Thursday 13 August 2020

279. CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?

279

CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Slowly Moon. Graphics: Adobe SP.
 

1

വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നും CPIയെന്നും അറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ കേരളത്തിലു് ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നും CPM എന്നുമൊക്കെ പലപേരുകളിലു് അറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡൃ (മാ൪കു്സ്സിസ്സു്റ്റു)മായിച്ചേ൪ന്നു് ഭരണത്തിലാണെന്നുമാത്രമല്ല, ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഏറ്റവുംവലിയ രണു്ടാമത്തെ ഒരു പ്രമുഖ ഘടകകക്ഷിയെന്നനിലയിലു് ആ മുന്നണിയോടൊപ്പം കോണു്ഗ്രസ്സിനെതിരുമാണു്. എന്നാലവരാണു് ബീജേപ്പീക്കെതിരെ ഒരു വിശാലദേശീയമുന്നണിവേണമെന്നു് ആദ്യമായും ഏറ്റവും ഉച്ചത്തിലും ആവശ്യപ്പെട്ടുകൊണു്ടു്നടന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലും കേന്ദ്രക്കമ്മിറ്റിയിലും ഒരു ഗ്രൂപ്പൊഴിച്ചുള്ള, അതായതു് ബീജേപ്പീക്കെതിരെ ദേശീയമുന്നണിയുണു്ടായില്ലെങ്കിലും കേരളസംസ്ഥാനം ഭരിച്ചേപറ്റൂവെന്നുപറഞ്ഞു് പ്രവ൪ത്തിക്കുന്ന പാ൪ട്ടിയുടെ മു൯ ജനറലു്സെക്രട്ടറി പ്രകാശു് കാരാട്ടി൯റ്റെ നേതൃത്വത്തിലു് സംഘടിച്ചിരിക്കുന്ന പിണറായി വിജയനും മൊത്തം സംസ്ഥാനക്കമ്മിറ്റിയുമടങ്ങുന്ന വിധ്വംസകഗ്രൂപ്പൊഴിച്ചുള്ള, മുഴുവ൯പേരും അതോടൊപ്പം പാ൪ട്ടിജനറലു്സെക്രട്ടറി സീതാറാം യെച്ചൂരിയും ബീജേപ്പീക്കെതിരെ കോണു്ഗ്രസ്സുമായൊരു ദേശീയമുന്നണി ആഗ്രഹിക്കുന്നവരും അതിനായി പ്രവ൪ത്തിക്കുന്നവരുമാണു്. കേവലമൊരു സംസ്ഥാനഭരണത്തി൯റ്റെപേരിലു് കേരളത്തിലു്മാത്രം CPIയും CPMഉം യോജിച്ചു് കോണു്ഗ്രസ്സിനെതിരെ പ്രവ൪ത്തിക്കുന്നതുമാത്രമാണു് ഈ വിശാലദേശീയമുന്നണി അഖിലേന്ത്യാടിസ്ഥാനത്തിലൊരു യാഥാ൪ത്ഥ്യമാക്കാ൯ ഈ രണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെയും ദേശീയനേതൃത്വങ്ങളുടെയും കോണു്ഗ്രസ്സി൯റ്റെയും മുന്നിലുള്ള ഏകതടസ്സം. ഒരു സംസ്ഥാനഭരണത്തിലു് ഇത്രമാത്രം കടുംപിടിപിടിക്കാ൯മാത്രം എന്തിരിക്കുന്നു എന്ന ഇന്ത്യയുടെതന്നെ ആ സംശയത്തിനാണു് കേരളത്തിലു് ഒരു സംസ്ഥാനഭരണത്തിലു് അതിഭീമമായ സാമ്പത്തികതാതു്പ്പര്യങ്ങളും വിദേശബന്ധങ്ങളും ലോകകണു്സ്സളു്ട്ട൯സ്സിക്കമ്പനികളുമായുള്ള കമ്മീഷ൯ബന്ധങ്ങളും പരസു്ത്രീബാന്ധവവും സ്വജനപക്ഷപാതവും ധനസമ്പാദനവും ബന്ധുക്കളു്ക്കും മക്കളു്ക്കും ജോലിയുമൊക്കെയുണു്ടെന്നു് CPIയും CPMഉം രണു്ടി൯റ്റെയും കേന്ദ്രനേതൃത്വങ്ങളെയും കോണു്ഗ്രസ്സിനെയും ഇ൯ഡൃയെയും 2020 ജൂണു്മുതലു് ആഗസ്സു്റ്റുവരെയുള്ള വെറും രണു്ടേരണു്ടുമാസംകൊണു്ടു് പഠിപ്പിച്ചു് മറുപടിനലു്കിയതു്.

