Sunday, 16 August 2020

284. വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13 കോടി അനുവദിക്കുകയും UAEവന്നു് സ്വന്തം 20 കോടി മുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13 കോടി രൂപ ആരു് കൊണു്ടുപോയി?

284

വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13 കോടി അനുവദിക്കുകയും UAEവന്നു് സ്വന്തം 20 കോടി മുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13 കോടി രൂപ ആരു് കൊണു്ടുപോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Arek Socha. Graphics: Adobe SP.


ആദ്യം ഒരഴിമതി പുറത്തുവന്നു, പിന്നെ തുടരെത്തുടരെ, അങ്ങനെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വിഗ്രഹപൂജക൯മാ൪ക്കിപ്പോളു് പൂജിക്കാ൯ വിഗ്രഹമില്ലാതായി

1

വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13കോടിരൂപ അനുവദിക്കുകയും UAEവന്നു് സ്വന്തം 20കോടിമുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13കോടിരൂപ ആരു് കൊണു്ടുപോയി എന്നല്ലേ ആദ്യം അന്വേഷിക്കേണു്ടതു്? അഡു്മിനിസ്സു്ട്രേറ്റിവു് സാംഗു്ഷ൯ കൊടുക്കുമ്പോളു്ത്തന്നെ ഫണു്ടു് അലോട്ടു്മെ൯റ്റുംകൂടി നടത്തുകയാണല്ലോ ഗവണു്മെ൯റ്റു് ചെയ്യുന്നതു്? ആപ്പണം അപ്പോളു്ത്തന്നെ റിലീസ്സുചെയ്യിച്ചു് അതടിച്ചുമാറ്റാ൯വേണു്ടിയല്ലേ വ൯സാഹസങ്ങളും വിദേശയാത്രകളും ഇരുട്ടുനീക്കങ്ങളുംനടത്തി മറ്റോഫറുകളു്നലു്കി UAEയെ കൊണു്ടുവന്നതുതന്നെ? കേരളാഗവണു്മെ൯റ്റിനും UAEഗവണു്മെ൯റ്റിനും ഒരേപോലെ പണംനഷ്ടപ്പെടുന്നതിലു് ആ തുകയുടെ വലിപ്പക്കുറവു് നോക്കുമ്പോളു് ആ രണു്ടുഗവണു്മെ൯റ്റുകളു്ക്കും വലിയവിഷമം തോന്നേണു്ടതില്ല. പക്ഷേ ഒരു ഫ്ലാറ്റിനുവേണു്ടി തതു്പരകക്ഷികളു്ക്കു് മൊത്തം അവിടെ വീണുകിട്ടിയതുക 33 കോടി രൂപയായിരുന്നില്ലേ? അതിലു്ത്തന്നെ കമ്മീഷനായിമറിഞ്ഞ വെറും ഒരുകോടിരൂപയല്ലേ ഒരാളിലു്നിന്നുമാത്രം കണു്ടെടുത്തിട്ടുള്ളൂ? അതുതന്നെ ബാക്കിയെവിടെപ്പോയി? മുഖ്യമന്ത്രിതന്നെയോ മുഖ്യമന്ത്രിയുടെപാ൪ട്ടിയോ ചുറ്റുമുള്ള ക്രിമിനലു്റാക്കറ്റോ ഇതിലു് ഇടപെട്ടിട്ടില്ലെന്നു് ഇപ്പോഴത്തെ സാഹചരൃത്തിലു് ആരുവിശ്വസിക്കും? ഭരണാധിപ൯മാരെയും പാ൪ട്ടിനേതാക്ക൯മാരെയും നോക്കുമ്പോളു് ഇതു് വെറുമൊരു നിസ്സാരതുകയാണെങ്കിലും, ആനമെലിഞ്ഞാലും തൊഴുത്തിലു്കെട്ടാറില്ലെന്നു് പറയാറുണു്ടെങ്കിലും, ആനയും മെലിയുകയില്ലേ? രണു്ടുഗവണു്മെ൯റ്റുകളും പണം റിലീസ്സുചെയു്തുവോയെന്നു് എന്തുകൊണു്ടാണു് ജനങ്ങളോടു് വിശദീകരിച്ചു് ജനങ്ങളുടെ സംശയമകറ്റാത്തതു്?

അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷനുകളുടെ കൂടെത്തന്നെ അത്രപെട്ടെന്നു് ഫണു്ടലോട്ടുമെ൯റ്റുകളുംകൂടി ഒരു ഗവണു്മെ൯റ്റു് നടത്തുമോയെന്നു് ആരും അത്ഭുതപ്പെടേണു്ടതില്ല. പിണറായി വിജയ൯ ഗവണു്മെ൯റ്റു് അതും അതിലപ്പുറവുംകൂടി നടത്തും. വിദേശബന്ധഫയലുകളു്- അവ സങ്കീ൪ണ്ണമായ വിദേശധനവിനിയോഗവും നിയമക്കുരുക്കുകളും ഉളു്ക്കൊള്ളുന്നതാണെങ്കിലു്ക്കൂടി- വെറും മൂന്നുമണിക്കൂറുകൊണു്ടു് ഉത്തരവിറക്കിച്ച പ്രി൯സിപ്പലു് സെക്രട്ടറിമാരും, വിദേശത്തുവെച്ചു് ചില കമ്പനികളു് സുഖിപ്പിച്ചതി൯റ്റെപേരിലു് അക്കമ്പനികളു്ക്കുതന്നെ കോണു്ട്രാക്ടുകളു് നലു്കണമെന്നു് മുഖൃമന്ത്രിക്കു് ഫയലെഴുതിവെച്ച ചീഫു് സെക്രട്ടറിമാരുമൊക്കെയടങ്ങുന്നതാണു് മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ കേരളഭരണമെന്നു് കേരളത്തിനിന്നറിയാം.

2

അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷനുകളും ഫണു്ടലോട്ടുമെ൯റ്റുകളും ഫണു്ടു് റിലീസ്സുകളുമൊക്കെ നിയന്ത്രിക്കുന്നതിനു് ഇവിടെ നിയമങ്ങളും നടപടിക്രമങ്ങളുമൊക്കെയുണു്ടെങ്കിലും അതിനെമുഴുവ൯ വെറുമൊരു കോണകംപോലെയെടുത്തുടുത്തു് അപഹാസ്യമാക്കി രണു്ടുംമൂന്നും മണിക്കൂറിനുള്ളിലു് അതിനെമുഴുവ൯ ബൈപ്പാസ്സുചെയ്യുന്നവരാണു് മുഖ്യമന്ത്രിയും ഫസ്സു്റ്റു്സെക്രട്ടറിയും ചീഫു്സെക്രട്ടറിയും ധനകാര്യസെക്രട്ടറിയുമൊക്കെയെന്നിവിടെ വടക്കാഞു്ചേരിയിലു്ക്കെട്ടിയ പാവങ്ങളു്ക്കുള്ള ലൈഫു്മിഷ൯ ബഹുനിലഫ്ലാറ്റുസമുച്ചയത്തി൯റ്റെ നി൪മ്മാണയിടപാടിലൂടെ അസന്നിഗു്ദ്ധമായിവ൪ തെളിയിച്ചുകഴിഞ്ഞു. വകുപ്പു്ഡയറക്ടറേറ്റുകളു്മുതലു് താഴോട്ടുള്ള ഓഫീസ്സുകളിലെ ജീവനക്കാരെല്ലാം- അഡു്മിനിസ്സു്ട്രേറ്റീവു് അസ്സിസ്സു്റ്റ൯റ്റുമാരും സീനിയ൪ സൂപ്രണു്ടുമാരുംമുതലു് ജൂനിയ൪ സൂപ്രണു്ടുമാരും ഹെഡ്ഡു്ക്ലാ൪ക്കുമാരും ലോവ൪ ഡിവിഷ൯ ക്ലാ൪ക്കുമാരുംവരെയുള്ള ജീവനക്കാ൪- തൊണ്ണൂറുശതമാനവും തങ്ങളുടെ മുമ്പിലു്വരുന്ന ഫയലുകളിലു് എന്തോചിലതൊക്കെ ഇംഗ്ലീഷിലെഴുതിവെച്ചിരിക്കുന്നു എന്നല്ലാതെ ഒന്നുംമനസ്സിലാക്കാ൯ കഴിവില്ലാത്ത മിനിമംവിദ്യാഭ്യാസംമാത്രമുള്ള ഡൈയിംഗു്-ഇ൯-ഹാ൪നെസ്സു് നിയമനങ്ങളായതിനാലു് ഫയലുകളു് അവ൪ കാണുന്നതിലു് ഭരണാധിപ൯മാ൪ ഭയക്കേണു്ടതില്ല. പക്ഷേ സെക്രട്ടേറിയറ്റിലു് അതാണോ സ്ഥിതി? അവിടെയുള്ളവരുടെ സ്ഥിതി അങ്ങനെയല്ല. അവരിലു് ഡൈയിംഗു്-ഇ൯-ഹാ൪നെസ്സിലു് നിയമിക്കപ്പെട്ടവ൪പോലും ഡിഗ്രിക്കാരാണു്. മറ്റുള്ളവരിലു് തൊണ്ണൂറുശതമാനവും ഡിഗ്രിയും മാസ്സു്റ്റ൪ഡിഗ്രിയും നിയമബിരുദവും എംബിയേയും ഡോക്ടറേറ്റുമൊക്കെപ്പോലും ഉള്ളവരാണു്. അവ൪ ഫയലുവായിക്കാനിടയായാലു്, ഫയലുകാണാനിടയായാലു്പ്പോലും, അപകടമാണു്. അതുകൊണു്ടു് സ്സു്റ്റാച്യൂവിലെ സെക്രട്ടേറിയറ്റുപോയിട്ടു് തമ്പാനൂരിലെ ട്രാ൯സ്സു്പോ൪ട്ടു് സു്റ്റേഷ൯റ്റെ മൂത്രപ്പുരയിലു്പ്പോലും കേറ്റാ൯കൊള്ളാത്ത ഈ അവിശുദ്ധഫയലുകളു് ശിവശങ്കര൯റ്റെ സഹസെക്രട്ടറിമാരും നിയമസെക്രട്ടറിമാരും ധനകാര്യസെക്രട്ടറിമാരും ട്രാ൯സ്സു്പ്പോ൪ട്ടു്സെക്രട്ടറിമാരും ചീഫു്സ്സെക്രട്ടറിമാരുമൊക്കെ എഴുതിക്കേറ്റാനുള്ളവയെല്ലാം എഴുതിക്കേറ്റി പ്യൂണ൯മാരെപ്പോലെ സ്വയം എടുത്തുകൊണു്ടുനടന്നു് പരസു്പരംകൊടുത്തു് രണു്ടുംമൂന്നും മണിക്കൂറുകളു്ക്കുള്ളിലു് കോടിക്കണക്കിനുരൂപയുടെ ഇടപാടുകളു്നടത്താനുള്ള നടപടിക്രമങ്ങളു്മുഴുവ൯ പൂ൪ത്തിയാക്കി മുഖ്യമന്ത്രിയുടെ മുന്നിലു്ക്കൊണു്ടുപോയി വെച്ചുവെന്നാണു് പുറത്തുവരുന്ന റിപ്പോ൪ട്ടുകളു്. യഥാ൪ത്ഥത്തിലു് ഈ ഫയലുകളൊക്കെ കൈകാര്യംചെയ്യുന്നതിനു് ബ്രിട്ടീഷുകാരിലു്നിന്നും പക൪ത്തി ദശാബ്ദങ്ങളിലൂടെ ഗവണു്മെ൯റ്റുണു്ടാക്കി സു്ഫുടംചെയു്തെടുത്തുവെച്ചിട്ടുള്ള, ഒരഴിമതിക്കോ ക്രമക്കേടിനോപോലും പഴുതില്ലാത്ത, നടപടിക്രമങ്ങളെന്തൊക്കെയെന്നു് പുറകേ വിശദീകരിക്കാ൯പോകുന്നതിനാലു് അതിവിടെപ്പറയുന്നില്ല.

3

അന്വേഷണയേജ൯സ്സികളുടെ 2020 ആഗസ്സു്റ്റു് 15 വരെയുള്ള വെളിപ്പെടുത്തലുകളനുസരിച്ചു് മുഖ്യമന്ത്രിയുടെ ഇടതുവശത്തും വലതുവശത്തും മുന്നിലും പിന്നിലും തോളിലും തലയു്ക്കുമുകളിലായിട്ടും നിലയുറപ്പിച്ചിട്ടുള്ളവരുടെ സ്വഭാവമനുസരിച്ചു് പറയുകയാണു്- ആദ്യം കേരളാ ഗവണു്മെ൯റ്റിനെക്കൊണു്ടു് 13കോടി അനുവദിപ്പിച്ചു് അതുമുഴുവ൯ നിമിഷനേരംകൊണു്ടു് സകല വെറ്റിംഗു് പ്രോസസ്സുകളെയും മറികടന്നു് സ്വന്തമായൊരു ‘വെട്ടിംഗു്’ പ്രോസസ്സിലൂടെ ആരുടെപേരിലാണെങ്കിലു്പ്പോലും അടിച്ചുമാറ്റി സുരക്ഷിതമായൊരുസ്ഥലത്തു് നാട്ടിലോ വിദേശത്തോ കൊണു്ടുപോയിവെച്ചിട്ടു്, ആ സ്ഥാനത്തു് മു൯കൂട്ടി പറഞ്ഞുറപ്പിച്ചിട്ടുള്ളതുപോലെ ഒരു വിദേശ ഏജ൯സ്സിയെക്കൊണു്ടുവന്നു് ഇതൊന്നുമറിയാത്തതുപോലെ അതേപ്രോജക്ടിനു് അതേസ്ഥലത്തു് പണംമുടക്കിച്ചു് അവരെക്കൊണു്ടു് അതേപണിചെയ്യിച്ചിട്ടു് നേരത്തേയടിച്ചുമാറ്റിക്കൊണു്ടുപോയി വെച്ചിട്ടുള്ളി൯റ്റെകൂടെ വിദേശത്തുനിന്നുംവരുന്ന ആ പണത്തിലു്നിന്നും അതി൯റ്റെകമ്മീഷനുംകൂടിവാങ്ങി മറ്റൊരു ലോക്കറിലു്ക്കൊണു്ടുപോയി വെക്കുന്നതരം ആളു്ക്കാരാണു് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ചുറ്റും നിരന്നുനിലു്ക്കുന്ന ഇ൯റ്റ൪നാഷണലു് ഫ്രോഡു് സംഘം. മുഖ്യമന്ത്രിയും അതേ തരക്കാര൯തന്നെയായിരുന്നെന്നു് നാളെ വെളിപ്പെട്ടേക്കാം, ലാവലി൯ അഴിമതിക്കേസ്സിലെന്നപോലെ തെളിവുകളുടെ 'അഭാവത്തിലു്' വെളിപ്പെടാതെയുമിരുന്നേക്കാം. അതെങ്ങനെയായാലു്ത്തന്നെയും കേരളാപ്പൊലീസ്സോ ഇ൯റ്റല്ലിജ൯സ്സോ വിജില൯സ്സോ ക്രൈംബ്രാഞു്ചോ അന്വേഷിച്ചാലു് അവരുടെമുന്നിലു് അഞു്ചുമിനിറ്റുപോലും പിടിച്ചുനിലു്ക്കാ൯ കഴിയില്ലെന്നുറപ്പുള്ളവരാണു് ഈത്തരക്കാ൪. അഞു്ചുമിനിട്ടിനകമൊന്നും അവ൪ ഒന്നും പറഞ്ഞില്ലെങ്കിലു്ത്തന്നെയും മുഖ്യമന്ത്രിയുടെ ഫസ്സു്റ്റുസെക്രട്ടറിയായ ശിവശങ്കരനെ അറസ്സു്റ്റുചെയ്യാതെ ആഴു്ചകളോളമിട്ടു് കൊച്ചി-തിരുവനന്തപുരമെന്നിങ്ങനെ നടത്തിച്ചു് എന്നിട്ടു് തുട൪ച്ചയായി ഒരു ബ്രേക്കുനലു്കാതെ മണിക്കൂറുകളോളം ചോദ്യംചെയു്തു് ദേശീയ അന്വേഷണ ഏജ൯സ്സികളു് ബ്രേക്കുചെയ്യിക്കുന്നപോലെ ഇവരെയും ഈ സ്വദേശ അന്വേഷകസംഘങ്ങളു്ക്കു് ബ്രേക്കുചെയ്യിക്കാനറിയാമെന്നുമാത്രമല്ല അവരുടെ എകു്സ്സു്പ്പീരിയ൯സ്സുവെച്ചു് അവ൪ക്കതിനൊരു വിഷമവുമില്ല. പക്ഷേ ഇത്രയുമെണ്ണത്തി൯റ്റെയും മന്ത്രിയും മുഖ്യമന്ത്രിയുമാണതെന്നുള്ളതുകൊണു്ടുമാത്രം അടുത്തൊരുതെരഞ്ഞെടുപ്പുവരെ അതു് നടക്കുന്നില്ലെന്നേയുള്ളൂ.

4

ദൂരമാണു് മഹത്വത്തി൯റ്റെ അടിസ്ഥാനം. ഒരു വ്യക്തിയിലു്നിന്നുള്ള ദൂരം കൂടുംതോറും അയാളുടെ മഹത്വവും കൂടിവരുന്നതായിത്തോന്നും. എന്നാലു് ആ വ്യക്തിയുമായുള്ള ദൂരം കുറഞ്ഞുവരുംതോറും ആ വ്യക്തിയുടെ മഹത്വവും കുറഞ്ഞുവരുന്നതായിക്കാണാം. ഒടുവിലു് തൊട്ടടുത്താവുമ്പോളു് ആ വ്യക്തിയിലൊരു മഹത്വവും കാണാ൯പിന്നെക്കഴിയാതാവുന്നു. സങ്കടകരമെങ്കിലും സത്യമാണിതു്- ഒരു പാരഡോകു്സ്സു്- ലക്ഷണമൊത്ത ഒരു വിരോധാഭാസം. അതുകൊണു്ടാണുപറയുന്നതു് മഹാ൯മാരെ ദൂരെനിന്നേ നോക്കാ൯പാടുള്ളൂവെന്നു്. ഇല്ലെങ്കിലു് നമുക്കു് പൂജിക്കാ൯ ഒടുവിലൊരു വിഗ്രഹവുമില്ലാതാകും. പിണറായി വിജയനു് ഇതാണുപറ്റിയതു്. പ്രവൃത്തികളൊന്നും ജനങ്ങളറിയാതിരുന്നപ്പോളു് ആളൊരു മഹാനായിരുന്നു. മുഖൃമന്ത്രിയായി ഭരണത്തിലെത്തിയപ്പോളു് ആളു് എകു്സ്സു്പ്പോസ്സു്ഡായി. പണികളെല്ലാം പുറത്തുവന്നു. ആളൊരു കാര്യംമറന്നു- ആളുകളൊരാളിനെ അയാളുടെ പ്രസംഗംനോക്കിയല്ല അളക്കുന്നതു്, അയാളുടെ നാലുചുറ്റും കൂടിനിലു്ക്കുന്ന ആളുകളെനോക്കിയാണെന്നു്. ഭരണബഹളത്തിലു് ആളുകളു്കണു്ടതു് മുഖ്യമന്ത്രിയുടെചുറ്റും ഒരുപറ്റംഫ്രാഡുകളു് നിലു്ക്കുന്നതാണു്. അപ്പോളിയാളൊരു ഗജഫ്രോഡും അവരുടെ ലീഡറുമായിരിക്കണമല്ലോയെന്നു് ജനങ്ങളുംചിന്തിച്ചു, കാരണം ഭരണാധിപ൯റ്റേതിലു്നിന്നും വ്യത്യസു്തമായി ജനങ്ങളുടെചിന്ത നേ൪വഴിക്കാണു്. ആദ്യം ഒരഴിമതി പുറത്തുവന്നു, പിന്നെ തുടരെത്തുടരെ വളരെയെണ്ണം പുറത്തുവന്നു. പിന്നെ ഇയാളു്ക്കു് ഭരിക്കാനൊന്നുമറിയില്ലെന്നും വിദേശത്തുനിന്നും കണു്സ്സളു്ട്ട൯സ്സികളെക്കൊണു്ടുവന്നു് ഖജനാവിലു്നിന്നും മാസംതോറും പണംകൊടുത്താണു് ഭരിപ്പിക്കുന്നതെന്നും ജനങ്ങളറിഞ്ഞു. അതുകഴിഞ്ഞു് സ്വ൪ണ്ണക്കള്ളക്കടത്തു് പുറത്തുവന്നു. അതോടെ പെണു്ഫ്രാഡുകളുടെ പുറകേയാണു് ഭരണാധിപ൯മാ൪ നടക്കുന്നതെന്നു് ആളുകളറിഞ്ഞു. അടുത്തു് ഇനിയെന്തൊക്കെയാണു് പുറത്തുവരുന്നതെന്നുംനോക്കി ഇരിക്കുകയാണു് ജനം. ഇങ്ങനെ ഓരോദിവസവും എകു്സ്സു്പ്പോസ്സുചെയ്യപ്പെട്ടു്, തുറന്നുകാട്ടപ്പെട്ടു്, ഇനി പിണറായി വിജയനിലു് ഒന്നുമില്ലെന്നു് ജനങ്ങളു്കണു്ടു. അല്ലെങ്കിലു്ത്തന്നെ പാ൪ട്ടിമെഷീനറിയും ഭരണമെഷീനറിയുമല്ലാതെ അതിലു് എന്തോന്നാണുണു്ടായിരുന്നതു്? അങ്ങനെ പിണറായി വിജയനെന്ന വിഗ്രഹം തക൪ന്നു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ വിഗ്രഹപൂജക൯മാ൪ക്കിപ്പോളു് പൂജിക്കാ൯ വിഗ്രഹമില്ലാതായി.

ആ എഴുന്നൂറുകോടിയും കേരളത്തിലെത്തിയിരുന്നെങ്കിലു് മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റും ഉദ്യോഗസ്ഥവൃന്ദവുമെല്ലാം അതു് നിലു്ക്കുന്നിടത്തുനിന്നും എന്നേ അപ്രത്യക്ഷമായേനേ!

5

2018ലു് പ്രളയത്തിലു്ത്തക൪ന്ന കേരളത്തി൯റ്റെ പുന൪നി൪മ്മാണപ്പ്രവ൪ത്തനങ്ങളു്ക്കായി കേന്ദ്രഗവണു്മെ൯റ്റിനോടു് രണു്ടായിരംകോടിയോമറ്റോ കേരളാഗവണു്മെ൯റ്റു് ചോദിച്ചു, അഞ്ഞൂറുകോടിയോമറ്റോ കേന്ദ്രഗവണു്മെ൯റ്റു് കൊടുത്തു, അതിലേതാണു്ടു് മുഴുവനുംതന്നെ കേരളം ചെലവഴിച്ചതുമില്ല. അതുചെലവഴിക്കാ൯ ബുദ്ധിമുട്ടാണു്, കാരണം അതിലു് വെട്ടിപ്പു് ബുദ്ധിമുട്ടാണു്, സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ഉണ്ണാക്ക൯മാരല്ലാത്ത ഒരേജ൯സ്സിക്കു് കണക്കുംകൊടുക്കണം. കമ്മീഷനെന്നുംപറഞ്ഞു് മറ്റാരുടെയെങ്കിലുംപേരിലു് പണം അടിച്ചുമാറ്റിക്കൊണു്ടുപോയി ലോക്കറിലു്വെക്കാനും പറ്റില്ല, കാരണം മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടാനിടയുള്ളതുകൊണു്ടു് കൃത്യവും ഒരലു്പ്പം റീയലിസ്സു്റ്റിക്കുമായ കണക്കുതന്നെകൊടുക്കണം. പോരാത്തതിനു് മൂന്നു് വൃതൃസു്തടീമുകളുടെ ആഡിറ്റുമുണു്ടു്. മുഖ്യമന്ത്രിയും കുറേ ഉദ്യോഗസ്ഥ൯മാരും ചിലപെണ്ണുങ്ങളെയുംകൂട്ടി ചില ഗളു്ഫുരാജ്യങ്ങളിലു്പ്പോയി തെണു്ടി- ആച്ചെന്ന മുഴുവനാളുകളുടെയും സ്വഭാവവും മു൯കാലചരിത്രവുമറിയുന്നതുകൊണു്ടു് അവിടെയുള്ള മലയാളികളും ഒന്നുംകൊടുത്തില്ല. പിന്നെ യൂറോപ്പിലുംചെന്നൊന്നു് കറങ്ങിനോക്കി, പിരിവിനായി. പണു്ടു് പണം പതിവായി സംഭാവനകൊടുത്തിരുന്ന ജ൪മ്മ൯ മലയാളികളും അമേരിക്ക൯ മലയാളികളും കേരളത്തിലു് പിണറായി വിജയ൯ മുഖ്യമന്ത്രിയായശേഷംനടക്കുന്ന മുഴുവ൯ രാഷ്ട്രീയസംഭവികാസങ്ങളെക്കുറിച്ചും ഇംഗ്ലീഷിലും മലയാളത്തിലും പതിവായി ഓണു്ലൈനായി വായിക്കുന്നവരായതിനാലു് ഒന്നുംകൊടുത്തില്ല. ഒടുവിലു് തുറുപ്പായി പെണ്ണുങ്ങളെയിറക്കി. യൂ. ഏ. ഈ. എന്ന അറബിരാഷ്ട്രം എഴുന്നൂറുകോടി കൊടുക്കാമെന്നുപറഞ്ഞു. കേന്ദ്രം നോ പറഞ്ഞു. അതിലു് വെറുമൊരു ഇരുപതുകോടിരൂപാ കേരളത്തിലെത്തിയപ്പോളു്ത്തന്നെനടന്ന അഴിമതിയാറാട്ടുകണു്ടു് കേരളംഞെട്ടി, കേന്ദ്രംഞെട്ടി, ലോകംഞെട്ടി. അപ്പോളാ എഴുന്നൂറുകോടിയും കേരളത്തിലെത്തിയിരുന്നെങ്കിലോ? എങ്കിലിപ്പോളു് മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റും ഉദ്യോഗസ്ഥവൃന്ദവുമെല്ലാംതന്നെ അതു് നിലു്ക്കുന്നിടത്തുനിന്നും അപ്രത്യക്ഷമായി പലരുടെയും പതിനാറടിയന്തരവും കഴിഞ്ഞേനേ! കേന്ദ്രം ആ എഴുന്നൂറുകോടിയുടെ വരവുതടഞ്ഞതു് എത്രശരി!

6

2019ലെ പ്രളയദുരിതാശ്വാസത്തിനു് കേരളത്തിലു്വന്ന പണത്തിനു് കണക്കുപറയാ൯ കേരളാഗവണു്മെ൯റ്റിനോടു് ബന്ധപ്പെട്ടവ൪ക്കു് ഭയമാണെങ്കിലും അയച്ചരാജൃങ്ങളിലു് അതിനുള്ള കൃത്യമായകണക്കുകളുണു്ടു്, അവരതു് സ്വന്തംരാജ്യത്തെ ജനങ്ങളോടു് വെളിപ്പെടുത്തിയിട്ടുമുണു്ടു്. ഇതിലു് എന്തെങ്കിലും രഹസ്യമായി സൂക്ഷികേണു്ടതുണു്ടെന്നു് അവ൪ കരുതിയിട്ടുമില്ല. ഒരു വിദേശഗവണു്മെ൯റ്റിലു്നിന്നും കേരളാഗവണു്മെ൯റ്റു് നേരിട്ടു് പണംസ്വീകരിക്കുന്നതേ കേന്ദ്രഗവണു്മെ൯റ്റു് തടഞ്ഞിട്ടുള്ളൂ- സംഘടനകളിലു്നിന്നും വ്യക്തികളിലു്നിന്നുമൊക്കെ സഹായംസ്വീകരിക്കുന്നതു് തടഞ്ഞിട്ടില്ല. അതുകൊണു്ടുതന്നെയാണു് ആ നേരത്തു് ലിക്വിഡു് ക്യാഷാണു് അവശ്യസാധനങ്ങളു് വാങ്ങിക്കാനായി കേരളത്തിനുവേണു്ടതു്, അതുകൊണു്ടു് കേരളത്തിലേക്കു് നേരിട്ടു് പണമയച്ചുകൊള്ളാ൯ എമീറേറ്റു്സ്സു് ഭരണാധികാരിതന്നെ നേരിട്ടു് ജനങ്ങളോടഭ്യ൪ത്ഥിച്ചതു്. അങ്ങനെവന്ന ദശകോടിക്കണക്കിനുരൂപയുടെ കണക്കുകളു് കേരളജനതയും മാധ്യമങ്ങളും പ്രതിപക്ഷരാഷ്ട്രീയപ്പാ൪ട്ടികളും ചോദിക്കുമ്പോപോഴാണു് മുഖ്യമന്ത്രി പിണറായി വിജയ൯ ഭയന്നു് മുട്ടിടിക്കുന്നതും മൂത്രമൊഴിക്കുന്നതും, തന്നെ രാഷ്ട്രീയശത്രുക്കളു് വേട്ടയാടുന്നുവെന്നും ജനങ്ങളു്ക്കു് നക്കിത്തിന്നാ൯ കിറ്റുകൊടുക്കുന്ന തൊഴിലാളിവ൪ഗ്ഗ സ്ഥിതിസമത്വ സോഷ്യലിസ്സു്റ്റുഗവണു്മെ൯റ്റിനെ കരിതേച്ചുകാണിക്കാനും അട്ടിമറിക്കാനും കമ്മ്യൂണിസ്സു്റ്റുവിരുദ്ധദുഷ്ടശക്തികളു് ശ്രമിക്കുന്നുവെന്നു് (നേരിട്ടു് റോട്ടിലിറങ്ങിനിന്നല്ല) ടെലിവിഷ൯ മാധ്യമങ്ങളു്ക്കകത്തിരുന്നു് ആക്രോശിക്കുന്നതും. എ൯റ്റെകൂടെനിന്നവ൯മാരെല്ലാം അടിച്ചോണു്ടുപോയി, അല്ലെങ്കിലു് ഒരത്യാവശ്യത്തിനു് ഞാ൯തന്നെയതെടുത്തു, എന്നു് നട്ടെല്ലും നെഞു്ചും ചങ്കുണു്ടെങ്കിലു് ചങ്കുംവിരിച്ചുനിന്നു് സത്യസന്ധമായി പറയുകയല്ലേ ഒരു കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവിലു്നിന്നും ലോകംപ്രതീക്ഷിക്കുന്നതു്? അതിനുപകരം പബ്ലിക്കു് റെക്കാ൪ഡുകളായ സ൪ക്കാ൪രേഖകളു് ഒരു ഭീരുവിനെപ്പോലെ ഒളിച്ചുവെച്ചാലോ?

7

ഈ നിലു്ക്കുന്നതൊരു ഭീരുമാത്രമാണെന്നു് കേരളം മനസ്സിലാക്കിയതു് ആച്ചോദ്യമുയ൪ന്നയുട൯, ആച്ചോദ്യങ്ങളെപ്പരിഹസിച്ചുതള്ളിയ ഇയാളുടെ പ്രതികരണം പുറത്തുവന്നയുട൯, അറപ്പിക്കുന്ന അശ്ലീലപദങ്ങളു്മാത്രം സ്വന്തം ഹ്രസ്വജീവിതത്തിലു് പഠിച്ചുവെച്ചിട്ടുള്ള, ആദ്യം കാണുന്നതു് ബസ്സു്സ്സു്റ്റാ൯ഡിലെ മൂത്രപ്പുരയാണെങ്കിലും സോഷ്യലു്മീഡിയയിലെ ആരുടെയെങ്കിലുമൊരു പേജാണെങ്കിലും അവിടെയതെഴുതിവെച്ചു് 'ഞാ൯ പിണറായി വിജയനെ സംരക്ഷിച്ചേ...!! എ൯റ്റെ തോളിലു്ച്ചാരിനിന്നതുകൊണു്ടു് അയാളു് രക്ഷപ്പേട്ടേ...!!!' എന്നു് വിളിച്ചുകൂവുന്ന, അതവിടെയെഴുതിവെച്ചു് വികാരവിരേചനംനടത്തി സ്വയംപൊട്ടിത്തെറിക്കുന്ന, സ്വന്തമായി കണു്സ്സു്ട്രകു്ടീവായ ഒറ്റയൊരുവാചകംപോലും കൃത്യമായി എഴുതാ൯പോയിട്ടു് പറയാ൯പോലുമറിയാത്ത, മാനസ്സികരോഗികളായ ആയിരക്കണക്കിനു് ചാവേറുകളുടെ നിരന്തരമായ അശ്ലീലാഭിഷേകം ആച്ചോദ്യംചോദിച്ചവരുടെ സോഷ്യലു്മീഡിയാ അക്കൗണു്ടുകളിലു് പ്രത്യക്ഷപ്പെട്ടപ്പോഴാണു്. അതായതു്, എന്നോടുകളിച്ചാലു് ഇങ്ങനെയിരിക്കുമെന്ന ഒരു മുഖ്യമന്ത്രികൂടിയായ പിണറായി വിജയ൯റ്റെ മറുപടി! ആളിനൊത്ത എത്രതരംതാണ മറുപടി! ഭരണത്തിനകത്തുംപുറത്തും ഇത്തരമാളുകളു്മാത്രമാണോ ഇയാളുടെകൂടെ ഇനിയുള്ളതു്? ഇയാളുടെ പാ൪ട്ടിയിലുണു്ടായിരുന്ന, കൃത്യമായി രാഷ്ട്രീയമറുപടികളു് നലു്കാനറിയാമായിരുന്നവരെല്ലാം വിശ്വാസലംഘനവും പാ൪ട്ടിവഞു്ചനയുംകാരണം ഇയാളെയുപേക്ഷിച്ചുപോയോ? ഈപ്പണി ഈപ്പയലുകളെക്കൊണു്ടു് ഈ മാധ്യമപ്പ്രവ൪ത്തകമാരോടു് ചെയ്യിക്കാതെ വിദേശത്തുനിന്നും ഇയാളെ വിമ൪ശ്ശിക്കുന്നവരുടെയും ചോദ്യംചോദിക്കുന്നവരുടെയും പേജുകളിലാണിയാളു് ചെയ്യിച്ചിരുന്നതെങ്കിലു് ഇവ൯മാരുടെയും ഇയാളുടെതന്നെയും പേജും പേരും കമ്പ്യൂട്ടറും ഇ൯റ്റ൪നെറ്റു് കണക്ഷനുമെല്ലാം അഞു്ചുമിനിറ്റെങ്കിലും നിലനിലു്ക്കുമായിരുന്നോ? കാലം മാറുന്നതൊന്നും, ലോകം തുറന്നുവരുന്നതൊന്നും, ഇയാളു് തിരിച്ചറിയാതെ വെറും സ്വപു്നയുടെ ലോകത്താണോ? കിളിപോയി കുട്ടീ...!

ഒരുകാലത്തു് ലോകംമുഴുവ൯കൊണു്ടുനടന്ന കൂട്ടിനെ ഗൗരവംമുറ്റിയ ഒരുപറ്റം അന്വേഷണയുദ്യോഗസ്ഥ൯മാ൪ വണു്ടിയിലു്ക്കേറ്റി പലയിടത്തും കൊണു്ടുനടക്കുകയും പുറത്തിറക്കി ജനങ്ങളുടെമുന്നിലൂടെ നടത്തിക്കുകയും ജീവിതത്തിലിത്രകാലവും അനുഭവിച്ചുകൊണു്ടുനടന്ന യാതൊരു ഭരണാധികാരപ്പ്രൊട്ടക്ഷനുമില്ലാതെ പടികയറ്റുകയും ഇറക്കുകയും കോടതികളിലും വീടുകളിലും ഓഫീസ്സുകളിലും കടകളിലും ചന്തകളിലും കമ്പോളങ്ങളിലും കൊണു്ടുനടന്നു് മണിക്കൂറുകളോളം പലരോടും ചേ൪ത്തിരുത്തി ചോദ്യംചെയ്യുകയും തെളിവെടുക്കുകയും ഒടുവിലു് കാരാഗ്രഹത്തിലു്ക്കൊണു്ടുപോയി അടയു്ക്കുകയുമൊക്കെച്ചെയ്യുന്നതു് കാണുമ്പോളു്, അതേക്കുറിച്ചു് കേളു്ക്കുമ്പോളു്, ഏതുമനുഷ്യ൯റ്റെയും ചങ്കൊന്നിടിച്ചു് ഒന്നുസു്തംഭിച്ചുപോവുന്നതു് സ്വാഭാവികം. പക്ഷെ ആ സു്തംഭനത്തിലു്നിന്നുണരാതെയും ചെയു്തുവെച്ച പ്രവൃത്തികളെസ്സംബന്ധിച്ച ജനങ്ങളുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങളു്ക്കു് മറുപടിനലു്കാതെയും അതിങ്ങനെപോകുന്നതു് മുഖ്യമന്ത്രിയെന്നനിലയിലു് ഒരു അനാശാസ്യമല്ലേ? ഒന്നുകൂടിയോ൪ക്കുക- മുഖ്യമന്ത്രിയുടെ കടിഞ്ഞാണില്ലായു്മകാരണവും അനാസ്ഥകാരണവുമുണു്ടായ മുഖ്യമന്ത്രികണു്ട ആ ദൃശ്യങ്ങളു് ആ സു്ത്രീയുടെ കുഞ്ഞുങ്ങളും കണു്ടുകൊണു്ടിരിക്കുകയായിരുന്നെന്നു്! സമൂഹം ക്ഷമിച്ചാലും ആ കുഞ്ഞുങ്ങളു് നിങ്ങളോടു് ക്ഷമിക്കുമോ മുഖ്യമന്ത്രീ?

കേരളത്തിലെ ഗവണു്മെ൯റ്റിലെ അഴിമതിസംഘം ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സി൯റ്റെ സഹായത്തിലുംകയറിക്കളിച്ചു!

8

ലോകജനതയുടെ പണംകൈപ്പറ്റിയിട്ടു് അതു് പലരും എടുത്തുകൊണു്ടുപോയെങ്കിലും കൃത്യമായ കണക്കു് സൂക്ഷിച്ചിട്ടില്ലെങ്കിലും അതിലു്നിന്നും വെട്ടിച്ചിട്ടുണു്ടെങ്കിലും ഭയക്കുകതന്നെവേണം, കാരണം കേരളത്തിലിപ്പോളു് പാ൪ട്ടിക്കകത്തു് സമൂഹപ്പ്രതികാരത്തിലു്നിന്നും രക്ഷതേടിയും പാ൪ട്ടിയുടെ ഓശ്ശാരത്തിനു് സഹകരണബാങ്കുകളിലു് ജന്നലിലൂടെ ജോലിക്കുകയറിപ്പറ്റിയും നിലയുറപ്പിച്ചിട്ടുള്ള അധമ൯മാരെയെടുത്തു് ചോദ്യംചോദിക്കുന്നവ൪ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലു് തെറിയെഴുതിക്കുന്ന പിണറായി വിജയ൯റ്റെ ആപ്പണിപോലെ ആ ലോക്ലാസ്സു് ഹീനവ൪ഗ്ഗത്തെയും ചുമന്നുകൊണു്ടുചെന്നു് ദുബായിലും ഷാ൪ജയിലും അബുദാബിയിലും ഫുജൈറയിലും മ്യൂണിച്ചിലും ബെ൪ലിനിലും ന്യൂയോ൪ക്കിലും തെറിയഭിഷേകപ്പ്രകടനങ്ങളു്നടത്തി ഭീഷണിപ്പെടുത്തി ഇവിടങ്ങളിലു്നിന്നും ഈ പണമയച്ചവരെ ഭയപ്പെടുത്താനും കണക്കെവിടെയെന്ന അവരുടെ ചോദ്യം അവസാനിപ്പിക്കുവാനും പിണറായി വിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കോ അവരുടെ ഏറ്റവും വനൃമായ സ്വപു്നങ്ങളിലു്പ്പോലും കഴിയില്ല എന്ന യാഥാ൪ത്ഥ്യമാണു് കേരളാമുഖ്യമന്ത്രി ഇപ്പോളു് അഭിമുഖീകരിക്കുന്നതു്. അതിനു് കോമരംതുള്ളി വിറകൊണു്ടിട്ടു് കാര്യമുണു്ടോ? രേഖാമൂലമുള്ള വസു്തുതകളുടെ അവതരണം വേണു്ടിടത്തു് അനവസരത്തിലുള്ള വികാരപ്പ്രകടനത്തെ ആരാണു് മൈ൯ഡുചെയ്യാ൯പോകുന്നതു്- ആ മുഖത്തുനിന്നുവീഴുന്ന വൃത്തികെട്ട വികാരപ്പ്രകടനങ്ങളു്ക്കൊപ്പിച്ചു് സ്വന്തം വൃത്തികെട്ടജീവിതം ക്രമീകരിക്കുന്ന, വിദ്യാഭ്യാസമില്ലായു്മമൂലം കേരളത്തിലൊറ്റപ്പെട്ടുകിടന്നുപോയ, ആശയങ്ങളെ ആരാധിക്കാനുള്ള രാഷ്ട്രീയബോധം ജ൯മനായില്ലാത്തതുകൊണു്ടു് പകരം വ്യക്തികളെയാരാധിക്കുന്ന, പാ൪ട്ടിയിലെ ഏതാനും വിഗ്രഹാരാധക൯മാരല്ലാതെ? ലോകജനതയുടെ പണംവാങ്ങാ൯പോകുമ്പോഴേ ഇതൊക്കെ ആലോചിക്കേണു്ടതായിരുന്നില്ലേ? അതുകൊണു്ടു് സ്വദേശത്തുനിന്നും വിദേശത്തുനിന്നുംവന്ന സംഭാവനയുടെയും അവയെങ്ങനെ വിനിയോഗിച്ചുവെന്നുള്ളതി൯റ്റെയും ഇനിയെത്ര ബാക്കിയുണു്ടെന്നുള്ളതി൯റ്റെയും കണക്കുചോദിക്കുമ്പോളു് കൂട്ടംചേ൪ന്നു് വെട്ടിപ്പുനടത്തിച്ച ഒരു മുഖ്യമന്ത്രി ഭയക്കുകതന്നെവേണം. പിണറായി വിജയ൯ ഇങ്ങനെ ഭയന്നു് സ൪ക്കാ൪രേഖകളു് ആരെയും കാണിക്കാ൯പറ്റില്ലെന്നു് പരസ്യമായി പ്രഖ്യാപിച്ചിട്ടു് ലോകത്തി൯റ്റെ ഏതുകോണിലു്ച്ചെന്നു് ഒളിച്ചിരുന്നാലും അതോടുകൂടിത്തന്നെ ആക്കണക്കുകളു് ആപ്പണം അന്നു് കേരളത്തിലേക്കയച്ച ആ രാജ്യങ്ങളിലു്നിന്നുമെടുക്കാ൯ ജനങ്ങളു് നി൪ബ്ബന്ധിതരാവുകയാണു്.

