Friday 7 August 2020

273. മടിയിലു്ക്കനമില്ലാത്ത മുഖ്യമന്ത്രി ഫയലു്വിവരങ്ങളു് മാധ്യമങ്ങളിലെത്തുന്നതുതടയാ൯ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കു് സീലു്ഡു് നോട്ടീസ്സിറക്കിയതെന്തിനു്?

273

മടിയിലു്ക്കനമില്ലാത്ത മുഖ്യമന്ത്രി ഫയലു്വിവരങ്ങളു് മാധ്യമങ്ങളിലെത്തുന്നതുതടയാ൯ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കു് സീലു്ഡു് നോട്ടീസ്സിറക്കിയതെന്തിനു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Bruno-Germany. Graphics: Adobe SP.


1

ത൯റ്റെ മടിയിലു് കനമില്ല, അതുകൊണു്ടു് തനിക്കാരെയും പേടിക്കാനില്ല, തനിക്കൊന്നും ഒളിക്കാനുമില്ല എന്നു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ കുറേനാളായി സ്ഥിരം പറഞ്ഞുകൊണു്ടുനടക്കുന്നു. ത൯റ്റെ മുഖ്യസെക്രട്ടറിയായ ഐ. ടി. പ്രി൯സിപ്പലു് സെക്രട്ടറി മറ്റുള്ളവരുടെ ഭാര്യമാരോടൊപ്പം പതിവായി കറങ്ങിനടക്കുകയായിരുന്നെന്നും അവ൪ക്കു് ത൯റ്റെതന്നെ ഐ. ടി-ആഭ്യന്തര ഡിപ്പാ൪ട്ടുമെ൯റ്റുകളിലു്നിന്നും എല്ലാ സഹായങ്ങളും പതിവായി കിട്ടിക്കൊണു്ടിരിക്കുകയായിരുന്നെന്നും അവരെ കേട്ടാലു്ഞെട്ടുന്ന ശമ്പളങ്ങളു്കൊടുത്തു് ത൯റ്റെതന്നെ ഡിപ്പാ൪ട്ടുമെ൯റ്റിലു് നിയമിച്ചുകൊണു്ടിരിക്കുക്കയായിരുന്നെന്നും അവരുടെ സ്വ൪ണക്കള്ളക്കടത്തുസംഘത്തോടൊപ്പം അവസരം കിട്ടുമ്പോഴെല്ലാം സംഗമിച്ചു് സമയം ചെലവഴിക്കുകയായിരുന്നെന്നും ജനങ്ങളുടെ മുന്നിലു് സാക്ഷിമൊഴികളിലൂടെയും തെളിവുകളിലൂടെയും വ്യക്തമായി തെളിയിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി പറഞ്ഞതു് ത൯റ്റെ മടിയിലു് കനമില്ല, അതുകൊണു്ടുതന്നെ തനിക്കൊന്നും ഒളിക്കാനില്ലെന്നാണു്. തെളിവുകളുടെയും മാധ്യമ-ജനകീയാന്വേഷണങ്ങളുടെയും ഒടുവിലു് അയാളെ താ൯തന്നെ സസ്സു്പ്പെ൯ഡുചെയ്യേണു്ടിവന്നപ്പോഴും മഖൃമന്ത്രി പറഞ്ഞതു് ഇതുതന്നെയാണു്. ത൯റ്റെ ഐ. ടി. ഫെല്ലോയെന്ന വഴിവിട്ടനിയമനം ത൯റ്റെ ഓഫീസ്സിനടുത്തുതന്നെ മുറിയെടുത്തുകൊടുത്തു് കള്ളക്കടത്തുകാ൪ക്കു് സംഗമസ്ഥാനമൊരുക്കിയെന്നു് മൊഴികളു് പുറത്തുവന്നു് അയാളെയാ സ്ഥാനത്തുനിന്നും താ൯തന്നെ നീക്കിയപ്പോഴും മുഖ്യമന്ത്രിപറഞ്ഞതു് അതുതന്നെയായിരുന്നു- മടിയിലു്ക്കനമില്ലെന്നു്. സ്വ൪ണക്കള്ളക്കടത്തന്വേഷണവും ദേശവിരുദ്ധക്കുറ്റകൃത്യങ്ങളുടെ തെളിവെടുപ്പും സ൪വ്വെയില൯സ്സു് ക്യാമറകളിലെ ദൃശ്യശേഖരണവും ത൯റ്റെതന്നെ ഓഫീസിലേക്കു് കടന്നപ്പോഴും മുഖൃമന്ത്രിയതുതന്നെ പറഞ്ഞു- മടിയിലു്ക്കനമില്ലെന്നു്. മുഖ്യമന്ത്രിയുടെ മടിയെവിടെയാണു് കൊണു്ടുപോയി വെച്ചിരിക്കുന്നതു്, മറ്റുള്ളവരെപ്പോലെ വയറ്റിനടുത്തല്ലേ?

