286
മനുഷ്യരെമുഴുവ൯ വീട്ടിലു്പ്പൂട്ടിയിടുകയും സാമൂഹ്യബന്ധങ്ങളു്മുഴുവ൯ തക൪ക്കുകയും ചെയു്തിട്ടും കൊറോണാ പടരുന്നെങ്കിലു് സാമാന്യബുദ്ധിയെങ്കിലുമുള്ളവ൪ ചിന്തിക്കേണു്ട ചില വഴികളില്ലേ? ആദ്യം സംശയിക്കേണു്ട ചില കാര്യങ്ങളില്ലേ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Christoph Mschrd. Graphics: Adobe SP.
മനുഷ്യരെമുഴുവ൯പൂട്ടിയിട്ടു് സാമൂഹ്യബന്ധംതക൪ത്തിട്ടും കൊറോണാപടരുന്നെങ്കിലു് ആദ്യംസംശയിക്കേണു്ടതു് പട്ടിയെയല്ലേ?
1
നമ്മളു് കൊറോണയെപ്പിടിച്ചുനി൪ത്തുന്നതിനായി സകല മനുഷ്യരെയും അവരവരുടെ വീട്ടിലു്പ്പൂട്ടിയിട്ടു. സമ്പൂ൪ണ്ണ ലോക്കു്ഡൗണു്, സമ്പൂ൪ണ്ണ കണു്ടൈ൯മെ൯റ്റു്, എന്നിങ്ങനെ നനാവേലകളു് പലവഴിക്കും പ്രയോഗിച്ചു. വീടുകളെയും സമൂഹങ്ങളെയും പരസു്പരം ബന്ധപ്പെടുന്നതിലു്നിന്നും ബ്ലോക്കുചെയു്തു. വീട്ടിനകത്തും പുറത്തും തുട൪ച്ചയായ കൈകഴുകലും മാസു്ക്കുധാരണവും സാമൂഹ്യയകലംപാലിക്കലും നി൪ബ്ബന്ധമായും നടപ്പിലാക്കി. ആളു്ക്കൂട്ടങ്ങളു് ക൪ശ്ശനമായി തടഞ്ഞു. ആളുകൂടിയാലു് അപ്പോളു് പോലീസ്സുവഴി ലാത്തിചുഴറ്റി അടിച്ചോടിച്ചു. പലയിടത്തും ജലപീരങ്കിവരെ പ്രയോഗിച്ചു. ഭക്ഷൃവസു്തുക്കളും മരുന്നും വിലു്ക്കുന്ന കടകളൊഴിച്ചുള്ളവയെല്ലാം അടപ്പിച്ചു. വീടുകളു്ക്കുപുറത്തു് മറ്റുവ്യക്തികളുമായും കടകളുമായും സ്ഥാപനങ്ങളുമായും സാമൂഹ്യയകലം പാലിക്കലും അവിടെയെല്ലാം മാസു്ക്കുധാരണവും പിഴവരെയിടീപ്പിച്ചു് നി൪ബ്ബന്ധിതമായി നടപ്പാക്കി. ഗതാഗതസംവിധാനങ്ങളും ജനങ്ങളുടെ സഞു്ചാരവും തടഞ്ഞു. ചുരുക്കിപ്പറഞ്ഞാലു് 'ഒരു മനുഷ്യനിലു്നിന്നും മറ്റൊരു മനുഷ്യനിലേക്കു്' കൊറോണാ പകരുന്നതു് തടയാ൯ ഒരു മനുഷ്യനു് ആവുന്നതെല്ലാം ഒരു മനുഷ്യനെന്നനിലയിലും ഒരു സു്റ്റേറ്റെന്നനിലയിലും ചെയു്തു. യുക്തിയുടെ കാഴു്ചപ്പാടിലു് നോക്കിയാലു് കൊറോണാവൈറസ്സുവ്യാപനത്തെ ചെറുക്കാ൯ ശാസു്ത്രീയമായി ഒരു സമൂഹത്തി൯റ്റെ കൈയ്യിലുള്ളതെല്ലാംചെയു്തു. എന്നിട്ടും കൊറോണാപട൪ന്നു. ഒടുവിലാച്ചുമതലയെടുത്തു് ഡോക്ട൪മാരിലു്നിന്നും ആരോഗ്യപ്പ്രവ൪ത്തകരിലു്നിന്നും പോലീസ്സിലേക്കുമാറ്റി. എന്നിട്ടു് പത്തുദിവസത്തിനകം കൊറോണയെ കേരളത്തിലു് പിടിച്ചുകെട്ടിക്കൊള്ളണമെന്നു് ഉത്തരവുംകൊടുത്തു. പത്തുദിവസംകഴിഞ്ഞു, ഇരുപതുദിവസംകഴിഞ്ഞു, എന്നിട്ടും കൊറോണാപട൪ന്നു. കൊറോണാ പിടിച്ചുകെട്ടപ്പെട്ടില്ലെന്നുമാത്രമല്ല വ൪ദ്ധിച്ചുംവന്നു. നമുക്കു് പിഴച്ചതെവിടെയായിരുന്നു? പരക്കെ വിമ൪ശ്ശിക്കപ്പെട്ടെങ്കിലും കൊറോണയെപ്പിടിച്ചുകെട്ടലു് പോലീസ്സിനെയേലു്പ്പിച്ചതു് പത്തുശതമാനം ശരിയായിരുന്നു. പിഴച്ചതു് അതു് തൊണ്ണൂറുശതമാനംകൂടി ശരിയാക്കുന്നതിലായിരുന്നു. പോലീസ്സിനെ ഏലു്പ്പിച്ചപ്പോളു് ആ ജോലി യഥാ൪ത്ഥത്തിലു് പൊലീസ്സിലെ കുറ്റാന്വേഷകരെയായിരുന്നു ഏലു്പ്പിക്കപ്പെടേണു്ടിയിരുന്നതു്. പൊലീസ്സിലു് ഒരു കുറ്റാന്വേഷകനെയാണീ ജോലി ഏലു്പ്പിച്ചിരുന്നതെങ്കിലു് അയാളതെങ്ങനെ ചെയ്യുമായിരുന്നു?
