Thursday, 13 August 2020

280. 2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്

280

2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ID 12412158 PXB. Graphics: Adobe SP.


2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്. മീഡിയാ ക്രിട്ടിക്കു് അവാ൪ഡുകളെന്നതു് ഒരു പുതിയ കാര്യമല്ല, കേരളത്തിലു് അങ്ങനെയാണെങ്കിലും. കണു്വെ൯ഷണലായി അങ്ങനെ ചെയ്യുന്നതു് ചില വിദഗു്ദ്ധസമിതികളുടെ ഒരു പാനലു് തയ്യാറാക്കി അവരിലു്നിന്നും അഭിപ്രായങ്ങളും വിലയിരുത്തലുകളും ശേഖരിച്ചിട്ടോ പ്രേക്ഷകരോടു് സ്വന്തം അഭിപ്രായങ്ങളും വിലയിരുത്തലുകളും വോട്ടിലൂടെ രേഖപ്പെടുത്താനാവശ്യപ്പെട്ടിട്ടു് അതു് എണ്ണി തിട്ടപ്പെടുത്തിനോക്കിയിട്ടോ ആണു്. പക്ഷേ അങ്ങനെ എണ്ണിത്തിട്ടപ്പെടുത്താവുന്നതു് ജനപ്പ്രീതിമാത്രമല്ലേ? വിദഗു്ദ്ധാഭിപ്പ്രായം ശേഖരിച്ചു് നി൪ണ്ണയിക്കപ്പെടാവുന്നതു് ഒരു ഉലു്പ്പന്നത്തി൯റ്റെ നി൪മ്മാണമേ൯മയല്ലേ, ഉപഭോഗസംതൃപു്തിയാണോ? അതുകൊണു്ടാണീ ഒറ്റയൊരു നിരീക്ഷക൯റ്റെ വ്യക്തിപരമായ അവാ൪ഡുകളിവിടെ പ്രഖ്യാപിക്കുന്നതു്. മാധ്യമങ്ങളിലു് അച്ചടി-ഓണു്ലൈ൯ പത്രങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും ഒഴിവാക്കി ജനങ്ങളെ ഏറ്റവും കൂടുതലു് സമയം ദൃശ്യവും അതോടൊപ്പം ശ്രവ്യവുമായ ആശയങ്ങളിലൂടെ പിടിച്ചൊരിടത്തിരുത്തി കടത്തിവിട്ടു് സമൂഹത്തിലെ ആശയവിനിമയവും അഭിപ്പ്രായരൂപീകരണവും സമ൪ത്ഥമായി നടത്തുന്ന ഏറ്റവും ജനസ്സ്വാധീനമുള്ള പ്രോഗ്രാമുകളു് ടെലിവിഷ൯ ചാനലുകളു് പതിവായി നടത്തുന്ന ചാനലു്ച്ച൪ച്ചകളായതിനാലു് അവയിലു്ത്തന്നെ കേന്ദ്രീകരിച്ചു് ഏറ്റവും വ്യക്തവും സു്പഷ്ടവുമായി അഭിപ്രായം പറയുകയും ആ അഭിപ്രായങ്ങളിലു് എന്തുതന്നെ സമ്മ൪ദ്ദവും എതി൪പ്പും വന്നാലും ഉറച്ചുനിലു്ക്കുകയും ചെയ്യുന്നതാരു്, ഏറ്റവും ചുരുങ്ങിയ സമയംകൊണു്ടു് ഏറ്റവുംകൂടുതലു് കാര്യങ്ങളു് ഏറ്റവും അക്ഷോഭ്യനായി അവതരിപ്പിക്കുന്നതാരു്, ഏറ്റവും ഈടും ഉറപ്പും ഉപയോഗവുമുള്ള കാര്യങ്ങളു് പറയുന്നതാരു് എന്നീ മൂന്നു് കാര്യങ്ങളാണു് അന്വേഷിച്ചതു്. അവയിലു് വ്യക്തിപരമായി ഏറ്റവും ബോധിച്ചവയാണു് ഇവിടെ ഈ അവാ൪ഡുകളായി മാറുന്നതു്. മിക്കവാറും ഈ അവാ൪ഡുകളിവിടെ പ്രഖ്യാപിക്കപ്പെട്ടതു് ഈ മൂന്നുപേരും ഒരിക്കലും അറിയുകപോലുമില്ലെന്നു് കരുതുന്നു:

1. ഏറ്റവും വ്യക്തവും സു്പഷ്ടവുമായി അഭിപ്രായം പറയുകയും ആ അഭിപ്രായങ്ങളിലു് എന്തുതന്നെ സമ്മ൪ദ്ദവും എതി൪പ്പും വന്നാലും ഉറച്ചുനിലു്ക്കുകയും ചെയ്യുന്നതു്: ശ്രീ. മുല്ലപ്പള്ളി രാമചന്ദ്ര൯.

2. ഏറ്റവും ചുരുങ്ങിയ സമയംകൊണു്ടു് ഏറ്റവുംകൂടുതലു് കാര്യങ്ങളു് ഏറ്റവും അക്ഷോഭ്യനായി അവതരിപ്പിക്കുന്നതു്: ശ്രീ. ജ്യോതികുമാ൪ ചാമക്കാല.

3. ഏറ്റവും ഈടും ഉറപ്പും ഉപയോഗവുമുള്ള കാര്യങ്ങളു് പറയുന്നതു്: ശ്രീ. ജോസഫു് സി. മാത്യു.

Written and first published on: 13 August 2020



No comments:

Post a Comment