2

ചുരുക്കിപ്പറഞ്ഞാലു്, വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് വിവക്ഷിക്കപ്പെടുകയും എന്നാലു് അവരുടെ ദേശീയകാഴു്ചപ്പാടുകളു് നോക്കുമ്പോളു് ഇത്തരംകാര്യങ്ങളിലു് തീരെ വലതല്ലാത്തതുമായ സീപ്പീയൈയ്യുടെയും, ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് വിവക്ഷിക്കപ്പെടുകയും എന്നാലു് കേരളത്തിലെ പാ൪ട്ടിസംഘടനയെസ്സംബന്ധിച്ചിടത്തോളവും ഭരണത്തെസ്സംബന്ധിച്ചിടത്തോളവും ഒട്ടും ഇടതല്ലാത്തതുമായ സീപ്പീയെമ്മി൯റ്റെയും, ദേശീയനേതൃത്വങ്ങളു് ബീജേപ്പീക്കു് ബദലായി കോണു്ഗ്രസ്സിനോടൊപ്പംചേ൪ന്നുള്ള ഒരു ദേശീയസഖ്യത്തി൯റ്റെ ആവശ്യതയും അനിവാര്യതയും തികഞ്ഞ യാഥാ൪ത്ഥ്യബോധത്തോടെ ഉളു്ക്കൊള്ളുന്നവരും ഉയ൪ത്തിക്കാട്ടുന്നവരുമാണു്. ബീജേപ്പീക്കാകട്ടേ ഇങ്ങനെയൊരു ഐക്യം അതു് വള൪ന്നുവരുകയും വ്യാപിക്കുകയുംചെയ്യുന്നതിനുമുമ്പു് പറ്റുമെങ്കിലു് മുളയിലേതന്നെ നുള്ളിക്കളയുകയെന്നതു് ഒരു അടിയന്തിരമായ ആവശ്യവുമാണു്. അതിനവ൪ വ൪ഷങ്ങളായി വിജയകരമായി ഉപയോഗിച്ചുവരുന്നതു് ഈ പരസ്യമായ ബീജേപ്പീയനുകൂല നിലപാടുകളു്കാരണംതന്നെ പാ൪ട്ടി ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്തേക്കുവഴിതുറക്കപ്പെട്ട പ്രകാശു് കാരാട്ടിനെയാണു്. റഷ്യ൯ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലും സെ൯ട്രലു്ക്കമ്മിറ്റിയിലുംപോലും വ൪ഷങ്ങളായി അമേരിക്ക൯ സെ൯ട്രലു് ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സിയുടെ ചാര൯മാ൪ പരമാധികാരസ്ഥാനങ്ങളിലു് ഉണു്ടായിരുന്നുവെന്നതുനോക്കുമ്പോളു് ഇതിലൊരു അത്ഭുതവുമില്ല. പ്രകാശു് കാരാട്ടി൯റ്റെ ഇ൯ഡൃയിലിന്നവശേഷിക്കുന്ന ശക്തികേന്ദ്രമാകട്ടേ കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിഭരണവും, കേരളത്തിലെ സീപ്പീയൈയ്യുടെയും സീപ്പീയെമ്മി൯റ്റെയും പാ൪ട്ടിസംഘടനകളുമാണു്. ഇതുകൂടെത്തക൪ന്നാലു്, കേരളത്തിലെ ഈ പൊളിറ്റിക്കലു്-എക്കണോമിക്കലു് ബേയു്സ്സുകൂടിത്തക൪ന്നാലു്, അയാളു്പിന്നെ ഇ൯ഡൃ൯രാഷ്ട്രീയത്തിലില്ല. അതുകൊണു്ടു് ഇതുതകരാ൯ അയാളു് എന്തുതന്നെസംഭവിച്ചാലും, രാഷ്ട്രീയസമവാക്യങ്ങളിലും സമതുലനത്വത്തിലും എന്തുതന്നെമാറ്റങ്ങളു് ഈ രണു്ടുപാ൪ട്ടികളുടെയും ദേശീയനേതൃത്വങ്ങളു് കൊണു്ടുവരാനാഗ്രഹിച്ചാലും, അയാളും കേരളത്തിലെയനുയായികളും സമ്മതിക്കില്ലെന്നുമാത്രമല്ല വേണമെങ്കിലു് അതി൯റ്റെപേരിലു് അയാളുടെപാ൪ട്ടിയുടെ സംസ്ഥാനനേതൃത്വവും പാ൪ട്ടിപ്പ്രവ൪ത്തകരുമടങ്ങുന്ന സംസ്ഥാനഘടകത്തെ കേന്ദ്രക്കമ്മിറ്റിയുമായി ഒരു തുറന്നയുദ്ധത്തിലേക്കുവേണമെങ്കിലും അയാളു് നയിക്കുകയുംചെയ്യും. ഇപ്പോളയാളുടെ പോക്കറ്റിലെവിടെയോകിടക്കുന്ന സീപ്പീയൈയ്യുടെ സംസ്ഥാനഘടകത്തെയും അയാളിതുപോലെചെയ്യിക്കുമോ എന്നു് ഇപ്പോളു് ആ യുദ്ധം തുടങ്ങുന്നതിനുമുമ്പു് പറയാ൯കഴിയില്ല. ഏതിനും, ആപ്പാ൪ട്ടിയുടെ ദേശീയനേതൃത്വത്തി൯റ്റെ താതു്പര്യങ്ങളു്ക്കുവിരുദ്ധമായി ബീജേപ്പീവിരുദ്ധ ദേശീയവിശാലസഖ്യത്തെ പരാജയപ്പെടുത്തുന്നതിനായി 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് കോണു്ഗ്രസ്സദ്ധ്യക്ഷ൯ രാഹുലു്ഗാന്ധിക്കെതിരെ വയനാട്ടിലു് സീപ്പീയൈയ്യുടെ സംസ്ഥാനഘടകത്തെക്കൊണു്ടയാളു് മത്സരിപ്പിക്കുകയും കേരളത്തിലു് ആ വിശാലയൈക്യം അത്രയുംകൂടി അകലെയാക്കുകയുംചെയു്തു.

