Friday 14 August 2020

281. പെട്ടിമുടിയിലു്പ്പോയ മുഖ്യമന്ത്രിയും ഗവ൪ണ്ണറും സാമൂഹ്യയകലംപാലിച്ചു് കൃത്യമായി മാസു്ക്കുധരിച്ചാണോ ഒരു ആളു്ക്കൂട്ടമായി നിന്നതു്?

281

പെട്ടിമുടിയിലു്പ്പോയ മുഖ്യമന്ത്രിയും ഗവ൪ണ്ണറും സാമൂഹ്യയകലംപാലിച്ചു് കൃത്യമായി മാസു്ക്കുധരിച്ചാണോ ഒരു ആളു്ക്കൂട്ടമായി നിന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Albrecht Fietz. Graphics: Adobe SP.


2020 ആഗസ്സു്റ്റു് 13നു്, ഇടുക്കി ജില്ലയിലെ മൂന്നാറിലൊരു തേയിലത്തോട്ടത്തിലു് ഉരുലു്പ്പൊട്ടലിലു് പതിനേഴു് കുഞ്ഞുങ്ങളടക്കം എഴുപതാളുകളെ ഒരാഴു്ചമുമ്പു്(!) ആഗസ്സു്റ്റു് 6നു് കാണാതാവുകയും പിഞു്ചുകുഞ്ഞുങ്ങളടക്കം അമ്പത്താറുപേരുടെ ദേഹങ്ങളു് കണു്ടെടുക്കപ്പെടുകയുംചെയു്ത പെട്ടിമുടി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഗവ൪ണറും മൂന്നു് സംസ്ഥാനമന്ത്രിമാരും പോലീസ്സു് മേധാവിയും ഒരു സംഘമായി സന്ദ൪ശ്ശിച്ചു. ഇവ൪ പോയസ്ഥലത്തു് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെങ്കിലും ഇവ൪ പുറത്തുവന്നു് മാധ്യമങ്ങളെ അഭിസംബോധനചെയു്ത ചിത്രം പുറത്തുവന്നതിലു്ക്കാണുന്നതു് ഇവരും മറ്റുള്ളവരുമടങ്ങിയ ആ വ൯സംഘം സാമൂഹ്യയകലം ഒട്ടുംതന്നെ പാലിക്കാതെയും മാസ്സു്ക്കു് ശരിയായി ധരിക്കാതെ കഴുത്തിലു് തൂക്കിയിട്ടും ഒരു ആളു്ക്കൂട്ടമായി അവിടെ നിന്നു് മാധ്യമങ്ങളോടു് മൈക്കിലൂടെ സംസാരിക്കുന്നതാണു്. കൊറോണക്കാലത്തു് ഇതേ കുറ്റങ്ങളു്ക്കാണു് പുറത്തു് സമൂഹത്തിലു് ഗവ൪ണ്ണറുടെയും മുഖ്യമന്ത്രിയുടെയും ഉത്തരവു് ഉണു്ടെന്നുംപറഞ്ഞു് പോലീസ്സു് ജനങ്ങളെ വേട്ടയാടുന്നതും പിടികൂടുന്നതും ശിക്ഷിക്കുന്നതും അപമാനിക്കുന്നതും. ഈ ഡിഗ്നിറ്ററീസ്സിനു് കൊറോണാ പിടിക്കുമോ എന്നതല്ല നമ്മെ വിഷമിപ്പിക്കുന്നതു്, ഈ ഡിഗ്നിറ്ററീസ്സിലു്നിന്നും ജനങ്ങളു്ക്കു് കൊറോണാ പിടിക്കുമോ എന്നതാണു്.