2

ഇപ്പോളു് മുഖ്യമന്ത്രി ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കു് അടച്ചുപൂട്ടി മുദ്രവെച്ച കവറുകളിലു് ഉത്തരവുകളെഴുതി നോട്ടീസ്സുനലു്കിയിരിക്കുന്നു, സ൪ക്കാ൪ ഫയലുകളിലെ വിവരങ്ങളും ഉത്തരവുകളും ചോ൪ന്നു് മാധ്യമങ്ങളു്ക്കുപോയെന്നറിഞ്ഞാലു് മൂക്കുചെത്തിക്കളയുമെന്നു്! സ്വന്തം ഓഫീസ്സിനകത്തു് ത൯റ്റെ സു്റ്റാഫു് നാലുചുറ്റും എന്താണു് ചെയു്തുകൊണു്ടിരിക്കുന്നതെന്നു് തനിക്കറിയില്ലെന്നു് ഇതേ മാധ്യമങ്ങളുടെമുന്നിലു് വന്നിരുന്നു് പരസ്യമായി ജനങ്ങളോടു് കുറ്റസമ്മതംനടത്തിപ്പറഞ്ഞ ഇയാളാരുടെ മൂക്കുചെത്താനാണു്? ആരോ ഒക്കെ വരുന്നു, ആരോ ഒക്കെ പോകുന്നു, ആരെയോ ഒക്കെ കൊണു്ടുവരുന്നു, ആരെയോ ഒക്കെ കൊണു്ടുപോകുന്നു, ആരോ ഒക്കെ ആരെയോ ഒക്കെ എന്തോ ഒക്കെ എവിടെയോ ഒക്കെയിട്ടു് ചെയ്യുന്നു, ഒന്നും എന്നോടുപറയുന്നില്ല, എന്തൊക്കെയാണു് നടക്കുന്നതെന്നറിയണമെങ്കിലു് എ൯റ്റെ സെക്രട്ടറി ശിവശങ്കരനോടു് ചോദിക്കണം എന്നുപറയുന്നൊരു മുഖ്യമന്തിക്കു് സ്വന്തമോഫീസ്സിനകത്തുപോലും ആരുടെയെങ്കിലും മൂക്കുചെത്തുന്നതുപോയിട്ടു് കൈയ്യുയ൪ത്താ൯തന്നെയുള്ള എന്തെങ്കിലുമധികാരം യഥാ൪ത്ഥത്തിലു് അവശേഷിച്ചിട്ടുണു്ടോ? ചെത്തണമെങ്കിലു് അറുസാമൂഹ്യവിരുദ്ധ൯മാരായ ഇത്തരംപല ഉന്നതയുദ്യോഗസ്ഥ൯മാരുടെയും വൃത്തികെട്ട മൂക്കുകളു് വളരെയേറെക്കാലം സ്വന്തം കൈവാക്കിനുതന്നെയുണു്ടായിരുന്നപ്പോളു് ചെത്താത്തതെന്തായിരുന്നു? സകലഫയലിലെയും സകല വൃത്തികെട്ട വിവരങ്ങളും കസ്സു്റ്റംസ്സിനോടും റവന്യൂ ഇ൯റ്റല്ലിജ൯സ്സിനോടും നാഷണലു് സെക്യൂരിറ്റി ഏജ൯സ്സിയോടും പിടിയിലായപ്പോളു് കിളിപറയുന്നതുപോലെ വിളിച്ചുപറഞ്ഞ അവരുടെ മൂക്കുകളു് മുഖ്യമന്ത്രിയെന്താണു് പോയി ചെത്താതിരുന്നതു്?

3

വളരെ തുറന്നതും ജനാധിപത്യപരവുമായ വിവരാവകാശനിയമം നിലവിലുള്ളൊരു രാജ്യത്തു് ഗവണു്മെ൯റ്റുഫയലുകളിലുള്ള വിവരങ്ങളു് മാധ്യമങ്ങളു്വഴി ജനങ്ങളെയറിയിച്ചാലു് ഉദ്യോഗസ്ഥ൯മാരെയൊക്കെ കൈകാര്യംചെയു്തുകളയുമെന്നൊരു മുഖ്യമന്ത്രി ഉത്തരവിറക്കുന്നതുപോയിട്ടു് ഒരു സൂചനപോലെ കാഷ്വലായൊന്നു് പറഞ്ഞാലു്പ്പോലുമതു് ഭരണവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമമല്ലേ? രാഷ്ട്രപതിയുടെ അധികാരം സംസ്ഥാനത്തു് ഡെലിഗേറ്റുചെയു്തു് നലു്കപ്പെട്ടിട്ടുള്ള ഗവ൪ണ്ണ൪ ജനങ്ങളു് ഒരു തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്തയച്ച ഒരു ജനപ്പ്രതിനിധിയെന്നനിലയിലു് ഭരണഘടനാനുസൃതമായ ദൃഢപ്രതിജ്ഞകളോടെ ജനങ്ങളുടെ മാ൯ഡേറ്റുമാത്രം ക്വാളിഫിക്കേഷനായെടുത്തു് മുഖ്യമന്ത്രിയായി നിയമിച്ചൊരാളു്ക്കു് അങ്ങനെ ചിന്തിക്കാ൯പോലും അധികാരമുണു്ടോ? അതോ ഈ മനുഷൃനെ ക്വാളിഫിക്കേഷനും എകു്സ്സ്‌പീരിയ൯സ്സും ശമ്പളവുമൊക്കെ നോട്ടിഫൈചെയു്തു് ഗസറ്റിലു് വിജ്ഞാപനംചെയു്തു് ജനങ്ങളു് നേരിട്ടല്ലാതെ ഇ൯റ്റ൪വ്യൂ നടത്തി പലരിലു്നിന്നും സെലക്ടുചെയു്തെടുത്തതാണോ? ജനങ്ങളു് തെരഞ്ഞെടുത്തയച്ച ജനപ്പ്രതിനിധിയെന്നുള്ളതല്ലാതെ എന്തു് ക്വാളിഫിക്കേഷനാണു് പിണറായി വിജയനെ മുഖ്യമന്ത്രിക്കസ്സേരയിലിരുത്തിയതു്? നിങ്ങളു് ജനങ്ങളുടെ ഒരു പ്രതിനിധിമാത്രമാണ് മിസ്സു്റ്റ൪! അവ൪ക്കെല്ലാവ൪ക്കുംകൂടിവന്നിരിക്കാ൯ മുഖ്യമന്ത്രിക്കസ്സേരയിലു് സ്ഥലമില്ലാത്തതുകൊണു്ടും നിങ്ങളു്ക്കുള്ളതുപോലെ അവ൪ക്കതിനുള്ള നേരമില്ലാത്തതുകൊണു്ടുമാണു് മിസ്സു്റ്റ൪ നിങ്ങളെയവ൪ ആ മുഖ്യമന്ത്രിയുടെ കസ്സേരയിലു് കൊണു്ടുപോയിരുത്തിയതു്. അവിടെയിരുന്നുള്ള നിങ്ങളുടെ പ്രവൃത്തികളു് ശരിയാണോയെന്നു് സമയാസമയം പരിശോധിക്കേണു്ടതും ശരിയല്ലെങ്കിലു് നിങ്ങളെ തിരിച്ചുവിളിക്കേണു്ടതും നിങ്ങളെയവിടെക്കൊണു്ടുപോയിരുത്തിയ ആ ജനങ്ങളുടെ ഒരു പ്രാഥമിക ഉത്തരവാദിത്വമാണു്, ഒരു അടിയന്തിര ചുമതലയാണു്. അതിനു് ഭരണവിവരങ്ങളു് വേണം. അതാണു് മാധ്യമങ്ങളു്വഴി ഉദ്യോഗസ്ഥ൯മാ൪ സമയാസമയം നലു്കുന്നതു്. അതാണു് ഞങ്ങളു് ജനങ്ങളു് ഉദ്യോഗസ്ഥ൯മാരെയും മാധ്യമങ്ങളെയും ഏലു്പ്പിച്ചിട്ടുള്ള ജോലി. നിങ്ങളവിടെയിരുന്നു് നിങ്ങളുടെ ജോലിചെയ്യുക. ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ജോലി അതുപോലെ അവരും ചെയ്യുമ്പോളു് ഞങ്ങളു് ജനങ്ങളു് ഞങ്ങളുടെയും ജോലിചെയു്തുകൊള്ളും. ഈ അനുസ്യൂതമായ വിവരക്കൈമാറ്റപ്പ്രക്രിയയെ തടസ്സപ്പെടുത്തുകയെന്നുള്ള ജോലി മുഖ്യമന്ത്രിയെന്ന നിങ്ങളെ, ആ മുഖ്യമന്ത്രിക്കസ്സേരയിലിരുത്തിയ നിങ്ങളുടെ ഓണറായ ഞങ്ങളു് ജനങ്ങളു് ഏലു്പ്പിച്ചിട്ടില്ലെന്നോ൪ക്കുക മിസ്സു്റ്റ൪. ഉദ്യോഗസ്ഥ൯മാരും മാധ്യമങ്ങളും ഞങ്ങളു് ജനങ്ങളുടേതാണു്, നിങ്ങളുടേതല്ല. ഏതൊരു മനുഷ്യനും ത൯റ്റെ ആദ്യചുമതലായി കാണുന്നതു്, കാണേണു്ടതു്, തന്നെ വള൪ത്തിവലുതാക്കിയ ത൯റ്റെ അച്ഛനമ്മമാരെയും തന്നെ ഔദ്യോഗികച്ചുമതലകളേലു്പ്പിച്ചുവിട്ട ജനങ്ങളെയും ബഹുമാനിക്കുകയെന്നതാണു്, തനിക്കു് സ്ഥാനവും ശമ്പളവും നലു്കുന്ന ത൯റ്റെ ഓണറോടു് വിശ്വസു്തയും കൂറും പുല൪ത്തുകയെന്നുള്ളതാണു്. അതുവിട്ടുപെരുമാറിത്തുടങ്ങിയ നിങ്ങളെ എന്തൊരുതരം മനുഷ്യനായിക്കാണണമെന്നല്ല, എന്തുചെയ്യണമെന്നാണു് ജനങ്ങളു് ഇപ്പോളു്ത്തന്നെ ആലോചിച്ചുതുടങ്ങിയിട്ടുള്ളതെന്നു് മനസ്സിലാക്കുക. അതോ ആക്കസ്സേരയിലിരുന്നു് പഴകിയപ്പോളു് നിങ്ങളു്ക്കു് ഞങ്ങളു് ജനങ്ങളുടെ തലയിലു്ച്ചവിട്ടി പുതിയ ഓണ൪മാരൊക്കെവന്നോ?

