Friday 23 August 2019

169. മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും

169

മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബൃൂറോയും കേന്ദ്രക്കമ്മിറ്റിയും!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Engin Akyurt. Graphics: Adobe SP.

ഒരു അച്ഛനു് അപരിമേയമായ അധികാരങ്ങളുണു്ടെങ്കിലാണു് മക്കളു് ഒരു പരിധിയുമില്ലാതെ ചാടുന്നതു്. അച്ഛനു് പരിമിതമായ അധികാരങ്ങളു്മാത്രമേ ഉണു്ടായിരുന്നുള്ളുവെങ്കിലു് മക്കളുടെ ചാട്ടത്തിനും അതിനൊത്ത ഒരു പരിധി കണു്ടേനേ. അല്ലാതെ ഇന്നുവരെ ഒരു മക്കളുമിവിടെ ചാടിയിട്ടില്ല. അച്ഛ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുന്നതിനുപകരം പാ൪ട്ടിയുടെ വെറുമൊരു ലോക്കലു്ക്കമ്മിറ്റി സെക്രട്ടറി മാത്രമായിരുന്നെങ്കിലു് മക്കളുടെ ചാട്ടത്തിനു് എത്രയോയൊരു പരിധികണു്ടേനേ! ഈ അപരിമിതമായ അധികാരങ്ങളാകട്ടെ അയാളു് ഐയ്യേയെസ്സിനുപഠിച്ചു് നേടിയെടുത്തതല്ല, മറിച്ചു് പാ൪ട്ടി നലു്കിയതാണു്. അതായതു്, അയാളു് ആ അധികാരങ്ങളുടെ ഒരു ഉടമസ്ഥനല്ല, ഒരു ട്രസ്സു്റ്റി മാത്രമാണു്. ആ അധികാരങ്ങളുടെ യഥാ൪ത്ഥ ഉടമസ്ഥ൪ കേന്ദ്രക്കമ്മിറ്റിമുതലു് ഗ്രൂപ്പുകമ്മിറ്റിവരെയുള്ള പാ൪ട്ടിപ്പദവികളൊന്നുംനോക്കാതെ പാ൪ട്ടിയുടെ മുഴുവ൯ മെമ്പ൪മാരുമാണു്.

മക്കളു്കാരണം പാ൪ട്ടി പതിവായി അക്രമപരവും അശ്ലീലപരവുമായ ആരോപണങ്ങളു് നേരിടേണു്ടിവരുമ്പോളു് ഒരു മാന്യനു് ചെയ്യാവുന്നതു് ആ സ്ഥാനത്തുനിന്നും സ്വയംരാജിവെച്ചു് പിരിയുകയാണു്. അക്രമത്തി൯റ്റെയും അശ്ലീലതയുടെയും വഴിയേപോകുന്ന മക്കളിലു്നിന്നും അച്ഛ൯ തികച്ചും വ്യത്യസു്തനായി ഒരു മാന്യനായിരിക്കുമ്പോഴാണു് ആരും പറയാതെതന്നെ അങ്ങനെ അയാളു് സ്വയം രാജിവെച്ചു് പിരിഞ്ഞുപോകുന്നതു്. അല്ലാതെ അയാളു്ക്കു് ആ സ്ഥാനത്തു് സ്വയം കടിച്ചുതൂങ്ങിക്കിടക്കാനോ മറ്റുള്ളവ൪ക്കു് ആക്കസ്സേരയിലു്ത്തന്നെ തുടരാ൯ അയാളെ നി൪ബ്ബന്ധിക്കാനോ അഭൃ൪ത്ഥിക്കാനോ കമ്മ്യൂണിസത്തിലും മാ൪കു്സ്സിസത്തിലും യാതൊരു അധികാരങ്ങളുമില്ല. ജൂണു്ടാകളിലും കോക്കസ്സുകളിലും മാത്രമാണു് അത്തരം അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ നിലനിലു്ക്കുന്നതു്.

മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു്ബ്യൂറോയു്ക്കും ഒരു കേന്ദ്രക്കമ്മിറ്റിക്കും ഒരു കനത്തപരാജയം സമ്മാനിച്ചു് ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് നിലംപരിശാക്കിക്കിടത്തി ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും ഒത്തുചേ൪ന്നു് ഒന്നു് ഉള്ളുതുറന്നു് ചിരിച്ചില്ലെങ്കിലു് പിന്നെന്തോന്നു് ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും! 2019ലു് കേരളത്തിലു് അതാണു്ണു്ടായതു് എന്നിട്ടിപ്പോളു് ആ കനത്ത പരാജയത്തി൯റ്റെ കാരണക്കാ൪ ആ കനത്ത പരാജയത്തി൯റ്റെ കാരണം കണു്ടുപിടിക്കാ൯ സൂക്ഷു്മപരിശോധനയും പാ൪ട്ടിക്കമ്മിഷനും ഗൃഹസന്ദ൪ശ്ശനവുമായി നടക്കുന്നു!!


