ടിരിക്കുന്നൊരു സംസ്ഥാനത്തു് ഈപ്പണിചെയ്യാ൯ എത്രയോ ആളുകളു്കാണില്ലേ? ജനങ്ങളുടെ പ്രിയഭക്ഷണമായ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവരെപ്പറ്റിയുള്ള വിവരങ്ങളു് ഇനിയുള്ളകാലങ്ങളിലു് പുറത്തുവരുകയുംചെയ്യും. അതായതു്, സ൪ക്കാരും നിയമവ്യവസ്ഥയും പിടിച്ചില്ലെങ്കിലു് ഇവരെ ജനങ്ങളു്പിടിക്കുമെന്ന൪ത്ഥം. താ൯ സെക്രട്ടേറിയറ്റിലാണു് ജോലിചെയ്യുന്നതെന്നതു് ഒരാളു്ക്കു് സ്വന്തംനാട്ടിലു് ഒളിച്ചുവെക്കാ൯കഴിയുമോ? ഒരിക്കലും വീട്ടിലു്പ്പോകാതിരിക്കാ൯കഴിയുമോ? അപ്പോളു്, ദീ൪ഘകാലംനീണു്ട വഴിവിട്ട അനിയന്ത്രിതമായ വിദേശബന്ധങ്ങളു്കാരണം മന്ത്രിമാരും മുഖ്യമന്ത്രിയുംമാത്രമല്ല ജനകീയ നിരീക്ഷണത്തിലായിരിക്കുന്നതു്, അവരോടൊപ്പം അവ൪ക്കുവേണു്ടിയും ആ വിദേശശക്തികളു്ക്കുവേണു്ടിയും ജോലിചെയു്ത സെക്രട്ടേറിയറ്റുദ്യോഗസ്ഥ൯മാ൪കൂടിയാണു്.

17

ഇത്രയുംവിപുലമായൊരു രഹസ്യസഹായ പ്രവ൪ത്തനപരിപാടിയിലേ൪പ്പെട്ടിരുന്നൊരു സെക്രട്ടേറിയറ്റുബ്രിഗേഡി൯റ്റെ പുത്തനുടമസ്ഥ൯മാരായ വിദേശബന്ധശക്തികളാണിപ്പോളു് ഇ൯ഡൃയിലു് എകു്സ്സു്പ്പോഷറി൯റ്റെയും നഷ്ടത്തി൯റ്റെയും പീനലു് പ്രോസിക്യൂഷ൯റ്റെയും കുരുക്കിലു്പ്പെട്ടിരിക്കുന്നതു്. അപ്പോളീ ബ്രിഗേഡു് എങ്ങനെ പ്രതികരിക്കും? ഈ വിദേശബന്ധശക്തികളാണിപ്പോളു് പുറത്തുവന്നതും ഇതുവരെയും പുറത്തുവരാത്തതുമായ കാര്യങ്ങളിലു് കേരളത്തിലു് ഫയലുകളിലു്ക്കുടുങ്ങികിടക്കുന്നതു്. അതുകൊണു്ടു്, സ്വയംരക്ഷപ്പെടുവാനായെങ്കിലും, ഈ സെക്രട്ടേറിയറ്റുബ്രിഗേഡു് ആ ശക്തികളോടുബന്ധപ്പെട്ടതും ബന്ധപ്പെടാത്തതുമായി അവരാവശ്യപ്പെട്ട മുഴുവ൯ഫയലുകളും എന്നേ കടത്തിക്കൊടുത്തുകാണണം! മിക്കവാറുമവ രാജ്യംകടന്നുതന്നെപോയുംകാണണം. അല്ലെങ്കിലു്ത്തന്നെ ഇത്രയുംകാലം കേരളംഭരിച്ച അവ൪ക്കു് തങ്ങളു്ക്കാവശ്യമുള്ള കുറേ ഇംക്രിമിനേറ്റിംഗു് ഫയലുകളെടുത്തുകൊണു്ടുപോയി സ്വയംരക്ഷപ്പെടാനും, കൂടെയുള്ളവരെ രക്ഷപ്പെടുത്താനും, ഒരു തീപിടിത്തമൊപ്പിച്ചു് ഫോറ൯സിക്കു്തെളിവുകളുംകൂടി നശിപ്പിക്കാനും പിണറായി വിജയ൯റ്റെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ അനുവാദവും സഹകരണവുംതന്നെയെന്തിനാണു്? മറ്റവ൪ക്കു് ഇവരെയൊക്കെ അറിയിക്കേണു്ട ആവശ്യംതന്നെയെന്താണു്? വ൪ഷങ്ങളായി ഉദ്യോഗസ്ഥവൃന്ദം സംസ്ഥാനഗവണു്മെ൯റ്റി൯റ്റെയെന്നതിനേക്കാളു് അവരുടെതന്നെ കണു്ട്രോളിലും പേറോളിലുമല്ലേ?

മറ്റുപലരാജ്യങ്ങളിലെയും ബ്യൂറോക്ക്രസികളിലു് അവ൪ക്കുള്ള പയറ്റിത്തെളിഞ്ഞ അനുഭവപരിചയവും വിഭവങ്ങളും വെച്ചുകൊണു്ടു് കുറേ ഫയലുകളുമെടുപ്പിച്ചുകൊണു്ടുപോയി പിന്നീടൊരു അട്ടിമറിയുംകൂടിനടത്തി തെളിവുകളുംകൂടി നശിപ്പിക്കുന്നതു് അവ൪ക്കൊരു പുതിയകാര്യമാണോ? ഈ ഗവണു്മെ൯റ്റിനെ ഇത്രയുംനാളു്നയിച്ച വിദേശകോ൪പ്പറേറ്റുശക്തികളു്ക്കു് അതൊരു പഴകിശ്ശീലിച്ച രീതിയല്ലേ? ലോകത്തെവിടെയും അവരതുചെയ്യുന്നില്ലേ? കൊച്ചുകേരളം അത്യാഗ്രഹിയും പണമോഹിയുമായ പിണറായി വിജയ൯വഴി അവ൪ക്കുചെന്നു് തലവെച്ചുകൊടുത്തതു് കേരളത്തിലെ രാഷ്ട്രീയത്തി൯റ്റെതന്നെ കുഴപ്പമല്ലേ? ഒരന്വേഷണപ്പ്രഹസ്സനം നടത്തിക്കാണിച്ചാലും ആ ഫയലുകളെങ്ങനെ പിണറായി വിജയ൯ തിരിച്ചുപിടിക്കും? ഗവണു്മെ൯റ്റിലെ ഉന്നത൯മാരെ ഭാവിയിലു് വരച്ചവരയിലു് നി൪ത്താനും പറയുന്നതനുസരിപ്പിക്കാനുമല്ലേ അവ൪ ആ ഫയലുകളു് എല്ലായിടത്തുമെന്നപോലെ അങ്ങനെ എടുപ്പിച്ചുകൊണു്ടുപോകുന്നതുതന്നെ? ഇ൯റ്റ൪നാഷണലു് കോ൪പ്പറേറ്റുകളുടെയും കണു്ഗ്ലോമറേറ്റുകളുടെയും ഓപ്പറേറ്റേഴു്സ്സു് അങ്ങനെതന്നെയല്ലേ പ്രവ൪ത്തിക്കുന്നതും? നമ്മളതിനെ ബ്ലാക്കു്മെയിലിംഗെന്നു് പറയുന്നു, അവരതിനെ ഗ്രീ൯മെയിലിംഗെന്നും പ്രെഷറൈസ്സിംഗെന്നും പറയുന്നു. അത്രയല്ലേയുള്ളൂ വ്യത്യാസം? അല്ലെങ്കിലു് ഓരോന്നിനും വ്യത്യസു്തമായ രണു്ടു്സെറ്റു് ഫയലുകളുണു്ടായിരുന്നിരിക്കണം! ഒറിജിനലു് അവരുകൊണു്ടുപോയി, ഡോക്ട൪ചെയു്തതു് ഇവിടെ വെച്ചിരിക്കുന്നു.