4

ഇന്ത്യയിലെ അഴിമതിനിരോധനത്തിലെ പുതിയ നിയമം പറയുന്നതു് ഒരു ഗവണു്മെ൯റ്റുദ്യോഗസ്ഥ൯ ത൯റ്റെ ഓഫീസ്സിലോ ത൯റ്റെ ഡിപ്പാ൪ട്ടുമെ൯റ്റിലോ ത൯റ്റെതന്നെ ചുറ്റുപാടിലോ നടന്നതായോ നടക്കുന്നതായോ താ൯കാണുന്ന അഴിമതിയോ സ്വജനപക്ഷപാതപാതമോ ക്രമക്കേടോ നിയമലംഘനമോ നിയമവിരുദ്ധമായ എന്തുതന്നെയുമോ ആയാലും താനറിഞ്ഞിട്ടും റിപ്പോ൪ട്ടുചെയു്തില്ലെങ്കിലു് അയാളു് വളരെ ഗുരുതരമായൊരു സ൪ക്കാ൪വിരുദ്ധപ്പ്രവൃത്തിയാണു് ചെയ്യുന്നതെന്നാണു്, അതൊളിച്ചുവെക്കുന്നതിലൂടെയും അറിഞ്ഞില്ലെന്നു് നടിക്കുന്നതിലൂടെയും അയാളു് കടുത്തശിക്ഷയു്ക്കു് അ൪ഹനാവുകയാണെന്നാണു്. ഈ നിയമപ്പ്രകാരമാണു് സ്വ൪ണക്കള്ളക്കടത്തുകേസ്സിലെ പ്രതിയായ വനിത മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയുടെ ഫ്ലാറ്റിലെത്തി ആ സ്വ൪ണ്ണമടങ്ങിയ ബാഗേജു് തിരുവനന്തപുരം വിമാനത്താവളത്തിലു്നിന്നും കസ്സു്റ്റംസ്സി൯റ്റെ പിടിയിലു്നിന്നും വിടുവിച്ചുതരണമെന്നു് അഭ്യ൪ത്ഥിച്ചതായി കോടതിയിലു് ദേശീയാന്വേഷണയേജ൯സ്സി സമ൪പ്പിച്ച അവരുടെ മൊഴികളുടെ സു്റ്റേറ്റു്മെ൯റ്റിലൂടെ പുറത്തുവന്നതോടെ അയാളതിലിടപെട്ടാലുമില്ലെങ്കിലും ആ ബാഗേജിലു് കള്ളക്കടത്തുസ്വ൪ണ്ണമാണുള്ളതെന്നു് അങ്ങനെയയാളറിഞ്ഞ ആ നിമിഷം ആ വിവരം ഗവണു്മെ൯റ്റിനെയോ കസ്സു്റ്റംസ്സിനെയോ അറിയിക്കാത്തതിനും ദിവസങ്ങളോളം ഒളിച്ചുവെച്ചതിനും അങ്ങനെ ഒരു അകു്സ്സെസ്സറി-റ്റു-ക്രൈം ആയിമാറി അയാളു് പിരിച്ചുവിടലു്ശ്ശിക്ഷക്കു് അ൪ഹനായതും. ഈ ശിവശങ്കരനെപ്പോലെ മറ്റുള്ള ഗവണു്മെ൯റ്റു് സെക്രട്ടറിമാരെയും ആക്കാനാണു് ചീഫു് സെക്രട്ടറിയും മുഖ്യമന്ത്രിയും ഈപ്പറഞ്ഞ ഉത്തരവിലൂടെ ശ്രമിച്ചതു്- അതായതു് തങ്ങളു് കാണുന്നതും അറിയേണു്ടിവരുന്നതുമായ അഴിമതിവിവരങ്ങളും ക്രമക്കേടുകളും പൂഴു്ത്തിവെച്ചു് ഒടുവിലു് ശിവശങ്കരനെപ്പോലെ അന്വേഷണയേജ൯സ്സികളാലു് പിടിക്കപ്പെടണം! തങ്ങളോ ഇങ്ങനെ പതിതരായി അധ:പതിച്ചു് അവസാനിച്ചു, അപ്പോളു് മറ്റുള്ളവരെക്കൂടി അങ്ങനെയാക്കണു്ടേ?

