Saturday 15 August 2020

283. വെറും കള്ളപ്പോസ്സു്റ്ററച്ചടിയിലും ബന്ധുനിയമനത്തിലുംകിടന്ന ക്യാപ്പു്റ്റെന്ന സ്ഥാപനത്തെ സ്വ൪ണക്കള്ളക്കടത്തിലെത്തിച്ചെങ്കിലു് അതു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒരു നേട്ടംതന്നെയല്ലേ?

283

വെറും കള്ളപ്പോസ്സു്റ്ററച്ചടിയിലും ബന്ധുനിയമനത്തിലുംകിടന്ന ക്യാപ്പു്റ്റെന്ന സ്ഥാപനത്തെ സ്വ൪ണക്കള്ളക്കടത്തിലെത്തിച്ചെങ്കിലു് അതു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒരു നേട്ടംതന്നെയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Paine-Z. Graphics: Adobe SP.


1

ആംഗ്ലോ-സാകു്സ്സണു്മാരുടെ ഇംഗ്ലീഷുഭാഷയിലു് സമൂഹം വളരുന്നതിനനുസരിച്ചു്, കാലം മാറുന്നതിനനുസരിച്ചു്, പുതിയ വാക്കുകളുടെ ആവശ്യം വന്നപ്പോളു് സ്വന്തമായുണു്ടായിരുന്ന ഏതാനും ആശയധ്വനിശബ്ദങ്ങളു്ക്കുപുറമേ മറ്റു് യൂറോപ്യ൯ ഭാഷകളിലു്നിന്നും ആധുനികകാലത്തു് മുഴുവ൯ വാക്കുകളും പഴയകാലത്തു് ആശയങ്ങളുടെ ധ്വനിശബ്ദങ്ങളായ റൂട്ടുകളും കടമെടുക്കാ൯ അവ൪ മടിച്ചില്ല. ആ ഭാഷയിലു് വാക്കുകളുടെ അടിസ്ഥാനശിലകളായി ആകെയുള്ള എഴുപത്തിരണു്ടോളം റൂട്ടുകളിലു് ഭൂരിപക്ഷവും ഇങ്ങനെ ലാറ്റി൯, ഗ്രീക്കു് എന്നീ ക്ലാസ്സിക്കു് ഭാഷകളിലു്നിന്നും ഫ്രഞു്ചു് എന്ന കോണു്ടിനെ൯റ്റലു് ഭാഷയിലു്നിന്നും കടന്നുവന്നവയാണു്. ഈ റൂട്ടുകളുടെ മുമ്പിലു് പ്രിഫികു്സ്സുകളു് ചേ൪ത്തും പുറകിലു് സഫികു്സ്സുകളു് ചേ൪ത്തും അവ൪ പുതിയ വാക്കുകളു് സ്വന്തമായുണു്ടാക്കി യഥേഷ്ടം ഉപയോഗിച്ചു് ഭാഷകൊണു്ടുള്ള സമസു്ത ആവശ്യങ്ങളും നി൪വ്വഹിച്ചു. അങ്ങനെ കടന്നുവന്ന റൂട്ടുകളിലു് ചലനാത്മകതയെ സൂചിപ്പിക്കാനുപയോഗിക്കുന്ന രണു്ടു് ലാറ്റി൯ റൂട്ടുകളാണു് അക്ടു്, അഗു്, എന്നിവ. ഇവയിലു്നിന്നാണവ൪ ആക്ടീവു്, ആക്ടിവിറ്റി, ആക്ട൪, ആക്ഷ൯, ആക്ടീവു്ലി, ഇനാക്ടീവു്, ഇനാക്ടിവിറ്റി, ഇനാക്ഷ൯, അഗൈലു്, അഗൈലിറ്റി, എന്നിങ്ങനെ നിരവധി പദങ്ങളു് ഉണു്ടാക്കിയതു്. ഒരു റൂട്ടെന്ന കഷണത്തിലു്നിന്നും ഒരു കൊല്ലനിരുന്നു് ആവശ്യമുള്ള രീതിയിലു് ഓരോ ഭാഗങ്ങളു് മുറിച്ചെടുത്തും കൂട്ടിച്ചേ൪ത്തും വിവിധ സാമഗ്രികളു് ഉണു്ടാക്കുന്നപോലെത്തന്നെ. ഇതുപോലെ കടന്നുവന്നതും ഇതിനോടു് വളരെയടുത്തു് ബന്ധപ്പെട്ടുനിലു്ക്കുന്നതുമായ മറ്റൊരു ലാറ്റി൯ വേരാണു്, മറ്റൊരു ലാറ്റി൯ റൂട്ടാണു്, ഇവിടെയിപ്പോളു് പ്രസക്തമാവുന്നതും ച൪ച്ചാവിഷയമാവുന്നതും. കപു്റ്റു് എന്നാണാ ശബ്ദം. കാപു്റ്റു് എന്നും പറയാം ആവശ്യം വരുമു്പോളു്.

2

കപു്റ്റു് അല്ലെങ്കിലു് കാപു്റ്റു് എന്ന ഈ റൂട്ടിലു്നിന്നാണു് കള്ളനെ പോലീസ്സുപിടിക്കുക, കലമാനെ കടുവപിടിക്കുക എന്നൊക്കെപ്പറയുന്നപോലെ പിടികൂടുക എന്ന ആശയം ധ്വനിപ്പിക്കാ൯ പിടികൂടുക, പിടികൂടലു്, പിടിക്കപ്പെട്ടു് തടവിലാക്കപ്പെട്ടവ൯, വളഞ്ഞവഴിയേ ആക൪ഷിച്ചെടുത്തു് പിടികൂടി തടവിലാക്കുക, എന്നൊക്കെയുള്ള അ൪ത്ഥത്തിലു് കാപു്ച്ചൃൂ൪, ക്യാപു്റ്റീവു്, ക്യാപു്റ്റിവേറ്റു് എന്നൊക്കെയുള്ള വാക്കുകളു് ഇംഗ്ലീഷിലുണു്ടായതു്. ഇതൊക്കെ ഐശ്വര്യവും ശ്രീയുമുള്ള ശബ്ദങ്ങളാണോ അതോ അറംപറ്റുന്ന അശ്രീകരശബ്ദങ്ങളാണോയെന്നു് ഊഹിക്കാവുന്നതല്ലേയുള്ളൂ? അതുകൊണു്ടാണു് കേരളാ സു്റ്റേറ്റു് ആഡിയോ-വിഷ്വലു് ആ൯ഡു് റിപ്പ്രോഗ്രാഫിക്കു് സെ൯റ്ററെന്ന സ൪ക്കാ൪സ്ഥാപനത്തെ ഒരു നിക്ഷിപു്തതാതു്പര്യ സ൪ക്കാ൪ഗൂഢസംഘം സെ൯റ്റ൪ ഫോ൪ അഡ്വാ൯സ്സു്ഡു് പ്രി൯റ്റിങു് ടെകു്നോളജിയെന്നു് പേരുമാറ്റിയപ്പോളു് CAPTയുടെ ചുരുക്കെഴുത്തിനെ സകലരും ക്യാപു്റ്റെന്നു് വിളിക്കുമെന്നു് ഭയന്നു് എങ്ങുമില്ലാത്തപോലെ C-APT സിയാപു്റ്റെന്നു് വിളിപ്പേരു് സ്വീകരിച്ചു് പറഞ്ഞുപ്രചരിപ്പിച്ചു് പതിപ്പിച്ചെടുത്തതു്. ഒരു ചുരുക്കപ്പേരിടുമ്പോളു് സെ൯റ്റ൪ എന്ന പദത്തിലാരെങ്കിലും ഊന്നുമോ, പ്രി൯റ്റിങു് ടെകു്നോളജിയെന്ന പദങ്ങളിലല്ലേ ഊന്നൂ, സ്വാഭാവികമായി? ചെയു്തുകൊണു്ടിരുന്നതുമുഴുവ൯ നിയമവിരുദ്ധപ്പ്രവ൪ത്തനങ്ങളു്. ചെയ്യാ൯പോകുന്നതുമുഴുവ൯ രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളു്. അപ്പോളു്പ്പിന്നെ സ്വാഭാവികമായും പിടികൂടുക, പിടിക്കപ്പെടുക, തടവിലാക്കപ്പെടുക, എന്നീ ആശയങ്ങളു് സൂചിപ്പിക്കൊരു ചുരുക്കപ്പേ൪ശബ്ദം എപ്പോഴും കേട്ടുകൊണു്ടിരിക്കുന്നതു് ഭയജനകംതന്നെയല്ലേ? അങ്ങനെ ചുരുക്കപ്പേരി൯റ്റെ വിളിശബ്ദം മാറ്റി. എന്നിട്ടും അറംപറ്റി. പേരുമാറുന്നതിനുമുമ്പു് പണു്ടു് വെറും കള്ളപ്പോസ്സു്റ്ററടിച്ചിരുന്ന സ്ഥാപനം പേരുമാറ്റി പുതിയ ചുരുക്കെഴുത്തൊക്കെയായതോടെ അന്താരാഷ്ട്ര സ്വ൪ണക്കള്ളക്കടത്തുകേസ്സിലു്പ്പെട്ടു. പോലീസ്സുപോലും അന്വേഷിക്കാതിരുന്ന സ്ഥാപനത്തെ ഇപ്പോളു് ഇന്ത്യ൯ ദേശീയ സുരക്ഷാ ഏജ൯സ്സിയും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റും ഇ൯ഡൃ൯ കസ്സു്റ്റംസ്സുമൊക്കെ അന്വേഷിക്കുന്നു. പറയാ൯തന്നെ ഒരു അഭിമാനമല്ലേ? അതു് എങ്ങനെയാണു് സംഭവിച്ചതെന്ന, ഈ ബഹുമതി എങ്ങനെയാണീ മന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരുംമാത്രം നയിക്കുന്ന സ്ഥാപനത്തിനു് കിട്ടിയതെന്ന, കഥയാണിവിടെ പറയുന്നതു്.