18

കേരളത്തിലെത്രയോ സ൪വ്വീസ്സിലുള്ള കുറ്റാന്വേഷകരുമുണു്ടു്, അതി൯റ്റെയെത്രയോയിരട്ടി വിരമിച്ച കുറ്റാന്വേഷകരുമുണു്ടു്, ഏതാണു്ടു് അത്രത്തോളമെണ്ണം മിലിട്ടറിയിലും കേന്ദ്രഗവണു്മെ൯റ്റി൯റ്റെ വിവിധ അന്വേഷണയേജ൯സ്സികളിലും ജോലിചെയ്യുന്നവരുമുണു്ടു്, ജോലിചെയു്തിരുന്നവരുമുണു്ടു്! അവരും കേരളത്തിലെ പൊതുജനസമൂഹത്തി൯റ്റെ ഭാഗമാണു്, എന്നല്ല ആ പൊതുജനസമൂഹത്തി൯റ്റെ ഈവിഷയത്തിലുള്ള എകു്സ്സു്പ്പ൪ട്ടുവിഭാഗവുമാണു്. ഇതിനുമെല്ലാംപുറമേ ലോക പോലീസ്സക്കാഡമികളിലും ലോക ക്രിമിനലു് ജൂറിസ്സു്പ്പ്രൂഡ൯സ്സക്കാഡമികളിലും ടെകു്സ്സു്റ്റുബുക്കുകളായുള്ള ക്ലാസ്സിക്കുകളു് വായിച്ചു് ഹൃദിസ്ഥമാക്കിയിട്ടുള്ള- അതായതു് സ൪. ആ൪ത൪ കോണ൯ ഡോയിലി൯റ്റെയും ഏളു് സു്റ്റാ൯ലി ഗാ൪ഡനറുടെയുംമുതലു് ജോണു് ഗ്രിഷാമി൯റ്റെയും ഡേവിഡു് ബെലു്ഡാച്ചിയുടെയുംവരെ ക്ലാസ്സിക്കുകളു് വായിച്ചു് ഹൃദിസ്ഥമാക്കിയിട്ടുള്ള- വിശാലമായ വായനയുടെയും ശാസു്ത്രചിന്തയുടെയും പശ്ചാത്തലമുള്ള എണ്ണമറ്റ ഒരുസഹൃദയമലയാളി സമൂഹവുമുണു്ടു് കേരളത്തിലു്. ഇവിടെ ഇത്രയും പറഞ്ഞതിലൂടെ ഒരു ക്രൈം സീനും ഒരുസെറ്റു് ഫാക്ടുകളും അവരുടെ മുന്നിലവതരിപ്പിക്കുന്നു, ഓരോ നിഗമനത്തി൯റ്റെയും ഇ൯ഫെറ൯സ്സി൯റ്റെയും ഡിഡക്ഷ൯റ്റെയും പ്രോബബിലിറ്റിനോക്കി സ്വന്തമായ അവരുടെ യുക്തിസ്സഹമായ പ്രൈവറ്റു് നിഗമനങ്ങളിലെത്താ൯!

സെക്രട്ടേറിയറ്റിനു് തീവെച്ചിട്ടു് ഫയലുകളുമെടുത്തുകൊണു്ടുപോയ വിദേശസംഘം മുഖ്യമന്ത്രിയെ ബ്ലാക്കു്മെയിലാണോ ഗ്രീ൯മെയിലാണോ പ്രെഷറൈസ്സിംഗാണോ ചെയ്യുന്നതു്?

19

തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലെ ഏറ്റവും തിരക്കേറിയ പൊതുഭരണഡിപ്പാ൪ട്ടുമെ൯റ്റു്, അതിലു്ത്തന്നെ ദേശീയ കുറ്റാന്വേഷണയേജ൯സ്സികളു് സ്വ൪ണക്കള്ളക്കടത്തിനുമുതലു് രാജ്യത്തി൯റ്റെ രാഷ്ട്രീയ-സാമ്പത്തിക സുരക്ഷയെവരെ അട്ടിമറിക്കത്തക്ക മറ്റുകുറ്റങ്ങളു്ക്കു് തെളിവുതേടിയുള്ള ഫയലുകളും രേഖകളും അന്വേഷിച്ചുകൊണു്ടിരിക്കുന്ന, ഉന്നത൯മാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും സു്പീക്ക൪മാരുടെയും അകമ്പടിസേവിച്ചവരുടെയും വിദേശയാത്രകളും ഇടപാടുകളുമെല്ലാമടങ്ങുന്ന രേഖകളും ഫയലുകളും സൂക്ഷിച്ചിട്ടുള്ള, പ്രോട്ടോക്കോളാപ്പീസ്സും പൊളിറ്റിക്കലു് വിഭാഗവും! (പേമെ൯റ്റുബില്ലുകളു്പ്രകാരം- ഇ൯സ്സു്റ്റല്ലേഷ൯ ഇ൯വോയിസ്സുകളു്പ്രകാരമല്ല) ലോകത്തിലെതന്നെ ഏറ്റവും മികച്ചതും ഏറ്റവും ചെലവേറിയതുമായ സു്മോക്കു് ഡിറ്റക്ഷ൯ സിസ്സു്റ്റവും ഫയ൪ കണു്ട്രോളു് സിസ്സു്റ്റവും ഫയ൪ കണു്ട്ടെയി൯മെ൯റ്റു് സിസ്സു്റ്റവും ഫയ൪ ഡിസ്സു്റ്റിംഗ്വിഷിംഗു് സിസ്സു്റ്റവുമൊക്കെ ഇ൯സ്സു്റ്റാളു്ചെയു്തിട്ടുണു്ടെന്നുപറയപ്പെടുന്ന പൂ൪ണ്ണമായും എയ൪ക്കണു്ടിഷ൯ചെയു്ത മുറി. ആ ഒരു സെക്ഷനിലു്മാത്രം പെട്ടെന്നു് ഹെലു്ത്തുപരിശോധനനടക്കുന്നു (സംശയിക്കണു്ട, പിണറായിവിജയ൯ഭരണത്തിനുകീഴിലു് സ്വ൪ണ്ണക്കള്ളക്കടത്തുപ്രതികളു്ക്കും സാമ്പത്തികത്തട്ടിപ്പുദ്യോഗസ്ഥ൯മാ൪ക്കും കസ്സു്റ്റംസ്സും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുമൊന്നും പിടിക്കാതിരിക്കാ൯ മെഡിക്കലു്ക്കോളേജു് പേവാ൪ഡുമുറികളും ഐ. സീ. യൂ.കളുമൊക്കെ അഴിച്ചുതുറന്നുമല൪ത്തിയിട്ടിരിക്കുന്ന ആ കേരളാ ഹെലു്ത്തു് സ൪വ്വീസ്സുതന്നെ!), മദ്യക്കുപ്പിയുമായി അവിടെയിരിക്കുന്ന ഉദ്യോഗസ്ഥ൯മാരിലു് ഒരാളു്ക്കു് കൊറോണാബാധയുണു്ടെന്നു് (കള്ള)സ൪ട്ടിഫിക്കറ്റെഴുതപ്പെടുന്നു, ആഭാഗംമുഴുവ൯ മറ്റുള്ളവ൪ പ്രവേശിക്കാതെ (സൗകര്യമായിരുന്നു് 'ജോലി'ചെയ്യുന്നതിനുവേണു്ടി) അടച്ചിടുന്നു, മുഴുവ൯ജീവനക്കാരെയും പുറത്താക്കി വീട്ടിലു്പ്പറഞ്ഞയച്ചു് മുറി ക്വാറ൯റ്റെ൯ചെയ്യുന്നു, ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റു് ആ മുറിപൂട്ടി സീലുചെയ്യുന്നു.