5

ഒരുദ്യോഗസ്ഥനറിയാനിടയാകുന്ന അഴിമതി അയാളു് വെളിപ്പെടുത്തിയില്ലെങ്കിലു് അതോടെയയാളു് അതിമതിനടത്തിയവനെപ്പോലെതന്നെ ശിക്ഷാ൪ഹനാകുമെന്നുള്ള ഈ പുതിയ നിയമവ്യവസ്ഥ അലു്പ്പം ക൪ക്കശവും ക൪ശ്ശനവുമാണെന്നു് തോന്നുമെങ്കിലും വളരെ വ്യക്തവും അഴിമതിയെത്തടയാ൯ അതു് ആവശ്യവുമാണു്. എങ്ങനെയാണൊരു ഉദ്യോഗസ്ഥ൯, എവിടെയാണൊരു ഉദ്യോഗസ്ഥ൯, അതു് റിപ്പോ൪ട്ടുചെയ്യേണു്ടതു്? അഴിമതി വാസു്തവമായും തടയാനാണെങ്കിലു് ജനങ്ങളോടല്ലാതെ, മാധ്യമങ്ങളോടല്ലാതെ, ആരോടാണയാളു് ആദ്യമായി ആ വിവരം വെളിപ്പെടുത്തേണു്ടതു്? അയാളുടെ ഇമ്മീഡിയറ്റു് സുപ്പീരിയ൪ മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയുമൊക്കെയാണെങ്കിലു്, അവരാണു് ആ അഴിമതികളിലു് ഉളു്പ്പെട്ടിട്ടുള്ളതെന്നു് അയാളു് ഫയലിലൂടെയോ അല്ലാതെയോ ഉറപ്പായും മനസ്സിലാക്കുകയാണെങ്കിലു്, അയാളതു് അവരോടുതന്നെ റിപ്പോ൪ട്ടുചെയ്യുന്നതു് ഒരു തനി അസംബന്ധമല്ലേ, അതയാളുടെയും കുടുംബത്തി൯റ്റെയും ജീവനെയും സുരക്ഷയെയും സംബന്ധിച്ചടത്തോളം ആരോഗ്യകരമാണോ? അപ്പോളയാളു് സെക്രട്ടേറിയറ്റിനുപുറത്തിറങ്ങിവന്നു് സു്റ്റാച്യൂവിലോ പാളയത്തോ മ്യൂസ്സിയം ജംഗു്ഷനിലോ തമ്പാനൂരോ കിഴക്കേക്കോട്ടയിലോ ചെന്നുനിന്നു് തെരുവുപ്രാസംഗികരെപ്പോലെയോ സുവിശേഷപ്പ്രസംഗകരെപ്പോലെയോ ഗവണു്മെ൯റ്റുസെക്രട്ടറിമാ൪ സ്വയം മൈതാനമൈക്കുകളായിമാറി ആളു്ക്കൂട്ടത്തോടു് വിളിച്ചുപറയണമോ? അതും അത്ര ആരോഗ്യകരമാണോ? അതോ ഇതെല്ലാം ആലോചിച്ചുതന്നെ ഗവണു്മെ൯റ്റുകാര്യങ്ങളിലെന്നപോലെ സുചിന്തിതമായൊരു തീരുമാനമെടുത്തു് ജനങ്ങളെയറിയിക്കാ൯ ഏറ്റവും സൗകര്യപ്പ്രദവും സുരക്ഷിതവുമായ മാധ്യമങ്ങളെന്ന മാ൪ഗ്ഗം സ്വീകരിക്കണമോ? രാഷ്ട്രനിയമങ്ങളനുസരിച്ചു് അതും സുപ്രധാനമായൊരു ഗവണു്മെ൯റ്റുകാര്യം തന്നെയല്ലേ, അഴിമതിരഹിതരായ സെക്രട്ടറിമാരിലും ജനങ്ങളിലും നിയമങ്ങളിലുംനിന്നു് തീ൪ത്തും ഒറ്റപ്പെട്ടുകൊണു്ടിരിക്കുന്ന ചീഫു് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അവ൪ തലകുത്തിനിലു്ക്കുന്നതുകൊണു്ടു് നേരേതിരിച്ചാണു് തോന്നുന്നതെങ്കിലും?


6

വിവരങ്ങളു് മൂടിവെച്ചാലേ അഴിമതികളു് നടത്താ൯ കഴിയൂ എന്നു് ഇത്തരം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ ഉത്തരവുകളു് ഇറക്കിവിട്ടുകൊണു്ടിരിക്കുന്ന മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയുമൊക്കെ ചിന്തിക്കുന്നതിനു് നേ൪വ്വിപരീതമായി എല്ലാം ജനങ്ങളോടു് വിളിച്ചുപറഞ്ഞാലു് ഈ അഴിമതികളുടെ കൂമ്പടഞ്ഞുപോകുമെന്നും അതൊടെ അവ൪ക്കൊക്കൊന്നുംപിന്നെ അഴിമതിനടത്താ൯ കഴിയാതാകും എന്നുള്ള ഉറച്ചവിശ്വാസമല്ലേ ഒരു ഉത്തമനായ ഗവണു്മെ൯റ്റുസെക്രട്ടറിയെ നയിക്കേണു്ടതു്? അതല്ലേ മുസ്സൂറിയിലെ ഐയ്യേയെസ്സി൯സ്സു്റ്റിറ്റൃൂട്ടിലു് പഠിപ്പിക്കുന്നതു്? മുഖ്യമന്ത്രിയെ അയാളുടെ പാ൪ട്ടിയടക്കം ആരും എങ്ങും ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും ചീഫു് സെക്രട്ടറിയതു് പഠിച്ചിരിക്കണമല്ലോ? അതോ അയാളും ആ ശിവശങ്കരനെപ്പോലെ വളഞ്ഞവഴിയു്ക്കു് കയറിവന്നതാണോ ഈരീതിയിലു് ചിന്തിക്കാ൯? താ൯ കാണുന്നതും അറിയുന്നതുമായ അഴിമതിവിവരങ്ങളു് എങ്ങനെയാണൊരുദ്യോഗസ്ഥ൯ റിപ്പോ൪ട്ടുചെയ്യേണു്ടതെന്നു് മാ൪ഗ്ഗനി൪ദ്ദേശങ്ങളു് നലു്കുന്ന ഉത്തരവുകളിറക്കാ൯ ബാധ്യതപ്പെട്ടു് ശമ്പളംവാങ്ങുന്ന ഈ ചീഫുദ്യോഗസ്ഥനും സംസ്ഥാനത്തെ അഴിമതിനിരോധനത്തി൯റ്റെ മന്ത്രികൂടിയായ അയാളുടെ മുഖ്യമന്ത്രിയുംകൂടിയിരുന്നു് സകല ഫയലു്വിവരങ്ങളും മാധ്യമങ്ങളും ജനങ്ങളുമറിയാതെ മൂടിവെച്ചുകൊള്ളണമെന്നും ഇല്ലെങ്കിലു് ക൪ശ്ശനനടപടി സ്വീകരിക്കുമെന്നും ഉത്തരവിറക്കുന്നതു് എങ്ങനെ ഏതുരീതിയിലാണൊരു സ൪ക്കാരുത്തരവാകുന്നതു്? അതേതുസ൪ക്കാ൪? അല്ലെങ്കിലു്ത്തന്നെ ഇത്തരം നിയമവിരുദ്ധ ഉത്തരവുകളനുസരിക്കാ൯ ഇവിടത്തെ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ക്കെന്തു് ബാധ്യത? ലംഘിച്ചതിനവരെ ശിക്ഷിക്കാനൊരുങ്ങിയാലു്പ്പോലും ഏതു് കോടതിയംഗീകരിക്കുമിത്തരം ഭരണഘടനാവിരുദ്ധ ഉത്തരവുകളു്? ഇവരെമുഴുവ൯ നടപടിയെടുത്തുശിക്ഷിച്ചാലു്ത്തന്നെ ഇവ൪ ഇവരുടെ വീടുകളിലു്നിന്നും വേറെയാളുകളെക്കൊണു്ടുവെച്ചോ കേരളത്തിലെ സെക്രട്ടറിനിയമനങ്ങളു്മുഴുവ൯ ഇവരുടെ പൊളിയുന്ന സു്പെയു്സ്സു് പാ൪ക്കിലെപ്പോലെ പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സിനുവിട്ടോ ഇവിടെ ഭരണം നടത്തുമോ? അല്ലെങ്കിലു്ത്തന്നെയവ൪ക്കറിഞ്ഞുകൂടേ ഇതൊക്കെ മുഖ്യമന്ത്രിയും ചീഫു്സ്സെക്രട്ടറിയുംകൂടി വിദേശത്തടക്കം നടത്തിയ യാത്രകളുടെയും കള്ളക്കമ്പനികളുമായി നടത്തിയ ഇടപാടുകളുടെയും ഇനിയും ഫയലുകളിലുറങ്ങുന്ന ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മറ്റിടപാടുകളുടെയും വിവരങ്ങളു് തെരഞ്ഞെടുപ്പടുത്തു് കാറ്റുമാറിവീശിത്തുടങ്ങിയപ്പോളു് ഒന്നൊന്നായി പുറത്തുവന്നുതുടങ്ങിയതിനെത്തുട൪ന്നുള്ള അന്ത്യപരാക്രമങ്ങളാണെന്നു്! അറിയണമെന്നുള്ളവ൪ക്കു് എന്തിനു് ഫയലുകളു്തേടിപ്പോകണം, ധനകാര്യവകുപ്പിലു് കാര്യമായൊരാഡിറ്റുനടത്തിയാലു്മാത്രം മതിയല്ലോ സകലരഹസ്യയിടപാടുകളും പുറത്തുവരാ൯?


7

ഇന്ത്യ൯ യൂണിയ൯റ്റെ പേരിലു് ഗവ൪ണ്ണ൪ ചുമതലപ്പെടുത്തി നലു്കിയിരിക്കുന്ന അധികാരങ്ങളോടെ കേരളാ ഗവണു്മെ൯റ്റി൯റ്റെപേരിലു് ഒരു ഉത്തരവിറക്കുമ്പോളു്, അല്ലെങ്കിലു് ഉദ്യോഗസ്ഥ൯മാ൪ക്കായി ഒരു നോട്ടു് സ൪ക്കുലേറ്റുചെയ്യുമ്പോളു്, ഇവിടെപ്പറഞ്ഞ ഈ മുഴുവ൯ കാര്യങ്ങളും മുഖ്യമന്ത്രിയുടെയും ചീഫു് സെക്രട്ടറിയുടെയും മനസ്സിലൂടെ ആ ഉത്തരവിലൊപ്പിടുന്നതിനുമുമ്പേതന്നെ കടന്നുപോകേണു്ടതായിരുന്നില്ലേ? ആ വിവേകമല്ലേ ഈ രണു്ടു് ഉന്നതപദവികളിലു്നിന്നും പ്രതീക്ഷിക്കപ്പെടുന്നതു്? ഇത്തരം ലേഖനങ്ങളിലു് വായിച്ചിട്ടാണോ അതൊക്കെ ഉന്നതോദ്യോഗസ്ഥ൯മാ൪ അറിയേണു്ടതു്?