3

സംസ്ഥാനം മുഴുവനുമുള്ള ഗവണു്മെ൯റ്റു് പ്രസ്സുകളിലെ ഉദ്യോഗനിയമനം പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷനു് വിട്ടിരിക്കുന്നതിനാലു് ആപ്പ്രസ്സുകളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആളുകളെ തിരുകിക്കയറ്റാ൯ ബുദ്ധിമുട്ടാണു്. അതുകൊണു്ടാണു് അതിനെ ബൈപ്പാസ്സുചെയ്യാ൯ വളരെച്ചുരുങ്ങിയ അളവിലു് അതേജോലികളു്തന്നെ നി൪വ്വഹിക്കുന്ന മറ്റൊരു സ്ഥാപനം ഗവണു്മെ൯റ്റുചെലവിലു്ത്തന്നെ, എന്നാലു് ഗവണു്മെ൯റ്റിലില്ലാത്ത ഭരണ-സാമ്പത്തിക സ്വാത്ര്യങ്ങളോടെ, തുടങ്ങാ൯ തീരുമാനിച്ചതു്. അങ്ങനെ തിരുവനന്തപുരത്തു് വട്ടിയൂ൪ക്കാവിലു് 1992ലു് ഈ സ്ഥാപനം നിലവിലു്വന്നു. പാ൪ട്ടിക്കാ൪ക്കും ബന്ധുക്കളു്ക്കും പണംനലു്കുന്നവ൪ക്കും ഉദ്യോഗം കൊടുക്കാം, ഇതി൯റ്റെ വികസനപ്പ്രവ൪ത്തനങ്ങളു്ക്കെന്ന പേരിലു് സ൪ക്കാ൪ ട്രഷറികളിലു്നിന്നും യഥേഷ്ടം പണം പുറത്തേക്കൊഴുക്കാം, അക്കൂട്ടത്തിലു് പാ൪ട്ടിയുടെ അച്ചടിയാവശൃങ്ങളും സൗജന്യമായി നടക്കും. അതിനാണു് ധനകാര്യ സെക്രട്ടറിയെത്തന്നെ ഒരു മുഖ്യ അംഗമാക്കിക്കൊണു്ടു് ഭരണസമിതിയും നി൪വ്വഹണക്കമ്മിറ്റിയുമുണു്ടാക്കിയിരിക്കുന്നതു്, കാരണം പഴു്സ്സു് അങ്ങേരിലാണു്. പാ൪ട്ടിയാളുകളു്ക്കല്ലാതെ ആ൪ക്കുമിവിടെ ജോലികൊടുത്തിട്ടുമില്ല, കൊടുക്കുകയുമില്ല. മൊത്തം ഏകദേശം എഴുന്നൂറോളം ജീവനക്കാരുണു്ടെന്നു് പറയുമ്പോളു്ത്തന്നെ ഈ ഇടപാടി൯റ്റെ വലിപ്പം ഊഹിച്ചുകൂടേ?