2
ഉള്ളതെളിവുകളു്വെച്ചു് ചില ഏകദേശനിഗമനങ്ങളിലെത്തുകയും അതോടൊപ്പംതന്നെ കൂടുതലു്തെളിവുകളു് കണു്ടുപിടിച്ചു് ആ നിഗമനങ്ങളെ ഉറപ്പിക്കുകയുമാണു് കുറ്റാന്വേഷകരുടെ ഒരുരീതി. മറ്റൊരുരീതിയുമുണു്ടു്: ലഭ്യമായ തെളിവുകളു്വെച്ചു് ചില നിഗമനങ്ങളിലെത്തിയിട്ടു് മനസ്സി൯റ്റെയും ചിന്തയുടെയും ഏകാഗ്രതയും തലച്ചോറി൯റ്റെ അപഗ്രഥനപടുതയുടെ പരമാവധിയും ഉപയോഗപ്പെടുത്തി തലു്ക്കാലം തെളിവില്ലെങ്കിലും മറ്റുനിഗമനങ്ങളുംകൂടി ഉണു്ടായിരിക്കാ൯ വഴിയുണു്ടോ എന്നുതിരഞ്ഞു് എന്നിട്ടു് ആവഴിക്കുമുള്ള തെളിവുകളുണു്ടോയെന്നന്വേഷിച്ചു് കണു്ടുപിടിച്ചു് ആ ലെസ്സു്-സബു്സ്സു്റ്റാ൯ഷ്യേറ്റഡു് നിഗമനങ്ങളെയുംകൂടി സബു്സ്സു്റ്റാ൯ഷ്യേറ്റുചെയ്യുന്ന രീതി. എന്നിട്ടാണു് പുറത്തിറങ്ങി അതിനു് ഫിസിക്കലു് എവിഡ൯സ്സുതേടിപ്പോകുന്നതു്. മനസ്സും ശിരസ്സും പരമാവധി ഉപയോഗിക്കാനറിയാവുന്നവ൪ ആ രണു്ടാമത്തെ രീതിയാണു് പിന്തുടരുന്നതു്, കാരണം ആ രീതി പിന്തുടരാ൯ അതുവരെ മനുഷ്യസമുദായം ആ പ്രത്യേക മേഖലകളിലു് നേടിയിട്ടുള്ള അറിവുകളു് ഒന്നുകിലു് പണു്ടേതന്നെ ആ കുറ്റാന്വേഷകനു് ഉണു്ടായിരിക്കണം, അല്ലെങ്കിലു് അവയെന്തെല്ലാമെന്നു് തെരഞ്ഞുപിടിച്ചു് ചുരുങ്ങിയ സമയത്തിനുള്ളിലു് യുക്തിസ്സഹവും തെളിവുകളുടെ പി൯ബലമുള്ളതുമായ നിഗമനങ്ങളിലെത്തുന്നതിനു് ഉപയോഗിക്കാ൯ കഴിയുന്നതരം അ൪പ്പണബോധവും സമയവും ക്ഷമയുമുണു്ടായിരിക്കണം. അതു് ഒരു സാധാരണ പോലീസ്സുകാരനു്- അതു് ഒരു കോണു്സ്സു്റ്റബിളു്മുതലു് സംസ്ഥാനപോലീസ്സുമേധാവിവരെ ആരുതന്നെയുമായിക്കൊള്ളട്ടെ- ഉണു്ടായിരിക്കണമെന്നില്ല. പക്ഷേ സമ൪ത്ഥനായ ഒരു കുറ്റാന്വേഷകനു് അതിനു് കഴിവുണു്ടായിരിക്കുകയുംചെയ്യും. കേരളത്തിലാകട്ടെ പോലീസ്സിലു്ത്തന്നെ അങ്ങനെയുള്ള കുറ്റാന്വേഷക൪ സമൃദ്ധമായി ഇല്ലാതെയുമിരിക്കുന്നില്ല. തെളിവുകണു്ടെത്തി അവയെ കൂട്ടിയിണക്കുകയും തെളിവുകളു്ക്കു് അ൪ത്ഥവും പ്രസക്തിയും ഉണു്ടാക്കുകയുംചെയ്യുന്ന മറ്റേരീതി ഇവിടെ ഈക്കേസ്സിലു് പിന്തുടരണമെങ്കിലു് എന്തി൯റ്റെ തെളിവാണു് കണു്ടുപിടിക്കേണു്ടതെന്നു് ആദ്യമേതന്നെ ഒരു പിടിയുണു്ടായിരിക്കണു്ടേ?
3
ഗ്രീക്കുകാലംമുതലേ മനശ്ശാസു്ത്രവിശകലനപഠനങ്ങളിലു് നമ്മളു് കേട്ടിട്ടുള്ളതാണു് ഏതു് ആണിലും ഒരു പെണ്ണു് ഒളിഞ്ഞിരിപ്പുണു്ടെന്നുള്ളതും ഏതു് പെണ്ണിലും ഒരു ആണു് ഒളിഞ്ഞിരിപ്പുണു്ടെന്നുള്ളതും. (There is a girlishness in every boy and a boyishness in every girl). കൊച്ചുന്നാളിലു് ഇവയുടെ ആധിപത്യം കൂടുതലായിരിക്കുമെങ്കിലും പ്രായംകൂടുന്തോറും ഇവ൪ വേ൪പിരിയുന്നു, അകലുന്നു, ചെറിയ സാദ്രുശ്യങ്ങളു്മാത്രമാവുന്നു. അതായതു്, തീരെച്ചെറിയ ഒരു കുഞ്ഞായിരിക്കുമ്പോളു് ഇവയിലു് ഒന്നിനെയും മറ്റതിനെയും വേ൪തിരിച്ചറിയാ൯ വിഷമമാണെന്ന൪ത്ഥം. അതുകൊണു്ടാണു് ചില ആണു്കുഞ്ഞുങ്ങളു് പെണു്കുഞ്ഞുങ്ങളെപ്പോലെ തോന്നിപ്പിക്കുന്നതു്- തിരിച്ചും. മൂപ്പെത്തുമ്പോളു് സ്ഥിതിമാറുന്നു. ഒന്നു് മറ്റതിനെ അടിച്ചമ൪ത്തുന്നു- അപൂ൪വ്വംചില കേസ്സുകളിലൊഴികെ. വിധിവൈപരീത്യത്താലു് അങ്ങനെ സംഭവിച്ചുപോകുന്നവരെ നമ്മളു് പല പേരുകളും വിളിക്കാറുമുണു്ടു്. പണു്ടുമുതലേ ഇവ യഥാക്രമം അനിമയെന്നും അനിമസ്സെന്നും അറിയപ്പെട്ടു, ഗ്രീക്കിലു്. വ്യക്തിപരമായ സവിശേഷയനുപാതങ്ങളിലു് ഇതു് രണു്ടുംകൂടി കൂടിചേ൪ന്നുകിടക്കുന്ന മനുഷ്യശരീരത്തിലു് പല കുറ്റങ്ങളും കുറവുകളും കാണുമെന്നതൊരു ദയനീയയാഥാ൪ത്ഥ്യമാണു്. വൈരൂപ്യംമുതലു് അംഗവൈകല്യംവരെ അതിലു്പ്പെടുന്നു. എങ്കിലും ഇതൊന്നുമില്ലാതെ, ആണു്-പെണു് സമതുലനത്വത്തോടെ, പൂ൪ണ്ണമായതും പ്രപഞു്ചം ഉദ്ദേശിച്ചിട്ടിട്ടുള്ളതുമായ അതേ അംഗവടിവോടെയും രൂപലാവണ്യത്തോടെയും, ഒരു രൂപം മനുഷ്യനുണു്ടു്. അതു് അദൃശ്യമായ ഒരു പ്രകാശപരിവേഷമായി മനുഷ്യനെപ്പൊതിഞ്ഞുനിലു്ക്കുന്നു. സകല കുറ്റങ്ങളെയും കുറവുകളെയും പരിമിതികളെയും അതു് ഫില്ലുചെയ്യുന്നു. അതാണു് മനുഷ്യനായുദ്ദേശിക്കപ്പെട്ടിട്ടുള്ള പൂ൪ണ്ണമായ രൂപം. ആ രൂപത്തിലാണു് മനുഷ്യ൯ അവ൯റ്റെ ദൈവങ്ങളെയെല്ലാം സൃഷ്ടിച്ചിട്ടുള്ളതു്. ശ്രീകൃഷു്ണനിലു് ആ അനിമയും അനിമസ്സും പരസു്പരം പോരാടാതെ തുല്യയളവിലു് നിലു്ക്കുന്നതു് നോക്കിയാലു്ക്കാണാം. ജീസസ്സിലു് ആ അനിമയെക്കണു്ടുപിടിക്കാനും ഒട്ടും വിഷമമില്ല. നി൪ഭാഗ്യവശാലു് ബയോളജിക്കലും ക്ലൈമാറ്റിക്കലും ജിയോഗ്രാഫിക്കലും ജനറ്റിക്കലുമായ പലപല ലിമിറ്റേഷനുകളാലു് ഈ പൂ൪ണ്ണരൂപം ആ൪ജ്ജിക്കാ൯ ഒരിക്കലും ഒരിടത്തും ഒരുകാലത്തും മനുഷ്യനു് കഴിയാറില്ല. എങ്കിലും ആ പൂ൪ണ്ണരൂപം അവ൯റ്റെ ഈശ്വരനെപ്പോലെ അതിമനോഹരം തന്നെയായിരിക്കണം, അതായതു് നമുക്കു് നമ്മോടുതന്നെ അനുരാഗം തോന്നിപ്പോകുന്നത്ര ചേതോഹരമായ നമ്മുടെതന്നെ രൂപം! മൃഗങ്ങളും സസ്യങ്ങളും മാത്രമേ അതു് കാണുന്നുള്ളൂവെന്നതു് എത്ര കഷ്ടമാണു്! ഹാലോ എന്നാണതിനു് പേരു്. ക്രിലിയണു് ഫോട്ടോഗ്രാഫിലു് പിടിക്കപ്പെട്ടതു് ഈ രൂപമാണു്. മൃഗങ്ങളും സസ്യങ്ങളുമതു് കാണുന്നുണു്ടെങ്കിലും മനുഷ്യനതു് കാണാ൯പറ്റില്ല. ആ ഹാലോയുടെ മാറിമാറിവരുന്ന പച്ചയും നീലയും ചുവപ്പും നിറങ്ങളു് നോക്കിയിട്ടാണു് ഈ മനുഷ്യ൯ ശാന്തനാണോ, കാമാക്ക്രാന്തനാണോ, കോപാക്ക്രാന്തനാണോയെന്നൊക്കെ സസ്യങ്ങളും മൃഗങ്ങളും നിശ്ചയിക്കുന്നതു്. ശബരിമലയിലു്പ്പോയ പെണ്ണുങ്ങളെ വഴിയിലുടനീളം അടിച്ചുശരിപ്പെടുത്തിയിട്ടു് സ്വാമിയേ ശരണമയ്യപ്പാ വിളിച്ചുകൊണു്ടു് മലകയറിവരുന്ന മനുഷ്യക്കടലിലു് ഈ നീലയുടെയും ചുവപ്പി൯റ്റെയും ആധിക്യംകണു്ടാണു് അയ്യപ്പനിറങ്ങിയോടിയതു്, ഇന്നും തിരിച്ചുവരാതെ ആ കൊടുംകാട്ടിലെവിടെയോ കഴിയുന്നതു്.
4
നേരത്തേ നമ്മളു് ചോദിച്ചില്ലേ, ആ കുറ്റാന്വേഷകനെ ഈ കേസ്സു് ഏലു്പ്പിക്കപ്പെട്ടാലു് എങ്ങനെയാണയാളതന്വേഷിക്കുകയെന്നു്? ആ ചോദൃം നമ്മളു് ചോദിച്ച ആ നിമിഷംതന്നെ നമ്മളയാളുടെ മനസ്സിനകത്തു് പ്രവേശിച്ചുകഴിഞ്ഞു, അതായതു് അയാളുടെ ഹാലോയുടെ ഒരു ഭാഗമായി അതിലു്ക്കയറി പറ്റിപ്പിടിച്ചു് ഇരിപ്പുറപ്പിച്ചുകഴിഞ്ഞു. ഇവിടെയിപ്പോളു് ആകെയൊരു പച്ചയാണു്. ഇയാളൊരു പോലീസ്സുകാരനാണെങ്കിലും ശാന്തനും സത്സ്വഭാവിയുമാണെന്നുതോന്നുന്നു. എന്തായാലും ഇയാളൊരു വെറും പൊലീസ്സല്ല, ഐയ്യേയെസ്സിനും ഐപ്പീയെസ്സിനുമൊക്കെ പഠിക്കുന്നതിനും എത്രയോമുമ്പു് നല്ല സയ൯സ്സും ചരിത്രവുമൊക്കെ പഠിച്ചു് നല്ല ശാസു്ത്രബോധവും ചരിത്രാവബോധവും സ്വന്തമായി സമഗ്ര ചിന്താപദ്ധതികളുമൊക്കെയുള്ളതി൯റ്റെ ലക്ഷണങ്ങളാണിവിടെക്കാണുന്നതു്. ബ്രെയിനി൯റ്റെ ഓരോ അറയും നല്ല അടുക്കുംചിട്ടയുമോടെ വെച്ചിരിക്കുന്നു. ഒറ്റ ചവറുപോലും എങ്ങുംകാണാനില്ല- അനാവശ്യവസു്തുക്കളും. എന്നും തൂപ്പുംവാരുമുണു്ടെന്നുതോന്നുന്നു. ആ പച്ചവെളിച്ചത്തിലൂടെ മറ്റൊരു പ്രകാശപടലം ഇതാ പരന്നൊഴുകുന്നു- അയാളുടെമനസ്സിലും അതിലൂടെ അയാളുടെ ഹാലോയിലു്ക്കയറി പറ്റിപ്പിടിച്ചിരിക്കുന്ന നമ്മുടെമനസ്സിലും. അതേ- ശുഭ്രതയിലു്മാത്രം തെളിയുന്ന സൂപ്പ൪ കോണു്ഷ്യസ്സു്നെസ്സാണതു്. ഒരു അത്ഭുതലോകമാണു് അയാളുടെ മനസ്സിലൂടെ ഇപ്പോളു് നമ്മുടെമുന്നിലു് തുറന്നിരിക്കുന്നതു്- ബാക്ടീരിയകളുടെയും ഫംഗസ്സുകളുടെയും വൈറസ്സുകളുടെയും അത്ഭുതലോകം. എത്ര ലോലമായ തന്തുക്കളു്, എത്ര സൂക്ഷു്മമായ പദാ൪ത്ഥരേണുക്കളു്, എത്ര ഹൃദയാവ൪ജ്ജകമായ വ൪ണ്ണങ്ങളു്! പ്രപഞു്ചോലു്പ്പത്തിയുടെ കാലംമുതലേയുണു്ടായി, ഭൂമിയുടെ രൂപീകരണ-വികാസകാലങ്ങളിലൂടെയെല്ലാം സഞു്ചരിച്ചു്, മത്സ്യങ്ങളുടെയും പാമ്പുകളുടെയും പക്ഷികളുടെയും ജന്തുക്കളുടെയും മനുഷ്യ൯റ്റെയും ആവി൪ഭാവങ്ങളെയെല്ലാം നിരീക്ഷിച്ചു്, പ്രപഞു്ചവിജനതകളിലു് കാലത്തി൯റ്റെ പടവുകളിലു് അവ൪ ക്ഷമയോടെ കാത്തുനിലു്ക്കുകയായിരുന്നു. അചേതനവസു്തുക്കളായി യുഗങ്ങളായി കാത്തുനിന്ന അവ ജീവശരീരങ്ങളു്കൂടി ഭൂമിയിലേക്കുവന്നതോടെ അവയുടെമേത്തേക്കുചാഞ്ഞു. അതോടെ കാലത്തി൯റ്റെ കെട്ടുപാടുകളു് ഭേദിച്ചു് അവയെല്ലാം, അത്ഭുതമെന്നുതന്നെപറയട്ടെ, സചേതനവസു്തുക്കളായിത്തീ൪ന്നു. എന്തായിരുന്നിതി൯റ്റെ ജെനറ്റികു് പ്രോഗ്രാമിംഗു്? ഇന്നുവരെയുമതു് കണു്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രപഞു്ചോലു്പ്പത്തിമുതലു്, ഭൂവാവി൪ഭാവംമുതലു്, അചേതനവസു്തുക്കളായിക്കഴിഞ്ഞവ വെറും ഒന്നോരണു്ടോലക്ഷം വ൪ഷങ്ങളു്ക്കിപ്പുറം ജന്തുശരീരം കണു്ടപ്പോളു് പെട്ടെന്നു് സചേതനവസു്തുക്കളായതെങ്ങനെയെന്ന പ്രഹേളിക ഇന്നും ആ൪ക്കും പിടികിട്ടിയിട്ടില്ല. ജന്തുശരീരം കണു്ടപ്പോളു് പലതിനെയും രുചിച്ചുനോക്കിയെങ്കിലും ഒടുവിലു് മനുഷ്യശരീരമാണു് കൂടുതലിഷ്ടപ്പെട്ടതെന്നു് തോന്നുന്നു. ജന്തുശരീരങ്ങളിലു് ചിന്താതീതമായത്ര നൂറ്റാണു്ടുകളു് വസിച്ചിട്ടും അവയെ നശിപ്പിക്കാത്തവ മനുഷ്യശരീരത്തിലു് കടക്കുമ്പോളു്മാത്രം ആപലു്ക്കാരികളാകുന്നതെന്തുകൊണു്ടു്?
5
ഒരു ചെറിയ ജലദോഷവും പനിയും ചുമയും ഒരലു്പ്പം വിറയലും ഉണു്ടാക്കുന്നതുമുതലു് ത്വക്കിലെ രോമകൂപങ്ങളടക്കം ശരീരത്തിലെവിടെയെല്ലാമൊരു ബഹി൪ഗ്ഗമനമാ൪ഗ്ഗമുണു്ടോ അതിലൂടെമുഴുവ൯ രക്തവും ശരീരദ്ദ്രവങ്ങളും പുഴപോലെ പുറത്തുചാടിച്ചു് അവശനിലയിലാക്കിക്കൊല്ലാ൯മാത്രമുള്ള ശക്തിവരെ സ്വയമാ൪ജ്ജിക്കാ൯ ഒരു മൊട്ടുസ്സൂചിയുടെയറ്റത്തു് ഒരു കോടിവേണമെങ്കിലും കൊള്ളുന്നത്രചെറിയ സൂക്ഷു്മമായ പദാ൪ത്ഥരേണുക്കളും തന്തുക്കളുമായ വൈറസ്സുകളു്ക്കെങ്ങനെകഴിയുന്നു? ചിലതു് ദഹനവ്യവസ്ഥയെപ്പിടിക്കുന്നു, ചിലതു് നാഢീവ്യവസ്ഥയെ, ചിലതു് രക്തചംക്രമണവ്യവസ്ഥയെ, ചിലതു് ശ്വസനവ്യവസ്ഥയെ, ചിലതു് ശിരസ്സിനെയേ കടന്നുപിടിക്കൂ, ചിലതു് തൊണു്ടയിലേ കടന്നിരിക്കൂ- ഓരോരുത്ത൪ക്കും അവരവരുടെ പ്രിഫറ൯സ്സുകളും ചോയിസ്സുകളുമുണു്ടു്. അതെന്തുകൊണു്ടാണങ്ങനെ വൈറസ്സുകളുടെ ലോകത്തിലു്? എവിടെപ്പിടികൂടിയാലും, എവിടെക്കടന്നിരുന്നാലും, എന്തുകൊണു്ടാണു് മനുഷ്യരിലേക്കു് കടക്കുമ്പോളു്മാത്രമവ ഇത്രത്തോളം അപകടകാരികളാവുന്നതു്? നമ്മളു് നമ്മളുടെ ആരോഗ്യവകുപ്പുമന്ത്രിമാരോടോ ഹെലു്ത്തുസെക്രട്ടറിമാരോടോ ചെന്നുചോദിച്ചാലു് ഉത്തരംകിട്ടുമോ? എന്നിട്ടുപോലും ആ അനഭിജ്ഞതയു്ക്കിടയിലും അവ൪ അങ്ങുമിങ്ങുമെത്താത്ത ഉത്തരവുകളിടുകയാണു്, നടപടികളെടുക്കുകയാണു്, ജനങ്ങളെ പൂട്ടിയിടുകയാണു്. ആരോഗ്യവകുപ്പി൯റ്റെ ഒരു ടീം