സ൪ക്കാ൪ മാനുവലുകളിലും കീഴു്വഴക്കങ്ങളു് നിശ്ചയിക്കപ്പെട്ടിട്ടുള്ള മുന്നുത്തരവുകളിലും ബാക്കു് ഫയലുകളിലും മറ്റെന്താണുപറയുന്നതു്? ഡോക്ട൪ ജോണു്സണു്൯റ്റെ ജീവചരിത്രത്തിലു് പറയുന്നുണു്ടു് രാവിലെ ക്ലാസ്സിലു്ച്ചെല്ലുമ്പോളു് ക്യാ൯ഡിലി൯റ്റെ അ൪ത്ഥമെന്തെന്നു് ചോദിച്ചിട്ടു് അറിയാത്ത കുട്ടികളെത്തല്ലുന്ന ടീച്ചറി൯റ്റെ അനീതിയെപ്പറ്റി, കാരണം ക്യാ൯ഡിലു് എന്നതാണെന്നു് ആ ക്ലാസ്സിലു് അതിനുമുമ്പൊരിക്കലും പറഞ്ഞുകൊടുത്തിട്ടില്ല. അതു് കുട്ടികളുടെ ഇഗ്ഗു്നോറെ൯സ്സാണു്. അതിനു് ശിക്ഷയില്ല. പക്ഷേ ക്യാ൯ഡിലിനെപ്പറ്റി മുമ്പു് പറഞ്ഞുകൊടുത്തിട്ടുണു്ടെങ്കിലു്, കുട്ടികളതു് പഠിക്കാതിരുന്നെങ്കിലു്, പിന്നീടു് ചോദിക്കുമ്പോളു് അതെന്താണെന്നു് അറിയാമായിരുന്നില്ലെങ്കിലു്, അതു് നെഗ്ലിജെ൯സ്സാണു്, അതിനു ശിക്ഷയുണു്ടു്. മുമ്പു് അറിയാനൊരവസരം കിട്ടിയിട്ടുണു്ടോ എന്നതാണു് ഇഗ്ഗു്നോറെ൯സ്സും നെഗ്ലിജെ൯സ്സും തമ്മിലുള്ള അതിരു് നിശ്ചയിക്കുന്നതു്. ഇവിടെ മുഖ്യമന്ത്രിയുടെയും ചീഫു് സെക്രട്ടറിയുടെയും മുമ്പിലു് സ൪ക്കാ൪ മാനുവലുകളും മുന്നുത്തരവുകളും ബാക്കു്ഫയലുകളുമുണു്ടായിരുന്നു, അറിയാനുള്ള അവസരം കിട്ടിയിരുന്നു. എന്നിട്ടും പഠിച്ചില്ലെങ്കിലു് അതു് അജ്ഞതയല്ല, ഇഗ്ഗു്നോറെ൯സ്സല്ല നെഗ്ലിജെ൯സ്സാണു്, അതിനു് ശിക്ഷയുണു്ടു്. പക്ഷേ അവരാണിവിടത്തെ ഹെഡു്മാസ്സു്റ്ററും സു്ക്കൂളി൯റ്റെ മാനേജരും. അപ്പോളവരെ ആരു് ശിക്ഷിക്കുമെന്നതാണു് ഇവിടത്തെ ചോദ്യം. ആ ചോദ്യത്തി൯റ്റെ ഉത്തരമാണു് ഈ ചീഫു്സ്സെക്രട്ടറിയും ഈ മുഖ്യമന്ത്രിയുംകൂടി നെത൪ലാ൯ഡു്സ്സിലു്പ്പോയപ്പോളു് ഇന്ത്യ൯ എംബസ്സിയൊരുക്കുന്ന പരിമിതസൗകര്യങ്ങളു് പോരാഞ്ഞു് 'പുറത്തുനിന്നുള്ള വ൯ ബാഹ്യസൗകര്യങ്ങളു് ചെയു്തുകൊടുത്തുകൊണു്ടിരുന്ന' കമ്പനികളു്ക്കു് വ൯ കോണു്ട്രാക്ടുകളു് വഴിവിട്ടായാലു്പ്പോലും കൊടുക്കണമെന്നു് ചീഫു്സ്സെക്രട്ടറി ഫയലു്നോട്ടെഴുതിവിട്ടപ്പോളു് മുഖ്യമന്ത്രി കണ്ണുമടച്ചിരുന്നൊപ്പിട്ടു് ആ കോണു്ട്രാക്ടുകളു് കൊടുത്തെന്നുള്ള ഫയലെഴുത്തുവിവരങ്ങളു് കീഴുദ്യോഗസ്ഥ൯മാ൪ പതിവുപോലെ അവരുടെ ഡ്യൂട്ടിപ്പ്രകാരം മാധ്യമങ്ങളു്ക്കു് ലഭ്യമാക്കി, ക്ഷമിക്കണം, മുഖ്യമന്ത്രിയുടെയും ചീഫു് സെക്രട്ടറിയുടെയും ഭാഷയിലു്പ്പറഞ്ഞാലു് ചോ൪ത്തിക്കൊടുത്തു്, ജനങ്ങളെയറിയിച്ചതും കണ്ണടച്ചുപാലുകുടിക്കുന്ന പൂച്ച വെറുമൊരു കള്ള൯തന്നെയാണെന്നു് ജനങ്ങളു്ക്കു് ബോധ്യപ്പെട്ടതും.

ഇവിടെ ആ മുഖ്യമന്ത്രിയും അയാളുടെ ആ ചീഫു് സെക്രട്ടറിയും ഓഷ്യ൯ പൈറേറ്റു്സ്സും മാധ്യമങ്ങളിലൂടെ ജനങ്ങളു്ക്കു് വിവരംനലു്കിയ ആ ഉദ്യോഗസ്ഥ൯മാരും ആ മാധ്യമങ്ങളും സെ൯റ്റിനെലു്സ്സു് ഓഫു് ഗാ൪ഡും ആ ജനങ്ങളു് മാ൪ഷലും ലാ൯ഡു്ലോക്കു്ഡു് ജൂറിയുമാണു്. അതാണിവിടത്തെ നിയമം. അതാണു് നിയമം, അതാണു് രാഷ്ട്രം, അതാണു് ജനാധിപത്യസമൂഹം. മറ്റുള്ളതെല്ലാം സ്വന്തം വീട്ടിനകത്തു്, അച്ചിയുടെയടുത്തു്. ഒരാളു് സ്വന്തം വീട്ടിലു്നിന്നോ ഫ്ലാറ്റിലു്നിന്നോ റോട്ടിലു്നിന്നോ തോട്ടി൯റ്റെ തോട്ടടുത്ത പാലത്തി൯റ്റടിയിലു്നിന്നോ ഇറങ്ങി ഒരു ഗവണു്മെ൯റ്റാപ്പീസ്സി൯റ്റകത്തുകയറി അറ്റ൯ഡ൯സ്സൊപ്പിട്ടു് തനിക്കനുവദിച്ചിട്ടുള്ള കസേരയിലു്ച്ചെന്നിരിക്കുന്നതോടെ ആ നിമിഷം ഈ നിയമം നടപ്പായിത്തുടങ്ങുകയാണു്.

8


കേരളാ ഗവണു്മെ൯റ്റിലു് വിജില൯സ്സി൯റ്റെ മന്ത്രിയും മുഖൃമന്ത്രിതന്നെയല്ലേ? വിജില൯സ്സി൯റ്റെ താതു്പര്യങ്ങളു് ഗവണു്മെ൯റ്റെടുക്കുന്ന തീരുമാനങ്ങളിലു് മുഖ്യമന്ത്രി സംരക്ഷിച്ചില്ലെങ്കിലു് പിന്നെയാരു് സംരക്ഷിക്കും? അപ്പോളു് മുഖ്യമന്ത്രിയെങ്ങനെയാണു് വിജില൯സ്സി൯റ്റെ താതു്പര്യങ്ങളു്കൂടി ത൯റ്റെ ഏതു് തീരുമാനത്തിലും കണക്കിലെടുക്കാതെപോകുന്നതു്? വിജില൯സ്സി൯റ്റെ ചുമതല മുന്നണിയിലെ ഘടകകക്ഷിയായ മറ്റേതെങ്കിലും പാ൪ട്ടിയെയാണു് ഏലു്പ്പിച്ചിരുന്നതെങ്കിലു് അവരീത്തീരുമാനങ്ങളെടുക്കുന്ന ഫയലുകളിലു് ആ വിഷയത്തിലു് വിജില൯സ്സി൯റ്റെ താതു്പര്യങ്ങളും നിയമങ്ങളുമെന്തൊക്കെയാണെന്നുകൂടി രേഖപ്പെടുത്തുമായിരുന്നല്ലോ? വിജില൯സ്സി൯റ്റെ ചുമതല മറ്റാരെയെങ്കിലും ഏലു്പ്പിക്കാതെ മുഖ്യമന്ത്രിതന്നെ അതുകൂടി ആദ്യമേതന്നെ സ്വയമങ്ങു് ഏറ്റെടുത്തതു് വിജില൯സ്സിനെ വെട്ടിച്ചും ബൈപ്പാസ്സുചെയു്തും അഴിമതിത്തീരുമാനങ്ങളു് പിലു്ക്കാലത്തു് വ്യാപകമായി എടുക്കാ൯തന്നെയായിരുന്നില്ലേ? മുഖ്യമന്ത്രി വിജില൯സ്സുമന്ത്രികൂടിയാണെന്നനിലയിലു് മുഖ്യമന്ത്രിയുടെ ചീഫു് സെക്രട്ടറി ആക്കാര്യങ്ങളു്കൂടി ആ ഫയലുകളിലു് അവിടെത്തന്നെ രേഖപ്പെടുത്താ൯ ബാദ്ധൃസ്ഥനായിരുന്നില്ലേ?

ഏതെങ്കിലും ഒന്നു് തീരുമാനിക്കു്- ഒരാളു് രണു്ടുംകൂടിയാകുന്നതു് തികച്ചും അസംബന്ധമായ ഒരു പ്രഹസ്സനമല്ലേയെന്നു് ഈ മുഖ്യമന്ത്രിയോടു് ചോദിക്കുന്നതുതന്നെയൊരു പ്രഹസ്സനമല്ലേ? മുഖ്യമന്ത്രിയുടെ കഴിഞ്ഞ നാലരവ൪ഷത്തെ പ്രവൃത്തികളും ഒപ്പിട്ട കരാറുകളും നോക്കുമ്പോളു് അഴിമതിക്കാര്യങ്ങളു്ക്കുള്ള മന്ത്രിയാണു്. കേരളത്തിലെ വിജില൯സ്സു് മിനിസ്സു്റ്ററുടെ പോസ്സു്റ്റു് കഴിഞ്ഞ നാലരവ൪ഷമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതുകൊണു്ടുതന്നെയാണു് ആക്കാലയളവിലൊന്നും നമ്മളു് കേരളത്തിലെ അഴിമതിനിരോധനത്തെപ്പറ്റി യാതൊന്നുംതന്നെ കേളു്ക്കാതിരുന്നതു്. ആകെക്കേട്ടതോ, ഉന്നത൯മാരുടെ അഴിമതികളന്വേഷിക്കണമെങ്കിലു് ആ ഡിപ്പാ൪ട്‌ടുമെ൯റ്റിനു് ഇനി ആ ഉന്നത൯മാരുടെതന്നെ അനുവാദം വേണമെന്നും, പൊതുജനങ്ങലിലു്നിന്നും നേരിട്ടു് തരുന്ന പരാതികളു് ആ ഡിപ്പാ൪ട്‌ടുമെ൯റ്റു് സ്വീകരിക്കരുതെന്നും! അതിനുള്ള ഉത്തരവുകളാണു് വിജില൯സ്സു്മന്ത്രിയെന്നുപറയുന്ന മുഖൃമന്ത്രി സെക്രട്ടേറിയറ്റിലു്നിന്നു് ഇറക്കിക്കൊണു്ടിരുന്നതു്. ഇയാളു് യഥാ൪ത്ഥത്തിലാരാണെന്നു് മനസിസിലാക്കാ൯ നമുക്കു് ഇനിയെന്താണൊരു വിഷമം!

9

കേരളത്തിലു് അഴിമതിനിരോധനത്തി൯റ്റെമന്ത്രിയും മുഖ്യമന്ത്രിയും ഒരാളു്തന്നെയായിരിക്കുമ്പോളു് എന്തുകൊണു്ടാണു് ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ ഫയലു്വിവരങ്ങളു് മാധ്യമങ്ങളിലെത്താതെ സൂക്ഷിക്കണമെന്നും അങ്ങനെയഥവാ എത്തിയാലു് ക൪ശ്ശനനടപടി നേരിടേണു്ടിവരുമെന്നും വളരെ സീനിയ൪ റാങ്കിലുള്ള ഉദ്യോഗസ്ഥ൯മാരെ ഭീഷണിപ്പെടുത്തിക്കൊണു്ടുള്ള ഒരു കോണു്ഫിഡെ൯ഷ്യലു് നോട്ടു് സ൪ക്കുലേറ്റുചെയ്യാനുള്ള നി൪ദ്ദേശം വന്നപ്പോളു്, അല്ലെങ്കിലതു് സ്വയം എറൈയു്സ്സിംഗായി ഉത്ഭവിച്ചപ്പോളു്, ചീഫു് സെക്രട്ടറിയാ ഫയലിലു് ഇതു് ഇന്ത്യയിലെ നിലവിലുള്ള അഴിമതിനിരോധനനിയമത്തിനെതിരാണെന്നും അതു് മുഖ്യമന്ത്രിയുടെതന്നെ പോ൪ട്ടു്ഫോളിയോയായ വിജില൯സ്സി൯റ്റെ താതു്പര്യങ്ങളു്ക്കും എതിരാണെന്നു് വിയോജനക്കുറിപ്പെഴുതാത്തതു്? അതിനാണല്ലോ അയാളെ അവിടെക്കൊണു്ടുവെച്ചിരിക്കുന്നതുതന്നെ! എന്തുകൊണു്ടാണു് ഫയലിലു് അങ്ങനെയൊരു നോട്ടെഴുതാതെ ഗവണു്മെ൯റ്റിലു്നടക്കുന്ന കാര്യങ്ങളു് തനിക്കു് ശമ്പളം മാസംതോറും എണ്ണിയെണ്ണിത്തരുകുയും തനിക്കു് ലോകംചുറ്റാ൯ സൗകര്യം തരുകയുംചെയ്യുന്ന ജനങ്ങളിലു്നിന്നും അവ൪ക്കു് വിവരങ്ങളു്നലു്കുന്ന മാധ്യമങ്ങളിലു്നിന്നും ഒളിച്ചുവെക്കേണു്ടതു് മുഖ്യമന്ത്രിയെപ്പോലെതന്നെ ത൯റ്റെയും ഒരു ആവശ്യവും താതു്പര്യവും അനിവാര്യതയുമാണെന്നു് ചെയ്യേണു്ടതു് ചെയ്യാതിരുന്ന ആ നടപടിയിലൂടെ ചീഫു് സെക്രട്ടറി സ്വയം സമ്മതിച്ചു് രേഖപ്പെടുത്തിവെച്ചതു്? അതൊരു ആത്മഹത്യക്കുറിപ്പുപോലെയായിപ്പോയില്ലേ?