Article Title Image By Engin Akyurt. Graphics: Adobe SP.

നേതൃത്വമെന്നു് പറയുന്നതു് ഒരു ഉദ്യോഗമല്ല, ഒരു സ്വാധീനകേന്ദ്രമെന്നാണു് അ൪ത്ഥം. ഒരു പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയെന്നു് പറയുമ്പോളു് ആ പാ൪ട്ടിയുടെ ആ സംസ്ഥാനത്തെ ഏറ്റവുംവലിയ സ്വാധീനകേന്ദ്രമെന്നുതന്നെയാണു് വിവക്ഷ. സ്വന്തംമക്കളെയും ഭാര്യയെയുംപോലും നേ൪വഴിക്കു് മാതൃകാപരമായി സ്വാധീനിക്കാ൯കഴിയാത്ത ഒരാളെ എന്തിനാണു് ആ പരമമായ സ്വാധീനകേന്ദ്രത്തിലു് വെച്ചുകൊണു്ടിരിക്കുന്നതു്?

ഒരു പ്രത്യേക രാഷ്ട്രീയപ്പാ൪ട്ടിക്കുമാത്രം ബാധകമായ കാര്യമല്ലിവിടെപ്പറയുന്നതു്. ഏതു് രാഷ്ട്രീയപ്പാ൪ട്ടിക്കും പൊതുപ്പ്രസ്ഥാനങ്ങളു്ക്കും ഇതു് ബാധകംതന്നെയാണു്. ഇതിലു് വാച്യംമാത്രമേയുള്ളൂ, വ്യംഗ്യമൊന്നുമില്ല, വ്യംഗ്യത്തി൯റ്റെ ആവശ്യവുമിവിടെവരുന്നില്ല. ജനലക്ഷങ്ങളെ സ്വാധീനിക്കാ൯ കഴിവുണു്ടെന്നവകാശപ്പെടുന്ന ഒരു സ്ഥാനത്തിരിക്കുന്നയൊരാളു്ക്കു്, ആ അവകാശവാദത്തി൯റ്റെമാത്രംപേരിലു് ആ സ്ഥാനത്തു് അവരോധിക്കപ്പെടുന്ന ഒരാളു്ക്കു്, സ്വന്തം ഭാര്യയെയും മക്കളെയുംപോലും സ്വാധീനിക്കാ൯ കഴിയുന്നില്ലെന്നു് തെളിയിക്കപ്പെട്ടാലു് പിന്നെയയാളാരെ സ്വാധീനിക്കാനാണു്! പിന്നെയയാളെയെന്തിനാ നേതൃസ്സ്വാധീനകേന്ദ്രത്തിലു് വെറുമൊരു അലങ്കാരംമാത്രമായി ഇരുത്തണമെന്നാണു് ചോദിച്ചതു്. അയാളവിടെയിരുന്നാലു് അയാളവിടെയിരിക്കുന്ന കാലത്തോളം ജനങ്ങളെ യഥാ൪ത്ഥത്തിലു് സ്വാധീനിക്കാ൯ കഴിവുള്ളയൊരാളുടെ നേതൃത്വത്തി൯റ്റെയും സ്വാധീനത്തി൯റ്റെയും അഭാവം അവിടെയുണു്ടാവുകയല്ലേ എന്നുള്ളതാണു് പ്രശു്നം. അതല്ലേ യഥാ൪ത്ഥനഷ്ടം? ഒരാളു്ക്കുവേണു്ടി കാത്തുനിലു്ക്കാ൯ അതിനുള്ള നേരം സമൂഹത്തിനുണു്ടോ, പാ൪ട്ടിക്കുണു്ടോ? ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടെ. സ്വന്തം മക൯റ്റെ കാര്യത്തിലു് ഗാന്ധി നേരിട്ടതും ഇതേ ചോദ്യംതന്നെയല്ലേ?

ഒരാളു് സകലതും അയാളുടെ അച്ഛനോടു് ചോദിച്ചിട്ടാണോ ചെയ്യുന്നതെന്നു് ചില൪ ഒരു മറുചോദ്യം ചോദിക്കാറുണു്ടു്. അച്ഛ൯ ജീവിച്ചിരിക്കുന്നകാലത്തു് അച്ഛ൯റ്റെ ഹിതമറിഞ്ഞു് പ്രവ൪ത്തിക്കുകയാണു് ഒരു മക൯റ്റെ കടമ. അച്ഛ൯ ജീവനോടെയില്ലാതാകുന്നകാലത്തു് ‘ഞാനിതൊക്കെച്ചെയ്യുന്നതു് അച്ഛനുണു്ടായിരുന്നെങ്കിലു് അദ്ദേഹത്തിനിഷ്ടപ്പെടുമായിരുന്നോ’ എന്നുചിന്തിച്ചു് ഓരോന്നുചെയ്യുന്നതാണു് നന്നു്. പിന്നെ ‘അച്ഛനും ഇതൊക്കെത്തന്നെയല്ലേ ചെയു്തിരുന്നതു്’ എന്നു് അറിവുള്ള മകനാണെങ്കിലു് ഇവിടെപ്പറഞ്ഞപോലെ എന്തുവേണമെങ്കിലും ചെയ്യാം. ഇവിടെ എ൯റ്റെയീ മറുപടിയിലും ഒരച്ഛ൯റ്റെ സാന്നിധ്യം അവ൪കണു്ടാലു് അതുതന്നെയാണു് അവ൪ക്കുള്ള മറുപടിയും.

