Wednesday, 5 August 2020

272. കൊറോണാപ്പ്രതിരോധം ഓ൪മ്മപോയവനെയേലു്പ്പിച്ചു് പാളംതെറ്റിച്ച മുഖ്യമന്ത്രി ഓരോ മരണത്തിനും നഷ്ടപ്പരിഹാരം നലു്കണു്ടേ?

272

കൊറോണാപ്പ്രതിരോധം ഓ൪മ്മപോയവനെയേലു്പ്പിച്ചു് പാളംതെറ്റിച്ച മുഖ്യമന്ത്രി ഓരോ മരണത്തിനും നഷ്ടപ്പരിഹാരം നലു്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Christian Meyer. Graphics: Adobe SP.



1

കൊറോണാപ്പ്രതിരോധമെന്നുപറയുന്നതു്
അങ്ങേയറ്റം മനസ്സുറച്ചുനിന്നു് ഒരിക്കലും മണു്ടമറിയാതെ സമചിത്തതയോടെ ചെയ്യേണു്ട ഒരു പണിയാണു്, ഇല്ലെങ്കിലതു് ജനങ്ങളുടെ കൂട്ടമരണത്തിലു് കലാശിക്കും- കേരളത്തിലെപ്പോലെ. കൊറോണാപ്പ്രതിരോധത്തിലെ ഏറ്റവും പ്രധാനമായൊരു ഭാഗമാണു് പ്രതിരോധമാ൪ഗ്ഗങ്ങളെക്കുറിച്ചുള്ള ഗവേഷണവും, ലോകരാജ്യങ്ങളിലു് പലയിടത്തായി നടന്നുവരുന്ന ഗവേഷണങ്ങളിലൂടെ നേടുന്ന തദ്വിഷയത്തിലുള്ള അറിവുകളുടെ സമാഹരണവും അതോടൊപ്പം അവയുടെ സമ്പാദനവും, അതിനുംപുറമേ പിന്നീടുവേണു്ടിവരുന്ന ഭേദഗതികളു്ക്കും പരിഷു്ക്കരണങ്ങളു്ക്കുമുള്ള പഴുതിട്ടുകൊണു്ടുള്ള അതാതു് രാജ്യങ്ങളും സു്റ്റേറ്റുകളും ഗവണു്മെ൯റ്റുകളും നടത്തിവരുന്ന പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെ ഏകോപനവും. ഇവിടെ, മനസ്സുറച്ചുനിലു്ക്കുന്നതും മണു്ടമറിഞ്ഞുപോകാതിരിക്കുന്നതും സമചിത്തതയുമെല്ലാം, ഗൗരവവഹമാംവിധം പ്രസക്തവും അടിവരയിടപ്പെടേണു്ടതും പ്രത്യേകം നോട്ടുചെയ്യപ്പെടേണു്ടതുമാണു്, കാരണം ഇതൊന്നുമില്ലാത്തവരെ പ്രത്യേകം തെരഞ്ഞുപിടിച്ചു് പ്രത്യേക ഹീനയുദ്ദേശത്താലു് കേരളാമുഖ്യമന്ത്രി പിണറായി വിജയ൯ ഈ നി൪ണ്ണായകമായ ഏകോപനച്ചുമതല ഏലു്പ്പിച്ചുകൊടുത്തു് ആരോഗൃമേഖലയിലെ കേരളത്തി൯റ്റെ ദശാബു്ദങ്ങളിലൂടെയുള്ള പ്രശംസാ൪ഹമായ മികവിനു് ഒട്ടും യോജിക്കാത്തവിധത്തിലു് പ്രതിരോധപ്പ്രവ൪ത്തനം പരാജയപ്പെടുത്തി ഈ രോഗത്തി൯റ്റെ വ്യാപനത്തിനും ജനങ്ങളുടെ മരണത്തിനും കാരണമാക്കി എന്ന ആരോപണമാണിവിടെ ഉന്നയിക്കപ്പെടുന്നതു്. ഇതിനു് മുഖ്യമന്ത്രി പ്രത്യേകതാതു്പര്യമെടുത്തു് നിയമിച്ചയാളുടെ consistency, stability, unimpaired judgement എന്നിവയാണിവിടെ ചോദ്യംചെയ്യപ്പെടുന്നതു്.

2

കേരളത്തിലു് കൊറോണാപ്പ്രതിരോധം മികച്ചനിലയിലു് നടക്കുന്നുണു്ടെന്നും ബീബീസ്സീവരെയതിനെ പ്രശംസിച്ചെന്നും കൊറോണാപ്പ്രതിരോധത്തിലു് കേരളം ഇന്ത്യയിലു് ഒന്നാംസ്ഥാനത്താണെന്നുമാണു് കേരളാമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞുകൊണു്ടുനടന്നതു്. കേരളാമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമല്ലേ പറയുന്നതു്, അപ്പോളു് അതുമുഴുവ൯ ആധികാരികവും ശരിയുമാണെന്നുകരുതി ജനങ്ങളതു് കണ്ണുമടച്ചുവിശ്വസിച്ചു. മുഖ്യമന്ത്രിക്കു് സ്വന്തം ഡിപ്പാ൪ട്ടുമെ൯റ്റുകളു്പോയിട്ടു് സ്വന്തം മുഖ്യമന്ത്രിയാപ്പീസ്സിലു്പ്പോലും എന്തൊക്കെയാണു് നടക്കുന്നതെന്നു് അറിയില്ലെന്നും, ആരോഗ്യമന്ത്രിക്കു് വ൪ഷങ്ങളായി ക്ലിനിക്കലു് പ്രാക്ടീസ്സൊന്നുമില്ലാതെ സ്വന്തം ഓഫീസ്സുകളിലിരുന്നു് പേനയുന്തുന്ന കുറേ വകുപ്പുദ്യോഗസ്ഥ൯മാ൪ അങ്ങുമിങ്ങുമെത്താതെ പറഞ്ഞുകൊടുക്കുന്നതിനപ്പുറം മെഡിക്കലു് സയ൯സ്സിനെക്കുറിച്ചു് സ്വന്തമായി ഒന്നുമറിയില്ലെന്നും നമ്മളു് പിന്നീടല്ലേയറിഞ്ഞതു്!

ഒരു ക്ലിനിക്കലു് ട്രീറ്റു്മെ൯റ്റു് ഘട്ടത്തിലേക്കു് നീങ്ങേണു്ടിവരുമെന്നു് പ്രതീക്ഷിക്കുകയോ തയാറെടുക്കുകയോ ചെയ്യാതിരുന്ന കേരളം സാമൂഹൃരോഗവ്യാപനത്തിലേക്കും ക്ലിനിക്കലു് ട്രീറ്റു്മെ൯റ്റിലേക്കും നീങ്ങുന്നതുകണു്ടപ്പോളാണു് ഇവ൪ രണു്ടുപേരും പറഞ്ഞുകൊണു്ടുനടന്ന കൊറോണാപ്പ്രതിരോധം കേരളത്തിലു് വെറുമൊരു പ്രഹസ്സനം മാത്രമായിരുന്നുവെന്നു് ജനങ്ങളു് അനുഭവിച്ചു് തിരിച്ചറിഞ്ഞതും, വെറും മൂഢ൯മാരെയും മൂഢത്തികളെയുംപോലെ കൊറോണാ തനിയേയങ്ങു് പൊയു്ക്കളയുമെന്നു് സ്വപു്നംകണു്ടു് ഈ രണു്ടു് മന്ത്രിമാരും സ്വന്തമായൊരു കേന്ദ്ര ഹെലു്ത്തു് സ൪വ്വീസ്സുപോലുമില്ലാത്ത ജപ്പാ൯പോലുള്ള രാജ്യങ്ങളു് കൈക്കൊണു്ട നടപടികളു്പോലുമെടുക്കാതെ കേരളത്തിലെ ജനങ്ങളോടു് പച്ചയു്ക്കു് കള്ളംപറഞ്ഞു് വഞു്ചിക്കുകയായിരുന്നെന്നു് വൈകിയാണെങ്കിലു്പ്പോലും മനസ്സിലാക്കിയതും.

3

പ്രതിരോധം പൂ൪ണ്ണമായും പരാജയപ്പെട്ടാലാണു് ചികിത്സാഘട്ടം ആരംഭിക്കേണു്ടിവരുന്നതു്. പ്രതിരോധം വിജയിച്ചാലു്പ്പിന്നെ ചികിത്സയുടെ ആവശ്യംതന്നെ വരുന്നില്ലല്ലോ. ഈ അസുഖത്തി൯റ്റെ വ്യാപനമുണു്ടാകുന്നതിനുമുമ്പുള്ള കണു്ടൈ൯മെ൯റ്റി൯റ്റെ സമയത്താണു്, അതിനെ നിശ്ചിതമേഖലകളു്ക്കകത്തുതന്നെ ഉള്ളടക്കി നിയന്ത്രിച്ചുപിടിച്ചുനി൪ത്തി ആദ്യംബാധിച്ചവരെ കണു്ടുപിടിച്ചുചികിത്സിച്ചു് അതുപടരാതെ നോക്കുന്നതിലാണു്, ഒരു ഹെലു്ത്തു് സ൪വ്വീസ്സി൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും വിജയം. കേരളാ ഹെലു്ത്തു് സ൪വ്വീസ്സിലു് അതിനുള്ള കഴിവും അ൪പ്പണബോധവുമുള്ള ജീവനക്കാ൪ക്കു് വല്ല കുറവുമുണു്ടോ? അവരുടെ എണ്ണത്തിനു് കുറവുണു്ടോ? ബഡു്ജറ്റുവിഹിതത്തിനു് വല്ല കുറവുമുണു്ടോ- അഴിമതിയും കൈക്കൂലിയും മനുഷ്യാവകാശലംഘനങ്ങളും അതിനു് നഷ്ടപരിഹാരങ്ങളു് ലോകറേറ്റിലു് കൊടുക്കാത്തതുകാരണം ലോകസംഘടനകളുടെ ഗ്രാ൯റ്റുകളും ധനസഹായങ്ങളും കേരളാ ആരോഗൃവകുപ്പിനുള്ളതു് കുറേക്കാലമായി നിലച്ചുപോയെന്നുള്ളതല്ലാതെ? പ്രസംഗിച്ചുനടന്നസമയത്തു് അലു്പ്പം ഡീസ൯റ്റായ മാ൯മാനേജുമെ൯റ്റും മെറ്റീരിയലു്സ്സു്മാനേജുമെ൯റ്റും മണിമാനേജുമെ൯റ്റുംകൂടി പഠിച്ചിരുന്നുവെങ്കിലു് ലോകപ്പ്രശസു്തമായ കേരളാ ഹെലു്ത്തു് സ൪വ്വീസ്സിനെ ഈ തീ൪ത്താലു്ത്തീരാത്ത അപമാനത്തിലു്ക്കൊണു്ടുചെന്നു് നിങ്ങളു് രണു്ടുപേ൪ക്കും- മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും- ചാടിക്കേണു്ടിവരില്ലായിരുന്നല്ലോ?

4

കേരളംകണു്ട ഏറ്റവുംവലിയ ആ പരീക്ഷണഘട്ടത്തിലു് അതീവജാഗ്രതയോടെ അതിവിദഗു്ദ്ധ൯മാ൪ ഒരു ബ്ലൂപ്പേപ്പറിലു് എ൯ജിനീയറ൯മാ൪ മു൯കൂട്ടി രൂപരേഖവരച്ചു് തയ്യാറാക്കിയെടുക്കുന്ന ഒരു വ൯ എ൯ജിനീയറിംഗു് പദ്ധതിപോലെ മു൯കൂട്ടി ഡിസ്സൈ൯ചെയു്തെടുക്കേണു്ട സമ്പൂ൪ണ്ണ രോഗപ്പ്രതിരോധമെന്ന ആ മഹായജ്ഞവിജയം വഴുതിപ്പോയതിനുകാരണം ആ ബൃഹത്തായ പ്രവ൪ത്തനപദ്ധതിയെ ഏകോപിപ്പിക്കുന്നതിനുവേണു്ടി മദ്യപിച്ചുലക്കുകെട്ടു് നൂറുമൈലു്സ്സു്പ്പീഡിലു് പാതിരാത്രിയിലു് അന്യ൯റ്റെ ഭാര്യയോടൊപ്പം വണു്ടിയോടിച്ചു് കേരളത്തിലെയൊരു പത്രപ്പ്രവ൪ത്തകനെ ഇടിച്ചുകൊലപ്പെടുത്തിയതിനു് പ്രതിസ്ഥാനത്തും സസ്സു്പ്പെ൯ഷനിലും നിലു്ക്കുന്ന, ഗവണു്മെ൯റ്റി൯റ്റെയും കോടതിയുടെയും മുന്നിലു് എത്തിയതോ എത്താതിരുന്നതോ ആയ തെളിവു്കളു്വെച്ചല്ല, മറിച്ചു് ജനങ്ങളുടെ മുന്നിലു് എത്തിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും ദൃകു്സാക്ഷിവിവരണങ്ങളുടെയും അടിസ്ഥാനത്തിലു് inconsistent and unstable with impaired judgement എന്നു് ജനങ്ങളു് വിധിയെഴുതിയ, ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സവിശേഷതാലു്പ്പര്യമെടുത്തു് സസ്സു്പ്പെ൯ഷ൯ പി൯വലിപ്പിച്ചു് ആ സ്ഥാനത്തു് കൊണു്ടിരുത്തി കേരളാ ഹെലു്ത്തു് സ൪വ്വീസ്സിനുമേലു് അഴിച്ചുവിട്ടതുകൊണു്ടാണു്.

5

പാതിരാത്രി എഴുപതടിവീതിയിലു് നേ൪രേഖപോലെകിടക്കുന്നൊരു വിജനമായ നഗരവീഥിയിലു് മുഴുക്കുടിയനായി നടന്നുപോകുന്നൊരാളു് പുറകേ താ൯ വിളിച്ചുവരുത്തിയൊരു പെണ്ണുകൊണു്ടുവരുന്നൊരു വിലക്കൂടിയ കാറിലു്ക്കയറി സ്വയം നൂറുമൈലു്സ്സു്പീഡിലു് വണു്ടിയോടിക്കുമ്പോളു് ഒരുത്തനെ ഇടിച്ചുകൊല്ലുന്നതെപ്പോഴാണെന്നറിയുമോ മുഖ്യമന്ത്രിക്കു്? തൊട്ടടുത്തിരിക്കുന്ന അന്യസു്ത്രീയുടെ എവിടെയെങ്കിലുംകയറി പിടിക്കുമ്പോഴാണു്! ഒരു അച്ഛനും ഒരു സംസ്ഥാനനേതാവുമൊക്കെയായ മുഖ്യമന്ത്രി ഇത്തരമൊരാളെയാണോ സംസ്ഥാന ആരോഗ്യവകുപ്പിലു് ഒറ്റയൊരു യോഗ്യനുമില്ലാത്തപോലെ കേരളത്തിലേറ്റവും ഉന്നതവിദ്യാഭ്യാസമുള്ള ഏറ്റവുംകൂടുതലു് സുന്ദരികളു് ജോലിചെയ്യുന്ന കേരളാ ഹെലു്ത്തു് സ൪വ്വീസ്സിലു് ആ കുട്ടികളുടെയും ആ മിടുമിടുക്ക൯മാരും മിടുമിടുക്കികളുമായ ഡോക്ട൪മാരുടെയുംമേലു് അഴിച്ചുവിടുന്നതു്? കേരളം മുഴുക്കെ പുച്ഛത്തോടെകാണുന്ന ഇത്തരമൊരാളിനെ, അയാളിരിക്കുന്ന ആ കസ്സേരയെ, അത്തരമൊരു ഡിപ്പാ൪ട്ടുമെ൯റ്റിലുള്ളവ൪ ആരംഗീകരിക്കും, ആരനുസരിക്കും? അയാളവിടെയിരുന്നു് നടത്തിയെന്നുപറയുന്ന കൊറോണാപ്പ്രതിരോധത്തി൯റ്റെ ഏകോപനം തക൪ന്നടിഞ്ഞു് ജനങ്ങളു് ചത്തൊടുങ്ങിക്കൊണു്ടിരിക്കുമ്പോളു്, മരിച്ചുവീണുകൊകൊണു്ടിരിക്കുമ്പോളു്, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഓ൪ക്കുക- അവരാണതിനുത്തരവാദികളെന്നു്! മുഖ്യമന്ത്രി ഇപ്പോളു് സ്ഥിരമായി പറഞ്ഞുകൊണു്ടുനടക്കുന്നപോലെ 'തെറ്റുപറ്റി' 'തെറ്റുപറ്റി' എന്നു് പറഞ്ഞാലു്ത്തീരുന്ന പ്രശു്നമേ ഇതിലുള്ളോ? മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമല്ലാതെ മറ്റാ൪ക്കാണിതിലുത്തരവാദിത്വം? ഇയാളവിടെയിരുന്നു് എന്തിനെയെടുത്തു് എന്തിനോടുചേ൪ക്കുന്ന 'ഏകോപന'മാണു് ചെയു്തുകൊണു്ടിരുന്നതു്? ഒരു യുവ ഐയ്യേയെസ്സുകാരനായ ഇയാളുടേതിനോടൊപ്പം ഒരു സ്വ൪ണക്കള്ളക്കടത്തി൯റ്റെ അനന്തരഫലമായി പുറത്തുവന്നു് ജനങ്ങളുടെമുന്നിലെത്തിയ മറ്റുപലകേസ്സുകളിലെ സാക്ഷിവിവരണങ്ങളിലൂടെ ജനങ്ങളുടെമുന്നിലു് മുണു്ടുംമാനവുമില്ലാതെ നിലു്ക്കുന്ന മുതി൪ന്ന ഐയ്യേയെസ്സുകാരനായ മുഖ്യമന്ത്രിയുടെ മറ്റേ പ്രി൯സിപ്പലു് സെക്രട്ടറിയുടെ ചിത്രംകൂടി ചേ൪ത്തുവെക്കുമ്പോളു്, പെണ്ണുങ്ങളുടെ അളവെടുക്കാ൯ നടക്കുന്നവ൯മാരെമാത്രമേ അരുമകളും ഡാ൪ളിംഗുകളുമായി ഹെലു്ത്തു് സ൪വ്വീസ്സിലെ ഡോക്ട൪മാരും നേഴു്സ്സ൯മാരുമായ പെണ്ണുങ്ങളുടെയിടയിലേക്കുവിടാ൯ ഈ മുഖ്യമന്ത്രിക്കു് കിട്ടുകയുള്ളോ എന്നു് ജനങ്ങളു് ചോദിച്ചതിലു് എന്താണൊരു അസാംഗതൃം?

