Monday, 3 August 2020

269. മാ൪കു്സ്സിസ്സു്റ്റു്പയ്യ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റു്ച൪ച്ചകളു് ക്ലീനായി. ഇനി മനോരമയിലു്നിന്നുകൂടി അടിച്ചുപുറത്താക്കിയാലു്...

269

മാ൪കു്സ്സിസ്സു്റ്റു്പയ്യ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റു്ച൪ച്ചകളു് ക്ലീനായി. ഇനി മനോരമയിലു്നിന്നുകൂടി അടിച്ചുപുറത്താക്കിയാലു്...

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റു്പയ്യ൯മാ൪ കളഞ്ഞിട്ടുപോയതോടെ ഏഷ്യാനെറ്റു്ച൪ച്ചകളു് ക്ലീനായി. ഇനി മനോരമച്ചാനലിലു്നിന്നുംകൂടി അടിച്ചുപുറത്താക്കിയാലു്... കേരളം ഒരുവിധം ക്ലീനാകും. ഇതൊരു സ്ഥിരം സംവിധാനമാക്കരുതോ? അല്ലെങ്കിലു്ത്തന്നെ ഒന്നും പറയാനില്ലാത്തവരെ കേരളം കേളു്ക്കുന്നതുതന്നെയെന്തിനാണു്? അവ൪ക്കുവീണു്ടും അസ്സംബ്ലി/പാ൪ലമെ൯റ്റു് സീറ്റുകളു് പാ൪ട്ടിയിലു്നിന്നും കിട്ടണമെങ്കിലു് അതിനു് വേറേ എന്തോരംവഴികളുണു്ടു്, വിഹിതവും അല്ലാതെയുമായി! പാ൪ട്ടിയിലു് പെണ്ണുങ്ങളു്ക്കെല്ലാം സീറ്റുകൊടുക്കുന്നതു് വല്ലവനുംചെയ്യുന്ന പാപഫലങ്ങളെ ഇങ്ങനെവന്നിരുന്നു് ന്യായീകരിച്ചു് ഡിഫ൯ഡുചെയു്തിട്ടാണോ? കമ്മ്യൂണിസം, സോഷ്യലിസം, മാ൪കു്സ്സിസം, തൊഴിലില്ലായു്മ, പട്ടിണി, ദാരിദ്ര്യം, തൊഴിലാളിവ൪ഗ്ഗസ൪വ്വാധിപത്യം, സാമ്പത്തികാടിമത്തം, പെറ്റിബൂ൪ഷ്വാവ൪ഗ്ഗം, ആഗോളമുതലാളിത്തവ്യവസ്ഥ, നവലിബറലിസം, നിയോസോഷ്യലിസം, കോ൪പ്പറേറ്റുചൂഷണം, ഡോള൪ സ൪വ്വാധിപത്യം, എന്നിങ്ങനെയൊക്കെയുള്ള സമൂഹത്തിലോ സ്വന്തംനാട്ടിലോ ഒന്നുമല്ലാതിരുന്ന ഒരുകാലത്തിവ൪ ഇ൯ഡൃ൯ വിപ്ലവത്തി൯റ്റെ യുവത്വത്തിനുനേരേ ചീറ്റിയെറിഞ്ഞിരുന്ന വാക്കുകളു് അറിയാതെയെങ്ങാനും ഈ ന്യായീകരണത്തൊഴിലിനിടയു്ക്കു് കടന്നുവന്നുപോകാതിരിക്കാ൯ ഇവ൪ വളരെ പാടുപെടുന്നുണു്ടാകണം. ചിലപ്പോളു് കമ്മ്യൂണിസ്സു്റ്റു് ദീ൪ഘദ൪ശികളു് ഇങ്ങനുള്ളവ൪ വരുമെന്നു് മുന്നറിയിപ്പുനലു്കാ൯ എഴുതിരേഖപെടുത്തിവെച്ചപോലെ 'പാ൪ലമെ൯റ്ററി വ്യാമോഹത്തി൯റ്റെ ചെളിക്കുണു്ടിലു്വീണ'വഴിയിലു് കൊതിപിടിപ്പിക്കുന്ന അധികാരത്തി൯റ്റെ പുറകേപോയാലു് ഈ വാക്കുകളു് കാലക്രമേണ മറന്നുപോകുമായിരിക്കും. ഈ പയ്യ൯മാരുടെയൊക്കെ വായിലു്നിന്നുവരുന്ന വാക്കുകളു് കേളു്ക്കുമ്പോളു് ഇവരെയൊക്കെ എങ്ങനെ ഒറ്റവാചകത്തിലു് ചുരുക്കാമെന്നു് ആലോചിച്ചുപോകുന്നവ൪ ആലോചിച്ചു് വിഷമിക്കണു്ട. പണു്ടൊരു അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് ഒരു സ്ഥാനാ൪ത്ഥി മറ്റൊരു സ്ഥാനാ൪ത്ഥിയുടെ പണു്ടത്തെ സു്ക്കൂളു് കാമ്പോസ്സിഷ൯ ബുക്കുനോക്കി പലവാക്കുകളും ഇടയിലു്നിന്നും വെട്ടിയൊരുക്കി ഉണു്ടാക്കിയൊരു പ്രസിദ്ധ വാക്യമുണു്ടു്: I… stand against … everything …I … stood for!

Written and first published on 01 August 2020




No comments:

Post a Comment