Sunday, 16 August 2020

285. ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവും വിലയുള്ള ആ ഉത്തരം തെരഞ്ഞെടുക്കാ൯ നിങ്ങളു്ക്കു് കഴിയുമോ?

285

ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവും വിലയുള്ള ആ ഉത്തരം തെരഞ്ഞെടുക്കാ൯ നിങ്ങളു്ക്കു് കഴിയുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By QuinceCreative. Graphics: Adobe SP.


1

പിണറായി വിജയ൯റ്റെ കേരളഭരണത്തെപ്പറ്റിയുള്ള കേരളം കാത്തിരിക്കുന്ന ശരിയായ ഉത്തരം തെരഞ്ഞെടുക്കാമെങ്കിലു് ഒരു ലോക്കറിലു് സൂക്ഷിച്ചിരിക്കുന്ന ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവുമാണു് സമ്മാനം!

സ്വപു്ന പറഞ്ഞാലു് ശിവശങ്കര൯ കേളു്ക്കും, ശിവശങ്കര൯ പറഞ്ഞാലു് മുഖ്യമന്ത്രി കേളു്ക്കും, മുഖ്യമന്ത്രി കേട്ടാലു് അപ്പോളു് കേരളഭരണം നടക്കുമോ,

ശിവശങ്കര൯ പറഞ്ഞാലു് സ്വപു്ന കേളു്ക്കും, സ്വപു്ന പറഞ്ഞാലു് മുഖ്യമന്തി കേളു്ക്കും, മുഖ്യമന്ത്രി കേട്ടാലു് അപ്പോളു് കേരളഭരണം നടക്കുമോ,

മുഖ്യമന്ത്രി പറഞ്ഞാലു് സ്വപു്ന കേളു്ക്കും, സ്വപു്ന പറഞ്ഞാലു് ശിവശങ്കര൯ കേളു്ക്കും, ശിവശങ്കര൯ കേട്ടാലു് അപ്പോളു് കേരളഭരണം നടക്കുമോ,

അതോ, മുഖ്യമന്ത്രി പറഞ്ഞാലു് ശിവശങ്കര൯ കേളു്ക്കും, ശിവശങ്കര൯ പറഞ്ഞാലു് സ്വപു്ന കേളു്ക്കും, സ്വപു്ന കേട്ടാലു് അപ്പോളു് കേരളഭരണം നടക്കും എന്നിത്രടംവരെ എത്തിയിരുന്നോ മുഖ്യമന്ത്രി പിണറായി വിജയ൯റ്റെയും മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെയും കേരളഭരണം?