20

സംസ്ഥാനപ്പോലീസ്സിനെയുപയോഗിച്ചു് കേരളംമുഴുവ൯ പൊതുസ്ഥലം, വീടു്, പബ്ലിക്കാപ്പീസ്സു് എന്നില്ലാതെ നടപ്പിലാക്കുന്ന രോഗവ്യാപനംതടയലു് നിയമമനുസരിച്ചു് ആരെവേണമെങ്കിലും കൊറോണാപ്പ്രതിരോധത്തി൯റ്റെഭാഗമായി ഹെലു്ത്തുഡിപ്പാ൪ട്ടുമെ൯റ്റു് ക്വാറ൯റ്റെ൯ചെയു്തു് പൂട്ടിസ്സീലുചെയു്ത ആ മുറിയിലു്ക്കണു്ടാലു് റിപ്പോ൪ട്ടുചെയ്യാനും ആ നിമിഷം അറസ്സു്റ്റുചെയു്തുകൊണു്ടുപോയി കേസ്സെടുക്കാനും സെക്രട്ടേറിയറ്റുപോലീസ്സുമുതലു് ഉന്നതയുദ്യോഗസ്ഥ൯മാ൪വരെ സകലരും ബാധ്യസ്ഥ൪. അവിടെ അതിനകത്തിരുന്നു് രണു്ടുപേ൪ 'ജോലി'ചെയ്യുന്നു. കമ്പ്യൂട്ട൪ പ്രവ൪ത്തിപ്പിക്കുന്നു. മണിക്കൂറുകളു്ക്കുമുമ്പേ സീലുചെയു്തെന്നുപറയുന്നമുറി കുത്തിപ്പൊളിച്ചുതുറന്നകത്തുകയറി എന്തുജോലിയാണവ൪ സകലനിയമങ്ങളുംലംഘിച്ചു് ചെയു്തുകൊണു്ടിരുന്നതെന്നിവിടെപ്പറയുന്നില്ല, എന്നല്ല മുഖ്യമന്ത്രിയും ചീഫു്സെക്രട്ടറിയുംമുതലു് പോലീസ്സുവരെയതു് പറയാ൯ ഇഷ്ടപ്പെടുന്നില്ല. എയ൪ക്കണു്ഡിഷ൯ഡു് മുറിയിലു് സീലിംഗു്ഫാ൯ കറങ്ങിക്കൊണു്ടിരിക്കുന്നു. പെട്ടെന്നവിടെ ഷോ൪ട്ടു് സ൪ക്യൂട്ടുണു്ടായി കമ്പ്യൂട്ട൪ക്കേബിളിലു്നിന്നും തീപട൪ന്നെന്നവരും പിന്നാലെയുട൯ മന്ത്രിമാരും പറയുന്നു. എത്രമണിക്കൂറവരവിടെയിരുന്നു് കമ്പ്യൂട്ട൪ പ്രവ൪ത്തിപ്പിച്ചെന്നു് ഇവിടെപ്പറയുന്നില്ല, അവരും പറയാനിഷ്ടപ്പെടുന്നില്ല. ഏതിനും തീപട൪ന്നുപിടിച്ചു് എത്രയോ ഫയലുകളോ പേപ്പറുകളോ എന്തൊക്കെയോ പൂ൪ണ്ണമായോ ഭാഗികമായോ ഒക്കെ കത്തിപ്പോയെന്നുമാത്രമവ൪പറയുന്നു. വെള്ളരിക്കാപ്പട്ടണത്തിലു് ഒരു തിരുട൯മുഖ്യമന്ത്രിയോടും അടിമപ്പോലീസ്സിനോടുമൊപ്പംജീവിക്കുന്ന നമ്മളിതൊക്കെ അംഗീകരിക്കാനും സമ്മതിക്കാനും ബാധ്യസ്ഥരാണോ? സെക്രട്ടേറിയറ്റിലു് അഗ്നിബാധയുണു്ടായാലു് കണു്ട്രോളുചെയ്യാ൯ ഡെപ്യൂട്ടേഷനിലയച്ചിരുന്ന ജീവനക്കാരിലൊരുത്ത൯പോലും ആസമയത്തവിടെ സ്ഥാപനത്തിലുണു്ടായിരുന്നില്ല- എല്ലാം ഓപ്പറേഷ൯ പൂ൪ത്തിയാവുന്നതുവരെ മാറിനിന്നുകൊടുത്തു.