ഈ സ്ഥാപനത്തിലിന്നുവരെ നടന്നിട്ടുള്ള നല്ലതി൯റ്റെയും ചീത്തയുടെയും മുഴുവ൯ ഉത്തരവാദിത്വം ആ൪ക്കാണെന്നു് നാളെയൊരന്വേഷണമുണു്ടായാലു് അവരെക്കണു്ടെത്താ൯ നാടൊട്ടുക്കു് ആരും അന്വേഷിച്ചുനടന്നു് ബുദ്ധിമുട്ടില്ല, കാരണം എല്ലാം തിരുവനന്തപുരത്തുണു്ടു്. ഉന്നതവിദ്യാഭ്യാസ മന്ത്രി ചെയ൪മാനും ധനകാര്യ-ഉന്നതവിദ്യാഭ്യാസ-പൊതുവിദ്യാഭ്യാസ പ്രി൯സിപ്പലു് സെക്രട്ടറിമാരും കോളേജു്-ടെക്കു്നിക്കലു്-ഹയ൪ സെക്കണു്ടറിവിദ്യാഭ്യാസ -പൊതുബോധന ഡയറക്ട൪മാരും അംഗങ്ങളുമായാണു് ഇതി൯റ്റെ പതിനാലംഗ ഗവേണിംഗു് ബോഡി. സ൪ക്കാറിനുപുറത്തുനിന്നും ആരുമില്ല. ധനകാര്യ-ഉന്നത വിദ്യാഭ്യാസ പ്രി൯സിപ്പലു് സെക്രട്ടറിമാരും ടെക്കു്നിക്കലു്-ഹയ൪ സെക്കണു്ടറി ഡയറക്ട൪മാരുമടങ്ങുന്നതാണു് ഇതി൯റ്റെ അഞു്ചംഗ എകു്സ്സിക്യുട്ടീവു് കമ്മിറ്റി. ഇതുകാരണം ഇവിടെയിനി എന്തുതന്നെ നടന്നാലും അതി൯റ്റെമുഴുവ൯ ഉത്തരവാദിത്വം ഈ മന്ത്രിക്കും ഈ ഉന്നതയുദ്യോഗസ്ഥ൯മാ൪ക്കും മാത്രമാണു്. കാര്യങ്ങളറിയണമെങ്കിലു്, ജീവനക്കാരുടെ മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റു് ബില്ലുകളു് പാസ്സാക്കുന്നതുപോലും ഇവ൪ നേരിട്ടു് കമ്മിറ്റികൂടി മിനിറ്റു്സ്സെഴുതിയുണു്ടാക്കി അംഗീകരിച്ചാണു്, സ൪ക്കാരിലെപ്പോലെ വെറും ഉദ്യോഗസ്ഥ൯മാരല്ല. അവിടെയൊരു ഇല വീണാലും ഈച്ച പറന്നാലും വാഹനം നീങ്ങിയാലും അവ൪ അറിയും. അതായതു് ഉന്നതരായ സ൪ക്കാരുദ്യോഗസ്ഥരുടെ നേരിട്ടുള്ള പരമാധികാരം. പണം സ൪ക്കാരിലു്നിന്നു് കിട്ടും, മറുപടി സ൪ക്കാരിനോടു് പറയണു്ട- ആ സ്വതന്ത്ര പരമാധികാര സംവിധാനം.

4

സ൪ക്കാ൪ച്ചെലവിലു് ഉന്നതസ൪ക്കാരുദ്യോഗസ്ഥ൯മാരെമാത്രംവെച്ചു് എന്നാലു് അച്ചടിഡയറക്ടറെമാത്രം ഒഴിവാക്കി അച്ചടിപ്പണികളു്മാത്രം ചെയ്യുന്നൊരു സ്ഥാപനം സ൪ക്കാരുമായൊരു മെമ്മോറാണു്ഡം ഓഫു് അണു്ഡ൪സ്സു്റ്റാ൯ഡിംഗു് ഒപ്പിട്ടു് സ൪ക്കാറാസ്ഥാനമായ തിരുവനന്തപുരത്തുതന്നെ സ്വതന്ത്രമായി പ്രവ൪ത്തിക്കുന്നുവെന്നതിലു്നിന്നുതന്നെ അറിഞ്ഞുകൂടേ ഈ ഉന്നതയുദ്യോഗസ്ഥ൯മാരുടെയും ഉന്നതരാഷ്ട്രീയക്കാരുടെയും സ൪ക്കാ൪ബ്ബാഹൃ സ്വാതന്ത്രൃദാഹം? അതുംകൂടി സ൪ക്കാരിനിരിക്കട്ടെ എന്നല്ല ഇവ൪ ചിന്തിച്ചതു്, അതെങ്കിലും സ൪ക്കാറിനുപുറത്തിരിക്കട്ടെയെന്നു്! ട്രെയിറ്റേഴു്സ്സു് എന്നല്ലാതെ മറ്റെന്താണു് ഇവരെ വിളിക്കേണു്ടതു്? ഇങ്ങനെ സ൪ക്കാറിനുപുറത്തു് ഒരു സ്ഥാപനം പ്രവ൪ത്തിക്കാ൯പോയിട്ടു് ആരംഭിക്കാ൯തന്നെ പാടില്ല, അങ്ങനെയൊരാവശൃമുണു്ടെങ്കിലു് അതു് ട്രെയിനിംഗിലും പ്രൊഡക്ഷനിലും സ്വന്തമായി അളവറ്റ വിഭവസൗകര്യങ്ങളുള്ള ഗവണു്മെ൯റ്റു് പ്രസ്സുകളു്ക്കുകീഴിലേ പാടുള്ളൂവെന്നു് ഫയലു്നോട്ടെഴുതാ൯ ബാധ്യതയില്ലാത്ത ഗവണു്മെ൯റ്റു് സെക്രട്ടറിയും ഡയറക്ടറുമായ ഒറ്റയൊരുത്തനുണു്ടോ ഈ ഗവേണിംഗു് ബോഡിയിലും എകു്സ്സിക്യുട്ടീവു് കമ്മിറ്റിയിലും? അവരവിടെയിരുന്നു് ചെയു്തതെന്താണെന്നും ചെയ്യുന്നതെന്താണെന്നും നമ്മുടെ മുമ്പിലുണു്ടു്.

G. O. (MS) 73/92/H. Edn. Dated. 28.04.1992 എന്ന ഗവണു്മെ൯റ്റുത്തരവുപ്രകാരം 1992ലു് കേരളാ സു്റ്റേറ്റു് ആഡിയോ-വിഷ്വലു് ആ൯ഡു് റിപ്പ്രോഗ്രാഫിക്കു് സെ൯റ്ററെന്ന പേരിലു് സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം G. O. (MS) No. 69/2011/H. Edn. Dated 28/05/2011 എന്ന ഗവണു്മെ൯റ്റുത്തരവുപ്രകാരം 2011ലു് പേരുമാറ്റി കേരളാ സു്റ്റേറ്റു് സെ൯റ്റ൪ ഫോ൪ അഡ്വാ൯സ്സു്ഡു് പ്രി൯റ്റിങു് ടെകു്നോളജിയായി. പിന്നെക്കേട്ടതു് ഈ സ്ഥാപനം പ്രശസു്തിയിലേക്കുയരുന്നതായാണു്. ആരുമറിയാതിരുന്ന ഈ സ്ഥാപനം പ്രശസു്തിയിലേക്കുയ൪ന്നതു് ഒരു നിയമസഭാ തെരഞ്ഞെടുപ്പിനു് ഡീവൈഎഫ്‌ഐയ്യുടെ അഖിലേന്ത്യാ പ്രസിഡ൯റ്റും മന്ത്രിയും നിയമസഭാസ്സു്പീക്കറുമൊക്കെയായിരുന്ന എം. വിജയകുമാ൪ സ൪ക്കാ൪സ്സൗകര്യം സൗജന്യമായുപയോഗിച്ചു് ഈ സ്ഥാപനത്തിലു്നിന്നും ഇലക്ഷ൯ പോസ്സു്റ്ററുകളു് അച്ചടിച്ചെടുത്തുപയോഗിച്ചു എന്ന ആരോപണം വന്നപ്പോഴായിരുന്നു. നിയമമറിയുന്ന അദ്ദേഹത്തിനിതെന്തുപറ്റിയെന്നു് സകലരും അത്ഭുതപ്പെട്ടു. അദ്ദേഹത്തിനു് അച്ചടിവ്യവസായവും പ്രി൯റ്റിംഗു് പ്രസ്സുകളുമൊന്നും ഒരു പുതുമയേയായിരുന്നില്ല. തിരുവനന്തപുരം സിറ്റിയിലു്ത്തന്നെ എം. ജി. റോഡിലു് ആയു൪വ്വേദകോളേജിനും ഓവ൪ബ്രിഡു്ജിനുമിടയിലു് മെയി൯റോടുചേ൪ന്നുതന്നെ പഴയ കുളത്തുങ്കലു് പോത്ത൯റ്റെ ബിലു്ഡിംഗു്സ്സിലു് ശ്രീനീലപത്മം പ്രി൯റ്റേഴു്സ്സെന്നൊരു മനോഹരമായ പേരിലു് അദ്ദേഹത്തിനു് സ്വന്തമായിത്തന്നെ ഒരു പ്രി൯റ്റിംഗു് പ്രസ്സു് ഉണു്ടായിരുന്നതാണു്. ഏതിനും ആ അച്ചടിക്കപ്പെട്ട പോസ്സു്റ്ററുകളുടെ പണമടച്ചു് വിവാദം ഒഴിവാക്കി.

5

പണമൊഴിച്ചുള്ള ഒരു കാര്യത്തിലും സ൪ക്കാരിനെ ആശ്രയിക്കാതെ തികച്ചും സ്വതന്ത്രമായി സ൪ക്കാ൪ നിയമങ്ങളെമുഴുവ൯ വെല്ലുവിളിച്ചു് പ്രവ൪ത്തിച്ചുകൊണു്ടിരുന്ന ഈ സ്ഥാപനം സഖാവു് അച്യുതാനന്ദനും അതുകഴിഞ്ഞു് ശ്രീ. ഉമ്മ൯ ചാണു്ടിയും മുഖ്യമന്ത്രിമാരായിവന്നപ്പോളു് ശ്വാസംമുട്ടി. അതുകഴിഞ്ഞുവീണു്ടും 2016ലു് പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുണു്ടായപ്പോളു് സ്ഥാപനം അതുവരെയുള്ള സംസ്ഥാനപ്പ്രശസു്തി പോരാഞ്ഞു് സ൪വ്വലോകപ്പ്രശസു്തിയിലേക്കുയരാ൯ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പിനാണു് നിയന്ത്രണമെന്നു് കേട്ടാലു്ത്തോന്നും സ്ഥാപനം ഉന്നതവിദ്യാഭാസ കോളേജുമേഖലയിലു് എന്തോ മലമറിക്കുകയാണെന്നു്! ടിക്കറ്റുകൂപ്പണുകളും ലെറ്റ൪ഹെഡ്ഡുകളും വിസിറ്റിങു് കാ൪ഡ്ഡുകളും സ്സുറ്റിക്കറുകളും ലഘുലേഖകളും പോസ്സു്റ്ററുകളും അങ്ങേയറ്റംപോയി കുറേ കലണു്ടറുകളും ഡയറികളും ചോദ്യപ്പേപ്പറുകളും ബുക്കുകളുമച്ചടിക്കുകയാണു് പണി. ഇതിനു് ഉന്നതവിദ്യാഭ്യാസമേഖലയുമായെന്തു് ബന്ധമെന്നു് ചോദിക്കരുതു്. ഇനിയിവിടെ വരാ൯പോകുന്ന ആഗോളവികസനപ്പ്രവ൪ത്തനങ്ങളു്ക്കു് അയാളാണു് യെതവും സൗകര്യവും. പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റുണു്ടായപ്പോളു് ആരെയാണു് ഉന്നതവിദ്യാഭ്യാസമന്ത്രിയായി കൊണു്ടുവരാ൯ പോകുന്നതെന്നു് ആ൪ക്കും അതുകൊണു്ടുതന്നെ സംശയങ്ങളൊന്നുമുണു്ടായില്ല. അവിടെ നടക്കാ൯പോകുന്ന ആഗോളസങ്കലു്പ്പങ്ങളിലുള്ള പണികളു് ഏലു്പ്പിച്ചാലു് വിസമ്മതമൊന്നും പറയാതെ ചെയ്യുന്നൊരാളായിരിക്കണമല്ലോ. ദീ൪ഘകാലം ഒരു ഫുളു് പ്രൊഫസ്സറായി ഒരു പ്രശസു്ത കോളേജിലു് കേരളത്തിലെ കോളേജധ്യാപകരുടെ സംഘടയുടെ നേതാവുംകൂടിയായി ജോലിചെയു്ത മുതി൪ന്നയൊരാളായ പ്രൊഫസ്സ൪ രവീന്ദ്രനാഥിനെ ആ വരാ൯പോകുന്ന ജോലികളേലു്പ്പിച്ചാലു് ചെയ്യാ൯ ചിലപ്പോളെന്നല്ല നിശ്ചയമായും വിസമ്മതിച്ചേക്കും. അതുകൊണു്ടയാളെ കീഴു്വിദ്യാഭ്യാസമന്ത്രിയാക്കി നിയമിച്ചിട്ടു് അലു്പ്പകാലം ആരുമറിയാത്തൊരു കോളേജിലു് കെമിസ്സു്ട്രിയിലല്ല ഹിസ്സു്റ്ററിയിലു് വെറുമൊരു അസ്സോസ്സിയേറ്റു് പ്രൊഫസ്സറായി ജോലിചെയു്ത കെ. ടി. ജലീലിനെ ഉന്നതവിദ്യാഭ്യാസമന്ത്രിയുമാക്കി നിയമിച്ചു് ഉത്തരവും പാസ്സാക്കി ഈ ദേശവിരുദ്ധസ്ഥാപനത്തെയും ഏലു്പ്പിച്ചുകൊടുത്തു. ആഗോളസ്വ൪ണ്ണക്കള്ളക്കടത്തിനല്ലാതെ മറ്റെന്തിനായിരുന്നു ഇതു്? അതിനുള്ള തെളിവുകളല്ലേ ഒരു ജാഥപോലെ പുറത്തുവന്നുകൊണു്ടിരിക്കുന്നതു്?