നഗരത്തിലു് ഗൃഹപരിശോധനകളു്നടത്തുകയാണു്. ഒരുവീട്ടിലു് സൈഡിലു് ഒരു പെയി൯റ്റുടിന്നിനകത്തു് മഴവെള്ളംനിറഞ്ഞു് അതിലു് തവളകളു് കൂത്താടുന്നു. മലിനമായി പരിസരംസൂക്ഷിച്ചതിനും കൊതുവളരാനിടയാക്കിയതിനും മനപ്പൂ൪വ്വം ഡെംഗ്യൂപട൪ത്താ൯ശ്രമിച്ചതിനും ദുരന്തനിവാരണനിയമമനുസരിച്ചു് കേസ്സെടുക്കുമെന്നുപറഞ്ഞു് നോട്ടീസ്സുനലു്കിയിട്ടു് പോകാ൯ശ്രമിക്കുന്നു. വീട്ടുടമ അവരെ തിരികെവിളിക്കുന്നു, എന്നിട്ടുചോദിക്കുന്നു: മഴവെള്ളം നിറഞ്ഞുകിടന്നു് തവളകളു്കൂത്താടുന്ന പെയി൯റ്റുടിന്നിനകത്തു് കൊതുകുവളരുമെന്നു നിങ്ങളെ ഏതു് ഹെലു്ത്തുസയ൯സ്സാണു് പഠിപ്പിച്ചതു്? തവളകളു് കൊതുകിനെ തിന്നുകയാണുചെയ്യുന്നതെന്നറിയാത്ത നിങ്ങളു് എവിടത്തെ ഹെലു്ത്തുഡിപ്പാ൪ട്ടുമെ൯റ്റാണു്?
6
നമ്മുടെ അന്വേഷക൯ കോളേജിലു്പ്പഠിക്കുന്നകാലത്തു് ഒരു ട്യൂട്ടോറിയലു്ക്കോളേജിലു് ഒരു ഡിഗ്രി ഇംഗ്ലീഷു്ക്ലാസ്സിലിരിക്കുന്നതാണു് നാമിപ്പോളു് കാണുന്നതു്. ഒരധ്യാപക൯റ്റെ ശബ്ദമാണു് നമ്മളു് കേളു്ക്കുന്നതു്: ഭൂമിയുടെ ആകു്സ്സിസ്സിനു് സമാന്തരമായി നട്ടെല്ലുള്ള ജീവികളും ഭൂമിയുടെ ആകു്സ്സിസ്സിനു് വെ൪ട്ടിക്കലായി നട്ടെല്ലുള്ള മനുഷ്യനും തമ്മിലുള്ള പ്രധാനവ്യത്യാസം ബോധമാണു്. രണു്ടും ഭൂമിയുടെ ഒരേ കാന്തികമണ്ഡലത്തിലു്ത്തന്നെയാണെങ്കിലും, പല ശാരീരികപ്പ്രവ൪ത്തനങ്ങളെയും പല മാനസ്സികപ്പ്രവ൪ത്തനങ്ങളെയും സാധ്യമാക്കാനുള്ള മിച്ച ഊ൪ജ്ജം മനുഷ്യ൯റ്റെ ശരീരത്തിലു് നട്ടെല്ലി൯റ്റെ ഈ ലംബാവസ്ഥകാരണം ഉണു്ടാകുന്നുണു്ടു്. ഭൂമിയുടെ സാങ്കലു്പ്പികയച്ചുതണു്ടിനു് പാരലലായി നട്ടെല്ലുവെച്ചിട്ടുള്ള ജീവികളിലു് ആഹാരംകഴിച്ചുകിട്ടുന്ന ഊ൪ജ്ജത്തെ നടക്കാനും ഓടാനും ശ്വസിക്കാനും ശരീരപേശികളു് ചലിപ്പിക്കാനും ഇരപിടിക്കാനുമൊക്കെ ആവശ്യമായതുകഴിച്ചുള്ള മിച്ചയൂ൪ജ്ജത്തെ ഭൂമിയുടെ കാന്തികബലം, അതായതു് ഗ്രാവിറ്റി, തലയിലെത്താ൯ സമ്മതിക്കാതെ തിരിച്ചു് താഴേക്കുതന്നെ വലിച്ചുപിടിച്ചുകൊണു്ടുപോകുന്നു. മനുഷ്യ൯റ്റെ നട്ടെല്ലു് ഭൂമിയുടെ മാഗു്നെറ്റിക്കു് ആകു്സ്സിസ്സിനു് വെ൪ട്ടിക്കലായതിനാലു് മിച്ചഊ൪ജ്ജം ഭൂമിതന്നെ കാന്തികതയിലൂടെ തിരിച്ചുപിടിച്ചുകൊണു്ടുപോകുന്ന പ്രക്രിയയിലു്നിന്നതു് മുക്തമാണു്. അതിനാലു്ത്തന്നെ ആ മിച്ച ഊ൪ജ്ജം തലച്ചോറിലെത്തുകയും അങ്ങനെ തലച്ചോറിലെ ബളു്ബ്ബു് കത്തുകയുംചെയ്യുന്നു. അതിനെയാണു് നമ്മളു് ബോധമെന്നു് പറയുന്നതു്. അപ്പോളു് നമ്മുടെ അന്വേഷകനെണീറ്റുനിന്നുചോദിക്കുന്നു: അപ്പോളു് മനുഷ്യ൯ കിടക്കുമ്പോഴോ സാ൪? സാറു് ചോദിക്കുന്നു: ഇരുന്നുറങ്ങുന്ന മനുഷ്യനു് കിടന്നുറങ്ങുന്ന മനുഷ്യനേക്കാളു് ബോധമുണു്ടെന്നു് ശ്രദ്ധിച്ചിട്ടുണു്ടോ കുട്ടീ?
കുട്ടി പെട്ടെന്നുണ൪ന്നു. പേനയെടുത്തു് കേസ്സു്ഡയറിയിലു്ക്കുറിച്ചു: നട്ടെല്ലി൯റ്റെ നിവ൪ന്ന അവസ്ഥകാരണം കൂടുതലു് മിച്ചഊ൪ജ്ജം ശരീരത്തിലുള്ളതിനാലു് മനുഷ്യശരീരത്തിലു് കടന്നുകൂടുന്ന വൈറസ്സുകളു്ക്കു് മൃഗശരീരങ്ങളിലു്ക്കിട്ടാത്ത എന്തോ അധികമായ പ്രവ൪ത്തനസ്സ്വാതന്ത്ര്യം കിട്ടുന്നുണു്ടാകണം!
7
അങ്ങനെയൊരാളു് ഈ കുറ്റകൃത്യമന്വേഷിച്ചാലു് ആദ്യംനോക്കുന്നതു് സമ്പൂ൪ണ്ണമായി ഒറ്റപ്പെടുത്തി ശാസു്ത്രീയമായി ഐസ്സൊലേറ്റുചെയു്തിട്ടിരിക്കുന്ന വീടുകളിലു് പിന്നെങ്ങനെ മനുഷ്യ൪ക്കു് അസുഖം പടരുന്നുവെന്നതായിരിക്കും. ഒന്നുകിലു് പുറത്തു് സമൂഹത്തിലു്നിന്നും കിട്ടണം, പക്ഷേ സാമൂഹ്യസമ്പ൪ക്കം പൂ൪ണ്ണമായും കട്ടുചെയു്തിട്ടിരിക്കുകയാണു്. വീട്ടിനകത്തു് ഒരാളിലു്നിന്നും മറ്റൊരാളിലേക്കു് പക൪ന്നുവേണമെങ്കിലും കൊറോണകിട്ടാം, പക്ഷേ അങ്ങനെയും പകരുന്നതായിക്കാണുന്നില്ല. വീട്ടിനുപുറത്തുനിന്നും മറ്റാരെങ്കിലും വീട്ടിനകത്തേക്കു് ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രവേശിക്കുന്നുണു്ടോ, പക്ഷേ അങ്ങനെയുമില്ല. വീട്ടിനകത്തുള്ളവ൪തന്നെ രഹസ്യമായി ചിലേടത്തു് പതിവുള്ളതുപോലെ പുറത്തക്കു് പാതിരാസ്സഞു്ചാരം നടത്തുകയാണോ? പക്ഷേ ആ വഴിയും സമ൪ത്ഥമായി പോലീസ്സു് അടച്ചിരിക്കുകയാണു്. അപ്പോളു് വീട്ടിനകത്തേക്കു് പുറത്തുനിന്നുമില്ല, പുറത്തുനിന്നു് വീട്ടിനകത്തേക്കുമില്ല, പരസു്പ്പരവുമില്ല. ഇനി കാറ്റിലു്ക്കൂടിയെങ്ങാനും പരാഗരേണുക്കളു്വരുന്നപോലെ കൊറോണവന്നു് പടരുന്നുണു്ടോ, പക്ഷേ വായുവ്യവസ്ഥയിലൂടെയാണു് പടരുന്നതെങ്കിലും ഒരു വ്യക്തിയിലു്നിന്നതു് പുറപ്പെട്ടുകഴിഞ്ഞാലു്പ്പിന്നെ രണു്ടുമീറ്ററിലു്ക്കൂടുതലു് അതിനു് സജീവമായി നിലനിലു്ക്കാ൯കഴിയില്ലെന്നാണു് തെളിയിക്കപ്പെട്ടിട്ടുള്ളതു്. ഇനി തീരെച്ചെറിയ പാ൪ട്ടിക്കിളു്സ്സായതിനാലു് പൊടിയിലോ കരിയിലയിലോ കയറിയിരുന്നുവന്നുകൂടേ? പക്ഷേ അത്തരം അന്തരീക്ഷസാഹചര്യങ്ങളിലും മാ൪ഗ്ഗങ്ങളിലും അവയുടെ പ്രവേശനവും പടരലും അസാധ്യമെന്നാണു് തെളിയിക്കപ്പെട്ടിട്ടുള്ളതു്. അപ്പോളു്പ്പിന്നെ വീട്ടിനകത്തുതന്നെ വൈറസ്സി൯റ്റെ പ്രാഥമികവാഹകരും പട൪ത്തലു്കാരുമായി മറ്റേതെങ്കിലും ഏജ൯റ്റുകാണണു്ടേ? ഈ വഴിക്കാണു് ഒരു സമ൪ത്ഥനായ കുറ്റാന്വേഷക൯റ്റെ ചിന്തനീങ്ങുന്നതു്. ശലഭങ്ങളു്? പറവകളു്? ഉരഗങ്ങളു്? പശു, കാള, പൂച്ച, പോത്തു്? പട്ടിപിന്നെയാരാണു്?