2020 ആഗസ്സു്റ്റു് 5നു് ഉത്ത൪പ്പ്രദേശിലു് അയോദ്ധ്യാ ശ്രീരാമക്ഷേത്രത്തി൯റ്റെ ഭൂമിപൂജാക൪മ്മം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉത്ത൪പ്പ്രദേശു് മുഖ്യമന്ത്രി, ഉത്ത൪പ്പ്രദേശു് ഗവ൪ണ്ണ൪, ആറെസ്സെസ്സു് തലവ൯, എന്നുമുതലു് വളരെപ്പേ൪ ഈ ചടങ്ങിലു് പങ്കെടുത്തു. ഇവരോടൊപ്പം കൂടെനിന്ന ക്ഷേത്രട്രസ്സു്റ്റു് ചെയ൪മാ൯ മഹന്തു്നൃത്യ ഗോപാലു്ദാസ്സിനു് തൊട്ടുപുറകേ കൊറോണാവൈറസ്സു്ബാധ സ്ഥിരീകരിക്കപ്പെട്ടു. ആരിലു്നിന്നാണു് ആ൪ക്കു് കിട്ടിയതെന്നു് ആ൪ക്കുമറിയില്ല. പെട്ടിമുടിയെ നോക്കുമ്പോളു് വളരെ ഭേദപ്പെട്ടനിലയിലു് സാമൂഹ്യയകലം പാലിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു അയോധ്യയിലേതെന്നാണു് മാധ്യമചിത്രങ്ങളിലു്നിന്നും മനസ്സിലാക്കാ൯ കഴിഞ്ഞതു്. എന്നിട്ടും അസുഖം പട൪ന്നു. ഇത്രയും വലിയ വൈറസ്സുകളുടെയിടയിലു് അത്രയും ചെറിയൊരു വൈറസ്സു് എങ്ങനെ അത്രയുംനേരം പിടിച്ചുനിന്നുവെന്നതാണു് ജനങ്ങളെ അത്ഭുതപ്പെടുത്തിയതു്.

പെട്ടിമുടിയിലു് മുഖ്യമന്ത്രിയുടെയും ഗവ൪ണ്ണറുടെയുമിടയിലു് ഒരു വിരലുകയറ്റാനുള്ള സ്ഥലംപോലുമുണു്ടായിരുന്നില്ല. രണു്ടുപേരും മാധ്യമങ്ങളോടു് സംസാരിച്ചതു് മാസ്സു്ക്കു് ഊരിയിട്ടാണു്, മാസ്സു്ക്കു് യഥാവിധി ധരിച്ചുകൊണു്ടല്ല. സംസ്ഥാനത്തു് മുഖ്യമന്ത്രിയുടെയും ഗവ൪ണ്ണറുടെയും മുകളിലു് അധികാരശ്രേണിയിലു് മറ്റാരുമില്ല. സംസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദത്തിലും ജനങ്ങളുടെ അഭിസംബോധനാ പ്രോട്ടോക്കോളുകളിലും അവരാണേറ്റവും മുകളിലു്. മറ്റുള്ള മുഴുവനുദ്യോഗസ്ഥ൯മാരും മുഴുവനാളുകളും അവരുടെ താഴെയാണു്. ഇവ൪ രണു്ടുപേരുമനുസരിക്കാത്ത ഒരു നിയമമാണു് കൊറോണായുടെയും ഡിസ്സാസ്സു്റ്റ൪ മാനേജുമെ൯റ്റി൯റ്റെയുംപേരിലു് പോലീസ്സു് ജനങ്ങളിലു് അടിച്ചേലു്പ്പിക്കാനും നടപ്പിലാക്കാനും ബുദ്ധിമുട്ടുന്നതു്. സ്വന്തമായി മാസു്ക്കുധരിക്കാതെ എത്രയോ ഉന്നതപൊലീസ്സുദ്യോഗസ്ഥ൯മാ൪ പൊതുസ്ഥലങ്ങളിലു് ജനങ്ങളെ മാസു്ക്കുധരിപ്പിക്കാ൯ റോട്ടിലു്നിന്നു് ക്ലാസ്സെടുക്കുന്നതും പ്രസംഗിക്കുന്നതും ജനങ്ങളെ ബാറ്റണു്ചുഴറ്റി ഓടിക്കുന്നതും വാ൪ത്താചിത്രങ്ങളിലു് കേരളം കണു്ടു! ഇവ൪ രണു്ടുപേരുമാണു് സംസ്ഥാനത്തെ ഏറ്റവും മുതി൪ന്ന മാതൃകകളു് എന്നതായിരുന്നിട്ടുപോലും ജനങ്ങളു് ഇവരെയനുകരിക്കാ൯പോകാതെ ശരിയാംവണ്ണം മാസു്ക്കുധരിക്കുന്നില്ലേ? വേണു്ടത്ര സാമൂഹ്യയകലം പാലിക്കുന്നില്ലേ? അപ്പോളു് കേരളത്തിലെ ജനങ്ങളു് പൊതുസ്ഥലത്തുള്ള പെരുമാറ്റനിലവാരത്തിലു് ഈ രണു്ടുപേ൪ക്കും മുകളിലെത്തിയെന്നാണോ മനസ്സിലാക്കേണു്ടതു്, അതോ ഈ രണു്ടുപേരും അതിലു് കേരളത്തിലെ സകലജനങ്ങളുടെയും താഴെപ്പോയെന്നാണോ?

Written and first published on: 14 August 2020




No comments:

Post a Comment