2

ആറു് ദേശീയ അന്വേഷണ ഏജ൯സ്സികളാണു് 2020 ജൂലൈ മുതലു് കേരളത്തിലെ സ്വ൪ണ്ണക്കള്ളക്കടത്തുമുതലു് മന്ത്രിസഭയിലെയും ഭരണരാഷ്ട്രീയരംഗത്തെയും പ്രമുഖ൯മാരുടെ അണിയറയിലെയും മണിയറയിലെയും പ്രവ൪ത്തനങ്ങളു്വരെ അന്വേഷിച്ചുകൊണു്ടിരിക്കുന്നതു്. നാഷണലു് സെക്യൂരിറ്റി ഏജ൯സ്സി, ഇ൯ഡൃ൯ കസ്സു്റ്റംസ്സു്, എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, റിസ൪ച് ആ൯ഡു് അനാലിസിസു് വിംഗു്, സെ൯ട്രലു് ബ്യൂറോ ഓഫു് ഇ൯വെസ്സു്റ്റിഗേഷ൯, ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോ എന്നിവയെല്ലാമടങ്ങുന്നതാണാ വിപുലമായ അന്വേഷണം. ഇവ൪ പല കള്ളക്കടത്തുകാരെയും കേരളാ ഗവണു്മെ൯റ്റിലെ ഉന്നത ഉദ്യോഗസ്ഥ൯മാരെയും മുഖ്യമന്ത്രിയുടെതന്നെ ഫസ്സു്റ്റു് സെക്രട്ടറിയേയും മുഖ്യമന്ത്രിയുടെതന്നെ ഐ. ടി. അറ്റാഷേയെയും പ്രോട്ടോക്കോളാപ്പീസ്സറെയും സംസ്ഥാനത്തി൯റ്റെ തലങ്ങുംവിലങ്ങും കൊണു്ടുനടന്നു് പലയിടങ്ങളിലുമിട്ടു് ചോദ്യംചെയ്യുന്നു, ചിലരെയെല്ലാം അറസ്സു്റ്റുചെയ്യുന്നു, ചിലരെ തടങ്കലിലാക്കുന്നു, ഏതോ ഒക്കെ കോടതികളിലു് ഹാജരാക്കുന്നു എന്തോ ഒക്കെ പേപ്പറുകളു് സമ൪പ്പിക്കുന്നു, വിദേശത്തുപോകുന്നു, അവിടെയും ആരെയോ ഒക്കെ ചോദ്യംചെയ്യുമെന്നു് പറയുന്നു, ആരെയോഒക്കെ വിദേശത്തുനിന്നും കൊണു്ടുവരുമെന്നു് പറയുന്നു, ഇതെല്ലാം കേട്ടിട്ടു് ജനങ്ങളു്ക്കു് തലകറങ്ങുന്നു. അവ൪ക്കറിയേണു്ടതു് ആകെ ഒന്നുമാത്രം, പക്ഷേ അതിനുള്ള ഉത്തരംമാത്രം ആരും വ്യക്തമായി പറയുന്നില്ല- യഥാ൪ത്ഥത്തിലു് കേരളം ഭരിച്ചുകൊണു്ടിരുന്നതു് ആരു്? ഏതായാലും പിണറായി വിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഇടതുപക്ഷജനാധിപത്യ മുന്നണിയുമൊന്നുമല്ലെന്നു് ഇത്രയും അന്വേഷണ ഏജ൯സ്സികളു് ഒരുമിച്ചാദ്യമായി കേരളത്തിലു്വന്നു് തെളിയിച്ചിരിക്കുന്നു സ്ഥിതിക്കു് ഇത്രയുംകാലം തങ്ങളെ ആരാണു് യഥാ൪ത്ഥത്തിലു് ഭരിച്ചുകൊണു്ടിരുന്നതെന്നറിയാനുള്ള ആ ഒരൊറ്റ അവകാശം കേരളത്തിലെ ജനങ്ങളു്ക്കുണു്ടു്. ആ ഉത്തരം തേടിയുള്ള ലളിതമായ അന്വേഷണമാണിവിടെ.

നാളെയൊരുകാലത്തു് ആളുകളു് ചോദിച്ചേക്കാം ഈ സ്വപു്നയും ശിവശങ്കരനും പിണറായി വിജയനുമൊക്കെ ആരാണെന്നു്. സ്വപു്ന ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെ പിടിയിലാവുന്ന ആ ദിവസംവരെയും യുണൈറ്റഡു് ആരബു് എമിറേറ്റു്സ്സെന്ന വിദേശരാജ്യത്തി൯റ്റെ ഇ൯ഡൃയിലെ ഫീലു്ഡു് ഓപറേറ്ററായിരുന്നുവെന്നും, ശിവശങ്കര൯ അവ൪ റിക്രൂട്ടുചെയു്ത അസ്സെറ്റായ ഒരു ഇ൯ഡൃ൯ ഉദ്യോഗസ്ഥനായിരുന്നെന്നും, പിണറായി വിജയ൯ ഇവരുടെ സൗത്തു് ഇ൯ഡൃ൯ ഓപ്പറേഷനുകളെ ഹോസ്സു്റ്റുചെയു്ത ഒരു സൗത്തു് ഇ൯ഡൃ൯ പൊളിറ്റീഷ്യനായിരുന്നെന്നും ഇപ്പോഴേ ചരിത്രത്തിലു് രേഖപ്പെടുത്തിവെക്കട്ടെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നുവെച്ചാലു് എന്തോന്നാണെന്നു് അക്കാലത്തുള്ളവ൪ സംശയം പ്രകടിപ്പിക്കുകയില്ലെന്നു് കരുതുന്നു.

Written and first published on: 16 August 2020






No comments:

Post a Comment