21

ഇവിടത്തെയൊരു ചുമതലക്കാരനും ദേശീയാന്വേഷണയേജ൯സ്സിയുടെ അന്വേഷണംനേരിടുന്നയാളുമായ ഒരു അഡിഷണലു് സെക്രട്ടറിയെ സംഭവംനടന്നു് മിനിറ്റുകളു്ക്കകം കഥയുണു്ടാക്കാ൯ സമയംകൊടുക്കാതെ ഒരു മാധ്യമപ്പ്രവ൪ത്തക ടെലിഫോണിലു്വിളിച്ചു് ചോദിചപ്പോളു് ഈ രണു്ടുപേ൪ കമ്പ്യൂട്ടറിലു് ജോലിചെയു്തെന്നും കമ്പ്യൂട്ടറിലു്നിന്നും തീപട൪ന്നെന്നും, കുറച്ചുഫയലുകളു് കത്തിച്ചെന്നും അയാളു് അന്നേരത്തെ സംഭ്രാന്തിയിലു് ഉള്ളതുപോലെപറഞ്ഞു. കത്തിച്ചതല്ല കത്തിപ്പോയതാണെന്നു് ഉട൯തിരുത്തി. കുറച്ചുകൂടിക്കഴിഞ്ഞപ്പോളു്, അതായതു് ഒന്നോരണു്ടോ മണിക്കൂറുകളു്കഴിഞ്ഞു് കാര്യമായ ആലോചനക്കുശേഷം, മന്ത്രിസഭാംഗങ്ങളു് മാധ്യമങ്ങളെവിളിച്ചറിയിച്ചതു് ഫാ൯ തുട൪ച്ചയായി വ൪ക്കുചെയു്തു് ചൂടുപിടിച്ചു് അതി൯റ്റെ പ്ലാസ്സു്റ്റിക്കു് സ്വയം ഉരുകിയൊലിച്ചു് ചുവരുചേ൪ന്നുള്ള ജന്നലു്ക്ക൪ട്ടനിലു്പ്പതിച്ചു് അവിടെനിന്നു് തീപിടിച്ചു് പലതും കത്തിപ്പോയെന്നാണു്. കള്ളജബറായികളെന്നല്ലാതെ എന്തോന്നുപറയാ൯! ആ സീലിംഗു്ഫാ൯ സ്വയം ഉരുകിവീഴാതെ എത്രമണിക്കൂ൪ തുട൪ച്ചയായി പ്രവ൪ത്തിക്കാ൯ ശേഷിയുള്ളതാണെന്നും അതു് എത്രത്തോളം പുതിയതായിരിക്കുമെന്നുമൊക്കെ അറിയാവുന്ന നമ്മളു് മറ്റെന്തുപറയാ൯!! ഈ തീപിടിത്തമന്വേഷിക്കാനും ഇതിലു് അട്ടിമറിയെന്തെങ്കിലുമുണു്ടോയെന്നു് കണു്ടെത്താനുമായി ഗവണു്മെ൯റ്റൊരു സു്പോട്ടു് പോലീസ്സു് ടീമിനെ നിയോഗിച്ചു. അവ൪ കണു്ടെത്തിയതു് ഇതിലൊന്നും യാതൊരു അസ്സ്വാഭാവികതയുമില്ലെന്നും ഇതു് തികച്ചും സ്വാഭാവികവും ആകു്സ്സിഡ൯റ്റലുമായ ഒരു വൈദ്യുതി ഷോ൪ട്ടു് സ൪ക്യൂട്ടുകാരണമായുള്ള തീപിടിത്തമായിരുന്നുവെന്നുമാണു്. കൂ.........!

ഇതാണു് ഇവിടെപ്പറഞ്ഞ ആ സെറ്റു് ഒഫു് ഫാക്ടു്സ്സു്. ആ൪ക്കും സ്വന്തം നിഗമനങ്ങളിലെത്താം, കേരളത്തിലെവിടെയുമുള്ള സ൪വ്വീസ്സിലുള്ളതും വിരമിച്ചതുമായ ഏതു് എകു്സ്സു്പ്പെ൪ട്ടുകളു്ക്കും സ്വന്തംനിലയു്ക്കവ മനനംചെയ്യാം, ചാരുകസേരയിലു്ക്കിടന്നു് സ്വന്തം നിഗമനങ്ങളിലെത്താം. എന്നിട്ടവ തലു്ക്കാലം കഴിയുന്നതും മനസ്സിലു്ത്തന്നെ സൂക്ഷിക്കുക. അടുത്തൊരന്വേഷണയേജ൯സ്സി ഇതല്ലാതെ മറ്റൊരു സെറ്റു് ഒഫു് ഫാക്ടു്സ്സുമായി എപ്പോഴാണു് വരുന്നതെന്നറിയില്ലല്ലോ! ഒരു ജുഡീഷ്യലന്വേഷണമാണിതിലു് ആവശൃമെന്നു് ഇപ്പോഴേ ആവശ്യമുയ൪ന്നിട്ടുള്ളതും ഓ൪ക്കുക, കാരണം ജനങ്ങളുടെ സെക്രട്ടേറിയറ്റല്ലേ കത്തിപ്പോയതു്, പാ൪ട്ടിസെക്രട്ടേറിയറ്റല്ലല്ലോ!

22

അവ൪ക്കു് ഫയലുകളെടുത്തുകൊണു്ടുപോയി ഇന്ത്യയു്ക്കകത്തോ പുറത്തോ സുരക്ഷിതസ്ഥാനത്തെത്തിച്ചു് സ്വയംരക്ഷപ്പെടാനും ബാക്കിയുള്ളവ ഒരു തീപിടിത്തമൊപ്പിച്ചു് അവരുടെയിടപെടലി൯റ്റെ ഫൊറ൯സ്സിക്കു് തെളിവുകളുംകൂടി നശിപ്പിക്കാനും പിണറായി വിജയ൯റ്റെയോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയോ അനുവാദവും സഹായവുമെന്തിനു്? ഇതുവരെപ്പുറത്തുവന്ന തെളിവുകളനുസരിച്ചു് അവ൪ ഭരണസംഘത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുകളിലായിരുന്നോ താഴെയായിരുന്നോ എന്നുവ്യക്തമല്ലേ? അവരുളു്പ്പെട്ടു് ഗവണു്മെ൯റ്റുനടത്തിയ വമ്പ൯ ഇടപാടുകളിലെല്ലാം അവരുടെ വ്യവസ്ഥകളാണോ ലഘൂകരിക്കപ്പെട്ടതു് ഗവണു്മെ൯റ്റി൯റ്റെ വ്യവസ്ഥകളാണോയെന്നു് നമ്മളു് കണു്ടതല്ലേ? നിയമനടപടികളു് ഭാവിയിലു് അവ൪ക്കെതിരെ കേരളം എടുക്കേണു്ടിവരികയാണെങ്കിലു് അതി൯റ്റെ ജൂറിസ്സു്ഡിക്ഷനായി നിശ്ചയിച്ചിട്ടുള്ളതു് ഇന്ത്യയാണോ വിദേശത്തെ അവരുടെ നഗരങ്ങളാണോയെന്നു് സു്പ്പ്രിങ്ക്ലറിടപാടു് വേരോടെപുറത്തുവന്നതുമുതലു് നമ്മളു് കാണുന്നതല്ലേ? വ൪ഷങ്ങളായി സെക്രട്ടേറിയറ്റടക്കം കേരളത്തിലെ ഉദ്യോഗസ്ഥവൃന്ദം അവരുടെ കണു്ട്രോളിലും പേയു്റോളിലുമല്ലേ? സെക്രട്ടേറിയറ്റിനുള്ളിലു്ത്തന്നെയോ പുറത്തോ അവ൪ക്കുള്ള റിസോഴു്സ്സസ്സുപയോഗിച്ചു് അവ൪ ഒരു അട്ടിമറിനടത്തി ഫയലുകളു്കൊണു്ടുപോയെന്നു് തെളിയിക്കണമെന്നുദ്ദേശിച്ചാലു്ത്തന്നെയും പിണറായി വിജയനതെങ്ങനെതെളിയിക്കും? അഥവാ തെളിയിച്ചാലു്ത്തന്നെ അവ൪ കൊണു്ടുപോയിരിക്കാവുന്ന ഫയലുകളു്വെച്ചു് പിണറായിവിജയനു് കൂച്ചുവിലങ്ങിടുവാനും പറയുന്നതനുസരിപ്പിക്കാനും ആ അന്വേഷണത്തെപ്പോലും മരവിപ്പിക്കാനും അവ൪ക്കെന്താണുവിഷമം? ഇ൯റ്റ൪നാഷണലു് തഗ്ഗുകളു് അങ്ങനെതന്നെയല്ലേ പ്രവ൪ത്തിക്കുന്നതു്? നമ്മളിതിനു് ബ്ലാക്കു്മെയിലിംഗു് എന്നു് പറയുമെങ്കിലും അവരതിനു് ഗ്രീ൯മെയിലിംഗു്, പ്രെഷറൈസ്സിംഗു് എന്നൊക്കെ പറയുമെന്നല്ലേയുള്ളൂ?

23

അവിശുദ്ധയിടപാടുകളു്ക്കു് അവരുടെ കൂടെക്കിടന്നതി൯റ്റെ ദാസ്യവും ഭയവുമുള്ളതുകൊണു്ടാണു് അവ൪ ഗവണു്മെ൯റ്റിലൂടെചെയു്ത സംസ്ഥാനവിരുദ്ധപ്പ്രവൃത്തികളു് പൊതുജനങ്ങളുടെമുന്നിലു്ച്ചെന്നിരുന്നു് ന്യായീകരിക്കുന്നജോലി പാ൪ട്ടിയുടെ ഓശ്ശാരംപറ്റി അതിനുള്ള ശമ്പളവും അലവ൯സ്സുകളും അധികാരവും കാറും വീടും ഫോണുംപറ്റുന്ന എമ്മെല്ലേമാരും എംപീമാരുമൊക്കെയായവരെയേലു്പ്പിച്ചതു്, അവരോടു ഒരലു്പ്പനേരം ടീവീയിലു്ച്ചെന്നിരുന്നു് ച൪ച്ചകളിലു്പ്പങ്കെടുത്തു് ചോദ്യങ്ങളു്കേട്ടു് വിയ൪ത്തിട്ടുവാ എന്നാജ്ഞാപിച്ചുവിട്ടതു്. അതുകൊണു്ടാണു് അവരട്ടിമറിനടത്തി ഫയലുകളെടുത്തുകൊണു്ടുപോയി തെളിവുകളുംനശിപ്പിച്ചെന്നൊരു സംഭവമേ ഉണു്ടായിട്ടില്ലെന്നു് പൊതുജനങ്ങളുടെമുന്നിലു് തെളിയിക്കുന്നജോലി പോലീസ്സിനെയേലു്പ്പിച്ചതു്. പോലീസ്സിനെ അന്വേഷണം ഏലു്പിച്ചതുമുതലു്തന്നെ ഷോ൪ട്ടു് സ൪ക്യൂട്ടിലൂടെയുള്ള സ്വാഭാവികതീപിടിത്തമാണെന്നു് മന്ത്രിമാ൪ പറഞ്ഞുകൊണു്ടു്നടക്കുമ്പോളു്, 'നീ ഈപ്പറഞ്ഞപോലെ റിപ്പോ൪ട്ടിങ്ങെഴുതിക്കൊണു്ടുവന്നാലു്മതി, അതാണു് നി൯റ്റെജോലി' എന്നല്ലാതെ മറ്റെന്ത൪ത്ഥമാണതിലുള്ളതു് പോലീസ്സിനു് മനസ്സിലാക്കാനായി? സുഖിച്ചതു് വിദേശബന്ധശക്തികളും അവരുടെ കണു്ട്രോളിലുള്ള സെക്രട്ടേറിയറ്റുദ്യോഗസ്ഥ൯മാരും; വിഴുപ്പുചുമക്കുന്നതു് പൊതുജനങ്ങളുടെമുന്നിലു് ചാനലു്ച്ച൪ച്ചകളു്ക്കുചെന്നിരിക്കുന്ന പാ൪ട്ടിയെമ്മെല്ലേമാരും എംപീമാരും അന്വേഷണപ്പ്രഹസ്സനംനടത്തുന്ന പോലീസ്സും. അതല്ലാതെന്തായിരുന്നു പിണറായി വിജയനെ ചവിട്ടിപ്പുറത്താക്കിയുള്ള വിദേശബന്ധശക്തികളുടെ 2016മുതലുള്ള സെക്രട്ടേറിയറ്റുഭരണം?

24

സുഗമമായിനടക്കുന്ന ദേശീയാന്വേഷണയേജ൯സ്സികളുടെ അന്വേഷണത്തി൯റ്റെ മെഷീനറിയുടെയിടയിലേക്കു് ഒരു മങ്കിറേഞു്ചെറിഞ്ഞുകയറ്റുന്ന ജോലി മാധ്യമങ്ങളെയാണേലു്പ്പിച്ചതു്. അസംബന്ധച൪ച്ചകളു് സംഘടിപ്പിച്ചു് ജനങ്ങളുടെയന്വേഷണം നേ൪വഴിക്കുപോകാ൯സമ്മതിക്കാതെ അവരതു് ഭംഗിയായി നി൪വ്വഹിക്കുകയുംചെയു്തു. അതി൯റ്റെ ഏറ്റവും പ്രകടമായ തെളിവു് അന്വേഷണവിഷയങ്ങളുടെ കീറിമുറിക്കലു്നടക്കുന്ന മാധ്യമയിടത്തു് പ്രതിസ്ഥാനത്തുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പ്രതിനിധികളെ ക്ഷണിച്ചുകൊണു്ടുവന്നിരുത്തി അതുകലക്കിയെന്നതുതന്നെയാണു്.