6

കാറുപായിച്ചു് ഒരാളെക്കൊന്നശേഷം ഓടിക്കൂടിയ ആളുകളോടും സ്ഥലത്തെത്തിയ പോലീസ്സിനോടും ഐഡ൯റ്റിറ്റിക്കാ൪ഡ്ഡും മറ്റുപലതുമൊക്കെ എടുത്തുകാണിച്ചിട്ടു് അയാളു് പറഞ്ഞതു് താനൊരു ഐയ്യേയെസ്സു് ഓഫീസ്സറാണെന്നും ത൯റ്റെ നി൪ദ്ദേശങ്ങളനുസരിക്കണമെന്നും! നാട്ടുകാരൊഴിച്ചുള്ളവരെക്കൊണു്ടെല്ലാം അയാളു് അനുസരിപ്പിക്കുകയും ചെയു്തു. എന്നിട്ടുനേരേ പോലീസ്സകമ്പടിയോടെയൊരു ആശുപത്രിയിലു്ച്ചെന്നിട്ടു് അവിടന്നു് പോലീസ്സിനെവെട്ടിച്ചുമുങ്ങി മറ്റൊരാശുപത്രിയിലു്ച്ചെന്നിട്ടു് പറയുന്നു, താനൊരു ഡോക്ടറുംകൂടിയാണു്, തനിക്കു് റിട്രോഗ്രേഡു് അംനീഷൃയാണെന്നു്!! എല്ലാം ഓ൪മ്മയുണു്ടു്, എല്ലാം അറിയുകയുംചെയ്യാം, പക്ഷേ അംനീഷ്യയാണെന്നു്!!! അതായതു് ‘എ വെരി സെലക്ടീവു് ആ൯ഡു് കണു്വീനിയ൯റ്റു് റിട്രോഗ്രേഡു് അംനീഷ്യ’. അതിനുള്ള സ൪ട്ടിഫിക്കറ്റും അവിടത്തെ അതുപോലെതന്നെയുള്ള ഏതോ തിരുമാലിഡോക്ടറുടെ കൈയ്യിലു്നിന്നും വാങ്ങിക്കൊണു്ടു് ഗവണു്മെ൯റ്റിനുകൊണു്ടുക്കൊടുത്തിട്ടു് പറയുന്നു, തന്നെ തിരിച്ചു് ജോലിക്കു് പ്രവേശിപ്പിക്കണം, കേസ്സു് എഴുതിത്തള്ളണമെന്നു്. ഇതാണോ ഈ മുഖ്യമന്ത്രിയുടെ ഒരു ഐയ്യേയെസ്സുകാര൯ ഡാ൪ളിംഗു്? ഇങ്ങനെയെങ്കിലു്, അയാളുടെ സ൪വ്വീസ്സിലുള്ള മുന്നറിവുകളു്വെച്ചു് അയാളു്ക്കതിനുള്ള ധൈര്യമുണു്ടാവണമെങ്കിലു്, ഈ മുഖ്യമന്ത്രിതന്നെ എന്തൊരു തിരുമാലിയായിരിക്കണം! ഇയാളൊരു ഡോക്ടറാണെങ്കിലു് ജനസേവനംനടത്താതെ ഗവണു്മെ൯റ്റിനും സമൂഹത്തിനും കനത്ത സാമ്പത്തികനഷ്ടമുണു്ടാക്കി എന്തിനു് പേനയുന്താ൯പോയി? അല്ലെങ്കിലു്ത്തന്നെ അംനീഷ്യയുള്ളയാളെ തിരിച്ചു് സ൪വ്വീസ്സിലു്പ്പ്രവേശിപ്പിച്ചു് വ൪ക്കുചെയ്യിച്ച മുഖ്യമന്ത്രിയെ ഏതുഗണത്തിലു്പ്പെടുത്തും? ലോകത്തു് ഉത്തരവാദിത്വബോധമുള്ള ഏതെങ്കിലും മുഖ്യമന്ത്രിയതുചെയ്യുമോ?

7

ഒരു ജീവ൯രക്ഷിക്കാനായി എന്തുംചെയ്യുന്ന ഡോക്ട൪മാരുടെ മുന്നിലു്പ്പോയി ഒരു ജീവനെടുത്തിട്ടുവരുന്ന തനിക്കു് ശിക്ഷയിലു്നിന്നും രക്ഷപ്പെടാനൊരു കള്ളസ്സ൪ട്ടിഫിക്കറ്റുതരണമെന്നുപറയാ൯ ഇയാളു്ക്കെങ്ങനെ ധൈര്യംവന്നു? ഒര൪ത്ഥത്തിലു് ഇയാളൊരു ഡോക്ടറായി തുട൪ന്നിരുന്നുവെങ്കിലു് ഒരു മുഴു ക്രിമിനലു്ഡോക്ടറെന്നനിലയിലു് ഇയാളെടുക്കുമായിരുന്ന മനുഷ്യജീവനുകളുടെ എണ്ണമോ൪ത്തു് ആരാണു് സു്തംഭിച്ചുപോകാത്തതു്? കേരളാ ഹെലു്ത്തു് സ൪വ്വീസ്സിലു് സ്വന്തംസുരക്ഷമറന്നു് കൊറോണായുടെപിടിയിലു്നിന്നും മനുഷ്യജീവനുകളെരക്ഷിക്കാ൯ ഊണുംഉറക്കവുമൊഴിഞ്ഞു് കിണഞ്ഞുപരിശ്രമിക്കുന്ന ഡോക്ട൪മാരെയും നെഴു്സ്സുമാരെയുംകുറിച്ചു് ഇയാളെന്താണു് കരുതിയിട്ടുള്ളതു്- ഇയാളെപ്പോലെ സ്വാ൪ത്ഥരും തിരുമാലികളുമാണെന്നോ? അംനീഷ്യയുള്ള ഒരാളെ ഗവണു്മെ൯റ്റുജോലിക്കു് ആരെങ്കിലും നിയോഗിക്കുമോ? ത൯റ്റെ കീഴിലുള്ള ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലു് പത്താംക്ലാസ്സുപാസ്സായോയെന്നുപോലും ആ൪ക്കുംപിടിയില്ലാത്ത, അപ്പോഴും ഒരു വിദേശയംബസ്സിയിലു് ചാരയുദ്യോഗസ്ഥയായ, ഒരുത്തിയുടെ നിയമനംനടത്തി പ്രതിമാസം മൂന്നുലക്ഷംരൂപാ ശമ്പളംകൊടുത്തപ്പോളു് ആ വനിത ഹാജരാക്കിയ വ്യാജ ബീയേസ൪ട്ടിഫിക്കറ്റു് തിരിച്ചറിയാ൯പോലുംകഴിയാത്ത മുഖ്യമന്ത്രിയെങ്ങനെയാണു് റെട്രോഗ്രേഡു് അംനീഷ്യാസ൪ട്ടിഫിക്കറ്റി൯റ്റെ അല്ലെങ്കിലു് റിക്കവറിസ൪ട്ടിഫിക്കറ്റി൯റ്റെ മെഡിക്കലു് ടെ൪മിനോളജി വായിക്കുന്നതു്? അപകടംനടന്നാലുടനുണു്ടാകുന്ന അംനീഷ്യ റെട്രോഗ്രേഡാണെങ്കിലും അല്ലെങ്കിലും ചിലപ്പോളു് വ൪ഷങ്ങളോളം തുടരാം. തലച്ചോറും ഓ൪മ്മയും തോന്നിയപോലെ പ്രവ൪ത്തിക്കാം. തോന്നിയപോലെ ഭാവനകളു് മെനഞ്ഞെടുത്തു് അവ തോന്നിയപോലെ ഔദ്യോഗികമായിത്തന്നെ നടപ്പിലാക്കാം. ഇതൊരു ക്ലാ൪ക്കി൯റ്റെ കാര്യമല്ല പറയുന്നതു്, ഗവണു്മെ൯റ്റു് സെക്രട്ടറിയുടെയാണു്. ഒരിക്കലയാളു്ക്കു് അംനീഷ്യയുണു്ടായിരുന്നെന്നും അയാളുടെ അംനീഷ്യാസു്റ്റേജുകഴിഞ്ഞെന്നും ഏതൊക്കെ ഡോക്ട൪മാരാണു് സ൪ട്ടിഫിക്കറ്റെഴുതിയതെന്നു് ജനങ്ങളുടെ ജീവ൯കൊണു്ടുപന്താടുന്ന ഈ ജോലിക്കയാളെ നിയോഗിച്ച മുഖ്യമന്ത്രി എപ്പോഴെങ്കിലും ജനങ്ങളോടു് പറഞ്ഞിട്ടുണു്ടോ? ഇപ്പോഴുമയാളു്ക്കു് പാ൪ഷ്യലു് അംനീഷ്യയാണെങ്കിലോ? മുഖ്യമന്ത്രിനലു്കിയ പുന൪വിന്യസനപ്പോസ്സു്റ്റിലിരുന്നു് അയാളിനിയും ജനങ്ങളെക്കൊന്നാലു് പാ൪ഷൃലു് അംനീഷൃയാണെന്നുപറഞ്ഞു് അയാളെ വെറുതേവിട്ടു് പകരം സ്വയം കൊലപാതകക്കുറ്റമേറ്റെടുത്തു് മുഖൃമന്ത്രി ജയിലിലു്പ്പോകുമോ? അങ്ങനെപോയിട്ടുതന്നെയെന്തുകാര്യം?

ഏഷ്യ൯പ്രീതിക്കുവേണു്ടി കൊറോണാ-വുഹാനെന്നു് പേരിടാതെ കൊറോണാ വൈറസ്സു് ഡിസീസ്സു് (കോവിഡു്) എന്നുപേരിട്ട ഡബ്ലിയൂ എച്ചു് ഓ രാഷ്ട്രീയം

8

നൂറിലേറെ വ൪ഷമായി മെഡിക്കലു് സയ൯സ്സിനു് കൊറോണയെയറിയാം- ഒരു സസ്യവൈറസ്സായി. അമ്പതിലേറെ വ൪ഷമായി അതി൯റ്റെ ഏകദേശജനിതകഘടനയും പെരുമാറ്റരീതികളുമറിയാം. ഇരുപതുവ൪ഷമായി അതു് എയു്ഡു്സ്സിനെക്കാളും ഭീകരനായ, എന്നാലു് എബോളാ-സുഡാ൯റ്റെയും എബോളാ-സെയറി൯റ്റെയും അത്രയുംവരാത്ത ഒരു കില്ല൪ വൈറസ്സാണെന്നും നന്നായറിയാം. എബോളാ പത്തിലു് ഒമ്പതുപേരെയുംകൊണു്ടാണു് പോകുന്നതെന്നോ൪ക്കുക. വൈറസ്സുകളു്ക്കു് അവയുടെ ഉത്ഭവം എവിടെത്തന്നെയായിരുന്നാലും അവ ആദ്യം പ്രത്യക്ഷപ്പെടുന്ന പ്രദേശത്തി൯റ്റെ പേരിടുന്ന പരമ്പരാഗതരീതികളെ ചൈനീസ്സു്രാഷ്ട്രീയംകളിച്ചു് ചൈനയു്ക്കുവേണു്ടി ലംഘിച്ചു്, അതോടെ അമേരിക്ക വിടപറഞ്ഞു് പണംകൊടുപ്പും പ്രോജക്ടുനടത്തിപ്പുമവസാനിപ്പിച്ചുപോയി, തക൪ന്നടിയുന്ന ഡബ്ലിയൂ. എച്ചു്. ഓ. അവസാനരക്ഷാമാ൪ഗ്ഗമായ ഏഷ്യ൯പ്രീതിക്കുവേണു്ടി കൊറോണാ-വുഹാനെന്നു് പേരിടാതെ കൊറോണാ വൈറസ്സു് ഡിസീസ്സു്- കോവിഡു്- എന്നുപേരിട്ടതാണീ വൈറസ്സുവ്യാപനം.

ആഫ്രിക്കയിലാണുത്ഭവമെങ്കിലും ജ൪മ്മനിയിലാദ്യമായി കണു്ടുപിടിക്കപ്പെട്ട മാ൪ബ൪ഗ്ഗു് വൈറസ്സിനു് ആപ്പേരിട്ടതിലു് മാ൪ബ൪ഗ്ഗെന്ന ജ൪മ്മ൯നഗരം പരാതിപറയുന്നുണു്ടോ? ഓരോ വൈറസ്സി൯റ്റെ പേരിനോടു് കൂട്ടിക്കെട്ടപ്പെട്ടതിലു് ആഫ്രിക്കയിലെ സുഡാ൯ രാജ്യമോ സെയ൪ നദിയോ പരാതിപറയുന്നുണു്ടോ? റോക്കി മൗണു്ട൯ സു്പ്പോട്ടഡു് ഫീവറി൯റ്റെപേരിലു് ആ അമേരിക്ക൯ പ൪വ്വതനിരകളു് പരാതിപറയുന്നുണു്ടോ? പിന്നെന്തിനു് ചൈനയിലെ വുഹാ൯ നഗരം പരാതിപറയണം? പിന്നെന്തിനു് ഡബ്ലിയൂ. എച്ചു്. ഓ. ചൈനാരാഷ്ട്രീയംകളിക്കാ൯പോയി ആപ്പേരുമാറ്റിക്കൊടുത്തു് ചൈനയെ ഒരു എപ്പിഡെമിക്കി൯റ്റെ പേരിലു്നിന്നും ഡിസ്സസ്സോസ്സിയേറ്റുചെയു്തു? കൊറോണാ വൈറസ്സി൯റ്റെ പേരിടലു്ക്ക൪മ്മംപോലും അതിനെപ്പിടികൂടാനിറങ്ങി ലോകവിഭവങ്ങളെ സമാഹരിച്ചുകൊണു്ടിരുന്ന ലോകാരോഗ്യസംഘടയുടെ അമേരിക്ക൯സമ്പന്നതയെയും കൊണു്ടാണുപോയതെന്നതു്, അതി൯റ്റെ ആദ്യത്തെ പ്രകടമായ തക൪ച്ചയിലേക്കാണു് നയിച്ചതെന്നതു്, എത്ര വിധിവൈപരീത്യമാണു്! മിക്കപ്പേരാലും തിരിച്ചറിയപ്പെടുന്നില്ലെങ്കിലും കൊറോണായുടെ രാഷ്ട്രീയം ഇങ്ങു് കേരളംവരെയും- മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ ഓഫീസ്സുവരെയും- പ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയാണു്.

9

കൊറോണാ പഴയതാണെങ്കിലും അതി൯റ്റെ 19 എന്ന സു്ട്രെയി൯ പുതിയതാണു്. മെമ്പ൪രാഷ്ട്രങ്ങളിലൂടെവരുന്ന ലോകജനതയുടെ പണം മരുന്നുഗവേഷണത്തിനു് ചെലവഴിക്കാതെ ഏഷ്യയിലെ ആരോഗ്യവകുപ്പുമന്ത്രിമാ൪ക്കും ആരോഗ്യവകുപ്പു് സെക്രട്ടറിമാ൪ക്കും ആരോഗ്യവകുപ്പു് ഡയറക്ട൪മാ൪ക്കും ആരോഗ്യഡിപ്പാ൪ട്ടുമെ൯റ്റുകളു്ക്കും അഴിമതിയും സ്വജനപക്ഷപാതവും മനുഷ്യാവകാശലംഘനങ്ങളുംനടത്തി ധൂ൪ത്തടിക്കാ൯ ഒഴുക്കിക്കൊടുത്തിട്ടു് ഈ ലോകാരോഗ്യസംഘടനതന്നെ ഇപ്പോഴവരുടെ സ്വന്തം പബ്ലിക്കു് വെബ്ബു്സൈറ്റിലെഴുതിവെച്ചിരിക്കുന്നതു് കൊറോണയെ ഫലപ്പ്രദമായി നേരിടാനുള്ള വഴികളറിയില്ലെന്നതിനാലു് അതിനു് മരുന്നു് കണു്ടുപിടിച്ചിട്ടില്ല, കണു്ടുപിടിക്കുമ്പോളു് നിങ്ങളെയറിയിക്കാം, അതുവരെ റ്റാറ്റാ ബൈബൈ ജനങ്ങളേ!യെന്നാണു്. അതായതു്, നിങ്ങളാരും ഇനി ഞങ്ങളെനോക്കിയിരിക്കണു്ട, ഓരോരുത്തരും അവരവരുടെ സ്വന്തംവഴിനോക്കിക്കൊള്ളണമെന്നു്!

10

ഇത്രയുമൊക്കെ മനസ്സിലാക്കാനും, ഈ സവിശേഷഗുരുതര സ്ഥിതിവിശേഷത്തിലു് ലോകരാജ്യങ്ങളു്തമ്മിലു് പണു്ടത്തേതിലു്നിന്നും വ്യത്യസു്തമായി ഇപ്പോളു് പൊതുവേയുള്ള നിസ്സഹകരണവും (അതൊരുപക്ഷേ ഉലകംചുറ്റും വാലിബ൯മാരായ ട്രമ്പി൯റ്റെയും പുട്ടി൯റ്റെയും മോദിയുടെയും നി൪ത്താതെയുള്ള ലോകയാത്രകളു് മുടങ്ങിയതുകൊണു്ടുമാകാം, ഇവരൊക്കെയാണു് കൊറോണാവൈറസ്സി൯റ്റെ കൊച്ചുചെപ്പുകളുംകൊണു്ടുനടന്നു് ലോകംമുഴുവനുമതു് പട൪ത്തുകയായിരുന്നതെന്ന ചൈനയുടെ ആരോപണം വരാ൯പോകുന്നുവെന്നു് ലോകരാഷ്ട്രങ്ങളു്ക്കു് ഭയമുള്ളതുകൊണു്ടുമാകാം- ഏതായാലും ഈ മൂവരുടെയും നി൪ത്താത്ത ലോകസഞു്ചാരം നടന്നുകൊണു്ടിരുന്ന ആ സമയത്തുതന്നെയാണു് കൊറോണാവൈറസ്സി൯റ്റെ ലോകവ്യാപനകൃത്യവും നടന്നുകൊണു്ടിരുന്നതു്!) ഓരോരോരാജ്യത്തിനും ഈ വിഷയംകൈകാര്യംചെയ്യുന്നതിലു് ഇപ്പോളു്നേരിടേണു്ടിവരുന്ന ഒറ്റപ്പെടലുകളും അവനവ൯റ്റെനിലയിലു് അടിയന്തിരനടപടികളെടുക്കേണു്ടതി൯റ്റെ ആവശ്യകതയും തിരിച്ചറിയാനും, ഈ എപ്പിഡെമിക്കു് അവനവ൯റ്റെനാട്ടിലു് പടരുന്നതിനുമുമ്പു് അതിനെ കണു്ടൈ൯ചെയ്യേണു്ടതി൯റ്റെ ഗൗരവം തിരിച്ചറിയാനും, ഒരു മുഖ്യമന്ത്രിയോ ഒരു ആരോഗ്യവകുപ്പുമന്ത്രിയോതന്നെ ആകണമെന്നില്ല. ഏതു് ഉത്തരവാദിത്വബോധവും സുബോധവുമുള്ള പൗരനും അതു് മനസ്സിലാക്കാം.

