Sunday 30 August 2020

294. ഫാസ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റി)൯റ്റെ PSC വിഭാഗമാണോ പട്ടത്തു് കിടക്കുന്നതു്?

294

ഫാസ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റി)൯റ്റെ PSC വിഭാഗമാണോ പട്ടത്തു് കിടക്കുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hans Braxmeier. Graphics: Adobe SP.


1

കേരളാ പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ ഉദ്യോഗംനലു്കുന്ന ജോലികളുടെ ഉദ്യോഗപ്പേരുകളും ഓരോന്നിനുമുള്ള വിദ്യാഭ്യാസയോഗ്യതകളും ശമ്പളങ്ങളും മു൯പരിചയങ്ങളുമൊക്കെക്കേട്ടാലു് ആരായാലുമൊന്നു് ഞെട്ടിപ്പോകും. ഇത്രയും ഉദ്യോഗപ്പേരുകളോ? ഇത്രയും വ്യത്യസു്തമായ വിദ്യാഭ്യാസയോഗ്യതകളോ കേരളത്തിലുള്ളവ൪ക്കു്? ഇത്രയുമൊക്കെ വിദ്യാഭ്യാസയോഗ്യതയുള്ള ആളുകളും കേരളത്തിലു് നമ്മുടെയിടയിലു്ണു്ടോ? അതോടെ നമുക്കു് നമ്മുടെ നാടിനെയും ജനതയെയുംകുറിച്ചു് ഒരു അഭിമാനമൊക്കെ തോന്നിത്തുടങ്ങുന്നു. ഇത്രയും അന്തരമുള്ള ശമ്പളനിരകളുണു്ടോ? ഇത്രയും ദീ൪ഘമായ മു൯കാല ജോലിപരിചയങ്ങളു്ണു്ടോ? അപ്പോളു് നമ്മളാലോചിക്കും, ഈ ഉദ്യോഗങ്ങളൊക്കെ നലു്കുന്നതു് പീയെസ്സീയാണു്, അപ്പോളു് അതിലെ അംഗങ്ങളുടെയും ചെയ൪മാ൯റ്റെയുമൊക്കെ വിദ്യാഭ്യാസയോഗ്യതകളും ശമ്പളവും ജോലിയിലുള്ള മു൯പരിചയങ്ങളുമൊക്കെ എത്ര അപാരമായിരിക്കണം! ഇത്രയുംവലിയ ഡോക്ട൪മാരെ നിയമിക്കുന്നതു് കേരളത്തിലേറ്റവും ഉന്നതവിദ്യാഭ്യാസമുള്ള ഒരു ഡോക്ടറായിരിക്കണം! അതുപോലെ എ൯ജിനീയ൪മാരെയും ഇലകു്ട്രോണികു്സ്സു് വിദഗു്ദ്ധ൯മാരെയും മറൈ൯ വിദഗു്ദ്ധ൯മാരെയും മുതലു്മുതലു്പേരെയുമൊക്കെ നിയമിക്കുന്നതും. അതുപോലെതന്നെ അധ്യാപകരെയും അതുപോലെതന്നെ നഴു്സ്സുമാരെയും, അതുപോലെതന്നെ കാ൪ഷിക വിദഗു്ദ്ധ൯മാരെയും നിയമിക്കുന്നതും. ഇങ്ങനെ എത്രയെത്രതരം ആളു്ക്കാരെയാണു് അവരുടെ യോഗൃതകളളന്നു് വൈദഗു്ദ്ധ്യംനോക്കി ഇവ൪ തെരഞ്ഞെടുക്കുന്നതു്! അപ്പോളു് കേരളത്തിലെ പീയെസ്സീയുടെ തലപ്പത്തു് എത്ര വിപുലമായ ലോക അറിവുകളുടെ ഒരു സഞു്ചയമായിരിക്കണം! അതാലോചിക്കുമ്പോളു് ആരായാലുമൊന്നു് അമ്പരന്നുപോകും. കേരളത്തിലു് പ്രവ൪ത്തിക്കുന്ന ഒരു ഭരണഘടനാസ്ഥാപനത്തി൯റ്റെ തലയു്ക്കലു് ഇത്രയുംവലിയ ഒരു വിജ്ഞാനഭണ്ഡാരമാണല്ലോ ഇരിക്കുന്നതു്!

കോളേജിലു്പ്പോകുന്നതിനുപകരം രാഷ്ട്രീയംവിടാ൯പോയാലു് മതിയായിരുന്നു, എങ്കിലു് പീയെസ്സീച്ചെയ൪മാ൯ ഉദ്യോഗമിന്നെ൯റ്റെ കൈയ്യിലിരുന്നേനേ!

2

പീയെസ്സീ ചെയ൪മാ൯റ്റെയും അംഗങ്ങളുടെയും നിശ്ചിതവിദ്യാഭ്യാസയോഗ്യതകളും നിശ്ചിത മു൯ജോലിപരിചയങ്ങളുമൊക്കെത്തേടിയുള്ള നമ്മുടെ അന്വേഷണം മുന്നേറുമ്പോഴാണു് നമ്മളുടെയൊക്കെ ജീവിതത്തിലെ ഏറ്റവുംവലിയ ഞെട്ടലു് നമുക്കു് സമ്മാനിച്ചുകൊണു്ടു് നമ്മളറിയുന്നതു്, പീയെസ്സീ ചെയ൪മാനും അംഗങ്ങളുമാകുന്നതിനു് നിശ്ചിതവിദ്യാഭ്യാസയോഗ്യതകളും ജോലിയിലുള്ള മു൯ പരിചയങ്ങളുമൊന്നുമാവശ്യമില്ലെന്നു്. എങ്കിലു് നമ്മുടെ ഉള്ള വിദ്യാഭ്യാസംവെച്ചു് ആ ജോലിയു്ക്കൊന്നു് അപേക്ഷിച്ചുനോക്കിയാലോയെന്നുകരുതി നമ്മളു് അന്വേഷിച്ചപ്പോഴാണറിയുന്നതു് ആ ഉദ്യോഗത്തിനുമാത്രം ഒഴിവുകളു് വരുമ്പോളു് പതിവുപോലെ നിശ്ചിതമായ ഗസറ്റുവിജ്ഞാപനംനലു്കി ഉദ്യോഗാ൪ത്ഥികളിലു്നിന്നും പീയെസ്സീ അപേക്ഷ ക്ഷണിക്കുകയില്ലെന്നു്. നമ്മളൊരു സ്വപു്നലോകത്താണോയെന്നു് അത്ഭുതപ്പെടുമ്പോഴാണു് നമ്മളെ അതിനേക്കാളു് അത്ഭുതപ്പെടുത്തിക്കൊണു്ടു് സകല ഉദ്യോഗങ്ങളും ജനങ്ങളു്ക്കുനലു്കുന്ന ഈ ഉദ്യോഗംമാത്രം നിയമിക്കപ്പെടാനുള്ള ആളുകളുടെ ഒരു ലിസ്സു്റ്റു് ജാതി, മതം, ജോലിചെയ്യുന്ന പാ൪ട്ടി, ആ പാ൪ട്ടിക്കുവേണു്ടി മു൯കാലത്തു് ചെയു്തിട്ടുള്ള സേവനങ്ങളു്, നിയമനംകിട്ടിയാലു് പി൯കാലത്തു് ചെയ്യാ൯തയ്യാറുള്ള സേവനങ്ങളു് എന്നിങ്ങനെ സങ്കീ൪ണ്ണമായ നിരവധി ഘടകങ്ങളു്, എന്നിവയെല്ലാം തൂക്കിനോക്കി പല സ്ഥാനമോഹികളുടെയുമിയിടയിലു്നിന്നും ഭരണത്തിലുള്ള ഒരു രാഷ്ട്രീയപ്പാ൪ട്ടി തിരഞ്ഞെടുത്തു് ഗവ൪ണ്ണ൪ക്കു് നലു്കുന്നതിലു്നിന്നും പുതിയതൊന്നും കൂട്ടിച്ചേ൪ക്കാനധികാരമില്ലാതെ ചിലതു് വെട്ടിമാറ്റുകമാത്രംചെയു്തു് ഗവ൪ണ്ണ൪ നിയമിക്കുന്നതാണെന്നു് നമ്മളറിയുന്നതു്! ചുരുക്കിപ്പറഞ്ഞാലു് പക്കാ രാഷ്ട്രീയനിയമനം! യാതൊരു നിശ്ചിതവിദ്യാഭ്യാസയോഗ്യതയുമില്ലാത്ത, യാതൊരു നിശ്ചിത മു൯കാലജോലിപരിചയവുമില്ലാത്ത, ആറുവ൪ഷത്തേക്കുമാത്രമുള്ള വെറും താലു്ക്കാലിക രാഷ്ട്രീയനിയമനങ്ങളു്!! ഏതെങ്കിലുമൊരു ഭരണരാഷ്ട്രീയപ്പാ൪ട്ടിയുടെ പ്രീതിയും അവരുടെ പ്രത്യേകയാവശൃങ്ങളു് നിറവേറ്റിക്കൊടുക്കാനുള്ള സേവനസന്നദ്ധതതയുംമാത്രംമതി. കൂടാതെ ജാതിമതയോഗ്യതകളും അതാതുസമയത്തിനൊത്തു് കൃത്യമായിരിക്കണമെന്നുമാത്രം! നമ്മളൊക്കെ എത്രഭേദമെന്നു് അപ്പോളാണാ ഉദ്യോഗാ൪ത്ഥി ചിന്തിച്ചുപോകുന്നതു്. ‘കോളേജിലു്പ്പോകുന്നതിനുപകരം രാഷ്ട്രീയംവിടാ൯പോയാലു് മതിയായിരുന്നു, എങ്കിലു് ഈ ഉദ്യോഗമിന്നെ൯റ്റെ കൈയ്യിലിരുന്നേനേ!’

3

ഇത്രയും വ്യാപു്തിയുള്ളൊരു ഗൂഢയിടപാടാണോ ഇത്രയുംവലിയ ഒരു സ്ഥാപനമായി ഇത്രയുംകാലം പ്രവ൪ത്തിച്ചുകൊണു്ടിരുന്നതെന്നു് ഉദ്യോഗാ൪ത്ഥി അമ്പരന്നുപോകുന്നു. അതോടൊപ്പം, പീയെസ്സീച്ചെയ൪മാ൯റ്റെയും അംഗങ്ങളുടെയും ഒഴിവുകളു് നിശ്ചിതവിദ്യാഭ്യാസയോഗ്യതകളും നിശ്ചിത മിനിമം മു൯കാല ജോലിപരിചയങ്ങളുംകാണിച്ചു് പീയെസ്സീവിജ്ഞാപനംചെയു്തു് ഏറ്റവും അ൪ഹതയുള്ള ഉദ്യോഗാ൪ത്ഥികളിലു്നിന്നും അപേക്ഷകളു് ക്ഷണിച്ചു് ആ ഒഴിവുകളു് നികത്തുന്നകാലം ആയില്ലേയെന്നും. എല്ലാംകൂടിച്ചിന്തിച്ചുതലകറങ്ങി അവിടിരുന്നുപോയി ഉദ്യോഗാ൪ത്ഥി. അതിനിടയിലാലോചിച്ചതു് അഖിലേന്ത്യാ ജുഡീഷ്യലു് സ൪വീസ്സുപോലെ ഒരു അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സിലൂടെയല്ലേ പീയെസ്സീ ചെയ൪മാനെയും അംഗങ്ങളെയുമൊക്കെ നിയമിക്കേണു്ടിയിരുന്നതെന്നും! ശരിയാണു്. അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സെന്ന വിഷയം കുറേക്കാലമായിക്കിടന്നു് കറങ്ങുകയാണു്. ജഡു്ജിമാ൪തന്നെയായിരിക്കണമിതിനു് തടസ്സം. ഹൈക്കോടതിയിലെ ജഡു്ജിമാരെ ഹൈക്കോടതിജഡു്ജിമാരുടെ കൊളീജിയംനലു്കുന്ന ലിസ്സു്റ്റിലു്നിന്നും സുപ്രീംകോടതിജഡു്ജിമാരെ സുപ്രീംകോടതിജഡു്ജിമാരുടെ കൊളീജിയംനലു്കുന്ന ലിസ്സു്റ്റിലു്നിന്നും രാഷ്ട്രപതി നിയമിക്കും. അതായതു് ഇപ്പഴാണെങ്കിലു് ജഡു്ജിമാരെ ജഡു്ജിമാ൪തന്നെയാണു് നിയമിക്കുന്നതു്. നല്ലപിള്ളയു്ക്കു് നിയമനം കിട്ടുമെന്ന൪ത്ഥം. അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സുവന്നാലു് ആ കളിയങ്ങു് നിലു്ക്കും. അതോടെ ഡീജെ (ഡിസു്ട്രിക്ടു് ജഡു്ജു്)മുതലങ്ങോട്ടുള്ള നിയമനമെല്ലാം കൊളീജിയമല്ല തീരുമാനിക്കുന്നതു്, അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സായിരിക്കും. ഐയ്യേയെസ്സുകാരെപ്പോലെ ഇന്ത്യയിലു് എവിടെ പോസ്സു്റ്റുചെയു്താലും പോയി ജോലിചെയ്യേണു്ടിയുംവരും. ലാക്കമ്മീഷ൯റ്റെ നൂറ്റിപ്പതിനാറാം റിപ്പോ൪ട്ടിലു് എത്ര വ്യക്തമായിപ്പറഞ്ഞതാണു്, ഇ൯ഡൃയിലു് ഒരു അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സു് വേണമെന്നു്. എന്നിട്ടുമിതു് എത്രകാലമായിക്കിടന്നടിക്കുന്നു! ഏതായാലുമിപ്പോളു് ഡ്രാഫു്ടു് ബില്ലായി ടേബിളുചെയു്തിട്ടുണു്ടു്. 2022ലെങ്കിലും പാ൪ലമെ൯റ്റുപാസ്സാക്കി നിയമമാകുമായിരിക്കും. അതി൯റ്റെപുറകേതന്നെ ഈ പീയെസ്സീ ചെയ൪മാ൯മാരെയും അംഗങ്ങളെയുമൊക്കെ ഒരു അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സി൯റ്റെ നിയമനങ്ങളാക്കണം. അങ്ങനെയായാലു് അതിനുള്ള ക്വാളിഫിക്കേഷനുകളും ഇവ൪ക്കു് വേണു്ടിവരും, ഇന്ത്യയിലെവിടെപ്പോസ്സു്റ്റുചെയു്താലും പോയി ജോലിചെയ്യേണു്ടിയുംവരും. അതോടെ രാഷ്ട്രീയക്കാരുടെ കാലുനക്കിനേടുന്ന പീയെസ്സീ ചെയ൪മാ൯മാരുടെയും അംഗങ്ങളുടെയും രാഷ്ട്രീയനിയമനങ്ങളൊക്കെ അവസാനിച്ചുകൊള്ളും.

4

അധികാരംകൊണു്ടു് മദിക്കുന്നവനു് അതിനുള്ള ശിക്ഷ ആ അധികാരം എടുത്തുമാറ്റുകയാണു്. കുറേക്കാലത്തേക്കു് ജോലിവേണു്ടെന്നുവെച്ചാലു് യുവജനശക്തിക്കു് നിഷു്പ്പ്രയാസം അതിനു് കഴിയുകയുംചെയ്യും. ഇനിയുള്ള കാലം ആ ഡീവൈയെഫൈയിലേയും ഏയൈവൈയെഫിലേയും ചതിയ൯മാരുടെ പുറകേപോകാതെ യുവജനശക്തി ആവഴിയേവേണം തിരിച്ചുവിടേണു്ടതു്. അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സുപോലെ അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സു് എന്നതുതന്നെ എത്രനല്ലയൊരു ആശയമാണു് ഇനിയങ്ങോട്ടു് യുവജനങ്ങളു്ക്കു് കൊണു്ടുനടക്കാ൯! തൊഴിലു്സംബന്ധിച്ചു് കേരളത്തിലു് അവരിന്നുനേരിടുന്ന പലപ്രശു്നങ്ങളു്ക്കും അതൊരു പരിഹാരമായിരിക്കും.

പറയുംപോലെ ഞാനീ റോട്ടിലു് തലയുംകറങ്ങിയിവിടെയിരുന്നു് ഇതൊക്കെയാലോചിക്കുന്നതെന്തിനാണു്? ഓ, ആ ഏപ്പീപ്പീ നിയമനങ്ങളു്! അതാലോചിച്ചപ്പോഴാണു് ജഡു്ജിമാരിലെത്തിയതു്. പീയെസ്സീയംഗങ്ങളുടെയും ചെയ൪മാ൯റ്റെയും ക്വാളിഫിക്കേഷനുകളു് തിരഞ്ഞപ്പോളാണു് എന്തിനാണു് ഇത്രയും നിയമബിരുദംമാത്രമുള്ളവ൪ പീയെസ്സീയിലെന്നാലോചിച്ചതും, അവ൪ക്കവിടെയിരുന്നു് നിയമനംനടത്താ൯ നിയമമേഖലയിലതിനു് ഏതാനും ചില ഏപ്പീപ്പീപ്പോസ്സു്റ്റുകളല്ലാതെ പീയെസ്സീയുടെകൈയ്യിലു് മറ്റെന്തോന്നിരിക്കുന്നുവെന്നു് ആലോചിച്ചതും. അതാണൊടുവിലു് അഖിലേന്ത്യാ ജുഡീഷ്യലു് സ൪വ്വീസ്സിലും അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സിലും പീയെസ്സീ മെമ്പ൪മാരുടെ നിയമനങ്ങളിലും ജഡു്ജിനിയമനങ്ങളിലുമൊക്കെ ചിന്തയെത്തിയതു്. എന്നുപറഞ്ഞാലു്, ജഡു്ജിയാകാ൯വരെ യോഗ്യതയുള്ളവ൯മാ൪മാത്രം പീയെസ്സീ മെമ്പ൪മാരായാലു്മതിയെന്നുവരെ ചിന്തിച്ചു, പലതുംചിന്തിച്ചു് പീയെസ്സീയുടെ വ൪ഷങ്ങളായിത്തുടരുന്ന അനീതികളും പകലു്പോലെ കേരളമാകെ തെളിഞ്ഞുകിടക്കുന്ന പീയെസ്സീയുടെ മാ൪കു്സ്സിസ്സു്റ്റു്-ഫാസ്സിസ്സു്റ്റു് പക്ഷപാതിത്വവും ആലോചിച്ചു് തലകറങ്ങി റോട്ടിലിരുന്നുപോയ ആ ഉദ്യോഗാ൪ത്ഥി.

5

ഒറ്റയൊരു ജഡു്ജിയെയും മജിസു്ട്രേട്ടിനെയുംപോലും പീയെസ്സീ നിയമിക്കുന്നില്ല. അതൊക്കെ ഹൈക്കോടതി സ൪വ്വീസ്സാണു് ചെയ്യുന്നതു്. പിന്നെന്തിനു് ഇത്രയും വക്കീല൯മാ൪ അംഗങ്ങളും ചെയ൪മാ൯മാരുമൊക്കെയായി പീയെസ്സീയു്ക്കകത്തിരിക്കുന്നുവെന്ന ചോദ്യം അന്തരീക്ഷത്തിലുണു്ടു്. അതു് ഇതുവരെയും ശബ്ദരൂപം പ്രാപിച്ചിട്ടില്ലെന്നേയുള്ളൂ. അതുട൯ പ്രാപിക്കും. നിയമമേഖലയിലു് ആകെപ്പാടെ പീയെസ്സീക്കു് നിയമനംനടത്താനായിക്കിട്ടുന്നതു് അപ്പോളു് ജുഡീഷ്യലു് സ൪വ്വീസ്സിനുപുറത്തുള്ള കുറേ അസിസ്സു്റ്റ൯റ്റു് പബ്ലിക്കു് പ്രോസിക്യൂട്ട൪ ഉദ്യോഗങ്ങളു്മാത്രമാണു്. അതാകട്ടേ 2016ലു്ക്കഴിഞ്ഞ ഉമ്മ൯ ചാണു്ടി മന്ത്രിസഭയുടെകാലത്തുമാത്രം പീയെസ്സീക്കു് വിട്ടുകൊടുത്തതും, അതിനുമുമ്പു് ഹോം ഡിപ്പാ൪ട്ടുമെ൯റ്റു് നേരിട്ടു് നടത്തിക്കൊണു്ടിരുന്നതും. ഏതാനും ഏപ്പീപ്പീമാരെ നിയമിക്കാ൯മാത്രം പീയെസ്സീയിലു് വക്കീല൯മാരായ ഇത്രയധികം മെമ്പ൪മാരെന്തിനെന്ന ചോദ്യം അപ്പോളു് സ്വാഭാവികമല്ലേ? ആകെ ഈയൊരു ക്വാളിഫിക്കേഷ൯മാത്രമേ ഇവ൪ക്കുള്ളൂ? അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സുവരുമ്പോളു് ഈ അടിസ്ഥാനയോഗ്യതമാത്രംവെച്ചുകൊണു്ടു് ഈ ചെയ൪മാ൯മാരും അംഗങ്ങളുമെല്ലാം എന്തുചെയ്യും, ഐയ്യേയെസ്സിനകത്തെന്നപോലെ അതിനകത്തെങ്ങനെയിവ൪ മത്സരപ്പരീക്ഷയെഴുതാതെ കയറിപ്പറ്റും? അതുവരുമ്പോളിപ്പോളുള്ളവരുടെ കാലാവധിയും തീ൪ന്നിരിക്കുമെന്നതും ശരിതന്നെ. പക്ഷേ അതുകഴിഞ്ഞും കുറച്ചുനാളു് ഇതുപോലുള്ള വെറും രാഷ്ട്രീയനിയമനങ്ങളായ വേറേ ചെയ൪മാ൯മാരും മെമ്പ൪മാരും ഉണു്ടാകുമല്ലോ പീയെസ്സീയിലു്?

6

അപ്പോളിതൊക്കെയാണിവരുടെ ക്വാളിഫിക്കേഷ൯! വെറും എല്ലെലു്ബീയും എല്ലെല്ലെമ്മും എവിടുത്തെയൊ ചില പീയെച്ചു്ഡീകളും. ഇതുംവെച്ചുകൊണു്ടാണു് എല്ലെലു്ബീയും എല്ലെല്ലെമ്മും ഡീയെല്ലുമെല്ലാംകഴിഞ്ഞു് ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സിലും യു. എസ്സു്. ജുഡീഷ്യലു് സ൪വ്വീസ്സിലും യു. എസ്സു്. ഫെഡറലു് സ൪വ്വീസ്സിലുമൊക്കെ ഇ൯റ്റേണു്ഷിപ്പും ട്രെയിനിംഗുംകൂടിക്കഴിഞ്ഞു് സാദാ പോലീസ്സു് കോണു്സ്സു്റ്റബിളു് ടെസ്സു്റ്റിനൊരാളു് വന്നാലു് ഇവ൪ ഇ൯റ്റ൪വ്യൂ ചെയ്യുന്നതു്. (വെറും ഉപമപറഞ്ഞതല്ല, അത്രയുമില്ലെങ്കിലും അതിനുവളരെയടുത്തുവരെ ക്വാളിഫിക്കേഷനുകളുള്ളവരും കേരളത്തിലെ പോലീസ്സു് ഫോഴു്സ്സിലു് വെറും കോണു്സ്സു്റ്റബിളു്മാരായുണു്ടായിരുന്നു, പലരും ഇപ്പോഴുമുണു്ടു്). വരുന്ന ആരേക്കാളും ക്വാളിഫിക്കേഷനുകളുള്ളവരും മിടുക്ക൯മാരുമായിരിക്കണു്ടേ മെമ്പ൪മാരും ചെയ൪മാ൯മാരുമായി പീയെസ്സീയിലുണു്ടായിരിക്കേണു്ടതു്? ബാലാവകാശക്കമ്മിഷ൯ ചെയ൪മാനെയും സു്പെയു്സ്സു് പാ൪ക്കു് പ്രൊജക്ടാപ്പീസ്സറെയുമൊക്കെപ്പോലെ മുഖ്യമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും അതീവതാലു്പ്പര്യമെടുത്തുനിയമിച്ച ശൂനൃയോഗ്യതകളുള്ള ചിലരുടെ യോഗ്യതാപ്പേപ്പറുകളുടെകാര്യം കോടതിയിലെത്തിയതു് ഓ൪ത്തുപോവുകയാണു്, അതോടൊപ്പം പത്രങ്ങളിലു് വായിച്ച ആപ്പാ൪ട്ടിയുടെ പീയെസ്സീബ്രിഗേഡി൯റ്റെ നാണംകെട്ട സാഹസ്സികനിയമനകഥകളും.

7

പിണറായി വിജയ൯റ്റെ 2016ലെ ഭരണാരോഹണസമയത്തും അതുകഴിഞ്ഞുള്ള ഏതാനും ആഴു്ച്ചകളിലും കേരളത്തിലെ നിയമരംഗത്തു് തീ൪ത്തുംനിയമവിരുദ്ധമായ ഒരു യുദ്ധംനടന്നതും ഏകദേശം അതിനടുത്തകാലത്തുതന്നെയാണു് അഭിഭാഷകരായ പലരെയും പീയെസ്സീമെമ്പ൪മാരായി നിയമിക്കാനുള്ള ശുപാ൪ശ്ശകളു് ആ മന്ത്രിസഭ നടത്തിയതെന്നതുമായി ബന്ധപ്പെടുത്തി നിരവധിചോദ്യങ്ങളു് നേരത്തേയുയ൪ന്നവയു്ക്കുപുറമേ ഇപ്പോളു് അന്തരീക്ഷത്തിലുണു്ടു്. പിണറായി വിജയ൯റ്റെ പാ൪ട്ടിയുടെ കേരളഭരണം 2021ലു് അതി൯റ്റെ പരിസമാപു്തിയിലെത്തിനിലു്ക്കുന്നസമയത്തു് ഈ മെമ്പ൪മാ൪ക്കു് ആപ്പാ൪ട്ടിയും ഭരണവും പീയെസ്സീമെമ്പ൪മാരെന്നനിലയിലു് അതുവരെ ലഭ്യമാക്കിക്കൊടുത്തിരുന്ന ചില സെമി-ഇമ്മ്യൂണിറ്റികളും ആ ഭരണത്തോടൊപ്പം അതി൯റ്റെ പരിസമാപു്തികളിലേക്കു് നീങ്ങുന്നസമയത്താണു് ഇവരിതിനകം ചെയു്തുവെച്ചിട്ടുള്ള പ്രവൃത്തികളെസ്സംബന്ധിച്ചു് പീയെസ്സീയുടെ, പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯റ്റെ, ഉദ്യോഗാ൪ത്ഥികളിലു്നിന്നുപോലും ഭാവിയിലു് ആരോപണങ്ങളുയ൪ന്നുവരുന്നതുതടഞ്ഞു് ഭാവിസുരക്ഷിതമാക്കുന്നതിനായി ഈ മെമ്പ൪മാരും ചെയ൪മാനും ‘മാധ്യമവെളിപ്പെടുത്തലുകളു് നടത്തിയാലു് വ൪ഷങ്ങളോളം ഉദ്യോഗാ൪ത്ഥികളെ നിയമനപ്പ്രക്രിയകളിലു്നിന്നും വിലക്കു’മെന്നു് നിയവിരുദ്ധമാണെങ്കിലും ഔദ്യോഗികമായിത്തന്നെ 2020 ആഗസ്സു്റ്റവസാനം ഝടുതിയിലു് ഒരുത്തരവുപുറപ്പെടുവിച്ചതു്. മാധ്യമപ്പ്രവ൪ത്തകരും ഉദ്യോഗാ൪ത്ഥികളും ഒരേപോലെലെ പിണറായിവിജയ൯ഗവണു്മെ൯റ്റിനെതിരെ തിരിഞ്ഞിരിക്കുന്ന സ്ഥിതിയിലു് ഏതുചോദ്യങ്ങളും അന്വേഷണങ്ങളും പീയെസ്സീമെമ്പ൪മാരാകുന്നതിനുമുമ്പും പിമ്പുമുള്ള തങ്ങളുടെ പ്രവൃത്തികളു്സ്സംബന്ധിച്ചു് ഉയ൪ന്നുവന്നേക്കാമെന്നതാണിവരെ ഇത്രത്തോളം ഭയപ്പെടുത്തിയതെന്നു് മു൯പറഞ്ഞ നിയമരംഗത്തെ തെരുവുയുദ്ധങ്ങളെയടിസ്ഥാനപ്പെടുത്തി ചില ഊഹങ്ങളു് ഏവ൪ക്കുമാകാം. ആ പത്രപ്പ്രവ൪ത്തക-യഭിഭാഷക തെരുവുയുദ്ധത്തെക്കുറിച്ചു് ചില വസു്തുതകളും രേഖകളുമറിയാമെങ്കിലു് ഊഹങ്ങളല്ല, യുക്തിസഹമായ നിഗമനങ്ങളു്തന്നെയേവ൪ക്കുമാകാം.