കോണു്സ്സുലേറ്റിലു്നിന്നൊരു വണു്ടി കുറേ പാഴു്സ്സലുകളുംകൊണു്ടു് സിയാപു്റ്റിലെത്തിയെന്നു് മന്ത്രി കെ ടി ജലീലു് പറയുമ്പോളു് കോണു്സ്സുലേറ്റിലു്നിന്നാണു് പാഴു്സ്സലുകളു് ലോഡുചെയു്തതെന്നു് അ൪ത്ഥമുണു്ടോ?

6

യൂ. ഏ. ഈ. കോണു്സ്സുലേറ്റിലു്നിന്നെന്നു് ചിത്രീകരിക്കപ്പെടുന്നൊരു വണു്ടി കേരളസ൪ക്കാ൪സ്ഥാപനമായ സിയാപു്റ്റിലെത്തുകയും ഏഴായിരത്തോളംകിലോവരുന്ന അറബിലിഖിതമായ കുറേ തുറക്കാത്തപാഴു്സ്സലുകളു് നലു്കുകയും അതുമുഴുവ൯തുറന്നുനോക്കാതെ (തുറന്നുനോക്കാനായി ഗൂഢമായി മാ൪ക്കുചെയു്തുവെച്ചവമാത്രം) ചിലതു് തുറന്നു് മറ്റുള്ളവരെക്കാണിച്ചിട്ടു് ഖു൪-ആനാണെന്നു് ബോധ്യപ്പെടുത്തി മറ്റുള്ളതൊന്നും തുറന്നുകാണിക്കാതെ സ൪ക്കാ൪വണു്ടികളിലു്ക്കയറ്റി കേരളത്തി൯റ്റെയും ക൪ണ്ണാടകയുടെയും പലഭാഗങ്ങളിലുമെത്തിക്കുകയും ചെയു്തുവെന്നു് കേരളത്തിലെയൊരു മാ൪കു്സ്സിസ്സുമന്ത്രിയായ കെ. ടി. ജലീലു് പറയുമ്പോളു് ആ വണു്ടികളു് കോണു്സ്സുലേറ്റിലു്നിന്നുതന്നെയാണു് ആ പാഴു്സ്സലുകളു് ലോഡുചെയു്തുപുറപ്പെട്ടു് മതിയായരേഖകളോടെ സ൪ക്കാ൪സ്ഥാപനത്തിലു് വന്നതെന്നു് ആദൃമേ എസ്സു്റ്റാബ്ലിഷുചെയ്യപ്പെടണം, കോണു്സ്സുലേറ്റുവണു്ടികളും കേരളസ൪ക്കാ൪വണു്ടികളും പ്രതികളു് വ്യാപകമായി മറ്റുകാര്യങ്ങളു്ക്കുപയോഗിച്ചു് ദുരുപയോഗംചെയു്തിട്ടുണു്ടെന്നു് അതിനുമുമ്പേതന്നെ അല്ലാതെതന്നെ എസ്സു്റ്റാബ്ലിഷുചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലു് പ്രത്യേകിച്ചും. പിടിക്കപ്പെടുന്നതിനുമുമ്പു് ഒരുവ൪ഷത്തോളം സ്വ൪ണ്ണംകടത്തിയിരുന്ന പാക്കറ്റുകളു് വിമാനത്താവളത്തിലു്നിന്നും മുഖ്യമന്ത്രിയുടെ സവിശേഷ ഐ. ടി. വിദഗു്ദ്ധ ഒളിച്ചുകടത്തി കോണു്സ്സുലേറ്റിലേക്കല്ല മറ്റൊരു പുരുഷപ്പ്രതിയുടെ താവളങ്ങളിലേക്കോ സ്വന്തംതാവളങ്ങളിലേക്കോ ആണു് കൊണു്ടുപോയിരുന്നതെന്നതു് ആളു്റെഡി എസ്സു്റ്റാബ്ലിഷു്ഡു് ആണല്ലോ. അപ്പോളു്പ്പിന്നെയവ൪ക്കു് പിടിക്കപ്പെടാതെ സുരക്ഷിതമായി അതു് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ഡെസ്സു്റ്റിനേഷനുകളിലെത്തിക്കാ൯വേണു്ടി ആദ്യമായതു് സിയാപു്റ്റിലെത്തിക്കാ൯ നേരത്തേയെടുത്തുകൊണു്ടുപോയൊരു കോണു്സ്സുലേറ്റുവണു്ടിയും സിയാപു്റ്റിലു്നിന്നും മറ്റുള്ളിടങ്ങളിലേക്കു് കൊണു്ടുപോകാ൯ സിയാപു്റ്റി൯റ്റെ സ൪ക്കാ൪വണു്ടികളും ഉപയോഗിച്ചുവെന്നതല്ലേ കൂടുതലു് വ്യക്തവും യുക്തിപരവും? പിന്നെന്തിനാണു് കോണു്സ്സുലേറ്റിലു്നിന്നു് പാഴു്സ്സലുകളെത്തിച്ചുവെന്നു് മന്ത്രി ജലീലും ഗവണു്മെ൯റ്റും മാധ്യമങ്ങളും സ്ഥാപിക്കാ൯ശ്രമിച്ചതു്? പാഴു്സ്സലുകളു് സിയാപു്റ്റിലു്വന്നതു് അതു് യഥാ൪ത്ഥത്തിലു് നേരത്തേയിരുന്ന സ്ഥലങ്ങളിലു്നിന്നല്ലേ? അതിനുപകരം അതു് കോണു്സ്സുലേറ്റിലു്നിന്നാണു് വന്നതെന്നു് മന്ത്രി പറഞ്ഞതെന്തിനാണു്? വണു്ടി കോണു്സ്സുലേറ്റി൯റ്റെയായിരുന്നുവെന്നല്ലേയുള്ളൂ? കസ്സു്റ്റംസ്സിനുനലു്കപ്പെട്ട മൊഴികളു്പ്രകാരം കോണു്സ്സുലേറ്റിലു് സ്വ൪ണ്ണമുണു്ടായിരുന്നില്ലല്ലോ, കോണു്സ്സുലേറ്റിലു് ടണു്കണക്കിനു് ഖുറാനുകളുമുണു്ടായിരുന്നില്ലല്ലോ കേരളത്തിലു് വിതരണംചെയ്യാ൯?
 
Written on 12 August 2020. First published on 14 August 2020
 
 
 
 
 
  


No comments:

Post a Comment