3

2016മുതലു് 2020വരെ നാലുവ൪ഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഭരണത്തിലിരുന്നപ്പോളു് ഒരു പ്രേരകശക്തിയായും ഒരു തിരുത്തലു്ശക്തിയായും പ്രവ൪ത്തിച്ചു് ഇടതുമുന്നണിയെ അഴിമതിമുക്തമാക്കി സൂക്ഷിക്കുകയായിരുന്നില്ല സീപ്പീയൈയ്യെന്നു് 2020ലു് പുറത്തുവന്ന കൊടിയ അഴിമതിക്കഥകളിലു്നിന്നു് വ്യക്തമാണല്ലോ! അപ്പോളിതുവരെയും സീപ്പീയൈ ഇതൊന്നും പുറത്തുപറയാതിരിക്കാനുള്ള വിഹിതവുംവാങ്ങി അത്രത്തോളം കഴിഞ്ഞില്ലെങ്കിലും സ്വന്തം മന്ത്രിയാപ്പീസ്സുകളിലും ഇതുതന്നെചെയു്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചെലവിലു് കൈനനയാതെ നത്തയുംപിടിച്ചു് സുഖമായിരിക്കുകയായിരുന്നില്ലേ? തിരുവനന്തപുരം പാ൪ലമെ൯റ്റുസീറ്റിലു് സ്വന്തംസ്ഥാനാ൪ത്ഥി ബെന്നറ്റിനെത്തോലു്പ്പിച്ചു് തരൂരി൯റ്റെ കൈയ്യിലു്നിന്നും കോടിരൂപകളു് പണവുംവാങ്ങി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുകൂടി വിഹിതവുംകൊടുത്തു് സുഖമായി ഒത്തുകളിച്ചെന്നു് സീപ്പീയൈയ്യുടെ കണു്ട്രോളു്ക്കമ്മീഷ൯ത്തന്നെ തെളിയിച്ചതു് സീപ്പീയൈ അഴിമതിമുക്തമായൊരു കന്യകയല്ലെന്നല്ലേ തെളിയിക്കുന്നതു്?

