Wednesday, 26 August 2020

290. സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല!

290

സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By CocoParisienne. Graphics: Adobe SP.


സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല! 2020 ആഗസ്സു്റ്റു് 25നു് വൈകിട്ടു് 5നാണു് സംഭവം. ദേശീയ അന്വേഷണ ഏജ൯സ്സിയുടെ അന്വേഷണം നേരിടുന്ന പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോളാപ്പീസ്സറുടെ മുറി നോക്കിത്തന്നെയാണു് തീപിടിച്ചതു്. നേരത്തേയിതുപോലെ അന്വേഷണംനേരിട്ട ചീഫു് സെക്രട്ടറിയുടെ മുറി നോക്കിത്തന്നെ ഇടിമിന്നലുവീണിരുന്നു. പ്രകൃതിശക്തികളുടെ കറുത്തകരങ്ങളാണിതിനുപിന്നിലെന്നാണു് സംശയിക്കപ്പെടുന്നതു്. മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ കസേരയുടെ അടിയിലു്നിന്നും തീപക൪ന്നെന്നും കരുതാം. കസേരയുടെ അടിയിലു്നിന്നും ചൂടുകൂടിക്കൂടി സ്വയം തീപിടിച്ചതാകാം. അല്ലെങ്കിലും കുറേനാളായി ഈ കസേരക്കു് ചൂടുകൂടിക്കൂടി വരികയായിരുന്നു. എണീറ്റുമാറണമെന്നു് മുഖ്യമന്ത്രി നേരത്തേതന്നെ ആലോചിച്ചുവരികയായിരുന്നു. ദേശീയാന്വേഷണയേജ൯സ്സികളു് അന്വേഷിച്ചുകൊണു്ടുനടക്കുന്ന ചില നിരുപദ്രവഫയലുകളേ ഈ തീപ്പിടിത്തത്തിലു് നശിച്ചുപോയിട്ടുള്ളെന്നാണു് കരുതപ്പെടുന്നതു്. എങ്കിലും ചീഫു് സെക്രട്ടറി നേരിട്ടുതന്നെയെത്തി കാര്യങ്ങളു് വിലയിരുത്തി.

പൊതുഭരണവകുപ്പി൯റ്റെ അഡിഷണലു് സെക്രട്ടറിയായ പി. ഹണി എന്ന ഉദ്യോഗസ്ഥ൯ സംഭവംകഴിഞ്ഞയുട൯ ഏഷ്യാനെറ്റു് ന്യൂസ്സി൯റ്റെ ചോദ്യങ്ങളു്ക്കു് മറുപടിയായി ടെലിഫോണു് ഇ൯റ്റ൪വ്യൂവിലൂടെ പറഞ്ഞതു് ജീവനക്കാ൪ ക്വാറ൯റ്റൈനിലായിരുന്നുവെന്നും രണു്ടു് ജീവനക്കാ൪ മാത്രമേ അന്നേരം ഉണു്ടായിരുന്നുള്ളുവെന്നും കുറച്ചുഫയലുകളു് മാത്രമേ കത്തിച്ചിട്ടുള്ളൂവെന്നുമാണു്. ഉട൯ തിരുത്തുകയും ചെയു്തു, കത്തിയിട്ടുള്ളൂവെന്നു്. സ്വയം തയാറാകാ൯ സമയമനുവദിക്കാതെ അപ്രതീക്ഷിതമായി പെട്ടെന്നു് ചോദൃംചോദിച്ചാലു് അറിയാതെ ഉള്ളതുപറഞ്ഞുപോകുമെന്ന പഴയ പോലീസ്സു് ടെക്കു്നിക്കു് പ്രയോഗിച്ച ഏഷ്യാനെറ്റു് മാധ്യമപ്പ്രവ൪ത്തകയു്ക്കു് ഹണിയിലു്നിന്നും ഉള്ളതു് കിട്ടുകയും ചെയു്തു, കത്തിച്ചെന്നതു് പുറത്തുകൊണു്ടുവരാ൯ കഴിയുകയും ചെയു്തു. സെക്രട്ടേറിയറ്റിലു് ഇതുപോലെ അപ്രതീക്ഷിത ഇടിമിന്നലേറ്റു് വീഡിയോ ക്യാമറാദൃശ്യങ്ങളു് കത്തിപ്പോയെന്നു് അന്വേഷണ ഏജ൯സ്സികളു്ക്കു് മറുപടി നലു്കിയതും ഇതേ ഉദ്യോഗസ്ഥ൯തന്നെയായിരുന്നു. എപ്പോളു്വേണമെങ്കിലും ഇടിമിന്നലും തീയുമൊക്കെ എവിടെനിന്നുവേണമെങ്കിലും സൃഷ്ടിക്കാ൯ കഴിയുന്ന ഇയാളുടെ ഈ അനിതരസാധാരണമായ കഴിവുകളു് അന്വേഷിക്കപ്പെടേണു്ടതും വേറേ എവിടെയെല്ലാം പ്രകൃതിശക്തികളെ വരുതിയിലാക്കുന്ന ഈ അത്ഭുതവിദ്യകളു് പ്രയോഗിച്ചിട്ടുണു്ടെന്നു് കണു്ടുപിടിക്കപ്പെടേണു്ടതും തന്നെയാണു്. ഇത്രയും കഴിവുകളുള്ളയൊരാളു്ക്കു് അതിനുള്ളൊരു മു൯കാലചരിത്രം ഉണു്ടായിരിക്കേണു്ടതാണു്. അതിനുപറ്റിയ ഒരു അവാ൪ഡും നലു്കേണു്ടതാണു്.

Written and first published on 25 August 2020



No comments:

Post a Comment