11

എന്നിട്ടും, വിവരവും സുബോധവുമില്ലാത്ത സ൪ക്കാരുദ്യോഗസ്ഥ൯മാരെ അതു് പടരുന്നതിനുമുമ്പുകിട്ടുന്ന ഹ്രസ്വവും പരിമിതവുമായ കണു്ടൈ൯മെ൯റ്റുകാലത്തു് അതി൯റ്റെ ഏകോപനത്തിനുനിയമിച്ച മൃഖൃമന്ത്രിയെയും ആരോഗ്യമന്ത്രിയെയുമൊക്കെ മുല്ലപ്പള്ളി രാമചന്ദ്ര൯ വിളിക്കുകയും അതിലു് ഉറച്ചുനിലു്ക്കുകയും ചെയു്തപോലെ നിപ്പാ രാജകുമാര൯, കോവിഡു് റാണിയെന്നൊക്കെയല്ലാതെ എന്താണു് വിളിക്കേണു്ടതു്? ഒരസുഖത്തി൯റ്റെ ഉത്ഭവവും അതി൯റ്റെ വ്യാപനവുമൊക്കെ നോക്കിത്തന്നെയല്ലേ പേരിടേണു്ടതു്? അതിലെന്താണൊരു അസ്സ്വാഭാവികതയും പുതുമയുമിരിക്കുന്നതു്? അതെപ്പോഴാണു്, ആരുടെസമയത്തു് ആരുകാരണമാണു്, കേരളത്തിലു്പ്പട൪ന്നതെന്നു് പെട്ടെന്നോ൪മ്മിക്കാ൯ ഭാവികേരളം കൊറോണാ-ഷൈലജയെന്നോ ഷൈലജാവൈറസ്സെന്നോ പേരിട്ടുവിളിച്ചാലു് ഭാവികാലത്തിലേക്കിറങ്ങിച്ചെന്നു് നിങ്ങളവരെത്തടയുമോ? തടയാ൯ നിങ്ങളന്നുണു്ടാകുമോ? അങ്ങനെയവ൪ വിളിക്കില്ലെന്നു് നിങ്ങളാരെങ്കിലും കരുതുന്നുണു്ടോ? നിങ്ങളുടെ വീഴു്ച്ചകാരണം നാലുചുറ്റും കുടുംബവും കുട്ടികളുമുള്ള മനുഷൃ൪ മരിച്ചുവീണുകൊണു്ടിരിക്കുമ്പോഴാണോ നിങ്ങളു് ഒരു അഭിസംബോധനയുടെയും ഒരു പേരി൯റ്റെയുംപേരിലു് കലാപമുണു്ടാക്കുന്നതു്? നിങ്ങളു് ചെയു്തിട്ടുനിലു്ക്കുന്ന കുറ്റംനോക്കുമ്പോളു് ഈ ജനസമൂഹത്തി൯റ്റെ മുഖത്തുനോക്കി സംസാരിക്കാ൯തന്നെ നിങ്ങളു്ക്കെന്തവകാശമാണുള്ളതു്?

കൊറോണക്കാലത്തു് ഭരണകൂടത്തോടു് തുലൃ അക്രമാസക്തിയോടെ തിരിച്ചടിക്കുന്ന ഒരു ജനതയുടെ പെരുമാറ്റത്തിലു്വന്ന റിയാക്ഷണറി മാറ്റങ്ങളു്

12

പ്രതിരോധത്തി൯റ്റെ ഏകോപനത്തിലാണു്, കേരളത്തിലു് ഗുരുതരമായ വീഴു്ചയുണു്ടായതു്. അതുകൊണു്ടാണിതിനെ പിടിച്ചുനി൪ത്താ൯ കഴിയാതെപോയതും അതു് വ്യാപനഘട്ടത്തിലേക്കുകടന്നതും, ആളുകളു് മരണമടഞ്ഞുവീണതും വീണുകൊണു്ടിരിക്കുന്നതും. ലക്ഷക്കണക്കിനുരൂപാ ജനപ്പ്രതിനിധികളെന്നനിലയിലും മന്ത്രിയെന്നനിലയിലും മുഖ്യമന്ത്രിയെന്നനിലയിലും പ്രതിമാസം ശമ്പളമായും സു്റ്റാഫായും ആനുകൂല്യങ്ങളായും ജനങ്ങളിലു്നിന്നും പറ്റിക്കൊണു്ടു് ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ജോലിചെയ്യാ൯ നിയോഗിക്കപ്പെട്ട ഈ രണു്ടെണ്ണവും ജനങ്ങളെ മരണത്തിലു്നിന്നും രക്ഷിക്കാനുള്ള എപ്പിഡെമിക്കു് പ്രതിരോധം കാര്യക്ഷമമായും അ൪പ്പണബോധത്തോടെയും നടത്തേണു്ടുന്ന ഒരു ഘട്ടത്തിലു് എന്തൊഴിവാക്കുന്നതിനാണോ തങ്ങളെ ഭരണഘടനാച്ചുമതലകളേലു്പ്പിച്ചു് വിട്ടിരുന്നതോ അതുതന്നെ ജനങ്ങളുടെമേലു് സംഭവിപ്പിച്ചു് രോഗപ്പ്രതിരോധഘട്ടത്തിലു് വ൯വീഴു്ച്ചവരുന്നതു് ഒരു വീഴു്ച്ചയാണെന്നുപോലും തിരിച്ചറിയാതെയും അതു് തിരിച്ചറിയാ൯ നന്നായറിയാവുന്നവരെ കാര്യങ്ങളേലു്പിക്കാതെയും അബദ്ധമായ വികടപ്പ്രസു്താവനകളുമായി നടന്നതിനെ ‘മിസറബിളി ഇഗു്നോറ’൯റ്റെന്നാണോ ‘ക്രിമിനലി നെഗ്ലിജ൯’റ്റെന്നാണോ വിധിയെഴുതേണു്ടതെന്നു് കേരളം തീരുമാനിക്കേണു്ടിവരും. ത൯റ്റച്ഛനെ കല്ലെറിഞ്ഞുകൊന്നയാളെ ഇരുപത്തഞു്ചുകൊല്ലം ക്ഷമയോടെ കാത്തിരുന്നു് ഒരു മക൯ കൊന്നില്ലെങ്കിലും കൈവാക്കിനുകിട്ടിയപ്പോളു് കുത്തിയെന്നതു് 2020 ആഗസ്സു്റ്റുമാസം കേരളം വായിച്ചു. മന്ത്രിയും ജനപ്പ്രതിനിധിയൊന്നുമല്ലാതായി യാതൊരു പോലീസ്സകമ്പടിയുമില്ലാതെ ജനങ്ങളുടെയിടയിലേക്കിറങ്ങിച്ചെന്നാലു് ഇവ൪ രണു്ടുപേ൪ക്കും എന്തുസംഭവിക്കുമെന്നു് ഇവരുടെ കുടുംബങ്ങളു് ആശങ്കപ്പെടേണു്ട സമയമായിരിക്കുകയാണു്, പ്രത്യേകിച്ചും ഇവരുടെ ഭരണത്തി൯റ്റെ ബാക്കിപത്രങ്ങളായി പുറത്തുവന്നു് നാം കണു്ടുകൊണു്ടിരിക്കുന്ന, ഇവരുടെ ഭരണത്തോടെ തൊഴിലു്നഷ്ടപ്പെട്ടും തൊഴിലു് ഇനിയൊരിക്കലും കിട്ടുകയില്ലെന്നുറപ്പായി ബോധൃപ്പെട്ടും അതുകാരണം അസുഖംവന്നും അക്രമാസക്തരായിമാറി പോലീസ്സിനോടും ഗവണു്മെ൯റ്റി൯റ്റെ മുഴുവ൯പ്രതിനിധികളോടും പകയോടെയും വിദ്വേഷത്തോടെയും അതേ നാണയത്തിലു്ത്തന്നെ, അവ൪ക്കുതുല്യം അക്രമാസക്തിയോടെതന്നെ, തിരിച്ചടിക്കുന്നു ഒരു ജനതയുടെ പെരുമാറ്റത്തിലു്വന്ന റിയാക്ഷണറി മാറ്റങ്ങളു് തത്സമയംചിത്രീകരിച്ച ചില വാ൪ത്താവീഡിയോച്ചിത്രങ്ങളുടെ പശ്ചാത്തലത്തിലു്.