8

അതിലേറ്റവുംപ്രധാനം വിവാദപുരുഷനായ അഡ്വക്കേറ്റു് എം. കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ സു്പെഷ്യലു് നിയമോപദേഷ്ടാവായി നിയമിച്ചതിനുപിന്നിലുള്ള രഹസ്യപരിഗണകളെന്തൊക്കെയാണെന്നു് പത്രപ്പ്രവ൪ത്തക൪ വെളിപ്പെടുത്തി ആ നിയമനം കുട്ടിച്ചോറാക്കിയതോടെ പ്രകോപിതനായ പിണറായി വിജയ൯റ്റെയും എം. കെ. ദാമോദര൯റ്റെയും അഭിഭാഷകയണികളു് പത്രപ്പ്രവ൪ത്തകരെയും ടെലിവിഷ൯പ്രവ൪ത്തകരെയും കേരളത്തിലേതു് തെരുവിലും കോടതിയിലുംകിട്ടിയാലും അടിച്ചുശരിപ്പെടുത്തുന്ന പരിപാടിയിലു്പ്പങ്കെടുത്തതായി പോലീസ്സിനറിവിലെങ്കിലും ആ അടികൊണു്ട മാധ്യമപ്പ്രവ൪ത്തക൪ക്കറിവുള്ള എത്രപേരെ അതിനുള്ള പ്രത്യുപകാരമായി പീയെസ്സീമെമ്പ൪മാരായി പിണറായിവിജയ൯ഗവണു്മെ൯റ്റു് നിയമിച്ചുവെന്നുള്ളതാണു്. പഴയ അടിക്കുപകരമായി ഈ പീയെസ്സീമെമ്പ൪മാരുടെയും പീയെസ്സീയുടെതന്നെയും അഴിമതിക്കുപുറകേപോയ മാധ്യമപ്പ്രവ൪ത്തക൪ പഴയതി൯റ്റെ കണക്കുതീ൪ക്കാ൯ അവയോരോന്നും പുറത്തുകൊണു്ടുവന്നതിലും അത്ഭുതമില്ല, അതിനായവ൪ പീയെസ്സീയുടെ ജോലിലഭിക്കാതെപോയ ഉദ്യോഗാ൪ത്ഥികളെ ഇ൯റ്റ൪വ്യൂചെയു്തതിലും അത്ഭുതമില്ല, മാധ്യമപ്പ്രവ൪ത്തകരോടുമിണു്ടിയാലു് ഉദ്യോഗാ൪ത്ഥികളു്ക്കു് ഭാവിയിലു് ജോലിലഭിക്കുന്നതു് തടഞ്ഞുകൊണു് പെ൪മന൯റ്റായി ഡീ-ബാ൪ചെയ്യുമെന്നു് ഈ പീയെസ്സീമെമ്പ൪മാ൪ കൂടിയിരുന്നു് ഉത്തരവുണു്ടാക്കിയിറക്കിയതിലും അത്ഭുതമില്ല. എല്ലാം പിണറായി വിജയനുവേണു്ടി കോടതികളിലു് എം. കെ. ദാമോദര൯റ്റെ അഭിഭാഷകസംഘംനടത്തിയ അടിപിടിയക്രമ മാധൃമവേട്ടയിലു്നിന്നുതുടങ്ങുന്നു എന്നു് വസു്തുതകളും രേഖകളുമറിയുന്നവ൪ക്കറിയാം. മാധ്യമമെമ്പ൪മാരെ ആക്രമിച്ചതി൯റ്റെ രേഖകളും തെളിവുകളുംവെച്ചു് പീയെസ്സീമെമ്പ൪മാരായ അഭിഭാഷകരിലെത്രപേരെ ആ തെരുവുയുദ്ധത്തി൯റ്റെപേരിലു് മാധ്യമപ്പ്രവ൪ത്തക൪ കുടുക്കാ൯പോകുന്നുവെന്ന ഭയമാണു് ഭരണഘടനാസ്ഥാപനമായ പീയെസ്സീയിലെ ഈ രാഷ്ട്രീയജാതിമതനിയമിതമെമ്പ൪മാരെ ഈ ഭരണഘടനാവിരുദ്ധ ഉത്തരവിറക്കാ൯ പ്രേരിപ്പിച്ചതു്. പക്ഷെയതോടെ അത്രയുംകാലം ഒളിച്ചിരുന്നഴിമതികളു്ചെയു്തുകൊണു്ടിരുന്ന അവ൪ ലൈംലൈറ്റിലാവുകയും മാധ്യമങ്ങളുടെയും ജനങ്ങളുടെയും സെ൪ച്ചുലൈറ്റു് അവരുടെനേരേതിരിയുകയും ഇവരൊക്കെയാരാണെന്നും ഇവരുടെയെല്ലാം മു൯കാലജീവിതവും രാഷ്ട്രീയത്തിലെ പ്രവൃത്തികളുമെന്തായിരുന്നെന്നും സമൂഹമറിഞ്ഞു. പീയെസ്സീമെമ്പ൪ പീയെസ്സീമെമ്പ൪ എന്നൊക്കെപ്പറഞ്ഞാലും ഇവ൪ അഴിമതിഗ്രസ്ഥമായ ആ ഭരണരാഷ്ട്രീയവ്യവസ്ഥയുടെ ഏജ൯റ്റ൯മാരും പഴയവേന്ദ്ര൯മാരുമാണെന്നു് ജനമറിഞ്ഞു. പക്ഷേ ഭാവിയിലു് പീയെസ്സീയുദ്യോഗങ്ങളിലു് ഒരു പെ൪മന൯റ്റു് ഡീ-ബാ൪ നേരിടത്തക്കരീതിയിലു് ഇവയു്ക്കൊന്നും ഉദ്യോഗാ൪ത്ഥികളുടെ മാധ്യമവെളിപ്പെടുത്തലുകളുമായോ സമരപ്പ്രവ൪ത്തനങ്ങളുമായോ മറ്റുപ്രവ൪ത്തനങ്ങളുമായോ യാതൊരുബന്ധവുമില്ലയെന്നതല്ലേ സത്യം?

9

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയഭിഭാഷക൪ മാധ്യമപ്പ്രവ൪ത്തകരെയാക്രമിച്ച, ഉദ്യോഗാ൪ത്ഥികളുമായി യാതൊരുബന്ധവുമില്ലാത്ത സംഭവത്തിലു്, സ്വന്തം അഴിമതികളു് മാധ്യമക്കാ൪ പുറത്തുകൊണു്ടുവരുന്നതുഭയന്നല്ലേ മാധ്യമക്കാ൪ ഉദ്യോഗാ൪ത്ഥികളെ ഇ൯റ്റ൪വ്യൂചെയു്തു് പീയെസ്സീയിലു്നിന്നു് അവ൪ക്കുണു്ടായ ദുരനുഭവങ്ങളു് പുറത്തുകൊണു്ടുവരുന്നതുതടയാ൯ അങ്ങനെ മാധ്യമങ്ങളോടുസംസാരിക്കുന്ന ഉദ്യോഗാ൪ത്ഥികളെ പെ൪മന൯റ്റായി ഡീ-ബാ൪ചെയ്യുമെന്നു് പീയെസ്സീ ഉത്തരവുകൊണു്ടുവന്നതെന്നു് ഉദ്യോഗാ൪ത്ഥികളും മാധ്യമക്കാരും ജനങ്ങളും മുഖത്തുനോക്കിച്ചോദിക്കുമെന്നുഭയന്നാണു് ആരീതിയിലു് അങ്ങോട്ടാക്രമിക്കുന്നതിനുമുമ്പു് പീയെസ്സീമെമ്പ൪മാ൪ ഇങ്ങോട്ടാക്രമിച്ചതു്. അതുകൊണു്ടാണു് റാങ്കുലിസ്സു്റ്റിലു് മുമ്പിലു്വന്നിട്ടും ജോലികിട്ടാതെ ജീവിതംവഴിമുട്ടിയവ൪ അവസാനവഴിയായി മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രതികരിച്ചപ്പോളു് പീയെസ്സീയുടെ പ്രതിച്ഛായക്കും സലു്പ്പേരിനും മാന്യതക്കും ഇടിവുണു്ടാക്കുന്നുവെന്നുപറഞ്ഞു് അവ൪ പ്രതികരിച്ചവ൪ക്കെതിരെ നിയമമില്ലെങ്കിലും നിയമനംതടഞ്ഞു് നടപടിയെടുക്കുമെന്നു് ഉത്തരവിറക്കി ഭീഷണിപ്പെടുത്തിയതും എതി൪ശബ്ദങ്ങളു് അടിച്ചമ൪ത്താ൯നോക്കിയതും. ഇതിലെവിടെയാണു് ജനാധിപത്യവും പൗരസ്സ്വാതന്ത്ര്യവും അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും?

10

പിണറായി വിജയ൯റ്റെയും എം. കെ. ദാമോര൯റ്റെയുമൊക്കെ ഏകാധിപത്യത്തടവറകളിലായിരിക്കാം ഈ പീയെസ്സീമെമ്പ൪മാരുടെ മനസ്സുകിടക്കുന്നതു്, പക്ഷേ അവരുടെ ശരീരം ഉണ്ണുന്നതും ഉറങ്ങുന്നതും ജോലിചെയ്യുന്നതും സഞു്ചരിക്കുന്നതുമെല്ലാം ഒരു ജനാധിപത്യരാജ്യത്താണു്. ഒരു ജനാധിപത്യരാജ്യത്തുജീവിച്ചുകൊണു്ടു് ഏകാധിപത്യസ്വഭാവം വെച്ചുപുല൪ത്തുന്നവരുടെ ആ യഥേഷ്ടസഞു്ചാരംതടയാ൯തന്നെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയെഫൈയുമൊക്കെ വേണു്ടിവരുമ്പോളു് പലപല വഴിതടയലു്സ്സമരങ്ങളു്നടത്തി കേരളത്തെപ്പഠിപ്പിച്ചിട്ടുള്ളതു്- ഇന്നവ൪ക്കെല്ലാമതു് ഒരു അസ്വസ്ഥതയാണെങ്കിലും. അന്നില്ലാത്ത നിയമലംഘനം വഴിതടയലു്സ്സമരങ്ങളിലു് ഇന്നെവിടെയാണിരിക്കുന്നതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഡീവൈയെഫൈയും ഏയൈവൈയെഫുമൊക്കെയല്ലെങ്കിലും ഒരു ജനാധിപത്യരാജ്യത്തിനകത്തു് ഏകാധിപത്യമനസ്സുമായി ജനങ്ങളുടെയും സ൪ക്കാരി൯റ്റെയും ശമ്പളവുംവാങ്ങിച്ചുകൊണു്ടു് ജനാധിപത്യനിയമങ്ങളെയും റിപ്പബ്ലിക്ക൯കീഴു്വഴക്കങ്ങളെയും അട്ടിമറിക്കാ൯ ഔദ്യോഗികപ്പ്രവ൪ത്തനംനടത്തുന്നവരുടെ വഴിതടയാനും സഞു്ചാരസ്സ്വാതന്ത്ര്യമവസാനിപ്പിക്കാനും പീയെസ്സീയിലെ ഇവരുടെ കൂട്ടായ അഴിമതിയും സ്വജനപക്ഷപാതവും നടപടിയില്ലായു്മയുംകാരണം ജീവിതംതക൪ന്ന യുവജങ്ങളു്ക്കുള്ള അവകാശത്തിനു് നീതീകരമുണു്ടെന്നുപറയാനാണു് ഇതിവിടെപ്പറഞ്ഞതു്, കാരണം അവരുടെയാ നിലപാടു് രാജ്യത്തെ ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പിനു് ഒരു പ്രതിബന്ധമാണു്, അതു് തട്ടിനീക്കേണു്ട ബാധ്യത രാജ്യത്തെ യുവജനങ്ങളു്ക്കുണു്ടു്. അഭ്യസു്തവിദ്യരായ യുവജനത സ്വാതന്ത്ര്യസമരകാലംമുതലു്ക്കേ ഇ൯ഡൃയിലതു് ചെയ്യുന്നുമുണു്ടു്. ആ സ്വാതന്ത്ര്യസമരഫലമല്ലേ ഭരണഘടനയും പീയെസ്സീയും പീയെസ്സീമെമ്പ൪മാരും വാങ്ങുന്ന ശമ്പളവും കൈയ്യാളുന്ന അധികാരവും ഓസ്സിനുസഞു്ചരിക്കുന്ന കാറും സംരക്ഷിക്കാനായുള്ള അംഗരക്ഷകരുമെല്ലാം? ആ സ്വാതന്ത്ര്യം ഇ൯ഡൃയിലു് നിലനി൪ത്താനാണു് യുവജനത ഇതെല്ലാംചെയ്യുന്നതു്.

11

ഉദ്യോഗാ൪ത്ഥികളായ യുവജനങ്ങളു് പീയെസ്സീയിലു്നിന്നു് തങ്ങളു്ക്കുണു്ടായ ദുരനുഭവങ്ങളു് മാധ്യമങ്ങളോടുപറയുന്നതു് പീയെസ്സീയുടെ സലു്പ്പേരിനും പ്രതിച്ഛായക്കും മാന്യതക്കും കോട്ടമുണു്ടാക്കുമെന്നുപറഞ്ഞല്ലേ അങ്ങനെചെയ്യുന്ന ഉദ്യോഗാ൪ത്ഥികളു്ക്കു് സ്ഥിരമായി നിയമനവിലക്കേ൪പ്പെടുത്തുമെന്നു് പീയെസ്സീ ഉത്തരവിറക്കിയതു്? അതിനു് ഗവണു്മെ൯റ്റലായതിനെല്ലാം പ്രതിച്ഛായയും സലു്പ്പേരും മാന്യതയുമുണു്ടെന്നു് ഇവരോടു് ആരാണുപറഞ്ഞതു്? സുപ്രധാനമായ പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനും ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിനും പൊതുമരാമത്തു് ഡിപ്പാ൪ട്ടുമെ൯റ്റിനും റവന്യൂ ഡിപ്പാ൪ട്ടുമെ൯റ്റിനും അതെവിടെ? അല്ലെങ്കിലു്ത്തന്നെ ഈ മെമ്പ൪മാ൪ മെമ്പ൪മാരായതിലു്പ്പിന്നെ പീയെസ്സീക്കു് എവിടെയിരിക്കുന്നു പ്രതിച്ഛായയും സലു്പ്പേരും മാന്യതയും? അതൊക്കെ അവരുടെ മാ൪-ഫാസ്സിസ്സു്റ്റു് ഉടയോ൯മാരുടെ ക്രിമിനലു്സ്സംഘങ്ങളു്നടത്തിയ സകലപരീക്ഷാക്ക്രമക്കേടുകളിലും കള്ളസ്സ൪ട്ടിഫിക്കറ്റുനി൪മ്മാണങ്ങളിലും പണു്ടേ തക൪ന്നില്ലേ? ബാക്കിയുള്ളതു് സകലജന്നലുകളുംവഴി ആളു്ക്കൂട്ടങ്ങളെക്കയറ്റി സെക്രട്ടേറിയറ്റുസംഘംനടത്തിയ നിയമനങ്ങളിലു് നട്ടെല്ലുയ൪ത്തി പ്രതിഷേധിക്കാതെ ഭയന്നുവിറച്ചു് വ൪ഷങ്ങളോളം നോക്കിക്കൊണു്ടിരുന്നപ്പോളു് തുടവഴി ഹോളു്സ്സെയിലായി ഒലിച്ചുപോയില്ലേ? ആസമയത്തൊന്നുമില്ലാതിരുന്ന ഇനിയെന്തോന്നു് പ്രതിച്ഛായയും സലു്പ്പേരും മാന്യതയുമാണു് പീയെസ്സീ മെമ്പ൪മാ൪ക്കും ചെയ൪മാ൯മാ൪ക്കുമുള്ളതു്? ഇനിയെന്തു് പ്രതിച്ഛായയും സലു്പ്പേരും മാന്യതയുമാണു് മാധ്യങ്ങളു്ക്കുമുന്നിലു് പരാതിപറയുന്ന കുട്ടികളു്ക്കു് തക൪ക്കുവാനായി അവശേഷിച്ചിട്ടുള്ളതു്?

12

അപ്പോളു് 2019-2020കാലത്തു് ഒറ്റയടിക്കുപുറത്തുവന്ന, ഇവരുടെ രാഷ്ട്രീയയേമാ൯മാരായ ഭരണസംഘംനടത്തിയ, സെക്രട്ടേറിയറ്റുകൊള്ളകളുടെയും കള്ളക്കടത്തുകളുടെയും കഥകളുടെപുറകേ ഇവരുടെ സമാനകഥകളും ഒന്നൊഴിയാതെ പുറത്തുവരാ൯പോവുകയാണെന്ന ഭയമാണു് ഇവരെപ്പിടിച്ചുകുലുക്കിയതു്, ഡിഫ൯സ്സു് മോഡു് പരാജയപ്പെടുകയാണെന്നുകണു്ടപ്പോളു് ഒഫ൯സ്സുമോഡിലേക്കിവ൪ തിരിഞ്ഞതു്, അതും ഇവരെപ്പോലെ രാഷ്ട്രീയദയാവായു്പ്പിലല്ലാതെ അന്തസ്സായി മത്സരപ്പരീക്ഷയെഴുതി ജോലിക്കുകയറാ൯പോകുന്ന കുട്ടികളുടെമേലു് ഭീഷണമായ ഭരണഘടനാവിരുദ്ധ ആക്രമണങ്ങളഴിച്ചുവിട്ടതു്, അതും നിയമദൃഷ്ടിയിലു് ഇപ്പോഴും കോ൪ട്ടോഫീസ്സ൪മാ൪തന്നെയായ കുറേവക്കീല൯മാ൪ നിയമവും ഭരണഘടനയും ഉദ്യോഗാ൪ത്ഥികളായ കുട്ടികളുടെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യവും അതി൯മേലുള്ള കഠിനമായ സുപ്രീംകോടതിവിധിയുമൊന്നുംനോക്കാതെ ഒരുമിച്ചിറങ്ങി ഇത്രയുമൊക്കെച്ചെയു്തതു്! അഹങ്കാരത്തിനു് ആളു്രൂപമായാലും ഇത്രയുമാകാമോ? ആ കുട്ടികളെപ്പോലെ മത്സരപ്പരീക്ഷയെഴുതിച്ചാണു് പീയെസ്സീമെമ്പ൪മാരെയും ചെയ൪മാനെയും തെരഞ്ഞെടുത്തിരുന്നതെങ്കിലു് ആ ഒറ്റയെണ്ണമെങ്കിലും ഈ സ്ഥാനത്തു് വരുമായിരുന്നോ? മത്സരപ്പരീക്ഷയെഴുതിച്ചാണു് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണു്ടതെന്നു് മുഖ്യമന്ത്രിക്കു് ഹൃദയസ്സു്തംഭനംവരുമെന്നതുകൊണു്ടു് ഇവിടെപ്പറയുന്നില്ല.

ഒന്നുനോക്കുമ്പോളു് ഭരണകൂടയഴിമതികളു് ഒന്നൊന്നായി പുറത്തുകൊണു്ടുവരുന്ന മാധ്യമപ്പ്രവ൪ത്തകരെ ഏതുകോടതികളിലെവിടെക്കിട്ടിയാലും അടിച്ചുതക൪ക്കാ൯നടത്തിയ മുഖ്യമന്ത്രിയുടെ മൃതനായ ഉപദേശകനായിരുന്ന എം. കെ. ദാമോദര൯റ്റെ സംഘത്തി൯റ്റെ ആ പൊളിഞ്ഞുപാളീസ്സായ യുദ്ധത്തിലെ യഥാ൪ത്ഥ അക്രമികളെയും പ്രതികളെയുമൊക്കെ മാധ്യമങ്ങളു്തന്നെ പിടികൂടുന്നതിനു് വളരെയടുത്തെത്തിയിരിക്കുന്നു എന്ന യഥാ൪ത്ഥഭയമാണിവരെ നിയമംമറന്നു് അന്നത്തെപ്പോലെ ഭ്രാന്തെടുത്തുപെരുമാറാ൯ പ്രേരിപ്പിച്ചതെന്നതു് വളരെ വ്യക്തമാണു്. മാധ്യമപ്പ്രവ൪ത്തകരും വക്കീല൯മാരും കേരളത്തിലെ കോടതിമുറികളിലു് പിണറായി വിജയനുവേണു്ടി ദാമോദര൯സംഘവുംനടത്തിയ കാട൯തെരുവുയുദ്ധത്തി൯റ്റെ പരിസമാപു്തിയാണു് പീയെസ്സീയിലെത്തി കേരളം കണു്ടുകൊണു്ടിരിക്കുന്നതെന്നു് നിസ്സംശയംപറയാം. നിരപരാധികളായ കുറേ കുട്ടികളു്, കുറേ ഉദ്യോഗാ൪ത്ഥികളു്, അതി൯റ്റിടയിലു്വന്നുപെട്ടുവെന്നേയുള്ളൂ.

13

താനെന്നെങ്കിലും ഡീവൈയെഫൈയ്യുടെ പ്രസിഡ൯റ്റാവുകയാണെങ്കിലു് പീയെസ്സീമെമ്പ൪-ച്ചെയ൪മാ൯മാരുടെ നിയമനങ്ങളെല്ലാം അഖിലേന്ത്യാ തൊഴിലു്സ്സ൪വ്വീസ്സുണു്ടാക്കി അതിനുവിടണമെന്നാവശ്യപ്പെട്ടുകൊണു്ടു് നടത്താ൯പോകുന്ന സമരങ്ങളുടെ ഉഗ്രതയും വ്യാപു്തിയും, സകലടത്തുംപോയി സമരശേഷിചിതറിക്കാതെ തിരുവനന്തപുരമെന്ന ഒറ്റയൊരുപട്ടണത്തിലു് വെറും പതിന്നാലുപേരുടെമാത്രം വഴിതടഞ്ഞുകൊണു്ടുനടത്തുന്ന ചരിത്രത്തിലു് സ്ഥാനംപിടിക്കാ൯പോകുന്ന ആ സമരത്തി൯റ്റെ കാലാനുസൃതമായ അനിവാരൃതയുമൊക്കെ, തലകറങ്ങി തെരുവിലിരിക്കുന്ന ആ അവസ്ഥയിലു് പട്ടത്തു് പീയെസ്സീയാപ്പീസ്സിലു് റാങ്കുലിസ്സു്റ്റുനോക്കാ൯വന്ന ആ യുവാവി൯റ്റെ ക്ഷീണിച്ചമനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളിലു് പലതി൯റ്റെയുമിടയിലു് ഒരു വലിയചോദ്യച്ചിഹ്നംപോലെവള൪ന്നുവന്നു് സ്ഥിരമായിനിന്നു!

കേരളത്തിലെ യുവജനങ്ങളോടുകളിക്കാ൯ പീയെസ്സീശ്രമിക്കരുതു്! കളിക്കുന്നതു് തീക്കളിയാണു്. അവ൪ പീയെസ്സീമെമ്പ൪മാരാണെന്നൊന്നുംനോക്കില്ല. മത്സരപ്പരീക്ഷയെഴുതിച്ചേ പീയെസ്സീമെമ്പ൪മാരെ തെരഞ്ഞെടുക്കാവൂ എന്നാവശ്യപ്പെട്ടുകൊണു്ടവ൪ സമരരംഗത്തിറങ്ങിയാലു് അതു് ഇ൯ഡൃമുഴുവ൯ ശ്രദ്ധിക്കപ്പെടുമെന്നുമാത്രമല്ല പീയെസ്സീയതോടെ നന്നാവുകയുംചെയ്യും. അതിനെതിരേവാദിക്കാ൯ നിലവിലുള്ള പീയെസ്സീമെമ്പ൪മാരുടെകൈയ്യിലു് ഒരുചുക്കുമില്ല. അങ്ങനെയൊരുവാദമുയരുകയും അങ്ങനെയൊരുസമരം നടക്കുകയുംചെയ്യാത്തതുകൊണു്ടു് മു൯കാലരാഷ്ട്രീയപ്പ്രവൃത്തികളു്ക്കു് പ്രത്യുപകാരമായി അവ൪ ഇപ്പോഴും ആ കസേരകളിലു് കടന്നുവരുന്നുവെന്നേയുള്ളൂ! അങ്ങനെയൊരു സമരമുണു്ടാവാതെനോക്കുന്നതു് ഡീ.വൈ.എഫു്.ഐ.യുടെയും ഏ.ഐ.വൈ.എഫു്.൯റ്റെയും പാ൪ലമെ൯റ്ററിസീറ്റുകളുടെ നക്കാപ്പിച്ചകിട്ടിയ സംസ്ഥാനപ്രസിഡ൯റ്റുമാരുടെയും അഖിലേന്ത്യാപ്പ്രസിഡ൯റ്റി൯റ്റെയും ജോലിയും!! പഴയ വഴിതടയലവരാരംഭിച്ചാലു് മുഴുവ൯മെമ്പ൪മാരും വീട്ടിലിരിക്കും. പണു്ടു് വ൯രാഷ്ട്രീയപി൯ബലവും അനുയായികളുമൊക്കെയുള്ള മന്ത്രിമാ൪പോലും ഓഫീസ്സിലെന്നുമാത്രമല്ല ഒരിടത്തുംപോകാ൯കഴിയാതായി വിയ൪ത്തുവിറച്ചു് വീട്ടിലും വഴിയിലുമിരുന്നിട്ടുണു്ടു് അതുകാരണം. ഇവിടെയാകട്ടേ നിയമിച്ചപാ൪ട്ടിയുടെ ലോലമായ പിന്തുണയും ബലവുംമാത്രമുള്ള ഓരോ പീയെസ്സീമെമ്പ൪മാരെയും വഴിയിലു്ക്കിട്ടിയാലു് കോപാകുലമായ യുവജനസംഘങ്ങളു് എന്തുചെയ്യുമെന്നു് ഇപ്പോളു്പ്പറയാ൯കഴിയില്ല. വെറും പത്തുപതിന്നാലുപേ൪മാത്രമുള്ള ഈസംഘം ഏതുമാളത്തിലൊളിച്ചാലും യുവജനസംഘങ്ങളു് കണു്ടുപിടിക്കും. എന്നെങ്കിലും ജോലികിട്ടുമെന്ന പ്രതീക്ഷകാരണമാണു് അവ൪ പീയെസ്സീയെ ഒരലു്പ്പമെങ്കിലും ഭയക്കുന്നതു്. ഈ പത്തുപതിന്നാലു് രാഷ്ട്രീയപരതന്ത്ര൯മാ൪കാരണം ഒരിക്കലും ജോലികിട്ടില്ലെന്നുറപ്പായിക്കഴിഞ്ഞാലു് യുവജങ്ങളു്ക്കുപിന്നെന്തോന്നുഭയം!

Written and first published on: 27 August 2020
 
 
 
 
 
 

 




No comments:

Post a Comment