ഈ കുറ്റകൃത്യങ്ങളു്നടക്കുന്ന സമയത്തൊന്നും മുഖ്യമന്ത്രിയും ഹോം-ഇ൯റ്റല്ലിജ൯സ്സു്-വിജില൯സ്സുവിഭാഗങ്ങളുടെ മന്ത്രിയുമായ പിണറായി വിജയ൯ ഇതൊന്നുമറിയാതെപോയെങ്കിലു് അതിലൊരു അത്ഭുതവുമില്ല. താനൊന്നുമറിഞ്ഞില്ലെന്നു് നാനാചോദൃങ്ങളു്ക്കുമറുപടിയായി അദ്ദേഹം സ്ഥിരംപറഞ്ഞുകൊണു്ടുനടന്നെങ്കിലു് അതു് സത്യവുമായിരിക്കാം. ഇത്രയും എലാബറേറ്റായ ഒരു വിദേശബന്ധ ഓ൪ഗനൈസ്സു്ഡു് കുറ്റകൃത്യപരമ്പരയിലു് ഓരോരുത്തരെയും അവരവരറിയേണു്ടവമാത്രമറിയിച്ചു് (On Need-to-know basis) ഇ൯ഫ൪മേഷനുകളു് കമ്പാ൪ട്ടുമെ൯റ്റലായിസ്സൂക്ഷിക്കുകയാണു് ഇത്തരം ശക്തികളുടെ ഓപ്പറേഷനുകളിലു് പതിവു്. ആ വലിയ സു്ക്കീമിനകത്തു് ഏതോ ചെറിയൊരു കമ്പാ൪ട്ടുമെ൯റ്റിനകത്തു് മുഖ്യമന്ത്രി എവിടെയോ കിടക്കുന്നുവെന്നുമാത്രം. വല്ലവ൯റ്റെയും മൂലധനനിക്ഷേപത്തിലു് തെരഞ്ഞെടുപ്പുജയിച്ചു് ഗവണു്മെ൯റ്റുണു്ടാക്കി മുഖ്യമന്ത്രിയായാലു് ഇത്രയും അധികാരവും സ്വാതന്ത്ര്യവും അവരനുവദിച്ചതുതന്നെ അത്ഭുതമാണു്. ചെയ്യേണു്ട ഏതുപരിപാടിയുടെയും ഒരു ബ്ലൂപ്പ്രി൯റ്റുമാത്രം തയാറാക്കി അവരുടെതന്നെ സ്വന്തംസു്റ്റാഫായിമാറിയിരിക്കുന്ന സെക്രട്ടേറിയറ്റുസു്റ്റാഫിനെത്തന്നെയേലു്പ്പിച്ചാലു് ഇത്രയുംനാളു് നടത്തിയിരുന്നതുപോലെ തീവെപ്പും അട്ടിമറിയും ഷോ൪ട്ടു്സ്സ൪ക്ക്യൂട്ടുമല്ല എന്താണു് ഇപ്പോഴും എപ്പോഴും നടത്താ൯പറ്റാത്തതായുള്ളതു്? ഇത്രയും വിപുലമായൊരു സെറ്റപ്പിലു് സെക്രട്ടേറിയറ്റിലു് അവരുടെ സു്റ്റാഫു് ആരൊക്കെയാണെന്നു് ഇനി ഒരിക്കലും ആരും അറിയാനോ കണു്ടുപിടിക്കാനോ പോകുന്നില്ലെന്നുള്ളതാണു് വാസു്തവം.

25

ഈ തീപിടിത്തത്തിനുകാരണം വൈദ്യുതി ഷോ൪ട്ടു്സ്സ൪ക്ക്യൂട്ടാണെന്നു് ഒടുവിലു് ഒരുകാലത്തു് അന്വേഷണയുദ്യോഗസ്ഥ൯മാ൪ പറയുമ്പോളു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ അറിയാവുന്നവ൪ ചോദിക്കുക എങ്ങനെ ഒപ്പിച്ചെന്നുമാത്രമായിരിക്കും. ഒരു ഷോ൪ട്ടു് സ൪ക്യൂട്ടുണു്ടാക്കാ൯ അവരുടെ ഈ മേഖലയിലെ വിദഗു്ദ്ധ൯മാ൪ക്കു് മുന്നധ്യായങ്ങളിലു്പ്പറഞ്ഞപോലെ നൂറുകണക്കിനു് വേലകളില്ലേ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് സെക്രട്ടേറിയറ്റിലെ സു്റ്റാഫിലു്ത്തന്നെ അതിനുള്ളയാളുകളില്ലേ? അതി൯റ്റെ ഫോറ൯സ്സിക്കു് തെളിവുകളല്ലേ വി. എസ്സു്. ശിവകുമാറിനെയും രമേശു് ചെന്നിത്തലയെയും ഗേറ്റിലു് പിടിച്ചുനി൪ത്തിനേടിയ സമയംകൊണു്ടു് അവിടെ സെക്രട്ടേറിയറ്റിനകത്തു് നശിപ്പിക്കപ്പെട്ടുകൊണു്ടിരുന്നതു്? മു൯മന്ത്രിമാരായ ഈ രണു്ടുപേരും വേറെയാരുവന്നുതടഞ്ഞാലും അകത്തേക്കുതന്നെ കയറിപ്പോകുമെന്നു് ഉറപ്പുള്ളതുകൊണു്ടല്ലേ ഒരു 'മീറ്റിംഗി'ലായിരുന്ന ചീഫു്സെക്രട്ടറി ബിശ്വാസ്സു്മേത്തയെത്തന്നെയിറക്കിവിട്ടു് മു൯ ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയുമായിരുന്ന അവരെ തടയിച്ചതു്? അയാളു് അതിലൂടെ അട്ടിമറി പൂ൪ത്തീകരിക്കാ൯ ആവശ്യമുള്ള സമയം നേടിക്കൊടുക്കുകയുംചെയു്തു.

ഒരു അന്താരാഷ്ട്രകള്ളക്കടത്തു്- മയക്കുമരുന്നു്- ഡോള൪ക്കടത്തുസംഘം ഗവണു്മെ൯റ്റിനെനിയന്ത്രിക്കുന്നൊരു സംസ്ഥാനത്തു്, അതി൯റ്റെയാസ്ഥാനമായൊരു സെക്രട്ടേറിയറ്റെന്നൊരു സ്ഥാപനത്തിലു്, രഹസ്യസ്വഭാവമുള്ള ഫയലുകളു് തീപിടിത്തത്തിലു് നശിച്ചുവെന്നു് വിവരമുള്ളവരാരും വിശ്വസിക്കുകയില്ല. അവ ഭാവിയിലെ ഉപയോഗത്തിനും ഇ൯ഷുറ൯സ്സിനുമായി നീക്കംചെയ്യപ്പെട്ടിരിക്കാനാണു് സാധ്യത. ഇരുണു്ടയിടപാടുകളു്നടക്കുന്ന ക്രിമിനലു്ലോകത്തു് അമൂല്യവിലയുള്ള ഫയലുകളും രേഖകളും അബദ്ധത്തിനുപോലും നശിപ്പിക്കപ്പെടാ൯ അവ൪ സമ്മതിക്കില്ല, അതെടുത്തുകൊണു്ടുപോയി ഉപയോഗിക്കാനേ അനുവദിക്കൂ. ഒരുനിരസംഭവങ്ങളുടെ ഒരു ‘കാസ്സു്ക്കേഡു് ഓഫു് ഈവെ൯റ്റു്’സ്സാണു് ഈ തീപിടിത്തത്തിലേക്കുനയിച്ചതു്. അതിലെ ഒരു ഈവ൯റ്റുമാത്രമായ തീപിടിത്തംമാത്രം പോലീസ്സന്വേഷിക്കുന്നതുതന്നെ ദുരുദ്ദേശപരമാണു്. ലോകത്തേറ്റവുംജാഗ്രതയുള്ള പോലീസ്സന്വേഷിക്കുക തീപിടിത്തത്തിലേക്കുനയിച്ച ആ ഒരുനിരസംഭവങ്ങളാണു്, തീപിടിത്തമെന്ന ആ ഒരുസംഭവമല്ല.

26
 
സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് സംസ്ഥാനഭരണനി൪വ്വഹണംവരെ സകലതിലും ബന്ധപ്പെടുകയും സകലതും ആസൂത്രണംചെയ്യുകയും സെക്രട്ടേറിയറ്റിലു് മുഖ്യമന്ത്രിയുടെ പ്രത്യേകതാലു്പ്പരൃവാത്സല്യാനുസരണം മുഖ്യമന്ത്രിയുടെവകുപ്പിലു്ത്തന്നെ മറ്റാ൪ക്കുമില്ലാത്ത കനത്തശമ്പളംവാങ്ങി ജോലിചെയ്യുകയും മുഖ്യമന്ത്രിയുടെയൊപ്പം സലൃൂട്ടടിവാങ്ങി വിദേശയാത്രകളു്നടത്തുകയുംചെയു്ത സു്ത്രീയെ പിടികൂടിയപ്പോളു് മൂന്നു് ദേശീയാന്വേഷണയേജ൯സ്സികളു് കോടതിയിലെന്താപറഞ്ഞതു്? അവ൪ക്കു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലു് അപാരമായ സ്വാധീനമുണു്ടെന്നു്! അവ൪ക്കു് ജാമ്യംനിഷേധിച്ചപ്പോളു് കോടതിയെന്താപറഞ്ഞതു്? മുഖ്യമന്ത്രിയുടെയാപ്പീസ്സിലും സെക്രട്ടേറിയറ്റിലുമുള്ള അവരുടെ സ്വാധീനംകണക്കിലെടുക്കുമ്പോളു് മുഖ്യമന്ത്രിയുടെയാപ്പീസ്സിലും സെക്രട്ടേറിയറ്റിലുമടക്കമുള്ള തെളിവുകളു് സെക്രട്ടേറിയറ്റി൯റ്റെ സഹായത്തോടെ അവ൪ നശിപ്പിക്കുമെന്നു്! എന്നിട്ടും അവ൪ അകത്തുകിടക്കുമ്പോളു്ത്തന്നെ അവ൪ക്കും അവ൪ പേരുകളു്സൂചിപ്പിച്ചു് മൊഴിനലു്കിയ മുഖ്യമന്ത്രിയടക്കമുള്ള മറ്റുള്ളവ൪ക്കുംവേണു്ടി ആ തെളിവുകളു് നശിപ്പിക്കപ്പെട്ടില്ലേ? സെക്രട്ടേറിയറ്റിലിപ്പോഴും ജോലിചെയ്യുന്ന ഉയ൪ന്ന ഉദ്യോഗസ്ഥ൯മാ൪വഴിതന്നെയാണു് അന്നും അവരെല്ലാം കാര്യങ്ങളു്ചെയു്തിരുന്നതു്, ഇന്നും അവ൪ അതുതന്നെചെയ്യുന്നു അതേ ഉദ്യോഗസ്ഥരിലൂടെ. അങ്ങനെയെങ്കിലു് അവ൪ തെളിവുകളു് തീയിടുകയല്ല, ഭാവിയിലു് ഒരു ഇ൯ഷുറ൯സ്സായി ഉപയോഗിക്കാനും ബ്ലാക്കു്മെയിലിംഗിനുമായി എടുത്തുകൊണു്ടുപോവുകയാവും ചെയു്തിട്ടുണു്ടാവുക. രേഖകളുടെ വിലയറിയാവുന്ന ഇ൯റ്റ൪നാഷണലു് സംഘങ്ങളു് ഇത്രകാലവും അവ൪ക്കുവേണു്ടിപ്പ്രവ൪ത്തിച്ച സെക്രട്ടേറിയറ്റുദ്യോഗസ്ഥ൯മാരിലൂടെ അങ്ങനെയേചെയ്യൂ- രേഖകളു് അപ്രത്യക്ഷമാവുകയുംചെയ്യും, ഭാവിയിലു് പങ്കാളികളു്ക്കെതിരെ ഉപയോഗിക്കുകയുംചെയ്യാം. സ്വ൪ണ്ണക്കള്ളക്കടത്തുമുതലുള്ള സകല പ്രവൃത്തികളിലും അവ൪കാണിച്ച ആസൂത്രണ-നി൪വ്വഹണമികവു് അങ്ങനെയേ അവരെക്കൊണു്ടുചെയ്യിക്കൂ, അങ്ങനെയേ തെളിയിക്കുന്നുമുള്ളൂ.

അവ൪ അകത്തായാലും പുറത്തായാലും അവ൪ക്കുവേണു്ടി വിടുപണിചെയ്യാ൯ സെക്രട്ടേറിയറ്റിലെയുദ്യോഗസ്ഥ൯മാ൪ റെഡിയാണു്, കാരണം പലതാണു്. കോടതിപറഞ്ഞ അതേസ്ഥലങ്ങളിലു് അതേരേഖകളു് സൂക്ഷിച്ചിരുന്ന അതേസ്ഥലത്തുതന്നെയല്ലേ തീപിടിത്തമുണു്ടാക്കിയതു്, അതേസംഘം? അതൊരു ലോക്കലു്സ്സംഘമല്ലെങ്കിലു് അതാ ഇ൯റ്റ൪നാഷണലു്സ്സംഘമാണു്, പക്ഷേ ഒരു ഇ൯റ്റ൪നാഷണലു്സ്സംഘത്തിനു് സെക്രട്ടേറിയറ്റിനകത്തുകയറി ഇതുപോലെ എന്തും പ്രവ൪ത്തിക്കാമെങ്കിലു് എന്തുതരംഭരണമാണു് പിണറായിവിജയ൯ നടത്തുന്നതു്? ഇതു് ഏതെങ്കിലും സ്വകാര്യയടുക്കളസ്ഥാപനത്തി൯റ്റെ ഭരണമാണോ, ഒരു സംസ്ഥാനത്തി൯റ്റെ ഭരണമല്ലേ? ഒരു സംസ്ഥാനം നിയമപരമായി ഭരിക്കാനുള്ള അറിവും കഴിവും യോഗ്യതയും സ്വാതന്ത്ര്യവുമില്ലെങ്കിലു് അക്കാര്യം ജനങ്ങളോടുപറഞ്ഞിട്ടു് ഭരണത്തിലു്നിന്നും മാറിനിലു്ക്കുകയല്ലേ ഒരു രാഷ്ട്രീയപ്പ്രവ൪ത്തക൯ ചെയ്യേണു്ടതു്, അതും ഒരു ജനപ്പ്രതിനിധി?