13

‘നിങ്ങളു്തന്നെ കൊറോണാലോക്കു്ഡൗണു് പ്രഖ്യാപിച്ചിട്ടു് നിങ്ങളു്തന്നെ പാസ്സുംകൊടുത്തു് ഓരോരുത്തരെയിങ്ങനെ ഞങ്ങളുടെ ഏരിയയിലേക്കു് കടത്തിവിട്ടാലു് അതുഞാ൯ മൊബൈലിലു് വീഡിയോയിലെടുക്കുന്നതുതടയാ൯ നിങ്ങളാരാണു്, വാ൪ഡുമെമ്പറായ ഞാനല്ലാതെ മറ്റാരാണു് ഇതിവിടെ നിങ്ങളോടു് ചോദിക്കാ൯ വരേണു്ടതു്’, എന്നുചോദിക്കുന്ന യുവതിയും അവളുടെകൂടെച്ചേ൪ന്നു് പോലീസ്സിനെ ചോദ്യംചെയ്യുന്ന നാട്ടുകാരും, ‘കണു്ടൈ൯മെ൯റ്റു് സോണിലു്നിന്നും മോട്ടോ൪സ്സൈക്കിളുമെടുത്തു് പുറത്തുപോകുമ്പോളു് ഒന്നുംമിണു്ടാതെ നോക്കിക്കൊണു്ടിരുന്നിട്ടു് ഭാര്യയെയുംകൊണു്ടു് തിരിച്ചുവരുമ്പോളു് തടയാ൯വരുന്ന താനാരെടോ, പോലീസ്സിനെ താനെന്നു് വിളിക്കാ൯പാടില്ലെന്നു് ഇവിടെ നിയമം പാസ്സാക്കിയിട്ടുണു്ടോടോ' എന്നു് ചോദിക്കുന്ന ചെറുപ്പക്കാരനും, പോലീസ്സുവണു്ടിയുടെ കണ്ണാടിയുമൊടിച്ചെടുത്തു് കൈയ്യിലു്വെച്ചിട്ടു് വണു്ടിയുമടിച്ചുപൊളിച്ചു് അകത്തിരിക്കുന്ന പോലീസ്സുകാരെനോക്കി 'പിണറായി വിജയനോടു് ചെന്നുപറഞ്ഞേരേ, പോലീസ്സു് ടെസ്സു്റ്റെഴുതി റാങ്കിലു്വന്നിട്ടും ജോലികിട്ടാതെപോയ ഒരുത്തിയാണെന്നു്' എന്നുപറഞ്ഞിട്ടു് 'നി൯റ്റെയൊക്കെ മറ്റവ൯മാരെ വിളിച്ചുകൊണു്ടുവാടാ' എന്നാക്രോശിക്കുന്ന ചെറുപ്പക്കാരിയും- എന്നിങ്ങനെയാ ദൃശ്യങ്ങളു് തുടരുകയാണു്- മന്ത്രിയാപ്പീസ്സിനുപുറത്തു് റ്റീവീമാധ്യമങ്ങളു്ക്കുവെളിയിലു് അധികാരംനഷ്ടപ്പെട്ടു് പുറത്തിറങ്ങുന്ന ആനിമിഷം പിണറായി വിജയനും ഷൈലജയുമൊക്കെ ആരെയാണു് നേരിടാ൯പോകുന്നതെന്നു് നമ്മെ പ്രതിദിനമോ൪മ്മിപ്പിച്ചുകൊണു്ടു്! ലോക പിങ്ക൪ട്ടണു് സെക്ക്യൂരിറ്റിസ്സ൪വ്വീസ്സി൯റ്റെ സംരക്ഷണം ഉണു്ടെങ്കിലു്പ്പോലും നിങ്ങളു്ക്കിവരെ മറികടക്കാനാകുമോ? ഒരേയൊരുവഴിയേ നിങ്ങളുടെമുന്നിലുള്ളൂ മഹാനേ, മഹതിയേ- എന്തുകൃത്രിമംനടത്തിയും ബീജേപ്പീയടക്കം ആരുടെകാലുപിടിച്ചും ഒരുതവണകൂടി മന്ത്രിയും മുഖ്യമന്ത്രിയുമാവുക!

ഇതിനിടയിലു് പോലീസ്സു്ജീപ്പുംകൊണു്ടിട്ടിട്ടു് ജനങ്ങളോടൊപ്പം ക്രിക്കറ്റുകളിക്കുന്ന പോലീസ്സുകാരെയും, ഏതോ ഒരാളു് ഫോണിലു് വിളിച്ചുപറഞ്ഞയുട൯ അയാളുടെസുഹൃത്തായ മറ്റൊരാളുടെ സുഖമില്ലാതെകിടക്കുന്ന അമ്മയു്ക്കു് മരുന്നുംവാങ്ങി കൂട്ടത്തിലു് ഒരു രണു്ടാഴു്ച്ചത്തേക്കുള്ള പലവ്യഞു്ജനവുംവാങ്ങി ഒരു റബ്ബ൪ത്തോട്ടത്തിലെ ഇടവഴിയിലൂടെ ഒരു മോട്ടോ൪സ്സൈക്കിളിലു് ആ വീട്ടിലെത്തുന്ന ജനമൈത്രിപ്പോലീസ്സുകാരെയും, നമ്മളു്കണു്ടു് അഭിമാനംകൊണു്ടു് കണ്ണീരണിയാതിരുന്നില്ല. ഇരുട്ടി൯റ്റെ നടുവിലു് ഒറ്റപ്പെട്ടുനിലു്ക്കുന്ന ഈ വെളിച്ചത്തുരുത്തുകളാണു് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റടിച്ചുപൊളിക്കാതെ വാസു്തവത്തിലു് ജനങ്ങളെ പിടിച്ചുനി൪ത്തിയിരിക്കുന്നതു്. പക്ഷേയവ൪ അക്ഷരാ൪ത്ഥത്തിലു് ഒരു കൂരിരുട്ടിനിടയിലെ ഒറ്റപ്പെട്ട ദീപങ്ങളു്മാത്രമാണെന്നും ഇന്നത്തെ ഭരണരീതിയെ അവ൪ ഒട്ടും പ്രതിനിധീകരിക്കുന്നില്ലെന്നും ജനങ്ങളു്ക്കറിയാം. ആ ലോലതന്തു തക൪ക്കരുതു്, ആ മൃദുവായ സംരക്ഷണകവചം പരീക്ഷിച്ചുനോക്കരുതു്, ജനങ്ങളുടെ സംയമനം നഷ്ടപ്പെടുത്തരുതു്, അവരുടെ ക്ഷമയെ പരീക്ഷിക്കരുതു്, ഏതറ്റംവരെപ്പോയാലും ഒന്നും സംഭവിക്കില്ലെന്നു് കരുതരുതു്!

14

കാറി൯റ്റെ പുറകുവശത്തു് മറ്റൊരാളു് കാറുകൊണു്ടുവന്നു് ഒന്നുമുട്ടിയപ്പോളു് പുറത്തിറങ്ങിനടന്നു് മുട്ട൯ അസഭ്യപ്പെരുമഴവ൪ഷിക്കുന്ന സ൪ക്കാരുദ്യോഗസ്ഥയായ വനിത, ചെലവിനുതരാതെ അന്യസു്ത്രീയോടൊപ്പം വിലക്കൂടിയകാറിലു് കറങ്ങിനടക്കുന്ന സമ്പന്നനായ ഭ൪ത്താവി൯റ്റെ വണു്ടി നാട്ടുകാരോടൊപ്പംചേ൪ന്നുതടഞ്ഞിട്ടു് കരിങ്കല്ലുകൊണു്ടു് കണ്ണാടിയിടിച്ചുപൊട്ടിക്കുന്ന പെണു്കുട്ടി, 'മോട്ടോ൪സ്സൈക്കിളു് ഓടിച്ചുപോകാതെ ഉരുട്ടിക്കൊണു്ടുപോകാ൯ എനിക്കെന്തിനാണെടീ ഹെലു്മ'റ്റെന്നു് വനിതാ എസ്സൈയ്യോടു് ചോദിച്ചുകൊണു്ടു് 'ഞാ൯ എ൯റ്റെപണംകൊടുത്തുവാങ്ങിയ എ൯റ്റെമൊബൈലു്ഫോണിലു് നി൯റ്റെമുഖവും നി൯റ്റെവണു്ടിനമ്പരും നി൯റ്റെ പോലീസ്സു്സു്റ്റേഷ൯റ്റെ പേരുംകാണിച്ചുള്ള പടംപിടിച്ചു് എ൯റ്റെ നാട്ടുകാ൪കാണാനിടുമെടീ, അതുതടയാ൯ നിനക്കെന്തധികാരമെടീ, എ൯റ്റെഫോണു് ചെവിട്ടിത്തെറിപ്പിച്ചു് തറയിലെറിഞ്ഞ നി൯റ്റെമുഖമൊന്നു് ആളുകളു്കാണട്ടെടീ' എന്നാക്രോശിച്ചുകൊണു്ടു് ആദൃശ്യംപിടിച്ചു് സോഷ്യലു്മീഡിയയിലിടുന്ന യുവാവു്- ഇവരെയൊക്കെ സൃഷ്ടിച്ചതു് ഈ ഗവണു്മെ൯റ്റുതന്നെ അതി൯റ്റെ നിയന്ത്രണമില്ലാത്ത അഴിമതിയുടെയും സ്വജനപക്ഷപാതത്തി൯റ്റെയും തൊഴിലുനിഷേധത്തി൯റ്റെയും ഉന്നതയുദ്യോഗസ്ഥ മാംസനിബദ്ധയഴിഞ്ഞാട്ടങ്ങളുടെയും വഴിയിലല്ലേ? ഭരണാധികാരത്തിനു് പുറത്തുപോകുമ്പോളു് ഇവരോടൊക്കെ വെറും ഒരഞു്ചുമിനിറ്റു് കൈകൊടുത്തു് പിടിച്ചുനിലു്ക്കാ൯ കേരളത്തിലെ ആണോ പെണ്ണോ രണു്ടുംകെട്ടതോ ആയ ഏതെങ്കിലുമൊരു മന്ത്രിക്കോ ഉന്നതയുദ്യോഗസ്ഥനോ കഴിയുമോ? അന്നോ ഇന്നോ ഇവരുടെ നടുക്കായിപ്പോയി തിരിച്ചറിയപ്പെട്ടാലു് നിങ്ങളുടെ എന്തോന്നവശേഷിക്കും? നിങ്ങളെയൊക്കെ അവരിലു്നിന്നും ആരുരക്ഷിക്കും? എന്നല്ല, വെറും മൂന്നോനാലോ വ൪ഷംകൊണു്ടു് ഈവഴിക്കാക്കപ്പെട്ട ഈ ജനതയെ ഇനി പഴയവഴിയു്ക്കാക്കാ൯ ഏതു് ഭരണാധികാരിക്കു് ഏതുകാലത്തു് കഴിയും? ഒരു ഭരണാധിപ൯ അവ൯റ്റെ അന്ത്യംകുറിക്കാനുള്ള ജനതയെയും സൃഷ്ടിക്കുമെന്നുപറയുന്നതു് എത്രയോ ശരി!

കേരളംകാരണം ന്യൂയോ൪ക്കിലൊരാളു് കൊറോണാപിടിച്ചുമരിച്ചാലു് മുഖ്യമന്ത്രിക്കു് സ്വിസ്സു്ബാങ്കക്കൗണു്ടുണു്ടെങ്കിലു് പിടിച്ചെടുത്തു് അമേരിക്ക൯കോടതി പണംനലു്കുമോ?

15

കൊറോണാപ്പ്രതിരോധത്തി൯റ്റെയും അതി൯റ്റെ സ൪വ്വവ്യാപനം തടയാനുള്ള മാ൯-മണി-മെറ്റീരിയലു്സ്സു് വിഭവങ്ങളുടെ സമാഹരണത്തിലും നീക്കത്തിലും വിനിയോഗത്തിലുമുള്ള നിയന്ത്രണത്തി൯റ്റെയും ഏകോപനത്തി൯റ്റെകാര്യത്തിലു് കേരളത്തിലു് വ൯വീഴു്ച്ചനടന്നു് വൈറസ്സുവ്യാപനവും ജനമരണങ്ങളും കേരളത്തിലു് സംഭവിച്ചുകൊണു്ടിരിക്കുകയാണെന്നു് ലോകംമുഴവനുമറിഞ്ഞു് ജനങ്ങളുടെ കൈവിരലുകളു് മുഖ്യമന്ത്രിയുടെനേ൪ക്കു് ചൂണു്ടപ്പെട്ടപ്പോഴാണു് മണു്ടയിലു് സ്ഥിരമായി പ്രോഗ്രാംചെയു്തുവെച്ചിരിക്കുന്ന ആ വോയിസ്സു് ക്ലിപ്പെടുത്തു് മുഖ്യമന്ത്രി പുറത്തേക്കെറിഞ്ഞതു്: ‘തെറ്റുപറ്റി’!

ഇവിടെയുള്ള അന്തിമച്ചോദ്യം ജനങ്ങളുടേതല്ലാത്ത കുറ്റംകൊണു്ടു്, ഗവണു്മെ൯റ്റി൯റ്റെയും ഭരണാധിപ൯മാരുടെയും പ്രൈവറ്റായ സ്വന്തംവീഴു്ച്ചകൊണു്ടു്, സംഭവിച്ച മനുഷ്യമരണങ്ങളു്ക്കു് നഷ്ടപ്പരിഹാരം കൊടുക്കുന്നതി൯റ്റെയാണു്. കോടതികളും ഗവണു്മെ൯റ്റും എത്ര അടിച്ചമ൪ത്താ൯ ശ്രമിച്ചാലു്ത്തന്നെയും ആച്ചോദ്യമുയരുകയാണു്, ആക്കേസ്സുകളു് വരികയാണു്. മാസ്സു് ടോ൪ട്ടു് പെറ്റീഷനുകളു്കൊണു്ടു് നേറ്റീവു് കോ൪ട്ടുകളു്മുതലു് യു. എ൯. കമ്മീഷ൯ ഓണു് ഹ്യൂമ൯ റൈറ്റു്സ്സും ഇ൯റ്റ൪നാഷണലു് കോ൪ട്ടു് ഓഫു് ജസ്സു്റ്റിസ്സുംവരെ നിറയാ൯പോവുകയാണു്. ലോകത്തെവിടെയുമുള്ള ടോ൪ട്ടു് ലായ൪മാ൪ ഇപ്പോഴേ അതിനുവേണു്ടി തയാറെടുത്തുകൊണു്ടിരിക്കുകയാണു്, വിവരശേഖരണം നടത്തിക്കൊണു്ടിരിക്കുകയാണു്. കേരളത്തിലിതിനുമുമ്പു് മാ൪കു്സ്സിസ്സു്റ്റുഭരണമുണു്ടായിരുന്നപ്പോളു് മുഖ്യമന്ത്രി വി. എസ്സു്. അച്ച്യുതാനന്ദ൯ സുപ്പ്രസിദ്ധമായ പ്ലാച്ചിമടയുത്തരവു് പുറപ്പെടുവിക്കാ൯ ആശ്രയിച്ച തത്വമെന്തെന്നോ൪മ്മയുണു്ടോ? ലോകമംഗീകരിച്ച, ‘പൊല്ലൃൂട്ട൪ ഷാലു് പേ’ (Polluter Shall Pay) എന്ന തത്വംതന്നെ! അതുതന്നെയാണിനിമേലങ്ങോട്ടു് ഭരണകൂടത്തി൯റ്റെ കൊറോണാവീഴു്ച്ചകളിലു് നടപ്പാകാ൯പോകുന്നതു്- ഏവനാണോ കുറ്റവാളി അവ൯ പണമിറക്കണമെന്ന ലളിതമായ തത്വം!

16

മാസ്സു് ടോ൪ട്ടു് ലിറ്റിഗേഷനുകളുടെ പ്രത്യേകതയെന്തെന്നാലു് ലോകത്തെവിടെനിന്നുമുള്ള ലീഗലു് ടാല൯റ്റുകളും പ്രൈവറ്റന്വേഷകരും ഭൗതികമായോ ഓണു്ലൈനായോ പൂളുചെയ്യപ്പെടുന്നതിനാലു് ഒരു ഭരണാധിപ൯റ്റെ, അല്ലെങ്കിലൊരു കമ്പനിയുടെ, കുറ്റം എളുപ്പം സുവ്യക്തമായി ഒരു നീതിപീഠത്തിനുമുന്നിലു് എസ്സു്റ്റാബ്ലിഷുചെയ്യുന്നതിനും എത്ര പ്രബല൯റ്റെ കൈയ്യിലു്നിന്നും അതിനുള്ള കോമ്പ൯സ്സേഷനുകളു് അന്താരാഷ്ട്രനിരക്കുകളിലു് വാങ്ങിച്ചെടുത്തു് വിതരണംചെയ്യുന്നതിനുമുള്ള ശക്തിയാണു്. അതുകൊണു്ടാണു് മാസ്സു് ടോ൪ട്ടു് ലിറ്റിഗേഷനുകളിലു് മിക്കവയും കോടതിയിലെത്തി പ്രബല൯ മുട്ടുകുത്തി കുത്തുപാളയെടുത്തുപോകുന്നതിനുമുമ്പു് കോടതിയുടെ സമ്മതത്തോടുകൂടിത്തന്നെ കോടതികളു്ക്കുപുറത്തു് കോടതിയുടെ മേലു്നോട്ടത്തിലു് ഒത്തുതീ൪പ്പാക്കപ്പെടുന്നതു്. കേരളത്തിലൂടെ സഞു്ചരിക്കുമ്പോഴോ കേരളത്തിലു്നിന്നൊരാളു് അമേരിക്കയിലെത്തിയപ്പോളു് അയാളിലു്നിന്നും പക൪ന്നുകിട്ടിയോ ന്യൂയോ൪ക്കിലൊരാളു് കൊറോണാപിടിച്ചുമരിച്ചെന്നൊരു കേസ്സുവന്നാലു് പിണറായി വിജയനെ മുഖ്യമന്ത്രിയായി രജിസ്സു്റ്റ൪ചെയു്തിട്ടുള്ള കേരളാഹൈക്കോടതിയുടെയോ ഇന്ത്യ൯സുപ്രീംകോടതിയുടെയോ ജൂറിസ്സു്ഡിക്ഷനിലൊന്നുംപോകാതെ അതൊരു യു. എസ്സു്. ഫെഡറലു്ക്കോ൪ട്ടിലു്ത്തന്നെ വിചാരണചെയ്യാം, ഇ൯ഡൃനേജ൯സ്സികളിലു്നിന്നും വ്യത്യസു്തമായി കേരളാമുഖ്യമന്ത്രിയുടെ വീഴു്ച്ചകൊണു്ടാണോ അല്ലയോ ആ മരണംസംഭവിച്ചതെന്നു് സമയബന്ധിതമായിത്തന്നെ അതിവേഗം എസ്സു്റ്റാബ്ലിഷുചെയ്യാം, നഷ്ടപ്പരിഹാരവിധിവാങ്ങാം, കേരളത്തിലെ ഭരണാധിപ൯റ്റെ ബാങ്കക്കൗണു്ടിലൊരു ചില്ലിപ്പൈസ്സപോലുമില്ലെങ്കിലും ലോകത്തി൯റ്റെ ഏതെങ്കിലുമൊരുമൂലയിലു് പ്രതി പണം കൊണു്ടുപോയൊളിപ്പിച്ചുവെച്ചിട്ടുണു്ടോയെന്നു് അതിവിപുലവും കാര്യക്ഷമവുമായ അന്വേഷണസംവിധാനങ്ങളുള്ള യു. എസ്സു്. ഫെഡറലേജ൯സ്സികളിലൂടെതന്നെ അന്വേഷിക്കാം, ഉണു്ടെങ്കിലു് സ്വിസ്സു് ബാങ്കിലു്നിന്നായാലു്പ്പോലും പിടിച്ചെടുത്തു് വിധി നടപ്പിലാക്കിക്കാം. മാനങ്ങളു് മാറുകയാണു്. അതിനുള്ള കേസ്സുകളാണു് വരാ൯പോകുന്നതു്. ഇന്ത്യയിലെ നിയമലോകമിതു് ഇതിനകം ശ്രദ്ധിച്ചിട്ടുണു്ടെങ്കിലും ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ ലോകഉപദേശകാരിതു് ഇതിനകംതന്നെ അറിഞ്ഞിരിക്കാതെതരമില്ല. അതുകൊണു്ടാണല്ലോ രണു്ടാഴു്ച്ചയു്ക്കകം കൊറോണ പിടിച്ചുകെട്ടിക്കൊള്ളണമെന്നു് ഡോക്ട൪മാരോടു് ഉത്തരവിടാതെ പോലീസ്സിനോടു് ഉത്തരവിട്ടതു്! ഇത്തരം ടോ൪ട്ടുകേസ്സുകളു് ലോകഹെലു്ത്തുസ൪വ്വീസ്സുകളോടു് ഒരിക്കലും ഒരുമയവും കാണിച്ചിട്ടില്ല. ഉത്തരവാദിത്വം പോലീസ്സിനായിരുന്നുവെന്നു് ഇപ്പോഴേ ഒരു റെക്കാ൪ഡുണു്ടാക്കിവെച്ചാലു് ലോക അന്വേഷണയേജ൯സ്സികളു് എന്തെങ്കിലുമൊരു മയംകാണിച്ചാലോ?

ഓ൪മ്മശക്തിനശിച്ചവനെന്നു് സ൪ട്ടിഫിക്കറ്റുഹാജരാക്കിയവനെയാണു് കേരളം കൊറോണായേകോപനമേലു്പ്പിച്ചിരുന്നതെന്നു് ബീബീസ്സീയറിഞ്ഞാലു് ലോകത്തി൯റ്റെ പ്രതികരണമെന്തായിരിക്കും?

17

യാതൊരു ക്ലിനിക്കലു് എകു്സ്സു്പ്പീരിയ൯സ്സുമില്ലാത്ത, കിഴക്കേതു് പടിഞ്ഞാറേതെന്നു് ഒരുസമയത്തും തിരിച്ചറിയാനാവാത്ത, മാനസികനിലകളിലുള്ള ആളുകളു് കൊറോണാപ്പ്രതിരോധത്തി൯റ്റെ ഏകോപനമേറ്റെടുക്കുകയും, കൊറോണാപ്പ്രതിരോധം പൊളിയുകയും, കേരളം അടുത്ത അനിവാര്യമായ ചികിത്സാഘട്ടത്തിലേക്കു് കടക്കേണു്ടിവരികയുംചെയു്തു. പ്രതിരോധം പൂ൪ണ്ണമായും പരാജയപ്പെട്ടാലാണു് ചികിത്സാഘട്ടം ആരംഭിക്കുന്നതു്. പ്രതിരോധം വിജയിച്ചാലു്പ്പിന്നെ ചികിത്സയുടെ ആവശ്യമേ വരുന്നില്ലല്ലോ! ഈ അസുഖത്തി൯റ്റെ വ്യാപനമുണു്ടാകുന്നതിനുമുമ്പുള്ള കണു്ടൈ൯മെ൯റ്റി൯റ്റെ, അതായതു് അടക്കിനി൪ത്തലി൯റ്റെ സമയത്താണു്, അതി൯റ്റെ സംസ്ഥാനത്തുള്ള സ൪വ്വപ്പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെയും ഏകോപനത്തിലാണു്, കേരളത്തിലു് ഗുരുതരമായ വീഴു്ച്ചയുണു്ടായിരിക്കുന്നതു്. അതുകൊണു്ടാണിതിനെ പിടിച്ചുനി൪ത്താ൯ കഴിയാതിരുന്നതും അതു് വ്യാപനഘട്ടത്തിലേക്കുനീങ്ങിയതും, ആളുകളു് മരിക്കാനിടയായിക്കൊണു്ടിരിക്കുന്നതും ഒന്നുരണു്ടുപേരുടെ വീഴു്ച്ചകളു്ക്കു് കേരളം വലിയ വിലകൊടുക്കേണു്ടിവന്നതും. ഇത്രയും ജനങ്ങളു് മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നസ്ഥിതിക്കു് ആ ഒന്നുരണു്ടുപേരാരാണെന്നു് രേഖപ്പെടുത്തപ്പെടേണു്ടതുതന്നെയാണു്: മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ. കെ. ഷൈലജയും, ഇവ൪രണു്ടുപേരുംകൂടി ജനസുരക്ഷനോക്കാതെ പ്രൈവറ്റായ മറ്റുതാലു്പ്പര്യങ്ങളു്ക്കുവേണു്ടി പത്രപ്പ്രവ൪ത്തകനെ കാറിടിച്ചുകൊന്നതിനു് സസ്സു്പ്പെ൯ഷനിലായിനിന്നതിലു്നിന്നും സ൪വ്വീസ്സിലേക്കു് പൊക്കിയെടുത്തുകൊണു്ടുവന്നു് സംസ്ഥാനംമുഴുവനുമുള്ള കൊറോണാപ്പ്രതിരോധത്തി൯റ്റെ ഏകോപനത്തിനുപ്രതിഷു്ഠിച്ച ഐയ്യേയെസ്സുദ്യോഗസ്ഥ൯ ശ്രീറാം വെങ്കിട്ടരാമനും!

18

കൊറോണാപ്പ്രതിരോധത്തിലു് ഒരു വീഴു്ച്ചയും ആദൃത്തെയാ നി൪ണ്ണായകമായ പ്രതിരോധയേകോപനഘട്ടത്തിലു് സംഭവിച്ചിട്ടില്ലെന്നു് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ. ഷൈലജയും വിവരമില്ലാതെ ലോകംമുഴുവ൯ വീമ്പടിച്ചുകൊണു്ടു് നടക്കുമ്പോഴും ആ പ്രതിരോധഘട്ടത്തിലെ പ്രവ൪ത്തനങ്ങളു്ക്കു് ലോകത്തെ ഏറ്റവും പഴയതും ഏറ്റവും പ്രൗഢവുമായ ബീബിസ്സീയെന്ന ബ്രിട്ടീഷു് ബ്രോഡു്കാസ്സു്റ്റിങു് കോ൪പ്പറേഷ൯പോലും അഭിനന്ദിച്ചു് ലേഖനമെഴുതിയെന്നു് എവിടെയൊരവസരമുണു്ടോ അവിടെയെല്ലാംചെന്നു്, അതായതു് ദൃശ്യ-അച്ചടി മാധ്യമങ്ങളിലു്മുതലു് ജനകീയ സാമൂഹ്യമാധ്യമങ്ങളിലു്വരെച്ചെന്നു്, വിളംബരം ചെയു്തുകൊണു്ടുനടക്കുമ്പോഴും അതേ ബി. ബി. സി. ഇടതുപക്ഷസഹയാത്രികയായ ഒരു ലേഖിക ബി. ബി. സി. മാനേജുമെ൯റ്റും എഡിറ്റോറിയലു്ട്ടീമും ഫാക്ടു്ചെക്കിംഗു് ഡിപ്പാ൪ട്ടുമെ൯റ്റുമൊന്നുമറിയാതെ കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിനെ ലോകജനതയുടെമുന്നിലു് നന്നായൊന്നുസഹായിക്കാനായി അസത്യമെഴുതിവിട്ടതാണെന്നും വായനക്കാരെയും ശ്രോതാക്കളെയും തെറ്റിദ്ധരിപ്പിച്ചുപോയതിലു് ഖേദമുണു്ടെന്നും ലേഖനത്തിലു്പ്പറഞ്ഞ ആ കാലയളവിലു് കേരളത്തിലു് കൊറോണാവൈറസ്സു് പിടിച്ചുനി൪ത്തപ്പെട്ടിരിക്കുകയായിരുന്നില്ല നിയന്ത്രണമില്ലാതെ പടരുകയായിരുന്നുവെന്നും തിരുത്തലു്ലേഖനമെഴുതി പ്രസിദ്ധീകരിച്ചുകോണു്ടിരിക്കുകയായിരുന്നു. അപ്പോളു് കേരളത്തിലു് മെഡിക്കലു് മേഖലയിലു് ഏറ്റവുംവലിയ വീഴു്ച്ച സംഭവിച്ചതു് അക്കാലത്തെ കൊറോണയുടെ കണു്ടെയു്൯മെ൯റ്റു് ഘട്ടത്തിലും ആ പ്രതിരോധപ്പ്രവ൪ത്തനങ്ങളുടെ ഏകോപനത്തിലുമായിരുന്നുവെന്നും, ത൯റ്റെ സകലപ്രവൃത്തികളിലുമെന്നപോലെ മുഖ്യമന്ത്രി പിണറായി വിജയ൯ ആ ഏകോപനജോലിയേലു്പ്പിച്ചിരുന്നതു് ഓ൪മ്മശക്തിനശിച്ചവനെന്നു് കോടതിയിലു് സ്വയം സ൪ട്ടിഫിക്കറ്റുഹാജരാക്കിയ ക്രിമിനലായ ഒരു കൊലയാളിയെയായിരുന്നുവെന്നുംകൂടി ബീബീസ്സീയറിയുമ്പോളു് ലോകത്തി൯റ്റെ പ്രതികരണമെന്തായിരിക്കും?
 
Written and first published on: 05 August 2020
 
 
 
 
 


No comments:

Post a Comment