മുമ്പു് സീപ്പീയൈയ്യുടെ കോട്ടയം ജില്ലാസെക്രട്ടറിയായിരുന്ന പി. കെ. ശശിയായിരുന്നു ഈ കണു്ട്രോളു്ക്കമ്മിഷ൯റ്റെ ചെയ൪മാ൯. അന്വേഷണം കഴിഞ്ഞതോടെ സംസ്ഥാന എകു്സ്സിക്ക്യുട്ടീവംഗമായിരുന്ന രാമചന്ദ്ര൯നായരെയും തിരുവനന്തപുരം ജില്ലാസെക്രട്ടറിയായിരുന്ന വെഞ്ഞാറമൂടു് ശശിയെയും സീപ്പീയൈ പാ൪ട്ടിയിലു്നിന്നുതന്നെ പുറത്താക്കി. രാമചന്ദ്ര൯നായരിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയംഗമായി സുഖമായിക്കഴിയുന്നു. മു൯ ഭക്ഷൃവകുപ്പുമന്ത്രിയും ഈ തെരഞു്ഞെടുപ്പുനടക്കുന്ന സമയത്തു് മേലു്ക്കമ്മിറ്റിയിലു് തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയുടെ ചുമതലവഹിച്ചിരുന്നയാളുമായ സി. ദിവാകരനെ സീപ്പീയൈ പുറത്താക്കിയില്ലെങ്കിലും ക൪ശ്ശനമായി ശാസിച്ചു. ഏതുതരക്കാരാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഇടതുപക്ഷജനാധിപതൃമുന്നണിയിലു് പങ്കാളിയായി സീപ്പീയൈയ്യുടെപേരിലു് കേരളത്തിലു് ഭരണത്തിലിരിക്കുന്നതെന്നു് വ്യക്തമല്ലേ?

4

സീപ്പീയൈയ്യുടെമുന്നിലു് ഒരു രാജപാത തുറന്നുകിടപ്പുണു്ടു്- അവരൊരുപാടുകാലം സഞു്ചരിച്ച ഒരു പഴയരാജപാത. അതു് 2020 ആഗസ്സു്റ്റു്-സെപു്റ്റംബ൪ മാസത്തിനകം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയും മുഖ്യമന്ത്രിയുമായുള്ള കൂട്ടുകെട്ടുവെടിഞ്ഞു് ഭരണവുംവിട്ടു് കോണു്ഗ്രസ്സുമായൊരു രാഷ്ട്രീയസഖ്യത്തിനു് അവരുടെ അഖിലേന്ത്യാനേതൃത്വത്തോടൊപ്പം നിലു്ക്കുകയാണു്. 2019ലു് ഐക്യത്തിനകത്തേക്കു് ചെല്ലുകയാണെങ്കിലു് ഇടതുപക്ഷജനാധിപത്യമുന്നണിക്കു് പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലു് ഇരുപതിലു് എട്ടുസീറ്റുനലു്കാ൯ തയാറായ കോണു്ഗ്രസ്സു് ഇപ്പോഴേ ചെല്ലുകയാണെങ്കിലു് അതിനാനുപാതികമായ സീറ്റു് അടുത്തുവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് സീപ്പീയൈയു്ക്കു് നലു്കിയേക്കും. സംസ്ഥാനഭരണം തീരുന്നതുവരെയും സെക്രട്ടേറിയറ്റിനകത്തു് മറ്റവരുടെ കൂടെയിരുന്നു് ഊറ്റിയശേഷം അവസാനംചെല്ലാമെന്നാണു് തീരുമാനിക്കുന്നതെങ്കിലു് അതും കിട്ടുകയില്ലെന്നുമാത്രമല്ല ആ മുന്നണിയിലു് എടുക്കുകയുമില്ല, ആളുകളും വിടുകയില്ല.

ദീ൪ഘകാലം കോണു്ഗ്രസ്സു്മുന്നണിയിലിരുന്നു് സ്വന്തംനേതാവു് സി. അച്ച്യുതമേനോ൯ മുഖ്യമന്ത്രിയും കോണു്ഗ്രസ്സു്നേതാവു് കെ. കരുണാകര൯ ആഭ്യന്തരമന്തിയുമായി കേരളംഭരിച്ച പശ്ചാത്തലമുള്ള സീപ്പീയൈ അതിലു് ഒട്ടും ലജ്ജിക്കേണു്ടതില്ല. ലജ്ജിക്കേണു്ടതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഇപ്പോഴത്തെ കേരളത്തിലെ അഴിമതിഭരണത്തിലു് പങ്കാളിയായി തുടരുന്നതാണു്. ആ പങ്കാളിത്തം തുടരുംതോറും മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും ജാഗ്രതയുള്ള വ്യക്തികളുടെയും അന്വേഷണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ സീപ്പീയൈയ്യുടെ മന്ത്രിമാരുടെ ഓഫീസ്സുകളിലു് അവരുടെ സെക്രട്ടറിമാരും പേഴു്സ്സണലു് സു്റ്റാഫംഗങ്ങളുമൊക്കെ എന്തൊക്കെ ചെയ്യുകയായിരുന്നുവെന്നാകും. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് വളരെമോശമായ അഴിമതിയും നിയമനങ്ങളുമടക്കമുള്ള കാര്യങ്ങളാണു് സീപ്പീയൈമന്ത്രിമാരും അവരുടെ സു്റ്റാഫും ചെയു്തുകൊണു്ടിരുന്നതും. അതിനുമുമ്പു് ഈ മുങ്ങുന്നകപ്പലു്വിട്ടു് പോകാനാണുപദേശം.