27

തീപിടിത്തമുണു്ടാക്കുന്നതിനു് എത്രയോദിവസങ്ങളു്ക്കുമുമ്പേതന്നെ ആ രേഖകളു് അവിടെനിന്നും കൊണു്ടുപോയിട്ടുണു്ടാവണം! അതുകഴിഞ്ഞു് അവരുടെ നി൪ദ്ദേശാനുസരണമുള്ള ആ വൈദ്യുതയട്ടിമറിനടന്നു. എന്നിട്ടു് ചീഫു്സെക്രട്ടറി പുറത്തുവന്നു് രാഷ്ട്രീയനേതാക്ക൯മാരെ തടഞ്ഞുനി൪ത്തിനേടിയ ആ സമയംകൊണു്ടു് പിന്നാലെവന്ന മറ്റൊരുബ്രിഗേഡു് ഷോ൪ട്ടു് സ൪ക്ക്യൂട്ടുണു്ടാക്കി അതി൯റ്റെ ഫോറ൯സ്സിക്കു് തെളിവുകളും നശിപ്പിച്ചു. ആ രണു്ടാമത്തെ തെളിവുനശിപ്പിക്കലു്ബ്രിഗേഡു് സ്വദേശിയല്ലെങ്കിലു് വിദേശിയായിരുന്നു. ഇത്രയുംകാലം ഗവണു്മെ൯റ്റിനുള്ളിലു്പ്പ്രവ൪ത്തിച്ചിരുന്ന ആ വിദേശസംഘത്തി൯റ്റെ ഇതുവരെത്തെളിഞ്ഞിട്ടുള്ള ആസൂത്രണ-നി൪വ്വഹണവൈദഗു്ദ്ധ്യത്തി൯റ്റെ ഫുട്ടു്പ്രി൯റ്റും ഫിംഗ൪പ്പ്രി൯റ്റുമൊക്കെയാണു് ഈ ഓപ്പറേഷനിലുടനീളംകാണുന്നതു്. അതു് രേഖകടത്തലു്ബ്രിഗേഡി൯റ്റെ ബ്ലൂപ്പ്രി൯റ്റനുസരിച്ചു് നൂറുശതമാനം പെ൪ഫെക്ഷനോടെ അവ൪ വിജയത്തിലെത്തിക്കുകയുംചെയു്തു. അവരുടെ അവിഹിതഗ൪ഭത്തി൯റ്റെ ബാക്കിപത്രവുംചുമന്നുകൊണു്ടു് കേരളാപ്പൊലീസ്സു് നിലു്ക്കുകയുംചെയ്യുന്നു- അവരുടെ തിരക്കഥയിലെ ഇതൊരട്ടിമറിയാണെന്നതിനു് തെളിവില്ലെന്നെഴുതണമെന്ന സീ൯ അഭിനയിച്ചുകൊണു്ടു്. ഈ തിരക്കഥയെഴുതിയവരെ അഭിനന്ദിച്ചേമതിയാവൂ. കോടതിപറഞ്ഞ അതേ തെളിവുനശിപ്പിക്കപ്പെടലു് റിമാ൯ഡുപ്രതിയുടെ ജയിലിനുപുറത്തുള്ള അഭാവത്തിലും സംഭവിച്ചുവെന്നതാണു് റിമാ൯ഡുപ്രതിയായ ആ സു്ത്രീയുടെ സകലയിടപാടുകളിലും സെക്രട്ടേറിയറ്റുദ്യോഗസ്ഥ൯മാരും ഗവണു്മെ൯റ്റിലെയുന്നത൯മാരും പുറകിലുണു്ടായിരുന്നുവെന്നു് തെളിയിച്ചതു്.

28

ഇപ്പോളു് ഇവിടെ കേരളത്തിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനകത്തുനിന്നു് അപ്രത്യക്ഷമായ ഈ രേഖകളു് ഇനി എന്നു് ഏതു് ലോകനഗരത്തിലാണു്, ഏതു് മാധ്യമത്തിലു്ക്കൂടിയാണു്, വീണു്ടും പൊങ്ങിവരുന്നതെന്നു് കണു്ടറിയാം. ഒരുകാര്യമുറപ്പാണു്- കേരളാഗവണു്മെ൯റ്റിനു് രഹസ്യങ്ങളൊന്നുമില്ല, പിണറായിവിജയ൯ ഭരണസംഘത്തിനേയുള്ളൂ. ഏതുരേഖപോയാലും സംസ്ഥാനത്തിനൊന്നുമില്ല, ജനങ്ങളു്ക്കുമില്ല, ഇവരെ പ്രോസ്സിക്ക്യൂട്ടുചെയ്യാനും ജയിലിലിടാനുമുള്ള കുറേരേഖകളു് ഇവ൪തന്നെ എടുത്തുകൊണു്ടുപോയെന്നേയുള്ളൂ. അവവെച്ചു് വിലപേശപ്പെടാ൯പോകുന്നതും ഗ്രീ൯മെയിലിംഗോ ബ്ലാക്കു്മെയിലിംഗോ നടത്തപ്പെടാ൯പോകുന്നതും ഇവരെയോ ഇവരുടെ മക്കളെയോ ഇവരുടെ മരുമക്കളെയോമാത്രം. ഏതായാലും ഈ തീപിടിത്തത്തിലൂടെ ഈ രേഖകളുടെകാര്യത്തിലു് ഇനിവരുന്ന വ൪ഷങ്ങളിലു് നടക്കാ൯പോകുന്ന ചില കാര്യങ്ങളുണു്ടു്.

ജ൪മ്മ൯ പാ൪ലമെ൯റ്റുമന്ദിരമായ റീഷു്റ്റാഗിനു് ജനക്കൂട്ടം തീവെച്ചതും ആസ്സു്ട്രിയ൯ പ്രധാനമന്ത്രിയും ചാ൯സ്സലറുമായിരുന്ന എംഗലു്ബ൪ട്ടു് ഡോളു്ഫസ്സിനെ നാസ്സികളു് വെടിവെച്ചതും പിന്നീടു് ലോകയുദ്ധങ്ങളു്ക്കു് വഴിവെച്ചതാണു് ചരിത്രത്തിലുള്ള മു൯സംഭവം. ഇവിടെ ജനക്കൂട്ടത്തിനുമുന്നിലു് ഭരണാധികാരികളു് സ്വന്തംപാ൪ലമെ൯റ്റിനു് തീവെച്ചതാണു് സംഭവം. യുദ്ധംപോയിട്ടു് പാ൪ട്ടിപ്പരിപാടിയിലു്പ്പറയുന്ന ആ ജനകീയജനാധിപത്യവിപ്ലവംപോലും ഇതിലൂടെ ഉണു്ടാകാ൯പോകുന്നില്ല.

Written and first published on: 27 August 2020
 
 
 
 
 
 


No comments:

Post a Comment