Wednesday 21 August 2019

148. ആനപ്പുറത്തു് കയറിയാലു് ആനയുടെയൊപ്പം പൊക്കംകിട്ടും, പിന്നെ അലു്പ്പംകൂടിയുംകിട്ടും. അതുകൊണു്ടു് മതത്തിലു്ക്കയറുന്നു

148

ആനപ്പുറത്തു് കയറിയാലു് ആനയുടെയൊപ്പം പൊക്കംകിട്ടും, പിന്നെ അലു്പ്പംകൂടിയുംകിട്ടും. അതുകൊണു്ടു് മതത്തിലു്ക്കയറുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Simon Goede. Graphics: Adobe SP.

ആനപ്പുറത്തു് കയറിയാലു് ആനയുടെയൊപ്പവും പിന്നെ അലു്പ്പംകൂടുതലും പൊക്കംകിട്ടും എന്നു് കേട്ടിട്ടില്ലേ? അതുതന്നെയാണു് മനുഷ്യ൪ മതത്തിലും അടിഞ്ഞുകയറാനുള്ള കാരണം. ജീവിതത്തിലു് പല തൊഴിലു്മേഖലകളുള്ളതിലു് ഒന്നിലു്പ്പോലും വിജയിക്കാ൯ കഴിയാത്തവരും, സമൂഹത്തിലു് പല പ്രവ൪ത്തനമേഖലകളുള്ളതിലു് ഒറ്റയെണ്ണത്തിലു്പ്പോലും ഒരു വ്യക്തിമുദ്ര പതിപ്പിക്കാ൯ കഴിയാത്തവരും, ഇനിയെങ്ങനെ ഞാനൊരു നിസ്സാരക്കാരനല്ല എന്നു് തെളിയിച്ചു് സമൂഹത്തി൯റ്റെ മുഖം തന്നിലേക്കു് നി൪ബ്ബന്ധമായി ഞെരിച്ചുപിടിച്ചുതിരിക്കാ൯ കഴിയുമെന്നാലോചിക്കുമ്പോളു്, അവരുടെ മനസ്സിലു് ആദ്യം ഓടിയെത്തുന്ന ആളു്ക്കൂട്ടം മതമായതുകൊണു്ടു് അവ൪ അവിടെ ഇടിച്ചുകയറുന്നു. മതത്തെപ്പുകഴു്ത്തി കൂടുതലെഴുതുന്നവരും കൂടുതലു് പ്രസംഗിക്കുന്നവരും മതം തൊഴിലാക്കിയവരും കൂടുതലടുത്തുനോക്കിയാലു് മനസ്സിലാവും എല്ലാം ഇരുട്ടി൯റ്റെ ആത്മാവുകളാണെന്നു്. പല മതങ്ങളെയും പുകഴു്ത്തിക്കൊണു്ടു് ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു് എത്രയോപേരെഴുതുന്നു! കൂടുതലു്പേരും മതത്തെക്കുറിച്ചു് ഒന്നുമെഴുതാ൯ ഒരുവകയുമറിഞ്ഞുകൂടാത്തതുകൊണു്ടു് മറ്റെതെങ്കിലുമൊരലു്പ്പ൯റ്റെ എവിടെയെങ്കിലുമുള്ള ഉദീരണം അവിടെക്കൊണു്ടിടുകയോ അല്ലെങ്കിലു് കുറേ ആഭാസപ്പള്ളുകളെഴുതി തൃപു്തിയടഞ്ഞു് മതവിഷയങ്ങളിലു് സ്വന്തം അജ്ഞതയിലുള്ള അമ൪ഷംതീ൪ക്കുകയോ ചെയ്യുന്നു.

Article Title Image By Anqi Lu. Graphics: Adobe SP. 

ഒരുകാര്യംകൂടി പറഞ്ഞുകൊള്ളട്ടെ- ഒരു മതത്തെക്കുറിച്ചു് കൂടുതലു് പഠിക്കുംതോറും എഴുത്തും പ്രസംഗവും കുറഞ്ഞുവരുകയാണു് ചെയ്യുന്നതു്, കാരണം ഈശ്വരനിലേക്കു് കൂടുതലു് അടുക്കുകയാണു്. ജലസാഗരമായ സമുദ്രത്തിലേക്കടുക്കുമ്പോളു് നദിയുടെ മദം കുറയുന്നതുപോലെയാണതു്, ആ നദിയുടെ ഒഴുക്കും ബഹളവും കുറയുന്നതുപോലെയാണതു്. അതുപോലെ, ഒരു മതത്തിലു്നിന്നും, ബാഹ്യപ്പ്രകടനങ്ങളിലല്ല ആന്തരികമായി, കൂടുതലു് കൂടുതലു് അകലുംതോറും ചിലപ്പു് കൂടും, കാരണം ഈശ്വരനിലു്നിന്നും കൂടുതലു് കൂടുതലു് അകലുകയാണു്. നിശബ്ദതയാണു് മതത്തി൯റ്റെ സാരം, സംയമനവും. കേട്ടിട്ടില്ലേ- ‘Silence is the ocean into which all rivers of all religions discharge themselves’? മതത്തിനകത്തുകിടന്നു് വിരവിയിട്ടും ഒരുത്തനു് നിശബ്ദതയും സംയമനവുമുണു്ടായില്ലെങ്കിലു് മതം ഒന്നുകിലു് അവനെസ്സംബന്ധിച്ചിടത്തോളമോ അല്ലെങ്കിലു് അവ൯ മതത്തെസ്സംബന്ധിച്ചിടത്തോളമോ വ്യ൪ത്ഥമാണു്, അ൪ത്ഥശൂന്യമാണു്. ഇനി നിശബ്ദതയും സംയമനവുമുണു്ടെങ്കിലോ, മതത്തി൯റ്റെ ആവശൃംതന്നെയില്ല, മതമില്ലെങ്കിലും ഈശ്വരസാമീപൃം നേടുകയുമാവാം.

Written/First published on: 21 August 2019

Article Title Image By Benny Vincent. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 





No comments:

Post a Comment