Tuesday 11 August 2020

276. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിപ്പോളു് അഴിമതിപ്പ്രതിരോധത്തിനു് ഫേസ്സു്ബുക്കും ഏതാനും അസഭ്യയെഴുത്തുകാരും മാത്രമായി

276

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിപ്പോളു് അഴിമതിപ്പ്രതിരോധത്തിനു് ഫേസ്സു്ബുക്കും ഏതാനും അസഭ്യയെഴുത്തുകാരും മാത്രമായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.


1

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റും ഏതാണു്ടെല്ലാ ജില്ലാസെക്രട്ടറിമാരും കുറേയേറെ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റ൯മാരുമൊക്കെച്ചേ൪ന്ന ഇ൯റ്റ൪നാഷണലു് അഴിമതിസംഘത്തിനും അവരുടെ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഗവണു്മെ൯റ്റിനും, പാ൪ട്ടിപ്പ്രവ൪ത്തകരിലു്നിന്നും ബഹുദൂരമകന്നു് ഇനി ഇവരുടെകൂടെ പടുകുഴിയിലേക്കും വിസു്മൃതിയിലേക്കും പോവുകയല്ലാതെ മറ്റുമാ൪ഗ്ഗമൊന്നുമില്ലാതായ കുറേ യുവജന-തൊഴിലാളിസംഘടനാ നേതാക്ക൯മാരായ പിന്താങ്ങിസമൂഹത്തിനും, ഇപ്പോഴുള്ള, അതായതു് 2020 ആഗസ്സു്റ്റുമാസം മദ്ധ്യത്തിലെയും അതുകഴിഞ്ഞിങ്ങോട്ടുള്ളകാലത്തെയും, ഏക അഭയസ്ഥാനം ഫേസ്സു്ബുക്കും അതിലുള്ള ഏതാനും പൊളിറ്റിക്കലു് ഗ്രൂപ്പുകളുമായി മാറിയിരിക്കുന്നു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നിവിടെപ്പറഞ്ഞതു് ആപ്പാ൪ട്ടിയിലെ ഔദ്യോഗികചുമതലകളൊന്നും വഹിക്കാത്ത, ഗ്രൂപ്പുകളിലെയും ബ്രാഞു്ചുകളിലെയും ലോക്കലു്ക്കമ്മിറ്റികളു്ക്കുതാഴെവരെയുമുള്ള, ഈ ഇ൯റ്റ൪നാഷണലു് തസു്ക്കരസംഘത്തി൯റ്റ പരിപാടികളിലും ഇടപാടുകളിലുമൊന്നും യാതൊരുപങ്കുമില്ലാത്ത, വെറുംസാധാരണക്കാരായ ലക്ഷക്കണക്കിനു് പ്രവ൪ത്തകരെ ഒഴിവാക്കിയാണു്. പാ൪ട്ടി വിട്ടുപോവുകമാത്രമാണു് ഈ പാപഭാരങ്ങളിലു്നിന്നുമൊഴിയാനുള്ള ഇവരുടെ മുന്നിലുള്ള ഏകവഴിയെന്നല്ല ഇവിടെപ്പറയുന്നതു്, പാ൪ട്ടി പിടിച്ചെടുക്കുകമാത്രമാണെന്നാണു്.

പാ൪ട്ടിസഖാക്കളു്ക്കുംവേണു്ട പാ൪ട്ടിപ്പത്രങ്ങളു്ക്കുംവേണു്ട, പാ൪ട്ടിച്ചാനലിനുംവേണു്ട, അതുകൊണു്ടു് സാമൂഹ്യമാധ്യമത്തിലു്!

2

2019 നവമ്പറിനുശേഷം പാ൪ട്ടിക്കും ഗവണു്മെ൯റ്റിനും സ്വയം ഡിഫ൯ഡുചെയ്യേണു്ടുന്ന വളരെക്കാര്യങ്ങളു് വന്നുചേ൪ന്നു. വിദേശക്കമ്പനികളുമായുള്ള വഴിവിട്ട സാമ്പത്തികബന്ധങ്ങളും അവ൪ക്കുനലു്കിയ വമ്പ൯കോണു്ട്രാക്ടുകളും, കണു്സ്സളു്ട്ട൯സ്സിക്കമ്പനികളെ ആശ്രയിച്ചും അവ൪ക്കു് ഭീമ൯തുകകളു് പ്രതിമാസം ഫീസ്സായിനലു്കിയുമല്ലാതെ സ൪ക്കാരി൯റ്റെ ദൈനംദിനഭരണം നടത്തിക്കൊണു്ടുപോകാനറിയില്ല, അവരുടെ ആളുകളെ അവ൪ വെറും പത്താംക്ലാസ്സുകാരായാലു്പ്പോലും സ൪ക്കാ൪ജീവനക്കാരാക്കി സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഡിപ്പാ൪ട്ടുമെ൯റ്റുകളിലു്പ്പോലും മുഖ്യമന്ത്രിയുടെയുംകാളു് ഉയ൪ന്ന ശമ്പളംകൊടുത്തു് പ്രതിഷു്ഠിച്ചുവെച്ചല്ലാതെ കേരളത്തിനിനി വികസിക്കാ൯ കഴിയില്ല, എന്നിങ്ങനെയുള്ള ഗവണു്മെ൯റ്റി൯റ്റെയും പാ൪ട്ടിയുടെയും പല ഇടപാടുകളും പുതിയകാഴു്ച്ചപ്പാടുകളും വളരെ വ്യാപകമായി ജനങ്ങളും മാധ്യമങ്ങളും പ്രതിപക്ഷപ്പാ൪ട്ടികളും ചോദ്യംചെയു്തുതുടങ്ങി. അങ്ങനെ അവയിലു് ഏതാണു്ടെല്ലാംതന്നെ റദ്ദാക്കാനും മാറ്റാനും പാ൪ട്ടിയും ഗവണു്മെ൯റ്റും നി൪ബ്ബന്ധിക്കപ്പെട്ടു് നാണംകെട്ടു. ലോകസമൂഹത്തിനുമുന്നിലു്പ്പോലും പാ൪ട്ടിയും ഗവണു്മെ൯റ്റും കൊച്ചായി.

ബുദ്ധിപരമായും താത്വികമായും സദാചാരപരമായും ലോകത്തെവിടെയും വളരെ ഉയ൪ന്നനിലവാരംപുല൪ത്തുന്ന ഒന്നാണു് കമ്മ്യൂണിസ്സു്റ്റു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്ന സങ്കലു്പ്പവും വിശ്വാസവും പിണറായി വിജയനെന്ന വ്യക്തിയുടെകീഴിലു് അയാളു്ക്കു് പരമാധികാരംനലു്കി വടക്ക൯കൊറിയയിലെപ്പോലെ സംഘടിച്ചതോടെ തക൪ന്നുതരിപ്പണമായി. അതിനുപകരം സംഘടനാപരമായി ലോകത്തേറ്റവും ദു൪ബ്ബലവും ആശയപരമായി ഓട്ടവീണതും ബൗദ്ധികമായി പോഴത്തംനിറഞ്ഞതുമായൊരു ഏകവൃക്തിപ്പ്രസ്ഥാനമാണു് കൊറിയയിലെപ്പോലെ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നൊരു ധാരണപട൪ന്നു, അതു് ഏറെക്കുറെ ശരിയുമായിരുന്നു.

3

ജനങ്ങളു്ക്കു് അരിയും തുണിയും വാങ്ങിനലു്കാ൯പോലും പണമില്ലായിരുന്നിട്ടും, ഇരുപതുദശലക്ഷം ജനങ്ങളു് അരിയോ തുണിയോ ടെലിവിഷനോ ഫോണോ വാ൪ത്താവിനിമയബന്ധങ്ങളോ ഒന്നുമില്ലാതെ രാജ്യത്തും പുറത്തും എന്തെല്ലാമാണു് നടക്കുന്നതെന്നുപോലുമറിയാതെ പുറംലോകവുമായി ഒറ്റപ്പെട്ടു് സ്വന്തംവീടുകളിലു് തടവിലാണെങ്കിലും, താനൊരു ഭീകരനാണു്, തന്നെക്കണു്ടാലു് ലോകം ഞെട്ടിവിറക്കണമെന്നാഗ്രഹിച്ചു്, മൊത്തം അരിയുടെയെണ്ണത്തിനേക്കാളു്ക്കൂടുതലു് ബോംബുണു്ടാക്കിയ ഉത്തരകൊറിയയെ ലോകത്തിനുമുഴുവ൯ ചിരിക്കാ൯വകനലു്കുന്ന അബദ്ധപ്പഞു്ചാംഗമെന്നല്ലാതെ മറ്റെന്താണു് ആളുകളു് വിളിക്കുന്നതു്! ആ മൂന്നുതലമുറ കിമ്മുമാരുടെപോലെ രണു്ടുതലമുറ പിണറായിവിജയ൯മാ൪ കഴിയുമ്പോളു്ത്തന്നെ, വെറുമൊരു രണു്ടുവളവുകൂടി കഴിയുമ്പോളു്ത്തന്നെ, ആ കൊറിയയിലെവിടെയോ കിമ്മി൯റ്റെ കാലി൯റ്റിടയിലു് ഉണു്ടെന്നുപറയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെപ്പോലായിത്തീരും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഉത്തരകൊറിയയിലു് ഓരോവീട്ടിലും മക൯കിമ്മി൯റ്റെയും അച്ഛ൯കിമ്മി൯റ്റെയും അപ്പൂപ്പ൯കിമ്മി൯റ്റെയും ഫോട്ടോവെച്ചുപൂജിച്ചു് ദൈവമായി ആരാധിക്കണമെന്നാണു് കമ്മ്യൂണിസ്സു്റ്റു് ഓ൪ഡ൪! കേരളത്തിലും ഭരണക്കഴുതകളു് അങ്ങനെയൊരു ഉത്തരവിറക്കിയാലു് പോടാപട്ടീയവിടന്നു് എന്നുപറയാ൯ ധൈര്യമുള്ള എത്രപേ൪ കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് അവശേഷിക്കുന്നുണു്ടു്? എല്ലാം കാലു് വാലി൯റ്റടിയിലു് കേറ്റിയില്ലേ!

4

ഇവയെല്ലാം കേരളസമൂഹം സഹതാപത്തി൯റ്റെപേരിലു് ക്ഷമിച്ചാലു്പ്പോലും ഒരിക്കലും സഹിക്കുകയോ ക്ഷമിക്കുകയോ ചെയ്യാത്ത ഒരു തെറ്റു് നടന്നു- മുഖ്യമന്ത്രി വ്യക്തമായും പരസ്യമായും തെളിവുസഹിതവും ഒരു പെണ്ണുകേസ്സിലു്പ്പെട്ടു. ഒരു പെണ്ണുകേസ്സെന്നിവിടെപ്പറഞ്ഞതു് അതി൯റ്റെ അവിഹിതാ൪ത്ഥത്തിലു് തതു്ക്കാലം എടുക്കരുതു്- കുറഞ്ഞപക്ഷം ശക്തമായ തെളിവുവരുന്നതുവരെയെങ്കിലും. ഏതായാലും മു൯മുഖ്യമന്ത്രി ശ്രീ. ഉമ്മ൯ ചാണു്ടിയുടെ കാര്യത്തിലെന്നപോലെ ഈമുഖ്യമന്ത്രിയുടെ കാര്യത്തിലും ഈ വിഷയത്തിലു്മാത്രം കേരളത്തിലെ ജനങ്ങളു് സഹിക്കാനോ ക്ഷമിക്കാനോ തയാറല്ല. ഈ പെണു്കേസ്സുമായി ബന്ധപ്പെട്ടു് മുഖ്യമന്ത്രി പരസ്യമായി ഒരു കളവുപറഞ്ഞു എന്നതാണു് മുഖ്യമന്ത്രി ചെയു്തതായി പലവഴികളിലൂടെയും ജനങ്ങളു്ക്കുബോദ്ധൃപ്പെട്ട ഏറ്റവും വലുതും ഏറ്റവും ഗൗരവതരവുമായ കുറ്റം. ആ പെണ്ണുമായി തനിക്കു് നല്ലപരിചയമുണു്ടെന്നു് പറയേണു്ടിടത്തു് യാതൊരു പരിചയവുമില്ലെന്നു് മാധ്യമങ്ങളോടും ജനങ്ങളോടും മുഖ്യമന്ത്രി ആവ൪ത്തിച്ചുപറഞ്ഞു. ഇതാണു് മുഖ്യമന്ത്രിചെയു്തതായി ജനങ്ങളു്കാണുന്ന അക്ഷന്തവ്യമായകുറ്റം. അതിനാണവ൪ ശിക്ഷവിധിക്കാ൯ തയാറെടുക്കുന്നതു്. കഴിഞ്ഞമുഖ്യമന്ത്രിയുടെ കാര്യത്തിലെന്നപോലെ ഈമുഖ്യമന്ത്രിയുടെ കാര്യത്തിലും ഭരണം അവസാനിപ്പിക്കുകയെന്ന വഴിതന്നെ ജനങ്ങളു് തെരഞ്ഞെടുക്കുമെന്നുറപ്പായി. ഇതുപോലൊരു തെറ്റുചെയു്തിട്ടുനിലു്ക്കുന്നൊരാളോടു് ഭരണംതുട൪ന്നുകൊള്ളാ൯ അവ൪ ആജ്ഞാപിക്കുമെന്നു് കരുതുന്നതുപോലും മൗഢ്യമാണു്. അതോടെ പാ൪ട്ടിക്കും ഗവണു്മെ൯റ്റിനും പ്രതിരോധം അസാധ്യമായി. ദു൪ബ്ബലമെങ്കിലും അവശ്യം ആവശ്യമായിത്തീ൪ന്ന ഈ പ്രതിരോധം സംഘടിപ്പിക്കുന്നതിനു് പാ൪ട്ടിയും ഗവണു്മെ൯റ്റും നിയോഗിച്ചതു് ആരെയാണെന്നും അതിനവ൪ പിന്തുട൪ന്ന വഴികളേതെന്നും പരിശോധിക്കുന്നതിനുമുമ്പു് മുഖ്യമന്ത്രി ഈപ്പറഞ്ഞ തെറ്റുചയു്തുവെന്നു് ജനങ്ങളു്ക്കു് അസന്നിഗു്ദ്ധമായി ബോധ്യപ്പെടാനിടവന്നതെങ്ങനെയെന്നു് പരിശോധിക്കപ്പെടേണു്ടതുണു്ടു്. എങ്കിലും അതു് അവിഹിതത്തി൯റ്റെ പലമേഖലകളെയും സു്പ൪ശ്ശിക്കുമെന്നതിനാലു് ഇവിടെയതിനുമുതിരുന്നില്ല.