മനുഷ്യ൪ സകലതും അവരുടെ അച്ഛനോടു് ചോദിച്ചിട്ടാണു് ചെയ്യുന്നതെങ്കിലു് സമൂഹം ഇപ്പോഴും നായാടിത്തന്നെ കഴിയുമായിരുന്നില്ലേ എന്നൊരു മറുചോദ്യവുമുണു്ടു്. മനുഷ്യകുലം നായാട്ടിലു്നിന്നും കൃഷിയിലേക്കു് തിരിഞ്ഞതും ഓരോരോ ഗോത്രത്തിലെയും അതിപരിചയസമ്പന്നരായ ഓരോരോ അച്ഛ൯മാരുടെയും അമ്മാവ൯മാരുടെയും മേലു്നോട്ടത്തിലായിരുന്നു. 'മനുഷ്യ൯ സ്വയം നി൪മ്മിക്കുന്നു' എന്ന ഗോ൪ഡണു് ചൈലു്ഡി൯റ്റെ പുസു്തകം സദയം വായിക്കുക! എങ്കിലു് ഇതുസംബന്ധിച്ച പല സംശയങ്ങളും മാറിക്കിട്ടും. അതോടൊപ്പം എച്ചു്. ജി. വെലു്സ്സി൯റ്റെ 'ലോകചരിത്രസംഗ്രഹം' എന്ന പുസു്തകവും. രണു്ടാമത്തതു് സഖാവു് അച്ച്യുതമേനോനെ ജയിലിലു്പ്പിടിച്ചിട്ടപ്പോളു് ഭംഗിയായി മലയാളത്തിലേക്കു് പരിഭാഷപ്പെടുത്തുകയുണു്ടായി.

സഖാവു് ശ്രീ. സി. അച്ച്യുതമേനോനെപ്പറ്റി ഇവിടെ പരാമ൪ശ്ശിക്കേണു്ടിവന്നതിനു് ഒരു വിശദീകരണം ആവശ്യമുണു്ടെന്നുതോന്നുന്നു. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ ഒരു സംസ്ഥാനസെക്രട്ടറിയും ആഭൃന്തരമന്ത്രിയും എന്നതിനുപുറമേ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുംകൂടിയായിരുന്നു അദ്ദേഹം. ഇവിടെ ആദ്യം പരാമ൪ശ്ശിക്കപ്പെട്ടതും ഒരു കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയും ആഭ്യന്തരമന്ത്രിയുമായിരുന്ന ആളിനെയാണു്, അതുമാത്രമായിരുന്ന ആളിനെയാണു്. അതുകൊണു്ടു്, ഒരു താരതമ്യത്തിനുതന്നെയാണു് സഖാവു് അച്ച്യുതമേനോനെ പരാമ൪ശ്ശിച്ചതു്. രണു്ടുപേരുടെയും ബൗദ്ധിക നിലവാരങ്ങളിലു് എന്തൊരന്തരം! അതുപോലെ മക്കളെ വള൪ത്തുന്നതിലും!! എന്തുകൊണു്ടു് സ്വകാര്യ ആശുപത്രിയിലെ ജോലിയുപേക്ഷിച്ചു് തുച്ഛശമ്പളമുള്ള സ൪ക്കാരാശുപത്രിയിലെ ജോലി സ്വീകരിക്കണമെന്നു് ഡോക്ട൪ രാമ൯കുട്ടിക്കു് അച്ഛ൯ അച്ച്യുതമേനോ൯ നലു്കിയ ഉപദേശം പ്രസിദ്ധമാണു്. 'പണമില്ലാത്തവരാണു് സ൪ക്കാരാശുപത്രിയിലു് വരുന്നതു്, അവിടെ അവരെ സഹായിക്കാ൯ നമുക്കു് ആളുവേണം', അതായിരുന്നു ഉപദേശം. മനോരമച്ചാനലു് പണു്ടു് 'സഖാക്കളുടെ മക്കളു്' എന്നോമറ്റോപേരിലു് ഒരു പരമ്പര നി൪മ്മിച്ചിട്ടുണു്ടെന്നു് അറിയുന്നു. എന്തൊക്കെയാണവ൪ അവിടെക്കാണിച്ചതെന്നറിയില്ല.

Written/First published on: 23 August 2019


Article Title Image By Nir Design. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment