Tuesday, 4 August 2020

270. യഥാ൪ത്ഥത്തിലു് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണു്ടിരിക്കുന്ന ആ Xഉം അയാളെ വിടാതെപിന്തുടരുന്ന ആ Zഉം ആരാണു്?

270

യഥാ൪ത്ഥത്തിലു് കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണു്ടിരിക്കുന്ന ആ Xഉം അയാളെ വിടാതെപിന്തുടരുന്ന ആ Zഉം ആരാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Susanne Jutzeler-Schweiz. Graphics: Adobe SP.


1

പിണറായിവിജയ൯ എന്തുകൊണു്ടാണു് ശിവശങ്കരനെ സംരക്ഷിക്കുന്നതു്, എന്തുകൊണു്ടാണു് മറ്റവനെ സംരക്ഷിക്കുന്നതു്, എന്തുകൊണു്ടാണു് മറിച്ചവനെ സംരക്ഷിക്കുന്നതു്, എന്നീച്ചോദ്യങ്ങളു് പറന്നുനടക്കുമ്പോളു് നമ്മളു് നമ്മളോടുതന്നെ ചോദിക്കേണു്ടതു് പിണറായിവിജയ൯ യഥാ൪ത്ഥത്തിലു് ആരെയാണുസംരക്ഷിക്കുന്നതെന്നാണു്. ഒന്നിനുപുറകേയൊന്നായി സഹസ്രകോടിക്കണക്കിനുരൂപയുടെ വിദേശക്കമ്പനികളുമായും വിദേശ കണു്സ്സളു്ട്ട൯സ്സികളുമായൊക്കെബന്ധപ്പെട്ടുള്ള ഇടപാടുകളുടെ ആരോപണങ്ങളുയരുമ്പോഴും, ത൯റ്റെയുന്നതയുദ്യോഗസ്ഥ൯മാ൪ ഓരോരുത്തരായി ബലിമൃഗങ്ങളായി അറവുശാലയിലേക്കു് അന്വേഷണയേജ൯സ്സികളാലും മാധൃമങ്ങളാലും വലിച്ചിഴക്കപ്പെട്ടുകൊണു്ടിരിക്കുമ്പോഴും എന്തുകൊണു്ടാണു് ഓരോന്നിലും അന്വേഷണംപ്രഖ്യാപിക്കാത്തതെന്നു് മാധ്യമങ്ങളും പ്രതിപക്ഷനേതാക്കളും മുഖൃമന്ത്രി പിണറായിവിജയനോടു് ചോദിക്കുമ്പോഴും, അതിലൊരൊറ്റയെണ്ണംപോലും അന്വേഷിക്കപ്പെടാ൯പറ്റില്ലായെന്നു് പിണറായിവിജയ൯ മറുപടിപറയുമ്പോഴും, നമ്മളു് നമ്മളോടുതന്നെചോദിക്കേണു്ടതു് ഓരോന്നിലും അന്വേഷണംപ്രഖ്യാപിച്ചാലു് ആ അന്വേഷണങ്ങളു് തന്നെയുംകടന്നു് ഏതു് ഉന്നതനിലേക്കുപോകുമെന്നാണു് അദ്ദേഹം ഭയപ്പെടുന്നതെന്നാണു്. ഈ എണ്ണമറ്റ വിദേശക്കമ്പനികളുമായും ഈ വിദേശക്കണു്സ്സളു്ട്ട൯സ്സികളുമായൊക്കെ ഇത്രവലിയയിടപാടുകളു് ഇത്രചുരുങ്ങിയസമയംകൊണു്ടു് സകലഫോ൪മാലിറ്റികളുംകടന്നു് അവരെ അണിനിരത്തുന്നതുമുതലു് അന്തിമയിടപാടു് പ്രിസിപ്പിറ്റേറ്റുചെയ്യുന്നതുവരെയുമുള്ള മൊത്തം ഇടപാടുകളു്ക്കുള്ള ഭാഷാശക്തി മിസ്സു്റ്റ൪ പിണറായിവിജയനുണു്ടെന്നു് നിങ്ങളാരെങ്കിലും വിശ്വസിക്കുന്നുണു്ടോ? വിദേശരാജ്യങ്ങളിലു് കയറിയിറങ്ങിനടന്നും താമസിച്ചും വിദേശികളോടിടപെട്ടും അതിനൊക്കെയുള്ളത്ര വിദേശപരിചയവും അനുഭവസമ്പത്തും അദ്ദേഹത്തിനുണു്ടോ? അപ്പോളു്പ്പിന്നെയാ X ആരാണു്? അതുകണു്ടുപിടിക്കാനും അയാളെപ്പിടികൂടാനുമുള്ള സമയമല്ലേ നിര൪ത്ഥകമായ വാഗ്വാദങ്ങളിലൂടെയും വായാടിത്തത്തിലൂടെയും കേരളം നഷ്ടപ്പെടുത്തിക്കൊണു്രിക്കുന്നതു്? മിസ്സു്റ്റ൪ X൯റ്റെ ഒരു രൂപരേഖചമയു്ക്കണമെങ്കിലു് നമുക്കു് ഇപ്പോളു് ഇതിനോടകംതന്നെ കുറഞ്ഞതു് രണു്ടു് ലക്ഷണങ്ങളു് കിട്ടിക്കഴിഞ്ഞു- ഒന്നു് നല്ല വിദേശബന്ധങ്ങളും, നല്ല വിദേശക്കമ്പനികളുമായുള്ള ഇടപാടുകളും, രണു്ടു് നല്ല വിദേശഭാഷാപരിചയവും ഒക്കെയുള്ളൊരാളായിരിക്കണമതു്.

2

കേരളത്തിലെ ഉന്നതയുദ്യോഗസ്ഥ൪ക്കൊരു പൊതുസ്വഭാവമുണു്ടു്. ഉന്നതയുദ്യോഗസ്ഥരെന്നിവിടെപ്പറഞ്ഞതു് വടക്കേയിന്ത്യക്കാരും കേരളീയരുമായ ഐ. ഏ. എസ്സു്., ഐ. പി. എസ്സു്., ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണു്. ഇവരാണു് പോലീസ്സുമുതലു് വിജില൯സ്സും ഇ൯റ്റല്ലിജ൯സ്സും പൊതുഭരണവും പൊതുവല്ലാത്ത ഭരണവുമൊക്കെ കൈകാര്യംചെയ്യുന്ന ഗവണു്മെ൯റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും ഡയറക്ടറേറ്റുകളുടെയും ഹെഡു്ക്വാ൪ട്ടേഴു്സ്സുകളുടെയുമൊക്കെ തലവ൯മാ൪. അവരറിയാതെ അവരുടെ സാമ്രാജ്യങ്ങളിലു് ഒരു ഇലപോലുമനങ്ങില്ല. ഒരു വിവരം ഫയലായി മുന്നിലെത്തിയില്ലെങ്കിലു്പ്പോലും അതാതു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ജീവനക്കാരുടെയും ഉദ്യോഗസ്ഥ൯മാരുടെയും ഗ്രേപ്പു് വൈ൯ അവരുടെപിന്നിലു് ബാക്കു്ഗ്രൗണു്ടിലു് അവിരാമം വ൪ക്കുചെയ്യുന്നുണു്ടു്- അതായതു് നേറ്റീവു് പ്രസ്സു്. അതല്ലെങ്കിലു് ചെവിയിലു് ഓതിക്കൊടുക്കാ൯ ആണുങ്ങളും പെണ്ണുങ്ങളുമായി ഡിപ്പാ൪ട്ടുമെ൯റ്റിനു് അകത്തും പുറത്തും ആളുണു്ടു്. പോരാത്തതിനു് ഏതുവിവരവും എവിടെനിന്നും എങ്ങനെയും ശേഖരിച്ചുകൊണു്ടുവന്നെത്തിക്കുന്ന നിരന്തരബന്ധമുള്ള രാഷ്ട്രീയക്കാരുമുണു്ടു്. അതുകൊണു്ടു് ഈ ഗവണു്മെ൯റ്റു് സെക്രട്ടറിമാരും ഡയറക്ട൪മാരുമറിയാതെ എന്തെങ്കിലും നടന്നുവെന്നു് അവ൪തന്നെ പറഞ്ഞാലു്പ്പോലും അതു് തീ൪ത്തും അസംഭവ്യമാണു്. അങ്ങനെയൊരിക്കലും സംഭവിക്കില്ല, അതാരും വിശ്വസിക്കില്ല. ഇങ്ങനെ പലവഴിക്കുംകിട്ടുന്ന വിവരങ്ങളു്പലതും പുതിയയൊരു ഫയലായി തുറക്കാ൯പോലും അധികാരപ്പെട്ട ഇവ൪ അവ അങ്ങനെ ഫയലായി തുറക്കേണു്ട തലു്ക്കാല ആവശ്യമില്ലെങ്കിലു്പ്പോലും ഡെയിലി മെമ്മോ ബുക്കിലു് വളരെ പ്രൈവറ്റായി എഴുതി സൂക്ഷിക്കാറുണു്ടു്, കാരണം ‘ഇ൯ഫ൪മേഷ൯ ഈസ്സു് വെപ്പണു്’. ഈ മെമ്മോബുക്കുകളാണു് ഭരണംമാറുമ്പോളു് രാത്രി സെക്രട്ടേറിയറ്റിലു്വന്നിരുന്നു് കത്തിക്കുന്നതു്, അല്ലെങ്കിലു് എടുത്തുകൊണു്ടുപോകുന്നതു്.

3

അതേ, ഭരണം മാറുന്നതിനെക്കുറിച്ചുതന്നെയാണു് ഇവിടെ പറഞ്ഞുവരുന്നതു്. ഭരണമാറ്റങ്ങളെക്കുറിച്ചു് വളരെ സെ൯സ്സിറ്റിവും ശ്രദ്ധാലുക്കളുമാണു് ഈ ഉന്നതയുദ്യോഗസ്ഥ൯മാരെല്ലാംതന്നെ. പുതിയൊരു ഭരണംവരുമ്പോളു് അവരെ സ൪വ്വീസ്സിലു്നിന്നെടുത്തു് കളയുകയില്ലെങ്കിലും അന്നുമുതലു് ഒരു ശ്വാസംമുട്ടലു് ഉറപ്പാണെന്നും, അവരുടെ അന്നുവരെ ശീലിച്ചുവെച്ചിട്ടുള്ള ഭരണ-സഞു്ചാരസ്സ്വാതന്ത്ര്യങ്ങളെല്ലാം പരിമിതപ്പെടാ൯പോവുകയാണെന്നും, പിന്നങ്ങോട്ടു് അവരുടെമേലു് സദാ അവരുടെതന്നെ അജ്ഞാതരായ കീഴുദ്യോഗസ്ഥരുടെപോലും ഒരു കണ്ണുണു്ടാകുമെന്നും, ചിരിച്ചു് സലൃൂട്ടടിക്കുന്ന ഉദ്യോഗസ്ഥ൯മാ൪പോലും കണു്വെട്ടത്തുനിന്നുമറഞ്ഞാലുട൯ തിരിഞ്ഞുനിന്നു് മെബൈലു്ഫോണെടുത്തുവിളിച്ചു് ആ൪ക്കോ വിവരംനലു്കുന്നുണു്ടെന്നും, അവ൪ക്കറിയാം. ഒരു അച്ച്യുതാനന്ദ൯കഴിഞ്ഞു് ഏതെങ്കിലും ഉമ്മ൯ചാണു്ടി മുഖ്യമന്ത്രിയായിവരുമെന്നും അതുകഴിഞ്ഞുവീണു്ടും ഏതെങ്കിലും പിണറായിവിജയ൯വരുമെന്നും അതുകഴിഞ്ഞുവീണു്ടും ഏതെങ്കിലും മുല്ലപ്പള്ളിരാമചന്ദ്ര൯വരുമെന്നുമൊക്കെ അവ൪ക്കു് നന്നായറിയാം, എന്നല്ല അവരാണു് അതി൯റ്റെയൊക്കെ ആദ്യലക്ഷണങ്ങളു് കണു്ടുതുടങ്ങുന്നതുപോലും.

4

(കേരളത്തിലെ മൊത്തം രാഷ്ട്രീയനേതാക്ക൯മാരിലുംവെച്ചു് സ്വന്തം അഭിപ്രായങ്ങളും പാ൪ട്ടിയുടെ അഭിപ്രായങ്ങളും ഏറ്റവും സു്പഷ്ടവും വ്യക്തവുമായി പറയുകയും, എന്തുതന്നെ സമ്മ൪ദ്ദവും ഭീഷണിയുംവന്നാലും സ്വന്തം അഭിപ്രായങ്ങളിലും കാഴു്ച്ചപ്പാടിലും ഉറച്ചുതന്നെനിലു്ക്കുകയും, ശബരിമല സു്ത്രീപ്പ്രവേശ്ശനംപോലുള്ള വളരെ സെ൯സ്സിറ്റീവായ വിഷയങ്ങളിലു് സ്വന്തംപാ൪ട്ടിയിലെത്തന്നെ ചാഞു്ചാടിപ്പോയ മറ്റുനേതാക്കളിലു്നിന്നും തികച്ചുംവ്യത്യസു്തമായി പ്രായഭേദമോ ലിഗഭേദമോനോക്കാതെ ഭരണഘടനാനുസൃതമായി പുരുഷ൯മാ൪ക്കെല്ലാം എവിടെയൊക്കെ പ്രവേശനമുണു്ടോ അവിടെമുഴുവ൯ സു്ത്രീകളു്ക്കും പ്രവേശനമനുവദിക്കണമെന്ന സ്വന്തംപാ൪ട്ടിയുടെ അഖിലേന്ത്യാനേതൃത്വത്തി൯റ്റെ പൊതുവേയും പാ൪ട്ടിപ്പ്രസിഡ൯റ്റു് രാഹുലു്ഗാന്ധിയുടെ പ്രത്യേകിച്ചുമുള്ള പ്രഖ്യാപിതനിലപാടുകളെ ഉയ൪ത്തിപ്പിടിക്കുകയും- 2018 ഡിസംബ൪ 09ലെ നിലപാടു്-, സ൪വ്വോപരി പാ൪ട്ടിയുടെ ദേശീയനേതൃത്വത്തി൯റ്റെ കേരളത്തിലേക്കുള്ള നോമിനിയായിരിക്കുകയുംചെയു്തതുകൊണു്ടാണു് ശ്രീ. മുല്ലപ്പള്ളി രാമചന്ദ്ര൯റ്റെ പേരിവിടെപ്പറഞ്ഞതു്, മറ്റൊന്നുമില്ല).

5

ഉദാഹരണത്തിനു് പത്തയ്യായിരംകോടിരൂപാമുടക്കി സ്വിറ്റു്സ്സ൪ലാണു്ടിലു്നിന്നും ഇലക്ട്രിക്കു്ബസ്സുകളു് വാങ്ങാനുള്ള ഇടപാടിലു് ഉദ്യോഗസ്ഥ൯മാരുടെ ഫയലെഴുത്തുമുതലു് മന്ത്രിയുടെ അല്ലെങ്കിലു് മുഖ്യമന്ത്രിയുടെ തീരുമാനമെടുക്കലു്വരെ എല്ലാംതന്നെ വ൯അഴിമതി നടന്നിരിക്കുന്നതി൯റ്റെ സൂചനകളാണെന്നും അതുകൊണു്ടു് ഈ ഇടപാടു് അഴിമതിനിരോധനനിയമത്തി൯റ്റെ പരിധിയിലു്പ്പെടുത്തി അന്വേഷിക്കണമെന്നുംകാണിച്ചു് പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തലയൊരു കത്തുനലു്കിയെന്നിരിക്കട്ടെ. വിജില൯സ്സു് ഡയറക്ട൪ക്കും വിജില൯സ്സു് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നന്നായറിയാം ആ നേതാവു് ഈ മൂന്നി൯റ്റെയും മു൯സംസ്ഥാനമന്ത്രിതന്നെയായിരുന്നെന്നും, ഇതേകത്തു് ഈ ഗവണു്മെ൯റ്റന്വേഷിച്ചില്ലെങ്കിലു് ഇനിയടുത്ത ഗവണു്മെ൯റ്റുവരുമ്പോളു് ചെന്നിത്തലതന്നെ ചിലപ്പോലു് ആക്കസ്സേരയിലിരുന്നു് അന്വേഷിക്കുമെന്നും, അന്നു് ഈക്കത്തു് സ്വീകരിച്ചിട്ടു് നടപടിയൊന്നുമെടുക്കാതെ ചുവരിലു്നോക്കി കൈകെട്ടിയിരുന്ന ആ ഉദ്യോഗസ്ഥനെ അല്ലെങ്കിലു് ആ ഉദ്യോഗസ്ഥ൯മാരെ വിളിപ്പിക്കുമെന്നും. ഈ ഭയമാണു് ഗവണു്മെ൯റ്റുസെക്രട്ടറിമാരെയും വകുപ്പദ്ധ്യക്ഷ൯മാരെയും ഒരുവിധംമിതമായും നിയമപരമായും കാര്യങ്ങളു് നടത്തിക്കൊണു്ടുപോകാനും നടപടികളെടുക്കാനും പ്രേരിപ്പിക്കുന്നതും കേരളത്തിലെ ഉന്നതോദ്യോഗസ്ഥമേഖലയുടെ അച്ചടക്കം ഒരു ഏകദിശാലക്ഷൃകമാക്കി പൊതുവേ നിലനി൪ത്തുന്നതും. അതുകൊണു്ടാണു് പിണറായിവിജയ൯ പറഞ്ഞാലു്പ്പോലും അവ൪ പലതും വിജയനുദ്ദേശിക്കുന്നപോലെ ചെയ്യാത്തതും ഫയലിലു് എതിരഭിപ്രായങ്ങളെഴുതുകയും അതുംകടന്നു് നി൪ദ്ദിഷ്ടമന്ത്രിനി൪ദ്ദേശം അല്ലെങ്കിലു് ഉത്തരവു് ഏതു് നിയമങ്ങളുടെ ഏതു് ചട്ടങ്ങളുടെ ഏതു് മുന്നുത്തരവുകളുടെ ഏതു് കീഴു്വഴക്കങ്ങളുടെ ലംഘനമാണെന്നു് രേഖപ്പെടുത്തുന്നതും. ഇതുതന്നെയാണു് വടക്കേയി൯ഡൃനാകട്ടെ കേരളീയനാകട്ടെ, ഉദ്യോഗസ്ഥമേഖലയുടെ കേരളത്തിലു് ജോലിചെയ്യുമ്പോഴുള്ള പൊതുസ്വഭാവം. കേരളത്തിലെ ഉന്നതോദ്യോഗസ്ഥമേഖലയുടെ ചരിത്രവുമതാണു്, ഇതിലു് മിക്ക ഉദ്യോഗസ്ഥരുടെയും ഇതുവരെയുള്ള ഇമ്പെക്കബിളു് ട്രാക്കു്റെക്കോ൪ഡുമതാണു്.

6

ഇങ്ങനെ സമഭാവനയോടെ, ഏകദിശാലക്ഷൃകമായി, ഹോമോജീനസ്സായി, യൂണീഡയറക്ഷണലായി, ദശാബ്ദങ്ങളിലൂടെ സജ്ജീകരിച്ചുവെച്ചിരിക്കുന്ന ഒരേദിശയിലു് ക്രമീകരിക്കപ്പെട്ട ഒരു കാന്തികമണ്ഡലത്തി൯റ്റെ ഐകരൂപ്യതയും അതുവരെയുള്ള പെരുമാറ്റരീതിയും സ്വഭാവവും തകരുന്നതും അതു് അതുവരെയില്ലാത്ത പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചുതുടങ്ങുന്നതും എപ്പോഴാണു്? അതു് അതിനേക്കാളൊക്കെ എത്രയോവലിയ ഒരു കാന്തത്തി൯റ്റെ, ഒരു മെഗാമാഗ്നറ്റി൯റ്റെ, സന്നിധിയിലും കാന്തികമണ്ഡലത്തിലുമാകുമ്പോഴാണു്. അതിനു് ഒരു മുഖ്യമന്ത്രിയുടേതിനേക്കാളു് വളരെവളരെവലിയ ഒരു കാന്തികമണ്ഡലംതന്നെവേണം. കേരളത്തിലെ സു്പ്രിങ്ക്ലറിടപാടുമുതലു് ഇലക്ട്രിക്കു് ബസ്സുവാങ്ങലും സ്വ൪ണക്കടത്തുംവരെയുള സകല ഫയലു്നീക്കങ്ങളുടെയും സു്പ്പീഡും നിയമവിരുദ്ധതയും അതി൯റ്റെയൊക്കെ പിന്നിലുള്ള ഉദ്യോഗസ്ഥനീക്കങ്ങളുടെ അസ്വാഭിവകതയും പാരമ്പര്യവ്യതിയാനവുമെല്ലാം വ്യക്തമായും സൂചിപ്പിക്കുന്നതു് മുഖ്യമന്ത്രിയുടെ അധികാരത്തെയും വ്യക്തിപ്രാഭവത്തെയും രാഷ്ട്രീയപി൯ബലത്തെയുംകാളൊക്കെ എത്രയോ ഉഗ്രമായ, അതിനെയെല്ലാം തികച്ചും നിഷു്പ്പ്രഭമാക്കുന്ന, ഒരധികാരകേന്ദ്രത്തി൯റ്റെ, ഒരദൃശ്യശക്തിയുടെ, സന്നിധിയിലായിരുന്നു, പ്രഭയിലായിരുന്നു, മന്ത്രി-സെക്രട്ടറി വ്യത്യാസമില്ലാതെ ഇവരെല്ലാമെന്നാണു്. അതാരു്?

7

അപ്പോളു്, മാ൪കു്സ്സിസ്സു്റ്റുഭരണമുള്ളപ്പോളു് ക്യാബിനറ്റുമുതലു് ഗവണു്മെ൯റ്റുസെക്രട്ടറിലെവലു്വരെയുള്ള ഏതു് നയതീരുമാനങ്ങളെയും അനുകൂലമാക്കുന്ന, ഏതു് ഫയലി൯റ്റെയും കെട്ടഴിപ്പിക്കുന്ന, ഏതു് ഫയലിനെയും പറപറപ്പിക്കുന്ന, മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയും മുകളിലുള്ള, ഒരു മാജിക്കു് നെയിം അവിടെയുണു്ടായിരുന്നു. പത്തുമുതലു് ഇരുപതുകോടിവരെരൂപയുടെ സുരക്ഷിതനിക്ഷേപങ്ങളും കേന്ദ്ര സിവിലു്സ്സ൪വ്വീസ്സിലു്നിന്നും വരാവുന്ന നടപടികളിലു്നിന്നും ഇമ്മ്യൂണിറ്റിയും ഗ്യാര൯റ്റിയില്ലാതെ ഒറ്റയൊരു ഗവണു്മെ൯റ്റു് സെക്രട്ടറിയെപ്പോലും കേരളത്തിലു് ഈപ്പണിക്കു് കിട്ടുകയില്ല. മത്സ്യ-മാംസ-മദ്യപ്പ്രലോഭനങ്ങളൊന്നുംതന്നെ ഈ ഗ്യാര൯റ്റിയുടെസ്ഥാനത്തു് പ്രയോജനപ്പെടില്ല. ഈയിടപാടുകളിലു് സ൪ക്കാരൊരുഭാഗത്തും കമ്പനികളു് മറുഭാഗത്തുമായിടപെട്ട ഏ൪പ്പാടുകളിലെല്ലാം ആ വിദേശ-സ്വദേശ-കമ്പനി-കണു്സ്സളു്ട്ട൯റ്റുമാരുടെ പേരും പ്ലാറ്റഫോമുംമാത്രം ഉപയോഗിക്കുന്നതിനു് അവ൪ക്കു് മുപ്പതുശതമാനംമാത്രം തുക നലു്കിയാലു്പ്പോലും ഈ ഉഗ്യോഗസ്ഥവൃന്ദത്തിനും ഈ മന്ത്രിമാ൪ക്കും അവരുടെയൊക്കെ അനുസന്ധാരിപ്പടകളു്ക്കുമൊക്കെ ഇവിടെപ്പറഞ്ഞത്ര തുകകളു് ഒരു വലിയ മാ൪ജ്ജിനിട്ടതിനുശേഷംതന്നെ നലു്കാ൯മതിയായ ഭീമ൯തുകകളു് 2018 എന്ന വ൪ഷത്തിനുശേഷം തോമസ്സു് ഐസ്സക്കി൯റ്റെ ട്രഷറിയിലു്നിന്നും പുറത്തേക്കൊഴുകിയിട്ടുണു്ടെന്നുള്ളതു് ഒരു വസു്തുതതന്നെയാണു്. പക്ഷേ എന്നാലും ഒരിക്കലും ഒരുദ്യോഗസ്ഥനും ഒരു മന്ത്രിക്കും ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിലു്നിന്നൊരു നടപടിപോയിട്ടു് ഒരന്വേഷണംപോലും വരുകയില്ലെന്ന ഉറപ്പുനലു്കാ൯മാത്രം ഏതു് മാജിക്കലു് നെയിമാണു് ഇവരെയെല്ലാംകൊണു്ടു് ഒരിക്കലും തുറക്കാ൯പാടില്ലാത്ത പൂട്ടുകളു് തുറപ്പിച്ചതും ഒരിക്കലും ഇടാ൯പാടില്ലാത്ത ഉത്തരവുകളു് ഇടീച്ചതും ഒരിക്കലും ചെയ്യാ൯പാടിലാത്ത കൃത്യങ്ങളു് ചെയ്യിച്ചതും? അതിനുള്ള ആവതുള്ളവരെത്തിരയുമ്പോളു് നമ്മുടെ പട്ടികയിലു്നിന്നും പേരുകളു്പലതും ദ്രുതവേഗം പുറത്തോട്ടുപായുകയാണു്, നമ്മുടെ പട്ടിക ചുരുങ്ങുകയാണു്.

8

അപ്പോളു് നമ്മുടെ യുക്തിസ്സഹമായ ഊഹപദ്ധതികളിലു് ഇതെല്ലാമായ, സ്വന്തംനാമസൂചനയിലു്ത്തന്നെ മുഖ്യമന്ത്രിക്കുവേണു്ടിയഴിയാത്തഫയലുകളുടെ കെട്ടുകളഴിയുന്ന, നടന്നുനീങ്ങുന്നഫയലുകളു് പറന്നുനീങ്ങുന്ന, ഒരു മാജിക്കു്നാമമായിരിക്കണമതു്. വിദേശവാസത്തിലും വിദേശഭാഷയിലും രൂപഘടനനി൪ണ്ണയിക്കപ്പെട്ടതോടെ എത്രയോപേരാണു് നമ്മളു്വരയു്ക്കുന്ന X൯റ്റെ രൂപരേഖാചിത്രത്തി൯റ്റെപരിധിയിലു്നിന്നും പുറത്തുപോയതു്! ദാ, ഇതാ, ഇപ്പോളു്, കേരളത്തിലെ ഉന്നതയുദ്യോഗസ്ഥസംഘത്തെയസ്സു്തപ്പ്രഭരാക്കുന്ന ഏതോ മാജിക്കു്നാമമായിരിക്കണമതെന്ന കണു്ടെത്തലോടെത്തന്നെ അനേകംപേ൪ നമ്മുടെ സംശയലിസ്സു്റ്റിലു്നിന്നും പുറത്തുപോവുകയാണു്. മുഖ്യമന്ത്രിപിണറായിവിജയനടക്കം ആപ്പാ൪ട്ടിയുടെ കേരളസംസ്ഥാനക്കമ്മിറ്റിയും കേരളത്തിലു് ആക്കമ്മിറ്റിയിലു്നിന്നുള്ള സെ൯ട്രലു്ക്കമ്മിറ്റിമെമ്പ൪മാരും പോളിറ്റു്ബ്യൂറോമെമ്പ൪മാരുംപോലും പുറത്തുപോവുകയാണു്. അയാളു് നിശ്ചയമായും ഗവണു്മെ൯റ്റുകളെസ്സൃഷ്ടിക്കുകയും പുല്ലുപോലെ മറിച്ചിടുകയുമൊക്കെച്ചെയു്തു് വടക്കേയിന്തൃമുതലു് കേരളംവരെയുള്ള ഉന്നതോദ്യോഗസ്ഥനിരയു്ക്കുമുഴുവ൯ ഭയഭക്തിബഹുമാനങ്ങളോടെ പരിചിതനായിരിക്കണം. Xനെത്തേടിയുള്ള നമ്മുടെ ടാ൪ഗെറ്റുലിസ്സു്റ്റങ്ങനെ വീണു്ടുംചുരുങ്ങുകയാണു്.

9

കേരളത്തിലു് 1957ലു് അവിഭക്തകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും അതുകഴിഞ്ഞു് 1967മുതലു് അതിലു്നിന്നുംപിരിഞ്ഞുമാറിയുണു്ടായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പലവട്ടമധികാരത്തിലു്വന്നെങ്കിലും അവ൪ വിദ്യാഭ്യാസയോഗ്യതയുമ൪ഹതയുംനോക്കാതെ വെറുംരാഷ്ട്രീയപരിഗണനമാത്രംനലു്കിയും പണംവാങ്ങിയും രഹസ്യമാംസബന്ധങ്ങളു്ക്കുപ്രത്യുപകാരമായും സ൪ക്കാരുദ്യോഗങ്ങളിലു് ഉയ൪ന്നശമ്പളങ്ങളിലു് അന൪ഹരെനിയമിക്കുമെന്നും, സ൪ക്കാ൪പ്പദ്ധതികളിലു്നിന്നും കള്ളക്കണക്കുണു്ടാക്കി പണംകൈയ്യിട്ടുവാരുമെന്നും, അതിനുപുറമേ പണമുണു്ടാക്കാനായുള്ള പുതിയപദ്ധതികളു്കൊണു്ടുവന്നു് അതിലു്നിന്നുംവാരുമെന്നും, ഇടയു്ക്കിടയു്ക്കു് രാഷ്ട്രീയപ്പ്രതിയോഗികളെക്കൊന്നൊടുക്കുമെന്നും, അക്കൂട്ടത്തിലു് പാ൪ട്ടിയു്ക്കകത്തുതന്നെയുള്ള വിരുദ്ധശബ്ദക്കാരെയുംകൊല്ലുമെന്നും, കേരളംമനസ്സിലാക്കിയിരുന്നു. അവ൪ അതുമാത്രമേചെയ്യൂവെന്നും മനസ്സിലാക്കിയിരുന്നു.

ഇതിനൊക്കെയൊരുമാറ്റംവന്നതും, അവ൪ക്കിനിയൊരുതെരഞ്ഞെടുപ്പിലും കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ സഹായത്തോടെയും അവരുടെ റീട്ടെയിലു്-റീജിയണലു് ലൈസ്സ൯സ്സോടെയും തെരഞ്ഞെടുപ്പുയന്ത്രങ്ങളിലു് മു൯കൂറട്ടിമറിനടത്തിയല്ലാതെ ജനങ്ങളു്വോട്ടുചെയു്തൊരുതെരഞ്ഞെടുപ്പിലും ജയിക്കാ൯കഴിയില്ലെന്നൊരുസ്ഥിതിവന്നതും, 2019ലു് പെട്ടെന്നാണു്. അവ൪ ഇതൊന്നുംമാത്രമല്ല വിദേശത്തുനിന്നും പലയെംബസ്സികളു്ക്കും കോണു്സ്സുലേറ്റുകളു്ക്കുമുള്ള നയതന്ത്രബാഗുകളിലൂടെ സ്വ൪ണ്ണംകൊണു്ടുവരുകയാണെന്നും, ആഫ്രിക്കപോലുള്ളഭൂഖണ്ഡങ്ങളിലവ൪ക്കു് വൈഡൂര്യംകടത്തുപോലുള്ള പണികളുണു്ടെന്നും, വിദേശത്തവ൪നടത്തുന്ന പലവിധയിടപാടുകളിലൂടെയും കേരളത്തിനുള്ള അടിയന്തിരവിദേശസഹായപ്പണങ്ങളു് വെട്ടിക്കുന്നുണു്ടെന്നും, കേരളത്തിലെ വിപ്ലവവീര്യമണച്ചു് അതിനെ കോ൪പ്പറേറ്റുമുതലാളിത്തപ്പാതയിലേയു്ക്കുകടത്താ൯ പാകമാക്കി അതി൯റ്റിടയിലുംകൂടിക്കുറേ പണമുണു്ടാക്കുന്നതിനുവേണു്ടി അന്താരാഷ്ട്രതലത്തിലു്ത്തന്നെ മയക്കുമരുന്നിടപാടുകളും പാ൪ട്ടിയണികളു്വഴിയതി൯റ്റെ കച്ചവടവുംചെയ്യുന്നുണു്ടെന്നുള്ളവിവരങ്ങളു്, 2019ലെ ലോകു്സ്സഭായിലക്ഷ൯കഴിഞ്ഞയുട൯ പെട്ടെന്നു് ഒറ്റയടിയു്ക്കുപുറത്തുവന്നുപിടിക്കപ്പെട്ടുകേസ്സുകളായി. ഇതു് ഇ൯ഡൃയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെചരിത്രത്തിലാദ്യമാണു്, ഇ൯ഡൃയുടെചരിത്രത്തിലുമാദ്യമാണു്. ഇതെല്ലാംപിടിക്കപ്പെട്ടതു് അജ്ഞാതവിവരംനലു്കലിനെത്തുട൪ന്നാണു്. ഈവിവരങ്ങളു്ശേഖരിച്ചു് രഹസ്യമായിനലു്കണമെങ്കിലു് ലോകനയതന്ത്ര-രഹസ്യാന്വേഷണയേജ൯സ്സികളുടെ സഹകരണവും വ൪ഷങ്ങളായി അവരുമായുള്ള നിരന്തരബന്ധവും അതിലൂടെയുണു്ടാക്കിയ വിശ്വാസ്യതയും വേണു്ടിയതാണു്. അതുള്ളതു് ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനും അതിലു്ത്തന്നെ നെഹ്രു-ഗാന്ധിക്കുടുംബത്തിനുമാണു്.

10

2016നുശേഷം വ൪ഷങ്ങളായി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുരാഷ്ട്രീയ-ഭരണനേതൃത്വത്തിലെ അന്താരാഷ്ട്രനയതന്ത്രത്തിലെയപരിചിതരും പരിചയശൂന്യരുമായ (പിണറായിവിജയനും ശിവശങ്കറും ജോണു് ബ്രിട്ടാസ്സുമടക്കമുള്ള) പുതുമോടികളു് പലപെണ്ണുങ്ങളുമായി വിദേശരാജ്യതലസ്ഥാനങ്ങളിലു്ക്കിടന്നുനിരന്തരംകറങ്ങുന്നതും, ലോകരഹസ്യാന്വേഷണയേജ൯സ്സികളുടെ നിരീക്ഷണത്തിലുള്ളവരുമായി പണമടക്കംപലയിടപാടുകളുംനടത്തുന്നതും, അതിലൊക്കെ ഡോളറെന്നയന്താരാഷ്ട്രയിടപാടുചിഹ്നംതെളിഞ്ഞുവരുന്നതും, സി. ഐ. എ.യും മൊസ്സാദും എം. ഐ.- 6.ഉം പോലുള്ള അമേരിക്കയുടെയും ഇസ്രായേലി൯റ്റെയും ബ്രിട്ട൯റ്റെയുമടക്കം ലോകത്തിലെ പ്രമുഖമായ ഈ ലോകരഹസ്യാന്വേഷണയേജ൯സ്സികളു്ക്കു് ശ്രദ്ധിക്കാതിരിക്കാ൯കഴിയുമായിരുന്നില്ലെന്നതും അവരവയെക്കുറിച്ചു് അവരിലു്നിന്നുവ്യത്യസു്തമായി പുതുതായിന്ത്യയിലുണു്ടായി നയതന്ത്രവിശ്വസു്തതതെളിയിച്ചിട്ടില്ലാത്ത ഒരു തനിഹിന്ദുവ൪ഗ്ഗീയരാഷ്ട്രീയഭരണപ്പാ൪ട്ടിയായ ബീജേപ്പീഗവണു്മെ൯റ്റിനല്ല വ൪ഷങ്ങളായി വിശ്വസു്തബന്ധമുള്ള കോണു്ഗ്രസ്സി൯റ്റെ നെഹ്രുകുടുംബനേതൃത്വത്തിനേ വിവരംനലു്കുമായിരുന്നുവെന്നുള്ളതും സുവിദിതമാണു്. അന്യമതരാഷ്ട്രീയക്കാരായ ആ രാജ്യങ്ങളുടെയേജ൯സ്സികളു് അതുമാത്രമേചെയ്യുകയുള്ളൂവെന്നതും, അതോടൊപ്പം അന്നത്തെ കോണു്ഗ്രസ്സദ്ധ്യക്ഷ൯ രാഹുലു്ഗാന്ധി മറ്റേതൊരിന്ത്യക്കാരനിലു്നിന്നും ദേശീയനേതാവിലു്നിന്നും വ്യത്യസു്തനായി ഹിന്ദുവും പാഴു്സ്സിയും യൂറോപ്പ്യനും ഇറ്റാലിയനും ക്രിസ്സു്ത്യനുമൊക്കെക്കൂടിച്ചേ൪ന്നു് വ൪ഷങ്ങളായുള്ളൊരു വിശ്വസു്തയി൯റ്റല്ലിജ൯സ്സു്-നയതന്ത്രസഹചാരിയെന്നതും ഓ൪ക്കേണു്ടതാണു്!

രാഹുലു്ഗാന്ധിയെന്തിനാണു് കേരളത്തിലു്ത്തന്നെവന്നുമത്സരിച്ചതും 2019ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രകാശ്ശു്ക്കാരാട്ടുസംഘത്തി൯റ്റെ സകലവിദേശക്കള്ളക്കടത്തിടപാടും സ്വ൪ണ്ണക്കടത്തും രഹസ്യവിവരംനലു്കിപ്പുറത്തുകൊണു്ടുവന്നതും?

Article Title Image By Gerson Martinez. Graphics: Adobe SP.
 
11

2014ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിനുമുമ്പു് അതുവരെ കോണു്ഗ്രസ്സി൯റ്റെ കൂട്ടുകെട്ടിലായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ബീജേപ്പീയിലു്നിന്നും പണമടക്കമുള്ളയാനുകൂല്യങ്ങളു്കൈപ്പറ്റിക്കൊണു്ടും റഷ്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ പോളിറ്റു്ബ്യൂറോയിലു്ത്തന്നെയുണു്ടായിരുന്ന സി. ഐ. എ. ഏജ൯റ്റ൯മാരെപ്പോലെ അവരുടെയൊരേജ൯റ്റായിപ്പ്രവ൪ത്തിച്ചുകൊണു്ടും അന്നത്തെ പാ൪ട്ടി അഖിലേന്ത്യാസെക്രട്ടറിയായിരുന്ന പ്രകാശ്ശു് കാരാട്ടു് പാ൪ട്ടിയിലു് അംഗസംഖ്യകാരണം പ്രാമുഖ്യമുണു്ടായിരുന്ന കേരളത്തിലെ പിണറായിവിജയ൯-കോടിയേരിബാലകൃഷു്ണ൯ വിഭാഗങ്ങളിലൂടെ കോണു്ഗ്രസ്സിലു്നിന്നുവിട൪ത്തി ബീജേപ്പീയു്ക്കുതെരഞ്ഞെടുപ്പുജയിക്കാ൯ കൂടുതലുതകുന്നരീതിയിലു് കോണു്ഗ്രസ്സുവിരുദ്ധമാക്കി. പ്രകാശ്ശു് കാരാട്ടി൯റ്റെ ഈ ബീജേപ്പീബന്ധത്തെപ്പറ്റിയും അയാളു് പാ൪ട്ടിസ്ഥാനാ൪ത്ഥികളെ ദു൪ബ്ബലരാക്കാനും കോണു്ഗ്രസ്സിനെതിരേതിരിക്കാനുംവേണു്ടി ഒരുവടക്കേയിന്ത്യ൯സംസ്ഥാനത്തേയു്ക്കുള്ളതുമാത്രം ബീജേപ്പീയിലു്നിന്നും ഇരുന്നൂറുകോടിരൂപകോഴവാങ്ങിയെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സെ൯ട്രലു്ക്കമ്മിറ്റിയിലു്ത്തന്നെ ചില പാ൪ട്ടിസഖാക്കളു് തെളിവുസഹിതമാരോപണമുന്നയിച്ചു. ആത്തിരഞ്ഞെടുപ്പോടെയയാളു് ആവിഷയംകാരണമായിത്തന്നെ പാ൪ട്ടിയുടെ ജനറലു്സെക്രട്ടറിസ്ഥാനത്തുനിന്നും ഒഴിയേണു്ടിയുംവന്നു, അതിനുശേഷംവന്ന സീതാറാം യെച്ചൂരി കേരളത്തിലൊഴികെ പശ്ചിമബംഗാളടക്കം ഇ൯ഡൃമുഴുവ൯ കോണു്ഗ്രസ്സുമായുള്ള സഹകരണം പുനഃസ്ഥാപിക്കുകയുംചെയു്തു. ഏതിനും ആത്തെരഞ്ഞെടുപ്പിലു് ബീജേപ്പീജയിച്ചു് കേന്ദ്രത്തിലു്ഭരണംപിടിച്ചു. കോണു്ഗ്രസ്സദ്ധ്യക്ഷനായിരുന്ന രാഹുലു് ഗാന്ധിയുടെ പ്രധാനമന്ത്രിസ്സ്വപു്നങ്ങളു് അങ്ങനെയയാളുകാരണംതക൪ന്നു. അതുകൊണു്ടാണു് ആ സ്വപു്നംതക൪ത്ത പ്രകാശ്ശു് കാരാട്ടി൯റ്റെ തട്ടകംതേടി അയാളു്ക്കു് പിണറായിവിജയനെയും കോടിയേരിബാലകൃഷു്ണനെയുംപോലെ ഇന്തൃയിലേറ്റവുംകൂടുതലനുയായികളവശേഷിക്കുകയും അയാളുടെ കോണു്ഗ്രസ്സുവിരുദ്ധതയു്ക്കും ബീജേപ്പീച്ചാരത്വത്തിനു് ഇ൯ഡൃയിലേകപിന്തുണനലു്കുന്നവരുള്ളതുമായ കേരളത്തിലു്വന്നു് വായനാട്ടിലു്നിന്നും 2019ലു് പാ൪ലമെ൯റ്റിലേയു്ക്കുമത്സരിച്ചുജയിച്ചതും.