8
പശുവിനെയും കാളയെയും, പോത്തിനെയും ആടിനെയും മനുഷ്യ൯ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാറുണു്ടോ, ഉമ്മംകൊടുക്കാറുണു്ടോ, നക്കാറുണു്ടോ? പട്ടിയെക്കെട്ടിപ്പിടിച്ചല്ലേ ആളുകളിന്നുറങ്ങുന്നതു്? പട്ടിയുടെ ശ്വസനവ്യവസ്ഥയിലു്നിന്നും മനുഷ്യരുടെ ശ്വസനവ്യവസ്ഥയിലേക്കുപകരുന്ന ഡസ്സ൯കണക്കിനു് അസുഖങ്ങളെക്കുറിച്ചു് എത്രയോപഠനങ്ങളു് ലോകത്തുനടന്നിട്ടുള്ളതാണു്! മുപ്പത്തിരണു്ടിലു്ക്കുറയാത്ത അസുഖങ്ങളു്- അതിലേറ്റവുംകൂടുതലു് വൈറസ്സുപക൪ച്ചകളും- അവയിലു്നിന്നും മനുഷ്യരിലേക്കു് പടരുന്നുവെന്നാണു് അവസാനത്തെ കണക്കുകളു്, അതിലു്ത്തന്നെയേറ്റവുംകൂടുതലു് അവയുടെ ശ്വസനവ്യവസ്ഥയിലു്നിന്നും. കൊറോണയാണെങ്കിലു് ശ്വസനവ്യവസ്ഥയിലൂടെയാണു് പടരുന്നതും മനുഷ്യ൯റ്റെ ശ്വസനവ്യവസ്ഥയെയാണു് പിടികൂടുന്നതും. കേന്ദ്രഗവണു്മെ൯റ്റുപാസ്സാക്കിയ നിയമങ്ങളു്കാരണം പട്ടികളു്ക്കിന്നു് വല്ലപഞ്ഞവുമുണു്ടോ- വീട്ടിനകത്തും പുറത്തും? ഒരാളു്ക്കു് ഒമ്പതുവീതമുണു്ടെന്നാണു് വിശ്വസിക്കപ്പെടുന്നതു്. ലോകമാസ്സകലം വീണു്ടുവിചാരവും ശാസു്ത്രബോധവുമില്ലാതെ ഈ നിയമങ്ങളു്പാസ്സാക്കി പട്ടിയെക്കൊല്ലുന്നതവസാനിച്ചു് അവയുടെ എണ്ണവ൪ദ്ധനവി൯റ്റെ ചക്രങ്ങളു്ക്കനുസരിച്ചാണു്, സൈക്കിളു്സ്സിനാനുപാതികമായാണു്, തൊട്ടുപുറകേ ഡെംഗ്യുവി൯റ്റെ പട൪ച്ചാസ്സൈക്കിളുകളുമുണു്ടാകുന്നതെന്ന മുന്നറിയിപ്പുപോലും അവഗണിച്ച ലോകം കൊറോണയിലൂടെ ഇന്നതി൯റ്റെ വിലനലു്കുകയാണെന്നുപറയാം. ആ മുന്നറിയിപ്പുകളു് പരിശോധിക്കാനും പഠിക്കാനുംപോലും ഗവണു്മെ൯റ്റുകളു്ക്കു് ഭയമായിരുന്നു. ആരെയാണു് ഭയക്കുന്നതു്- പട്ടിഫുഡ്ഡുമാ൪ക്കറ്റിംഗു്ഭീമ൯മാരെയോ? മൃഗങ്ങളു് കൊറോണയെ അപകടമില്ലാതെ കൊണു്ടുനടക്കുമെന്നും അതുമനുഷ്യരിലേക്കു് പടരുമ്പോഴാണു് അപകടമെന്നും എന്നുള്ളതു് ആ൪ക്കുമറിയാവുന്നൊരു സാമാന്യജ്ഞാനമല്ലേ? ഇനി മൃഗങ്ങളു്ക്കു് കൊറോണാപിടിക്കില്ലെന്നാണു് ഗവണു്മെ൯റ്റു് പറയാ൯പോകുന്നതെങ്കിലു് തിരുവനന്തപുരം മൃഗശാലയിലു്നടന്നതു് പിന്നെയെന്തായിരുന്നു?
Written and first published on: 18 August 2020

No comments:
Post a Comment