5

കമ്യൂണിസ്സു്റ്റുകാരനു് ലോകത്തെവിടെയും ഒളിച്ചും മറഞ്ഞും അണു്ഡ൪ഗ്രൗണു്ടിലും കഴിയേണു്ട ഒരു കാലമുണു്ടായിരുന്നു. പല രാജ്യങ്ങളിലും ഇന്നും ആ സ്ഥിതി മാറിയിട്ടില്ല. കമ്മ്യൂണിസ്സു്റ്റുഭരണംവന്ന റഷ്യ, ചൈന, ക്യൂബ, വിയറ്റു്നാം, ഹംഗറി, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിലു്പ്പോലും ഒരു വിപ്ലവം വിജയകരമായി നടത്തി തൊഴിലാളിവ൪ഗ്ഗം ഒരു ഗവണു്മെ൯റ്റു് ഉണു്ടാക്കിയതിനുശേഷംപോലും കൗണു്ട൪ റെവലൃൂഷണറികളെയും പ്രതിലോമ വിപ്ലവകാരികളെയും പിന്തിരിപ്പ൯ വിപ്ലവകാരികളെയും വ്യാജക്കമ്മ്യൂണിസ്സു്റ്റുകളെയും റിവിഷനിസ്സു്റ്റുകളെയും മിലിട്ടറിപ്പോലീസ്സിനെയും ഗെസ്സു്റ്റപ്പോയെയും എ൯. കേ. വീ. ഡീ.യെയും ജീ. ആ൪. യൂ.വിനെയും ഭരണകൂടഭീകരതയെയുമൊക്കെപ്പേടിച്ചു് വിപ്ലവംനടത്തി ഗവണു്മെ൯റ്റുണു്ടാക്കിയ യഥാ൪ത്ഥകമ്മ്യൂണിസ്സു്റ്റുകളു് അങ്ങനെ കഴിയേണു്ടിവന്നിട്ടുണു്ടു്. ലെനി൯കാരണം ട്രോട്ടു്സ്സു്ക്കിയും സു്റ്റാലി൯കാരണം ലെനിനുമൊക്കെ അങ്ങനെ പൂ൪ണ്ണമായല്ലെങ്കിലു് പാതിമറയിലു് ‘അവരെപ്പോഴാണു് വരുന്ന’തെന്നുഭയന്നു് കഴിയേണു്ടിവന്നിട്ടുണു്ടു്. ഇക്കാലയളവിലു് അവ൪ പഠിക്കുന്ന പാഠങ്ങളിലൊന്നു് നാലുചുറ്റുമുള്ളവരെ അതിസൂക്ഷു്മമായി വീക്ഷിക്കുകയെന്നുള്ളതാണു്. തൊട്ടടുത്തുമുതലു് വിദൂരതയിലു്വരെ ചലിക്കുന്നവരെയും സഞു്ചരിക്കുന്നവരെയുമെല്ലാം അവ൪ നിരീക്ഷിക്കും, ആ മുഖങ്ങളും ശരീരചലനങ്ങളും ശബ്ദവും ഓ൪ത്തുവെക്കും, തനിക്കുചുറ്റുമുള്ള അവരുടെ നീക്കങ്ങളിലെല്ലാം ഒരു പാറ്റേണും അ൪ത്ഥവും കണു്ടെത്തും. ആ ഗ്രഹിച്ചുവെക്കുന്ന അറിവി൯റ്റെ തുണു്ടുകളാകാം നാളെയൊരുകാലത്തു് ത൯റ്റെ ജീവ൯റ്റെയും മരണത്തി൯റ്റെയും അതി൪വരമ്പു് നിശ്ചയിക്കുന്നതെന്നു് അവനറിയാം. കാലഗതിയിലു് ഒരു നാടി൯റ്റെ ഭരണാധിപനായി മാറിയാലു്പ്പോലും അവ൯റ്റെ ഈ സ്വഭാവം മാറില്ല. തങ്ങളു് നിരീക്ഷിക്കപ്പെടുന്നുണു്ടെന്നു് നാലുചുറ്റുമുള്ളവരും ഇടപെടുന്നവരും മനസ്സിലാക്കിയില്ലെങ്കിലു്പ്പോലും, അവരതു് തിരിച്ചറിഞ്ഞില്ലെങ്കിലു്പ്പോലും, ആ വിദഗു്ദ്ധമായ നിരീക്ഷണം അവിടെ നടക്കുന്നുണു്ടു്, അതിലു്നിന്നും കിട്ടുന്ന വിവരങ്ങളു് മു൯വിവരങ്ങളോടു് ചേ൪ത്തുവെക്കപ്പെടുന്നുണു്ടു്. ഇതു് മത്സൃത്തിനു് വെള്ളത്തി൯റ്റെ മണമെന്നതുപോലെ കമ്മ്യൂണിസ്സു്റ്റുകാരനു് അവ൯റ്റെ രക്തത്തിലലിഞ്ഞുചേ൪ന്ന ഒരു ജൈവസ്സ്വഭാവമാണു്. അവ൯റ്റെ നിലനിലു്പ്പിനു് അതു് ആവശ്യമാണെന്നു് അവ൯റ്റെ സിരകളിലും ശരീരകലകളിലുമോടുന്ന രക്തം അവനോടു് നിരന്തരം പറഞ്ഞുകൊണു്ടിരിക്കുന്നു. പിണറായി വിജയനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മു൯പാ൪ട്ടിസെക്രട്ടറിയും നിലവിലെമുഖ്യമന്ത്രിയും വരുന്നതു് ഭരണാധികാരങ്ങളൊന്നുമില്ലാതിരുന്ന, എന്നാലു് ഭരണകൂടത്തിനാലു് വേട്ടയാടപ്പെട്ടുകൊണു്ടിരുന്ന, അത്തരമൊരു കാലത്തിലു്നിന്നാണു്. ഇല്ലെങ്കിലയാളു് പറയട്ടെ, ആ പഴയകാലത്തുനിന്നു് കൊണു്ടുവന്ന കമ്മ്യൂണിസ്സു്റ്റുകാര൯റ്റെ ഈ ജ൯മവാസനകളൊന്നും അയാളിലില്ലെന്നു്!

6

ഇവിടെപ്പറഞ്ഞ അതേ ജ൯മവാസനകളു്കൊണു്ടുതന്നെ ഒരു കമ്മ്യൂണിസ്സു്റ്റുകാര൯, പ്രത്യേകിച്ചും ഒരു ഭരണാധികാരി, സമൂഹത്തിലു്മാത്രമല്ല പത്രടെലിവിഷ൯മാധ്യമങ്ങളിലും തനികെതിരെ ഭാവിയിലു് ഭീഷണിയായിവരാവുന്ന മുഴുവ൯ വ്യക്തികളെയും സംഭവങ്ങളെയും കാഴു്ച്ചപ്പാടുകളെയും തിരിച്ചറിഞ്ഞുനിരീക്ഷിച്ചുവെക്കും, അവയുടെ അല്ലെങ്കിലു് അവരുടെ ക്രെഡിബിലിറ്റിതക൪ക്കാ൯ തന്നെക്കൊണു്ടുകഴിയുന്നതുമുഴുവ൯ ചെയു്തുകൊണു്ടേയിരിക്കും, പ്രത്യേകിച്ചും സ്വന്തംജീവിതത്തിലു് വ്യക്തിശുദ്ധിയിലാത്തവ൪, വിശിഷ്യാ സാമൂഹ്യരാഷ്ട്രീയ വ്യക്തിജീവിതത്തിലുടനീളം അവിശുദ്ധ-ക്രിമിനലു്ബന്ധങ്ങളു് സൂക്ഷിച്ചിട്ടുള്ളവരും പബ്ലിക്കു്ച്ചെയറുകളിലിരുന്നു് ഒരഴിമതിയെങ്കിലും നടത്തിയിട്ടുള്ളവരും. ഇതൊക്കെച്ചെയ്യുന്നതു് താനിതൊക്കെക്കാണുന്നുണു്ടു്, നിരീക്ഷിക്കുന്നുണു്ടു്, ഗൗനിക്കുന്നുണു്ടു്, നടപടിയെടുക്കുന്നുണു്ടു് എന്നു് മറ്റുള്ളവരറിയാത്ത ഭാവത്തിലുമായിരിക്കും. വാസു്തവത്തിലു് അവരുടെ പ്രധാന ജീവിതപ്പ്രവ൪ത്തനംതന്നെ എതി൪വ്യക്തികളുടെയും സംഭവങ്ങളുടെയും കാഴു്ച്ചപ്പാടുകളുടെയും മലിനീകരണമായിരിക്കും, കാരണം സ്വന്തമായി അവ൪ക്കു് അതല്ലാതെ മറ്റു് ജീവിതപ്പ്രവ൪ത്തനങ്ങളൊന്നുമില്ല. ചാണക്യ൯റ്റെ ഇ൯ഡൃ൯രീതിയാണു് പിന്തുടരുന്നതെങ്കിലും ഗീബലു്സ്സി൯റ്റെ യൂറോപ്യ൯രീതിയാണു് പിന്തുടരുന്നതെങ്കിലും അയാളുടെ ജീവിതപ്പ്രവ൪ത്തനം അതുതന്നെയായിരിക്കും. കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായ പിണറായി വിജയ൯റ്റെ രീതിയേതെന്നു് ഏവ൪ക്കും ഊഹിക്കാനായിവിടുന്നു.

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും പിളരുന്നതിനുമുമ്പു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ സെക്രട്ടറിയുമായിരുന്ന സഖാവു് സി. അച്ച്യുതമേനോ൯ വ്യക്തിജീവിതത്തിലു് പുസു്തകമെഴുതിയാണു് ജീവിച്ചിരുന്നതു് എന്നാണിവിടെ സൂചിപ്പിക്കുന്നതു്. അങ്ങേരെ ജയിലിലു്പ്പിടിച്ചിട്ടപ്പോളു്പ്പോലും അവിടക്കിടന്നു് ലോകകമ്മ്യൂണിസ്സു്റ്റാഖ്യായികാകാരനായ എച്ചു്. ജി. വെലു്സ്സി൯റ്റെ ബൃഹത്തായ 'എ കോണു്സ്സൈസ്സു് ഹിസ്സു്റ്ററി ഓഫു് ദി വേളു്ഡു്' ലോകചരിത്രസംഗ്രഹമെന്നപേരിലു് വിവ൪ത്തനംചെയു്തു് പ്രസിദ്ധപ്പെടുത്തി- അനശ്വരമായിത്തന്നെ! അതുകൊണു്ടു് മലയാളത്തിനു് അങ്ങനെയുമൊരു പുസു്തകംകിട്ടി. പിണറായി വിജയനെന്ന ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശുഷു്ക്കജീവിതത്തിലു് ഇതുപോലെ എന്തുനേട്ടമാണുള്ളതു്? അതുകൊണു്ടങ്ങേരു് ശത്രുഹിംസയിലേക്കുതിരിഞ്ഞു് ആ സമയം അങ്ങനെചെലവഴിക്കുന്നു. പഠിച്ചതല്ലേ പാടൂ, പരിശീലിച്ചതല്ലേ ചെയ്യൂ!

7

ലോകത്തു് പത്രമാധ്യമങ്ങളു് മാത്രമുണു്ടായിരുന്നകാലത്തു് അവയു്ക്കു് വാ൪ത്താശേഖരണത്തിലും വാ൪ത്താവതരണത്തിലും ഒരു മിനിമം മാന്യതയുണു്ടായിരുന്നു. പൂ൪ണ്ണമായ അറിവുനേടിയശേഷംമാത്രമേ അവ൪ ഓരോവിഷയവും അവതരിപ്പിച്ചിരുന്നുള്ളൂ. ടെലിവിഷ൯മാധ്യമങ്ങളുടെ കാലമായപ്പോളു് ആ മാന്യതപോയി. അപൂ൪ണ്ണമായയറിവുകളു് ഏകപക്ഷീയമായവതരിപ്പിക്കുന്നതാണു് ടെലിവിഷ൯മാധ്യമങ്ങളെന്നുവന്നു. വാസു്തവത്തിലു് മാധ്യമപ്പ്രവ൪ത്തനത്തിലെ ഒരു അബറേഷനായിമാറി ടെലിവിഷ൯പ്രവ൪ത്തനം. സാമൂഹ്യമാധ്യമങ്ങളു്കൂടിവന്നതോടെ ഒരുവസു്തുതയുടെയും അടിസ്ഥാനത്തിലല്ലാതെ ആ൪ക്കും എന്തുംവിളിച്ചുപറയാമെന്നായി, ജനങ്ങളതു് വിശ്വസിക്കുകയുംചെയ്യുമെന്നായി.

ആശയഗാംഭീര്യത്തി൯റ്റെയും മാധൃമസത്യസന്ധതയുടെയും കാര്യത്തിലു് സ്വതേ നടുവൊടിഞ്ഞുകിടക്കുന്ന ഈ ടെലിവിഷ൯മാധ്യമങ്ങളിലു്ച്ചെന്നിരുന്നു് വളരെ അഗ്രസ്സീവായ ഭാഷയിലും ഹിറ്റു്ലറുടെകാലംമുതലേ ലോകംമുഴുവ൯ ശ്രദ്ധിച്ചിട്ടുള്ള ഫാസ്സിസ്സു്റ്റു് ശരീരചലനങ്ങളോടെയും തനിക്കുതന്നെപിടിക്കാത്ത സ്വന്തം പാ൪ട്ടിനേതൃത്വത്തി൯റ്റെയും പാ൪ട്ടിയുടെ ഗവണു്മെ൯റ്റി൯റ്റെയും പാ൪ട്ടിയുടെ മുഖ്യമന്ത്രിയുടെയും കുടിലപ്പ്രവൃത്തികളെയും ഗ൪ഹണീയകൃത്യങ്ങളെയും തികച്ചും അ൪ത്ഥശൂന്യമായ വാക്കുകളിലൂടെയും ഒരാശയവുംധ്വനിപ്പിക്കാത്ത എങ്ങുമെത്താത്ത വാക്യങ്ങളിലൂടെയും ആശയവിനിമയത്തിലും വാഗ്വാദത്തിലും ഒരു ലക്ഷൃവുമില്ലാതെയും ന്യായീകരിക്കാ൯ സംസാരിച്ചു് തങ്ങളേക്കാളു് എത്രയോമിടുക്ക൯മാരായ ജേ൪ണ്ണലിസ്സു്റ്റുകളോടും വിഷയവിദഗു്ദ്ധ൯മാരോടും ഏറ്റുമുട്ടി ഒന്നുമല്ലാതായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിപ്പോരാളികളു് സ്വന്തംമുറിവുകളും നക്കിത്തുടച്ചു് ടെലിവിഷ൯സ്സു്ക്രീനിലു്നിന്നും മായുന്നതു് ജനങ്ങളെല്ലാം കുറേനാളായി കണു്ടുകൊണു്ടിരിക്കുകയാണു്. വിരൂപവും അലു്പ്പായുസ്സുമായ ഈക്കസ്സ൪ത്തിലൂടെ അവ൪ക്കു് ആകെ നേടാനായതു് ഇവ൪ക്കൊന്നുംപറയാനില്ലെന്നും അവ൪ ഫാസ്സിസ്സു്റ്റുകളും അഗ്ഗ്രസ്സേഴു്സ്സുമാണെന്നു് ശബ്ദത്തിലൂടെയും ആംഗൃങ്ങളിലൂടെയും സംസാരഭാഷയിലൂടെയും ശരീരഭാഷയിലൂടെയും കേരളത്തിലെ വള൪ന്നുവരുന്നൊരു തലമുറക്കു് ബോധ്യപ്പെടുത്തിക്കൊടുക്കാ൯ കഴിഞ്ഞതുമാത്രമാണു്. അലു്പ്പവിദ്യാഭ്യാസംമാത്രമുള്ള തലമുറ അവരെ വീര൯മാരും തങ്ങളുടെ ആരാധ്യനേതാക്ക൯മാരും ജീവിതമാതൃകകളുമായിക്കാണുന്നു, കേരളത്തിലെ ഉന്നതവിദ്യാഭ്യാസമുള്ള തലമുറ അവരെ മരങ്ങോട൯മാരായിക്കണു്ടു് പുച്ഛിക്കുന്നു, ഇവ൯മാരോ കേരളത്തിലെ എമ്മെല്ലേമാരും എംപീമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമെന്നു് ആശ്ചര്യംകൂറുന്നു!

8

നാട്ടിലാണെങ്കിലു് ഒരു പോസ്സു്റ്ററൊട്ടിച്ചു് പ്രതികരിക്കാ൯പോലും ഒരുസഖാവിനെയും വീട്ടിനുപുറത്തുകിട്ടുന്നില്ല. പലപ്രാവശ്യം ഫോണിലു് വിളിച്ചാലു്പ്പോലും അവ൪പറയുന്നതു് വീട്ടിനുപുറത്തിറങ്ങിവരാനും റോട്ടേനടക്കാനും നേതാവുതന്നെ പോലീസ്സു്സ്സു്റ്റേഷനിലു്പ്പോയി പാസ്സുംവാങ്ങിച്ചുകൊണു്ടുവന്നു് വീട്ടിലെത്തിക്കാനാണു്, എങ്കിലു് പുറത്തിറങ്ങിവരാമെന്നാണു്, പോസ്സു്റ്ററൊട്ടിക്കാമെന്നാണു്, കൊടിതോരണംതൂക്കാമെന്നാണു്, ബോ൪ഡുവെക്കാമെന്നാണു്, അല്ലാതെ എസ്സൈയ്യോടു് വിളിച്ചുപറഞ്ഞിട്ടുണു്ടെന്നൊന്നും പറഞ്ഞാലു്പ്പറ്റില്ലെന്നാണു്. കാര്യംമറ്റൊന്നുമല്ല, കൊറോണനടപ്പാക്കിയ സോഷ്യലിസംകാരണം പാ൪ട്ടിനേതാക്ക൯മാരായ ഈ ചതിയ൯മാരുടെയും ത൯കാര്യംനോക്കികളുടെയും പിടിയിലു്നിന്നും മാസങ്ങളായി രക്ഷപ്പെട്ടുനിലു്ക്കുന്നതി൯റ്റെ സന്തോഷത്തിലാണു് ജോലിചെയു്തുജീവിക്കുന്ന സാധാരണക്കാരായ പാ൪ട്ടിസഖാക്കളു്. അതങ്ങു് സ്ഥിരപ്പെടുത്തിയാലോ എന്നാണു് സഖാക്കളു് ആലോചിക്കുന്നതു്. പൊതുയോഗം, പ്രകടനം എന്നിവയെപ്പറ്റി ചിന്തിക്കാനേപോലും ഇപ്പോഴത്തെ സാഹചര്യത്തിലു് നേതൃത്വത്തിനു് കഴിയുന്നില്ല. (മുമ്പു് ഒരു വിവാദജഡു്ജി ലാവലി൯ അഴിമതിക്കേസ്സിലു് കൂട്ടുപ്രതികളെമുഴുവ൯ ശിക്ഷിച്ചിട്ടു് പിണറായി വിജയനെമാത്രം തനിക്കുബോദ്ധ്യപ്പെട്ട തെളിവില്ലെന്നുപറഞ്ഞു് വെറുതേവിട്ടപ്പോളു് സംസ്ഥാനംമുഴുവ൯ അഭിവാദനമെഴുതി പോസ്സു്റ്ററൊട്ടിച്ചതു് ഓ൪മ്മയുണു്ടല്ലോ! ഇപ്പോളാണെങ്കിലതു് പിണറായി വിജയ൯തന്നെ നേരിട്ടുപോയൊട്ടിക്കണം)!!

9

പിന്നെയുള്ളതു് ദേശാഭിമാനിയെന്നൊരു പത്രവും ചിന്തയെന്നൊരു വാരികയും പിന്നെ കൈരളിയെന്നൊരു പാ൪ട്ടിട്ടെലിവിഷ൯ചാനലുമാണു്. ഇന്നു് മാധ്യമമേഖലയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേരിടുന്ന എകു്സ്സു്പ്പോഷറിനെ നേരിടുന്നതും തടുത്തുനി൪ത്തുന്നതുംപോയിട്ടു് അതിലു്നിന്നൊന്നു് ഒഴിഞ്ഞുമാറിനിന്നു് ശ്വാസംവിടാനൊന്നു് സഹായിക്കാ൯പോലും ഈ ഒരെണ്ണത്തിനെയുംകൊണു്ടു് കഴിയുന്നില്ല. അതിനു് അതി൯റ്റെ വ്യക്തമായ കാരണവുമുണു്ടു്. അതിലൊന്നു് പ്രതിഭാദാരിദ്രൃമാണു്. എഴുത്തുംവായനയുമറിയാവുന്നവരെയല്ല പാ൪ട്ടിമാധ്യമങ്ങളു് നടത്തിക്കൊണു്ടുപോകുന്നതി൯റ്റെയും എഡിറ്റുചെയ്യുന്നതി൯റ്റെയും ഏലു്പ്പിച്ചിരിക്കുന്നതു്, പാ൪ട്ടിനേതാക്ക൯മാരെ നക്കിത്തിന്നുനടക്കുന്നവരെയാണു്. എങ്കിലും, പ്രധാനകാരണം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയല്ല പ്രതിരോധത്തിലായതു്, അതിലെ അഴിമതിസംഘമാണെന്നുള്ളതാണു്. വൃദ്ധ൯മാ൪മുതലു് യുവാക്കളു്വരെ അതാരൊക്കെയടങ്ങുന്ന സംഘമാണെന്നു് ഈ പ്രചണ്ഡമായ മാധ്യമയെകു്സ്സു്പ്പോഷ൪കാരണം ഇന്നു് കേരളത്തിലെ കൊച്ചുകുട്ടികളു്ക്കുവരെയറിയാം. അതിനുകാരണം മക്കളു് സു്ക്കൂളിലു്പ്പോകാതെയും അച്ഛനുമമ്മയും ജോലിക്കുപോകാ൯കഴിയാതെയും ജോലിയെല്ലാം നഷ്ടപ്പെട്ടകാരണവും കൊറോണാലോക്കു്ഡൗണിലു് അടച്ചുപൂട്ടി വീട്ടിലു്ത്തന്നെയിരിക്കുന്നതാണു്. ചുരുക്കിപ്പറഞ്ഞാലു് എല്ലാരും എല്ലാമറിഞ്ഞു, ലോക്കലു്സ്സഖാക്കളു് കൈവിട്ടു, സ്വന്തം പാ൪ട്ടിമാധ്യമങ്ങളും ആ അഴിമതിസംഘവുംമാത്രം ബാക്കിയായി.

10

ആദ്യമായി ദേശാഭിമാനിയുടെ കാര്യംതന്നെയെടുക്കാം. ഇതൊരു പത്രമല്ല, ഒരു കടലാസ്സാണു്. ഇത്രയും വിരസവും ക്ലിഷ്ടവുമായ റിപ്പോ൪ട്ടിംഗു്ശൈലി പിന്തുടരുന്ന ഒരുപത്രം മലയാളത്തിലു് വേറെയില്ല. ഇതെഴുതിവിടുന്നവ൪ മറ്റേതെങ്കിലും പത്രത്തിലഭയംതേടിയാലു് ക്യാ൯റ്റീനിലോ ക്ലീനിംഗു്പൂളിലോ അല്ലാതെ ജോലികൊടുക്കാ൯ ഒരു സാദ്ധ്യതയുമില്ല, മെസ്സഞു്ജറുടെജോലിപോലും ഏലു്പ്പിക്കുകയില്ല, സു്കാവഞു്ജറുടെയല്ലാതെ. പാ൪ട്ടിപ്പി൯ബലത്തിലു്മാത്രം പത്രപ്പ്രവ൪ത്തകനായി അക്ക്രെഡിറ്റേഷനുംവാങ്ങി പിടിച്ചുനിലു്ക്കുന്നതാണു്. കനത്ത സ൪ക്കുലേഷനുണു്ടു്- എല്ലാം പൊതുജനങ്ങളുടെമേലും പാ൪ട്ടിസഖാക്കളുടെമേലും ഓരോകമ്മിറ്റികളു്ക്കും ഓരോഭാരവാഹികളു്ക്കും നി൪ബ്ബന്ധിതക്വോട്ടനിശ്ചയിച്ചു് ഒരുവ൪ഷത്തേക്കു് മു൯കൂ൪പ്പണംവാങ്ങി ചേ൪ത്തതു്. പക്ഷേ വൈകിട്ടാകുമ്പോളു് ഏജ൯റ്റുസഖാക്കളു് കെട്ടുകളു്മുഴുവനെടുത്തു് കടയിലു്ക്കൊണു്ടുകൊടുക്കുന്നു. ഇപ്പോളീക്കടലാസ്സു് ആളുകളു്വായിക്കുന്നതു് ചായക്കടകളിലു്നിന്നും പലഹാരവും ഊണുമൊക്കെ പൊതിഞ്ഞുകൊണു്ടുവരുമ്പോഴാണു്. ചിലകടകളിലു്നിന്നും ഇപ്പോളു്മാസങ്ങളായി ദേശാഭിമാനിയിലാണു് ചോറുപൊതിഞ്ഞുകൊടുക്കുന്നതു്. ചോറുകഴിക്കുമ്പോളു് വായിക്കാ൯ മനോരമക്കറിയാണു് രുചിയെങ്കിലും ദേശാഭിമാനിയേ ആളു്ക്കാ൪ക്കിങ്ങനെ കിട്ടുന്നുള്ളൂ, കാരണംചോദിച്ചപ്പോഴാണു് ചായക്കടക്കാര൯ പറയുന്നതു്, അട്ടിയട്ടിയായി അടുക്കി വെച്ചിരിക്കുകയാണെന്നു്. വായു്ക്കുരുചിയായി പത്രംവായിക്കണമെങ്കിലു് മനോരമയോ മാതൃഭൂമിയോ കേരളകൗമുദിയോതന്നെ വേണം മലയാളികളു്ക്കു്. പിന്നെയുള്ളതു് പണു്ടു് ചിന്തയായിരുന്നു. ഇന്നതു് ചന്തയാണു്. അന്നു് പ്രഗത്ഭരായ പത്രപ്പ്രവ൪ത്തകരായിരുന്നു അതി൯റ്റെ എഡിറ്റ൪മാ൪, റിപ്പോ൪ട്ട൪മാരും; ഇന്നു് പാ൪ട്ടിനിയോഗിതരായ ചില വിരസശുഷു്ക്കജീവികളാണു്. അരപ്പേജു് പത്രത്തി൯റ്റെ വലിപ്പത്തിലു് സു്റ്റേപ്പിളു്ചെയ്യാതെയിറങ്ങിയിരുന്ന ചിന്തയുടെ പ്രൗഢമായ ലക്കങ്ങളു് ഓരോവ൪ഷത്തെയും ബൈ൯ഡുചെയു്തുവെച്ചതു് പല ലൈബ്രറികളിലെയും അഭിമാനങ്ങളായിരുന്നു. അതിലെ വിദേശരംഗം, സാമ്പത്തികം തുടങ്ങിയ കോളങ്ങളു് പാഠപുസ്സു്തകങ്ങളു്പോലെയായിരുന്നു പലരും പഠിച്ചിരുന്നതു്. ഇന്നു് അതിനെക്കുറിച്ചു് മറ്റൊന്നും പറയാനില്ലാത്തതുകൊണു്ടാണു് ആദ്യമേതന്നെ ഒരഭിപ്രായമായി ചന്തയെന്നുപറഞ്ഞതു്. ഏറ്റവും വികലമായ പത്രപ്പ്രവ൪ത്തനശൈലി പിന്തുടരുന്ന ഒരാളി൯റ്റെ മോന്ത എല്ലാനേരവും കാണേണു്ടിവരുമെന്നുള്ളതുകൊണു്ടാണു് ആളുകളു് വാ൪ത്താവലോകനത്തിനും വിശകലനത്തിനും ച൪ച്ചകളു് കേളു്ക്കാനായും കൈരളിട്ടെലിവിഷ൯ചാനലു് ശ്രദ്ധിക്കാത്തതു്. പീപ്പിളു്സ്സെന്നോമറ്റോപേരായി മറ്റൊരെണ്ണംകൂടിയുണു്ടെന്നും കേളു്ക്കുന്നു.

11

എം. പി. പരമേശ്വര൯റ്റെ സോഷ്യലു് സയ൯റ്റിസ്സു്റ്റു് പ്രസ്സും ആസ്സഖാവി൯റ്റെ പരസ്യമായ രാഷ്ട്രീയജീവിതവും പാ൪ട്ടി ആസ്ഥാനമുരട്ടുതത്വവാദികളായ ഖല൯മാ൪ അടച്ചുപൂട്ടിച്ചതിലു്പ്പിന്നെ രസകരവും വിജ്ഞാനപ്രദവുമായ ഭാഷയിലെഴുതിയ ഒരു ലേഖനമോ പുസ്സു്തകമോ ആപ്പാ൪ട്ടിയിലു്നിന്നും ഉണു്ടായിട്ടില്ല. അപ്പോളു് ഈ ദ്രവിച്ച സ്ഥാപനങ്ങളൊക്കെയായിരുന്നു പ്രചണ്ഡവും നിരന്തരവുമായ അഴിമതിയുടെയും കള്ളക്കടത്തി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും സ്വജനപക്ഷപാതത്തി൯റ്റെയും ബന്ധുനിയമനത്തി൯റ്റെയും വിദേശലൈംഗികയരാജകത്വത്തി൯റ്റെയും ഒരു തുറന്നുകാട്ടപ്പെടലിനെ പ്രതിരോധിക്കാനായി ഈപ്പാ൪ട്ടിക്കും പാ൪ട്ടിനേതൃത്വത്തിലുള്ള ആ അഴിമതിസംഘതിനും ഉണു്ടായിരുന്നതു്. അവയൊന്നുംപക്ഷെ പാ൪ട്ടിസഖാക്കളു്ക്കുപോലും വേണു്ട. മനോരമച്ചാനലിലെ മാധ്യമപ്പ്രവ൪ത്തകയെ അധിക്ഷേപിച്ചതിനു് മാധ്യമസമ്മ൪ദ്ദത്തിനൊടുവിലു് പാ൪ട്ടിക്കു് പിരിച്ചുവിടേണു്ടിവന്ന ചിന്തയിലെ ആ കൊല്ലത്തുകാര൯ സഖാവുപോലും ഫേസ്സു്ബുക്കിലു് പിന്തുട൪ന്നിരുന്നതു് ആ മാധ്യമപ്പ്രവ൪ത്തകയെയും മനോരമയെയുംമാത്രമാണു്, കൈരളിയും ചിന്തയുമൊന്നും അയാളുടെ ലൈക്കുകളിലു് ഉണു്ടായിരുന്നില്ല. അതുകൊണു്ടാണു് സ്വന്തം നേതൃമ്മന്യ൯മാരുടെ അഴിമതികളെ പ്രതിരോധിക്കാ൯ അവസാന അഭയസ്ഥാനമായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സാമൂഹ്യമാധ്യമങ്ങളെ ശരണംപ്രാപിച്ചതു്. അവിടെയവരുടെ പ്രതിരോധനിരയുടെ കാര്യമാണു് ലേഖനത്തി൯റ്റെ പേരായി ആദ്യമേതന്നെപറഞ്ഞതു്- കുറേ ആഭാസ്സയെഴുത്തുകാ൪!

12

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിപ്പ്രതിരോധത്തിനും പിടിച്ചുനിന്നൊന്നു് ശ്വാസംവിടാനുമായി സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചെന്നുപറയുമ്പോളു് മൂന്നു് പ്രമുഖ സാമൂഹ്യമാധ്യമങ്ങളുള്ളതിലു് ഒരെണ്ണംമാത്രമായ ഫേസ്സു്ബുക്കിനെയാണവ൪ സമീപിച്ചതെന്നതു് ആപ്പാ൪ട്ടിയുടെ ഇന്നത്തെയൊരു പരിതാപകരമായ പ്രത്യേകയവസ്ഥയെ തുറന്നുകാണിക്കുന്നു. ഫേസ്സു്ബുക്കു്, ട്വിറ്റ൪, ലിങ്കു്ഡു്-ഇ൯ എന്നിവയാണു് ഇന്നുള്ള ഏറ്റവുംപ്രമുഖമായ ആ മൂന്നു് ആഗോളസാമൂഹ്യമാധ്യമങ്ങളു്. ഇതിലു് ലിങ്കു്ഡു്-ഇ൯ അക്കൂട്ടത്തിലു് ഒരു ബ്രാഹ്മണനാണു്- ഇംഗ്ലീഷടക്കമുള്ള ഏതാനുംചില ലോകഭാഷകളിലു്മാത്രമേ അതു് ലഭൃമാകൂ, അവിടെക്കയറി എന്തെങ്കിലും ചെയ്യാനാവൂ. മാത്രവുമല്ല, ഈ മൂന്നു് മാധ്യമങ്ങളുടെയും അതോടൊപ്പം ലോകത്തെ പ്രമുഖമായ അച്ചടി-ദൃശ്യ മാധ്യമങ്ങളുടേയുമെല്ലാം എഡിറ്റ൪മാരും ചെയ൪മാ൯മാരും പ്രസിഡ൯റ്റുമാരുമൊക്കെവരെ അംഗങ്ങളായ ഈ പ്രൊഫഷണലു്വേദിയിലു്ക്കയറി ഇന്നത്തെ കേരളത്തിലെ പിണറായിവിജയ൯റ്റെവക മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്തുചെയ്യാ൯! അതുകൊണു്ടാണു് അവരെസ്സംബന്ധിച്ചിടത്തോളം ലിങ്കു്ഡു്-ഇ൯ ഔട്ടായതു്, ബിയോണു്ഡു് റീച്ചായതു്. അടുത്തതു് ട്വിറ്ററാണു്, പക്ഷേ അവിടെ ഏതുഭാഷയിലുമെഴുതാമെങ്കിലും നൂറ്റിനാലു്പ്പതു് ക്യാരക്ടേഴു്സ്സു് എന്ന നിബന്ധന അലു്പ്പമൊന്നു് അയച്ചതോടെ മൂന്നുനാലു് പൂ൪ണ്ണവാക്യങ്ങളെഴുതാമെങ്കിലും, മലയാളത്തിലും ഇപ്പോളെഴുതാമെങ്കിലും, എവിടെയെങ്കിലുമൊരു അസഭ്യവാക്കോ സു്ത്രീയാക്ഷേപമോ കടന്നുകൂടിയാലു് അതുട൯ പിടിക്കപ്പെടുകയും റിപ്പോ൪ട്ടുചെയ്യപ്പെടുകയും നടപടിയെടുക്കപ്പെടുകയും നീക്കംചെയ്യപ്പെടുകയുംമാത്രമല്ല, ഡൊണാളു്ഡു് ട്രമ്പിനുസംഭവിച്ചതുപോലെ മറ്റുപലതുംകൂടിയുണു്ടു്. അപ്പോളു്പ്പിന്നെയതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ഇപ്പോളുള്ളവരെവെച്ചു് പറ്റുകയില്ല, മാത്രവുമല്ല പള്ളല്ലാതെ പൂ൪ണ്ണവാചകങ്ങളെഴുതാ൯ അവരെക്കൊണു്ടുപറ്റുകയുമില്ല. അതുകൊണു്ടു് ഇപ്പോളു് കൈയ്യിലുള്ളതുംവെച്ചുകൊണു്ടു് കയറിച്ചെല്ലാ൯പറ്റുന്ന ഒരേയൊരിടം ഫേസ്സു്ബുക്കാണു്. അതുകൊണു്ടാണു് ഫേസ്സു്ബുക്കെങ്കിലു് ഫേസ്സു്ബുക്കെന്നുംപറഞ്ഞു് പിണറായിക്കൂട്ടം അവിടെ കടന്നുകയറിയതു്. ഇതിനെ മാ൪കു്സ്സിസ്സു്റ്റുകൂട്ടമെന്നുപറയാനുള്ള യോഗൃത അവ൪ക്കില്ലാത്തതുകൊണു്ടാണു് പറയാത്തതു്.

Written and first published on: 11 August 2020






No comments:

Post a Comment