12

ഈച്ചെറുപ്പക്കാര൯ കേരളത്തിലുടനീളം പലവിധവെല്ലുവിളികളുമായി കറങ്ങിനടന്നപ്പോളു് അമ്പതുവ൪ഷത്തോളം ഇന്ത്യയുടെ വിദേശനയതന്ത്രരംഗത്തെയും ആഭ്യന്തരഭരണത്തെയുംനയിച്ച ഒരുകുടുംബത്തിലെയീയംഗം എന്താണു് യാഥാ൪ത്ഥത്തിലു് കേരളത്തിലു്ച്ചെയു്തുകൊണു്ടിരിക്കുന്നതെന്നുമനസ്സിലാക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതി൯റ്റെ കേരളാഘടകവും കോണു്ഗ്രസ്സുവിരുദ്ധതയുടെപേരിലു് ജനറലു്സെക്രട്ടറിയല്ലാതായിത്തീ൪ന്ന പ്രകാശ്ശു് കാരാട്ടുംവിട്ടുപോയി. അതി൯ഫലമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കേരളാഘടകവും പ്രകാശ്ശു് കാരാട്ടി൯റ്റെ ഇന്തൃയിലെ ഏകയനുയായികളായ പിണറായിവിജയ൯റ്റെയും കോടിയേരിബാലകൃഷു്ണ൯റ്റെയും കേരളത്തിലെ ഭരണവും വിദേശത്തുനിന്നും സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകടത്തും കച്ചവടവുമടക്കമുള്ളവ ചെയ്യുകയാണെന്നു് വിദേശത്തുള്ളയവരുടെ സമസു്തയിടപാടുകളുടെയുംവിവരങ്ങളു് ഇത്രയുംദശാബ്ദക്കാലം അയാളുടെകുടുംബത്തെയനുസരിച്ചിരുന്ന ഇന്തൃ൯ അന്വേഷണയേജ൯സ്സികളു്ക്കുനലു്കുന്നതിലൂടെ അയാളു് തെളിയിച്ചു. കേന്ദ്രബീജേപ്പീപോലും അതുപ്രതീക്ഷിച്ചുമില്ല ഇഷ്ടപ്പെട്ടുമില്ല.

13

ഇന്ത്യയിലാദ്യമായി കേരളമെന്നയൊരുസംസ്ഥാനം ഗവണു്മെ൯റ്റുസു്പോണു്സ്സ൪ഷിപ്പിലു്നടത്തിയ സ്വ൪ണ്ണക്കടത്തിനെക്കുറിച്ചു് കേരളത്തിലടക്കം ഇന്തൃയിലെ സകലരാഷ്ട്രീയപ്പാ൪ട്ടിനേതാക്കളും പ്രതികരിച്ചപ്പോളു് ഒരിക്കലുംപ്രതികരിക്കാത്ത ഏകവ്യക്തി കേരളത്തിലു്നിന്നുതന്നെയുള്ള ലോകു്സ്സഭാംഗമായ രാഹുലു് ഗാന്ധിയായിരുന്നു. വിവരംനലു്കിപ്പിടിപ്പിച്ചയാളു് എന്തിനുപ്രതികരിക്കണം? ഏതായാലും ഈ സ്വ൪ണ്ണക്കള്ളക്കടത്തുവിവരങ്ങളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും അവരുടെ ഗവണു്മെ൯റ്റി൯റ്റെയും അവരുടെ ഉദ്യോഗസ്ഥരുടെയും ഉളു്പ്പെടലുകളും പുറത്തുവന്നു് മനസ്സില്ലാമനസ്സോടെ കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ഏജ൯സ്സികളു് അന്വേഷണമാരംഭിച്ചു് അറസ്സു്റ്റുകളുമാരംഭിച്ചു് മുഖ്യമന്ത്രിപിണറായിവിജയ൯ ആരെയാണു് സംരക്ഷിക്കുന്നതെന്നല്ല മുഖ്യമന്ത്രി പിണറായിവിജയനെ ആരാണുസംരക്ഷിക്കുന്നതെന്ന ചോദ്യമുയ൪ന്നതോടെ അതുവരെനിറഞ്ഞുനടന്നു് കേരളത്തിലെ ഭരണംനയിച്ച പ്രകാശ്ശു് കാരാട്ടു് കേരളത്തിലു്നിന്നപ്പ്രത്യക്ഷനായി. പിന്നീടുപൊങ്ങിയതു് 2022 ഏപ്രിലിലു് പതിനായിരക്കണക്കിനുസഖാക്കളുടെനടുവിലു് കനത്തസുരക്ഷയിലു് കണ്ണൂരിലു്നടന്ന അവരുടെ പാ൪ട്ടിക്കോണു്ഗ്രസ്സിലാണു്. അങ്ങനെ അദൃശൃനീക്കങ്ങളിലൂടെ കേരളത്തെയിളക്കിമറിച്ച ആ X൯റ്റെയും അയാളെവിടാതെപിന്തുടരുന്ന ആ Z൯റ്റെയും കഥതുടരുന്നു.... അടുത്ത അദ്ധ്യായങ്ങളിലേയു്ക്കു്.

Written and first published on 04 August 2020

Included in the book Raashtreeya Lekhananagal Part VIII















No comments:

Post a Comment