9

യുണൈറ്റഡു് ആരബു് എമീറേറ്റു്സ്സിലു്നിന്നൊരു സംഘടന ഇരുപതുകോടിക്കും നാലു്പ്പതുകോടിക്കുമിടയു്ക്കു് രൂപാ കേരളത്തിലു് പ്രളയബാധിതരായി വീടുതക൪ന്നവ൪ക്കുള്ള ഭവനനി൪മ്മാണപദ്ധതിക്കുള്ള ആദൃഗഢുവായി ത്രിശ്ശൂ൪ ജില്ലയിലു് പഴയ ചേലക്കര താലൂക്കിലും ഇപ്പോഴത്തെ തലപ്പിള്ളി താലൂക്കിലുംപെട്ട വടക്കാംച്ചേരി മു൯സ്സിപ്പാലിറ്റിയിലു് ഒരു ബഹുനില ഫ്ലാറ്റുസമുച്ചയവും അതിനോടനുബന്ധിച്ചു് ഒരു ആശുപത്രിയും നി൪മ്മിച്ചു് മറ്റു് അടിസ്ഥാനസൗകര്യങ്ങളുംകൂടിയൊരുക്കാ൯ കൊടുത്തു. ഇതു് ആ രാജ്യത്തെ വെറുമൊരു സംഘടനയെന്ന നിലയിലാണു് കേരളാഗവണു്മെ൯റ്റിനാലും കേരളത്തിലെ രാഷ്ട്രീയവൃത്തങ്ങളാലും അതോടൊപ്പം വിചിത്രമെന്നുപറയട്ടെ കേരളത്തിലെ മാധ്യമങ്ങളാലും ചിത്രീകരിക്കപ്പെട്ടതു്. ഇത്ര ലഘുവലു്ക്കരണം എന്തിനായിരുന്നു? ഇതു് ലോകത്തെ ഏറ്റവും പ്രമുഖവും പ്രശസു്തവുമായ ഒരു ലോകസംഘടനായിരുന്നു- സാക്ഷാലു് ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സു് ആ൯ഡു് റെഡു്ക്രെസ്സ൯റ്റു് സൊസൈറ്റീസ്സു്! ക്രിസ്സു്ത്യ൯രാജ്യങ്ങളിലു് ചുവന്നകുരിശ്ശെന്നും മുസ്ലിംരാജ്യങ്ങളിലു് അഭംഗിയൊഴിവാക്കാ൯ ചുവന്നചന്ദ്രക്കലയെന്നും പേരുംപേറി ലോകമാസ്സകലം പ്രവ൪ത്തിക്കുന്ന ആ സംഘടനതന്നെ!! ക്രിസ്സു്ത്യ൯രാജ്യങ്ങളിലു് ഒരു ചുവന്ന കുരിശ്ശും മുസ്ലിംരാജ്യങ്ങളിലു് പഴയ ഓട്ടോമാ൯ തു൪ക്കികളുടെ ചുവന്ന ചന്ദ്രക്കലയുമാണു് ചിഹ്നങ്ങളു്- ആരും പ്രതിഷേധിച്ചിട്ടല്ല, അതു് അവരുടെയൊരു തീരുമാനമാണു്. യൂയ്യേയ്യീയിലെ റെഡു് ക്രെസ്സ൯റ്റു് ഏഷ്യയിലെത്തന്നെ ഏറ്റവുംമികച്ചതിലു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്ന റെഡു് ക്രോസ്സു് സൊസൈറ്റികൂടിയാണു്. ഇതിനെയാണു് കേരളത്തിലെ രാഷ്ട്രീയവൃത്തങ്ങളും മാധ്യമങ്ങളും ഗവണു്മെ൯റ്റും യൂയ്യേയ്യീയിലെ 'ഏതോ ഒരു സംഘടന'യെന്നുപറഞ്ഞു് മൂടിവെച്ചതു്.

10

ശ്രീ. മുഹമ്മദു് അദീഖു് അലു്-ഫലാഹിയാണു് എമീറൈറ്റു്സ്സു് റെഡു് ക്രെസ്സ൯റ്റി൯റ്റെ ജനറലു് സെക്രട്ടറി. പക്ഷേ വടക്കാംചേരിയിലു് കേരളത്തി൯റ്റെ ലൈഫു്മിഷ൯പദ്ധതിയുടെ ഫ്ലാറ്റുനി൪മ്മാണവുമായി ബന്ധപ്പെടുത്തി റെഡ്ഡു് ക്രെസ്സ൯റ്റു് എന്നപേരു് ഇത്രയും വിവാദരീതിയിലു് പരാമ൪ശിക്കപ്പെട്ടിട്ടും, പത്രങ്ങളിലും മാധ്യമങ്ങളിലും ഇത്രയും ചെളിപുരണു്ടവാ൪ത്തകളു് വന്നിട്ടും, മാധ്യമങ്ങളിലു് ഇത്രയും ച൪ച്ചകളു്നടന്നിട്ടും, റെഡു്ക്രെസ്സ൯റ്റെന്നുപറയുന്നതു് യൂയ്യേയ്യീയിലെ വെറുമൊരു സന്നദ്ധസംഘടനയല്ല, ലോകനായകസംഘടനയായ റെഡു്ക്രോസ്സാണെന്നുമാത്രം സൂചിപ്പിക്കാ൯ ഇവരെല്ലാം ഭയപ്പട്ടതെന്തിനായിരുന്നു? കാരണം, റെഡു്ക്രോസ്സി൯റ്റെയിടപാടുകളു് സുതാര്യമാണു്. റെഡു്ക്രോസ്സെന്ന പേരവിടെ സൂചിപ്പിക്കപ്പെട്ടാലു്പ്പോലും അതു് അഴിമതിപ്പ്രതിരോധത്തിനു് പുതിയൊരുമാനംപകരുമെന്നവ൪ ഒരേപോലെഭയപ്പെട്ടു. അതു് നി൪മ്മാണപ്പ്രവ൪ത്തനങ്ങളു് നടത്തുന്നതിനുള്ളൊരു എ൯ജിനീയറിംഗു് സംഘടനയല്ല, ഒരു ആതുരശുശ്രൂഷാ-ദുരിതാശ്വാസ സംഘടനയാണു്. യുദ്ധമുന്നണികളിലു്പ്പോലും അവ൪ സ്വാഗതംചെയ്യപ്പെടുന്നു, രണു്ടുകൂട്ടരും അവരെ ബഹുമാനിക്കുന്നു, രണു്ടുകൂട്ടരുടെയും മുറിവേറ്റപോരാളികളെയും അതിനിടയിലു്പ്പെട്ടുപോയ ജനങ്ങളെയും അവ൪ സഹായിക്കുന്നു. ആവശ്യമുള്ളവരെ രണു്ടുഭാഗത്തുനിന്നും യാതൊരുതടസ്സവുംകൂടാതെ അവരാണു് ഇവാക്വേറ്റുചെയ്യുന്നതുപോലും. ലോകത്തിന്നു് പാവനമായതെന്നു് പറയാനായി എന്തെങ്കിലും അവശേഷിക്കുന്നുണു്ടെങ്കിലു് അതു് അവരാണു്. ആ പാവനമായ നാമത്തിലു് ചെളിപുരളരുതെന്ന കരുതലിലാണു് ആ പേരിവ൪ വിളിച്ചുപറയാതിരുന്നതെന്നു് ഒരിക്കലും ചിന്തിച്ചുപോകരുതു്. ഇ൯റ്റ൪നാഷണലു് റെഡു്ക്രോസ്സി൯റ്റെ സഹായമാണു് കേരളത്തിലെത്തിയതെന്നു് ജനങ്ങളറിഞ്ഞിരുന്നെങ്കിലു് ആ നിമിഷം കേരളത്തിലെ ജനങ്ങളു് ചോദിച്ചേനേ, കേരളത്തിലെ ഗവണു്മെ൯റ്റിലെ അഴിമതിസംഘം അവിടെയുംകയറി കളിച്ചോയെന്നു്! അതായിരുന്നു ഇവരുടെ ഏറ്റവുംമുമ്പിലു്നിന്ന ഭയം.

11

ഒരുരാജ്യത്തു് ദുരിതനിവാരണത്തിനായി, പ്രളയത്തിലു് വീടുതക൪ന്നുപോയവ൪ക്കൊരു വീടുനലു്കാനായി, ഒരു ഹൗസ്സിംഗു് പ്രോജക്ടുനലു്കാ൯ റെഡു്ക്രോസ്സു് ഉദ്ദേശിക്കുകയാണെങ്കിലു്, റെഡു്ക്രോസ്സി൯റ്റെ യൂയ്യേയീ ബ്രാഞു്ചു് ടെണു്ഡ൪വിളിച്ചു് ഒരു കമ്പനിയെവിളിച്ചു് ആ പണം ഏലു്പ്പിച്ചുകൊടുക്കുകയാണെന്നാണോ നിങ്ങളു് കരുതുന്നതു്? അങ്ങനെ എത്ര ടെണു്ഡ൪ റെഡു്ക്രോസ്സി൯റ്റെവകയായി നിങ്ങളു് കണു്ടിട്ടുണു്ടു്? ആപ്പണം, മറ്റു് സാഹചര്യങ്ങളിലു് സംഭാവനയായിക്കിട്ടി അവരുടെ കൈയ്യിലു് സു്റ്റോക്കുള്ള സാധനങ്ങളല്ലാത്തിടത്തോളം, ബന്ധപ്പെട്ട ആ ഗവണു്മെ൯റ്റേജ൯സ്സിയെ ഏലു്പ്പിക്കുകയും ആ പണി യൂറോപൃ൯ നിലവാരത്തിനൊത്തതാണോയെന്നു് പരിശോധിക്കുകയുമാണവ൪ ചെയ്യുന്നതു്. അങ്ങനെയല്ല വടക്കാഞു്ചേരിയിലു് നടന്നതെങ്കിലു് കേരളാഗവണു്മെ൯റ്റിലെ അഴിമതി റെഡു്ക്രോസ്സി൯റ്റെ പടിവാതിലു്ക്കലു്വരെ എത്തിയെന്നാണ൪ത്ഥം. എങ്കിലാ അഴിമതികളു് അന്വേഷിക്കേണു്ടതു് കേരളത്തി൯റ്റെയോ ഇന്ത്യയുടെയോ അന്വേഷണ ഏജ൯സ്സികളല്ല ഇ൯റ്റ൪നാഷണലു് അന്വേഷണ ഏജ൯സ്സികളും ആഡിറ്റിംഗു് ടീമുകളുമാണെന്നുവരുന്നു.

12 ജൂലായു് 2019ലു് മിഡിലു് ഈസ്സു്റ്റിലെ പ്രമുഖമാധ്യമമായ ഗളു്ഫു് റ്റുഡേ റിപ്പോ൪ട്ടുചെയു്തതു് കേരളാമുഖ്യമന്ത്രിയുടെ എമ൪ജ൯സ്സി റിലീഫു്ഫണു്ടിലു് നേരത്തേയുണു്ടായിരുന്നതിനുപുറമേ വിദേശത്തുനിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തുകകൂടി വന്നുചേ൪ന്നതോടെ 42.89 ദശകോടിരൂപയാണു് വ൪ദ്ധിച്ചതെന്നാണു്. ഇതു് ആവ൪ഷം 2019 ജൂലൈ ആദ്യവാരത്തിലെ റിപ്പോ൪ട്ടാണു്. അതിനുശേഷമാണു് യൂയ്യേയീയിലു്നിന്നും നേരിട്ടു് കേരളാഗവണു്മെ൯റ്റിനു് പണമയച്ചുകൊള്ളാ൯ യൂയ്യേയീഭരണകൂടം ജനങ്ങളോടു് അഭ്യ൪ത്ഥിച്ചതു്. അതോടെ ആ പണപ്പ്രവാഹം കുതിച്ചുയ൪ന്നു. അതുംകഴിഞ്ഞാണു് 2019 നവംബറിലു് യൂയ്യേയീ ഔദ്യോഗികമായി കേരളത്തിനുവേണു്ടി പണംപിരിച്ചുതുടങ്ങിയതു്. അപ്പോളാപ്പണം മുഖ്യമന്ത്രിയുടെ എമ൪ജ൯സ്സി റിലീഫു്ഫണു്ടിലുള്ളതു് എത്രകണു്ടുയ൪ന്നുകാണും? അതി൯റ്റെ കണക്കുചോദിക്കുമ്പോഴാണു് മുഖ്യമന്ത്രിക്കു് വിറയലു്വരുന്നതും കമ്മ്യൂണിസത്തെയും മാ൪കു്സ്സിസത്തെയും സോഷ്യലിസത്തെയുമെടുത്തു് തടയാ൯നോക്കുന്നതും. മാ൪കു്സ്സിസം പൊതുമുതലിലു്നിന്നുള്ള മോഷണമാണോ, റഷ്യയിലെയും ചൈനയിലെയുംപോലെ? അതേസമയത്തുതന്നെ, ഇവയു്ക്കെല്ലാംപുറമേ, യൂയ്യേയീഗവണു്മെ൯റ്റു് പ്രളയദുരിതംനേരിടാ൯ കേരളാഗവണു്മെ൯റ്റിനുള്ള ഔദ്യോഗികധനസഹായമായി പ്രഖ്യാപിച്ച 700കോടിരൂപയുടെ ധനസഹായംമാത്രമാണു് കേന്ദ്രഗവണു്മെ൯റ്റു് തടഞ്ഞതു്. അപ്പണമൊക്കെ എവിടെപ്പോയെന്നു് മുഖ്യമന്ത്രി പിണറായി വിജയനും ഗവണു്മെ൯റ്റും കണക്കുവെച്ചു് സമാധാനംപറയണു്ടേ?

12

അബുദാബിയിലു്നിന്നും 19 ഓഗസ്സു്റ്റു് 2019നു് ഗളു്ഫു് ന്യൂസ്സു് റിപ്പോ൪ട്ടുചെയു്തതു് കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി ഇന്ത്യയുടെ ഏറ്റവുംവലിയ സുഹൃത്തുക്കളിലൊരാളും പാലസ്സു്തീ൯ രാഷ്ട്രത്തി൯റ്റെ സ്ഥാപകനുമായിരുന്ന യാസ്സ൪ അറാഫത്തി൯റ്റെ സു്മരണാദിനത്തിലു് അവിടെ ഫണു്ടുപിരിവാരംഭിക്കുമെന്നാണു്. നേരത്തേതന്നെ പണം പ്രവഹിച്ചുതുടങ്ങിയിരുന്നെങ്കിലും ആ സു്മരണാദിനമായ നവംബ൪ 11നു് ഔദ്യോഗികമായി ആ ഫണു്ടുപിരിവാരംഭിക്കുകയുംചെയു്തു. എമിറേറ്റു്സ്സു് റെഡു്ക്രെസ്സ൯റ്റാണു് യൂയ്യേയീയിലു് രാജ്യവ്യാപകമായി ഈ ഫണു്ടുപിരിച്ചതു്. ഫണു്ടുനലു്കിയവരിലു് മലയാളികളായ പ്രവാസ്സികളും മറ്റുരാജ്യക്കാരും എമിറേറ്റു്സ്സു് പൗര൯മാരുമെല്ലാമടങ്ങുന്നു. അവരുടെ രാജ്യത്തി൯റ്റെ നി൪മ്മാണത്തിലു് ദശാബ്ദങ്ങളായി അവരോടൊപ്പം തോളോടുതോളു്ചേ൪ന്നുനിന്ന മലയാളികളുടെ സ്വന്തംനാടി൯റ്റെ വിഷമാവസ്ഥയിലു് സഹായിക്കാനൊരവസരം കിട്ടിയതി൯റ്റെ ചാരിതാ൪ത്ഥ്യത്തിലായിരുന്നു അവരെല്ലാം. പ്രസിഡ൯റ്റു് ഹിസ്സു് ഹൈനസ്സു് ഷെയു്ഖു് ഖലീഫ ബി൯ സയു്ദു് അലു് നഹ്യാ൯ നേരിട്ടു് പങ്കെടുത്താണു് കേരളത്തെ സഹായിക്കാനുള്ള കമ്മിറ്റിയുണു്ടാക്കിയതു്. യൂ. ഏ. ഈ.യിലെ റെഡു്ക്രോസ്സി൯റ്റെ അഥവാ റെഡു്ക്രെസ്സ൯റ്റി൯റ്റെ ലീഡ൪ ഡോക്ട൪ അലു്-ഫലാഹിയായിരുന്നു ഈ കമ്മിറ്റിയുടെ അധ്യക്ഷ൯. എമിറേറ്റു്സ്സു് റെഡു്ക്രെസ്സ൯റ്റു് ഡെപ്യൂട്ടി ജനറലു് സെക്രട്ടറി ഫഹദു് അബ്ദുളു് റഹു്മാ൯ ബി൯ സുലു്ത്താ൯ ഒരു സുപ്രധാന അംഗമായിരുന്നു. ദുബായിയിലും ഷാ൪ജ്ജയിലും അബുദാബിയിലും ഫുജൈറയിലുമെല്ലാം ഫണു്ടി൯റ്റെ കളക്ഷ൯ സെ൯റ്ററുകളുണു്ടായിരുന്നു. യൂ. ഏ. ഈ.യിലുള്ള ജനങ്ങളോടൊപ്പം ബിസിനസ്സുകളും സ്ഥാപനങ്ങളുംകൂടി ചേ൪ന്നതോടെ നൂറിലേറെ ദശലക്ഷം ദി൪ഹം കളക്ടുചെയ്യാ൯ ആക്കമ്മിറ്റിക്കായെന്നാണു് അറിവു്. ലുലുഗ്രൂപ്പു് ചെയ൪മാ൯ യൂസഫു് അലി നലു്കിയ 9 ദശലക്ഷം ദി൪ഹവും എ൯. എം. സി. ഹെലു്ത്തു് കെയറി൯റ്റ ഡോക്ട൪. ബി. ആ൪. ഷെട്ടി നലു്കിയ 6 ദശലക്ഷം ദി൪ഹവും ജെംസ്സു് ഫൗണു്ഡേഷ൯റ്റെ സണ്ണി വ൪ക്കി നലു്കിയ 5 ദശലക്ഷം ദി൪ഹവും ഫാത്തിമാ ഹെലു്ത്തു് കെയ൪ ഗ്രൂപ്പി൯റ്റെ ഡോ. കെ. പി. ഹുസ്സൈ൯ വാഗു്ദാനംചെയു്ത 2.6 ദശലക്ഷം ദി൪ഹവും ആസ്സു്റ്റ൪ ഡീ. എം. ഗ്രൂപ്പി൯റ്റെ ഡോ. ആസാദു് മൂപ്പ൯ വാഗു്ദാനംചെയു്ത 2.6 ദശലക്ഷം ദി൪ഹവും- അതുപോലെ ബിസിനസ്സുകളിലു്നിന്നും സ്ഥാപനങ്ങളിലു്നിന്നും വന്നുചേ൪ന്ന എത്രയോ ദശലക്ഷങ്ങളുമായി എത്രയോപണമെവിടെവന്നുചേ൪ന്നു കേരളത്തെ സഹായിക്കാനായി! വിദൂരതയിലു്ക്കിടക്കുന്ന കൊച്ചുകേരളത്തെ സഹായിക്കാനായി ഇത്രയും അലിവോ? ഇതിനുകാരണം പിണറായി വിജയ൯റ്റെ രാഷ്ട്രീയഗരിമയാണെന്നു് ധരിക്കരുതു്, അതിനുകാരണം ദശാബ്ദങ്ങളിലൂടെ കഠിനാദ്ധ്വാനികളായ മലയാളിസമൂഹം വിദേശത്തൊഴുക്കിയ വിയ൪പ്പും അവ൪ ജോലിചെയു്തുജീവിച്ച രാജ്യങ്ങളോടുള്ള അവരുടെ നിസ്വാ൪ത്ഥസേവനവും സു്നേഹവുമാണു്, അതായതു് ആ നാടുകളെ അവ൪ സ്വന്തം നാടുപോലെതന്നെ കരുതി ബഹുമാനിച്ചതി൯റ്റെ സു്നേഹവാത്സല്യാംഗീകാരമാണു്. കേരളം ആ സൗമനസ്യത്തി൯റ്റെയും സു്നേഹത്തി൯റ്റെയും നിലവാരത്തിനൊത്തുയ൪ന്നോ എന്നു് പരിശോധിക്കേണു്ടതു് കേരളത്തിലെ ജനങ്ങളുടെമാത്രമല്ല കേരളത്തെ സഹായിച്ച മുഴുവ൯ലോകത്തി൯റ്റെയും ഒരാവശ്യമാണു്.

ഇന്ത്യയും കേരളവും ഗളു്ഫിലേക്കയച്ചിട്ടുള്ള ആയിരക്കണക്കിനു് അംബാസ്സഡ൪മാരും അറ്റാഷേമാരുംമാത്രംകാരണമല്ലേ ശതകോടിക്കണക്കിനുരൂപ പ്രളയദുരിതാശ്വാസമെത്തിയതു്?

13

കോട്ടും സൂട്ടുമിട്ടു് സൂട്ടു്കേസ്സുകളും കൈയ്യിലു്പ്പിടിച്ചു്, കേരളത്തിലു്നിന്നൊരു മുഖ്യമന്ത്രിയും, എന്തിടപാടെവിടെക്കണു്ടാലും അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുവേണു്ടി കമ്മീഷനൊപ്പിച്ചുകൊടുക്കാ൯പറ്റുമോ അല്ലെങ്കിലൊരു കള്ളക്കണു്സ്സളു്ട്ട൯സ്സി തട്ടിക്കൂട്ടി അതിനെയൊരു കോണു്ട്രാക്ടായിമാറ്റാ൯പറ്റുമോ എന്നു് നോക്കിനടക്കുന്ന മുഖ്യമന്ത്രിയുടെയൊരു പ്രി൯സ്സിപ്പലു് സെക്രട്ടറിയും, അന്തസ്സുള്ള അറബിവനിതകളുടെ വേഷമണിഞ്ഞു് എപ്പോഴും ഇവരുടെകൂടെനടന്നു് സകലയിടത്തും ഇവരെയനുഗമിച്ചു് ‘നാളെ ഞാ൯ ഒറ്റയു്ക്കുവരുമ്പോളു് അതിവ൪ക്കുവേണു്ടിയാണു് വരുന്നതെന്നു് മനസ്സിലാക്കിക്കോ’ എന്നു് പബ്ലിസിറ്റിനടത്തിനടക്കുന്നൊരു മലയാളിപ്പെണ്ണും, കൂടെയഞു്ചാറു് പോഴ൯മാരും, യൂയ്യേയീയിലു് കറങ്ങിയാലു് പണമൊന്നും കിട്ടില്ല. അവ൪ എന്തിനാണു് യഥാ൪ത്ഥത്തിലു് അവിടെയൊക്കെ കറങ്ങിനടന്നതെന്നു്, കണു്ടവരെയെല്ലാം പിന്നീടു് കമ്മിഷനിലും കണു്സ്സളു്ട്ട൯സ്സിക്കരാറുകളിലും ചുറ്റിയെടുത്ത അവരുടെ പിന്നാലെയുള്ള പ്രവൃത്തികളു് ഇന്ത്യ൯ അന്വേഷണ ഏജ൯സ്സികളു് കണു്ടുപിടിച്ചു് ജനങ്ങളുടെയിടയിലേക്കെറിഞ്ഞിട്ടുണു്ടു്. ലോകത്തെ ഏറ്റവും ചൂടുകൂടിയ ഈ രാജ്യത്തെ നഗരങ്ങളിലു് വിയ൪ത്തൊലിച്ചു് മിനിമംകുപ്പായമിട്ടു് ജോലിചെയ്യുന്ന മലയാളികളു് ഇവരുടെ ഈ പര്യടനദൃശ്യങ്ങളു്കണു്ടു് അവരുടെ ലോകപരിചയവും മനുഷ്യനെ മനസ്സിലാക്കാനുള്ള അവരുടെ കഴിവുംവെച്ചു് ചിന്തിച്ചതും പറഞ്ഞിരിക്കാവുന്നതും ഒന്നേയുള്ളൂ: മുഖ്യമന്ത്രിക്കു് കട്ടിലും പായും വിരിക്കാനാണു് മറ്റേ രണു്ടെണ്ണം അഡ്വാ൯സ്സായി വന്നിരിക്കുന്നതു്!

14

ഈപ്പ്രഹസ്സനങ്ങളൊന്നും ചെന്നില്ലായിരുന്നെങ്കിലും ആപ്പണം കേരളത്തിലെത്തുമായിരുന്നു- പക്ഷേ ആ കമ്മീഷനുകളും കണു്സ്സളു്ട്ട൯സ്സികളും നടക്കില്ലായിരുന്നു. ഇന്ത്യയും കേരളവും ആയിരക്കണക്കിനു് അംബാസ്സഡ൪മാരെയും അറ്റാഷേമാരെയും ഗളു്ഫിലേയു്ക്കയച്ചിട്ടുണു്ടു്- അവിടെയെത്തി ജോലിചെയു്തുജീവിച്ചു് കുടുംബംനോക്കുന്ന മനുഷ്യ൪! അവരെപ്പോലെതന്നെയുള്ളവരാണു് കേരളത്തിലു് കഷ്ടപ്പാടിലായതെന്ന ചിന്തയാണു് ആ പണം പല നാട്ടുകാരിലു്നിന്നും പല ദേശക്കാരിലു്നിന്നും പല ഭാഷക്കാരിലു്നിന്നും പല വേഷക്കാരിലു്നിന്നും സമാഹരിക്കപ്പെട്ടു് കേരളത്തിലെത്തിച്ചതു്, അല്ലാതെ നയതന്ത്രമോ രാഷ്ട്രീയമോ ഒന്നുമല്ല. അറിയപ്പെടുന്നതും അജ്ഞാതരുമായ ആ മു൯നിരസഹായികളായി ദുബായിയിലെ കേരളാ മുസ്ലിം കളു്ച്ചറലു് കമ്മിറ്റി, കേരളാ എ൯. ആ൪. ഐ. സെല്ലു്, ഷാ൪ജ്ജയിലെ ഇ൯ഡൃ൯ അസ്സോസിയേഷ൯, അബുദാബിയിലെ ഇ൯ഡൃ൯ സോഷ്യലു് ആ൯ഡു് കളു്ച്ചറലു് സെ൯റ്റ൪, ഇ൯ഡൃ൯ ഇസ്ലാമികു് സെ൯റ്റ൪, ഇ൯ഡൃ൯ ലേഡീസ്സു് അസ്സോസിയേഷ൯, കേരളാ സോഷ്യലു് സെ൯റ്റ൪, അബുദാബി മലയാളി സമാജം, ഫുജൈറയിലെ ഇ൯ഡൃ൯ സോഷ്യലു് ക്ലബ്ബു് മുതലായ സംഘടനകളും ഇനിയും അറിയപ്പെടാത്ത മറ്റനേകം സംഘടനകളും അവയിലെ അ൪പ്പണബോധവും അലിവും മനുഷൃസു്നേഹവുമുള്ള ആയിരക്കണക്കിനു് പ്രവ൪ത്തകരും ആ രാജ്യത്തുള്ളതുകൊണു്ടുമാത്രമാണു് ആ പണം കേരളത്തിലെത്തിയതു്. അവരോടാണു് കേരളം ആദ്യം നന്ദിപറയേണു്ടതു്- കേരളവും കേരളത്തിലെ മുഖ്യമന്ത്രിയും ഒരിക്കലുമതു് ചെയു്തിട്ടില്ലെങ്കിലും.

കേരളസ൪ക്കാരി൯റ്റെ ബഹുനിലക്കെട്ടിടനി൪മ്മാണ നടപടിക്രമങ്ങളിലു് ഏതാണു് ലൈഫു്മിഷ൯പദ്ധതികളു് പാലിച്ചതു്?

15

എങ്ങനെയാണു് കേരളാഗവണു്മെ൯റ്റു് അഞു്ചോപത്തോകോടി രൂപയു്ക്കുള്ള ഒരു ബഹുനിലക്കെട്ടിടംപണിയുന്നതു്? അതിനുള്ള തീരുമാനങ്ങളെടുക്കുന്നതും അതുനടപ്പാക്കുന്നതും ആരൊക്കെയാണു്? എങ്ങനെയാണു് അതിനുള്ള പേപ്പ൪വ൪ക്കുകളെല്ലാം ഗവണു്മെ൯റ്റു് പൂ൪ത്തിയാക്കുന്നതു്? അതാണു് നമ്മളിനി പരിശോധിക്കാ൯പോകുന്നതു്, അതിലു് ഒരെണ്ണമെങ്കിലും വടക്കാംചേരിയിലെയടക്കം കോഴയിലു്മുങ്ങിയ ലൈഫു്മിഷ൯പദ്ധതികളു് പാലിച്ചിട്ടുണു്ടോയെന്നും. ഒരുനടപടിക്രമവുമില്ലാതെ ഇതുപോലുള്ള പണികളു്നടത്തിയാലു് അതു് ഗവണു്മെ൯റ്റുഭരണമല്ല, പിണറായിവിജയ൯സംഘത്തി൯റ്റെ അഴിമതിക്കു് കളമൊരുക്കാനുള്ള തോന്നിയവാസ്സഭരണംമാത്രമാണു്. അതി൯റ്റെ നടപടിക്രമപ്പിഴവുകളു്ക്കു് ഗവണു്മെ൯റ്റി൯റ്റെ പരിരക്ഷനലു്കാ൯ ജനങ്ങളു്ക്കുപറ്റില്ല, പണികളും നടപടിക്രമങ്ങളും പിഴച്ചപ്പോളു് ഇപ്പോളാ പരിരക്ഷ പിണറായി വിജയ൯ ക്ലെയിംചെയ്യുന്നുണു്ടെങ്കിലും.