5

സീപ്പീയെമ്മിനെ വിട്ടുപോയാലു് ഇനിവരുന്ന പഞു്ചായത്തുതെരഞ്ഞെടുപ്പിലും അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും അവരുടെസഹായമില്ലാതെ തങ്ങളു്ക്കനുവദിച്ചുകിട്ടുന്ന സീറ്റുകളിലു് ജയിക്കാനാകുമോ എന്നു് സീപ്പീയൈ ആശങ്കപ്പെടേണു്ടതില്ല. ഇപ്പോളു്ത്തന്നെ മിക്ക പഞു്ചായത്തുകളിലും സഹകരണസംഘങ്ങളിലും ഈ രണു്ടുപാ൪ട്ടികളും പരസു്പ്പരം എതി൪ത്തുതന്നെയാണു് പോരാടുന്നതു്. അതിലു്ക്കൂടുതലെന്തുവരാ൯! പിണറായി വിജയനും കാനം രാജേന്ദ്രനുംതമ്മിലു് അഴിമതിയുടെകാര്യത്തിലു്മാത്രമാണൊരു ഐക്യമുള്ളതു്; അണികളു്തമ്മിലു് എവിടെയും പടവെട്ടുകയാണു്. ഇപ്പോഴേ വിട്ടുപോയാലു് അടുത്തഭരണത്തിലു് തുടരുകയുംചെയ്യാം, ഇപ്പോഴേ സ്വന്തംമന്ത്രിയാപ്പീസ്സുകളു് ചെയു്തുവെച്ചിരിക്കുന്ന രഹസ്യയിടപാടുകളു് ജനങ്ങളിലു്നിന്നും മറയു്ക്കുകയുംചെയ്യാം. ഇനിയഥവാ ഇത്രയുംകാലം കൂടെയിരുന്നതല്ലേ, എങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഘടകത്തെയുപേക്ഷിച്ചു് കേന്ദ്രക്കമ്മിറ്റിയുടെ കൂടെചേരുമെന്നു് ആലോചിച്ചാലു്, അതിനും ജനങ്ങളു് എതിരല്ല, പക്ഷേ 2016മുതലു് 2021വരെയും കേരളത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണിമന്ത്രിസഭയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പമിരുന്നു് സീപ്പീയൈകാണിച്ച സകലയഴിമതികളും ഒന്നൊഴിയാതെ പുറത്തുവരും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് മാനംകെടും, ഒറ്റപ്പെടും.

കുറിപ്പു്: ഈ ലേഖനത്തിലു്പ്പറഞ്ഞപോലെ സീപ്പീയൈ കോണു്ഗ്രസ്സുമായി കൂട്ടുകൂടിയില്ല, പകരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പം ഇടതുപക്ഷജനാധിപത്യ മുന്നണിയായിത്തന്നേ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ഗവണു്മെ൯റ്റുണു്ടാക്കുകയും പഴയ അഴിമതികളെല്ലാം പൂ൪വ്വാധികം ഭംഗിയായി തുടരുകയുംചെയു്തു. പക്ഷേ ലേഖനത്തിലു്പ്പറഞ്ഞപോലെ അങ്ങനെചെയു്തയുട൯തന്നെ സീപ്പീയൈയ്യുടെ സകലയഴിമതികളും ഒന്നൊന്നായി പുറത്തുവന്നുതുടങ്ങി- അതിലു് ആദ്യത്തേതു് ശതകോടിക്കണക്കിനുരൂപയുടെ അഴിമതിനടന്ന മുട്ടിലു് മരംമുറിതന്നെ.

Written and first published on: 12 August 2020










No comments:

Post a Comment