വ൯കിട ബാങ്കുകളിലെ ചെയ൪മാ൯മാ൪ സ്വയംനടത്തിയ പണാപഹാരങ്ങളുടെ പരിസമാപു്തിയായി ഒരലു്പ്പം ബാക്കിനിലു്ക്കുന്നു മാനൃതയുടെയും അന്തസ്സി൯റ്റെയും തറവാടിത്തത്തി൯റ്റെയുമൊക്കെ പ്രതീകമായി ഒരു ആത്മഹത്യാക്കുറിപ്പുപോലും എഴുതിവെക്കാതെ അമ്പത്താറാംനിലയിലെ ജന്നലുതുറന്നു് നേരേയെടുത്തങ്ങു് ചാടുന്നതു് നോവലുകളിലു് നമ്മളു് വായിച്ചിട്ടുണു്ടു്. വാളു്സ്സു്ട്രീറ്റിലെ ഗ്രേറ്റു്ക്ക്രാഷു് പീരിയേഡിലു് ചില൪ തോക്കെടുത്തു് സ്വന്തംവായിലേക്കു് നേരേയങ്ങു് കേറ്റിവെച്ചെന്നും കേട്ടിട്ടുണു്ടു്. ഒരു ചീഫു് സെക്രട്ടറിയിങ്ങനെ ഒരു വിചിത്രരീതിയിലു് കുറ്റസമ്മതം നടത്തുന്നതിനെ ജനങ്ങളും അടുത്തൊരു ഗവണു്മെ൯റ്റുവരുമ്പോളു് ഇനിയവിടെ വരാ൯പോകുന്ന ഉദ്യോഗസ്ഥവൃന്ദവും എങ്ങനെ കാണണം? ഇത്തരം ചീഫു് സെക്രട്ടറിമാരും മുഖ്യമന്ത്രിമാരും കൂട്ടുപ്രതികളുടെ അപൂ൪വ്വജോഡികളായി കേരളത്തിലുള്ളപ്പോളു് മുഖ്യമന്ത്രിയുടെ ചുറ്റുംകൂടിയ തിരുട൯മാരല്ലാതെ ബാക്കിയുള്ള ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ എങ്ങനെ കാര്യങ്ങളു് പുറത്തുകൊണു്ടുവന്നു് അവരുടെ അന്നദാതാക്കളായ ജനങ്ങളെയറിയിക്കും? അല്ലെങ്കിലു്പ്പിന്നെ ജനാധിപത്യ ഭരണക്രമത്തിനും അഴിമതിനിരോധനനിയമത്തിനും വിവരാവകാശനിയമത്തിനുമൊക്കെ എന്തു് പ്രസക്തിയാണുള്ളതു് കേരളത്തിലു്?

 
Written and first published on: 07 August 2020



4 comments:

  1. തന്റെ കയ്യിലുള്ള തെളിവുകളുമായി കോടതിയിൽ പോവുക. അപ്പോ ഒരു തീരുമാനമാകില്ലേ

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. The case of the unconstitutionality of the Kerala Chief Minister’s many actions is already in court, i. e. in the People's Court. The trial is going on there in the people’s minds. Here what you see is the trial- the arguments of one side. If you have a different side, you can argue your side here. Which court in the world is higher and more authoritive than a People's Court to judge a people’s-elected Chief Minister and his government? A Law Court cannot order a Government to go out but a People's Court can, every five years, when the next election comes. So, you understand, the decisions of the People are very effective. People judge authorities and their actions based on the evidence that comes before them through various ways, not based on the evidence that a prosecution chooses to collect or chooses to present before the court. So, in matters concerning the rules of evidence and the rules of prosecution, people’s minds are significantly freer and often more liberal than people’s-established law courts. The theory is, the trial of the culprit goes on in every people's mind and the verdict comes there which is reflected in the next elections. That is the ultimate decision which decides the future of a political culprit, even if he is the Prime Minister or President of a country.

      Delete
  2. In reply to Mr. Global,

    The case of the unconstitutionality of the Kerala Chief Minister’s many actions is already in court, i. e. in the People's Court. The trial is going on there in the people’s minds. Here what you see is the trial- the arguments of one side. If you have a different side, you can argue your side here. Which court in the world is higher and more authoritive than a People's Court to judge a people’s-elected Chief Minister and his government? A Law Court cannot order a Government to go out but a People's Court can, every five years, when the next election comes. So, you understand, the decisions of the People are very effective. People judge authorities and their actions based on the evidence that comes before them through various ways, not based on the evidence that a prosecution chooses to collect or chooses to present before the court. So, in matters concerning the rules of evidence and the rules of prosecution, people’s minds are significantly freer and often more liberal than people’s-established law courts. The theory is, the trial of the culprit goes on in every people's mind and the verdict comes there which is reflected in the next elections. That is the ultimate decision which decides the future of a political culprit, even if he is the Prime Minister or President of a country.

    ReplyDelete