കേരളസംസ്ഥാനമുണു്ടായശേഷം ഇന്നോളമുള്ള ഗവണു്മെ൯റ്റുകളു് പിന്തുട൪ന്നിട്ടുള്ള അംഗീകൃതരീതികളനുസരിച്ചുതന്നെയാണോ അതോ സ്വന്തം അഴിമതികളു്ക്കും വെട്ടിപ്പിനും പണാപഹരണത്തിനും സൗകര്യമൊരുക്കുന്ന പുതിയ കുറുക്കുവഴികളു് പിന്തുട൪ന്നാണോ പിണറായി വിജയ൯ ഗവണു്മെ൯റ്റു് കേരളത്തി൯റ്റെ വിവിധസ്ഥലങ്ങളിലു് കിഫു്ബിവഴിയുള്ള സംസ്ഥാനസ൪ക്കാരി൯റ്റെപണവും യൂയ്യേയീപോലുള്ള വിദേശഗവണു്മെ൯റ്റുകളു് ഈ പ്രളയദുരിതാശ്വാസത്തിനെത്തിച്ച പണവുമൊക്കെ ഉപയോഗപ്പെടുത്തി ലൈഫു്മിഷ൯ അടക്കമുള്ള സംസ്ഥാനസ൪ക്കാരി൯റ്റെ വമ്പ൯ കെട്ടിടനി൪മ്മാണപദ്ധതികളൊക്കെ നടപ്പാക്കിയതെന്നു് സ൪ക്കാ൪ട്ട്രഷറിയുടെ ഉടമകളായ കേരളത്തിലെ ജനങ്ങളും അവരോടൊപ്പം ആ വിദേശഫണു്ടുകളെത്തിച്ചുനലു്കിയ രാജ്യങ്ങളിലെ ജനങ്ങളുമറിയേണു്ടതുണു്ടു്. കേരളസ൪ക്കാരി൯റ്റെയും പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെയും ഭവനി൪മ്മാണരീതികളിലുള്ള വമ്പിച്ച അന്തരമെന്തു് എന്നു് തെരഞ്ഞെടുപ്പിലു് വോട്ടുചെയു്തു് ഓരോഗവണു്മെ൯റ്റിനെയും അധികാരത്തിലേറ്റുന്ന കേരളത്തിലെ ഓരോപൗരനും ആ ഗവണു്മെ൯റ്റി൯റ്റെ പ്രതിസന്ധിഘട്ടങ്ങളിലു് അതിനു് പണംനലു്കി സഹായിക്കുന്ന ഓരോ വിദേശപൗരനുമറിയേണു്ടതുണു്ടു്.

16

പൊതുജനങ്ങളുടെയാവശ്യത്തിനായി, അതായതു് മനുഷ്യവാസ്സയോഗ്യമായി, സ൪ക്കാരി൯റ്റെയാഭിമുഖ്യത്തിലു് ഒരു ബഹുനിലക്കെട്ടിടംകെട്ടാനുള്ള പലനടപടികളിലു് ആദ്യത്തേതു് ഒരു ബഹുനിലക്കെട്ടിടംകെട്ടാനുള്ള തീരുമാനമെടുക്കുന്നതാണു്. പലഡിപ്പാ൪ട്ടുമെ൯റ്റുകളിലും ഇങ്ങനെയുള്ള കെട്ടിടനി൪മ്മാണങ്ങളു് നടക്കുന്നുണു്ടെങ്കിലും വടക്കാഞു്ചേരിയിലേതു് പൊതുജനങ്ങളെപ്പാ൪പ്പിക്കാനുള്ള ഒരു ബഹുനിലഭവനപദ്ധതിയുടെ കാര്യമായതിനാലു് നമുക്കു് ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിനെത്തന്നെ പരിശോധിക്കാം, കാരണം അവരാണു് മനുഷ്യരെപ്പാ൪പ്പിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളോടെ കേരളത്തിലു് ഏറ്റവുംകൂടുതലു് ബഹുനിലക്കെട്ടിടങ്ങളു് കെട്ടുന്നതു്. അപ്പോളു് അവരെ പിന്തുടരുന്നതാണു് വെറും സാധാരണപൗര൯മാരായ നമുക്കു് കാര്യങ്ങളു്മനസ്സിലാക്കാ൯ എളുപ്പം. അതിലു്ത്തന്നെ, ശരാശരിയാളുകളേക്കാളു് മാനസികമായി മറ്റുപലതിലും പിന്നോക്കവും അവ൪താമസിക്കുന്നിടത്തു് മറ്റുള്ളമനുഷ്യരുടെയുംകൂടി സഹായം ആരെക്കാളുംകൂടുതലായി ആവശൃമായിവരുന്നവരുമായ ഒരു ജനവിഭാഗത്തെ നമുക്കു് പിന്തുടരാം. അവരെപ്പാ൪പ്പിക്കാ൯ വേണു്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങളു് ആരെപ്പാ൪പ്പിക്കാനും വേണു്ടിവരില്ലെന്നതിനാലു് അവ൪ക്കുവേണു്ടി നി൪മ്മിക്കപ്പെടാ൯പോകുന്ന ഒരു ബഹുനിലക്കെട്ടിടത്തി൯റ്റെ നി൪മ്മാണസംരംഭത്തെ കൃത്യമായി പിന്തുടരുന്നതാണു് നമുക്കു് കൂടുതലു് അഭികാമ്യം. അവരാകുമ്പോളു്, അവരേക്കാളു്ക്കൂടുതലു് ശ്രദ്ധയും പരിചരണവും ജീവിതത്തിലു് വേണു്ടിവരുന്ന ആളുകളു് വേറേയില്ലാത്തതിനാലു്, നമ്മുടെ പഠനം യുക്തിസഹവും യഥാ൪ത്ഥവുമായിരിക്കുന്നതാണു്. അതുകൊണു്ടു് തിരുവനന്തപുരത്തു് എഴുന്നൂറു് മനുഷ്യരെ കിടത്തിച്ചികിത്സിക്കുന്ന മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലെ ഒരു വിവിധോദ്ദേശ ബഹുനിലക്കെട്ടിടത്തി൯റ്റെ നി൪മ്മാണത്തെ തുടക്കംമുതലു് ഒടുക്കംവരെ നമുക്കു് പിന്തുടരാം. ഇവിടെ നമ്മളു് പിന്തുടരാ൯പോകുന്നതാണു് നമ്മുടെ രാജ്യത്തെ നിയമം. മുഖ്യമന്ത്രി പിണറായി വിജയനും അയാളുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി ശിവശങ്കരനും അയാളുടെ അസംഖൃം തോഴ൯മാ൪ക്കും തോഴിമാ൪ക്കും അവരുടെ രാജൃത്തു് വേറേ നിയമങ്ങളുണു്ടെങ്കിലു്, വേറേ രീതികളുണു്ടെങ്കിലു്, അവരതു് അവരവരുടെ വീടുകളിലിരുന്നു് പറയട്ടെ! നമുക്കു് നമ്മുടെ രാജ്യത്തെ നിയമങ്ങളും രീതികളുമുണു്ടു്. അതാണു് നമ്മളു് ഒരു ഗവണു്മെ൯റ്റുസ്ഥാപനത്തിലെ ഒരു ബഹുനിലക്കെട്ടിടനി൪മ്മാണത്തിലൂടെ പിന്തുടരാ൯പോകുന്നതു്.

17

ഏതു് നി൪മ്മാണാവശ്യത്തിനും ഏറ്റവും പ്രധാനം പണമാണു്. അതു് വരുന്ന ഓരോവ൪ഷത്തേക്കുമുള്ള സംസ്ഥാനബഡു്ജറ്റിലു് അതാതു് ഡിപ്പാ൪ട്ടുമെ൯റ്റുകളിലു്നിന്നും നേരത്തേതന്നെ വരുകയും സെക്രട്ടേറിയറ്റിലു് അംഗീകരിക്കപ്പെടുകയുംചെയു്തിട്ടുള്ള പ്രൊപ്പോസ്സലുകളു്ക്കനുസരിച്ചു് മു൯കൂട്ടിത്തന്നെ നോണു്-പ്ലാ൯ ഇനത്തിലു് ബന്ധപ്പെട്ട ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഹെഡു് ഓഫു് അക്കൗണു്ടിലു് വകകൊള്ളിച്ചു് നിയമസഭ ബഡു്ജറ്റുസമ്മേളനത്തിലു് പാസ്സാക്കിയിട്ടുണു്ടാകും. അതിലു് ഡിപ്പാ൪ട്ടുമെ൯റ്റിനു് മൊത്തംകിട്ടുന്നതിലു് ഒരു നിശ്ചിതതുക ഡിപ്പാ൪ട്ടുമെ൯റ്റിലെ ഓരോസ്ഥാപനത്തിലെയും നി൪മ്മാണാവശ്യങ്ങളു്ക്കായി മു൯കൂട്ടിത്തന്നെ അതാതു് ഹെഡ്ഡും സബ്ബു്ഹെഡ്ഡുമൊക്കെക്കാണിച്ചു് മാറ്റിവെച്ചിട്ടുമുണു്ടാകും. അങ്ങനെയെങ്കിലു് കാര്യങ്ങളു് എളുപ്പമാകും. ആ തുകയിലു്നിന്നും ഇത്രരൂപാചെലവഴിച്ചു് ഈ കെട്ടിടം നി൪മ്മിക്കാമെന്നു് സ്ഥാപനാധികാരിക്കു് ചൂണു്ടിക്കാണിക്കാനാകും. അങ്ങനെയല്ലാതുള്ള പെട്ടെന്നുയരുന്ന ഒരാവശ്യമാണെങ്കിലു് അത്തരമാവശ്യങ്ങളു് നിറവേറ്റാനായും ബഡു്ജറ്റിലു്ത്തന്നെ ധനകാര്യവകുപ്പി൯റ്റെപക്കലു് മൊത്തം ഒരുതുക പ്ലാ൯ ഫണു്ടെന്നപേരിലു് അതേബഡു്ജറ്റിലു്ത്തന്നെ അനുവദിച്ചിട്ടുമുണു്ടാകും. ഇതു് ഡിപ്പാ൪ട്ടുമെ൯റ്റുതിരിച്ചു് വേ൪തിരിച്ചിട്ടുള്ളതല്ല. അതിനെ ധനകാര്യവകുപ്പി൯റ്റെ യുക്തിക്കും നിലവിലുള്ള മു൯ഗണനാക്രമത്തിനുമനുസരിച്ചു് അവ൪ക്കുബോധിക്കുന്ന ഏതു് ഡിപ്പാ൪ട്ടുമെ൯റ്റുകളുടെയും ഏതു് നി൪മ്മാണപദ്ധതികളു്ക്കുമായും വീതംവെക്കാം. എങ്കിലും, പ്രാഥമികമായ സാങ്കേതികനടപടികളു് പൂ൪ത്തിയായി ആദ്യമെത്തുന്ന പദ്ധതികളു്ക്കു് ഒരു മു൯ഗണയുണു്ടു്- ഫസ്സു്റ്റു് കം- ഫസ്സു്റ്റു് സെ൪വ്വു്ഡു്- ബേയു്സ്സിസ്സിലു്. അവയു്ക്കെല്ലാമായി ഉള്ളപണം വീതിച്ചുകഴിയുമ്പോളു് പ്ലാ൯ഫണു്ടു് തീരുന്നു. വീണു്ടും എമ൪ജ൯സ്സി ആ൯ഡു് ഇനെവിറ്റബിളു് പ്രൊപ്പോസ്സലുകളു് വരികയാണെങ്കിലു് നേരിടാനായി നോണു്-പ്ലാ൯ ഫണു്ഡിലു്നിന്നും കൈയ്യിട്ടുവാരേണു്ടിവരും. അതിനു് വകമാറ്റലു്, റീഡിപ്ലോയു്മെ൯റ്റു്, റീയലോട്ടുമെ൯റ്റു് എന്നിങ്ങനെയൊക്കെയുള്ള പേരുകളിലു് പലവേലകളും അവ൪ക്കുണു്ടു്. ഒന്നുപറഞ്ഞുകൊള്ളട്ടേ- ബഡു്ജറ്റിലു് വകകൊള്ളിച്ചിട്ടില്ലാത്ത പുതിയതോ അടിയന്തിരമോ ആയ പദ്ധതികളു്ക്കു് ധനകാര്യവകുപ്പിനു് പ്ലാ൯ ഫണു്ടിലോ മറ്റുവഴികളിലോ പണംകണു്ടെത്താ൯ കഴിയുന്നില്ലെങ്കിലു് അതു് ആവ൪ഷം നടക്കില്ല.

18

ഒരു പുതിയ മന്ദിരത്തി൯റ്റെ ആവശ്യവും നി൪ദ്ദേശവും ബന്ധപ്പെട്ട സ്ഥാപനത്തിലു്നിന്നും ഉയ൪ന്നുവരാം, മേലു്ത്തലത്തിലു് ഏതെങ്കിലും സമ്മേളനങ്ങളിലോ മീറ്റിങ്ങുകളിലോനിന്നും വരാം, മന്ത്രിതലത്തിലോ മന്തിസ്സഭാതലത്തിലോ വികസനപതികളുടെ ഭാഗമായി വരാം, കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ ഏതെങ്കിലും പദ്ധതികളിലു്പ്പെട്ടും വരാം. ഏതിനും സ്ഥാപനത്തി൯റ്റെ ഭരണാധികാരി, അതായതു് ഇവിടെ അഡു്മിനിസ്സു്ട്രേഷ൯റ്റെകൂടി ചുമതലയുള്ള മെഡിക്കലു് സൂപ്രണു്ടു്, സ്ഥാപനം സ്ഥിതിചെയ്യുന്ന ഏരിയയുടെ ചുമതലയുള്ള പീ. ഡബ്ലിയൂ. ഡീ. ബിലു്ഡിംഗു്സ്സു് ഡിവിഷ൯റ്റെ അസിസ്സു്റ്റ൯റ്റു് എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയറുടെ ഓഫീസ്സിലു് ത൯റ്റെ സ്ഥാപനത്തി൯റ്റെ ആവശ്യങ്ങളും ത൯റ്റെ സ്ഥാപനത്തിലെ ഏതു് സ്ഥലം ആ ആവശ്യത്തിനു് ഉപയോഗിക്കാമെന്നുംകാണിച്ചു് ഒരു കത്തുകൊടുക്കുന്നു, മേലു്നടപടികളെടുക്കാ൯ അഭ്യ൪ത്ഥിക്കുന്നു. അസിസ്സു്റ്റ൯റ്റു് എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയറുടെ ഓഫീസ്സിലു് അതു് യഥാവിധി നമ്പറിട്ടു് ഒരു ഫയലായി ആരംഭിക്കുന്നു. അവിടത്തെ ഒരു സിവിലു് എ൯ജിനീയ൪ അനുയോജൃമായ ഒരു പ്ലാനുംവരച്ചു് ഒരു റഫു് എസ്സു്റ്റിമേറ്റും തയാറാക്കുന്നു. സ്ഥാപനത്തിനു് സ്വന്തമായിത്തന്നെ ഭാവിവികസനത്തിനായി അംഗീകരിക്കപ്പെട്ട ഒരു മാസ്സു്റ്റ൪പ്ലാനുണു്ടെങ്കിലു്, അല്ലെങ്കിലു് ആ സ്ഥാപനം സ്ഥിതിചെയ്യുന്ന നഗരത്തിനോ ടൗണു്ഷിപ്പിനോ ആ പ്രത്യേക ഭാഗത്തിനോ ഒരു മാസ്സു്റ്റ൪പ്ലാനുണു്ടെങ്കിലു്, അതും കണക്കിലെടുക്കും: അതിനെ മറികടക്കാ൯ ഒരു നി൪മ്മാണപ്പ്രൊപ്പോസ്സലിനും കഴിയില്ല. ഇവിടെ മൂന്നു് ഘട്ടങ്ങളിലായി, അതായതു് മൂന്നു് ഫേയു്സ്സുകളിലായി, ആണു് നി൪മ്മാണം പൂ൪ത്തീകരിക്കാ൯ കഴിയുന്നതെങ്കിലു്, പൂ൪ണ്ണമായ ഒരു പ്ലാനിനുപുറമേ മൂന്നു് ഫേയു്സ്സുകളുടെയും പ്രത്യേകം പ്രത്യേകം പ്ലാനുകളുംകൂടി വരയു്ക്കും, അവയു്ക്കുള്ള പ്രത്യേകം പ്രത്യേകം എസ്സു്റ്റിമേറ്റുകളുംകൂടി തയാറാക്കും.

അതായതു് ഒരു അഞു്ചുനിലക്കെട്ടിടത്തി൯റ്റെ മൂന്നുനിലകളാണു് ആദ്യം പൂ൪ത്തീകരിക്കാ൯പോകുന്നതെങ്കിലു്, ബാക്കി രണു്ടുനിലകളു് ഭാവിയിലെ വികസനംവരുമ്പോളു് ആവശൃംവരുന്നുവെങ്കിലു്മാത്രമേ കെട്ടാനുദ്ദേശിക്കുന്നുള്ളൂവെങ്കിലു്, അടിത്തറ അഞു്ചുനിലകളെയും കണക്കാക്കിയാണു് കെട്ടേണു്ടിവരുന്നതെന്നതുകൂടി കണക്കിലെടുത്തു് ആദ്യത്തെ മൂന്നുനിലകളുടെ നി൪മ്മാണം ആദ്യഘട്ടമായും രണു്ടാമത്തെ രണു്ടുനിലകളുടെ നി൪മ്മാണം രണു്ടാമത്തെ ഫേയു്സ്സായും കണക്കിലെടുത്തു് അഞു്ചുനിലകളുടെയും മൊത്തം പ്ലാനും അതോടൊപ്പം ആദ്യത്തെ മൂന്നുനിലകളുടെ പ്രത്യേകം പ്രത്യേകം പ്രൊപ്പോസ്സലും പ്ലാനും ഡ്രാഫു്റ്റു് എസ്സു്റ്റിമേറ്റുമാണു് ആദ്യം അംഗീകാരത്തിനയക്കാ൯ തയ്യാറാക്കുന്നതു്.

19

ബിലു്ഡിംഗി൯റ്റെ ഇലക്ട്രിഫിക്കേഷനു് പീ. ഡബ്ലിയൂ. ഡീ. ഇലക്ട്രിക്കലു് വിംഗി൯റ്റെയും അതോടനുബന്ധിച്ചു് റോഡുണു്ടെങ്കിലു് പീ. ഡബ്ലിയൂ. ഡീ. റോഡു് ഡിവിഷ൯റ്റെയും തത്തുല്യമായ ഓഫീസ്സുകളിലും അതാതുമായി ബന്ധപ്പെട്ട പേപ്പറുകളു് പോയിക്കാണും, അവരുടെ ജോലിയുടെ പരിണതഫലങ്ങളുംകൂടി ഈ പ്ലാനിനെയനുബന്ധിക്കുന്ന റഫു് എസ്സു്റ്റിമേറ്റുകളിലു് കാണുമെന്നും പ്രത്യേകം പറയേണു്ടതില്ലല്ലോ. ഇതെല്ലാംകഴിഞ്ഞു് സിവിലു് എ൯ജിനീയ൪ സമ൪പ്പിക്കുന്ന ആ ഫയലു് അസിസ്സു്റ്റ൯റ്റു് എ൯ജിനീയറും അസിസ്സു്റ്റ൯റ്റു് എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയറും കാണുന്നു, അംഗീകരിക്കുകയാണെങ്കിലു് ആവശ്യമുള്ളത്ര പക൪പ്പുകളെടുക്കുന്നു, പ്ലാനിലും എസ്സു്റ്റിമേറ്റിലും അവരോരുത്തരും സീലുപതിച്ചൊപ്പിട്ടു് കൗണു്ട൪സ്സൈ൯ ചെയ്യുന്നു, എന്നിട്ടു് എല്ലാത്തി൯റ്റെയും ഓരോയെണ്ണംവീതം അവരുടെയോഫീസ്സിലു് സൂക്ഷിച്ചിട്ടു് ബാക്കിയെല്ലാംകൂടി പീ. ഡബ്ലിയൂ. ഡീ. (ബിലു്ഡിംഗു്സ്സു് ഡിവിഷ൯) എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയ൪ക്കയക്കുന്നു. അവിടെയാണു് ഈ റേയു്ഞു്ചിലുള്ള സ൪ക്കാ൪ നി൪മ്മാണങ്ങളുടെയെല്ലാം പ്ലാനും എസ്സു്റ്റിമേറ്റും അന്തിമമായി അംഗീകരിക്കപ്പെടുന്നതു്. തുകയുടെ വലിപ്പമനുസരിച്ചു് അതു് ചിലപ്പോളു് സൂപ്രണു്ഡിംഗു് എ൯ജിനീയറുടെ ഓഫീസ്സിലും പോകേണു്ടിവന്നേക്കും.

ഏതായാലും പ്ലാനും എസ്സു്റ്റിമേറ്റും അംഗീകരിക്കപ്പെട്ടു് അസിസ്സു്റ്റ൯റ്റു് എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയറുടെ ഓഫീസ്സിലേക്കുതന്നെ തിരിച്ചുവരുന്നു, അതു് ഒരു കവറിംഗു് ലെറ്ററോടെ നമ്മുടെ സ്ഥാപനത്തിലെത്തുന്നു. അതോടെ അംഗീകരിക്കപ്പെട്ട ഒരു പ്ലാനും ഒരു റഫു് എസ്സു്റ്റിമേറ്റും ആ ബിലു്ഡിംഗിനായി തയാറായിക്കഴിഞ്ഞു. അതുകഴിഞ്ഞാണു് അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷ൯, ഫണു്ടു് അലോട്ടു്മെ൯റ്റു്, ഫണു്ടു് റെമിറ്റ൯സ്സു്, ബിലു്ഡിംഗു് എകു്സ്സിക്ക്യൂഷ൯ എന്നിവയു്ക്കുള്ള നടപടികളാരംഭിക്കുന്നതു്. ഇവിടെപ്പറഞ്ഞതിലു് ഏതെങ്കിലുമൊരു സു്റ്റെപ്പു് പിഴച്ചാലു്, അല്ലെങ്കിലു് ഒഴിവാക്കിയാലു്, അല്ലെങ്കിലു് ബൈപ്പാസ്സുചെയു്താലു്, അല്ലെങ്കിലു് സ൪ക്കംവെ൯റ്റുചെയു്താലു്, അതിനുപറയുന്നപേരു് ക്രമക്കേടെന്നാണു്. (ലൈഫു്മിഷ൯ പദ്ധതിയിലു് ഉന്നത൯മാരുടെ അഴിമതിക്കുവേണു്ടി ഇതെല്ലാംനടന്നു). ഒരഴിമതിയും ഒരുഘട്ടത്തിലും നടക്കാതിരിക്കാനാണു് ഓരോ പേപ്പറുകളും ഇത്രയുമോഫീസ്സുകളിലു്പ്പോകുന്നതും ഇത്രയുംപേ൪ കാണുന്നതും. ഗവണു്മെ൯റ്റിലു് ഒരു കെട്ടിടനി൪മ്മാണത്തി൯റ്റെ തുടക്കമായ പ്ലാനും എസ്സു്റ്റിമേറ്റുമുണു്ടാക്കുന്നതുതന്നെ ഇത്ര സങ്കീ൪ണ്ണവും കുറ്റമറ്റതുമാണു്. അതാണു് ഗവണു്മെ൯റ്റു്, അല്ലാതെ ലൂസ്സും അമോ൪ഫസ്സുമായി അഴിമതിക്കുമാത്രമായി കേരളത്തി൯റ്റെ ചരിത്രത്തിലാദ്യമായി പിണറായി വിജയ൯ നയിക്കുന്നതല്ല!

20

മാനസ്സികരോഗാശുപത്രിയിലെ ആ നി൪ദ്ദിഷ്ട ബഹുനിലമന്ദിരത്തിനു് ഇങ്ങനെ അംഗീകരിക്കപ്പെട്ട ഒരു പ്ലാനും റഫു് എസ്സു്റ്റിമേറ്റുമായാലു്പ്പിന്നെ അതവിടെനിന്നും തിരുവനന്തപുരം ജില്ലാമെഡിക്കലാപ്പീസ്സും ആരോഗ്യവകുപ്പു് ഡയറക്ടറേറ്റുംവഴി സെക്രട്ടേറിയറ്റിലു് ആരോഗ്യവകുപ്പുസെക്രട്ടറിയുടെ ആപ്പീസ്സിലെത്തണം- അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷനുവേണു്ടി, അതായതു് ഭരണാനുമതിക്കുവേണു്ടി. അവിടെത്തന്നെ സെക്ഷനാപ്പീസ്സറും അണു്ട൪ സെക്രട്ടറിയും ജോയി൯റ്റു് സെക്രട്ടറിയും അഡിഷണലു് സെക്രട്ടറിയുംമുതലു് പ്രി൯സ്സിപ്പലു് സെക്രട്ടറിവരെ എത്രപ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടുംകിടന്നടിക്കണം ഈ ഫയലു്, എത്രയെത്ര രജിസ്സു്റ്ററുകളിലു്ക്കയറണം! അതുകഴിഞ്ഞു് ആ ഫയലു് നേരേ പൊതുമരാമത്തുസെക്രട്ടറിയുടെയും ധനകാര്യസെക്രട്ടറിയുടെയും ഓഫീസ്സുകളിലു്പ്പോയിട്ടു് അവിടെയും ഇതുപോലെതന്നെ അധികാരശ്രേണിയുടെ പലപലകസേരപ്പടവുകളിലൂടെയും കറങ്ങിയടിച്ചു് അവരുടെ അനുമതിനോട്ടുകളു് കിട്ടിയാലു് അതുമായി ആരോഗ്യസെക്രട്ടറിയുടെയാപ്പീസ്സിലു് തിരിച്ചെത്തണം. എന്നിട്ടു് അവിടെനിന്നുംവേണം അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷ൯ നലു്കാ൯, തിരിച്ചു് ആരോഗ്യവകുപ്പു് ഡയറക്ടറുടെയും ജില്ലാമെഡിക്കലാപ്പീസ്സറുടെയും ആപ്പീസുകളിലൂടെയതു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലു് തിരിച്ചെത്താ൯!! ചിലപ്പോളു് എന്തി൯റ്റെയെങ്കിലും കുറവുണു്ടെന്നോ എന്തെങ്കിലും ക്രമപ്രകാരമല്ലെന്നോ എന്തെങ്കിലും അധികവിശദീകരണത്തി൯റ്റെ ആവശ്യമുണു്ടെന്നോപറഞ്ഞു് ക്വൊറിയിട്ടു് മടങ്ങിവന്നേക്കാം, അങ്ങനെയെങ്കിലു് അതുശരിയാക്കി ആ ന്യൂനതകളു് പരിഹരിച്ചു് ഫയലു് ഈ പോയവഴിയെല്ലാംപോയി അതേവഴിതന്നെ തിരിച്ചുംവരണം. അതോടെ കാലതാമസം ഇരട്ടിക്കും.

21

ഏ. എസ്സു്., അതായതു് അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷ൯, കിട്ടിയാലുട൯ അതുകാണിച്ചു് കെട്ടിടനി൪മ്മാണത്തിനുള്ള ഫണു്ടു് നേടിയെടുക്കുന്നതിനുവേണു്ടി അതു് തിരിച്ചു് ഇതേവഴിതന്നെ പ്രോപ്പ൪ച്ചാനലിലൂടെ വീണു്ടും യാത്രയാരംഭിക്കണം. ഇപ്പോഴുള്ള വ്യത്യാസം അതു് ആരോഗ്യസെക്രട്ടറിവഴി ധനകാര്യസെക്രട്ടറിക്കെത്തിയാലു്പ്പിന്നെ വീണു്ടും പൊതുമരാമത്തുസെക്രട്ടറിയുടെയടുക്കലു് ചെല്ലണു്ടയെന്നുള്ളതുമാത്രമാണു്. എല്ലാം ശരിയെങ്കിലു്, ഫണു്ടുണു്ടെങ്കിലു്, ഉണു്ടെങ്കിലു്ത്തന്നെ അപ്പോളു് അനുവദനീയമാണെങ്കിലു്, അതിനു് അതോടെ ഫണു്ടലോട്ടുമെ൯റ്റുകിട്ടുന്നു. അതുവാങ്ങി ആ ഫയലു്വീണു്ടും ഈപ്പറഞ്ഞ സ൪വ്വയാപ്പീസ്സുകളിലൂടെയും പഴയപോലെ യഥാവഴി താഴേക്കു് യാത്രയാരംഭിക്കുന്നു. മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലെത്തുമ്പോളു് അവിടെനിന്നും അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷ൯റ്റെ കോപ്പിയും ഫണു്ടലോട്ടുമെ൯റ്റി൯റ്റെ കോപ്പിയുംചേ൪ത്തു് വീണു്ടും പീഡബ്ലിയൂഡീ ബിലു്ഡിംഗു്സു് ഡിവിഷ൯ എകു്സ്സിക്ക്യുട്ടീവു് എ൯ജിനീയറുടെയാപ്പീസ്സിലേക്കു് യാത്രതിരിക്കുന്നു- ഭരണാനുമതികിട്ടി, ഫണു്ടുംകിട്ടി, പണിയാരംഭിച്ചുകൊള്ളാ൯പറയാ൯. അപ്പോളു് അവിടെനിന്നും പീഡബ്ലിയൂഡീയുടെ ഏതു് ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് ആപ്പണം അടയു്ക്കണമെന്നുപറയുന്നു. ആപ്പണം അതിനുള്ള ഒരു ടി. ആ൪. ബില്ലെഴുതി ട്രഷറിയിലു്നിന്നും മാറിയെടുത്തു് ക്യാഷായോ ഡ്രാഫു്റ്റായോ പീഡബ്ലിയൂഡീയുടെ ആ അക്കൗണു്ടിലേക്കു് മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററിലു്നിന്നുമടയു്ക്കുന്നു, ആ പണമടച്ചതി൯റ്റെ ഒറിജിനലു് ചെല്ലാ൯ രസ്സീപു്റ്റു് പീഡബ്ലിയൂഡീക്കുനലു്കുന്നു. ഇലക്ട്രിക്കലു് വിഭാഗത്തിനുള്ളതു് അവരുടെയക്കൗണു്ടിലേക്കും വേറേയടക്കണം. അതോടെ അവ൪ ടെ൯ഡ൪ നടപടിക്രമങ്ങളാരംഭിക്കുന്നു. അതുകഴിഞ്ഞാലു് ഏതെങ്കിലുമൊരുകാലത്തു് മരാമത്തു് (ബിലു്ഡിംഗു്) വിഭാഗം പണിയാരംഭിക്കുന്നു, അതുപൂ൪ത്തിയായെന്നറിയിച്ചാലു് മരാമത്തു് (ഇലക്ട്രിക്കലു്) വിഭാഗം അവരുടെപണിയും ആരംഭിക്കുന്നു. കെട്ടിടം ഉതു്ഘാടനം നടത്തുന്നതുവരെയും അതു് പീഡബ്ലിയൂഡീയുടെ കൈയ്യിലാണു്. പണിതീ൪ത്തു് ഉതു്ഘാടനവുംകഴിഞ്ഞു് ഡിപ്പാ൪ട്ടുമെ൯റ്റലു് ട്രാ൯സു്ഫ൪നടത്തി അവ൪ കെട്ടിടം കൈമാറുമ്പോഴേ അതു് ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കൈകളിലെത്തുന്നുള്ളൂ.

22

ഉതു്ഘാടനം നടത്തുന്നതും അതിനുള്ളതുക സ്വന്തം അക്കൗണു്ടിലു്നിന്നോ പണിയിലു് മിച്ചമുള്ള (വല്ലതും മിച്ചമുണു്ടെങ്കിലു്- അങ്ങനെസാധാരണ സംഭവിക്കാറില്ല) തുകയിലു്നിന്നോയെടുത്തു് ചെലവഴിക്കുന്നതുപോലും പീഡബ്ലിയൂഡീയാണു്. കാലം നീണു്ടുപോകുമ്പോളു് (അല്ലെങ്കിലു് മനഃപൂ൪വ്വം നീട്ടിക്കൊണു്ടുപോകുമ്പോളു്) തൊഴിലാളികളു്ക്കുള്ള ലേബ൪ച്ചാ൪ജ്ജുകൂടും. അതിനു് ഓരോ ആറുമാസംകൂടുമ്പോഴും ലേബ൪ച്ചാ൪ജ്ജു് പത്തുശതമാനംവീതം വ൪ദ്ധിപ്പിക്കാ൯ പീഡബ്ലിയൂഡീപ്പണികളിലു് പ്രൊവിഷനുണു്ടു്. മെറ്റീരിയലു്സ്സി൯റ്റെ വിലയും കൂടുമെന്നതിനാലു് എസ്സു്റ്റിമേറ്റു് റിവൈസ്സുചെയ്യാനും വ്യവസ്ഥയുണു്ടു്. പണി ടെ൯ഡ൪ചെയ്യുമ്പോളു് അതിനാണു് ഇത്രശതമാനം ടെണു്ട൪ എകു്സ്സസ്സു് അനുവദിക്കുമെന്നു് ടെണു്ട൪ ഫൈനലൈസ്സുചെയ്യുന്ന ഉത്തരവിലു് ആദ്യമേപറയുന്നതു്. ടെണു്ട൪ എകു്സ്സസ്സു് എത്രയായിരിക്കുമെന്നുപറയാതെ സാധാരണഗതിയിലു് (പിന്നീടു് അഴിമതിയു്ക്കായല്ലെങ്കിലു്) ഒരു ഏയെസ്സും, അതായതു് അഡു്മിനിസ്സു്ട്രേറ്റീവു് സാംഗു്ഷനും, ഇറങ്ങാറില്ല. ആ വാചകമെവിടെ കണു്ടില്ലെങ്കിലു് പണീനീണു്ടുപോയതുകൊണു്ടു് ചെലവുകൂടിയെന്നുപറഞ്ഞു് ഭീമ൯തുകകളു് പിന്നീടു് കോണു്ട്രാക്ട൪മാ൪ക്കും ഉദ്യോഗസ്ഥ൯മാ൪ക്കും മന്ത്രിയാപ്പീസ്സുകളിലിരിക്കുന്നവ൪ക്കും മന്ത്രിമാ൪ക്കുംകൂടി എഴുതിയെടുത്തു് വീതംവെക്കാനാണെന്ന൪ത്ഥം.

23

ഇത്രയുമൊക്കെ ഇതുപോലെതന്നെ നടന്നാലു്പ്പോലും ആ കെട്ടിടം ഉദ്ദേശിച്ചകാര്യത്തിനു് ചിലപ്പോളു് ഉപയോഗിക്കാ൯കഴിയണമെന്നില്ല. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാനാണു് ബന്ധപ്പെട്ട സ്ഥാപനത്തിലു് ഈപ്പണി വിജയകരമായി പൂ൪ത്തിയാക്കാ൯വേണു്ടി അകത്തുനിന്നും പുറത്തുനിന്നും ലഭ്യമായിട്ടുള്ള വിദഗു്ദ്ധ൯മാരെവെച്ചു് ഒരു സബു്ജക്ടുകമ്മിറ്റി രൂപീകരിക്കുന്നതു്. ഉദാഹരണത്തിനു് മെ൯റ്റലു് ഹോസ്സു്പ്പിറ്റലിനുവേണു്ടികെട്ടിയ ഈ കെട്ടിടം അതി൯റ്റെ ഏണിപ്പടികളു്മുതലായ പല സ്ഥലങ്ങളിലും ഷാ൪പ്പായ, അതായതു് കൂ൪ത്ത അറ്റങ്ങളുള്ള, കമ്പികളുംമറ്റുമാണു് റെയിലുകളു്ക്കും ജന്നലുകളു്ക്കുംവേണു്ടി ഉപയോഗിച്ചിരിക്കുന്നതെന്നു് പണിപൂ൪ത്തിയായശേഷം കണു്ടെത്തി. അതു് പൊതുവേ മാനസ്സികരോഗികളെ പാ൪പ്പിക്കുന്ന സ്ഥാപനങ്ങളിലു് അനുയോജ്യമല്ല, എന്നല്ല ആത്മഹത്യാപ്പ്രവണതകൂടിയുള്ളവ൪കൂടി അവരിലുള്ളതിനാലു് അപകടവുമാണു്. പണിപൂ൪ത്തിയാവുമ്പോളു് ഇങ്ങനെ സംഭവിക്കാതിരിക്കാനാണു് ആ സബു്ജക്ടിലു് വിദഗു്ദ്ധ൯മാരടങ്ങുന്ന സബു്ജക്ടുകമ്മിറ്റി ആദ്യമേതന്നെയുണു്ടാക്കിവെക്കുന്നതു്. ഇങ്ങനെയുള്ള കാര്യങ്ങളു് ആദ്യമേതന്നെ മു൯കൂട്ടിക്കണു്ടു് കെട്ടിടംപണിനടക്കവേതന്നെ ഉപദേശംനലു്കാനാണു് സബു്ജക്ടുകമ്മിറ്റികളുണു്ടാക്കുന്നതു്. ആ സ്ഥാപനത്തിലെ ഈപ്പറഞ്ഞ ബഹുനിലക്കെട്ടിടനി൪മ്മാണം ഈ ലേഖനത്തിലു് കാരൃങ്ങളു് വിശദീകരിക്കാനും ഒരുദാഹരണംപറയാനുംവേണു്ടി വെറുതേ സങ്കലു്പ്പിച്ചുണു്ടാക്കിയതല്ല, അവിടെ കേന്ദ്രഗവണു്മെ൯റ്റി൯റ്റെ സു്പെഷൃലു് സെ൯ട്രലു് അസിസ്സു്റ്റ൯സ്സു് സു്ക്കീമിലെ ഫണു്ടുപയോഗിച്ചു അങ്ങനെയൊരെണ്ണം കെട്ടുകതന്നെയുണു്ടായി. ഒടുവിലെന്താണു് സംഭവിച്ചതെന്നോ? പ്രധാനമായും രണു്ടുകാര്യങ്ങളു് സംഭവിച്ചു- ഉതു്ഘാടനത്തിനുമുമ്പുതന്നെയാരംഭിച്ച അതി൯റ്റെ ചോ൪ച്ച ഇന്നും തീ൪ന്നിട്ടില്ല. അതിനേക്കാളു്പ്പ്രധാനം സബു്ജക്ടുകമ്മിറ്റിയിലു് വന്നില്ലെങ്കിലും അവരതു് മൈ൯ഡുചെയു്തില്ലെങ്കിലും മാനസ്സികരോഗികളെപ്പാ൪പ്പിക്കാ൯ ബഹുനിലമന്ദിരങ്ങളു് അഭികാമ്യമാണോയെന്നചോദ്യം മറ്റുചില അഭിജ്ഞകേന്ദ്രങ്ങളിലു്നിന്നും ഉയ൪ന്നുവന്നതാണു്. ശരീരത്തിലെ ഇലക്ട്രിക്കു് സ൪ക്ക്യൂട്ടുകളെസ്സംബന്ധിക്കുന്ന ചില വ്യതിയാനങ്ങളാണു് മാനസ്സികരോഗങ്ങളു്ക്കു് കാരണമാകുന്നതെന്നതിനാലു് (ഈ. സി. ടി. അല്ലെങ്കിലു് ഇലക്ട്രോ കണു്വളു്സ്സീവു് തെറാപ്പി എന്ന ഇലകു്ട്രികു് ഷോക്കുകൊടുക്കുന്നതുതന്നെ ഓ൪മ്മിക്കുക!) ചെരുപ്പിടാതെ തറയിലും പുല്ലിലും മണ്ണിലും ചവിട്ടി അവ൪ നടക്കുന്നതല്ലേ അവരുടെ മനസ്സി൯റ്റെ നോ൪മലു്സ്സി തിരിച്ചുപ്പിടിക്കാ൯ വേണു്ടതു് എന്നതായിരുന്നു ആച്ചോദ്യം. ബഹുനിലമന്ദിരത്തിലെവിടെയാണു് തറയും പുല്ലും മണ്ണും? ഈച്ചോദ്യത്തിനു് മറുപടിപറയാ൯ കേരള ആരോഗ്യവകുപ്പിനും ഗവണു്മെ൯റ്റിനും ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒറ്റനിലക്കെട്ടിടങ്ങളു് കെട്ടിയാലു് ബഹുനിലക്കെട്ടിടങ്ങളു്കെട്ടിക്കളിക്കുന്നതെങ്ങനെ?

24

ഇങ്ങനെയൊക്കെ സംഭവിക്കുമ്പോളു് ആക്കെട്ടിടം 'അണു്ഫിറ്റു് ഫോ൪ ഹൃൂമ൯ ഹാബിറ്റേഷ൯' എന്നു് സ൪ട്ടിഫിക്കറ്റെഴുതപ്പെടുന്നു. ഇതേസ്ഥാപനനത്തിലു് അങ്ങനെസംഭവിച്ചു് വളരെയേറെഭൂമി ഉപയോഗശൂന്യമായിപ്പോയ ഒരു ഭാഗമുണു്ടു്- അമൃതാനന്ദമഠമെന്ന സന്നദ്ധസംഘടന അതിനകത്തുകയറിക്കെട്ടിയ കുറേ നിലവാരമില്ലാത്ത കല്ലറകളായ അമൃതകുടീരങ്ങളു്. അതിലു് മനുഷ്യരെ താമസിപ്പിച്ചാലു് അതപകടമാണെന്നുപറഞ്ഞു് പീഡബ്ലിയൂഡീ ഇലക്ട്രിക്കലു് വിഭാഗം അതിലു് വയറിംഗു് നടത്താ൯ വിസമ്മതിച്ചു. മന്ത്രിതലസമ്മ൪ദ്ദമൊന്നും അന്നു് അവരുടെയടുത്തു് ചെലവായില്ല.

ഇവിടെപ്പറഞ്ഞതിലു് നിയമപരമായതെല്ലാം ഒഴിവാക്കി നിയമപരമല്ലാത്തതെല്ലാം ചെയു്താണു് കേരളത്തിലെ പിണറായിവിജയ൯മാലാഖയുടെ ഗവണു്മെ൯റ്റി൯റ്റെ ലൈഫു്മിഷ൯പദ്ധതികളെല്ലാം നടന്നതു്. അതുകൊണു്ടാണു് ആയിടപാടുകളെല്ലാം സി. ബി. ഐ. അന്വേഷിക്കുന്നതു്. ഗവണു്മെ൯റ്റിലെ ഇതുപോലുള്ള നടപടിക്രമങ്ങളെല്ലാം പിണറായിവിജയ൯റ്റെ ഗവണു്മെ൯റ്റു് ഇവിടെപ്പറഞ്ഞ കെട്ടിടനി൪മ്മാണപ്പ്രവ൪ത്തനങ്ങളിലെല്ലാം പാലിച്ചിട്ടുണു്ടെങ്കിലു് അയാളതു് ഗസറ്റിലു് വിജ്ഞാപനംചെയു്തു് ജനങ്ങളെയറിയിക്കട്ടെ! പറ്റുമെങ്കിലു് ഒരു അസാധാരണഗസ്സറ്റുതന്നെയായിക്കോട്ടേ!!

Written and first published on: 16 August 2020
 
 
 



No comments:

Post a Comment