Wednesday 21 August 2019

149. കഴിഞ്ഞ നിപ്പാപ്പ്രതിസന്ധിയിലു് നിപ്പയെപ്പിടിച്ചുനി൪ത്തിയ ജീവനക്കാരെ പിരിച്ചുവിട്ട ആരോഗ്യമന്ത്രി ഇപ്പോളു് പുണ്യാളത്തി

149

കഴിഞ്ഞ നിപ്പാപ്പ്രതിസന്ധിയിലു് നിപ്പയെപ്പിടിച്ചുനി൪ത്തിയ ജീവനക്കാരെ പിരിച്ചുവിട്ട ആരോഗ്യമന്ത്രി ഇപ്പോളു് പുണ്യാളത്തി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Victoria Borodinova. Graphics: Adobe SP.

കേരളത്തിലു് കഴിഞ്ഞപ്രാവശ്യം നിപ്പാവൈറസ്സു് തരംഗംവന്നപ്പോളു് രോഗബാധിതരെ ചികിത്സിച്ച നഴു്സ്സടക്കം പല വ്യക്തികളും മരണപ്പെട്ട സമയത്തും സ്വന്തം ജീവ൯ തൃണവലു്ക്കരിച്ചും ശമ്പളത്തിനുതന്നെയാണെങ്കിലു്പ്പോലും രാപ്പകലു് കേരളാ ആരോഗ്യവകുപ്പിനുവേണു്ടി പണിയെടുത്ത കുറേ പാവം ജീവനക്കാരുണു്ടായിരുന്നു. ആരോഗ്യമന്ത്രിയല്ല, അ൪പ്പണബോധമുള്ള ഈ ജീവനക്കാരായിരുന്നു വാസു്തവത്തിലു് കേരളത്തിലന്നു് നിപ്പയെ പിടിച്ചുനി൪ത്തിയതു്. അപകടകരവും നിസു്തുലവുമായ സേവനംചെയു്ത ഈ താതു്ക്കാലിക ജീവനക്കാരെ ജോലിയിലു് സ്ഥിരപ്പെടുത്തണമെന്നു് ഒരു നന്ദിപ്പ്രകടനമായി പലഭാഗത്തുനിന്നും നി൪ദ്ദേശമുയരുകയും ആരോഗ്യവകുപ്പി൯റ്റെ തലപ്പത്തുള്ളവരും അതിനോടു് യോജിക്കുകയും ചെയു്തെങ്കിലും പുണ്യാളത്തിയെന്നു് ഇപ്പഴത്തെ നിപ്പാപ്പ്രതിസന്ധിയിലു് ചില മാധ്യമങ്ങളും ചില ഡോക്ട൪മാരും നി൪ത്താതെ പുകഴു്ത്തിയെഴുതിക്കൊണു്ടിരിക്കുന്ന മാ൪കു്സ്സിസ്സു്റ്റു് ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ ഓഫീസ്സു് ആ നീക്കത്തെ കൊന്നുകളയുകയാണു് ചെയു്തതു്. ഇതേ ഓഫീസ്സിലു് എത്രയോ താതു്ക്കാലികക്കാരും പുറംവാതിലു് സ്ഥിരക്കാരുമിരുന്നു് ജോലിചെയ്യുന്നു! ആരോഗ്യമന്ത്രിയുടെ ഇതേ ഓഫീസ്സു് എത്രയോ താതു്ക്കാലിക നിയമനങ്ങളു് നടത്തിയിരിക്കുന്നു, സ്ഥിരപ്പെടുത്തിയിരിക്കുന്നു- ഈ ഓഫീസ്സിലും ഈ വകുപ്പി൯റ്റെ മറ്റു് സ്ഥാപനങ്ങളിലെ ഓഫീസ്സുകളിലും, പണംവാങ്ങിച്ചും ബന്ധുത്വംപരിഗണിച്ചും പാ൪ട്ടിബന്ധങ്ങളു്നോക്കിയും! എന്നിട്ടും നിപ്പയെത്തിരയുകയും നിപ്പാരോഗികളെ ശുശ്രൂഷിച്ചു് സുഖപ്പെടുത്തുകയുംചെയു്ത ആ ജീവനക്കാരെ ഈ ആരോഗ്യമന്ത്രി യാതൊരു മാനുഷികപരിഗണയുംനലു്കാതെ നിഷു്ക്കരുണം പിരിച്ചുവിട്ടു. ഇവരിലൊരാളു് ജോലിക്കിടയിലു് മരിച്ചുപോയിരുന്നെങ്കിലോ- യാതൊരുളുപ്പുമില്ലാതെ ഒന്നോ രണു്ടോലക്ഷം രൂപയുമായി ഉട൯ ചാടിയിറങ്ങിയേനേ, പ്രചാരണത്തിനു്!

നിപ്പപോലുള്ള മാരക വൈറസ്സു്പ്പക൪ച്ചാവ്യാധികളെ പിടിച്ചുനി൪ത്താനും ചികിത്സിക്കാനും ആരോഗ്യവകുപ്പിനകത്തുനിന്നുകൊണു്ടു് ദീ൪ഘകാലത്തെ പരിചയവും പരിശീലനവുംനേടിയ ഈ താലു്ക്കാലികജീവനക്കാരെ ഷൈലജ യാതൊരു വിവരവും ദീ൪ഘവീക്ഷണവും ഹെലു്ത്തുമാനേജുമെ൯റ്റുബോധവുമില്ലാതെ പിരിച്ചുവിട്ടതുകൊണു്ടാണു് തൊട്ടുപുറകേ കൊറോണാ വൈറസ്സു് പക൪ച്ചവ്യാപനം വന്നപ്പോളു് അതിനെപ്പിടിച്ചുനി൪ത്താനും ചികിത്സിക്കാനും ഗവണു്മെ൯റ്റാശുപത്രികളിലു് വേണു്ടത്ര പരിചയവും പരിശീലനവുമുള്ള ജീവക്കാരില്ലാതെപോയതും കേരളത്തി൯റ്റെ കൊറോണാപ്പ്രതിരോധവും ചികിത്സയും പാളിയതും ഇ൯ഡൃയിലേറ്റവുംകൂടുതലു് കൊറോണാബാധിതമായ സംസ്ഥാനമായി കേരളം മാറിയതും അനേകംപേ൪ മരണപ്പെട്ടതും. അറിവും ദീ൪ഘവീക്ഷണവുമില്ലാത്ത ഈ ആരോഗ്യമന്ത്രിയെ കൊലയാളിയെന്നല്ലാതെ മറ്റെന്തുവിളിക്കണം?

Written in reply to comments on this article when republished:

Mullappally Ramachandran can have followers as well as fore-goers. Don’t be so sure it's a follower.


Written/First published on: 21 August 2019. Edited since.

Article Title Image By Jay Taix. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment